Punarjjani - 1 in Malayalam Fiction Stories by mazhamizhi books and stories PDF | പുനർജ്ജനി - 1

Featured Books
  • You Are My Choice - 40

    आकाश श्रेया के बेड के पास एक डेस्क पे बैठा। "यू शुड रेस्ट। ह...

  • True Love

    Hello everyone this is a short story so, please give me rati...

  • मुक्त - भाग 3

    --------मुक्त -----(3)        खुशक हवा का चलना शुरू था... आज...

  • Krick और Nakchadi - 1

    ये एक ऐसी प्रेम कहानी है जो साथ, समर्पण और त्याग की मसाल काय...

  • आई कैन सी यू - 51

    कहानी में अब तक हम ने देखा के रोवन लूसी को अस्पताल ले गया था...

Categories
Share

പുനർജ്ജനി - 1

©Copy right work- This work is protected in accordance with section 45 of the copy right act 1957.

By.
മഴ മിഴി

പ്രിയ വായനക്കാരെ ഈ സ്റ്റോറി ഫാന്റസിയും ഹൊററോറും പിന്നെ സ്വല്പം റൊമാൻസും ഒക്കെ നിറഞ്ഞ തികച്ചും ഒരു സാങ്കൽപ്പിക കഥ മാത്രമാണ്..ആരും ഇതിനെ യഥാർഥ്യവുമായി കൂട്ടി കുഴക്കരുത്.

"This story and its events are purely fictional. It has already been informed that it's facts have nothing to do with reality. Its only a imaginary story ". 🙏🙏




 part -1      

"ഇറ്റലിയിലെ ഒരു രാത്രി ...."

ഇരു സൈഡിലും പൈൻ മരങ്ങളും അഗാതമായ ഗർത്തങ്ങൾ കൊണ്ടു മൂടിയ ആ വിജനമായ റോഡിൽ കൂടി റെഡ് ഫെരാരി കാർ സാവധാനം നീങ്ങി കൊണ്ടിരുന്നു.. കാറിൽ നിന്നും ഇടക്കിടെ ഒരു പെൺകുട്ടിയുടെ കളിചിരികൾ ആ വിജനതയിലും അലയടിച്ചു...ഇടക്കിടെ സൈഡിൽ വിൻഡോയിൽ കൂടി കാണുന്ന മഞ്ഞുമൂടിയ പർവത ശൃംഗങ്ങളും ശാന്തമായ മിന്നുന്ന തടാകങ്ങളെയും അവളുടെ വെള്ളാരം കണ്ണുകൾ ഇമ വെട്ടാതെനോക്കി കൊണ്ടിരുന്നു...

  
ഇടക്കവൾ വിൻഡോയിൽ നിന്നും കണ്ണെടുത്തുകൊണ്ട് ചോദിച്ചു..

പപ്പേ......ഫ്ലോറൻസിൽ നിന്നും നമ്മൾ പോവണോ?അവളുടെ കിളി കൊഞ്ചൽ പോലെയുള്ള ശബ്ദത്തിൽ സങ്കടം കലർന്നിരുന്നു ..

അത് കേട്ടതും അടുത്തിരുന്നു മമ്മ അവളുടെ മുടിയിഴകൾ തഴുകി തന്നോട് കുറച്ചു കൂടി ചേർത്ത് പിടിച്ചു അവളുടെ കുഞ്ഞി കൈ തന്റെ കയ്യിലേക്ക് എടുത്തു വെച്ചു തലോടി കൊണ്ട് പറഞ്ഞു..

"സിയു..... നമ്മൾ മമ്മയുടെ നാട്ടിൽ പോയിട്ട് ഉടനെ തിരിച്ചു പോരും."

"അത് കേട്ടവൾ അത്ഭുതത്തോടെ അവരെ രണ്ടാളെയും മാറി മാറി നോക്കി".

മമ്മയുടെ വീടോ?അവളുടെ ആ ചോദ്യതോടൊപ്പം 

ആ കുഞ്ഞു വെള്ളാരം കണ്ണുകൾ വല്ലാണ്ട് തിളങ്ങി...

അവളുടെ ഉള്ളം കയ്യിലെ മറഞ്ഞിരുന്ന ചന്ദ്ര ബിംബം പതിയെ തെളിഞ്ഞു പ്രകാശിക്കാൻ തുടങ്ങി. മമ്മയുടെ കയ്യോടെ ചേർത്ത് വെച്ച അവളുടെ കയ്യിലെ പ്രകാശം തട്ടി മമ്മയുടെ കൈ പതിയെ ചൂടായി.പെട്ടന്ന് പൊള്ളി പിടഞ്ഞു കൊണ്ട് മമ്മ സിയുവിന്റെ കയ്യിൽ നിന്നും തന്റെ കൈ അടർത്തി മാറ്റികൊണ്ട് വല്ലാതെ ഭയന്നത് പോലെ അവർ ഡ്രൈവിങ്ങിൽ ആയിരുന്ന തന്റെ ഭർത്താവിനെ നോക്കി..അതിനു ശേഷം പുറത്തേക്കു നോക്കി ഇരിക്കുന്ന തന്റെ മകളെ നോക്കി... അവരിൽ നേരിയ തോതിൽ ഭയം തോന്നി തുടങ്ങി.

"താൻ ഇത്രയും കാലം പേടിച്ചിരുന്നത് എന്താണോ? ആരിൽ നിന്നാണോ തന്റെ കുഞ്ഞിനെ മറച്ചു പിടിച്ചത് ആ കരി നിഴൽ തന്റെ മോളുടെ മേലെ പതിഞ്ഞിരിക്കുന്നു.അത് സംഭവിക്കാൻ പോകുന്നു...! കാലങ്ങളായി അറിഞ്ഞു കേട്ട കഥകൾ വീണ്ടും പുനർജനിക്കാൻ തുടങ്ങിയിരിക്കുന്നു ..."

ഒരിക്കലും തറവാടിന്റെ പടിക്കടക്കില്ലെന്ന് ഉറപ്പിച്ചാണ് അന്ന് അവിടുന്ന് ഇറങ്ങിയത്.. വീണ്ടും നീണ്ട 17 വർഷത്തിന് ശേഷം വീണ്ടും തന്റെ മകൾക്ക് വേണ്ടി ആ തറവാട്ടിലേക്ക് പോകണം എന്ന് ഓർക്കും തോറും ആ ഉള്ളം വല്ലാതെ നീറി പിടഞ്ഞു.. താൻ അനുഭവിച്ചതൊക്കെ വീണ്ടും തന്റെ മകളും അനുഭവിക്കേണ്ടി വരുമോ? ആ അമ്മയിൽ നെഞ്ച് വല്ലാതെ പിടഞ്ഞു. കണ്ണുകൾ നിറഞ്ഞു..


പാർവതി.. എടോ... താൻ എന്താ ആലോചിക്കുന്നത് ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഡേവിഡ് അവരോട് ചോദിച്ചു..
ഒന്നും ഇല്ല ഇച്ചായ....
അവൾ ഉള്ളിലെ ഭയം മറച്ചു കൊണ്ട് പറഞ്ഞു...
പിന്നെ തന്റെ കണ്ണെന്താടോ നിറഞ്ഞിരിക്കുന്നെ...

ഇച്ചായ....അതെന്തോ പൊടി വീണതാണെന്നു തോന്നുന്നു...

പപ്പേ.... മമ്മേടെ വീട് എവിടയാണ് പപ്പേ.. അവൾ വീണ്ടും കൊഞ്ചലോടെ ചോദിച്ചു..

കുറെ ദൂരെ ആണെടാ....നമ്മൾ നാളെ കഴിഞ്ഞാൽ അങ്ങേത്തും..

എന്നാലും അവിടം കാണാൻ എങ്ങനെയുണ്ടാവും..പപ്പേ ഇവിടുത്തെ പോലെ റിവെറും മൗണ്ടൻസും ഒക്കെ ഉണ്ടോ അവൾ ആകാംഷയോടെ ചോദിച്ചു..

ഉവ്വേടാ.. അവിടെ 
ഒരുപാട് നദികളും ചെറിയ ചെറിയ തോടുകളും പുഞ്ചപാടങ്ങളും കാവും അമ്പലവും മലനിരകളും മരങ്ങളും നിറഞ്ഞ സുന്ദരമായ സ്ഥലമാണ്...

കാവോ?
അതെന്താ പപ്പേ....

എന്റെ പൊന്നു സിയു നീ ഒന്ന് മിണ്ടാതെ ഇരുന്നേ.... പപ്പാ.. ഡ്രൈവിങ്ങിൽ അല്ലെ...

മമ്മയുടെ നീരസത്തോടെ ഉള്ള സംസാരം കേട്ട് അവൾ പിണങ്ങി മുഖവും വീർപ്പിച്ചു പുറത്തേക്ക് നോക്കി ഇരുന്നു...

അവളുടെ കഴുത്തിനും തോളിനും ഇടയിൽ ആയി തെളിഞ്ഞു വന്ന തൃശൂലം പതിയെ മങ്ങി മാഞ്ഞു....

എടോ.... തനിക്കെന്താ ഒരു ടെൻഷൻ പോലെ.. അയാൾ വീണ്ടും ഡ്രൈവിങ്ങിന് ഇടയിൽ ചോദിച്ചു..
ഒന്നും ഇല്ല ഇച്ചായ....
പക്ഷെ എനിക്കെന്തോ തനിക് വല്ലാത്ത ടെൻഷൻ ഉള്ളത് പോലെ തോന്നി. ഞാൻ തന്നെ കാണാൻ തുടങ്ങിയിട്ട് കുറെ കാലം ആയില്ലേ..

അവർ അതിനു മറുപടി ഒന്നും പറയാത്തെ പതിയെ ചിരിച്ചു..

കുറെ ദൂരം പിന്നിട്ട് കഴിഞ്ഞു. അവർ പതിയെ അരികിൽ പുറത്തേക്ക് നോക്കി ഇരിക്കുന്ന മകളെ നോക്കി...
സിയു നല്ല ഉറക്കത്തിൽ ആണ്...

ഇച്ചായ.... അവർ പതിയെ വിളിച്ചു..

മ്മ് അയാൾ മൂളി...

അവർ കയ്യിൽ കിടന്ന വാചിലേക്ക് നോക്കി കൊണ്ട് പറഞ്ഞു സമയം 11 ആകാറായി ദാ അവിടെ കാണുന്ന ഷോപ്പിൽ ഒന്ന് നിർത്തണേ....

അയാൾ അവിടെ അവർ ചൂണ്ടിയാ ഭാഗത്തുള്ള ഷോപ്പിൽ വണ്ടി നിർത്തി..
ഇച്ചായ... ഞാൻ പോയിട്ട് വരാം..
മോൾ ഉറക്കമാ...
ഇച്ചായൻ വരണ്ട...
അതും പറഞ്ഞു അവർ കാറിൽ നിന്നിറങ്ങി.. ഷോപ്പിലേക്കു കയറി..
അല്പം കഴിഞ്ഞു ഒരു കവറുമായി അവർ പുറത്തേക്കു വരുമ്പോൾ എതിരെ വന്ന ആരുമായോ കൂട്ടിയിടിച്ചു കയ്യിലിരുന്ന കവർ നിലത്തേക്ക് വീണു..പെട്ടന്ന് കൂട്ടിയിടിച്ച ആൾ സോറി പറഞ്ഞു കൊണ്ട് ആ കവർ എടുത്തതും അതിൽ നിന്നും ഉടഞ്ഞു പോയ കേക്ക് പീസുകൾ പുറത്തേക്കു വീണു...

ഓഹ്... Really സോറി...

ആ കേക്ക് മുഴുവൻ പോയി...

തുടരും