Her crimson - 14 in Malayalam Women Focused by Aval books and stories PDF | അവളുടെ സിന്ദൂരം - 14

The Author
Featured Books
Categories
Share

അവളുടെ സിന്ദൂരം - 14

അന്ന് അഡ്മിറ്റ്‌ ചെയ്തെങ്കിലും വെക്യ പ്രോഗ്രസ്സ് ഇല്ലാതിരുന്നതുകൊണ്ട് റൂമിലേക്കു മാറ്റി.. അച്ഛനും അമ്മയും പുള്ളിയുടെ അമ്മയും മോളും അനിയത്തിമാരും ഒക്കെ വന്നിരുന്നു.. അമ്മയും മൂത്ത അനിയത്തിയും ഒഴിച്ച് ബാക്കിയല്ലവരും വീട്ടിലേക്ക് തിരിച്ചു പോയി.. മോളെ അവളുടെ കൂടെ തന്നെ നിർത്തി.. അവളുറങ്ങാൻ നേരം അവളെ തിരക്കും.. അന്ന് മോളെ ഉറക്കികൊണ്ടിരുന്നപ്പോ ആരോ റൂമിന്റെ ഡോറിൽ മുട്ടി... അയാളുടെ ചേച്ചിയും ഭർത്താവും ആയിരുന്നു.. അവർ ചിക്കൻ ഫ്രൈ ചെമ്മീൻ ഉലർത്തിയത് ചോറ് ഒക്കെയായിട്ടു വന്നതാണ്.. ഡെലീവെറി കഴിഞ്ഞാൽ പിന്നെ അവൾക് വെജ് മാത്രം അല്ലെ കഴിക്കാൻ പറ്റുള്ളൂ അതുകൊണ്ടു വന്നതാ എന്നൊക്കെ പറഞ്ഞു.. ആദ്യത്തെ ഡെലീവെറി സമയം അവളോർത്തു.. അന്നവളോട് ചെയ്ത തെറ്റുകൾക്കുള്ള പ്രയാശ്ചിത്തം പോലെ ആയിരുന്നു അവരുടെ പെരുമാറ്റം... അത്ര സ്നേഹത്തോടെയാണ് അവൾക് വേണ്ടി അവർ അതൊക്ക ഉണ്ടാക്കി കൊണ്ടുവന്നത്... എന്തോ അവളുടെ കണ്ണ് നിറഞ്ഞു.. സ്നേഹത്തിനു നിർവ മുഖം തിരിക്കാൻ അവൾക്കാവില്ല.. അതുകൊണ്ടുതന്നെ അവർ ചെയ്തതൊക്കെ അവളുടെ മാനസിക നിന്നു മഞ്ജു പോയതുപോലെ തോന്നി.. അവർ ചിലപ്പോഴൊക്കെ അങ്ങനെ ആണ്.. ചിലപ്പോ
നന്നായി സ്നേഹിക്കും.. ചിലപ്പോ നന്നായി ഉപദ്രവിക്കും.. ഒട്ടും നിർവചിക്കാൻ കഴിയാത്ത സ്വഭാവം.. അയാളുടെ അമ്മയുടെയും അയാളുടെയും ഒക്കെ രീതികൾ അതൊക്കെ തന്നെ ആയിരുന്നു... അതുകൊണ്ടൊക്കെയാണ് അവൾ എല്ലായിപ്പോഴും അവരോടു ക്ഷമിക്കുന്നന്നത്.. ഒരിറ്റു സ്നേഹം കിട്ടിയാൽ അതിന്റെ നൂരിറാട്ടി തിരിച്ചു കൊടുക്കും അവൾ.. അതറിയാവുന്നതുകൊണ്ട് അവരെല്ലാം അവളെ മുതലെടുക്കും.. ചിലപ്പോഴൊക്കെ താൻ പറ്റിക്കപെടുകയാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് അവൾ അവരോടു അടുക്കാറ്.. എന്തായാലും വേണ്ടില്ല അവർ വന്നതിൽ അവളുടെ മനസ് നിറഞ്ഞു സന്തോഷിച്ചു.. നൈറ്റ്‌ ഡോക്ടർ വന്നപ്പോ 70 പെർസെൻടേജ് ആയി എന്നു പറഞ്ഞു.. നോർമൽ വരുമൊന്നു നോക്കട്ടെ വന്നില്ലെങ്കിൽ പിറ്റേന്ന് ഇൻഡിയൂസ് ചെയ്യാം എന്ന് പറഞ്ഞു.. അന്ന് നൈറ്റ്‌ രണ്ടാമത്തെ അനിയത്തീടെ കൂടെ യാണ് നടന്നതൊക്കെ.. ആ രാത്രിയിൽ പുള്ളി ഡോക്ടർ വഴക്കു പറഞ്ഞതിന്റെ ദേഷ്യം തീർക്കാൻ കുപ്പി മേടിച്ചു ആഘോഷിക്കുവാരുന്നു.. പിറ്റേന്ന് 7 മണിക്ക് കയറ്റും എന്ന് പറഞ്ഞിരുന്നു.. അച്ഛനും കുഞ്ഞനിയത്തിയും വെളുപ്പിന് തന്നെ എത്തി... പുള്ളി എനിക്കുന്നെ ഉള്ളു എന്നാ അച്ഛൻ പറഞ്ഞത്.. അന്ന് അമ്പലത്തിൽ പോകാൻ പുള്ളിയുടെ അമ്മ പറയുന്നത് കേട്ടു എന്നും അച്ഛൻ പറഞ്ഞു.. എന്നാലും ലേബർ റൂമിൽ കേറുന്നേനു മുന്നേ പുള്ളി വരും എന്നവൾ കരുതി.. കഴിഞ്ഞ തവണത്തേത് പോലെ ഈ തവണയും അയാളെ കാണാതെ കേറെണ്ടിവന്നു.. അതിലവൾക് പരാതിയില്ലായിരുന്നു.. ഇത്ര വർഷങ്ങൾ കൊണ്ട് അയാളെ അവൾ മനസിലാക്കിയിരുന്നു... എല്ലാവരോടും യാത്ര പറഞ്ഞു അവൾ സന്തോഷത്തോടെ തന്നെ ലേബർ റൂമിൽ കേറീ...കുറച്ചു സമയം കഴിഞ്ഞപ്പോ പെയിൻ വരാനുള്ള ഡ്രിപ് ഇട്ടു.. പെയിൻ വരാൻ തുടങ്ങി.. മോളുടെ അത്ര ബുദ്ധിമുട്ടില്ലായിരുന്നു.. മോളുടെ സമയത്തു വോമിറ്റിംഗ് ഒക്കെ വന്നു ഫ്ലൂയിഡ് ഒക്കെ പോയിരുന്നു അതോണ്ട് വാക്യു ഡെലീവെറി ആയിരുന്നു.. ഈ പ്രാവശ്യം ഒരുവട്ടം വോമിറ്റ് ചെയ്തു പിന്നെ നോർമൽ ആയി പതിയെ പതിയെ ആയിരുന്നു പെയിൻ വന്നത്.. തൊട്ടടുത്തു കിടന്ന സ്ത്രീ ഭയങ്കര കരച്ചിലൊക്കെ ആയിരുന്നു അപ്പൊ ഡോക്ടറോക്കെ പുള്ളിക്കാരിയെ വഴക്ക് പറയുന്നുണ്ടായിരുന്നു അതൊക്കെ കേട്ടത് കൊണ്ടാവും അവൾ കടിച്ചു പിടിച്ചു കിടന്നത്.. ആ സ്ത്രീ ആണെങ്കിൽ ഡോക്ടറെ ചവിട്ടുകയും ചെയ്തു.. അതുകുടിയായപ്പോ നീ ഇനി തനിയെ പ്രസവിച്ചോ എന്നും പറഞ്ഞു ഡോക്ടർ ഇട്ടിട്ടു പോയി ഇതൊക്കെ കണ്ട് അവളുടെ വേദനപോലും അവൾ മറന്നു.. അപ്പോഴേക്കും ഉച്ചക്ക് 12 ഒക്കെ ആയി.. പതിയെ പതിയെ അവൾക് വേദന കൂടുന്നതായി തോന്നി പക്ഷെ അവൾ ആരോടും പറഞ്ഞില്ല. തനിയെ പുഷ് ചെയ്തു നോക്കി.. 12 30 ആയപ്പോ ഡോക്ടർ വന്നു അപ്പോഴേക്കും ഫൈനൽ സ്റ്റേജ് എത്തിയിരുന്നു.. മിടുക്കിയാണല്ലോ ആരേം അറിയിക്കാതെ തനിയെ ഇത്രേം. എത്തിച്ചോ എന്നൊക്കെ ചോദിച്ചു.. വളരെ സ്നേഹത്തോടെയാണ് ഡോക്ടർ അവളോട്‌ പെരുമാറ്റിയത്.. അപ്പൊ തന്നെ നേഴ്സ് മാരൊക്കെ വന്നിട്ട് ഹെല്പ് ചെയ്തു.. ഒരു 10 മിനിറ്റിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടു.. ലാസ്റ്റ് കുറച്ചു സമയം നന്നായി ബുദ്ധിമുട്ടി എന്നാലും മോനാണെന്നുള്ള ഡോക്ടറുടെ വാക്കിൽ അവളുടെ വേദനകളെല്ലാം അവൾ മറന്നു.. അവളുട കാത്തിരിപ്പിനു ദൈവം കൊടുത്ത പ്രതിഫലം... അവളുടെ വേദനകളൊക്കെ ഒരു നിമിഷം കൊണ്ടില്ലാതായത് അവളറിഞ്ഞു മോനെ കണ്ടതും അവനു പാലുകൊടുത്തതും എല്ലാം അവളുടെ കണ്ണിൽ ഇന്നും അതേപോലെ ഉണ്ട്.. ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവിച്ച നിമിഷങ്ങളിൽ ഒന്ന്... പിന്നീട് സ്റ്റിച്ചിട്ടതൊന്നും അവളറിഞ്ഞില്ല... മോന്റെ മുഖമായിരുന്നു മനസിൽ മുഴുവൻ.. അത് കേൾക്കുമ്പോഴുള്ള അവളുടെ അമ്മയുടെയും അച്ഛന്റെയും അനിയത്തിമാരുടെയും അയാളുടെയും അയാളുടെ അമ്മയുടെയും ഒക്കെ മുഖങ്ങൾ അവളുടെ മനസ്സിൽ തെളിഞ്ഞു.. അവരുടെ സന്തോഷം അവൾ കാണുകയായിരുന്നു.. എന്തുകൊണ്ടോ ഉടനെ തന്നെ തനിക്കവനെ ആയുസ്സോടെ കിട്ടണേ എന്നാ പ്രാർത്ഥന കുടി വന്നു.. അമ്മയുടെ അനുഭവം ഓർത്തിട്ടാവണം അവൾക്കൊരു വിങ്ങൽ മനസ്സിൽ വന്നത്... അധികം സന്തോഷിക്കാൻ അവൾക് പേടിയായിരുന്നു.
അങ്ങനെ മോന്റെ ഡെലീവെറി കഴിഞ്ഞിറങ്ങിയപ്പോഴും പുള്ളിയെ കണ്ടില്ല.. പുള്ളിയുടെ ചേച്ചി അനിയത്തി അവളുടെ എല്ലാവരും ഒക്കെ ഇണ്ടായിരുന്നു.. പുള്ളി അതുവരെ അവിടെ ഉണ്ടായിരുന്നു എന്നാ അമ്മ പറഞ്ഞത് അപ്പൊ ഏതോ കൂട്ടുകാരൻ വനു കൂടെ പോയി.. അവൾക്കു ഒരു സങ്കടവും തോന്നിയില്ല.. എല്ലാവരെയും നോക്കി ചിരിക്കുന്ന മോളെ ആണ് അവൾ. ആദ്യം കണ്ടത് മോനെ അവൾ നേരത്തെ വിളിക്കാൻ കരുതിയ ചെല്ലാപേരൊക്കെ വിളിച്ചു സന്തോഷം ആയിട്ടു മോളിരിക്കുന്ന കാഴ്ച അത്ര മനോഹരമായിരുന്നു... പുള്ളിയുടെ ചേച്ചി അവൾക് കുറെ സാധനങ്ങൾ ഒക്കെ വാങ്ങി കൊണ്ടുകൊടുത്തു.. മോനായതു കൊണ്ട് പുള്ളിയുടെ അമ്മയ്ക്കും വെല്യ സന്തോഷമായി.. ചേച്ചിടെ വീട്ടിന്നാണ് അവൾക്കുള്ള ചോറൊക്കെ കൊണ്ടുവന്നത് അവളതൊക്കെ കഴിച്ചു.. ഇളയ നാത്തൂന്ന് 7 മാസം ആയി എങ്കിലും അവളെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു.. നാത്തൂൻ മോനു കുറെ ഉടുപ്പുകൾ ഒക്കെ വാങ്ങിയിരുന്നു...കുറച്ചു കഴിഞ്ഞപ്പോ പുള്ളി വന്നു.. രാവിലെ എന്താ ഏതാഞ്ഞതെന്നു അവൾ ചോദിച്ചു അപ്പോൾ അമ്പലത്തിൽ പോയതും മുല്ലമാല കിട്ടിയതും ഒക്കെ പറഞ്ഞപ്പോ അവൾ ഹാപ്പി ആയി... ദേവിയുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് വെളുത്ത പൂക്കൾ അമ്പലത്തിൽ നിന്നും കിട്ടാറ്.. അതവളെ സന്തോഷിപ്പിച്ചു..കുറച്ചു കഴിഞ്ഞപ്പോ പുള്ളി വീട്ടിലേക്ക് പോയി..

പിറ്റേന്ന് വന്നു ബർത്ത് സർട്ടിഫിക്കറ്റ് രെജിസ്ട്രേഷൻ ഒക്കെ ചെയ്യാനുള്ള കാര്യം നോക്കി.. മോനെ ആദ്യം ഇവിടെത്തെ വീട്ടിൽ കയറ്റണം എന്നമ്മക് ആഗ്രഹം ഉണ്ടെന്നു പറഞ്ഞു.. അപ്പൊ അവളുടെ അച്ഛനും അത് സമ്മതിച്ചു. ഒരു രണ്ടു മൂന്നു ദിവസം അവിടെ നിന്നിട്ടു അവളുടെ വീട്ടിൽ പോകാം എന്ന് തീരുമാനിച്ചു.. ശരിക്കും രണ്ടാമത്തെ പ്രസവം ആൺകുട്ടികളുടെ വീട്ടിലാണ് നോക്കേണ്ടത്.. പുള്ളിയുടെ അമ്മക് നോക്കാനൊന്നും വയ്യല്ലോ അതുകൊണ്ട് കുറച്ചു നാൾ വീട്ടിൽ പോയിനിൽകാം എന്ന് തീരുമാനിച്ചു.. അങ്ങനെ ആദ്യം അവളും പുള്ളിയും കുടി വാങ്ങിയ സ്വന്തം വീട്ടിൽ മോനെയും കൊണ്ട് കേറീ .അവിടെത്തി പിറ്റേദിവസം മോൾക് നല്ല പനിയായി. അവള് വാശിയും കുടി..അവൾ തന്നെ ഉറക്കണം ഫുഡ്‌ കൊടുക്കണം അങ്ങനെ ഒക്കെ.. മോനെ എടുക്കുന്നതും പാല്അ കൊടുക്കുന്നതും ഒക്കെ കാണുമ്പോ മോൾക്വ വിഷമമം ആകുന്നുമുണ്ട്.. അവൾക്കാണെങ്കിൽ ഡെലീവെറി കഴിഞ്ഞതിന്റെ ക്ഷീണം ഉണ്ടായിരുന്നു.. അന്നേക് 5 ദിവസം ആയതേ ഉള്ളു..മോൻ രാത്രി മുഴുവൻ കരച്ചിലും ആയിരുന്നു.. അങ്ങനെ അ രണ്ടു ദിവസം അവൾ വിഷമിച്ചു പോയി.. പിറ്റേന്ന് അവളുടെ വീട്ടിലേക്ക് പോകാനുള്ള ടാക്സി ഒക്കെ അറേഞ്ച് ചെയ്തിരുന്നു.. എല്ലാം പാക്ക് ചെയ്യുന്ന സമയത്തു അയാളുടെ അമ്മ ഒരു ഡയലോഗ് അടിച്ചു.. അവളതുവരെ അനുഭവിച്ച എല്ലാ സന്തോഷങ്ങളെയും കെടുത്തുന്ന വാചകങ്ങൾ ആയിരുന്നു അത്..ഗോൾഡ് ഒക്കെ പുള്ളിക്കാരിക്ക് കൊടുക്കാനാണ് അവഖ്‌ർ പറഞ്ഞത്.. വീട്ടിലേക്ക് കൊണ്ടുപോയാൽ ചിലപ്പോ തിരിച്ചുകിട്ടില്ല എന്നുകൂടി അവർ കൂട്ടിച്ചേർത്തപ്പോ തകർന്നു വീണത് അവളുടെ കുടുംബത്തിന്റെ അഭിമാനം ആയിരുന്നു.. അതാണവരുടെ സ്വഭാവം അവരുടെ കാര്യം കാണാനൊക്കെ അവർ കാലുപിടിച്ചു ചിരിച്ചു കൂടെ നില്കും.. തൊട്ടടുത്ത നിമിഷം നമ്മളെ ചവിട്ടിയരക്കും.. അതുകേട്ടിട്ടു ഒന്നും മിണ്ടാതെയുള്ള അയാളുടെ നിലപാണവളെ ഏറ്റവും വേദനിപ്പിച്ചത്...അയാളുടെ'അമ്മ പണ്ട്അ മോളുടെ മാല അവിടെ വെച്ചിട്ടു കളഞ്ഞു പോയത്ഇ പറഞ്ഞു.. അതങ്ങനെ വേറെ ആരും എടുക്കില്ല എന്നുകൂടി പറഞ്ഞപ്പോ അവലിരുന്നു രു അലറി കരഞ്ഞു അത്അ കണ്ടു പ്രസവിച്ചു കിടക്കുമ്പോ ഇങ്ങനെ ഒന്നും വിഷമിക്കാൻ പാടില്ല എന്നുപറഞ്ഞു വളുടെ അമ് ഇരുന്നു കരഞ്ഞു.. അങ്ങനെ ആകെ പ്രശ്നം. ആയി...അപ്പൊ തന്നെ അവളവിടന്ന് ഇറങ്ങി.. അങ്ങനെ ഒരുപാടു സന്തോഷത്തോടെ കുഞ്ഞിനെകൊണ്ട് കേറീട്ടു കരഞ്ഞിട്ട് അവിടന്നു ഇറങ്ങേണ്ടി വന്നു... അയാൾ അവളെ വഴക്ക് പറഞ്ഞുക്കൊണ്ടിരുന്നു.. അമ്മ പറഞ്ഞത് നീ കാര്യമാക്കിയതുകൊണ്ടാണ്‌ഇത്രയും പ്രശ്നം ആയതെന്നോകെ പരഞ്ഞു.. അവളെ കൊണ്ടാക്കാൻ ചെല്ലാമെന്നു പറഞ്ഞിട്ട് അയാൾ കൂടെ വന്നില്ല.. അവളും മക്കളും അച്ഛനും അമ്മയും കുടി പോയി.. അവിടെ എത്തിയപ്പോഴേക്കും മോളുസേ ദേഹതൊക്ക ചെറുതായി പൊങ്ങി വന്നു ചിക്കൻ പോക്സ് ആണെന്ന് സ്ഥീരീകരിച്ചു.. അച്ഛനും അമ്മയും അങ്ങനെ മോളേം കൊണ്ട് താഴെ നിന്നു.. പകലൊക്കെ മോന്റെ കാര്യങ്ങൾ അവൾ തനിച്ചു നോക്കി.. വൈകിട്ടു അമ്മ കുളിച്ചിട്ടു മോളിൽ കേറീ വരും മോനെ കുളിപ്പിക്കാൻ ഏല്പിച്ചവരും പനിയുടെ കാര്യം കേട്ടപ്പോ വന്നില്ല.. അമ്മ തന്നെ എല്ലാം ചെയ്തു അച്ഛനും സഹായിച്ചു.. കുഞ്ഞിനെ കാണാൻ പോലും അവളുടെ വീട്ടിലേക്കു ആരും വന്നില്ല... അയാളെ വിളിക്കാനും അവൾക് തോന്നിയില്ല.. പനിയാണെന്നൊക്കെ പറഞ്ഞു എന്നിട്ടും അവർ ഒരു സഹകരണവും പ്രകടിപ്പിച്ചില്ല.. ഇതൊക്കെ അവളുടെ മനസിൽ വലിയ വലിയ ഗർത്തങ്ങൾ സൃഷ്ടിച്ചു..പരാതികളില്ലാത്തവൾക് അതൊക്കെ കണ്ടില്ലെന്നു നടിച്ചല്ലേ പറ്റു.. അങ്ങനെ മോളെ കുളിപ്പിച്ചു.. അപ്പോഴേക്കും മോനു 15 ദിവസം ഒക്കെ ആയി,.28 നടത്തണ്ട എന്ന് തീരുമാനിച്ചു.... അതിനിടയിൽ ഒരു ദിവസം അച്ഛന്റെയും അമ്മയുടെയും ഒരു കോമൺ റിലേറ്റീവ് മരിച്ചു 2 പേർക്കും പോകണം.. അച്ഛനോട്അയാളെ തന്നെ വിളിക്കാം എന്നവൾ പറഞ്ഞു.. അച്ഛൻ അയാളെ വിളിച്ചു കാര്യം പറഞ്ഞപ്പോ പുള്ളി പറഞ്ഞു നിങ്ങൾക് നോക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാ നിങ്ങടെ വീട്ടിൽ കൊണ്ടുപോയത് എന്ന്.. അയാൾ വന്നാൽ അയാൾക് കുറച്ചിലാകും എന്ന്.. അമ്മ പറഞ്ഞു പഠിപ്പിച്ചതാണ്... കെട്ടിയ പുരുഷന് സ്വന്തമായി അഭിപ്രായം ഇല്ലെങ്കിൽ അവന്റെ ഭാര്യ ഒത്തിരി വേദന അനുഭവിക്കേണ്ടിവരും.. അതും അവൾ പഠിച്ചു കഴിഞ്ഞു... മോന്റെ 56 ആണ് നടത്തിയത് അതും അയാളുടെ അവിടെ വെച്ചു വേണം എന്നവർ പറഞ്ഞു.. അങ്ങനെ 45 ദിവസം ആയപ്പോ അച്ഛൻ കൊണ്ടുവിട്ടു അവളുടെ മരുന്നൊന്നും തീർന്നിട്ടില്ലായിരുന്നു.. അതൊക്കെ കഴിക്കാനുള്ള നിർദേശം കൊടുത്തിട്ടാണ് അച്ഛൻപോയത്.. അവിടെ എത്തിയപ്പോ അവൾ തനിച്ചയപോലെ തോന്നി.. മാനസിൽ നനമ്യുള്ള 2 പേർ മാത്രമായിരുന്നു അവൾക്കു ചുറ്റും ഉണ്ടായിരുന്നത്.. അവളുടെ പോന്നു മക്കൾ..