Land --Reigning --Terror --Rs - 17 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 17

Featured Books
Categories
Share

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 17

👽 പണിക്കര് ചേട്ടനും വളരെ ക്ഷീണി ത നായി ട്ടാണ് അന്ന് സ്വന്തം വസതിയിലെ ത്തി യത്... ആകപ്പാടെ ഒരു വല്ലായ്മ... എന്നാൽ അത് എന്താണെന്നങ്ങട് മനസിലാവ ണു മില്ല... """എനിക്കൊന്നു കിടക്കണം കുസുമം താൻ ആ കിടക്കയൊന്നു നിവർത്തിയേക്ക്... അദ്ദേഹം സഹ ധ ർ മ്മി ണി യെ വിളിച്ചു പറഞ്ഞു... ഇതെന്തു പറ്റി വല്ലാത്തൊരു ക്ഷീണം... ഇത് പതിവി ല്ലാ ത്ത താ ണ ല്ലോ...! എന്റെ മഹാ ദേവാ ! കുസുമം ഓടിയെത്തി... അവരുടെ വാക്കുകളിൽ പരിഭ്രമം നിറഞ്ഞിരുന്നു... താൻ പേടിക്കേണ്ട കുസുമം എനിക്കൊന്നൂല്യ... നീ ചെന്ന് ആ കിടക്കയൊന്നു നിവർത്തി യിടു... എനിക്കൊന്നു നടു നിവർത്തണം...! ശരി നിങ്ങള് വാ... കുസുമത്തിന് പുറകിൽ പണിക്കര് ചേട്ടൻ അകത്തേക്ക് നടന്നു... പണി ക്കര് ചേട്ടന് രണ്ട് ആൺ മക്കളാണ് രണ്ട് പേരും വിദേശത്ത് ജോലി ക്കാരാണ്... അവരുടെ ഭാര്യ മാരാണെങ്കിൽ ഒരാഴ്ച യായി ഇവിടെ നിന്നും പോയിട്ട്... അത് പതിവുള്ളതുമാണ്... അവരവരുടെ വീടുകളിൽ പോയി കുറച്ചു ദിവസം അവിടെ നിൽക്കും... പിന്നെ തിരിച്ച് ഇങ്ങോട്ട് പോരും... പിന്നെ ഇവിടെ പത്തു പതിനഞ്ചു ദിവസം നിൽക്കും... വീണ്ടും ഒരാഴ്ച അവിടെ പോയി നിൽക്കും... ഇത് നിരന്തരം തുടർന്നു പോരുന്ന പതിവാ ണ്... രണ്ടു പേരും ജോലി ക്കാരാണ്... ഒരാൾ സ്കൂൾ ടീച്ചർ... അടുത്തയാൾ ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ... പിന്നെ അവർക്ക് ഈ രണ്ട് കുട്ടികളും... ഇവിടെ യിപ്പോൾ പണിക്കര് ചേട്ടനും ഭാര്യ കുസുമവും.... ഇവർക്ക് കൂട്ടിന് വേലക്കാരി ജാനുവുമുണ്ട്... ജാനു ചേച്ചി ഒരു അറുപതു വയസു കഴിഞ്ഞ സ്ത്രീ യാണ്... മാസത്തിൽ ഒരിക്കൽ മാത്രമേ ഇവർ വീട്ടിൽ പോകാറൊള്ളു... പോയാൽ തന്നെ രണ്ട് മൂന്ന് ദിവസത്തിൽ കൂടുതൽ വീട്ടിൽ നിക്കാറില്ല... ജാനു ചേച്ചിയിപ്പോൾ അടുക്കളയിൽ ചെറിയ ജോലി തിരക്കിലാണ്.... രാത്രിയിൽ കഴിക്കാനുള്ള ചപ്പാത്തിയും വെജിറ്റബിൾ കുറുമ കറിയും റെഡി യാ ക്കുന്ന തിരക്കിൽ...!"""പുറത്ത് എവിടെയൊക്കെയോ കുറുനരികൾ നീട്ടി ഓ രി യിടുന്നു... ആരുടെയോ മരണം തീരുമാനമായെന്ന് സാരം... അന്ന് രാത്രി കാലൻ കോഴികൾക്കും കാട്ടു മൂങ്ങ കൾക്കും വിശ്രമ മുണ്ടായില്ല... പല തര ത്തിലുള്ള അപ ശബ്ദങ്ങൾ ഉണ്ടാക്കി ക്കൊണ്ട് അവ ആ രാത്രിയെ കൂടുതൽ ഭീകരമാക്കി... പണിക്കര് ചേട്ടന്റെ വീട്ടു പറമ്പിന്റെ തെക്കേ മൂലയിൽ ഒരു വലിയ ആഞ്ഞിലി മര മുണ്ട് ആ മരത്തിന്റെ ഉച്ചി യി ലി രു ന്നാണ് കാലൻ കോഴികൾ സംഘടിച്ച് കൂകി വിളിച്ചു കൊണ്ടിരുന്നത്... കാട്ടു മൂങ്ങ ക ളാ വട്ടെ വട ക്കും പ്പു റ ത്തെ വരിക്ക പ്ലാവിന്റെ ശിഖി ര ത്തി ലി രു ന്ന് വലിയ ശബ്‌ദത്തിൽ കരഞ്ഞു വിളിച്ചു... അവറ്റകളുടെ ആ ശബ്‌ദകോലാ ഹ ല ങ്ങളിൽപ്പോലും വല്ലാത്തൊരു ഭയാ ന ക ത ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു...!"""പാഞ്ചാ ലി പ്പാ റ യിൽ ഒരു രാത്രി കൂടി വിട വാങ്ങി... പുതിയ പ്രഭാത ത്തെ ഏറെ പുതുമകളോടെ ത്ത ന്നെ പ്രകൃതി വര വേ റ്റു ... എന്നാൽ പാഞ്ചാ ലി പ്പാ റ യിൽ അന്നത്തെ ആ പ്രഭാതം അത്ര ശുഭ കര മായിരുന്നില്ല... കാരണം മറ്റൊന്നുമല്ല... പാഞ്ചാ ലി പ്പാ റ ഗ്രാമത്തിന്റെ അഭിവാജ്യ ഘ ട ക മായ ആ നക്ഷത്രം വെളുപ്പാൻ കാലത്ത് കൃത്യം നാലു മണി ക്കു തന്നെ പൊലിഞ്ഞു പോയിരുന്നു... അതെ ഏവർക്കും പ്രിയങ്ക ര നാ യ നമ്മുടെ പണിക്കര് ചേട്ടൻ മരണത്തെ പുൽകി യെ ന്ന ർത്ഥ o ...!"""രുദ്രൻ രാവിലെ തന്നെ ബെഡ്‌ഡിൽ എഴുന്നേറ്റിരുന്ന് വലിയ വായിൽ കരയാൻ തുടങ്ങി യിരുന്നു... അവന്റെ കരച്ചിൽ കേട്ടാണ് ധ്രുവൻ ഉറക്കത്തിൽ നിന്നും ഞെട്ടി പിടഞ്ഞ് എഴുന്നേറ്റത്... എന്താടാ രുദ്രാ എന്തിനാ നീ ഇങ്ങിനെ കരയുന്നത്... ധ്രുവൻ വേവലാതി യോടെ രുദ്രനോട് ചോദിച്ചു... അപ്പൊ... നീയൊന്നു മറിഞ്ഞില്ലേ... നമ്മുടെ പണിക്കര് ചേട്ടൻ മരിച്ചു പോയെടാ...! എന്താടാ ധ്രുവാ ഇതൊന്നും കേട്ടിട്ട് നിനക്ക് ഒരു സങ്കടവും ഇല്ലാത്തത്... രുദ്രൻ വീണ്ടും പതം പറഞ്ഞ് കരഞ്ഞു കൊണ്ടിരുന്നു... ഏതു പണിക്കര് ചേട്ടൻ ... എനിക്കൊന്നും മനസിലാകുന്നില്ല... നീയൊന്നു തെളിച്ചുപറ രുദ്രാ.... സ്വപ് നം കണ്ട് സ്വ പ് നം കണ്ട് നിനക്ക് മുഴുത്ത വട്ടായോ ? അപ്പൊ നീ പണിക്കര് ചേട്ടനെ അറിയില്ലേ... കോ ന്ന ൻ പുല യനെ അറിയില്ലേ... പപ്പു വേട്ടനെയും അവ റാ ച്ചൻ മുതലാളി യെയും കണ്ട തായി ഓർക്കുന്നില്ലേ... അതു പോട്ടെ പപ്പു വേട്ടന്റെ ഭാര്യ മല്ലിക ചേച്ചി യെ അറിയുമോ... രുദ്രൻ ഭ്രാന്തു പിടിച്ചതു പോലെ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു... ശ്ശോ... ഇതു വല്ലാത്ത കഷ്ട്ട മായി പോയല്ലോ... ഇവരെയൊന്നും ഞാനറിയില്ല രുദ്രാ... അല്ലാ എനിക്കറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കുവാ ... സത്യത്തിൽ നിനക്ക് എന്തെങ്കിലും മെന്റൽ പ്രോബ്ലമുണ്ടോ... എന്നാൽ ചികിത്സ തേടാൻ ഇനി ഒട്ടും വൈകേണ്ട...! എടാ ധ്രുവാ നമ്മൾ ആശുപത്രിയിൽ നിന്നും എപ്പോഴാ ഡിസ്ചാർജജാ യി പോന്നത്... ധ്രുവൻ പറഞ്ഞതിനൊന്നും വ്യക്തമായ മറുപടി യൊന്നും പറയാതെ രുദ്രൻ മറ്റെന്തൊക്കെയോ ആണ് പറഞ്ഞു കൊണ്ടിരുന്നത്... ഏത് ആശുപത്രി ? എടാ രുദ്രാ നീ എന്നെ കൂടി ഭ്രാന്തു പിടിപ്പിക്കല്ലേ.... ""👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽