👽നിനക്ക് വിശക്കുന്നുണ്ടോ രുദ്രാ... ധ്രുവൻ ചോദിച്ചു... വിശപ്പൊക്കെയുണ്ട് പക്ഷെ പറഞ്ഞിട്ടെന്തു കാര്യം... സമയമിപ്പോൾ പന്ത്രണ്ട് കഴിഞ്ഞു ഇനി എന്തായാലും നേരം വെളുക്കട്ടെ ... എന്നിട്ട് അതിനെ പറ്റി ആലോചിക്കാം... രുദ്രന്റെ മറുപടി... ശരിയാ രുദ്രൻ പറഞ്ഞത്... ഇനി ഈ നേരത്ത് എന്ത് കഴിച്ചിട്ടെന്തു കാര്യം... ടൗണിൽ നിന്നും വാങ്ങിയ ബീഫ് ബിരിയാണിയുടെ കാര്യം ധ്രുവനും മറന്നു പോയിരുന്നു... അത് നാനോ കാറിന്റെ ഡാഷ് ബോക്സിൽ ഭ ദ്ര മായി തന്നെ ഇരിപ്പുണ്ടായിരുന്നു... വാഷ് ബേസിനിൽ മുഖം കഴുകി നിന്ന രുദ്രൻ പെട്ടെന്ന് എന്തോ ഓർത്തു കൊണ്ട് ധ്രുവനരികിലെത്തി... അതേയ് ഒരു കാര്യം നമ്മൾ മറന്നു പോയി ധ്രുവാ ... രാത്രി കഴിക്കാൻ ടൗണിൽ നിന്ന് ബീഫ് ബിരിയാണി വാങ്ങിയ കാര്യം... ഓ.. ഓരോന്ന് കണ്ട് കണ്ട് പേടിച്ചിട്ടായിരിക്കും... മെമ്മറി തീരെ ഇല്ലാതായി പോയി... എന്തായാലും നീ അത് ഓർത്തത് നന്നായി... ഞാനിപ്പം തന്നെ അത് പോയി എടുത്തിട്ടുവരാം... ധ്രുവൻ വേഗം തന്നെ ഡോർ തുറന്ന് പുറത്തേക്ക് പോയി... ഡാഷ് ബോക്സ് തുറന്ന് ബീഫ് ബിരിയാണി എടുക്കാൻ തുനിഞ്ഞതും തൊട്ടരികിൽ കരിയിലകൾ ഞെരിയുന്ന ശബ്‌ദം... ആരോ നടന്നു വരുന്നതു പോലെ... ധ്രുവൻ കറിനുള്ളിൽ കയറാതെ തന്നെ പുറത്തു നിന്ന് ഡാഷ് ബോക്സ് തുറന്ന് ബീഫ് ബിരിയാണി എടുക്കുക യായിരുന്നു ഉ ദേശം... ഇനി തനിക്ക് തോന്നിയതായിരിക്കുമോ ... അല്ലെങ്കിൽ തന്നെ ഒരു ഉൾഭയം എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടല്ലോ... അതു കൊണ്ടായിരിക്കും അങ്ങിനെ തോന്നിയത്... എന്തായാലും ബിരിയാണി എടുക്കാം... ധ്രുവൻ ഡാഷ് ബോക്സ് തുറന്നു... എന്നാൽ ബീഫ് ബിരിയാണി അതിനകത്ത് ഉണ്ടായിരുന്നില്ല... ശോ .. ഇതെന്തു കഥ ബിരിയാണി എവിടെ പോയി ... ധ്രുവൻ സ്വയം ചോദിച്ചു... വിശന്നിട്ടാണെങ്കിൽ കുടല് കരിയുന്നു... ഇനി എന്തു ചെയ്യും... ധ്രുവൻ ഓർത്തു നിൽക്കെ പെട്ടെന്ന് കറന്റ് പോയി... എങ്ങും കനത്ത അന്ധകാരം നിറഞ്ഞു... ധ്രുവാ എനിക്ക് വല്ലാതെ പേടി തോന്നുന്നെടാ... ഇപ്പഴാണെങ്കിൽ കറന്റും പോയി... രുദ്രൻ പേടിയോടെ ഓടി ധ്രുവന്റെ അരികിലെത്തി... വാ നമ്മുക്ക് അകത്തേക്കു പോകാം അവൻ ധ്രുവന്റെ കയ്യിൽ കടന്നു പിടിച്ചുകൊണ്ട് പറഞ്ഞു... ശരി... നീ നടക്ക് ... അവരിരുവരും ബംഗ്ലാവിനുള്ളിൽ പ്രവേശിച്ചു... മുൻ വാതിൽ ഭ ദ്ര മായി അടയ്ക്കുകയും ചെയ്തു... എവിടെ ബീഫ്ബിരിയാണി ... രുദ്രൻ ധ്രുവനെ നോക്കി... പറയാം നീ ആദ്യo ആ എമർജൻസി ഒന്ന് ഓൺ ചെയ്യു ... ധ്രുവൻ പറഞ്ഞു... രുദ്രൻ പോയി ഭിത്തിയിൽ ഘ ടി പ്പി ച്ചി രു ന്ന എമർജൻസി ലൈറ്റ് ഓൺ ചെയ്തു... മുറിയിലാകെ പ്രകാശം പരന്നു... ബീഫ് ബിരിയാണി കാറിന്റെ ഡാഷ് ബോക്സിൽ കാണുന്നില്ലരുദ്രാ... അതെവിടെ പോയെന്ന് ഒരു രൂപവുമില്ല... എന്ത്... ബീഫ് ബിരിയാണി കാണുന്നില്ലെന്നോ... അപ്പൊ അതെവിടെ പോയി... അറിയില്ല രുദ്രാ... എനിക്കൊന്നും അറിയില്ല ...ഇവിടെ എന്തൊക്കെയാ നടക്കുന്നത്... ധ്രുവൻ നിസ്സഹായതയോടെ കൈ മലർത്തി.... അവർ സംസാരിച്ചു കൊണ്ടു നിൽക്കെ ... കിച്ചണിൽ എന്തോ തട്ടി വീഴുന്ന ശബ്‌ദം കേട്ടു... അതെന്താ ... ധ്രുവൻ ഉടൻ അങ്ങോട്ട് പോകാൻ തുനിഞ്ഞു... വേണ്ട നീ ഇപ്പോൾ അങ്ങോട്ട് പോകേണ്ട ... അവിടെ ഇരുട്ടാണ് ... കറന്റ് വന്നിട്ടില്ല.. രുദ്രൻ ധ്രുവനെ തടഞ്ഞു... തൊട്ടടുത്ത മുറിയിൽ നിന്നും ആരോ കൂർക്കം വലി ക്കുന്ന ശബ്‌ദംരുദ്രൻ കേട്ടു... ധ്രുവാ അപ്പുറത്തെ മുറിയിൽ ആരോ ഉണ്ട്... കൂർക്കം വലി ക്കുന്ന ശബ്‌ദം നീ കേൾക്കുന്നില്ലേ.... ഉണ്ട് രുദ്രാ എനിക്ക് കേൾവി കുറവൊന്നുമില്ല... ഒരു കാര്യം ഞാൻ പറയാം ... നമ്മൾ വല്ലാത്തൊരു ഊരാ കുടു ക്കിലാണ്.... നമ്മുക്ക് പുറകിൽ ആരോ ഉണ്ട്... സൂക്ഷിക്കണം... ധ്രുവൻ പറഞ്ഞു തീർന്നതും ... മുകളിരുന്ന് ഒരു ഗൗളി ചിലച്ചതും ഒരു മിച്ചായിരുന്നു... കേട്ടോ സത്യം... ധ്രുവൻ ഉറപ്പിച്ചു പറഞ്ഞു.... എടാ... ധ്രുവാ എന്നെയിങ്ങനെ പേടിപ്പിക്കാതെടാ.... വിശപ്പും പേടിയും ഒരുമിച്ച് ആക്രമിച്ചാൽ എനിക്ക് പിന്നെ പിടിച്ചു നിൽക്കാൻ പറ്റിയെന്നു വരില്ല ... ഞാൻ ഇവിടെ ചത്തു വീഴും... അതിന് ദൃ ക് സാ ക്ഷി നീ മാത്രമായിരിക്കും ധ്രുവാ.... നീ മാത്രമായിരിക്കും ... രുദ്രൻ ഒരു പൊട്ടികരച്ചിലിന്റെ വക്കി ലാണെന്ന് ധ്രുവൻ മനസിലാക്കി... എടാ രുദ്രാ നീ പേടിക്കേണ്ട നിന്റെ കൂടെ ഞാനില്ലേ ... എല്ലാം നമുക്ക് ഒരുമിച്ച് നേരിടാം... എന്തായാലും നീ ധൈര്യമായിരിക്ക്... ധ്രുവൻ രുദ്രന് ധൈര്യം പകർന്നു... അടുത്ത മുറിയിൽ നിന്നും കേട്ട കൂർക്കം വലി അതിപ്പോൾ കേൾക്കുന്നില്ല ... ഓ... രുദ്രനും .. ധ്രുവനും.... വളരെ ആശ്വാസം തോന്നി... തങ്ങളുടെ മനസിനുള്ളിലെ ഭയം കാരണം ഓരോന്ന് തോന്നുന്നതാണെന്ന് അവരിരുവരും സ്വയം സമാധാനിച്ചു... എന്നാൽ അവരുടെ മന സമാധാനത്തിന് അധികം ആയുസ് ഉണ്ടായില്ല ... ഇരുവരെയും ഞെട്ടിച്ചുകൊണ്ട് കോളിങ് ബെൽ മുഴങ്ങി... ഈശ്വരാ ആരാണാവോ ഈ നട്ട പാതിരായ്ക്ക് ... രുദ്രന്റെ ശരീരത്തെ ഒരു വിറയൽ ബാധിച്ചു... ധ്രുവന്റെ കണ്ണുകളിലും ഒരു ഭയ ത്തിന്റെ കരി നിഴൽ പാടുകൾ... രുദ്രൻ വ്യക്തമായും കണ്ടു... തുടരെ തുടരെ കോളിങ് ബെൽ മുഴങ്ങി കൊണ്ടിരുന്നു... ആരായിരിക്കും ഈ അസമയത്ത്... ഇനി മുതലാളി ആയിരിക്കുമോ... ധ്രുവൻ അങ്ങിനെയും ചിന്തിക്കാതിരുന്നില്ല... ആ... കാര്യം അവൻ രുദ്രനോട് പറയുകയും ചെയ്തു... ഏയ് ഒരിക്കലും ഇത് മുതലാളി ആയിരിക്കില്ല ... അദ്ദേഹം എന്തിന് ഈ അർദ്ധ രാത്രി കഴിഞ്ഞ സമയത്ത് ഇങ്ങോട്ട് വരണം... എന്തെങ്കിലും കാര്യ മുണ്ടെങ്കിൽ ഫോണിൽ വിളിച്ചു പറഞ്ഞാൽ പോരെ....? 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽👽👽