ICHAYANS OWN AMMUS in Malayalam Love Stories by Sachin Junior books and stories PDF | ഇച്ചായന്റെ സ്വന്തം അമ്മുസ്

Featured Books
  • तमस ज्योति - 51

    प्रकरण - ५१मेरे मम्मी पापा अब हमारे साथ अहमदाबाद में रहने आ...

  • Lash ki Surat

    रात के करीब 12 बजे होंगे उस रात ठण्ड भी अपने चरम पर थी स्ट्र...

  • साथिया - 118

    अक्षत घर आया और तो देखा  हॉल  में ही साधना और अरविंद बैठे हु...

  • तीन दोस्त ( ट्रेलर)

    आपके सामने प्रस्तुत करने जा रहे हैं हम एक नया उपन्यास जिसका...

  • फाइल

    फाइल   "भोला ओ भोला", पता नहीं ये भोला कहाँ मर गया। भोला......

Categories
Share

ഇച്ചായന്റെ സ്വന്തം അമ്മുസ്

 ആമുഖം


സാഹചര്യം പലരെയും അകറ്റി നിർത്താം എന്നാൽ പോലും... മറ്റുള്ളവരുടെ വേദന എന്താണെന്ന് മനസിലാകുന്നത് എല്ലാവർക്കും നല്ലതാണ്..... ഇതിലൂടെ എന്റെ ഉള്ളിലെ പ്രണയം എങ്ങനെ ആയിരുന്നു എന്ന് അറിയിക്കാൻ മാത്രമാണ് ഇതിലെ മറ്റു കഥാപാത്രങ്ങളുടെ പേര് എഴുത്തുകാരന്റെ ഭാവനയിൽ ഉള്ളതാണ്. ഇതിൽ ആരെയും കുറ്റപ്പെടുത്തുകയോ അവഗണിക്കുകയോ ചെയ്തിട്ടില്ല

എന്നും ഞാൻ എന്റെ അമ്മുവിനെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട് അവളെ അല്ലാതെ മറ്റൊരു പെണ്ണിനേയും ഞാൻ എന്റെ ജീവിതത്തിലെക്ക് കൊണ്ട് വരില്ല അവളെ നഷ്‍ടമായ അന്ന് എന്റെ മരണമായിരിക്കും 

 

 

 

 

 

         ICHAYAN'S OWN AMMUS 


ജീവിതത്തിൽ നമ്മുടെ ഓരോ യാത്രയിലും പലരെയും നമ്മൾ കണ്ടുമുട്ടാം പരിചയപ്പെടാ എല്ലാം സർവ്വ സാധാരണയാണ്. അങ്ങനെ തന്നെയാണ് ഞാൻ അമ്മുവിനെയും കണ്ടു മുട്ടുന്നത് ആദ്യം കണ്ടാൽ പോലും മൈൻഡ് ചെയ്യാത്ത ഒരു ജാഡ പെണ്ണ്.. പക്ഷെ ആദ്യം ഒന്നും അവളോട് ഒന്നും തോന്നിയിരുന്നില്ല എന്തിന് പറയണം ഒരു സൗഹൃദം പോലും വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല അങ്ങനെ ദിവസങ്ങൾ കടന്നുപോയി  ഒരു ദിവസം രാവിലെ എഴുന്നേറ്റ സമയം ഈ കാലഘട്ടത്തിൽ എല്ലാവരും രാവിലെ എഴുനേൽക്കുന്നത് തന്നെ മൊബൈൽ ഫോണിലൂടെ ആണ് അങ്ങനെ തന്നെ ഞാനും പതിവ് തെറ്റിക്കാതെ ഫോണിലൂടെ ഉണർന്നു ആദ്യം തന്നെ വാട്സ്ആപ്പ് തുറന്ന് എല്ലാവരുടെയും സ്റ്റോറി നോക്കി തുടങ്ങി അപ്പോഴാണ് കണ്ടത് എന്റെ പ്രിയ സുഹൃത്തിന്റെ സ്റ്റോറിയിൽ അവളുടെ പിറന്നാൾ ആശംസകൾ സത്യം പറഞ്ഞ അന്ന് ചേച്ചി ഇട്ട സ്റ്റോറിയിലെ അവളുടെ നുണക്കുഴിയുള്ള കവിളിലേ ആ ചിരി കണ്ടപ്പോ സത്യം പറഞ്ഞ എന്റെ കിളി പോയി കാരണം മറ്റൊന്നുമല്ല ഞാൻ നേരിൽ കണ്ട ആ ജാഡ പെൺ കുട്ടിക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ എന്നായിരുന്നു എന്റെ ചിന്ത എങ്ങനെ ആയാലും ജോലി സ്ഥലത്തെ യൂണിഫോം ഇട്ട് കഴിഞ്ഞ കാവ്യ മാധവനെ വരെ ചാള മേരി ആയി തോന്നും അത് മറ്റൊരു സത്യം.... എന്തായാലും വേണ്ടീല ഇന്ന് അവളെ കണ്ട് പിറന്നാൾ വിഷ് കൊടുക്കണം എന്ന് കരുതി പതിവിലും നേരത്തെ ഞാൻ ജോലി സ്ഥലത്തു എത്തി. പിന്നെ അവളെ അനേഷിച്ചു നടന്നു എവിടെയും കണ്ടില്ല ആകെ നിരാശ ആയി നിൽക്കുന്ന സമയം ദേ വരുന്നു തേടിയ വള്ളി ഇന്നേ വരെ ഞാൻ അവളോട് ഒന്ന് മിണ്ടാത്ത ഞാൻ ഇനി പിറന്നാൾ ആശംസ പറഞ്ഞ ഇവൾ എങ്ങനെ പ്രതികരിക്കും എന്നായിരുന്നു എന്റെ പേടി ഒന്നും നോക്കിയില്ല നേരെ ചെന്ന് ഒരടിപൊളി ആശംസ അങ് കൊടുത്തു സത്യത്തിൽ ഞെട്ടിയത് അവളായിരുന്നു അന്ധം വിട്ട് എന്നെ നോക്കികൊണ്ട് അവളൊരു ഇടറിയ ശബ്ദത്തിൽ ഒരു നന്ദി വാക്ക് പറഞ്ഞു.  ഞാൻ പറഞ്ഞു എന്നിക്ക് മിഠായി വേണമെന്ന് ഉടനെ അവളുടെ യൂണിഫോം പോക്കറ്റിൽ നിന്നും നമ്മുടെ ഹിന്ദികാർ ഉണ്ടാകുന്ന സോനാ മിഠായി തന്നു  ഞാൻ ഒരു കുശല ഭാവത്തിൽ അവളോട് ചോദിച്ചു പിറന്നാൾ ആയിട്ട് ഈ മിഠായി ആണോ തരുന്നത് എന്ന് ഒരു കൊഞ്ചാലോടെ അവൾ പറഞ്ഞു ഈ മിഠായി ഒക്കെ മതിയെന്ന് അതിനിടയിൽ അവൾ ചോദിച്ചു


എങ്ങനെ അറിയാം എന്റെ പിറന്നാൾ ആണെന്ന്. ഞാൻ പറഞ്ഞു അതൊക്കെ കണ്ട് പിടിച്ചു എന്ന്


  ഒരു അത്ഭുതത്തോടെ അവൾ പോയി അപ്പോഴും എന്റെ മനസ്സിൽ അവളെ ജാഡകാരി ആയി തന്നെ ആണ് കണ്ടത് സമയം നീണ്ടു പോയി ജോലിയുടെ ഓരോ തിരക്കുകളിലേക്ക് ഞാനും അവളും തെന്നിമാറി  വൈകുന്നേരം ഏകദേശം ഒരു അഞ്ചു മണിയോടെ അവൾ വീണ്ടും എന്റെ ഡ്യൂട്ടി പരിസരത്തു വന്ന് അപ്പൊ ഞാൻ ചുമ്മ ചോദിച്ചു മിഠായി ഒന്നുമില്ലേ എന്ന് അപ്പൊ അവളുടെ ആ മിഴികൾ എഴുതിയ കണ്ണുകൾ കൊണ്ട് എന്നെ ഒരു നോട്ടം നോക്കികൊണ്ട് വീണ്ടും രണ്ട് ചോക്ലേറ്റ്എടുത്ത് തന്ന് ഞാൻ അതിന് നന്ദിയും പറഞ്ഞു.


 അവൾ പോയി അപ്പോഴും അവളുടെ മനസ്സിൽ ഒരു ചോദ്യം ഒന്ന് മാത്രമായിരുന്നു ഞാൻ എങ്ങനെ പിറന്നാൾ അറിഞ്ഞു എന്നത് എന്നാലും ആരായിരിക്കും എന്നോട് പറഞ്ഞത് എന്നൊക്കെ ആയിരുന്നു അയാളെ കുറിച്ച് ഞാൻ പറയാ കാരണം ഇവിടെ വല്യ പ്രസക്തി ഉള്ള ഒരു അരവട്ട് പെങ്ങൾ ആണെ..

 


എന്റെ അരവട്ട് പെങ്ങളും ആയി അവൾ നല്ല കമ്പനി ആണെന്ന് ഞാൻ അറിഞ്ഞു അങ്ങനെ ഒരു ദിവസം ഞാൻ അമ്മു ആയി സംസാരിക്കുന്നത് എന്റെ പെങ്ങൾ കാണുകയും എന്റെ എടുത്തു വന്ന് ചേച്ചി പറയുകയും ചെയ്തു നല്ല കുട്ടിയ വേണമെങ്കിൽ നോക്കിക്കോ എന്ന്. അന്ന് മുതൽ കാര്യങ്ങൾ എളുപ്പം ആകും എന്ന് കരുതി ഞാൻ ചേച്ചിയോട് പറഞ്ഞു എന്നിക്ക് ആ കുട്ടിയെ ഇഷ്ടം ആണ് ഒന്ന് പറഞ്ഞു സെറ്റ് ആക്കി തരണം എന്ന്.. ആദ്യം ചേച്ചി സമ്മതിച്ചില്ല പോടാ ഞാൻ നിന്നോട് തമാശക്ക് പറഞ്ഞതാ അതൊരു പാവം കുട്ടിയ എന്നൊക്കെ പറഞ്ഞു പിന്നെ എന്റെ വെറുപ്പിക്കൽ സഹിക്ക വയ്യാതെ ചേച്ചി അവസാനം ഒക്കെ പറഞ്ഞു. അതിന്റെ ഇടയിൽ ആയിരുന്നു ഒരു കാട്ട് പോത്തിന്റെ വരവ് അതും നമ്മുടെ ഒരു പെങ്ങൾ തന്നെ ആണ് ട്ടോ അങ്ങനെ അവസാനം അര വട്ടും കാട്ട് പോത്തും ഒരുമിച്ചു എന്നോട് വന്ന് കാര്യങ്ങൾ ചോദിച്ചു നീ സീരിയസ് ആയി തന്നെ ആണോ ആ കുട്ടിയെ നോക്കുന്നത് എന്ന് ഞാൻ പറഞ്ഞു അതെ എന്നിക്ക് ആ കുട്ടിയെ വയങ്കര ഇഷ്ട്ടം ആണ് പറഞ്ഞു അപ്പോ അവർ പറഞ്ഞു അതൊരു പാവം ആണ് അതിനെ സങ്കടപ്പെടുത്താൻ ഞങ്ങൾ സമ്മതിക്കില്ല എന്നൊക്കെ  ഞാൻ അപ്പോഴും ഒരു വാക്ക് കൊടുത്തിരുന്നു അവളെ ഒരു തുള്ളി കണ്ണ് നീര് വീഴ്ത്തില്ല ഞാൻ കാരണമെന്ന് അങ്ങനെ അവർ അവളുടെ എടുത്ത് പോയി കാര്യങ്ങൾ അവതരിപ്പിച്ചു ഇതറിഞ്ഞു അവൾ എന്നോട് ഇൻസ്റ്റാഗ്രാമിൽ ചോദിച്ചു ഏട്ടന്  എന്നോട് എന്തോ പ്രത്യേക ഇഷ്ട്ടം ഉണ്ടെന്ന് കേട്ടല്ലോ അങ്ങനെ ഒന്നും വേണ്ട ട്ടോ എന്ന് പറഞ്ഞു ഞാൻ ആകെ ചമ്മി നാറി ഞാൻ ആകെ ഉരുണ്ട് കളിച്ചു ഞാൻ പറഞ്ഞു ആരാ നിന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞത് എന്ന് ചോദിച്ചു അവൾ അതിന് ഒന്നും പറഞ്ഞില്ല ഈ സമയം ആണ് ഞാൻ ശബരി മലക്ക് പോകാൻ മാല ഇട്ടത് എന്ന് കരുതി ചാറ്റിങ്ന് ഒരു കുറവും ഉണ്ടായിരുന്നില്ല കാരണം ഞാൻ പോലും അറിയാതെ അവൾ എന്റെ ഹൃദയം കിഴടക്കിയിരുന്നു.


അങ്ങനെ ദിവസങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു ഈ സമയം ജോലി സ്ഥലത്ത് കൾച്ചറൽ സ്പോർട്സ് കാര്യങ്ങൾ നടന്നോണ്ട് ഇരിക്കുകയായിരുന്നു ഇവളുടെ മുന്നിൽ ആൾ ആവാൻ ഞാൻ എല്ലാം പരിപാടിയിലും ഞാൻ ഉണ്ടാവും എന്തിന് പറയണം യോദ്ധ സിനിമയിലെ അപ്പുക്കുട്ടന്റെ അവസ്ഥ ആയിരുന്നു എന്നിക്ക് ചെസ്സിൽ വരെ തോറ്റു ഞാൻ. പക്ഷെ ഫാൻസി ഡ്രസ്സ്‌ കോമ്പറ്റീഷനിൽ ഞാൻ ഫസ്റ്റ് അടിച്ചു..എന്നിട്ടും എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയില്ല അങ്ങനെ മലക്ക് പോയി വന്നപ്പോൾ അവൾക്ക് ഒരു മാല കൊണ്ട് കൊണ്ട് കൊടുതു പിന്നീട് ഞാൻ അവളോട് നേരിട്ട് തന്നെ പറഞ്ഞു എന്റെ ഇഷ്ട്ടം അത് ഇൻസ്റ്റാഗ്രാം വഴി തന്നെ ആണ് ട്ടോ അല്ലാതെ പറയാൻ എന്താണെന്ന് അറിയില്ല ഒരു ഭയം ഇനി അവളുടെ കൈ എന്റെ മുഖത്തു എങ്ങാനും വന്ന് വീണാലോ.... യെ അങ്ങനെ എന്തായാലും അവൾ ചെയ്യില്ല കാരണം അവളൊരു പാവം ആണ്.. മാസങ്ങൾ കടന്ന് പോയി ഞാൻ എന്റെ സ്ഥിര പലവി തുടർന്ന് കൊണ്ടിരുന്നു ഐ ലവ് യു അപ്പോഴും അവളിൽ ഒരു മാറ്റവും വന്നില്ല ഈ സമയം കൊണ്ട് ഞാൻ അവളുടെ ഫോൺ നമ്പർ ഒപ്പിച്ചു


അങ്ങനെ ഇരിക്കുമ്പോ എന്റെ കൂടെ വർക്ക്‌ ചെയുന്ന സുഹൃത്തിന്റെ എടുത്ത് ഈ കാര്യം പറഞ്ഞത്. അപ്പോ അവൻ പറഞ്ഞു  'നീ അവളെ വിളിച്ചു കാര്യം സംസാരിക്കാൻ'  അപ്പോ ഉള്ള സത്യം പറഞ്ഞു  എന്റെ കൈയിൽ അവളുടെ നമ്പർ ഒന്നുമില്ല ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് അളിയാ കമ്പനി എന്ന്... ഈ സമയത്ത് അവൻ എന്നോട് ഒരു കാര്യം പറഞ്ഞത് അത് കേട്ടപ്പോ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി

'നീ ഒന്ന് കൊണ്ടും പേടിക്കണ്ട എന്റെ അമ്മയും അവളും ഒരെ ഡിപ്പാർട്മെന്റ് ആണ് അവളുടെ നമ്പർ ഞാൻ നിനക്ക് ഒപ്പിച്ചു തരാം എന്ന്'


സത്യം പറയാലോ എന്റെ കണ്ണ് നിറഞ്ഞു പോയി....  അന്ന് രാത്രി തന്നെ അവളുടെ നമ്പർ അവൻ എന്നിക്ക് അയച്ചു തന്ന് ഞാൻ അത് എന്റെ ഫോണിൽ സേവ് ചെയ്തു…


നമ്പർ കിട്ടി അത് സേവ് ചെയ്തു വെച്ചാത്തലത്തെ അവളെ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ഞാൻ ചെയ്തില്ല

അങ്ങനെ ദിവസങ്ങൾ കടന്നു പോകുന്നു.... എന്നും അവളോട് ചാറ്റ് ചെയ്യും ഇൻസ്റ്റാഗ്രാമിൽ അതിലുടെ തന്നെ ഇഷ്ടമാണെന്ന് ഒരു നൂറ് തവണ പറയും അവൾ മറ്റൊന്നും ആലോചിക്കാതെ റീജക്റ്റ് അടിക്കും ഒരു ഉള്ളുപ്പും ഇല്ലാതെ ഞാൻ അപ്പോഴും ഇഷ്ടമാണെന്ന് പറയും


അങ്ങനെ ഒരു നൈറ്റ്‌ ഡ്യൂട്ടിയിൽ നിക്കണ സമയം എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ചമ്മി നിന്നൊരു നിമിഷം  ഞാൻ ചേച്ചിയും അവളും ഒരുമിച്ച് പോവുമ്പോ.. ചേച്ചിയെ മാത്രം വിളിച്ചിട്ട് ഞാൻ പറഞ്ഞു

"എങ്ങനെ എങ്കിലും എന്റെ കാര്യം പറഞ്ഞു ഒന്ന് സെറ്റ് ആക്കി തരാൻ”


അപ്പോ ചേച്ചി ചങ്കിൽ കുത്തണ കാര്യം പറഞ്ഞു

"ഡാ അവൾ നിന്നെ ഒരു നല്ല ഫ്രണ്ട്ആയി മാത്രമാണ് കാണുന്നത്"


ഇത് കേട്ടതും എന്റെ ഹൃദയം ഒന്ന് തകർന്നു... പക്ഷെ കുറച്ചു മുന്നോട്ട് പോയപ്പോ ഞാൻ ചേച്ചി എന്ന് വിളിച്ചപ്പോ അവർ രണ്ട് പേരും തിരിഞ്ഞു നോക്കി എന്നിട്ട് ചേച്ചി അവളോട് പറഞ്ഞു നിന്റെ കാര്യത്തിനാണെന്ന് പെട്ടെന്ന് ഞാൻ പോലും പ്രതീക്ഷിക്കാതെ അവൾ എന്നോട്  ഒരു ചോദ്യം


"" ഇഷ്ടപ്പെടാൻ അല്ലെ എന്താ ഇഷ്ടപ്പെടാണോ മ്മ് പറ"" 


    ഈ ചോദ്യം കേട്ടതും മഞ് ഉരുകുന്ന പോലെ ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്ന്....

പിന്നെ അവൾ എന്നെ കാണുമ്പോൾ ഒരു ആക്കി  ചിരിയാണ്.....


അങ്ങനെ ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു.. ഞാൻ ദിവസവും ഇഷ്ടമാണെന്ന് ഞാൻ പറയും അവൾ നോ പറയും  അങ്ങനെ ഒരു ദിവസം എന്നത്തേയും പോലെ സ്ഥിരം പലവി ഞാൻ ആവർത്തിച്ചപ്പോ അവൾ പറഞ്ഞു.


ഞാൻ അങ്ങനെ ഒന്നും കാണുന്നില്ല എന്നിക്ക് അങ്ങനെ കാണാൻ പറ്റില്ല എന്നും അവൾ ഒരു നല്ല ഫ്രണ്ട് ആയിട്ടാണ്  എന്നെ കാണുന്നതും

എന്ന് പറഞ്ഞു ഞാൻ അങ്ങ് ഇല്ലാണ്ടായി..


ആ സങ്കടത്തിനു ഞാൻ രണ്ടെണ്ണം അടിച്ചു എല്ലാം മറക്കാ  എന്ന് കരുതി പക്ഷെ കൈയിൽ അഞ്ചിന്റെ പൈസ ഇല്ലായിരുന്നു അപ്പോ എന്റെ കൂടെ റൂം ഷെയർ ചെയ്തത് ഒരു പട്ടാളക്കാരൻ ആയിരുന്നു ഞാൻ പുള്ളിയോട് ഒരു കുപ്പി ആവശ്യപ്പെട്ടു…

പൈസ സാലറി കിട്ടുമ്പോൾ കൊടുത്താ മതിയലോ  പക്ഷെ പുള്ളി പറഞ്ഞു നിനക്ക് ഞാൻ കുപ്പി തരില്ല നീ കുടിച്ചു നശിക്കാൻ സമ്മതിക്കില്ല എന്ന് എന്നാലും ഞാൻ അവിടെ തോറ്റു

കൊടുത്തില്ല

സാലറി കിട്ടിയപ്പോൾ കൂടെ പണിയെടുക്കുന്ന ചേച്ചിയുടെ അച്ഛന്റെ മിലിട്ടറി കോട്ട ഞാൻ വാങ്ങി റൂമിൽ കൊണ്ട് വന്ന് അപ്പോ തന്നെ അത് ഫോട്ടോ എടുത്തു ഇൻസ്റ്റാഗ്രാമിൽ അവൾ കാണാൻ ഞാൻ സ്റ്റോറി ഇട്ട് ചുരുക്കി പറഞ്ഞ പട്ടി ഷോ... അതിന്റെ കൂടെ ഒരു എഴുതും 


""ചിലത്മറക്കാൻ പട്ടാളം തന്നെ വേണം"


" എന്നും അതവൾ കാണുകയും ചെയ്തു പക്ഷെ അവൾ ഒന്നും ചോദിച്ചില്ല ഞാൻ രണ്ടെണ്ണം അടിച്ചു ഉറങ്ങി…


 ബാക്കി വന്നത് ന്യൂ ഇയർ ന് അടിച്ചു കോൺ ആയി പിറ്റേ ദിവസം പണി എടുക്കുന്ന സ്ഥലത്ത് ന്യൂ ഇയർ പരിപാടിക്ക്  പോവണം എന്ന് കരുതിയ ഞാൻ എഴുന്നേറ്റത് ഉച്ചക്ക് ഒരു മണിക്ക് ആയിരുന്നു…


അങ്ങനെ ഒരു ദിവസം അവളെ എന്റെ എന്റടുത്തു കാട്ട് പോത്ത് ചേച്ചി കൂട്ടി കൊണ്ട് വന്ന് അപ്പോ ഞാൻ ചോദിച്ചു 


നിന്റെ വീട്ടിൽ വന്ന് ചോദിക്കട്ടെ എന്ന് അപ്പൊ അവൾ പറഞ്ഞു വേണ്ട എന്ന് എന്നിക്ക് ആകെ സങ്കടം ആയി


അങ്ങനെ ഞാൻ കാട്ട് പോത്തിന് മെസ്സേജ് ഇട്ടു ഞാൻ കെട്ടിപിടിച്ചു ഉറങ്ങുന്ന തലയിണയുടെ മുകളിൽ അവളുടെ പേര് എഴുതിയത്...ചേച്ചി അവൾക്ക് അത് അയച്ചു കൊടുത്തു അപ്പോ അവൾ ചേച്ചിയോട് പറഞ്ഞു


ഞാൻ ആർക്കും ശല്യം ആവുന്നില്ല അവൾ അവിടെ നിന്നും ജോലി അവസാനിപ്പിച്ചു പോവാകയാണെന്ന് ഇത് കേട്ടപ്പോ എന്നിക്ക് സങ്കടം ആയി ഞാൻ പറഞ്ഞു അവൾ പോവണ്ട ഞാൻ പൊക്കോള എന്ന്.. ഉടനെ ഞാൻ റിസൈൻ ലേറ്റർ എഴുതി


ഇത് അവൾ അറിഞ്ഞപോ എന്റെ എടുത്തേക്ക് ഓടി വന്ന് ഞാൻ മൈൻഡ് ചെയ്തില്ല. പിന്നെ കാട്ട് പോത്തും അവളും എന്റെ എടുത്തു സംസാരിക്കാൻ ശ്രമിച്ചു ഞാൻ മുഖം കൊടുത്തില്ല. അങ്ങനെ അവൾ ചേച്ചിയോട് പറഞ്ഞു നല്ല ജോലി വാങ്ങി ഒരു വർഷം കഴിഞ്ഞ് വീട്ടിൽ വന്ന് ചോദിക്കാൻ അത് ചേച്ചി എന്നോട് പറഞ്ഞു ഞാൻ അത് മൈൻഡ് ചെയ്യാതെ നിന്ന് അങ്ങനെ...


2023 ജനുവരി മാസം 28 തിയ്യതി അവൾ എന്നോട് മിണ്ടാതെ ആയി ഇൻസ്റ്റാഗ്രാമിൽ എന്നെ അൺഫ്രണ്ട് ചെയ്തു  എന്നിക്ക് ആകെ സങ്കടം ആയി അതിന്റെ കാരണം തേടി  ഞാൻ അലയാൻ തുടങ്ങി......


അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു ഞാൻ ഡ്യൂട്ടിയിൽ നിൽകുമ്പോൾ അവളുടെ കൂടെ പണിയെടുക്കുന്ന ചേച്ചി എന്റെ എടുത്ത് വന്നിട്ട് ചോദിച്ചു


""ഡാ നിനക്ക് ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരു കുട്ടിയെ ഇഷ്ടമാണെന്ന് അറിഞ്ഞല്ലോ""  എന്ന്


ഞാൻ ഒന്നും അറിയാത്ത രീതിയിൽ പറഞ്ഞു


"ഏത് കുട്ടി എന്നിക്ക് അങ്ങനെ ആരോടും ഒന്നുമില്ല"


ഇതും കേട്ട് ആ ചേച്ചി ഒരു ചെറു പുഞ്ചിരിയോടെ പോയി കുറച്ച് കഴിഞ്ഞ് കാട്ട് പോത്ത് ചേച്ചി എന്റെ എടുത്ത് വന്ന് എന്നിട്ട് എന്നോട് പറഞ്ഞു


"ഡാ അവളുടെ കാര്യം വിട്ടേക്ക് ട്ടോ അത് സൂപ്പർവൈസർ അറിഞ്ഞിട്ടുണ്ട് വലിയ സീൻ ആവണ്ട അവൾ ഒരുപാട് ബുദ്ധിമുട്ട് ഉള്ള കുട്ടിയ നീ ആയി അതിനെ വിഷമിപ്പിക്കണ്ട എന്ന്"


ഞാൻ ചേച്ചിയോട് ഉടനെ പറഞ്ഞു


"ഞാൻ അത് എപ്പോഴോ വിട്ട് ഞാൻ കാരണം അവൾക്ക് ഒരു ശല്യം ഉണ്ടാവില്ല"


എന്ന് മനസിലാ മനസോടെ പറഞ്ഞു ചേച്ചി അത് കേട്ട് ഓക്കേ പറഞ്ഞു പോയി മനസ്സിൽ വല്ലാത്ത ഒരു വീർപ്പു മുട്ടൽ അനുഭവപ്പെട്ടു എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നിറഞ്ഞൊഴുകി എല്ലാം സങ്കടങ്ങളും ഉള്ളിൽ ഒതുക്കി ഞാൻ നിന്നു അവളെ കാണുമ്പോ ഞാൻ ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി....


 ദിവസങ്ങൾ കടന്നു പോയികൊണ്ടിരിക്കുന്നു അവളുടെ നിശബ്ദത എന്നെ വല്ലാതെ തളർത്തി കൊണ്ടിരുന്നു... ആ സമയങ്ങളിൽ അവൾ എന്നെ ഞാൻ പോലും അറിയാതെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അത് ഞാൻ പിന്നീട് ആയിരുന്നു അറിഞ്ഞിരുന്നത്.

അങ്ങനെ ഒരു ദിവസം ഉച്ചക്ക് 3 മണിക്ക് അവൾ ഡ്യൂട്ടി കഴിഞ്ഞ് പോകാൻ നേരം എന്റെ അടുത്തുകൂടെ അവൾ കടന്നു പോയി. അപ്പോൾ ഞാൻ ഒരു ഭിത്തിയിൽ ചാരി നിൽക്കുവായിരുന്നു എന്റെ അടുത്തൂടെ അവൾ കടന്ന് പൊക്കുമ്പോൾ അവളുടെ ആ കറുത്ത മാസ്ക് ധരിച്ച മുഖത്തു ഒരു ചെറു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു.


അപ്പോ മനസ്സിൽ വീണ്ടും ചെറിയ പ്രതീക്ഷകൾ വന്നു തുടങ്ങി.

ഞാൻ പിണങ്ങി നിന്നിരുന്ന സമയങ്ങളിൽ അവളുടെ ഓരോ കാര്യങ്ങളും എന്നെ അറിയിച്ചിരുന്നത് എന്റെ ഉറ്റ സുഹൃത് വൈഷ്ണവ് ആയിരുന്നു.


അങ്ങനെ ഒരു ദിവസം അവളോട് വൈഷ്ണവ് എന്റെ കാര്യം വീണ്ടും ഓർമിപ്പിച്ചു... ഇത് കേട്ട് അവൾ ഒന്നും പറയാതെ അവന്റെ എടുത്ത് നിന്നും പോയി.. കുറച്ച് സമയങ്ങൾക്ക് ശേഷം അവൾ അന്ന് ഡ്യൂട്ടി എടുത്ത സ്ഥലത്തുള്ള ഒരു ചേച്ചി എന്റെ പക്കിൽ വന്നിട്ട് ദേഷ്യത്തോടെ പറഞ്ഞു

"

എന്താ നിന്റെ വിചാരം നല്ല രീതിയിൽ നടക്കുന്ന കുട്ടികളെ നീ വല വീശി പിടിക്കാൻ നോക്കുകയാണോ മോനെ നിനക്ക് അമ്മുവിനെ കിട്ടില്ല അതിന് ഞാൻ സമ്മതിക്കില്ല എന്നും പറഞ്ഞു"


അപ്പൊ ഞാൻപറഞ്ഞു


അത് ചേച്ചി അല്ല തീരുമാനിക്കുന്നത് അവൾ ആണ് 


പിന്നെയും പുള്ളിക്കാരി എന്നോട് വലിയ ദേഷ്യത്തിൽ പറഞ്ഞു


"അത് നടക്കുമെന്ന് നീ പ്രതീക്ഷിക്കണ്ട" എന്ന്


എന്നിക്ക് ദേഷ്യം വന്നു തിരിച്ചു ഞാൻ ഒരു വെല്ലുവിളി നടത്തി


"ചേച്ചി നിങ്ങൾ കുറിച്ച് വെച്ചോ ഞാൻ അമ്മുവിനെ പ്രണയിച്ചു കല്യാണം കഴിച്ച് നിങ്ങളുടെ മുൻപ്പിലൂടെ നടക്കും "


ചേച്ചി : "എന്നാ നമ്മുക്ക് കാണാ എന്ന് പറഞ്ഞു " പോയി


ആ ചേച്ചി നേരെ പോയത് എന്റെ ചങ്ക് വൈഷ്ണവിന്റെ എടുത്തേക്ക് ആയിരുന്നു...


അവൻ ആ സമയം ഡ്യൂട്ടിയിൽ ആയിരുന്നു പുള്ളിക്കാരിക്ക് പരിസര ബോധം ഇല്ലാതെ അവനോട് കയർത്തു സംസാരിച്ചു


"നീ എന്തിനാ അമ്മുവിനോട് അവനെ ഇഷ്ടപ്പെടാൻ പറയുന്നത് "


  എന്നൊക്കെ പറഞ്ഞായിരുന്നു സംസാരിച്ചത് ആ സമയം അവിടെ ആളുകൾ ഉള്ളത് കൊണ്ട് അവന് തിരിച്ചു കാര്യമായി മറുപടി ഒന്നും കൊടുക്കാൻ സാധിച്ചില്ല..


ഒരു കണക്കിന് അവൻ പണിയുടെ തിരക്കിൽ ആയതു നന്നായി അല്ലെങ്കിൽ അവന്റെ കൈയിന്റെ ചൂട് അവൾ അറിഞ്ഞേനെ...


 വേണമെങ്കിൽ ചേച്ചിയുടെ ഭാഗ്യം എന്ന് പറയാ... അവന് നല്ല ദേഷ്യം വന്നിരുന്നു......


ദിവസങ്ങൾ ഓരോന്നും കടന്നു പോകുമ്പോഴും എന്റെ മനസ്സിൽ ഒറ്റ ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു എങ്ങനെ എങ്കിലും അവളുമായി പഴയത് പോലെ മിണ്ടി തുടങ്ങണം എന്ന്  പഠിച്ച പണി പതിനെഴും നോക്കി നടന്നില്ല...


അങ്ങനെ ഒരു ദിവസം രണ്ടുപേരും ഒരുമിച്ചു നൈറ്റ്‌ ഡ്യൂട്ടിയിൽ വന്നു അതും ഒരെ സ്ഥലത്ത്..

എന്നിട്ട് പോലും പരസ്പരം ഞങ്ങൾ മിണ്ടിയില്ല എന്തിന് പറയണം മുഖത്തോട് മുഖം പോലും നോക്കിയില്ല..

പക്ഷെ പിറ്റേ ദിവസം രാവിലെ ഡ്യൂട്ടി കഴിയാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ അവൾ ഒരു രോഗിയെയും കൊണ്ട് വീൽ ചെയറിൽ കൊണ്ട് പോകുമ്പോ ഞാൻ ആയിരുന്നു സഹായിച്ചത് ആ നിമിഷം അവൾ എന്നോട് ഒരു നന്ദി പറഞ്ഞു ഞാൻ അത് കേൾക്കാത്ത പോലെ ജാഡ ഇട്ട് നടന്നു.

സത്യം പറഞ്ഞാ ഉള്ളിൽ നല്ല സങ്കടം ഉണ്ടായിരുന്നു അവളെ ഇൻസൾട്ട് ചെയ്ത പോലെ എന്നിക്ക് തോന്നി എന്നാലും വേണ്ടില്ല എന്ന് കരുതി ഞാൻ തിരിച്ചു നടന്നു...


ഞാൻ പതിനെട്ടാമത്തെ അടവെടുത്തു.


രണ്ട് ദിവസങ്ങൾക്ക് ശേഷം രാത്രിയിൽ ഞാൻ അരവട്ട് ചേച്ചിയോട് പറഞ്ഞു


"ചേച്ചി എങ്ങനെ എങ്കിലും അവളോട് ഒന്ന് മിണ്ടിക്ക് എന്നിക്ക് സഹിക്കാൻ പറ്റുന്നില്ല അവളുടെ ഈ മൗനം"


ഈ സമയം ചേച്ചി എന്റെ മുന്നിൽ ഒരു ഡിമാൻഡ് വച്ചു അത് മറ്റൊന്നുമല്ലായിരുന്നു


"ഇനി അവൾ മിണ്ടി തുടങ്ങിയ പഴയത് പോലെ ഇഷ്ടമാണ് എന്ന് പറഞ്ഞു അവളെ ശല്യം ചെയ്യരുത് എന്നായിരുന്നു "


ഇത് കേട്ട ഞാൻ ഒരു നിമിഷം മൗനം പാലിച്ചു പോയി. ഒരു ദീർഘ ശ്വാസം എടുത്തു കൊണ്ട് മനസിലാ മനസോടെ ഞാൻ ചേച്ചിയോട് ഓക്കേ പറഞ്ഞു


ചേച്ചി അവളോട് സംസാരിച്ചു നോക്കാം എന്ന് പറഞ്ഞു കൊണ്ട് എന്റെ അടുത്ത് നിന്നും പോയി..


അങ്ങനെ ചേച്ചി അവളോട് കാര്യങ്ങൾ എല്ലാം ഒരു വിധത്തിൽ സംസാരിച്ചു ഒക്കെ ആക്കി


ചേച്ചി ആരാ മോൾ ഒരു ദൗത്യം ഏല്പിച്ച ഭംഗിയായി പൂർത്തീകരിച്ച് വരുള്ളൂ  എന്തായാലും ചേച്ചിക്ക് ഒരായിരം ഉമ്മകൾ


ഈ സമയം ചേച്ചിയോട് അവൾ ഒരു കാര്യം പറഞ്ഞു


"അവൾക്ക് സത്യം പറഞ്ഞാ എന്നോട് മിണ്ടാതെ ഇരിക്കാൻ വയ്യ എന്ന് "


പിന്നെ അവൾ ചേച്ചിയുടെ എടുത്തു ഒരു ഡിമാൻഡ് വച്ചു ഞാൻ തന്നെ ആദ്യം അങ്ങോട്ട് മിണ്ടണം എന്ന്


സത്യം പറഞ്ഞാൽ അവളോട് എങ്ങനെ മിണ്ടി തുടങ്ങാ എന്നായിരുന്നു പിന്നിട് എന്റെ ആലോചന


അങ്ങനെ അവസാനം ഉറക്കമൊഴിച് ഒരു ഐഡിയ കണ്ടെത്തി... മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കണം എന്നല്ലേ....


മുള് കൊണ്ട് തന്നെ എടുത്തു അവൾ എന്നോട് മുൻപ് പറഞ്ഞിരുന്നു എന്നിക്ക് ഒരു ഷർട്ട്‌ ഡിസൈൻ ചെയ്തു തരാം എന്ന് ആ കാര്യം പറഞ്ഞു ഞാൻ അവളോട് മിണ്ടാൻ തുടങ്ങി അപ്പോ എല്ലാരും വിചാരിക്കും ഷർട്ട്‌ ഡിസൈൻ ചെയാൻ അവൾ എന്താ ഡിസൈനർ ആണോ എന്ന്.


അതെ ഫാഷൻ ഡിസൈൻ കോഴ്സ് കഴിഞ്ഞ ആൾ ആണ് എന്റെ അമ്മുസ് എന്നാൽ ഒരു ഡ്രസ്സ്‌ ഡിസൈൻ പറഞ്ഞ അവൾക്ക് വലിയ മടിയാണ്. അങ്ങനെ ആ പേര് പറഞ്ഞ് അവളോട് ചാറ്റിംഗ് തുടങ്ങി അപ്പോ അവൾ ആലോചിക്കാം എന്നൊക്കെ പറഞ്ഞ് ഇത് കഴിഞ്ഞു പിറ്റേന്ന് രാവിലെ ഒരു ആറ് മണി സമയം ആയപ്പോ അവൾ എന്റെ അടുത്ത് വന്ന് എന്നിട്ട് എന്റെ കൈ പിടിച്ചു ഒരു സ്റ്റിക്ക് നോട്ട് പേപ്പറിൽ ഒരു സാധനം എഴുതി മടക്കി എന്റെ കൈയിൽ വെച്ച് തന്നിട്ട് പറഞ്ഞ്


’ആരെയും കാണിക്കാതെ അത് വായിക്കാൻ'


ഞാൻ അത് തുറന്നു വായിച്ചു മനസിന്റെ ഉള്ളിൽ അത്രയും നേരമുള്ള എല്ലാം പ്രതീക്ഷയും ഒറ്റ നിമിഷം കൊണ്ട് അങ് ഇല്ലാതെ ആയി.

അതിലേഴുതിയത് ഇങ്ങനെ ആയിരുന്നു 'പോടോ കൊരങ്ങാ' എന്നായിരുന്നു


ഞാൻ ഒന്നുമിണ്ടാതെ അത് മടക്കി പോക്കറ്റിൽ ഇട്ടു. ഇടക്കി അവൾ അടുത്തൂടെ പോവുമ്പോ പറയും അത് ആരെയും കാണിക്കരുത് എന്ന് അവളുടെ ആ കുസൃതിതരം എന്നിക്ക് അവളോട് ഉള്ള ഇഷ്ട്ടം കൂട്ടി അങ്ങനെ ദിവസങ്ങൾ കടന്ന് പോയി ഇരുവരും പരസ്പരം കണ്ടാൽ മിണ്ടാൻ പോലും പറ്റില്ല കാരണം ഞങ്ങൾ സംസാരിക്കുന്നത് ആരെങ്കിലും കണ്ടാൽ അത് വീണ്ടും വലിയ പ്രശ്നം ആയി തീരും അത് ഇല്ലാതെ ഇരിക്കാൻ ഞങ്ങൾ ഇൻസ്റ്റാഗ്രാം വഴി മുഴുവൻ സമയം ചാറ്റിങ് മാത്രം ആയി അങ്ങനെ ദിവസങ്ങൾ കടന്ന് പോയി അവളുടെ നയനമായ പുഞ്ചിരികളുടെ മാത്രം നല്ല നിമിഷങ്ങൾ കോർത്തിണക്കി അവൾ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ ഇട്ട് ഞാൻ അത് കണ്ടതോടെ എന്റെ ഹൃദയം മുഴുവനായി അവളിലേക്ക് ഇഴക്കി ചേർന്ന് അന്ന് ഞാൻ അവൾക്ക് ഞാൻ ഒരു മെസ്സേജ് അയച്ചു


'ഞാൻ ഈ വീഡിയോ എടുത്തു എഡിറ്റ്‌ നിനക്ക് വാട്സാപ്പിൽ അയച്ചു തരുന്നുണ്ട്'  എന്നായിരുന്നു ഞാൻ അവളോട് പറഞ്ഞത്.

ഈ കാര്യം അവളോട് പറഞ്ഞപ്പോ ആദ്യം എന്നോട് ചോദിച്ചത് അവളുടെ നമ്പർ എവിടെ നിന്നും കിട്ടി എന്നായിരുന്നു... സത്യാവസ്ഥ ഞാൻ അവളോട് പറയാതെ ചെറിയ നുണ പറഞ്ഞു ഞാൻ തടി തപ്പി അതാണ് എന്നിക്ക് നല്ലത് എന്ന് തോന്നി 


അങ്ങനെ പെട്ടെന്ന് തന്നെ ഞങ്ങൾ വീണ്ടും നൈറ്റ്‌ ഡ്യൂട്ടിയിൽ കയറി കാരണം വിഷു അടുത്തത് കൊണ്ട് ഡ്യൂട്ടി അഡ്ജസ്റ്റ് ചെയുന്നത് കൊണ്ട് ഞങ്ങൾക്ക് ഒരുപാട് നൈറ്റ്‌ ഡ്യൂട്ടി കിട്ടി അങ്ങനെ ഫസ്റ്റ് നൈറ്റ്‌ ഡ്യൂട്ടിയുടെ അന്ന് വൈകുന്നേരം അവൾക്ക് ആദ്യമായി ഞാൻ വാട്സ്ആപ്പ് വഴി മെസ്സേജ് അയച്ചു ആദ്യം അവൾ ഒന്ന് എന്നെ പേടിപ്പിച്ചു അവൾ അല്ല അത് എന്ന് പറഞ്ഞിട്ട് ഞാൻ ഒന്ന് ആദ്യം ചെറുതായ് പേടിച്ചു എന്നാലും പിന്നെ എല്ലാം സെറ്റ് ആയി എന്റെ സൈക്കോളജി നീക്കം കൊണ്ട് വാട്സ്ആപ്പ് വരെ കാര്യങ്ങൾ എത്തിച്ചു... പിന്നെ ഇൻസ്റ്റാഗ്രാമിനോട് ചെറിയ രീതിയിൽ വിട പറഞ്ഞ് അങ്ങനെ വിഷുന്റെ തലേന്ന് ഞാൻ ഒരു എക്സ്ട്രാ ഡേ നൈറ്റ്‌  ഡ്യൂട്ടി എടുത്തു അന്ന് അവളോട് ചാറ്റ് ചെയ്തു അപ്പോ അവൾ തമാശ രീതിയിൽ വിഷു കൈനീട്ടതെ കുറിച്ച് ചോദിച്ചു അപ്പോ ഞാൻ അവൾക് ഗൂഗിൾ പേ വഴി അയച്ചു കൊടുത്ത് അവൾക്ക് അതൊരു അത്ഭുതം തന്നെ ആയിരുന്നു അങ്ങനെ ദിവസങ്ങൾ കടന്ന് പോയി വീണ്ടും നൈറ്റ് കയറാൻ ഞങ്ങൾ സജമായി നിന്ന് അങ്ങനെ ഡ്യൂട്ടിയുടെ തല്ലെ ദിവസം എന്നിക്ക് സ്റ്റേജ് പ്രോഗ്രാം ഉണ്ടായിരുന്നു അതിനിടയിൽ അവളോട് ചാറ്റ് ചെയ്യുമ്പോ എന്റെ ഫോൺ ന്റെ ഡിസ്പ്ലേ അടിച്ചു പോയി ഞാൻ ആകെ സങ്കടത്തിൽ ആയി പിറ്റേന്ന് വൈകുന്നേരം വരെ അവളും ആയി ചാറ്റിങ് ഒന്നുമില്ല പക്ഷെ വൈകുന്നേരം ആയപ്പോ ഫോൺ എല്ലാം നന്നാക്കിയെടുത്തു അന്ന് അവിടെ ഇഫ്താർ നൈറ്റ്‌ പരിപാടി എല്ലാം ഉണ്ടായിരുന്നു ഞങ്ങൾ അവിടെന്ന് ഫുഡ്‌ എല്ലാം കഴിച്ച് പരിപാടി കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി രാത്രി 12 മണിക്ക് ശേഷം നടന്നത് എല്ലാം പിന്നിട് എല്ലാം ഒരു സിനിമയുടെ കഥ പോലെ ആയിരുന്നു

 

                Moments of love begin


അന്ന് രാത്രിയിൽ ഒട്ടും പ്രതീക്ഷികാതെ കാര്യങ്ങൾ ആണ് സംഭവിച്ചത് ജീവിതത്തിൽ ഒരിക്കലും നടക്കും എന്നും വിചാരിക്കാത്ത കാര്യങ്ങൾ രാത്രി സമയം ഒരു മണി ആയപ്പോ എന്റെ റെസ്റ്റിംഗ് ടൈം ആയപ്പോ ഞാൻ ഒന്ന് ഉറങ്ങാൻ വേണ്ടി പോയി പക്ഷെ അവളുമായി ചാറ്റ് ചെയ്തു എന്റെ രണ്ട് മണിക്കൂർ ഉറക്കം ഞാൻ വെറുതെ കളഞ്ഞു..

എന്റെ റസ്റ്റ്‌ സമയം കഴിഞ്ഞു ഞാൻ തിരിച്ചു വന്ന് കൂടെ ഉള്ള ചേട്ടനെ ഉറക്കാൻ വിട്ട് ഞാൻ ആ മഞ് കൊണ്ട് പുറത്ത് ഡ്യൂട്ടി എടുക്കുമ്പോ അവളുടെ മെസ്സേജ് വീണ്ടും വരുന്നു...

അങ്ങനെ അവളുമായി കുറച്ചു നേരം ചാറ്റ് ചെയ്യുമ്പോ പെട്ടന്ന് അവൾ മൂന്നാമത്തെ നിലയിൽ ചായകുടിക്കാൻ വന്നത് അങ്ങനെ അവൾ മുകളിലെ ഓപ്പൺ ജനലിലൂടെ താഴെയുള്ള എന്നെയും നോക്കികൊണ്ട് ഫോണിൽ മെസ്സേജ് അയച്ചു കൊണ്ടിരിന്നു ഏകദേശം സമയം പുലർച്ചെ 4.45 ആയപ്പോ അവൾ തിരിച്ചു ഡ്യൂട്ടി പോസ്റ്റിലേക്ക് പോയി..

അവൾ പോയി ഏതാനും സെക്കന്റുകൾക്കുള്ളിൽ  എന്നിക്ക് അപസ്മാരം വന്ന് വീണു.

നെറ്റി പൊട്ടി രക്തത്തിൽ കുളിച്ച എന്നെ പെട്ടന്ന് തന്നെ അവർ എന്നെ ഹോസ്പിറ്റലിന്റെ അത്യഹിത വിഭാഗത്തിലെ ക്രിട്ടിക്കൽ റൂമിലേക്ക് മാറ്റി ഈ സമയം എന്റെ മുഖം പോലും മനസിലാക്കാൻ പറ്റാത്ത രീതിയിൽ രക്തത്തിൽ മുങ്ങി ഇരിക്കുവായിരുന്നു പുലർച്ച സമയം ആയതോണ്ട് തന്നെ രക്തം നല്ലോണം പോയിരുന്നു...


ഈ സമയം അബോധവസ്ഥയിൽ അമ്മു എന്ന് പറഞ്ഞ് കൊണ്ടിരുന്നു  ഞാൻ. അത് എന്റെയും അവളുടെയും സുഹൃത് ആയ അഞ്ജു കേട്ട് നിൽക്കവായിരുന്നു ഉടനെ അഞ്ജു അമ്മുവിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. കേട്ട വാർത്ത സത്യമാവലെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൾ ക്രിട്ടിക്കൽ റൂമിന്റെ മുന്നിൽ എത്തി.


റൂമിന്റെ ഉള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന എന്നെ കണ്ടതോടെ അവൾക്ക് അത് വിശ്വസിക്കാൻ ആവാതെ അവൾ അമ്പരന്ന് നിന്ന് ആ കാഴ്ചാ കണ്ട് നിൽക്കാൻ പറ്റാതെ അവൾ പെട്ടെന്ന് തന്നെ തിരിച്ചു ഡ്യൂട്ടി സ്ഥലത്തേക്ക് പോയി...

അഞ്ജുനോട്‌ പറഞ്ഞു എന്തെങ്കിലും ഉണ്ടെങ്കിൽ നി എന്നെ വിളിക്കാണെ എന്ന് പറഞ്ഞു കൊണ്ട് അവൾ അവിടെന്ന് ഓടി പോയി. അവൾ നേരെ പോയത് ബാത്‌റൂമിലേക്ക് ആയിരുന്നു. അവിടെ നിന്ന് കുറെ നേരം അവൾ പൊട്ടി കരഞ്ഞു. അതിന് ശേഷം അവൾ തിരിച്ചു ഐ സി യു ന്റെ ഉള്ളിലേക്ക് പോവുമ്പോൾ കൂടെ ജോലി ചെയുന്ന ഒരു അവളോട് എന്നിക്ക് പറ്റിയ കാര്യം പറഞ്ഞു. ആ നിമിഷം അവള് പോലും അറിയാതെ എന്നോടുള്ള ഇഷ്ടത്തിന്റെ കണ്ണ് നീർ പൊഴിഞ്ഞു.

സമയം നീണ്ടു പോയി ഏകദേശം നാല് മണിക്കൂർ ശേഷം ആണ് ബോധവസ്ഥയിലേക്ക് ഞാൻ എത്തുന്നത്.

ഈ സമയം കൊണ്ട് എന്റെ വീട്ടുകാർ എത്തിയെങ്കിലും എന്റെ ചുറ്റിലും പെൺ കുട്ടികൾ ആയിരുന്നു.

വീട്ടുകാർ എത്തി എന്നെ കണ്ടെങ്കിലും എന്റെ എടുത്തു നിന്നും കണ്ണീർ ഒഴുകുകയായിരുന്നു എന്റെ അരവട്ട് പെങ്ങൾ.

അങ്ങനെ അവളുടെ ഡ്യൂട്ടി കഴിഞ്ഞു പോകാൻ നേരം അവൾ എന്റെ എടുത്തു വന്ന്  എന്തെങ്കിലും ഉണ്ടെങ്കി വിളിക്കണം എന്ന് പറഞ്ഞു കുറച്ചു നേരം എന്റടുത്തു നിന്നിട്ട് അവൾ പോയി.

എന്താനും നിമിഷങ്ങൾക്കുള്ളിൽ  എന്നെ ഓപറേഷന് വേണ്ടി കൊണ്ട് പോയി. ഏതാനും മണിക്കൂർ കഴിഞ്ഞ് എന്നെ വെള്ളിയിലോട്ട് കൊണ്ട് വന്ന്.

വൈകുന്നേരം അവൾ ഡ്യൂട്ടിക്ക് വരുന്നതിനു മുൻപ് എന്നെ ഒരു റൂമിലേക്ക്  മാറ്റിയിരുന്നു.

എന്നിക്ക് വലിയ കുഴപ്പം ഒന്നും ഇല്ലാത്തത് കൊണ്ട് അന്ന് തന്നെ വീട്ടിലേക്ക് പോവാമായിരുന്നു. അവൾ ഡ്യൂട്ടിയിൽ കയറുന്നതിനു മുൻപ് എന്റെ എടുത്തു വന്ന് സുഖ വിവരം അനേഷിച്ചു അവൾ പോയി.

രാത്രി ഒരു ഒമ്പത് മണിയോടെ ഞാൻ ഹോസ്പിറ്റൽ വിട്ടു വീട്ടിൽ എത്തി.

പിറ്റേ ദിവസം മുതൽ അവൾ ഓരോ മണിക്കൂർ ഇടവിട്ട് എന്നെ വിളിച്ചു കൊണ്ടിരുന്നു. ഈ സമയം ആയിരുന്നു അച്ഛന്റെ ഗൾഫിൽ നിന്നുള്ള വരവും എന്റെ വടകരയുള്ള വീട് താമസവും. എല്ലാം കാര്യങ്ങളും അവളുമായി ഞാൻ ഷെയർ ചെയ്തു തുടങ്ങി. ദിവസങ്ങൾ കടന്ന് പോയികൊണ്ടിരുന്നു ഓരോ രാത്രികളും ഞങ്ങൾ ഫോണിൽ മണിക്കൂറോളം സംസാരിക്കാൻ തുടങ്ങി രാവും പകലും ഇല്ലാതെ ഫോണിൽ സംസാരിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തു കൊണ്ടിരുന്നു.

അങ്ങനെ കൂടെ പണിയെടുക്കുന്ന ഒരു കുട്ടിയുടെ കല്യാണത്തിന്റെ അന്ന് ഞങ്ങൾ വീണ്ടും കണ്ട് അവൾ പറഞ്ഞത് പോലെ അന്ന് മുണ്ട് ഉടുത് വന്ന് ഞാൻ. കല്യാണ പരിപാടി കഴിഞ്ഞതിനു ശേഷം ഞങ്ങൾ പുറത്ത് ആദ്യമായി കറങ്ങാൻ പോയി.

അന്ന് എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു എന്നിക്ക്.

അന്ന് രാത്രിയിൽ അച്ഛൻ എന്നോട് പറഞ്ഞു ഈ സെക്യൂരിറ്റി പണി ഒക്കെ ഒഴിവാക്കി ഫിലിം എഡിറ്റിംഗ് പഠിക്കാൻ പോയാലോ എന്ന്. ഞാൻ അച്ഛനോട് ഒരു മിനിറ്റ് എന്ന് പറഞ്ഞു പുറത്തേക്ക് പോയി അവളെ ഫോൺ ചെയ്തു കാര്യം പറഞ്ഞു അപ്പോ അവൾ പറഞ്ഞു


""പോയി പഠിക്ക് ചെന്നൈയിൽ ആണെന്ന് കരുതി നമ്മുടെ പ്രണയത്തിനു ഒരു കോട്ടവും തട്ടില്ല എന്ന് പറഞ്ഞു""


ഫോൺ കഴിഞ്ഞു ഞാൻ അച്ഛനോട് സമ്മതം അറിയിച്ചു.

അങ്ങനെ മെയ്‌ മൂന്നാം തിയതി ഞാനും അച്ഛനും ചെന്നൈയിലേക്ക് പോയി. അവിടെ കാര്യങ്ങൾ എല്ലാം സെറ്റ് ചെയ്തു.

 മെയ്‌ അഞ്ചാം തീയതി എന്റെ പിറന്നാൾ ആയിരുന്നു അതും അവിടെ നിന്നും ആഘോഷിച്ചു ചെറിയ രീതിയിൽ കേക്ക് എല്ലാം മുറിച്. അന്നായിരുന്നു അവൾ ആദ്യമായി എന്നോട് ഐ ലവ് യൂ എന്ന് പറയുന്നതും മെസ്സേജിലൂടെ ഉമ്മ തന്നതും എല്ലാം..


കാര്യങ്ങൾ എല്ലാം കഴിഞ്ഞു ഞങ്ങൾ ചെന്നൈയിൽ നിന്നും തിരിച്ചു നാട്ടിലേക്ക് വന്ന് 

അങ്ങനെ പന്ത്രണ്ടാം തിയതി ചെന്നൈയിലേക്ക് തിരിച്ചു പോവണം അതിന് മുൻപ് അവളുടെ കൂടെ രണ്ട് തവണ പുറത്ത് പോയി കറങ്ങി അങ്ങനെ ഞാൻ തിരിച്ചു ചെന്നൈയിലേക്ക് പോയി.

അങ്ങനെ ചെന്നൈയിൽ ഞാൻ പെട്ടെന്ന് തന്നെ സെറ്റ് ആയി ഈ സമയം അവളുമായി ഉള്ള കുറുകലിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ഇതിനിടയിൽ അവൾക്ക് ഞാൻ എന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് കൊടുത്തിരുന്നു.

അവിടെ എന്നിക്ക് ഒരു ചതി പറ്റി ഞങ്ങളുടെ കൂടെ പണിയെടുത്തിരുന്ന ഒരു പെൺ കുട്ടിയുമായി മുൻപ് മദ്യ ലഹരിയിൽ ലൈംഗിക ചൊവ്വയുള്ള സന്ദേശങ്ങൾ അവൾ കാണാൻ ഇടയായി. കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു.

ജൂൺ ഒന്നാം തിയതി രാവിലെ

അരവട്ട് ചേച്ചിയുടെ കാൾ വന്ന്


"" ഡാ നി എന്നെ ഇനി ചേച്ചി എന്ന് വിളിച്ചു വരണ്ട പിന്നെ അവളെ ഇനി നിനക്ക് കിട്ടില്ല കാര്യങ്ങൾ എന്താണെന്ന് അറിയണമെങ്കിൽ ഒരു സ്ക്രീൻ റെക്കോർഡ് നിനക്ക് അയച്ചു തരാം എന്ന് പറഞ്ഞു""


ഫോൺ കട്ട്‌ ചെയ്ത്

എന്റെ വാട്സ്ആപ്പ് ലെക്ക് ചേച്ചി അതിന്റെ വീഡിയോ അയച്ചു തന്ന് അത് കണ്ടതോടെ ഞാൻ ആകെ തകർന്നു

ചേച്ചിയെ വിളിച്ചു ആദ്യം കുറെ നുണ എല്ലാം പറഞ്ഞു പക്ഷെ ഒന്നും ഏറ്റില്ല. അങ്ങനെ ഞാൻ എന്റെ കൈ മുറിച് ഹോസ്പിറ്റലിൽ ആയി കൂടാതെ ചെന്നൈ പോലീസ് കേസ് ആയി.

അങ്ങനെ കേസ് എല്ലാം ഞാൻ ഒരു വിധത്തിൽ ഒതുക്കി തീർത്തു.

തിരിച്ചു ഹോസ്റ്റലിൽ എത്തി പക്ഷേ എന്റെ സമനില ആകെ തെറ്റായിരുന്നു. പഠിത്തത്തിൽ പോലും ശ്രദ്ധിക്കാൻ പറ്റാത്ത ഒരു അവസ്ഥ.


മാനസികമായി ഞാൻ തകർന്ന് നിൽക്കുന്ന സമയം ആയിരുന്നു എന്റെ ജേഷ്ഠ തുല്യമായ വിശ്വ ഏട്ടനോട് ഞാൻ സത്യാവസ്ഥകൾ എല്ലാം പറഞ്ഞു എന്നെ ഒന്ന് സഹായിക്കാനും പറഞ്ഞു.

പുള്ളി കാര്യങ്ങൾ എല്ലാം ഏറ്റെടുത് ആദ്യം അരവട്ട്  ചേച്ചിയെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു ഒരു വിധത്തിൽ ചേച്ചി കോൺവൈന്റ്സ് ചെയ്തു.

പക്ഷേ അവളെ എങ്ങനെ കോൺവൈന്റ്സ് ചെയ്യും എന്നായിരുന്നു ബുദ്ധിമുട്ട്.

അങ്ങനെ പെട്ടെന്ന് ഒരു മീറ്റപ്പ് കോഴിക്കോട് ബീച്ചിൽ വെച്ച് സെറ്റ് ചെയ്തു.


കാര്യങ്ങൾ എല്ലാം എന്നിക്ക് പ്രതികൂലം ആയിരുന്നു.

അങ്ങനെ ഡ്യൂട്ടി കഴിഞ്ഞു അവർ രണ്ട് പേരും വന്ന് കാര്യങ്ങൾ സംസാരിച്ചു തുടങ്ങി എല്ലാം കുറ്റങ്ങളും ഞാൻ ഏറ്റ് പറഞ്ഞു മാപ്പ് ചോദിച്ചു അവൾ അതിലൊന്നും വഴങ്ങിയില്ലായിരുന്നു.

അങ്ങനെ അവസാനം എന്നെയും വിശ്വ ഏട്ടനെയും പുറത്തു നിർത്തി ചേച്ചി അവളോട് ഒരു കാര്യം പറഞ്ഞു


"അവസാനിപ്പിക്കുകയാണെങ്കിൽ ഇവിടെ കൊണ്ട് നിർത്തണം പിന്നെ അവനെ കുറിച്ച് നി എന്നോട് ഒന്നും ചോദിക്കരുത് അവന്റെ ഒരു കാര്യങ്ങളും നമ്മൾ സംസാരിക്കില്ല നി പെട്ടെന്ന് ആലോചിച്ചു ഒരു മറുപടി പറ "


   ഇത് പറഞ്ഞു കൊണ്ടിരുന്നപ്പോൾ വിശ്വ ഏട്ടന്റെ മുന്നിൽ പുറത്തു നിന്നും ഞാൻ ഒരുപാട് കരഞ്ഞു

അങ്ങനെ ചേട്ടൻ മാത്രം ഉള്ളിലേക്കു പോയി അവർ മൂന്നുപേരും കൂടെ കാര്യങ്ങൾ എന്താക്കെയോ സംസാരിച്ചു അവസാനം അവൾ ഓക്കേ ആയി അങ്ങനെ അവർ എന്നെ ഉള്ളിലേക്കു വിളിച്ചു കുറച്ചു നേരം അവൾ എന്നെ കളിപിച്ചു

അതിന് ശേഷം അവൾ പറഞ്ഞു


 "ഇപ്പോ പറ്റിയ തെറ്റ്  ഞാൻ ക്ഷമിച്ചു ഇനി ഇതുപോലെ എന്തെങ്കിലും നടന്ന എന്നെ പിന്നെ ജീവനോടെ കാണില്ല എന്ന്"


എല്ലാം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് സന്തോഷത്തോടെ ഞങ്ങൾ വീണ്ടും ഒരുമിച്ചു ഇന്നും പലർക്കും അറിയില്ല ഞാങ്ങൾ പ്രണയിക്കുന്ന കാര്യം.


ഒരു പെണ്ണും മാപ്പ് നല്കാത്ത ക്ഷമിക്കാത്ത ഒരു തെറ്റ് ഞാൻ ചെയ്തിട്ടും അത് എല്ലാം മറന്ന് എന്നിക്ക് മാപ്പ് തന്ന അവളുടെ സ്നേഹം ജീവിതത്തിൽ ഒരിക്കലും വിട്ടു കള്ളയില ഞാൻ എന്റെ നൂറ് ജന്മങ്ങളിലും അവൾ തന്നെ മതി എന്നിക്ക്


 ഇപ്പോഴും ചെറിയ ഇണക്കവും പിണക്കവുമായി ഞങ്ങൾ മുന്നോട്ടു പോവുന്നു ദൈവത്തിന്റെ എല്ലാം അനുഗ്രഹത്തോടെ ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു നിങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാവണം


എല്ലാവർക്കും നന്ദി 🙏🏼