Exit 16 in Malayalam Thriller by sudheer mohammed books and stories PDF | Exit 16

Featured Books
Categories
Share

Exit 16

                        Part 1


സൗദിയിലെ നാഷണൽ ഡേ ദിവസത്തിൻ്റെ തലേന്ന്.ഇന്ത്യൻ എംബസി ഓഫീസിൽ വർഷങ്ങൾക്ക് ശേഷം പുതുതായി ചാർജ് എടുത്ത മലയാളി ഓഫീസർ ആദിത്യ വർമ്മ.അദ്ദേഹത്തെ സ്വീകരിക്കാൻ സാമൂഹ്യ പ്രവർത്തകനും പ്രവാസിക്ഷേമ ബോർഡ് അംഗവുമായ ഇജാസ് വക്കവും സുഹൃത്തുക്കളും വരുന്നു.ഗംഭീര സ്വീകരണം കഴിഞ്ഞു 

ഇജാസ് ആദിത്യനോട് ഒരു പരാതിയുടെ കാര്യം പറയുന്നു, ഇജാസിനെ ഓഫീസിലേക്ക് ക്ഷണിച്ചു.ഓഫീസിൽ എത്തിയ ഇജാസിനോട് പരാതിയെ കുറിച്ച് ചോദിച്ചു.


പരാതി എൻ്റെയല്ല കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫാക്സ് ആയി ഇപ്പൊ എത്തും.ഒരു മിസ്സിങ് കേസ്.എൻ്റെ നാട്ടുകാരൻ കൂടി ആണ്.ഇവിടെ വർഷങ്ങളായി ഭര്യെയുംകൂട്ടി ജോലി ചെയ്തു വരികയായിരുന്നു.കമ്പനിയിൽ അന്വേഷിച്ചപ്പോൾ രണ്ടു വർഷം മുൻപ് അവിടുന്ന് resign ചെയ്തു exit വാങ്ങി,പക്ഷേ നാട്ടിലേക്ക് പോയിട്ടുമില്ല.നാട്ടിൽ ബന്ധുക്കൾ എന്ന് പറയാൻ ഒരു ജേഷ്ഠൻ മാത്രമേയുള്ളൂ. ഒരു ആറുമാസം മുൻപ് വരെ contact ചെയ്തിരുന്നു.പക്ഷേ ജോലി പോയ കാര്യമൊന്നും അറിയിച്ചില്ല എന്നാണ് പറഞ്ഞത്.രണ്ടു ദിവസത്തിനുള്ളിൽ നാട്ടിൽ എത്തും എന്നാണ് അവസാനം സംസാരിച്ചപ്പോൾ പറഞ്ഞത് എന്ന് അറിയാൻ കഴിഞ്ഞു.ഇപ്പൊ ഒരു വിവരവും ഇല്ല.


സർ സഹായിക്കണം.


സംസാരിച്ചു കൊണ്ട് ഇരിക്കുന്നതിനിടയിൽ ഫാക്സ് വന്ന കാര്യം ഓഫീസ് സ്റ്റാഫ് അറിയിക്കുന്നു.


ഏതെങ്കിലും ജയിലിൽ പെട്ടിട്ടുണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.ഉണ്ടെങ്കിൽ വേണ്ട നടപടി നമുക്ക് ചെയ്യാം.

പരാതി നോക്കുന്നതിനിടയിൽ ആദിത്യ വർമ ഉറപ്പ് നൽകി.

 

                      Part 2


ചെറുപ്പക്കാരായ ദമ്പതികൾ മനുവും നന്ദനയും അവർക്കൊരു മൂന്ന് വയസായ കുട്ടിയും .ഏകദേശം പത്തുവർഷങ്ങളായി സൗദിയിൽ ജോലിചെയ്തു വരുന്നു.നന്ദന house wife ആണ്.നാട്ടിൽ സ്ഥലവും വീടും സ്വപ്നം കണ്ടു വന്ന മനുവിന് നല്ല ഒരു കമ്പനിയിൽ ജോലി ലഭിക്കുകയും ചെയ്തു.ആഗ്രഹം പോലെ ഒരു സുന്ദരമായ വീടും സ്വന്തമാക്കി.എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയിൽ ആവുന്ന  കമ്പനി മനു ഉൾപ്പടെ കുറേ അധികം പേരെ terminate ചെയ്തു.വീട് വെച്ച ബാധ്യത മുന്നിൽ കണ്ട മനു  മറ്റു വഴികൾ ഇല്ലാതെ കുട്ടിയെ മാത്രം നാട്ടിലേക്ക് അയച്ചു കമ്പനി അറിയാതെ മുങ്ങുന്നു.പുറം ജോലികൾ ചെയ്തു വീടിൻ്റെ കടങ്ങൾ തീർത്ത അവർ മൂന്നു വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകാൻ തീരുമാനിക്കുന്നു.നിയമ ലംഘനം നടത്തി മുന്നോട്ടു പോയ അവർക്കു പിടി കൊടുക്കാതെ വേറെ വഴിയില്ലായിരുന്നു.മനു ഒരു സുഹൃത്തിൻ്റെ ഉപദേശം തേടി.പിടി കൊടുത്താൽ 6 മാസം ഉറപ്പായും ജയിൽ ശിക്ഷ കഴിഞ്ഞേ കയറ്റി വിടൂ എന്നയാൾ പറഞ്ഞു.


പക്ഷെ ഭാര്യയേയും കൂട്ടി നിനക്ക് അതിനു കഴിയില്ല…വേറൊരു വഴിയുണ്ട്…ഇച്ചിരി റിസ്ക് ആണ്.ധൈര്യം ഉണ്ടേൽ കാര്യം സാധിക്കും അതുറപ്പാ…ഇച്ചിരി കാശ് ചിലവാകും.


 ഒരു ഖാലിദ് ഭായി. പാകിസ്ഥാനി ആണ്.കോടീശ്വരൻ.പോലീസിൽ ഒക്കെ നല്ല സ്വാധീനം ഉണ്ട്.പൈസ കൊടുത്താൽ പുതിയ പാസ്പോർട്ട് എടുത്തു ബോർഡർ കടത്തി ദുബായ് വഴി നാട്ടിൽ എത്തിക്കും.


മനു ഒന്നും ആലോച്ചില്ല…അതിനു സമ്മതിച്ചു.


                              Part 3


ഇഖ്ബാൽ എന്ന ഇക്കു,സേവ്യർ,അവരുടെ സുഹൃത്തും അടങ്ങുന്ന ഒരു ഫ്ലാറ്റ്.ഖാലിദ് ഭായിയുടെ ഏജൻസി ഓഫീസിൽ ആണ്  ഇക്കുവും സേവ്യറും ജോലി ചെയ്യുന്നത്.ഇക്ബാൽ വന്നിട്ട് രണ്ടു വർഷം കഴിഞ്ഞു.സേവ്യർ ജോലിക്ക് കയറിയിട്ട് ആറ് മാസവും.വളരെ പരുക്കനും മുൻ ദേഷ്യക്കരനുമായ സേവ്യറെ ഇക്ബാലിന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.സേവ്യറിൻ്റെ അത്തരത്തിൽ ഉള്ള പല സമയത്തും കണ്ടിട്ടുള്ള പ്രതികരണവും പ്രവാസം നൽകിയ പക്വത ആയിരിക്കണം ഇക്ബാലിനു അത് പെട്ടെന്ന് സാധിച്ചത്.


ജോലിക്ക് കയറിയതിനു ശേഷം ഇന്നുവരെ മുതലാളിയായ ഖാലിദിനെ കാണാത്ത സേവ്യർ, അയാളെ കുറിച്ചറിയാൻ ശ്രമിക്കുന്നു.


അയാളെ കുറിച്ച് പറയാൻ ഇക്കൂ മടിച്ചു.

“എന്തിനാ വെറുതെ.അയാളുടെ പാപങ്ങൾ എനിക്ക് വന്നു ചേരും.എത്രയും പെട്ടെന്ന് നാട് പിടിക്കണം.ഇവിടുത്തെ ശമ്പളം എൻ്റെ കുടുംബത്തിൽ മരുന്നിനെ ഉപകരിക്കൂ.” ഇക്ക്‌ബാൽ മടിച്ചു.


“എന്ന പിന്നെ എന്തിനാ ഇവിടെ കടിച്ചു തൂങ്ങുന്ന്…പോയ്ക്കൂടെ?”


വേറെ വഴിയില്ല…ചങ്ങായി.അയാളെ പിണക്കി പോകാൻ കഴിയില്ല.കൊല്ലാനും മടിയില്ല അയാൾക്ക്. നിനക്കറിയോ ഒരു കാര്യം”. 


ഇക്ബാലിൻ്റെ കണ്ണുകളിൽ ഭയം നിഴലിക്കുന്നത് സേവ്യർ തിരിച്ചറിഞ്ഞു.ഒരുപാട് ഫാമിലിയെ ഞാൻ കൊണ്ട് ചെന്നാക്കിയിട്ടുണ്ട് .ബംഗാളികളും ഇന്ത്യക്കാരും പാകിസ്ഥാനികളും ഒക്കെ വന്നിട്ടുണ്ട്.പൈസയും കിട്ടിയിട്ടുണ്ട് ധാരാളം.പക്ഷെ ഒരിക്കൽ ഒരു മലയാളി ഫാമിലി വന്നു.മേശയുടെ ഡ്രായർ തുറന്നു ഇക്ബാൽ ഒരു ഫോട്ടോ സേവ്യറിനെ കാണിച്ചു.ഓരോ പ്രാവശ്യവും അവിടെ കൊണ്ട് ചെന്നാക്കി തിരിച്ചുപോരുക മാത്രമായിരുന്നു.അതിനു ശേഷം നടക്കുന്നത് പറഞ്ഞു കേഴ്‌വി മാത്രമായിരുന്നു.ഒരു പെണ്ണ് പിടിയൻ ആണ് ഖാലിദ്.എതിർത്താൽ കൊന്നുകളഞ്ഞു മരുഭൂമിയിൽ തള്ളും.പാവങ്ങൾ എങ്ങനെയെങ്കിലും നാട് പിടിച്ചാൽ മതി എന്ന് കരുതി സഹിക്കും. അന്നൊരു ദിവസം എനിക്ക് നിൽക്കേണ്ടി വന്നു. മനുഷ്യനായ ഒരാൾക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച.എതിർത്തതിൻ്റെ പേരിൽ രണ്ടു പേരെയും കൊന്നുകളഞ്ഞു ആ ദുഷ്ടൻ.കഥ പറഞ്ഞു കഴിഞ്ഞതും ഓഫീസിനകത്തേക്ക് മനുവും നന്ദനയും കയറി വന്നു.മലയാളി ദമ്പതികൾ കൂടി ആയപ്പോൾ ഇക്ബാൽ അവരെ പറഞ്ഞു മനസിലാക്കി തിരിച്ച് അയക്കാൻ ശ്രമിച്ചു.പക്ഷേ സേവ്യർ അത് തടഞ്ഞു.എങ്ങനെയും കുറച്ചു പണം ഉണ്ടാക്കി നാട് പിടിക്കാൻ കാത്തിരുന്ന സേവ്യറിന് ദമ്പതികളെ കൊണ്ടെത്തിച്ചാൽ കിട്ടുന്ന 5000റിയാൽ വേണ്ടെന്ന് വെയ്ക്കാൻ മനസ്സ് വന്നില്ല.പക്ഷെ മലയാളി ആയത് കൊണ്ട് ഇക്കൂ തടസ്സം നിന്നു.തന്ത്രത്തിൽ ഇക്കുവിനെ ഓഫീസിൻ്റെ ബാക്കിൽ ആക്കി കതക് അടച്ചു പൈസ വാങ്ങി.സേവ്യർ മനുവിനോട് പോകാനുള്ള സമയവും സ്ഥലവും ഉറപ്പിച്ചു.


                            Part 4


ഇരുവശവും വിജനമായ മരുഭൂമിക്ക് നടുവിലൂടെ നീണ്ട് നിവർന്ന് കിടക്കുന്ന റോഡ്.ഇടയ്ക്കിടെ വീശിയടിക്കുന്ന പൊടിക്കാറ്റ്, യാത്ര ദുസ്സഹമാക്കി.സേവ്യർ ഓടിക്കുന്ന വണ്ടിയുടെ പിൻസീറ്റിലായി മനു നന്ദനയെ ചേർത്ത് പിടിച്ചിരുന്നു.നന്ദനയുടെ മനസ്സിൽ നിറയെ മൂന്ന് വർഷമായി അകന്നിരുന്ന മോള് മാത്രം ആയിരുന്നു. അവള് മനുവിനോട് ഇടയ്ക്കിടെ അത് പറഞ്ഞുകൊണ്ടേയിരുന്നു. ഉത്കണ്ഠ കൊണ്ട് ഒന്നും പറയാൻ കഴിയാതിരുന്ന മനു അവളുടെ തലയിൽ തലോടിക്കൊണ്ട് മൂളുക മാത്രം ചെയ്തു.സേവ്യറിൻ്റെ വണ്ടിയുടെ മുന്നിൽ തൂക്കിയിരുന്ന മാതാവിൻ്റെയും കുഞ്ഞിൻ്റെയും രൂപത്തിൽ നോക്കിക്കൊണ്ട് നന്ദന മനുവിൻ്റെ തോളിലേക്ക് ചായ്ഞ്ഞു.


“നോക്കിക്കേ മനുവേട്ട…ആ രൂപം നമ്മളെ നോക്കി പുഞ്ചിരിക്കുന്നില്ലെ”


മംമ്…


“അതൊന്നു ചോദിക്കുവോ…നമുക്ക് തരുമോന്ന്”.


എല്ലാം കേട്ട് കൊണ്ട് മിണ്ടാതെ ഓടിച്ചു കൊണ്ടിരുന്ന സേവ്യർ അത് ഊരി ചോദിക്കാതെ തന്നെ പിറകിലേക്ക് നീട്ടി.നന്ദന അത് വാങ്ങി ഇറുക്കെ പിടിച്ചു.


വണ്ടി സ്ലോ ചെയ്തു സേവ്യർ ഒരു ചെറിയ പാതയിലേക്ക് തിരിച്ചു.വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ അവർ ആ ബോർഡ് ശ്രദ്ധിച്ചു.exit 16.


                         Part 5


ആകാശം ചുവന്നിരുന്നു.നേരം സന്ധ്യയോട് അടുത്തു.പറവകൾ കൂടണയാൻ തിടുക്കത്തിൽ പറക്കുന്നു എന്ന് തോന്നും.മരുഭൂമിയിലെ ചില ഉണങ്ങിയതെന്ന് തോന്നും പോലെയുള്ള ചെറിയ ചെടികൾക്ക് ഇടയിലൂടെ ഒരു കുന്ന് കയറി അവർ വരുന്നു.സേവ്യർ ധൃതിയിൽ നടന്നു.സേവ്യറിൻ്റെ ഒപ്പമെത്താൻ അവർ നന്നേ പാടുപെട്ടു.ഇടയ്ക്കിടെ അവൻ അവരെ ശകാരിച്ചു കൊണ്ടിരുന്നു.മരുഭൂമിയിലൂടെ ഉള്ള നടപ്പ് തീരെ പരിചയം ഇല്ലാതിരുന്ന അവർ തളർന്ന് ഇരുന്നു.ഇത് കണ്ട സേവ്യർ ദേഷ്യം അടക്കാൻ ആയില്ല.


“നിങ്ങളെ എത്തിച്ചു എനിക്ക് തിരികെ പോകാൻ ഉള്ളത.പൊടിക്കാറ്റ് അടിച്ചു മണ്ണ് മൂടിയാൽ പിന്നെ റോഡ് പോലും കാണാൻ കഴിയില്ല.വേഗം നടക്ക്”.


കയ്യിൽ കരുതിയ കുപ്പിയിലെ വെള്ളം തീർന്നിട്ടും നന്ദന അത് വായിലേക്ക് ഇറ്റിച്ച് കുടിക്കാൻ ശ്രമിച്ചു.


കഷ്ടപ്പെട്ട് എഴുനേൽക്കാൻ ശ്രമിക്കുമ്പോൾ സേവ്യർ കയ്യിൽ കരുതിയ ബോട്ടിൽ എടുത്തു കൊടുക്കാൻ നോക്കി.അരയിൽ ചുറ്റി ഇട്ടിരുന്ന ബോട്ടിൽ എടുക്കുന്നതിനിടയിൽ ഒരു കത്തി നിലത്ത് വീണു. ഇത് കണ്ട് അവർ രണ്ടുപേരും ശെരിക്കും ഭയന്നു.തങ്ങൾ ഏതോ അപകടത്തിൽ പെടാൻ പോകുന്ന പോലെ ഒന്ന് മടിച്ചു നിന്നു.


“പേടിക്കേണ്ട…മരുഭൂമി അല്ലേ…ഏതെങ്കിലും പാമ്പോ തെളോ ഒക്കെ വന്നാൽ രക്ഷക്ക് വേണ്ടി..അത്രേ ഉള്ളൂ…വേഗം വാ..താമസിച്ചാൽ അയാള് പോകും..നിങ്ങടെ പൈസയും നഷ്ടമാകും…ഇന്ന് നാഷണൽ ഡേ ആണ്..വലിയ checking ഇല്ലാതെ തന്നെ പോകാൻ കഴിയും…വേഗം.”


                         Part 6


നേരം ഇരുട്ടിയിരുന്നു.Hazard ലൈറ്റ് മിന്നുന്നു.GMC പോലെ ഒരു വലിയ വണ്ടി അവർ കണ്ടൂ. വണ്ടിക്കകത്ത് ലൈറ്റ് കാണാം. വണ്ടിക്ക് അരികിലെത്തിയ അവർ, ഡിക്കി തുറന്ന് വിരിച്ച് വെച്ച് അതിൽ ഒരാൾ കിടക്കുന്നത് ആ നിലാവെളിച്ചത്തിൽ കണ്ടൂ.ഖാലിദ് ആയിരുന്നു അത്.അവരെ കണ്ടതും ഖാലിദ് എഴുനേറ്റു സ്വീകരണ വാക്കുകൾ പറഞ്ഞു.


आइए….आइए…


തടിച്ചു കൊഴുത്ത കുർത്താധാരിയായ ഒരു ആജാന ബാഹു.മീട്ട ചവച്ച് അയാൾ നീട്ടി തുപ്പികൊണ്ട് നന്ദനയെ അടിമുടി നോക്കി.അയാളുടെ കണ്ണുകളിൽ കാമവെറി പടരുന്നത് സേവ്യർ കണ്ട്.ഇക്ബാൽ പറഞ്ഞ ഓരോ കാര്യങ്ങളും ശേരിയാണെന്ന് സേവ്യറിനു തോന്നി.


“हमें जल्दी करनी होगी... अरे भाई… इसे गाड़ी में बिठाओ, मुझे केरल की औरत बहुत पसंद हैं।मैं कुछ मलयालम भी जानता हूं।”


“നീ ഖൂബ്സൂരത് ആണ്” വിക്കി പറയുന്നതിനിടയിൽ നന്ദനയെ തലോടാൻ ശ്രമിച്ചു. നന്ദന പൊടുന്നനെ കൈ തട്ടി മാറ്റി.സേവ്യർ നന്ദനയെ വണ്ടിയിലേക്ക് കൊണ്ടുപോയി ഇരുത്തി. ആ സമയം ഖാലിദ് മനുവിൻ്റെ തോളിൽ കൈ ഇട്ട്  രണ്ടു അടി മുന്നോട്ട് നടന്നു കൊണ്ട്


(ഹിന്ദിയിൽ)

സേവ്യറിൻ്റെ കയ്യിലെ കത്തി നേരത്തെ കണ്ട് പെടിച്ചിരുന്ന മനു, ഒന്ന് പരിഭ്രമിച്ചു.


“ അതേയ്…നി ഒന്ന് സഹകരിക്കണം.ഒന്നൂല..ദമ്പതികൾ ആയതുകൊണ്ട് ചെക്കിങ് വന്നാൽ ചില കാര്യങ്ങള് അവളെ പറഞ്ഞു മനസ്സിലാക്കണം.പേടിക്കാൻ ഒന്നൂല്ല…പോലീസ്കാരെല്ലാം ഈ ഖാലിദിൻ്റെ ആളാണ്.നിനക്ക് നാട് കാണണ്ടേ.നിങൾ ഒരു സിഗരറ്റ് വലിച്ച് തീരുമ്പോഴേക്കും നമുക്ക് പോകാം.രാവിലെ നിങൾ ദുബായ് എത്തും.ok..”


 ഹേയ് ഭായ്…സേവ്യറിനെ നോക്കി വിളിച്ചു. സേവ്യർ വേഗം അടുത്ത് വന്നു.


നിങൾ ഒരു സിഗരറ്റ് വലിച്ചോ…ഞാൻ ഇപ്പൊ വരാം…


രണ്ടു പേരും സിഗരറ്റ് ചുണ്ടിൽ വെച്ച് 

ഒരാൾ കത്തിച്ചു. മനു കത്തിക്കും മുൻപേ വണ്ടിയിൽ നിന്ന് ഒരു നിലവിളി കേട്ട്.ആശ്ചര്യത്തോടെ ഞെട്ടിത്തിരിഞ്ഞു മനുവും സേവ്യറും വണ്ടിക്ക് അരികിലേക്ക് ഓടി. മനു ചാടി വീണു ഖാലിദിനെ തള്ളി നീക്കി.നന്ദന പേടിച്ചരണ്ട ആട്ടിൻകുട്ടിയെ പോലെ വിറങ്ങലിച്ചു മൂലയിൽ ഒതുങ്ങി. എന്താണ് സംഭവിക്കുന്നത് എന്ന് അറിയും മുൻപേ ഖാലിദ് മനുവിനെ അടിച്ചു ദൂരേക്കിട്ട്. 


സേവ്യർ ചെന്ന് സമാധാനിപ്പിക്കാൻ നോക്കി.അരയിൽ നിന്നും ഖാലിദ് റിവോൾവർ എടുത്തു മണ്ണിൽ വീണുകിടന്ന മനുവിൻ്റെ നേർക്ക് പിടിച്ചു തലയിൽ ചവിട്ടി മണ്ണിലേക്ക് താഴ്ത്തി.


“ഹേയ് ചുപ് ഹെ സാല…നിന്നെയും ഇവളെയും കൊന്നു ഈ മരുഭൂമിയിൽ ഇട്ടാൽ ഒരാളും അറിയാൻ പോണില്ല…നി കിടക്കുന്ന ആ മണ്ണ് ഒന്ന് മണത്തു നോക്കിയാൽ അറിയാം…ചോരയുടെ ഗന്ധം…”(ഹിന്ദിയിൽ)


അവനെ പിടിക്കാൻ ആക്‌ഞാപിച്ച് തോക്ക് സേവ്യറിൻ്റെ നേർക്ക് നീട്ടി.സേവ്യർ മനുവിനെ lock ചെയ്തു പിടിച്ചു ചെവിയിൽ കരഞ്ഞു പറഞ്ഞു.


“നിങ്ങൾക്ക് മകളെ കാണണ്ടേ? നാട്ടിൽ എത്തണ്ടെ?ഇവൻ ദുഷ്ടൻ ആണെന്ന് അറിയാമായിരുന്നു.അനുസരിക്കാതേ വേറെ വഴിയില്ല ഭായി.”


മനു മണ്ണിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു…


വണ്ടിക്കകത് പിടിവലിയും ശബ്ദങ്ങളും…നന്ദനയുടെ കയ്യിലെ മാതാവിൻ്റെയും കുഞ്ഞിൻ്റെയും രൂപം ഖാലിദ് വാങ്ങി പുറത്തേക്ക് എറിഞ്ഞു.അത് സേവ്യറിൻ്റെ മുന്നിൽ വന്നു വീണ്.മണ്ണിലേക്ക് തെറിച്ചു വീണ ആ രൂപം ആകാശത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു.സമയം വേണ്ടി വന്നില്ല…നന്ദനയുടെ മാറിൽ അമർന്ന ഖാലിദിൻ്റെ മുഖം വലിഞ്ഞു മുറുകി.കവിളുകൾ കിടന്ന് പിടച്ചു.ഖാലിദിൻ്റെ മുതുകിൽ കത്തി ആഞ്ഞ് കയറി രക്തം തുളുമ്പുന്ന ശബ്ദം പുറത്തേക്ക് കേട്ടു…മനുവിൻ്റെ മുഖത്തേക്ക് രക്തം ചീറ്റി…ആകാശത്ത് നാഷണൽ ഡേ ആഘോഷത്തിൻ്റെ നിറമുള്ള പൂക്കൾ വിരിഞ്ഞു പൊട്ടി.


                           Part 7


ഇരുട്ടിനെ കീറിമുറിച്ച് കൊണ്ട് വണ്ടിയുടെ പ്രകാശം മൺപാതയിൽ നിറഞ്ഞു.പേടിച്ച് വിറച്ച നന്ദന മനുവിനെ ഇറുക്കി പിടിച്ചു തോളിൽ മുഖം അമർത്തി കരഞ്ഞു.ഇടയ്ക്ക് മുഖം ഉയർത്തി മനുവിനെ നോക്കി…നിറഞ്ഞു തുളുമ്പിയ കണ്ണിൽ നിന്നും ഒഴുകി വന്ന കണ്ണുനീർ മനുവിൻ്റെ കവിളിലെ ഉണങ്ങിയ ചോരയും മണ്ണും കഴുകിക്കൊണ്ടിരുന്ന്.ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി തന്നെ സേവ്യർ ഓടിച്ചു.കുറെ ദൂരം ചെന്ന് കഴിഞ്ഞു..ഒരു മുൾ വേലിക്കരികിലായ് വണ്ടി നിർത്തി. സേവ്യറും അവരും ഇറങ്ങി.

കമ്പി അകത്തിപിടിച്ച് അവരോട് ഇറങ്ങാൻ സേവ്യർ പറഞ്ഞു.അപ്പുറം എത്തിയ അവരോട്…


“നിങൾ ഇപ്പൊൾ ദുബായ് അതിർത്തിക്കകത് ആണ്.ആ പ്രകാശം കാണുന്നത് ഒരു ലൈറ്റ് ഹൗസ് ആണ്…അത് ലക്ഷ്യം വെച്ച് നടന്നോ…അവിടെ ജോലിക്കാരനായി ഒരാള് ഉണ്ടാകും.അയാളോട് ഖാലിദിൻ്റെ ആള് ആണെന്ന് പറഞാൽ മതി.”


കരഞ്ഞുകൊണ്ട് കൈകൾ കൂപ്പി നീങ്ങിയ അവരെ സേവ്യർ വീണ്ടും വിളിച്ചു.അടുത്തേക്ക് വന്ന അവർക്ക് നേരെ അവർ നൽകിയ പണം തിരികെ നീട്ടി…ഒപ്പം മാതാവിൻ്റെ രൂപവും.

 

                            Part 8


നിർത്താതെ ബെൽ അടിക്കുന്നത് കേട്ട് ഉണർന്ന എംബസി ഓഫീസർ ആദിത്യ വർമ്മ.ഫോൺ അറ്റൻഡ് ചെയ്തു.

ഹലോ..

സർ ഞാൻ ഇജാസ് വക്കം ആണ്…നാളെ ഒന്ന് കാണാൻ പറ്റുമോ?


ഇജാസ് …ഇനി രണ്ട് ദിവസം അവധിയല്ലെ?ഇങ്ങോട്ട് വരാൻ പറ്റുമോ?ഞാൻ ആ പരാതി വായിക്കുന്നതിനിടയിൽ ഒന്ന് ഉറങ്ങി.


ഞാൻ വരാം സർ…


Ok പറഞ്ഞു ഫോൺ കട്ട് ചെയ്യുമ്പോൾ ആദിത്യ പരാതിക്കാരൻ്റെ പേര് വായിച്ചു.


കാണാതായവർ:


 ലൂയിസ് ചേന്നംപറമ്പിൽ,40 വയസ്സ്& മേർളി ലൂയിസ് 35 വയസ്സ്


പരാതിക്കാരൻ: സേവ്യർ ചേന്നം പറമ്പിൽ, 45 വയസ്സ്.


വണ്ടിയിൽ വന്നിരുന്ന സേവ്യർ സീറ്റിലേക്ക് കണ്ണടച്ച്കിടന്നു…കണ്ണുകൾ അടച്ചിരുന്നു എങ്കിലും കണ്ണുനീർ ഒഴുകി.വണ്ടിയിൽ സ്റ്റാൻഡ് ചെയ്തിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു.മൊബൈൽ വെട്ടത്തിൽ ഗിയർ ലിവറിന് അടുത്തായി ചോരയിൽ കുളിച്ച ഒരു കത്തി കാണാം.കണ്ണ് തുറന്നു നോക്കിയ സേവ്യർ ഇക്ബാൽ വിളിക്കുന്നത് കാണുന്നു.എടുക്കും മുൻപേ കട്ട് ആയി.ഫോണിൻ്റെ സ്ക്രീനിൽ ഒരു കുടുംബ ഫോട്ടോ തെളിഞ്ഞു.അത് ഖാലിദിനെ കുറിച്ച് ഇക്ബാൽ വിശദീകരിച്ചപ്പോൾ കാണിച്ച അതെ ഫോട്ടോ ആയിരുന്നു.മുഖം തുടച്ചു എഴുനേറ്റ സേവ്യർ കത്തി എടുത്തു പുറത്തേക്ക് എറിഞ്ഞു.സ്റ്റാർട്ട് ചെയ്തു ലൈറ്റ് തെളിച്ചു.പൊടി പറത്തി ഒറ്റ കുതിപ്പിന് മുന്നോട്ട് പാഞ്ഞു…ആ വണ്ടി ദൂരേക്ക് പോകുന്നത് കാണാം…പൊടികൾ താഴുമ്പോൾ റോഡിലെ വെട്ടത്തിൽ ആ ബോർഡ് തെളിഞ്ഞു കാണാം ആയിരുന്നു.


EXIT 16….


The End.