Who is Meenu's killer - 55 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 55

Featured Books
Categories
Share

മീനുവിന്റെ കൊലയാളി ആര് - 55

താൻ എല്ലാ വിധത്തിലും ജീവിതൽ തോറ്റു പോയി എന്ന് മനസിലാക്കിയ ദേവകി ഒന്നും തന്നെ മറക്കാതെ എല്ലാ വിവരവും പറയുവാൻ തീരുമാനിച്ചു...

"അന്ന്... അന്ന് പതിവ് പോലെ ഞാൻ ജോലിക്ക് പുറപ്പെട്ടു... പനിയോ വയറുവേദനയോ എന്തോ അന്ന് മീനു സ്കൂളിൽ പോയില്ല... അവളുടെ മുഖത്ത് എന്തോ ഒരു ടെൻഷൻ ഉണ്ടായിരുന്നു പക്ഷെ ഞാൻ അത് ചോദിച്ചില്ല...ഞാൻ അവൾക്കു ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചു ഇങ്ങു പൊന്നു എന്നാൽ സത്യമായിട്ടും അന്ന് ഞാൻ അവളെ കൊല്ലണം എന്നോ കൊല്ലും എന്നോ കരുതിയിരുന്നില്ല... പക്ഷെ അന്ന്... "ദേവകി കണ്ണുനീർ പൊഴിച്ചു

"ഈ കണ്ണുനീർ ഭൂമിയെ ചുട്ട് ഏരിക്കുന്ന ലാവയാണ് അതുകൊണ്ട് കരയരുത് ദേവകി കരയാൻ പോലും യോഗ്യത ഇല്ലാത്തവൾ ആണ് നീ..." വാസു പറഞ്ഞു

" വാസുവേട്ടാ..." രാഹുൽ വിളിച്ചു

"ശെരി ഞാൻ ഒന്നും പറയുന്നില്ല.." വാസു ദേഷ്യത്തോടെ പറഞ്ഞു

"എന്റെ ഉള്ളിൽ അതിയായ പക ഉണ്ടെങ്കിലും അത് എന്നുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്നു പക്ഷെ അത് വീണ്ടും ഉയർന്നത് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നുമാണ്.." ദേവകി ഹരിഹരനെ ചൂണ്ടി കൊണ്ട് പറഞ്ഞു

" എന്ത്‌ ഞാനോ..." ഹരിഹരൻ ഒരു ഞെട്ടലോടെ ചോദിച്ചു

"അതെ നിങ്ങളുടെ വാക്കിൽ നിന്നുമാണ്... തുടക്കം ഇദ്ദേഹവും ഞാനും തമ്മിൽ ഒരു മുതലാളി തൊഴിലാളി ബന്ധം ആയിരുന്നു പക്ഷെ അധികം വൈകാതെ ഭാര്യ മരിച്ച ഇദ്ദേഹവും ഭർത്താവില്ലാത്ത ഞാനും അടുതു ... തുടക്കം നല്ലൊരു ബന്ധമായിരുന്നു പതിയെ പതിയെ അത് വളർന്നു മാനസികമായും ശരീരികമായും ഞങ്ങൾ അടുത്തു വിട്ടു പിരിയാൻ കഴിയാത്ത വിധം... പ്രകാശന് ശേഷം വാസു എന്റെ ജീവിതത്തിൽ വന്നു എങ്കിലും വാസു ഇടയ്ക്കു ദൂരേക്ക് ജോലിക്കു പോകും പിന്നെ ഒന്നോ രണ്ടോ ആഴ്ച്ച കഴിഞ്ഞോ മാസങ്ങൾ കഴിഞ്ഞേ വരൂ ഈ സമയത്താണ് ഞാൻ ഇദ്ദേഹവുമായി അടുത്തത്...ജീവിതം തന്നെ സുന്ദരമായ തോന്നിയ നിമിഷങ്ങൾ...

ഞങ്ങൾ പതിവായി ചായ കുടിക്കാൻ കിട്ടുന്ന സമയത്തും ഉച്ച ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കിട്ടുന്ന സമയത്തും പണി തീർന്ന ഈ കെട്ടിടത്തിലേക്കു വരുന്നതും രഹസ്യമായി കാണുന്നതും പതിവായി... പതിയെ പതിയെ ഞങ്ങളുടെ ബന്ധം ജോലിക്കാർക്കിടയിൽ പരസ്യമായി...അന്ന് ഇദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു



"നിന്നെ ഞാൻ വിവാഹം കഴിക്കാം എനിക്ക് അതിൽ ഒരു പ്രേശ്നവുമില്ല... എന്റെ ഭാര്യ മരിച്ചതിൽ പിന്നെ മറ്റൊരു വിവാഹത്തിന് ഞാൻ തയ്യാറായില്ല... ഒത്തിരി പെൺകുട്ടികളെ അമ്മ എനിക്ക് വേണ്ടി കണ്ടെത്തി പക്ഷെ എന്തോ എനിക്ക് എന്റെ ഭാര്യയെ മറക്കാനോ അവളുടെ സ്ഥാനത്തു മറ്റൊരു പെണ്ണിനെ കാണാനും കഴിഞ്ഞില്ല... ഞാൻ നിന്നെ വിവാഹം കഴിക്കുന്നതിൽ ഒരു പ്രശ്നം നിന്റെ മകൾ മീനുവാണ്... അവൾ അവളെ വല്ല ആശ്രമത്തിൽ ചേർത്താൽ ഞാൻ നിന്നെ വിവാഹം കഴിക്കാം...ഈ സമൂഹത്തിൽ എനിക്ക് ഒരു നിലയും വിലയും ഉണ്ട് പക്ഷെ മകൾ ഉള്ള നിന്നെ വിവാഹം കഴിച്ചാൽ അതെല്ലാം നശിക്കും എന്റെ ബിസിനസ്സും ബാധിക്കും അതുകൊണ്ട് തന്നെ മീനുവിനെ ഒഴിവാക്കി വന്നാൽ ഞാൻ... മാത്രമല്ല കുട്ടികൾ ഇല്ലാത്ത എനിക്ക് ഒരിക്കലും നിന്റെ മകളെ സ്വന്തം മകളായി കാണാൻ കഴിയില്ല നീ മനസിലാക്കും എന്ന് കരുതുന്നു... അവൾ ആശ്രമത്തിൽ വളർന്നാലും അവൾക്കു വേണ്ടതെല്ലാം നമ്മുക്ക് ചെയ്യാം..." അദ്ദേഹം അങ്ങനെ പറഞ്ഞതും പിന്നെയും മീനു എന്റെ ജീവിതം തകർക്കാൻ നോക്കുന്നത് പോലെ തോന്നി എന്റെ ഉള്ളിൽ മയങ്ങി കിടന്ന പക പിന്നെയും ഉയർന്നു...

അങ്ങനെ അന്ന് ചായ കുടിക്കുന്ന സമയം ഞാൻ ഇങ്ങോട്ട് വന്നു ഇദ്ദേഹത്തെ കാണാൻ ... അപ്പോഴാണ് ദൂരെ നിന്നും പേടിച്ചു കൊണ്ട് ഓടി വരുന്ന മീനുവിനെ കണ്ടത് അവളുടെ പിന്നാലെ വരുന്ന വാസുവിനെയും കണ്ടു അവൾ ഓടി ഇങ്ങോട്ടാണ് കയറി വന്നത്...അവൾ വരുന്നത് കണ്ടതും ഞാൻ അവളുടെ കണ്ണിൽ പെടാതെ ഒളിച്ചു നിന്നു വാസുവിൽ നിന്നും രക്ഷപെടാൻ എങ്ങോട്ട് പോകണം എന്നറിയാതെ ഇവിടെ വന്നു നിന്ന മീനു അവൾ അറിയാതെ ഈ തെറ്റത് വന്നു നിന്നു ആ ഒരു നിമിഷം ഞാൻ അറിയാതെ ആഗ്രഹിച്ചു പോയി അവൾ ഒന്ന് കാൽ തെന്നി താഴെ വീഴാൻ...പെട്ടന്ന് മീനു അവിടെ നിന്നും ഓടാൻ ശ്രെമിച്ചതും പെട്ടന്ന് ഒരു നിമിഷം എന്റെ ഉള്ളിലെ മൃഗം ഉണർന്നു താഴെ കിടന്ന കറുത്ത പ്ലാസ്റ്റിക് കവർ പൊടി തട്ടിയ ശേഷം മുഖത്തു ചുറ്റി വളരെ പെട്ടന്ന്‌ തന്നെ അവളുടെ അരികിൽ പോയി പുറകിൽ നിന്നും തള്ളി വിട്ടു ഒന്നും ആലോചിക്കാതെ ...

പോ എന്റെ ജീവിതത്തിൽ നിന്നും വിട്ടു പോ.... " ദേവകി അലറി കരഞ്ഞു




മീനുവിനെ തള്ളി വിട്ട സമയം എനിക്ക് മനസ് വല്ലാത്തൊരു സന്തോഷമായിരുന്നു... ഒരു കുറവും ഇല്ലാതെ ജീവിച്ച ഞാൻ പ്രകാശനെ വിവാഹം കഴിച്ചു എന്റെ സ്നേഹം മുഴുവനും വാരി കോരി കൊടുത്തു അവന്റെ നല്ല ഭാര്യയായി ഞാൻ ജനിപ്പിക്കാതെ മീനുവിനെയും സ്വന്തം മകളെ പോലെ നോക്കി പക്ഷെ എനിക്ക് ആ കുടുംബം എന്ത് നൽകി... "ദേവകി അലറി

"നീ എന്തൊക്കെ പറഞ്ഞാലും നീ ചെയ്തത് പാപം തന്നെയാണ് നിനക്ക് വേണ്ട എങ്കിൽ എനിക്ക് തരമായിരുന്നു അവളെ ഞാൻ നോക്കാമായിരുന്നു എന്റെ മകളായി..." വാസു പറഞ്ഞു

"നീ ഇങ്ങിനെ ചെയ്യും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല ദേവകി.. അവളെ എനിക്ക് സ്വന്തം മകളായി കാണാൻ കഴിയില്ല മറ്റൊരു കുഞ്ഞിന് അച്ഛനാവാൻ എനിക്ക് താല്പര്യം ഇല്ല എന്നാണ് ഞാൻ പറഞ്ഞത് അതിനു അവളെ ഏതെങ്കിലും ആശ്രമത്തിൽ കൊണ്ട് പോകും എന്ന് ഞാൻ വിചാരിച്ചു.. അവൾ നമ്മുക്ക് ഇടയിൽ ഉണ്ടാകരുത് എന്നെ ഞാൻ പറഞ്ഞുള്ളു അല്ലാതെ ഈ ഭൂമിയിൽ ഉണ്ടാവരുത് എന്ന് ഞാൻ ഛെ എനിക്ക് അറപ്പു തോന്നുന്നു നിന്നോട്..." ഹരിഹരൻ ദേഷ്യത്തോടെ പറഞ്ഞു

"എനിക്കറിയാം ഞാൻ ചെയ്ത പാപത്തിനു മോക്ഷം ലഭിക്കില്ല ഈ വീഡിയോ ഇപ്പോൾ ലൈവ് ആണോ അറിയില്ല പക്ഷെ നിങ്ങൾ എനിക്ക് തരാൻ പോകുന്ന ശിക്ഷ അത് ഞാൻ തന്നെ സ്വീകരിച്ചോളാം... അതും പറഞ്ഞുകൊണ്ട് വളരെ പെട്ടന്ന്‌ തന്നെ ദേവകി അവിടെ നിന്നും ഓടി...അത് കണ്ടതും എല്ലാവരും ദേവകിയെ തടയും പോലെ പിന്നാലെ ഓടി പോയി എങ്കിലും ആർക്കും ദേവകിയെ പിടിക്കാൻ കഴിഞ്ഞില്ല... പെട്ടന്ന് ദേവകി മുകളിൽ നിന്നും താഴേക്കു എടുത്തു ചാടി

" മീനു മോളെ ഈ അമ്മയോട് ക്ഷമിക്കു... " ദേവകി വീഴുന്ന സമയം ഉച്ചത്തിൽ അലറി

ആ ഒരു നിമിഷം

" അമ്മേ.."എന്നൊരു നീട്ടി വിളി ദേവകി കേട്ടു...

അത് ശരത് അവൻ പോലും അറിയാതെ വിളിച്ചു ആ വിളി കേട്ടു കൊണ്ട് ദേവകി മരണത്തിനു കീഴടങ്ങി...

അമ്മയും മകനും ഒന്നിച്ചു കണ്ടു മുട്ടി എങ്കിലും വിധിയുടെ വിളയാട്ടം ഇനി ഒരിക്കലും കാണാൻ കഴിയാത്ത ദൂരേക്ക് ദേവകി പോയി...

ഈ സമയം അച്ഛാ എന്ന വിളിയോടെ മീനു വാസുവിന്റെ കൈകളിൽ പിടിച്ചു...



അവസാനിച്ചു

എന്നെ സപ്പോർട്ട് ചെയ്ത് ഇതുവരെ എഴുതാൻ പ്രേരിപ്പിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി... നിങ്ങളുടെ അഭിപ്രായം എന്താണ് എങ്കിലും പറയണം എന്ന അപേക്ഷയോടെ... 😍❤️