Jenny - 4 in Malayalam Detective stories by AyShAs StOrIeS books and stories PDF | ജെന്നി - 4

Featured Books
Categories
Share

ജെന്നി - 4

ജെന്നി part-4

----------------------
 
 
 
(ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു part കൾ - നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക...!)
 
താൻ കേട്ടത് സത്യമാണോ എന്ന് ഉൾകൊള്ളാൻ കഴിയാതെ ജെന്നി വീണ്ടും അവരുടെ സംഭാഷണങ്ങൾ കാതോർത്തു...
 
" നിങൾ സിറ്റി ഹോസ്പിറ്റലിലേക്ക് പോയാൽ മതി..."
 
"സാറേ അവിടെ ആണോ എൻ്റെ മോളേ..."
 
തോമസ് പറഞ്ഞുപുർത്തിയാക്കാൻ കഴിയാതെ നിന്നു...
 
"മിസ്റ്റർ തോമസ് അവിടെ എനിക്കറിയുന്ന ഡോക്ടറോട് ഞാൻ താങ്കളുടെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്... പെട്ടെന്ന് തന്നെ ബോഡി കൈപ്പറ്റാൻ നോക്ക്.. മനുഷ്യനെ മേനക്കെടുത്താൻ..!"
 
അതുവരെ അക്ഷമയോടെ അവരുടെ സംഭാഷണങ്ങൾ കേട്ടിരുന്ന ജെന്നി അത് കേട്ടപ്പോൾ തലകറങ്ങി വീണു...
ജെന്നിയുടെ ആ അവസ്ഥ കണ്ടപ്പോൾ തോമാസ് പെട്ടെന്ന് കാൾ കട്ട് ചെയ്തു..ഇതൊക്കെ കണ്ട ജോസും ജെസ്സിയും മേരിയും ഓടി വന്ന് ജെന്നിയെ താങ്ങിപിടിച്ച് ഇരുത്തി മുഖത്ത് വെള്ളം തളിച്ചു.. പക്ഷെ ജെന്നി എഴുന്നേറ്റില്ല....
 
"മോളെ... ജെന്നിമോളേ.."
 
ജെസ്സി കരയാൻ തുടങ്ങി....
 
ഇത് കണ്ട് ജോസും തോമസും കാർ പാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് എടുത്ത് വന്നു...
മേരിയും ജെസിയും ജെന്നിയെ താങ്ങിപിടിച് കാറിൽ കയറ്റി...
 
കുറച്ച് സമയത്തിനുള്ളിൽ അവർ സിറ്റി ഹോസ്പിറ്റലിൽ എത്തി...
ജെന്നിയെ എല്ലാവരും ചേർന്ന് എമർജൻസി ഡിപ്പാർട്ട്മെൻ്റിലേക്ക് ...മാറ്റി .... '
 
"ഡോക്ടർ എൻ്റെ മോൾക്ക് എന്തുപറ്റി...?!"
എമർജൻസി റൂമിൽ നിന്നും ഇറങ്ങി വന്ന ഒരു ഡോക്ടറോട് കിതച്ച് കൊണ്ട് ജോസ് ചോദിച്ചു....
 
"ഹ്മ്... നിങൾ കുറച്ച് വൈറ്റ് ചെയ്യൂ ,നിമിതാ.."
ഡോക്ടർ ഒരു നഴ്സിനെ വിളിച്ചു..
 
"യെസ് ഡോക്ടർ.."
 
നിമിത ഓടി വന്നു..
 
"നിമിത താൻ ഈ എമർജൻസി റൂമിൽ കിടക്കുന്ന കുട്ടിയുടെ റിസൾട്ട് തയ്യാറാക്കി ഈ ആൾക്ക് കൊണ്ടുക്കണം..!"
 
"ഓക്കേ ഡോക്ടർ.."
 
എന്നും പറഞ്ഞ് നിമിത എമർജൻസി റൂമിലേക്ക് കയറി പോയി...
 
"ഡോക്ടർ എൻ്റെ മോൾക്കെന്തെങ്കിലും..?"
 
"ഡോണ്ട് വെറി..ഒന്നും ഉണ്ടാകില്ല.., പിന്നേ ഇപ്പൊൾ പോയ നഴ്സ് ഇല്ലേ 'നിമിത ' അവൾ റിസൾട്ട് തയ്യാറാക്കി കൊണ്ട് വന്നോളും വൈറ്റ്..."
 
"ഓക്കേ ഡോക്ടർ.."
 
"എന്തായി ജോസെ...?"
 
തോമസ് ജോസിൻ്റെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു...
 
"ഒരു നേഴ്സ് അകത്തേക്ക് പോയിട്ടുണ്ട് .. പേടിക്കാനൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്..."
 
"മ്മ്മ്..."
 
അവർ രണ്ടുപേരും നടന്ന് ജെസ്സിയുടെയും 
മേരിയുടെയും അടുത്തേക്ക് ചെന്നു...
 
"ജോസിച്ചായ...എന്തായി...?!"
 
അതുവരെ അവിടെ ഇരുന്ന് പൊട്ടിക്കരഞ്ഞ ജെസ്സി ഓടി ജോസിൻറെ വന്നു ...
 
"പേടിക്കാനൊന്നുമില്ല..!"
ജോസ് മറുപടി നൽകി..
 
ജെസ്സി ജോസിന്റെ മേലിലേക്ക് തളർന്നുവീണു...
രണ്ടുപേരും ചെന്ന് ഒരു 
ചെയറിൽ ഇരുന്നു..
അവിടെ അപ്പുറത്തെ ഒരു ചെയറിലിരുന്ന് കരയുന്ന മേരിയെ കണ്ടപ്പോൾ ജോസ് എന്തോ ഓർത്തത് പോലെ പയ്യെ നടുന്നുവരുന്ന തോമസിൻ്റെ അടുത്തേക്ക് ഓടി....
അതേസമയം ജെസ്സി ജെന്നി കിടക്കുന്ന മുറിയിലെ വാതിലിലേക്ക് എത്തിനോക്കി റിസൽടിനായി കാത്ത്...
 
 
 
ജോസ് ഓടി തോമസിന്റെ അടുത്ത് ചെന്ന് പറയാൻ തുടങ്ങി...
 
 
"എടാ തോമി അന്ന മോളെ കാണേണ്ടേ..."
 
ജോസ് തോമസിനോട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു...
പക്ഷെ അതിനുത്തരമായി തോമസ് വീണ്ടും കരയാൻ തുടങ്ങി...
 
"എടാ തോമി കരയാതെടാ.. എല്ലാരും നമ്മളെ നോക്കണ്..."
 
തോമസ് കൈവച്ച് കണ്ണീർ തുടച്ചു മാറ്റി..
 
"തോമി.. ആ ഫോണ് ഇങ് തന്നേ..."
 
ജോസ് കൈ നീട്ടി നിന്നു തോമസ് ഷർട്ടിന്റെ കീശയിൽ നിന്ന് ഫോൺ എടുത്ത് ജോസിന് കൊടുത്തു..
 
ജോസ് തോമസിന്റെ ഫോണിൽ അവസാനം വിളിച്ച നമ്പർ തിരഞ്ഞു..
 തോമസ് അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല പകരം മേരിയുടെ അടുത്തു ചെന്നിരുന്നു..
ആ സമയം തന്നെ ജോസ് നമ്പർ കണ്ടുപിടിച്ചു.. അതിലേക്ക് വിളിച്ചു..
 
"ഹലോ.. ഡാ തോമീ..ഞാൻ ദേ ഡാ ആ പോലീസ് സ്റ്റേഷൻന്റെ മുമ്പീ നിക്കാണ്.."
 
 മറുതലക്കൽ പുരുഷ ശബ്ദമുയർന്നു...
 
"ആരാ...?"
 
"ആരാടാ നീ.. തോമി എവിടാടാ... സത്യം പറഞ്ഞോ കൊല്ലും ഞാൻ...!"
 
"ഞാൻ ജോസഫ്... തോമിയുടെ ഫ്രണ്ട് നീ ആരാ...?"
 
"ജോസഫ് സാറോ.. സോറി സാറേ... ഞാൻ അറിഞ്ഞില്ല.. ഞാൻ തോമിടെ ഫ്രണ്ട് ആണ് ചാൾസ്.."
 
"തോമി ചാൾസിനെ കുറിച്ചൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ...?"
 
"ഞങ്ങൾ കൂട്ടായിട്ട് ഇപ്പോൾ ഒരു രണ്ട് മാസം തികഞ്ഞു..."
 
"രണ്ടു മാസമോ..?! എന്നോട് തോമി ഇതുവരെ എന്തേയ് പറഞ്ഞില്ല..?"
 
"അറിയില്ല സാറേ... സാറിനെ പോലെ വലിയ ഒരാൾ തോമിയുടെ ഫ്രണ്ട് ആകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല...!"
 
 
"മ്മ്...,ശരി "
 
അതും പറഞ്ഞുകൊണ്ട് ജോസ് കാൾ കട്ട് ചെയ്തു... 
എന്നിട്ട് നേരെ തോമസിന്റെ അടുത്തേക്ക് ചെന്നു.
 
"എന്തായെടാ.. ജോസേ..?!"
 
മേരിയെ തോളിൽ നിന്നും മാറ്റിക്കൊണ്ട് തോമസ് ഇരുന്നയെടുത്ത് നിന്ന് എഴുന്നേറ്റു..
 
"ഏയ്‌.. ഒന്നുമായില്ലേടാ...എനിക്ക് ഇതുവരെ ആ പോലീസുകാരെന്റെ നമ്പർ കിട്ടീല...! "
 
"അതെന്താടാ...?!"
 
എന്നും പറഞ്ഞുകൊണ്ട് തോമസ് ജോസിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി.. അപ്പോൾ ജോസ് എന്തോ പറയാൻവേണ്ടി നോക്കവേ ജെന്നി കിടക്കുന്ന റൂമിൽ നിന്നും 'നിമിത ' ഇറങ്ങി വന്നു..
 
"ജോസഫ്...!"
 
ജോസ് വേഗം നിമിതയുടെ അടുത്ത് ചെന്നു..
 
"എന്തായി മാഡം...?!"
 
"അയ്യോ സർ എന്നെ മാഡം എന്നൊന്നും വിളിക്കേണ്ട ട്ടോ..."
 
"ഓക്കേ..., പ്ലീസ് ജെന്നിക്ക് ഇപ്പോൾ എങ്ങനെയുണ്ട് എന്ന് പറയൂ..പ്ലീസ്‌ "
 
"ഡോണ്ട് വറി സർ, ശി ഈസ്‌ പെർഫെക്റ്റ്ലി ഓക്കേ...,"
 
എന്നും പറഞ്ഞു കൊണ്ട് നിമിത ഒരു പേപ്പർ ജോസിന് കൈമാറി...
 
"സർ, ജെന്നിഫർ പ്രഷർ കുറഞ്ഞു തലചുറ്റി വീണതാണെങ്കിലും നിലത്തു ശക്തിയിൽ പെട്ടെന്ന് വീണതിനാൽ ആളുടെ തലക്ക് ചെറുതായിട്ട് അതിന്റെ ആഗാതം എറ്റിട്ടുണ്ട്..!"
 
"അയ്യോ...!"
 
"ഏയ്.. സർ പേടിക്കാനൊന്നുമില്ല..! 
തലക്ക് തൽകാലം ബാൻഡേജ് ഇട്ടിട്ടുണ്ട്.."
 
അപ്പോഴേക്കും അപ്പുറത് ചെയറിൽ ഇരുന്ന് ഉറങ്ങിക്കൊണ്ടിരുന്ന ജെസ്സി വെപ്രാളംത്തോടെ എഴുന്നേറ്റു വന്നു...
 
"മോൾ എഴുന്നേറ്റോ..?!"
 
ജെസ്സി നിമിതയോടായി ചോദിച്ചു...
 
"ഓ മാഡം... എഴുന്നേറ്റു..കേറി കണ്ടോളു..."
 
അത്കേട്ടതും ജെസ്സി നിമിതയെ തള്ളി മാറ്റി എമർജൻസി റൂമിലോട്ട് കയറാനൊരുങ്ങി..
 
"ഇവിടെ അല്ല മാഡം.."
 
നിമിത ജെസ്സിയെ തടഞ്ഞു..
 
"പിന്നെ..?!"
 
"മോളെ റൂമിലോട്ട് മാറ്റിയിട്ടുണ്ട്..."
 
"ഓ..,റൂം നമ്പർ..?!"
 
"103"
 
"ഓക്കേ.."
 
എന്നും പറഞ്ഞു ജെസ്സിയും ജോസും റൂം നമ്പർ 103 നടന്നു. അപ്പോഴാണ് മേരിയും തോമസും ഓടി അവരുടെ അടുത്തേക്ക് വന്നത്..
 
"എടാ.. ജോസ്.. നീയിതെങ്ങോട്ടാ...?!"
 
"ജെന്നി മോൾക്ക് ഒന്നുമില്ലെന്ന്.. മുറിയിലോട്ട് മാറ്റി.. അങ്ങോട്ട്‌ പോകുവാ.."
 
"ഓ.. എന്നാ ഞങ്ങളും വരാം..."
 
"മ്മ്..,"
 
അവർ നാല് പേരും നടക്കാൻ തുടങ്ങി..
 
"അല്ല ജോസിച്ചായാ ഈ റൂം നമ്പർ 103 എവിടെയാ...?!"
 
നടക്കുന്നതിനിടെ ജെസ്സി ചോദിച്ചു..
 
"മേളിൽ ആണ് എന്ന് തോന്നുന്നു..."
 
അങ്ങനെ അവർ നടന്ന് ലിഫ്റ്റിനടുത്തെത്തിയതും തോമസിന്റെ ഫോൺ ശബ്ദിച്ചു..
 
(ട്രിങ്... ട്രിങ്.. )
 
"ഹലോ...ആ സാറെ പറയ്..?!"
 
കണ്ണീർ തുടച്ചു കൊണ്ട് തോമസ് ചോദിച്ചു..
 
"ആ...ടോ, തന്നോടെല്ലേ ബോഡി പെട്ടെന്ന് കൈപ്പറ്റാൻ പറഞ്ഞത്... താനിതെന്ത് എടുക്കുവാടോ...?! "
 
"സോറി സാറെ..., ഏത് ഡോക്ടറേയാണ് കാണേണ്ടത്...?!"
 
നിരാശയോടെ തോമസ് മറുപടി പറഞ്ഞു..
 
"ഡോക്ടർ ലൂകാസിനെ കണ്ടാൽ മതി... ആ സിറ്റി ഹോസ്പിറ്റലിന്റെ മൂന്നാമത്തെ നിലയിൽ ആണ്... അയാൾ ആണ് എനിക്ക് ഇൻഫർമേഷൻ തന്നത്.., സൊ കൂടുതൽ കാര്യം അയാൾ പറഞ്ഞു തരും.., ഇനി വൈകിപ്പിക്കരുത്..! അയാൾ വിളിച്ചോണ്ടിരിക്കാണ്... മോർച്ചറി ഫുൾ ആയി..ടാ സൂര്യേ.. ആ ഹേമനെ ഒന്ന് വിളിച്ചേ.. ബോഡി കൈപ്പറ്റാൻ പറ...!"
 
 
"സാർ സൂര്യ? ഹേമ?"
 
"ഓ.. അതിവിടെ പറഞ്ഞതാടോ...! താൻ തന്റെ പണിയെടുക്ക്.."
 
എന്ന് ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് രാജേഷ് ഫോൺ കട്ട് ചെയ്തു....
 
"ടാ ജോസേ.."
 
കാൾ കട്ട് ചെയ്തതിനു ശേഷം തോമസ് ജോസിനെ തിരഞ്ഞു.. അപ്പോൾ മേരിയെയും ജോസിനെയും ജെസ്സിയെയും കാണുന്നില്ലായിരുന്നു...!
 
 
                    (തുടരും...==>)
 
( ബാക്കി എല്ലാ ആപ്പുകളിലും ഇപ്പോൾ+ കുറെ partukal -4ആയി പക്ഷേ മാതൃഭാരതിയിൽ മാത്രം കുറേ വേർഡ്സ് ആവശ്യമായതുകൊണ്ട് നാലാമത്തെ പാർട്ട് എത്തി.. 🫠🥲)
 
( ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായോ ഒരു ബന്ധവും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതൊരു തോന്നൽ മാത്രമാണ്. ഈ കഥ പൂർണമായും ഭാവനയിൽ നിന്നും ഉണ്ടായതാണ്)
 
( നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ Mistakes ഒരുപാടുണ്ടാവും ക്ഷമിക്കണേ.. )
 
ᴩʟꜱ ꜱᴜᴩᴩᴏʀᴛ &
ꜰᴏʟʟᴏᴡ ❤️‍🩹🙏🏻
 
 
                     (തുടരും...==>)
 
 
(( ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായോ ഒരു ബന്ധവും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതൊരു തോന്നൽ മാത്രമാണ്. ഈ കഥ പൂർണമായും ഭാവനയിൽ നിന്നും ഉണ്ടായതാണ്)
 
( നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ Mistakes ഒരുപാടുണ്ടാവും ക്ഷമിക്കണേ.. ഞാനൊരു തുടക്കക്കാരിയാണ്.. 😇 )
 
 
 
 
ᴩʟꜱ ꜱᴜᴩᴩᴏʀᴛ &
ꜰᴏʟʟᴏᴡ ❤️‍🩹🙏🏻