അവൾ തനിച്ചായി... ചുറ്റിനും എല്ലാവരും ഉണ്ടായിട്ടും തനിച്ചിരുന്നു സ്വയം ഉരുകിതീരാൻ വിധിക്കപ്പെട്ടവൾ.. എല്ലാവരെയും സ്വന്തമെന്നു കരുതി സ്നേഹിച്ചവൾ. ആർക്കുവേണ്ടിയും എന്തും ചെയ്തുകൊടുക്കാൻ മടിയില്ലാത്തവൾ... ഒരാളുടെ സങ്കടം അറിഞ്ഞാൽ അത് പരിഹരിക്കാൻ അവളാൽ ആകും വിധം ശ്രമിക്കുന്നവൾ. അവർ ഇനി എത്ര ദ്രോഹം ചെയ്തവരാണെങ്കിലും ശരി അവരുടെ സ്ഥാനത്തു തനായിരുന്നെങ്കിൽ എന്ന്വേ ചിന്തിച്ചു പ്രവർത്തിക്കുന്നവൾ..മറ്റുള്ളവരെ സഹായിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവൾ.. അങ്ങനെയുള്ളവളെ മനസിലാക്കുന്ന ഒരാൾ പോലും ഈ ഭൂമിയിൽ ഇല്ല എന്നറിയുന്ന നിമിഷം തനിച്ചായിപ്പോയി എന്ന സത്യം ഉൾകൊള്ളാനാവാതെ തേങ്ങി തേങ്ങി കരഞ്ഞവൾ ... ഒരു തീച്ചു്ളയിൽ വെന്തുരുകുന്നത് പോലെ തോന്നും അവൾക് .. വേദന ആണെന്ന് പറഞ്ഞു കരയാൻ ഒരാളെ പോലും കാണാൻ കഴിയാത്ത കൂരിരുട്ടിൽ ഒരിറ്റു വെളിച്ചത്തിനു വേണ്ടി ഓടി നടന്നവൾ ... എന്തിനു വേണ്ടിയാണു തന്നെ ഇങ്ങനെ ഒരു ഹൃദയത്തിനുടമയാക്കിയതെന്നു ദൈവത്തിനോട് പരാതിപറഞ്ഞു കരഞ്ഞവൾ.. തന്നെ വഴിയിലൂപേക്ഷിക്കും എന്നറിയാമായിരുന്നിട്ടും വീണ്ടും വീണ്ടുംസ്നേഹിക്കാൻ കഴിയുന്നത് ഇങ്ങനെ ഒരു ഹൃദയം അവൾക്കുള്ളത് കൊണ്ടല്ലേ... തന്നെ വിട്ടിട്ടു പോകുമ്പോ പാതി വഴി വരെ പുറകെ ഓടുന്നവൾ എന്നിട്ടും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ പോകുന്നവനെ മനസ്സുകൊണ്ടുപോലും കുറ്റപ്പെടുത്താൻ അവൾക് കഴിയില്ല.. കാരണം അവളുടെ
അവളുടെ ഓരോ ശ്വാസവും അവളുടെ ഹൃദയത്തിന്റെ സ്പന്ദനവും ശരീരത്തിന്റെ ഓരോ കോശങ്ങളും എല്ലാം അവനുവേണ്ടി സമർപ്പിച്ചവളാണ്.. ഓരോ പരമാണുകൊണ്ടുപോലും അവനെ സ്നേഹിച്ചവൾക് എങ്ങനെ അവനെ വേണ്ടെന്നു വെക്കാൻ കഴിയും ...എത്ര വേദനിപ്പിച്ചാലും വീണ്ടും വീണ്ടും ഒരു വിളിക്കായി കാത്തിരിക്കുവാനേ അവൾക് കഴിയു.. ശ്വാസം നിൽക്കുന്ന അവസാന നിമിഷം വരെ അവനെ പ്രതീക്ഷിക്കാനേ അവൾക്കു കഴിയൂ... എന്നും രാവിലേ എഴുന്നേൽക്കുമ്പോൾ തന്നെ അ മനസ്സിനൊടു ചേർത്തുവെക്കണേ എന്നുമാത്രമേ പ്രാർത്ഥിക്കാറുള്ളു.. ഉറങ്ങാൻ നേരവും അവനെ മനസ്സിൽ ഓർക്കാതെ അവനു വേണ്ടി കണ്ണുനീർ പൊഴിച്ചു പ്രാർത്ഥിക്കാതെ കിടന്നിട്ടില്ല.. എന്നിട്ടും എന്തുകൊണ്ടാണ് അവൻ വഴിയിൽ ഉപേക്ഷിച്ചത്.. അതും ദൈവത്തിന്റെ വികൃതികളാവും അല്ലെ.... ഒരിക്കൽ പോലും തനിക്കുവേണ്ടി ദൈവത്തോട് ഒന്നും പ്രാർത്ഥിച്ചിട്ടില്ല.. അവനുവേണ്ടി.. മക്കൾക്കുവേണ്ടി അച്ഛനും അമ്മയ്ക്കും വേണ്ടി കൂടപ്പിറപ്പുകൾക്ക് വേണ്ടി ഒക്കെയാണ് അവൾ ജീവിച്ചത്.. അവന്റെ പ്രശ്നങ്ങൾ മുഴുവൻ അവളുടേതെന്നു കരുതി അത് പരിഹരിക്കാൻ എത്ര എത്ര ബാധ്യതകളാണ് അവൾ തലയിലേറ്റിയത്... ചിലതൊന്നും അവൻ പോലും അറിയാതെ ആണ് സങ്കടിപ്പിച്ചത്.. അവളുടേതായതൊക്കെ എടുത്തു മുൻപിൽ വെച്ചു കൊടുത്തു...ആരുടെയൊക്കെയോ കൈയിൽ നിന്നും കടം വാങ്ങി..ഇതൊന്നും അവൻ പറഞ്ഞിട്ട് ചെയ്തുകൊടുത്തതല്ല അവന്റെ മുഖത്തെ അ ചിരി കാണാൻ വേണ്ടി.. അവന്റെ മനസിന്റെ ഭാരം കുറക്കാൻ വേണ്ടി അവനെ വീണുപോവാതെ താങ്ങിനിർത്താൻ വേണ്ടി സർവോപരി അവൻ ആരുടെ മുന്നിലും തലകുനിക്കാതിരിക്കാൻ വേണ്ടി ഒക്കെയാണ് അവൾ ഇതെല്ലാം ചെയ്തത് ... എന്നിട്ടും അവളെ മനസിലാക്കിയില്ലല്ലോ.. അതും വിധിയാവും..ഇന്ന് ഈ ലോകത്ത് അവനുമാത്രമേ അവളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കാനും സങ്കടപ്പെടുത്താനും കഴിയൂ... ബാക്കി ആർക്കും അവളുടെ മനസ്സിനെ ഇത്ര അധികം സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല.. അവർ വേദനിപ്പിക്കുമ്പോ സങ്കടം ഒക്കെ വരും എന്നാലും അതിപ്പോ കണ്ണുനീരായി പെയ്തിറങ്ങാറില്ല.. ഇതിപ്പോ ഓരോ ശ്വാസത്തിലും കണ്ണുനീർ പെയ്തിറങ്ങുന്നു... തന്നെ ഇത്ര വെറുക്കാൻ താൻ എന്ത് തെറ്റാണു ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.. ഒരു ശ്വാസവും തേങ്ങലോടെ ശ്വസിക്കുന്നവളുടെ സങ്കടത്തിന്റെ ആഴം ആർക്കു മനസിലാവും... ഇതിപ്പോ ഏതോ വലിയ തെറ്റിനുള്ള ശിക്ഷ പോലെ തോന്നുന്നു.. ഗുരുവായൂർ പോയി പ്രാർത്ഥിച്ചത് മുഴുവൻ ചേർത്തു നിർത്തിയേക്കണേ എന്നാണല്ലോ എന്നിട്ടും കൃഷ്ണൻ എന്താ അവളെ അ തണലിൽ നിന്നും മാറ്റി വെച്ചേ...ഓരോ ദിവസം കഴിയുന്തോറും അവൻ തേടിവരും എന്ന പ്രതീക്ഷ ഇല്ലാതാവുന്നതുപോലെ ... അ കൈകൾ അവളെ വിട്ടുകളഞ്ഞോ... ഇനി ഒരിക്കലും ആ കൈകൾ അവൾക്കു നേരെ നീട്ടില്ലേ... വേണ്ട കൃഷ്ണാ.. അവളെ വേണ്ടെന്നു വെക്കാൻ നീ കുട്ടു നിൽക്കണ്ട... അ കണ്ണുനീർ നിനക്ക് താങ്ങാൻ കഴിയില്ല... അത്രയ്ക്ക് ആരും ആരെയും പ്രണിയിക്കുന്നത് നീ കണ്ടിട്ടുണ്ടാവില്ലല്ലോ.. അവൾ മാത്രമല്ലെ അവനെ ഇത്ര തീവ്രമായി പ്രണയിച്ചിട്ടുള്ളു .. അവനു ചുറ്റും മാത്രം കറങ്ങുന്നവളെ കാണാതിരിക്കാൻ എങ്ങനെ സാധിച്ചു.. എന്താണവൾ ചെയ്ത തെറ്റ് എന്നെങ്കിലും അറിയാനുള്ള അവകാശം അവൾക്കില്ലേ.. വധശിക്ഷക്ക് വിധിച്ചവർക്ക് പോലും അവരുടെ തെറ്റെന്താന്ന് അറിയാൻ കഴിയുമല്ലോ... എന്നിട്ടും അവളെ മാത്രം ഇങ്ങനെ വെന്തുരുക്കുന്നത് എന്തിനാ കൃഷ്ണാ...ഒരു വീട്ടിലേക്ക് വഴിയിൽ നിന്നു കേറിവന്ന പൂച്ചക്കുട്ടിയോട് കുറച്ചുനാൾ സ്നേഹത്തോടെ പെരുമാറും പിന്നീട് അത് നമ്മുടെ നിത്യജീവിതത്തിന് എന്തെങ്കിലും തടസം ഉണ്ടാക്കിയാൽ ഒരു ചാക്കിൽ കേറ്റി എവിടെയെങ്കിലും ദൂരെ കൊണ്ടുപോയി കളയും... അതിനു പിന്നെ അ വീടു കണ്ടുപിടിക്കാനേ കഴിയില്ല...ചിലപ്പോ അതിനു വെല്ല അപകടവും വരും ചിലപ്പോ മറ്റാരെങ്കിലും ഇതുപോലെ സംരക്ഷിക്കും അല്ലെങ്കിൽ അത് കരഞ്ഞു കരഞ്ഞു നടക്കും കുറച്ചു കഴിയുമ്പോ തെരുവ് അതിന്റെ വീടാകും അവൾക്കും ഒരു തെരുവ് പൂച്ചയുടെ വിലയാണോ അവനിട്ടത്.. ഒരു മനുഷ്യ സ്ത്രീ ആയിട്ടു പോലും കരുതിയില്ലല്ലോ... എങ്ങനെ കഴിയുന്നു ഇത്ര അധികം സ്നേഹം കൊടുത്തവളെ വിട്ടു കളയാൻ... ഓരോ ശ്വാസവും അവനുവേണ്ടി കരുതിയവളെ മറക്കാൻ കഴിയുന്നതും ഒരു കഴിവാണല്ലോ അല്ലെ.. എന്നിട്ടും അവൾക്കവനെ വെറുക്കാൻ കഴിയുന്നില്ലല്ലോ...അവൻ കൂടെ ഉള്ളപ്പോ ആരും അറിയാതെ അഹങ്കരിച്ചവൾ.. ആരും അറിയാതെ മനസ് നിറച്ചവൾ... അവനോടുള്ള പ്രണയം തുളുമ്പിവീഴാതെ കൈകുമ്പിളിൽ സൂക്ഷിച്ചവൾ... അവന്റെ എല്ലാത്തിനോടും അടങ്ങാത്ത പ്രണയമായിരുന്നു.. അവൻ ചെയ്യുന്ന എല്ലാ കാര്യങ്ങളോടും, അവന്റെതായ എല്ലാത്തിനോടും അവൾക് സ്നേഹം ആയിരുന്നു.. അവന്റെ കടമകൾ ചെയ്യാൻ അവനെക്കാൾ തിടുക്കാമായിരുന്നു.. ഒരിക്കലും തന്റെതാവില്ല എന്നറിയാമായിരുന്നു.. ഒരിക്കലും തന്നെ ചേർത്തുപിടിക്കില്ല എന്നറിയാമായിരുന്നു എവിടെയെങ്കിലും ഒരു വീഴ്ച വന്നാൽ നേരെ നടന്നകലും എന്നറിയാമായിരുന്നു.. അതിനാൽ എത്ര സൂക്ഷിച്ചിട്ടാണ് ഓരോ പടവും നടന്നു കേറിയത്.. അവന്റെ കൈയിൽ മുറുകെ പിടിച്ചു...തൊട്ടു നില്കാൻ ഒരു വിരൽത്തുമ്പെങ്കിലും മതിയായിരുന്നു അവൾക്... സ്നേഹത്തോടെയുള്ള ഒരുവാക്കു മതിയായിരുന്നു അവൾ സ്വർഗത്തിലാണെന്നു കരുതിയേനെ... എല്ലാം തികഞ്ഞവളെന്നു അഹങ്കാരിച്ചേനെ... ഒരിക്കലും അവന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ അവൾക്കാവില്ല.. എന്നും അവന്റെ ചിരിച്ച മുഖം കാണണം.. അവൻ ജയിച്ചു കാണാനാണ് അവൾക്കിഷ്ടം.. ആരുടെ മുന്നിലും അവന്റെ തല താഴാതിരിക്കാൻ ഏതു പാതാളത്തിലും അവൾ ഒളിക്കും.. പക്ഷെ അതിന്റെ കാരണം അവൾക്കറിയണം.. എന്ത് തന്നെയായാലും അവനു ദോഷം വരുന്നതൊന്നും അവൾ ചെയ്യില്ല.. അത് മാത്രം എന്താ കണ്ണാ അവൻ മനസിലാക്കാത്തത്.. എന്തിനാണവളെ ഉപേക്ഷിച്ചത്.. അവളെ അ ഗർത്തത്തിൽ ഉപേക്ഷിച്ചു പോകുമ്പോ അവൻ നീട്ടുന്ന ഒരു പുൽനമ്പുപോലും അവളെ രക്ഷിക്കും എന്നവൻ മനസിക്കാറ്ജ് പോയല്ലോ കണ്ണാ.. അവളെ അവിടെ തനിച്ചാക്കി പോകാൻ അനുവദിക്കല്ലേ കണ്ണാ. അധികസമയം അവള്കായി ഇരുട്ടത് തനിച്ചിരിക്കാൻ ആവില്ല കണ്ണാ... അവളെ ചേർത്തു പിടിക്കാതെ പോകല്ലേ കണ്ണാ.. അവൾക്കിനിയും കാഴ്ചകൾ കാണണം മരിക്കും വരെ അ മനസ്സിൽ കുടി ഇരിക്കണം അത്രമാത്രം അവൾക് കൊടുക്കണേ കണ്ണാ.. തനിച്ചായാവളെ ചേർത്തു നിർത്താൻ അവൻ വരും ... അ പ്രതീക്ഷ ഇല്ലെങ്കിൽ അവൾ ശൂന്യം ആയിപ്പോകും.. അവൻ വരും.. അവൾ ഒരിക്കലും തനിച്ചാവില്ല...