👽അല്ലെങ്കിലും ഒരു ഇല അനങ്ങിയാൽ പോലും ഭയ പ്പെടുന്നവനാണ് രുദ്രൻ... തനി പേടി തൊണ്ടൻ... ധ്രുവൻ അവന്റെ നെറ്റിയിൽ കൈ വച്ചു നോക്കി ... ഹോ... നല്ല ചൂട് ... എടാ രുദ്രാ നിനക്ക് നന്നായി പനി ക്കുന്നുണ്ടല്ലോടാ... മൈ ഗോഡ്... ഇനി എന്തു ചെയ്യും ... ധ്രുവൻ ചിന്തിച്ചി രിക്കെ അവരുടെ വാഹനം ഒന്നു കുലുങ്ങി... ചെറിയ കുലുക്കമല്ല ... വല്ലാത്തൊരു കുലുക്കം... ഇനി ഇവിടുത്തെ പി ശാ ചു ക്കൾ ഞങ്ങടെ വാഹനം മറിച്ചിടുവാൻ നോക്കയാണോ... റോഡിന്റെ ഇരു വശങ്ങളിലും അ ഗാ ധ മായ കൊക്കയാണ്... അവിടേക്കു വീണാൽ കഥ കഴിഞ്ഞതു തന്നെ... പിന്നെ പൊടി പോലും ഉണ്ടാകില്ല കണ്ടുപിടിക്കാൻ.... ധ്രുവൻ പേടിയോടെ യാണെങ്കിലും പുറകിലേക്ക് തിരിഞ്ഞു നോക്കി... പുറകിൽ അതാ ഒരു ഭീകര സത്വം... മാനം മുട്ടെ വളർന്നു നിൽക്കുന്ന കറുത്ത് തടിച്ച ഒരു ഭീകര രൂപി... ആ ഭീമാ ക ര ന്റെ വലിയ ഉണ്ട കണ്ണുകൾ അഗ്നി പോലെ ജ്വലിക്കുന്നു... ഈശ്വരാ ഇതെന്തു പരീക്ഷണം... പാപി ചെല്ലുന്നിടം പാതാളം ... എന്നു പറഞ്ഞതുപോലെയാണല്ലോ ഞങ്ങളുടെ അവസ്ഥ... ഇനി ഇവിടെ നിന്ന് എങ്ങിനെ രക്ഷപെടും ... ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ... ഭഗ വാനേ എന്റെ മഹാ ദേവാ അടിയങ്ങളെ കാത്തു കൊള്ളണേ രക്ഷിക്കണേ ... മനസ്സിൽ ഭഗ വാന്റെ രൂപം കൺ കുളിർക്കെ കണ്ട് ഇരു കൈ കളും കൂപ്പി താണു കേണ പേ ക്ഷി ക്കുക യായിരുന്നു ധ്രുവനപ്പോൾ.. രുദ്രനാണെങ്കിൽ പനിച്ച് വിറയ്ക്കാൻ തുടങ്ങി യിരുന്നു ... ഇവന്റെ കാര്യം മഹാ കഷ്ട്ട മായല്ലോ... ഇനിയിപ്പോ എന്തു ചെയ്യും... പനിച്ച് വിറച്ച് രുദ്രൻ ചത്തു പോകുമോ യെന്ന് പോലും ധ്രുവൻ പേടി യോടെ ഓർത്തു... ഇനി ഒറ്റ മാർഗമേ യുള്ളു... എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെടുക... രണ്ടും കൽപ്പിച്ച് ധ്രുവൻ ഒരു ഉറച്ച തീരുമാനം എടുത്തു ... രുദ്രനെ ഡ്രൈ വിംഗ് സീറ്റിൽ നിന്നും സാ വ ധാ നം മാറ്റി കിടത്തി .. അവൻ ബോധം കെട്ട് ഉറങ്ങുകയാണ്... പനി മൂർച്ഛിച്ച് ഇനി ബോധം പോയ താണോ... അതൊക്കെ പിന്നീട് ആലോചിക്കാം .. ഇപ്പോൾ എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെടുക... ബാക്കി കാര്യം പിന്നെ... ധ്രുവൻ കാർ സ് റ്റാ ർ ട്ടാ ക്കാൻ ശ്രമിച്ചു...എന്നാൽ ആ.. ശ്രമം വിഫലമായി... കാറിന്റെ എഞ്ചി നിൽ നിന്നും ഒരു ഞരക്കം മാത്രം അവ ശേ ഷിച്ചു... ഇനി കാറിനും പനി പിടിച്ചോ ... ഒരു ട്രബിളും ഇല്ലാതിരുന്ന വണ്ടിയാ അതും ശ്വാസം നിലച്ച മട്ടിലായി... ദുർ വിധി തന്നെ ദുർ വിധി ഇങ്ങിനെ തീരാനായിരിക്കും നമ്മുടെ വിധി...ദൂരെ ഉച്ചത്തിൽ ഓരി യിട്ടു കൊണ്ടിരുന്ന കാട്ടു നായകൾ ഇപ്പോൾ ഇവിടേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.... നൂറോളം വരുന്ന വലിയ ഒരു കൂട്ടം നായകൾ ... അതി ക്രൂരന്മാരാണ് ഇവറ്റകൾ... എത്ര ശക്തനായ മനുഷ്യ നാണെങ്കിൽ പോലും ഇവയുടെ കണ്ണിൽ പ്പെട്ടാൽ കഥ തീർന്നതുതന്നെ... എല്ലു പോലും ഇവന്മാർ ബാക്കി വയ്ക്കില്ല... കൂമൻ കൊല്ലി മലനിരകൾ കയറി യിറങ്ങി കൊടും കാടു കൾക്കുള്ളിലൂടെ ഊളി യിട്ട് പാഞ്ഞു വരുന്ന ആ വേട്ട പട്ടികളെ നാട്ടു വെളിച്ചത്തിൽ ധ്രുവൻ വ്യക്തമായി കാണുകയായിരുന്നു.... ഇവ കാട്ടുനായ്ക്കളോ അതോ പ്രേ താ ത് മാ ക്കളോ... എന്തായാലും ഇനി രക്ഷ യില്ല... മരണം സുനിശ്ചയം... കറിനുള്ളിലാണെന്നു പറഞ്ഞിട്ട് കാര്യ മില്ല ഇതൊക്കെ പുറകിലുള്ള ഭീകര സത്വം കയ്യിലെടുത്തു പപ്പടം പോലെ പൊടിച്ചു കളയും... എന്തായാലും കാർ ഒന്നു കൂടി ഓണാക്കി നോക്കാം... ധ്രുവൻ ഒരു ശ്രമം നടത്തി... അത് ഭുതം അതാ കാർ സ് റ്റാർ ട്ടാ യി ... സന്തോഷത്തോടെ ധ്രുവൻ കാർ മുന്നോട്ട് എടുക്കാൻ തുനിഞ്ഞതും ഇടി മുഴക്കം പോലെ ഒരു അശരീരി അവിടെ മുഴങ്ങി... പാഴ് ജന്മങ്ങളെ നിങ്ങൾ എന്തു വിചാരിച്ചു ഇവിടെ നിന്നും രക്ഷ പ്പെടാമെന്നോ.... ബ്രിട്ടൻ പട്ടാളം കൊന്നു തള്ളിയ ചോരയും നീരുമുള്ള മനുഷ്യ ജന്മങ്ങളായി രുന്നു അന്നു ഞങ്ങൾ... ഇന്നോ മനുഷ്യ മൃഗങ്ങളോട് പ്രതികാരം തീർക്കാൻ ഒറ്റ കെട്ടായി നില കൊള്ളുന്ന ഭീകര രൂപി കളാണ് ഞങ്ങൾ... മനുഷ്യ മാംസം ഭക്ഷിച്ച് മനുഷ്യ രക്തം പാനം ചെയ്ത് ഞങ്ങളിവിടെ വാഴും ... അതെ ഞങ്ങളാണ് """ഭൂമി.. വാഴുന്ന.. ഭീകര.. രൂപികൾ..."""ആ... അട്ടഹാസം കേട്ട് നടുങ്ങി വിറച്ചു പോയി ധ്രുവൻ.... എന്നാലും എന്തും വരട്ടെ യെന്നു കരുതി ധ്രുവൻ കാർ മുന്നോട്ടെടുത്തു... ഉടൻ തന്നെ അതു സംഭവിച്ചു... ഭീമാ കര നായ ഒരു മരം കാറിന് മാർഗ തടസം ഉണ്ടാക്കി കട പുഴ കി റോഡിലേക്ക് വീണു... അമ്മേ ... എന്നൊന്ന് അലറി കരയുവാനേ ധ്രുവനായൊള്ളു... പിന്നിൽ കാർ കൊക്കയിലേക്ക് തള്ളി മറിച്ചിടാൻ ഉന്നം വച്ച് ഒരു ഭീകര രൂപൻ... മുന്നിൽ കട പുഴകി വീണ വൻ മരം.... അതിനു പുറകിൽ തങ്ങളെ കൊന്ന് ചോര കുടിക്കാൻ കൊതി പൂണ്ട് പാഞ്ഞു വരുന്ന ഭീകര രൂപികൾ.... കൂമൻ കൊല്ലി കാട് ഇളക്കി മറിച്ച് രൗദ്രഭാവത്തിൽ കുതിച്ചു വരുന്ന കാട്ടു നായകൾ നേരെ എതിർ വശത്ത് ..... 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽👽