Her crimson - 12 in Malayalam Women Focused by Aval books and stories PDF | അവളുടെ സിന്ദൂരം - 12

The Author
Featured Books
Categories
Share

അവളുടെ സിന്ദൂരം - 12

അങ്ങനെ മനസ് തകർന്നു മുന്നോട്ട് പോയ നാളുകളായിരുന്നു അത്... പിന്നീട് പലതും അവൾ ശ്രദ്ധിക്കാൻ തുടങ്ങി..ചില ദിവസങ്ങളിൽ ഒരു സ്ത്രീ അവളില്ലാത്തപ്പോ അവിടെ വരാറുണ്ടെന്നു അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു..അവളുടെ വീട്ടിൽ നിന്നും രണ്ടു വീടുമാറിയിട്ടാണ് അ സ്ത്രീ താമസിക്കുന്നത്.. ജോലിക്കാരി ചേച്ചി ചില ദിവസം നേരത്തെ പോകും ഉച്ചക്കുന്നവർ പോയി കഴിഞ്ഞു അമ്മ
പകൽ ഇറങ്ങുന്ന നേരത്ത് മോളും ഉറങ്ങും.. അ സമയത്താണ് ഇവർ വരുന്നത്.. മോളെ കളിപ്പിക്ക്ക്നൊക്കെ ഇവർ ഇടക്ക് വരാറുണ്ട് അതുകൊണ്ട് ആരും അത്ര ശ്രദ്ധിച്ചിട്ടില്ല.. എന്നാൽ പതിവായി ജോലിക്കാരിച്ചേച്ചി പോകുന്ന സമയത്തു വരുന്നത് കണ്ടപ്പോൾ ആണ് അവളോട്‌ പറഞ്ഞത്.. ഇടയിലെപ്പോഴോ അയാളുടെ വെല്യമ്മ വന്നപ്പോഴും അ സ്ത്രീ അയാളുടെ മുറിൽ നിന്നും ഇറങ്ങിവരുന്നത് കണ്ടു എന്ന് പറഞ്ഞു.. ആ വെല്യമ്മ അത്ര നല്ലതായിരുന്നില്ല കുറച്ചൊക്കെ ഇല്ലാത്തതു പറയുന്നവരാണ് അതുകൊണ്ട് അവൾ അതൊന്നും അത്ര കാര്യം ആക്കിയില്ല.. എന്നാൽ അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞപ്പോ അവൾ അത് ശ്രദ്ധിച്ചു.. ജോലിക്കാരി ചേച്ചി ഇല്ലാത്ത ദിവസം അവൾ ഉച്ചക്ക് പോന്നു.. അവൾ കേറി ചെന്നപ്പോ ഒരു ചെരുപ്പ്കാ കിടന്നിരുന്നു കാളിങ് ബെൽ അടിക്കുന്നതിനുമുൻപ് ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോ അമ്മ ഹാളിൽ സെറ്റിയിൽ കുടക്കുന്നുണ്ടായിരുന്നു മോൾ തൊട്ടിലിൽ ഉറങ്ങുന്നു... അവൾ ബെൽ അടിച്ചു കുറച്ചു സമയം കഴിഞ്ഞിട്ടാണ്അ യാൾ വാതിൽ തുറന്നത്അ യാളുടെ മുറിയുടെ വാതിൽ തുറന്നപ്പോ ആരോ അടുക്കളയുടെ സൈഡിലേക്ക്വ പോകുന്നത് നിഴൽ പോലെ അവൾ കണ്ടു അടുക്കള വാതിൽ തുറക്കുന്ന ശബ്ദവും അവൾ. വ്യക്തമായി കേട്ടു... അവൾക് ഭൂമി പിളരുന്നത് പോലെ തോന്നി.. അവൾ സ്വയം താഴേക്കു പോകുന്നത് പോലെ.. എങ്കിലും വ്യക്തമായി കാണാതിരുന്നത് കൊണ്ട് ആരാണെന്നു അവൾക് മനസിലായില്ല.. അയാളുടെ മുഖത്തു ഒരു ഭവമാറ്റവും ഉണ്ടായിരുന്നില്ല... എന്നിട്ടും അവൾക് തോന്നിയതാവും എന്നവളുടെ മനസിനെ പഠിപ്പിക്കാനാണ് തോന്നിയത്.. താൻ വെക്തമായി കാണാതെ എങ്ങനെ ഒരാളെ സംശയിക്കും.. വീണ്ടും എല്ലാം മായ്ച്ചുകളയാന് അവൾ ശ്രമിച്ചു...
പതിയെ പതിയെ അയാൾക് വളോടുള്ള താല്പര്യം കുറഞ്ഞുതുടങ്ങിയിരുന്നു.. ഒരു തരത്തിൽ അത് അവൾക് ഒരാശ്വാസം ആയിരുന്നു വേദനകളില്ലാതെ മടുപ്പുകളില്ലാതെ തന്നെ തന്നെ വെറുക്കാതെ ഉറങ്ങാൻ കഴിയുന്നുണ്ടല്ലോ .. എത്ര വേദനിച്ചാലും ചിലപ്പോഴൊക്കെ അവളുടെ ശരീരം അതാഗ്രഹിച്ചിരുന്നു എന്നുള്ളത് മറ്റാരും വശം... അത് തികച്ചും ശാരീരിക ആവശ്യം മാത്രമായിരുന്നു.. കാരണം ഒരിക്കലും അതിലൊന്നും അവളുടെ മനസ്സ് ഉണ്ടായിരുന്നില്ലല്ലോ...അതുകൊണ്ട് അയാളെ സന്തോഷിപ്പിക്കാൻ അവൾക്കവും വിധം ശ്രമിച്ചുകൊണ്ടിരുന്നു... അയാളുടെ ജോലിയുടെ ആ കോൺട്രാക്റ്റും കഴിഞ്ഞു.. സാമ്പത്തിക ബുദ്ധിമുട്ടുകൾ വീണ്ടും അലട്ടിതുടങ്ങി.,അവൾ ഓഫീസിൽ അവളുടെ കൂട്ടുകാരികളുടെ അടുത്തുനിന്നു ഒക്കെ അഡ്ജസ്റ്റ്അ ചെയ്തിട്ടാണ് മാസചിലവുകൾ കൂട്ടിമുട്ടിച്ചത്.. പിറ്റേ മാസം സാലറി കിട്ടുമ്പോൾ തിരിച്ചു കൊടുക്കും.. അപ്പോഴൊക്കെ ഒരുകുടുംബത്തിന് നല്ല രീതിയിൽ കഴിയാനുള്ള സാലറി അവൾക്കുണ്ടായിരുന്നു.. എങ്കിലും അവളുടെ പ്ലാനിങ് കാരണം സേവിങ്സ് അധികം ബാങ്കിൽ ഉണ്ടാവാറില്ല.. ചിട്ടിയടക്കാനും , ലോൺ അടക്കാനും, ഗോൾഡ്‌ലോൺ തീർക്കാനും, ഗോൾഡ് ചിട്ടി അടക്കാനും ഒക്കെ ഉള്ളതുകൊണ്ട് എല്ലാം എഴുതിവെച്ചിരിക്കുന്ന പ്ലാൻ അനുസരിച്ചു മുന്നോട്ടുപോകേണ്ടത് അത്യാവശ്യം ആയിരുന്നു... അതുകൊണ്ടുതന്നെ അയാള് ജോലിയില്ലാതെ നിൽക്കൊമ്പോഴുള്ള അധിക ചെലവ് കടം വാങ്ങിയും ഗോൾഡ് ലോൺ വെച്ചും ഒക്കെ മാനേജ് ചെയ്യേണ്ടിവന്നു.. അതും അവളുടെ സ്ട്രാറ്റേജിക് അപ്രോച് ആയിരുന്നു.. അല്ലെങ്കിൽ ഒന്നും ഉണ്ടാവില്ല അതറിയാവുന്നത് കൊണ്ടാണ് അയാളുടെ സാലറി കിട്ടുമ്പോൾ തന്നെ ഓരോ കടം വീട്ടാൻ ഉപയോഗിക്കുന്നത് സൈനോഫ് ചെയ്യുമ്പോ ലാസ്റ്റ് മാസത്തെ സാലറി മാത്രം മിച്ചം വെക്കും.. അത് ഇറങ്ങി ഒരുമാസത്തിൽ പുള്ളി തീർക്കും.. കൈയിൽ പൈസയുണ്ടെങ്കിൽ പുള്ളി നന്നായി ദൂർത്തടിക്കും.. അതിപ്പോ കൂട്ടുകാർക്ക് കൊടുത്താലും, വീട്ടിലേക്ക് മീനും ഇറച്ചിയും ഒക്കെ വാങ്ങിക്കാനും, കൂട്ടു കൂടി മദ്യപിക്കാനും ഒക്കെയവും ഉപയോഗിക്കുക.. എന്തായാലും ഒരുമാസത്തിൽ എല്ലാം തീർക്കാനുള്ള വഴി അയൽക്കറിയാം.. അവളുടെ കൈയിൽ മിച്ചം വെക്കാന്നു വെച്ചാലും അത് നടക്കില്ല.. അവളുടെ കൈയിൽ ഉള്ളപ്പോ പുള്ളി പൈസ ഇല്ലാതെ നടക്കട്ടെ എന്ന് കരുതാൻ അവൾക്കാവില്ല.. അവളുടെ ATM കാർഡ് വരെ അവൾ എടുത്തുകൊടുക്കും.. പുള്ളിക്ക് ഒരു കോംപ്ലക്സ് തോന്നേണ്ട എന്ന് കരുതിയാണ് അങ്ങനെ ചെയ്യുന്നത്... ആണുങ്ങൾ അങ്ങനെ നടക്കുന്നത് അവരുടെ സ്വഭാവത്തെ ബാധിക്കും എന്നവൾക് അറിയാം.. അവളുടെ കൈയിലും ഒന്നും ഇല്ലെങ്കിൽ പിന്നെ പുള്ളിക്ക് അധികം ദൂർത്തടിക്കാൻ പറ്റില്ലല്ലോ.. അതാണ് അവൾ സാമ്പത്തികം അങ്ങനെ കൈകാര്യം ചെയ്തത്... അവൾക്കെങ്ങനെ എന്നും ഇങ്ങനെ പ്ലാൻ ചെയ്തപോലെ ജീവിക്കാൻ കഴിയുന്നു എന്ന്അവളുടെ കൂട്ടുകാരൊക്കെ ചോദിക്കാറുണ്ട്... അവളുടെ പകുതി സാലറി ഉള്ളവർ പോലും അടിച്ചുപൊളിച്ചന് ജീവിക്കുന്നത്.. അവരൊക്കെ എല്ലാമാസവും ഇഷ്ടത്തിന് ഡ്രസ്സ്‌, ചെരുപ്പ്, ബാഗ്, ബ്യൂട്ടിപ്രോഡക്ടസ്, ഒക്കെ വാങ്ങിയും, ആഴ്ചയിൽ ഫിലിമിനും, പാർക്കിലും ഒക്കെ പോയും, പുറത്തു പോയി ഭക്ഷണം കഴിച്ചും, മാസത്തിൽ ഒരു ടൂർ പോയും ഒക്കെ ജീവിതം ആസ്വദിക്കുന്നവരാണ്... എന്നാലവൾ അതിൽ നിന്നും ഒക്കെ വ്യത്യസ്തമായിട്ടാണ് ജീവിച്ചിരുന്നത്..അവൾക്ക വിരലിൽ എണ്ണാവുന്ന ഡ്രെസ്സുകളെ ഉണ്ടായിരുന്നുള്ളു.. അതും വർഷങ്ങൾ പഴക്കം ഉള്ളത്... പിന്നെ നല്ലത് എന്ന് പറയാൻ ഉണ്ടായിരുന്നത്ക ല്യാണത്തിന് കിട്ടിയതാണ്... അവൾക് പുതിയത് മിക്കതും വാങ്ങികൊടുത്താതിരുന്നത് അവളുടെ അമ്മയാണ്.. ഓണത്തിനൊക്കെ മറ്റുള്ളവർക് എടുക്കും എങ്കിലും അവൾക് എടുത്തിരുന്നില്ല.. അവൾക്അ സ്വയം വാങ്ങുന്നതിനോട്യാ താല്പര്യം ഇല്ലായിരുന്നു ആരെങ്കിലും വാങ്ങികൊടുക്കുന്നതാണ് ഇഷ്ടം.. ബാഗ് ചെരുപ്പ് ഒക്കെ ആണെങ്കിലും ഒന്നു കേടുവന്നതിനു ശേഷം മാത്രമേ പുതിയതൊന്നു വാങ്ങുള്ളൂ... അതും ഭംഗിയുള്ളതല്ല നോക്കി വാങ്ങാറ്.. ഏറ്റവും കൂടുതൽ ലാസ്റ്റ് ചെയ്യുന്നത് നോക്കിയാണ് എലാം വാങ്ങിയിരുന്നത്... കല്യാണം കഴിഞ്ഞിട്ട് ഏകദേശം 2 വർഷമായിട്ടുണ്ട്..നാളിതുവരെ ഒരു സിനിമക്ക് പോയിട്ടില്ല.. ഒരു പാർക്കിലോ ബീച്ചിലോ പുറത്തുപോയി ഭക്ഷണം കഴികാനോ ഒന്നും പോയിട്ടില്ല.. അതൊന്നും അവൾക്കിഷ്ടമല്ലാത്തതു കൊണ്ടല്ല.. എല്ലാം ഇഷ്ടമാണ്.. അവളതൊക്കെ പറഞ്ഞിട്ടുമുണ്ട്..പുള്ളി അതൊന്നും കേട്ടതായിപോലും നടിച്ചിരുന്നില്ല.. പിന്നെ ഒരു വീടുണ്ടാക്കാനുള്ള ഓട്ടത്തിലായിരുന്നല്ലോ.. വീടുണ്ടായപ്പോഴേക്കും കഴുത്തിനു ചുറ്റും കടം ആയിരുന്നു.. പിന്നെ അത് വീട്ടാനുള്ള ഓട്ടം.. അങ്ങനെ അങ്ങനെ പിന്നെ പിന്നെ അവളും ഒരു യന്ത്രികമായി തന്നെ ജീവിച്ചു... വെല്യ വെല്യ മോഹങ്ങൾ ഒന്നും അവൾക്കില്ലാതായി..അവൾക് സ്വപ്നം കാണാൻ പോലും കഴിവില്ലതായി ..എന്തിനേറെ പറയുന്നു അവളുടെ ഇഷ്ടങ്ങൾ പോലും അവൾ മറന്നു തുടങ്ങി.. ഒന്നും അവൾ ഓർക്കാതെ ആയി..അവളുടെ പ്രണയം പോലും ഏതോ വിസ്‌മൃതിയിൽ ആണ്ടുപോയി... പാട്ടുകൾ കേൾക്കാതായി... എന്നും കണക്കുകളും പ്രാരാബ്ധങ്ങളും.. മോളുടെ കാര്യങ്ങളും മാത്രമായി ചിന്തകൾ.. അയാളെ കൂടുതൽ കൂടുതൽ കരുതലോടെ സ്നേഹിച്ചു.. കൈവിട്ടു പോകാതിരിക്കാൻ അവളെക്കൊണ്ടാവും വിധം പരിശ്രമിച്ചു. അമ്മയുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിച്ചു അതുവഴി മാത്രമേ അയാളെ സന്തോഷിപ്പിക്കാൻ കഴിയുമായിരുന്നുള്ളു.. അങ്ങനെ അവളുടെ മനസ് മുഴുവൻ അയാളെനിറക്കാൻ ശ്രമിച്ചു.. അയാളുടെ ബര്ത്ഡേക് ഫോൺ വാങ്ങിച്ചു കൊടുത്തു.. വാച്ച് ഒക്കെ ഏറ്റവും ലേറ്റസ്റ്റ് മോഡൽ ആണ് കൊടുക്കാറ്.. അവൾക്കൊന്നും തിരിച്ചുകിട്ടില്ല എന്ന് നന്നായിട്ടറിയാമായിരുന്നു എങ്കിലും അവളുടെ കുഞ്ഞുങ്ങളെ കരുതി ഒന്നും പ്രതീക്ഷിക്കാതെ എന്തുകിട്ടിയാലും അതിൽ സന്തോഷിച്ചു ജീവിക്കാൻ അവൾ പഠിച്ചു കഴിഞ്ഞു.. കല്യാണം കഴിഞ്ഞതിനു ശേഷം അവളുടെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ ഒരാവശ്യങ്ങൾക്കും അവൾ പോയിട്ടില്ല. ഒരുമിച്ചു അമ്പലത്തിൽ പോയിട്ടുള്ളതല്ലാതെ വേറെ എങ്ങോട്ടും യാത്ര പോയിട്ടില്ല.. ചേട്ടനില്ല അതുകൊണ്ട് അമ്മ തനിച്ചാവും അതായിരുന്നു എല്ലാവനും കൊടുത്ത മറുപടി... അവൾ അങ്ങനെ ജീവിക്കുന്നതായിരുന്നു അയാൾക്കും ഇഷ്ടം.. ഒന്നും


ആവശ്യക്പെടാതെ അയാളുടെ എല്ലാകാര്യങ്ങളും ശ്രദ്ധിക്കുന്ന ഭാര്യയായി മാറി.. അവള്കായി ജീവിതം ഇഷ്ടമായിരുന്നു.. എന്തുകൊണ്ടോ മറ്റുള്ളവർക് എന്തെങ്കിലും ഉപകാരം ചെയ്തുകൊടുക്കുമ്പോൾ അവരുടെ ചിരി കാണുമ്പോൾ ഒക്കെ lകിട്ടുന്ന സന്തോഷം മതിയായിരുന്നു അവൾക്..ഒരു പരാതിയും ഇല്ലാതെയാണ് അവൾ ജീവിച്ചത്.. എന്തുകൊണ്ടോ ഭർത്താവിന്റെ കാര്യങ്ങളൊക്കെ നോക്കുന്ന നല്ല ഭാര്യ ആകുന്നതായിരുന്നു അവളുടെ സ്വപ്നം.. അതിനായി പുള്ളിയുടെ എല്ലാ കുറവുകളും അവൾ കണ്ടില്ലെന്നു നടിച്ചു.. ആരും പുള്ളിയെ കുറ്റം പറയാൻ അവൾ സമ്മതിച്ചില്ല..
മോൾക്ന ല്ല ജീവിതം ഉണ്ടാവണം എന്ന് മാത്രം ആഗ്രഹിച്ചു... അവൾ വളർന്നു വരുമ്പോ എല്ലാ സൗകര്യങ്ങളും ഉണ്ടാവണം...മക്കൾക്കു വേണ്ടി ജീവിച്ചു കൊണ്ടിരിക്കുന്ന അവളുടെ അച്ഛനമ്മമാരെ കണ്ടു വളർന്നതുകൊണ്ടാവും അവൾക്കും അവരെപോലെ അവൻ തോന്നിയത്.. അവർ അവളെക്കാൾ ജീവിതം ആസ്വാധിച്ചിരുന്നു.. ഇടക്കൊക്കെ കാഴ്ചകൾ കാണാനും സിനിമക്കും യാത്രകൾക്കും ഒക്കെ പോയിരുന്നു.. അത് പക്ഷെ അവരുടെ രണ്ടുപേരുടെയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ ഒരുപോലെ അയതുകൊണ്ടാവും.. അവർ സ്നേഹിച്ചവരല്ലേ അങ്ങനെ കല്യാണം കഴിക്കുന്നവരുടെ ഇഷ്ടങ്ങൾ കുറച്ചെങ്കിലും ഒരുപോലെയാവുമല്ലോ...അങ്ങനെ മോളുടെ 2ആം പിറന്നാൾ ആയി... അപ്പോഴേക്കും അടുത്ത കുഞ്ഞു നോക്കാറായി എന്ന ആവശ്യം മുന്നിൽ വന്നു.. അയാളുടെ അമ്മയാണ് അത് ആദ്യം പറഞ്ഞത് അവൾക്കും കുഞ്ഞുങ്ങളെ വെല്യ കാര്യം ആയിരുന്നു.. ഒരു മോൻ വേണമെന്ന് അതിയായ ആഗ്രഹവും തോന്നി... അപ്പോഴേക്കും അവർ തമ്മിലുള്ള അടുപ്പം തെരെ കിടന്നിരുന്നു.. മോളു രാത്രി എഴുന്നേറ്റു കരയുന്നതുകൊണ്ടൊക്കെ പുള്ളി മിക്കവാറും വേറെ മുറിയിൽ ആയിരുന്നു ഉറങ്ങിയിരുന്നത്.. എപ്പോഴെങ്കിലും അവളോട്‌ തോന്നുമ്പോ മാത്രം അവളെ അങ്ങോട്ട്‌ വിളിക്കും കാര്യം കഴിഞ്ഞു അവൾ തിരികെ വന്നു മോളുടെ അടുത്ത് കിടക്കും.. അങ്ങനെ പോയ നാളുകൾ ആയിരുന്നു... അടുത്ത കുഞ്ചുവേണം എന്ന ആവശ്യം അമ്മ പറഞ്ഞത് കൊണ്ട് പുള്ളിയും അതെക്കുറിച്ചു അവളോട്‌ സംസാരിച്ചു.. അങ്ങനെ അവൾ ചൈനീസ് കലണ്ടർ ഒക്കെ നോക്കി ഓരോ മാസവും ആൺകുട്ടിയുണ്ടാകാനുള്ള ദിവസങ്ങൾ ഒക്കെ നോക്കി വെച്ചു പുള്ളിയോട് പറയും.. കറക്റ്റ് അ ദിവസങ്ങൾ പുള്ളി എങ്ങനെയെങ്കിലും മുടക്കും.. ചിലപ്പോ വെല്യച്ഛനാരുടെ വീട്ടിൽ പോകും ലേറ്റ് ആയിട്ടു വരും ചിലപ്പോ വരാറില്ല.. അങ്ങനെ അങ്ങനെ.. പിന്നെ അവൾക്കും ആകെ ദേഷ്യം വരാൻ തുടങ്ങി.. ഒന്നു ഗുരുവായൂർ പോയി വന്നാലോ എന്നവൾക് തോന്നി.. എങ്ങനെയും അവളുടെ ജീവിതം തിരിച്ചു പിടിക്കണം. അമ്മ പറഞ്ഞാൽ പുള്ളി അനുസരിക്കും എന്നവൾക്കുറപ്പായിരുന്നു.. അങ്ങനെ അമ്മയെ സോപ്പിട്ടു പുള്ളിയെകൊണ്ട് സമ്മതിപ്പിച്ചു.. അങ്ങനെ ടാക്സി എടുത്തു പോകാൻ തീരുമാനിച്ചു.. ഡ്രസ്സ്‌ എല്ലാം കഴുകി വൃത്തിയാക്കി തേച്ചു നേരത്തെ തന്നെ വെച്ചു.
നിർമ്മാല്യം തൊഴാനായിരുന്നു അവൾക്കാഗ്രഹം.. അങ്ങനെ അവർ ഒരുമിച്ചുള്ള ആദ്യത്തെ യാത്രയായി അ ഗുരുവായൂർ യാത്ര മാറി... പണ്ട് അച്ഛൻ കൊണ്ടുപോകാറുള്ള റൂട്ട് അവൾക്കൊർമയുണ്ടായിരുന്നു അങ്ങനേ കൊടുങ്ങല്ലൂർ, തൃപ്രയാർ ഒക്കെ തെഴുതിട്ട് ഗുരുവായൂർ എത്തി.. അവിടെ റൂം എടുത്തു.. അത് മറക്കാൻ കഴിയാത്ത യാത്ര തന്നെയായിരുന്നു... അ യാഗ്രയികേ ഓരോ നിമിഷവും ഇന്നും ഓർക്കുന്നു... പുള്ളിക്കും അ യാത്ര ഇഷ്ടമായി.. അമ്പലങ്ങൾ സന്ദർശിക്കുന്നത് അയൾക്കും ഇഷ്ടമായിരുന്നു.. അങ്ങനെ പിറ്റേന്ന് നിർമ്മാല്യത്തിന് രാത്രി 12 മണിക് തന്നെ പോയി ക്യു നിന്നു..3 മണിക്കാണ് നിർമ്മാല്യം മൊക്കെ തോഴുതു.. അവൾ കണ്ണനോട് ഒരു മോനെ തരണം എന്ന് പറഞ്ഞു... അവനിടാനുള്ള ഒരു പേരും അ നടയിൽ വെച്ചു തന്നെ അവൾ മനസ്സിൽ കരുതി.. അങ്ങനെ പ്രസാദം ഒക്കെ വാങ്ങി അന്നുതന്നെ തിരികെ പോന്നു...അങ്ങനെ വീണ്ടും അയാൾ അവളിലേക്ക് എത്താൻ തുടങ്ങി..