കുറച്ചു സമയത്തിന് ശേഷം ജോൺസൺ അങ്ങോട്ട് വന്നു...
"ദേ ഇത് അവൾ അവിടെ ജോലി ചെയുമ്പോൾ ഉണ്ടായിരുന്ന ലെജ്ർ ആണ്... കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടാകും എങ്കിൽ അത് ഇതിൽ ഉണ്ടാകും..."
ദേവകി ഉടനെ തന്നെ ആ പുസ്തകം കൈയിൽ വാങ്ങിച്ചു... ഒരുപാട് നേരം ആ പുസ്തകം മറിച്ചു നോക്കി...അന്നേരം ആ മിഴികളിൽ വലിയൊരു പ്രതീക്ഷയും ചെറിയൊരു വേദനയും ഉണ്ടായിരുന്നു...
അതിൽ ദേവകിക്ക് ആ ഉത്തരവും ലഭിച്ചു...ആ വിവരം ലഭിച്ചത് ദേവകിയുടെ മുഖം സന്തോഷത്തിൽ തുളുമ്പി...
"കുട്ടിയെ ക്കുറിച്ച് എന്തെങ്കിലും കിട്ടിയോ..." ജോൺസൺ ദേവകിയുടെ മുഖം കണ്ടതും ആകാംഷയോടെ ചോദിച്ചു
11.03.1995 ആൺകുട്ടി കഴുത്തിനു പിന്നിൽ മറുക് ഉണ്ട്... അഡ്രെസ്സ് മാറി കൊടുത്താലും പേര് മാറ്റി എഴുതിയാലും പ്രകാശാന്റെ കൈയക്ഷരവും ദേവകി കണ്ടെത്തി അവളുടെ മിഴികൾ നിറഞ്ഞു...
"എന്താ കിട്ടിയോ.."ജോൺസൺ ഒന്നൂടെ ചോദിച്ചു
"ഉണ്ട് ഇതിൽ ഉണ്ട് പക്ഷെ അവനെ ഏതു ആശ്രമത്തിലേക്കാണ് വീണ്ടും മാറ്റിയത് എന്ന് ഇതിൽ ഇല്ല.." ദേവകി ചെറിയ വിഷമത്തോടെ പറഞ്ഞു
"നിങ്ങൾ ടെൻഷൻ അടിക്കല്ലേ നമ്മുക്ക് കണ്ടെത്താം..."ജോൺസൺ ആശ്വാസം നൽകും പോലെ പറഞ്ഞു
പെട്ടന്നു അദ്ദേഹം അകത്തേക്ക് പോയി ഒരു ചെറിയ പേപ്പറിൽ അവരുടെ ടെലിഫോൺ നമ്പർ എഴുതി
"ഇത് വാങ്ങിച്ചോളൂ..."നമ്പർ ദേവകിക്ക് നേരെ നീട്ടിയ ജോൺസൺ പറഞ്ഞു
"എന്താ ഇത്.." സംശയത്തോടെ ദേവകി ചോദിച്ചു
"ഇത് എന്റെ നമ്പർ ആണ്.. നിങ്ങളുടെ അഡ്രെസ്സ് എനിക്ക് തന്നാൽ ഞാൻ എന്തെങ്കിലും വിവരം കുട്ടിയെ കുറിച്ച് അറിഞ്ഞാൽ നിങ്ങളെ അറിയിക്കാം നിങ്ങളും ഇടയ്ക്കു എനിക്ക് വിളിച്ചാൽ മതി..." ജോൺസൺ പറഞ്ഞു
"മ്മ്..."ദേവകി അവളുടെ അഡ്രെസ്സ് നൽകി ശേഷം അദ്ദേഹത്തോട് നന്ദി പറഞ്ഞുകൊണ്ട് അവിടെ നിന്നും യാത്രയായി...
എന്നെകിലും ഒരിക്കൽ തന്റെ മകൻ തനിക്കു കിട്ടും എന്ന പ്രതീക്ഷയോടെ...
ഇപ്പോൾ
"അതിനു ശേഷം ആ കുട്ടിയെ ക്കുറിച്ച് എന്തെങ്കിലും അറിഞ്ഞോ... "സുധി ചോദിച്ചു
"മ്മ്... അറിഞ്ഞു പലതവണ ഞാൻ എന്റെ മകനെ കുറിച്ച് അറിയാൻ ജോൺസൺ തന്ന നമ്പറിലേക്കു വിളിച്ചു പക്ഷെ ഒന്നും അറിഞ്ഞില്ല അങ്ങനെ വർഷങ്ങൾ കഴിഞ്ഞു... എന്റെ മോനും അവന്റെ രെണ്ട് സുഹൃത്തുക്കളും ചേർന്ന് അവർ ഉണ്ടായിരുന്ന ആശ്രമത്തിൽ നിന്നും ആർക്കും കാണാതെ ഓടി പോയി എന്നാണ് ഒരിക്കൽ ജോൺസൺ എനിക്ക് അയച്ച കത്തിൽ ഉണ്ടായിരുന്നത്..."
അത് കേട്ടതും സുധിയും രാഹുലും പിന്നെയും ശരത്തിനെ നോക്കി
സംശയമില്ല ശരത്താണ് അവരുടെ മകൻ എന്ന തീരുമാനത്തോടെ...
എന്നാൽ സത്യം പറയരുത് എന്ന് അപ്പോഴും ശരത് തന്റെ മിഴികൾ കൊണ്ട് ഇരുവരോടും പറഞ്ഞു
" അതൊക്കെ പോട്ടെ മീനുവിനെ എങ്ങനെ കൊന്നു എന്തിന് കൊന്നു.. " ശരത് ആ സംസാരം അവിടെ വെച്ചു അവസാനിപ്പിക്കും രീതിയിൽ ചോദിച്ചു
"പറയാം... എന്റെ മകൻ ആശ്രമത്തിൽ നിന്നും പുറത്തേക്കു പോയി എന്നറിഞ്ഞപ്പോ ഞാൻ നൊന്തു പ്രസവിച്ച എന്റെ മകൻ റോഡിൽ അലഞ്ഞു നടക്കുന്നു എന്നറിഞ്ഞപ്പോ എന്റെ കോപം പിന്നെയും മീനുവിന്റെ പക്കൽ തിരിഞ്ഞു... വേശു അമ്മയുടെ മരണത്തിനു വന്നതാണ് വാസു... വാസു വേശു അമ്മയുടെ ഒരു അകന്ന ബന്ധു കൂടിയാണ് അദ്ദേഹം പിന്നെ എനിക്കും മകൾക്കും തുണയായി നിന്നു എന്നാൽ വാസുവിനെ മീനുവിന് ഇഷ്ടമല്ലായിരുന്നു... അവൾ വാസുവിനെ വെറുക്കാനും ഞാൻ തന്നെയാണ് കാരണം..." ദേവകി പറഞ്ഞു
"നീ പറയുന്നത്.." വാസു ഒരു ഞെട്ടലോടെ ഇടയ്ക്കു കയറി ചോദിച്ചു
"അതെ വാസു അവളെ തൊടുന്നതും തഴുകുന്നതും ഉമ്മ നൽകുന്നതും എല്ലാം സ്വന്തം മകളെ പോലെ കണ്ടു തന്നെയാണ് എന്ന് എനിക്കറിയാം പക്ഷെ ഞാൻ അവളോട് അത് മാറ്റി പറഞ്ഞു അദ്ദേഹം നിന്നെ തൊടുന്നത് തെറ്റായ രീതിയിൽ ആണെന്നും അയാൾ ഒരു ചീത്ത മനുഷ്യൻ ആണെന്നും കൂടുതൽ അടുക്കരുത് എന്നും..." ദേവകി പറഞ്ഞു
അത് കേട്ടതും കോപം കൊണ്ട് നിയന്ത്രണം പോയ വാസു പെട്ടന്ന് തന്നെ ദേവകിയുടെ കഴുത്തിൽ കയറി പിടിച്ചു.... അപ്പോഴേക്കും എല്ലാവരും വാസുവിനെ പിടിച്ചു മാറ്റി... കഴുത്തിലെ മുറുകെ ഉള്ള പിടിത്തം ഒരു നിമിഷം ദേവകിക്ക് വല്ലാതെ വേദനിച്ചു അതിന്റെ പ്രതികരണം എന്ന പോലെ ചുമച്ചു കൊണ്ട് ദേവകി താഴെ ഇരുന്നു...
"എന്തിന്! എന്തിന് അങ്ങനെ പറഞ്ഞ് വിഷം കുത്തി വെച്ചു നീ ആ പിഞ്ചു കുഞ്ഞിന്റെ മനസ്സിൽ... "തന്നെ എല്ലാവരും പിടിച്ചു അകറ്റുന്ന സമയം വാസു ചോദിച്ചു
ദേവകി അത് കേട്ടതും വാസുവിനെ നോക്കി...പതിയെ എഴുന്നേറ്റു
" അത് പിന്നെ... എനിക്ക് ഒരു കാര്യം ഉറപ്പായിരുന്നു എന്നെങ്കിലും ഒരിക്കൽ ഞാൻ എന്റെ എല്ലാ കോപത്തിന്റെ അവസാനം മീനുവിന്റെ മരണത്തിൽ എത്തിക്കും എന്ന്... എത്ര തന്നെ അവളെ മകളായി കാണാൻ ഞാൻ ശ്രെമിച്ചു എങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ അത് സാധിച്ചിരുന്നില്ല അവളുടെ കണ്ണുനീർ കാണുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്തതായിരുന്നു... എന്നാൽ അവളുടെ പുഞ്ചിരി അതിൽ എനിക്ക് ദേഷ്യം മാത്രമല്ല പകരം എന്റെ ജീവിതം തകർത്ത പ്രകാശന്റെ ചിരിയും ഞാൻ മണ്ടിയായി എന്നും എനിക്ക് കാണിച്ചു കൊണ്ടേ ഇരുന്നു അത് എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു
അതുകൊണ്ട് തന്നെ മീനുവിനെ ഞാൻ കൊല്ലും എന്നതിൽ സംശയമില്ല പക്ഷെ മീനു കൊല്ലപ്പെട്ടതിനു ശേഷം അതിനു കാരണം ഒരിക്കലും ഞാൻ ആണ് കണ്ടെത്താതെ ഇരിക്കണം എന്നും കേസ് ചൂഴ്ന്നു അന്വേഷിക്കാതിരിക്കാനും ഞാൻ വാസുവിനെ കരുവാക്കുകയായിരുന്നു... അവൾ കുട്ടിയല്ലേ അവളോട് വാസുവിനെ കുറിച്ച് മോശമായി പറഞ്ഞാൽ തീർച്ചയായും ഇത് മറ്റൊരാളോട് അവൾ പറയും അങ്ങനെ വാസു തന്നെ ശരീരികമായി ശല്യം ചെയുന്നു എന്ന് മീനു പറഞ്ഞാൽ അവളുടെ മരണത്തിനു ശേഷം അത് വാസു ആണെന്ന് ഒരു നിഗമനത്തിൽ എത്തും എന്ന് ഞാൻ കരുതി... "ദേവകി പറഞ്ഞു
"നീ ഒരു സ്ത്രിയാണോ ദേവകി... ഇത്രയും നീച്ചയായ ഒരു സ്ത്രിയെ ഞാൻ കണ്ടിട്ടില്ല... ഒരു ആണിനെക്കാളും ഈ സമൂഹം ഒരു സ്ത്രീക്ക് മുൻഗണന കൊടുക്കുന്നത് എന്തുകൊണ്ടാണ് എന്ന് അറിയുമോ ഒരു കുഞ്ഞിനെ നൊന്തു പ്രസവിക്കുന്നത് കൊണ്ട് മാത്രമല്ല നിങ്ങളുടെ അതിരു കടന്ന സ്നേഹം കൊണ്ടാണ്.. അതെ ഒരാണിനെക്കാളും തന്റെ ബന്ധങ്ങളെ അതിരില്ലാതെ സ്നേഹിക്കാൻ നിങ്ങൾക്കേ കഴിയു ആ സ്നേഹം പ്രകടിപ്പിക്കാനും പക്ഷെ നീ ഛെ..." വാസു കാർക്കിച്ചു തുപ്പുകായാണ് പിന്നെ ചെയ്തത്...
"നിങ്ങൾ അന്ന് അത് തീരുമാനിച്ചിരുന്നോ മീനുവിനെ കൊല്ലണം എന്ന്... മീനു ഇങ്ങോട്ട് അന്ന് വരും എന്ന് നിങ്ങള്ക്ക് മുൻപ് അറിയുമോ അഥവാ അറിയില്ല എങ്കിൽ മീനു ഇങ്ങോട്ട് ഓടി വരുന്നത് നിങ്ങൾ എങ്ങനെ കണ്ടു... നിങ്ങളാണ് അവളെ ഇവിടെ നിന്നും തള്ളി വിട്ടത് എങ്കിൽ എന്തുകൊണ്ട് മീനു ബാലേട്ടനോട് അത് നിങ്ങളാണ് എന്ന് പറയാതെ ഇരുന്നത് അന്ന് എന്താണ് സത്യത്തിൽ ഉണ്ടായത്... "ശരത് കോപത്തോടെ ചോദിച്ചു
തുടരും