🙏 അതിൽ നിറച്ചിരിക്കുന്നത് സാധാരണ മണ്ണല്ല പകരം ഹിമാലയ പർവതത്തിന്റെ ഉത്തുംഗ ശൃംഖത്തിൽ നിന്നും ശേഖരിച്ച അത്യപൂർവ്വ മൺതരികളാണ്... അതായത് മട്ടിപ്പാറകൾ പ്രകൃതി വ്യതിയാനത്താൽ സ്വയം പൊടിഞ്ഞു ഉണ്ടാകുന്ന മണ്ണ്... ഈ പാത്രത്തിൽ വച്ചിരിക്കുന്നതാകട്ടെ മൃത സഞ്ജീവനി എന്ന അത്ഭുതം നിറഞ്ഞ മാന്ത്രിക മരുന്ന് ചെടിയും... രാമ രാവണ യുദ്ധസമയത്ത് മായാസുരൻ തനിക്കു നൽകിയ മായാശക്തി രാവണൻ വിഭീഷണനുനേരെ പ്രയോഗിച്ചു... അതുകണ്ട് ലക്ഷ്മണൻ വിഭീഷണന്റെ മുന്നിലെത്തി തടസ്സം ഉണ്ടാക്കി ആ ശക്തി മഹത്തായതാണ് ലക്ഷ്മണനിൽ അതുപതിച്ചു അദ്ദേഹം മോഹാലസ്യപ്പെട്ടു വീണു... അന്ന് ലക്ഷ്മണനെ രക്ഷിച്ച അതെ ദിവ്യ ഔഷധ ചെടിയായ മൃതസഞ്ജീവനി..!! ചിട്ടയായ പരിപാലനത്തിലൂടെ മാത്രമേ മൃതസഞ്ജീവനി വളർച്ച പ്രാപിക്കുക യുള്ളൂ.... വജ്രബാഹു അല്പനേരം ധ്യാനിച്ചു നിന്ന ശേഷം മൃതസഞ്ജീവനിയുടെ കുറച്ച് ഇലകൾ പറിച്ചെടുത്തു പിന്നെ ധൃതിയിൽ ഉത്രാളിക്കാവ് മനയുടെ അകത്തളത്തിലേക്ക് ചുവടുകൾ വച്ചു... വജ്രബാഹുവിന്റെ അധരം മൃതസഞ്ജീവനി മന്ത്രത്തിൽ ലയിച്ചു... ""ഓം... ജൂo സ : ഈo സൗ : ഹംസ സഞ്ജീവനി മമ ഹൃദയ ഗ്രന്ഥി പ്രാണം കുരു കുര സോഹം സൗ: ഈo സ: ജൂo അമ്യടോം നമഃ ശിവാ "" മന്ത്രം അവസാനിച്ചതും ഒട്ടും സമയം കളയാതെ മൃത സഞ്ജീവനി അദ്ദേഹം ആ പെൺകുട്ടിയിൽ പ്രയോഗിച്ചു... നിമിഷങ്ങൾ നീങ്ങവേ അതാ ആ പെൺകുട്ടി കണ്ണുകൾ തുറക്കുന്നു... പിന്നെ സാവധാനം എഴുന്നേറ്റ് നിവർന്നിരിക്കുന്നു മഹാത്ഭുതം നേരിൽ കണ്ട് ആ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും അന്തം വിട്ടു നിന്നുപോയി ഒരു പുനർജന്മം ലഭിച്ച പെൺകുട്ടി വർദ്ധിച്ച ആവേശത്തോടെ എഴുന്നേറ്റ് നിന്നു സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... മോളെ എന്റെ പൊന്നു മോളെ അമ്മ ഓടിച്ചെന്ന് ആ പെൺകുട്ടിയെ കെട്ടിപ്പുണർന്നു ... പിന്നെ മൂർദ്ധാവിൽ അരുമയായി തെരുതെരാ ചുംബിച്ചു... അച്ഛനും സഹോദരനും സന്തോഷത്തോടെ അത് നോക്കി നിന്നു... ഇനി യഥാക്രമം നിങ്ങളുടെ പേരുകൾ പറയൂ വജ്രബാഹു അവരെ നോക്കി അമ്മ തന്നെ ആദ്യം പറഞ്ഞോളൂ വീണ്ടും വജ്രബാഹുവിന്റെ ശബ്ദം... അമ്മ തന്നെ യഥാക്രമം പേരുകൾ പറഞ്ഞു തുടങ്ങി... മകളുടെ പേര് ത്രിവേണി എന്റെ മോളായതുകൊണ്ട് പറയുകയല്ല ഇവൾ മിടുക്കിയാ സ്വാമിജി... പരോപകാരിയും ആരെയും കണ്ണടച്ച് വിശ്വസിക്കും എന്ത് ഉപകാരവും ചെയ്യും അതിന് ശത്രുവെന്നോ മിത്രമെന്നോ ഇല്ല... നല്ല പക്വതയുടെ ഉള്ള പെരുമാറ്റമാണ് എന്റെ മോളുടെത് ഇവൾ ഇപ്പോൾ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കുവാ സാങ്കേതികമായി നല്ല അറിവുള്ളതുകൊണ്ട് ഒരു ടെക്നിക്കൽ കോഴ്സിൽ ഡിഗ്രി എടുക്കാനാ മോൾക്ക് താൽപര്യം... അമ്മയുടെ കിലുക്കാംപെട്ടി പോലെയുള്ള സംസാരം എനിക്കിഷ്ടപ്പെട്ടു ത്രിവേണിയുടെ അമ്മയുടെ സംസാരം ശ്രദ്ധിച്ചിരിക്കുകയായിരുന്ന വജ്രബാഹു മന്ദഹാസത്തോടെ പറഞ്ഞു... ഇനി അമ്മയുടെ പേര് പറയൂ എന്റെ പേര് വസുന്ധര എന്നാണ് സ്വാമിജി ഞാൻ ഇങ്ങനെയാ മനസ്സിലുള്ളതെല്ലാം വെട്ടി തുറന്നു പറയും ഒന്നും ഒളിച്ചു വയ്ക്കാൻ എനിക്ക് സാധിക്കില്ല... അതുകൊണ്ട് യാതൊരുവിധ രഹസ്യങ്ങളും വീട്ടിലുള്ളവർ എന്നോട് പറയാറില്ല... അത് നല്ലതുതന്നെ വജ്രബാഹു വീണ്ടും ചിരിച്ചു... മോന്റെ പേര് വജ്രബാഹു ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കി എന്നാൽ പേര് പറഞ്ഞത് ആ പയ്യൻ അല്ല അമ്മയായവസുന്ധര തന്നെയാണ്.... മോന്റെ ഒരു വിചിത്രമായ പേരാണ് സ്വാമിജി ത്രിശങ്കു ത്രിവേണി മോൾക്ക് താഴെയാ ഇവൻ രണ്ടു വയസ്സിന്റെ വ്യത്യാസം മാത്രം ത്രിവേണിയുമായി ചേർച്ചയുള്ള പേരു നോക്കി നടന്നിട്ട് ഒന്നും മാച്ചായി കിട്ടിയില്ല ഒടുവിൽ ഒരു സ്വപ്ന ദർശനത്തിലൂടെയാണ് ഈ പേര് എനിക്ക് കിട്ടിയത്... ഏതോ അദൃശ്യശക്തി സ്വപ്നത്തിലൂടെ ഈ പേര് എനിക്ക് കാട്ടിത്തരുകയായിരുന്നു... വസുന്ധര അതു പറയുമ്പോൾ ത്രിശങ്കു സന്തോഷത്തോടെയും അഭിമാനത്തോടെയും അത് നോക്കി നിൽക്കുകയായിരുന്നു... എന്തായാലും അത് തികച്ചും അത്ഭുതമായിരിക്കുന്നു വജ്രബാഹുവിന്റെ സ്വരത്തിലും പ്രത്യേക ഭാവം... ഇനി അച്ഛന്റെ പേര് പറയൂ... വജ്രബാഹു വസുന്ധരയെ നോക്കി... കുട്ടികളുടെ അച്ഛൻ ഒരു സാധുവാ സ്വാമിജി പേര് വിശ്വനാഥൻ എന്നെയും മക്കളെയും പൊന്നുപോലെ നോക്കും ഇന്നുവരെ ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല.. വസുന്ധര അഭിമാനപുരസരം വിശ്വനാഥന്റെ മുഖത്തേക്ക് നോക്കി അതിനു മറുപടിയായി അയാൾ ഒന്നും പുഞ്ചിരിക്കു മാത്രം ചെയ്തു.. എവിടെയാ നിങ്ങളുടെ ദേശം ചോദ്യം വജ്രബാഹുവിന്റെതായിരുന്നു ... സ്വാമിജി കേട്ടിട്ടുണ്ടാവും ശ്രീകണ്ഠപുരത്തെ കുറിച്ച് പേരും പെരുമയും ഉള്ള നാടാണ് ഞങ്ങളുടെ... ഓ ശ്രീകണ്ഠപുരം കേട്ടിരിക്കുന്നു നോം ധാരാളം കേട്ടിരിക്കുന്നു.. അവിടെ ഒരു മഹാ മാന്ത്രികനുണ്ടല്ലോ ശ്രീ ഭദ്രധർമ്മൻ... നിങ്ങൾ എന്തേ അവിടെ പോകാതിരുന്നത് ഇനി മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാത്തതുകൊണ്ടാണോ... ഏയ് അതുകൊണ്ടൊന്നുമല്ല സ്വാമിജി അവിട്ടത്തറ മന ഞങ്ങൾക്ക് സുപരിചിതം തന്നെയാണ് എന്നാൽ അവിടെ പല ദുരൂകതകളും നിറഞ്ഞുനിൽക്കുന്നുണ്ട്... അത് അത്ര സുഖകരമല്ല പിന്നെ അവിടെ നടക്കുന്നത് സന്മന്ത്രവാദം അല്ല തീർത്തും ദുർമന്ത്രവാദങ്ങളാണ് ... പലപ്പോഴും ഇവിടെ മനുഷ്യക്കുരുതി പോലും നടക്കുന്നുണ്ട് അതുകൊണ്ടുതന്നെയാണ് ഞങ്ങൾ അവിടെ പോകാതിരുന്നത്.... വെളുക്കാൻ തേച്ചത് ഒടുവിൽ പാണ്ടാകരുതല്ലോ... വസുന്ധര പറഞ്ഞത് കേട്ടപ്പോൾ വജ്രബാഹു ഒന്നു ഞെട്ടി അവിട്ടത്തറ മന ഇത്രമാത്രം അധം പതിച്ചുവോ... കഷ്ടം അദ്ദേഹത്തിനു അത് വിശ്വസിക്കാനായില്ല... പിന്നെ ഇവിടെയും ഉണ്ട് ഒരു ക്രൂരമാന്ത്രികൻ നിങ്ങൾ അറിയുമോ എന്നറിയില്ല ... ആരാ സ്വാമിജി അത് വസുന്ധരയിൽ ഉത്കണ്ഠപെരുത്തു.... ചന്ദ്രമൗര്യൻ എന്നാണ് അയാളുടെ പേര് ഇവിടെനിന്നും 10 കിലോമീറ്ററിനപ്പുറം ഒരു മനയുണ്ട് ദുർമൂർത്തികൾ കാവൽ നിൽക്കുന്ന പുലിയന്നൂർ കാവ് മന.....!!!🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁തുടരും 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁