Kiratham -Thriller Story -2 in Malayalam Thriller by BAIJU KOLLARA books and stories PDF | കിരാതം -ത്രില്ലർ സ്റ്റോറി -2

Featured Books
Categories
Share

കിരാതം -ത്രില്ലർ സ്റ്റോറി -2

🇳🇪 ലോകം അറിയപ്പെടുന്ന വ്യവസായ പ്രമുഖനും അവരുടെ ഭാര്യയും മകളും ഒരേപോലെ അതി ദാരുണമായി ഇവിടെ മരണപ്പെട്ടിരിക്കുകയാണ്...അതും അതിവിദഗ്ധമായി കാണാമറയത്തിരുന്ന് ആരോ തയ്യാറാക്കിയ അതി നിഗൂഢ പദ്ധതിയുടെ പരിണിതഫലം... മൂന്ന് ജീവനുകളാണ് ഇവിടെ ഇല്ലാതായിരിക്കുന്നത്... ഭരണപക്ഷവും പ്രതിപക്ഷവും പോലീസ് ഫോഴ്സും  ഒരുപോലെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഇവിടെ... പോസ്റ്റ്മോർട്ടത്തിനു ശേഷം  ബാഹുലേയൻ മുതലാളിയുടെയും ഭാര്യ ഗായത്രി ദേവിയുടെയും മകൾ ശുഭതയുടെയും ശവ സംസ്കാര ചടങ്ങുകൾ തോട്ടത്തിൽ തറവാടിന്റെ വീട്ടുവളപ്പിൽ നടക്കുകയാണ്... മന്ത്രിമാർ മുതൽ സമൂഹത്തിലെ പ്രമുഖർ വരെ  ആ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു ഒരു ജനപ്രളയം തന്നെ അവിടെ സന്നിഹിതരായിരുന്നു... യുകെയിൽ മെഡിക്കൽ വിദ്യാർഥിയായ  ബാഹുലേയൻ മുതലാളിയുടെ മകൻ സുശാന്തും സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു.... എന്നാൽ സ്പോട്ടിൽ എത്തിയതും ബോധരഹിതനായി നിലം പതിച്ച സുശാന്തിനെ  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് സുശാന്തിന്റെ അഭാവത്തിൽ ശവസംസ്കാര ചടങ്ങുകൾക്ക് വിഘ്നം സംഭവിച്ചു എങ്കിലും ശാന്തിക്കാരൻ അതെല്ലാം പരിഹരിച്ചു... സർക്കിൾ ഇൻസ്പെക്ടർ ബെഞ്ചമിൻ ഗോമസിന് തന്നെയായിരുന്നു ഈ കേസിന്റെ അന്വേഷണ ചുമതല.... മുഖ്യമന്ത്രി വിളിച്ചുചേർത്ത പ്രത്യേക പ്രസ് മീറ്റിങ്ങിൽ ആണ് ഇക്കാര്യത്തിന് തീരുമാനമായത്... ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി തന്നെയാണ്... ഡിജിപി   റാം മോഹൻ പട്ടത്തും ഈ പ്രസ് മീറ്റിംഗിൽ സന്നിഹിതനായിരുന്നു... 38 കാരനായ ബെഞ്ചമിൻ ഗോമസ് കേരള പോലീസിന് ഇന്നൊരു പൊൻ നക്ഷത്രമാണ്... കാക്കിയിട്ടാൽ കാട്ടാളനാകുന്നവ നല്ല ബെഞ്ചമിൻ എന്തിനും ഏതിനും അദ്ദേഹത്തിന് സ്വന്തമായി ഒരു തീരുമാനം ഉണ്ടായിരിക്കും ആ തീരുമാനത്തിൽ ആരും കൈകടത്തുന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമല്ല  അതുകൊണ്ടുതന്നെ ഏതൊരു നൂലാമാല പിടിച്ചതകേസും ബെഞ്ചമിൻ ഗോമസിന്റെ കയ്യിൽ ഭദ്രമായിരിക്കും...!!!                                                                           ചുള്ളിക്കര ഗ്രാമത്തിൽ വാർത്ത കാട്ടുതീ പോലെ കത്തിപ്പടർന്നു... പത്രങ്ങളും ടിവി ചാനലുകളും വളരെ പ്രാധാന്യത്തോടെ തന്നെ ഈ വാർത്ത ഉപയോഗപ്പെടുത്തി എല്ലായിടത്തും പ്രധാനപ്പെട്ട ചർച്ചാവിഷയം ഇതേപ്പറ്റി തന്നെയായിരുന്നു... എന്നാലും ഇത് വല്ലാത്ത കഷ്ടമായിപ്പോയി ഈ കൊടും ക്രൂരത ചെയ്ത് അവരുടെ തല പൊട്ടിത്തെറിച്ചു പോകട്ടെ... ഇവരുടെയൊക്കെ ചങ്കിൽ മലപ്പുറം കത്തിക്കേറ്റണം  അസുരജന്മങ്ങൾ കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ച് കൊലയാളികളെ പ്രാകി ... ചിലരുടെ രോഷം അണപൊട്ടി  ആരായിരിക്കും ഈ കൊടുംപാതകം ചെയ്തത് എത്ര ആലോചിച്ചിട്ടും അതിന് ഒരു ഉത്തരം കണ്ടെത്താൻ അവർക്കായില്ല... ചുള്ളിക്കര ഗ്രാമത്തിലെ നാലും കൂടിയ സ്ഥലമാണ് ചക്കരമുക്ക്... ഒരു ചെറിയ ജംഗ്ഷൻ അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണെന്ന് പറഞ്ഞതുപോലെ ചക്കരമുക്ക് ചെറിയൊരു ജംഗ്ഷൻ ആണെങ്കിലും ഇവിടെ എല്ലാം ഉണ്ട് ചായക്കടകൾ തുടങ്ങി ആശുപത്രിയും സ്കൂളും കോളേജും വരെ... ചായക്കടകളും ഹോട്ടലുകളും നാലഞ്ചെണ്ണം ഉണ്ടെങ്കിലും കുട്ടേട്ടന്റെ ചായക്കട പണ്ടേ പ്രസിദ്ധമാണ് ... അമ്പലത്തറ കുട്ടേട്ടന്റെ ചായക്കട അറിയാത്തവരായി ആ ഗ്രാമത്തിൽ ആരും തന്നെയില്ല... ഇവിടുത്തെ എല്ലാത്തിനും ഉഗ്രൻടേസ്റ്റ് ആണ് കുട്ടേട്ടന് വയസ്സ് 70 കഴിഞ്ഞെങ്കിലും ആള് ഇപ്പോഴും നല്ല ഉഷാറാണ്... കുട്ടേട്ടന് മക്കളില്ല എന്തുകൊണ്ടോ ആ ഭാഗ്യം മാത്രം അദ്ദേഹത്തിന് ഉണ്ടായില്ല.... മറ്റെല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ വാരിക്കോരി കൊടുത്തപ്പോൾ സന്താനഭാഗ്യം ഈശ്വരൻ തന്നെ വേണ്ടെന്നു വച്ചു കാണും.... കുട്ടേട്ടന്റെ ഭാര്യ കാർത്തു ഒരു നിഴൽ പോലെ സദാസമയവും അദ്ദേഹത്തിനൊപ്പം ഉണ്ട് പിന്നെ രണ്ടു മൂന്നു പണിക്കാരും.... അതുകൊണ്ടുതന്നെ കുട്ടേട്ടന്റെ ചായക്കട യാതൊരു തടസ്സങ്ങളും ഇല്ലാതെ ഇങ്ങനെ മുന്നോട്ടുപോകുന്നു... കുട്ടേട്ടന്റെ ചായക്കടയിൽ ഇപ്പോൾ നല്ല തിരക്കാണ്.... സമയം രാവിലെ 10-15 പഴയ സിനിമാഗാനങ്ങൾ എന്നുവച്ചാൽ കുട്ടേട്ടന് ജീവനാണ്... പുലർച്ചെ അഞ്ചുമണിക്ക് കട തുറക്കുമ്പോൾ തന്നെ കുട്ടേട്ടൻ റേഡിയോ ഓൺ ചെയ്യും... പിന്നെ രാത്രി 10 മണിക്ക് കട അടയ്ക്കുന്നത് വരെ റേഡിയോയ്ക്ക് ഒരു വിശ്രമവും ഉണ്ടായിരിക്കില്ല... ചായക്കടയിൽ ടിവി ഉണ്ടെങ്കിലും കുട്ടേട്ടന് പ്രിയം റേഡിയോ തന്നെ... ഭക്തിഗാനത്തിൽ തുടങ്ങുന്ന പാട്ടുകളുടെ പ്രവാഹം അങ്ങിനെ നിർബാധം തുടർന്നുകൊണ്ടിരിക്കും... കുളിച്ചു കുറിതൊട്ട് വിഘ്നേശ്വരനായ ഗജമുഖന് തിരി തെളിക്കുന്നതോടെ കുട്ടേട്ടന്റെ ഒരു ദിവസം ആരംഭിക്കുകയായി....ഇപ്പോൾ കുട്ടേട്ടന്റെ ചായക്കടയിൽ നിന്നും അതാ ഒരുമനോഹരഗാനം ഒഴുകിവരുന്നു... വയലാറിന്റെ രചനയും ദേവരാജന്റെ സംഗീതവും യേശുദാസിന്റെ ആലാപനവും കൊണ്ട് ശ്രവണ സുന്ദരമായ  ( നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ) എന്ന ചിത്രത്തിലെ ഗാനം  ( അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തി പൂവേ അങ്കച്ചമയത്തിനണിയാനിത്തിരി  സിന്ദൂരമുണ്ടോ സിന്ദൂരം )  ആ പാട്ട് അവസാനിച്ച നിമിഷത്തിലാണ് പുറത്തേക്ക് നോക്കിയ കുട്ടേട്ടന്റെ കണ്ണുകൾ ആ കാഴ്ച കണ്ടത്.... ഒരു പോലീസ് ജീപ്പ് അതാ ചീറി പാഞ്ഞു വരുന്നു.... ശോ എന്താണാവോ പോലീസ് ഏമാൻമാർ ഇത്ര ധൃതിയില് ഇനി മറ്റേ കാര്യം അന്വേഷിക്കാൻ ആണോ ...?  കുട്ടേട്ടൻ ചിന്തിച്ചു നിൽക്കേ ആ പോലീസ് ജീപ്പ് അടുത്തെത്തി കുട്ടേട്ടന്റെ ചായക്കടയ്ക്ക് മുന്നിൽ വന്നു നിന്നു... ഹെഡ് കോൺസ്റ്റബിൾ നാരായണൻകുട്ടി ആ വാഹനത്തിന്റെ ബാക്ക്ഡോർ തുറന്ന് പുറത്തിറങ്ങി... നേരെ കുട്ടേട്ടന്റെ അരികിൽ എത്തി ചോദിച്ചു  ... എടോ ഈ കീരിജോസിന്റെ വീട് ഏതാ.. കുട്ടേട്ടൻ അത് പിന്നെ   കോൺസ്റ്റബിൾ എന്തേ അറിയില്ലേ  അതോ പേടിച്ചിട്ടോ   താൻ പേടിക്കണ്ടടോ ധൈര്യമായിട്ട് പറഞ്ഞോ  ... കുട്ടേട്ടൻ ഇല്ല സാർ എനിക്ക് ശരിക്കുംകീരിജോസിന്റെ വീട് അറിയില്ല... ശരി ശരി അതു ഞങ്ങൾ കണ്ടുപിടിച്ചോളാം... അതിരിക്കട്ടെ താൻ ഈ കീരിജോസിനെ കണ്ടിട്ടുണ്ടോ ... കുട്ടേട്ടൻ ഉണ്ട് സാർ ആൾ ഒന്ന് രണ്ട് തവണ ഇവിടെ  ഭക്ഷണം കഴിക്കാൻ വന്നിട്ടുണ്ട് അങ്ങിനെ കണ്ടിട്ടുണ്ട്... കോൺസ്റ്റബിൾ ഉം  എനിക്കെല്ലാം മനസ്സിലാകുന്നുണ്ട് താൻ പറയുന്നത് നുണയാണെന്ന് അതൊക്കെ തന്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട്  എടോ കാലം കുറെയായി ഞാനീ കാക്കിയിട്ടിട്ട് ആ എന്നോടാ തന്റെ ഒളിച്ചുകളി അതൊക്കെ പോട്ടെ എന്തായാലും തന്റെ ജോലി നടക്കട്ടെ ഹെഡ് കോൺസ്റ്റബിൾ നാരായണൻകുട്ടി അവിടെനിന്നും നടന്നുപോയി... അല്പസമയത്തിനകം ആ പോലീസ് ജീപ്പ് പൊടി പറത്തിക്കൊണ്ട് അവിടെ നിന്നും പാഞ്ഞു പോയി....!!!  🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪തുടരും  🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪