Who is Meenu's kille - 53 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 53

Featured Books
  • My Passionate Hubby - 5

    ॐ गं गणपतये सर्व कार्य सिद्धि कुरु कुरु स्वाहा॥अब आगे –लेकिन...

  • इंटरनेट वाला लव - 91

    हा हा अब जाओ और थोड़ा अच्छे से वक्त बिता लो क्यू की फिर तो त...

  • अपराध ही अपराध - भाग 6

    अध्याय 6   “ ब्रदर फिर भी 3 लाख रुपए ‘टू मच...

  • आखेट महल - 7

    छ:शंभूसिंह के साथ गौरांबर उस दिन उसके गाँव में क्या आया, उसक...

  • Nafrat e Ishq - Part 7

    तीन दिन बीत चुके थे, लेकिन मनोज और आदित्य की चोटों की कसक अब...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 53

തന്നെ നോക്കുന്ന സുധിയേയും രാഹുലിനെയും ശരത്തും നോക്കി...

ഒന്നും! ഒന്നും പറയരുത് എന്ന രീതിയിൽ അവരെ നോക്കി അവൻ തലയാട്ടി ...

"ആ കുട്ടി നിങ്ങള്ക്ക് ജനിച്ച ആ കുട്ടി ഏതു തീയതിയിലാണ് ഗോകുലം ആശ്രമത്തിൽ എത്തിയത് എന്ന് അറിയുമോ..." സുധി ചോദിച്ചു

"അറിയാം 11.03.1995... അന്നാണ് ഞാൻ എന്റെ മകനെ പ്രസവിച്ചതും അവൻ എന്നെ വിട്ടു പിരിഞ്ഞതും... "ദേവകി കണ്ണീരോടെ പറഞ്ഞു

"എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ട്.." നിശബ്ദയായി നിന്ന ദേവകിയോട് രാഹുൽ ചോദിച്ചു

ദേവകി അവനെ സംശയത്തോടെ നോക്കും പോലെ എല്ലാവരും രാഹുലിനെ നോക്കി... രാഹുൽ സത്യം പറയുമോ എന്ന ഭയവും ശരത്തിനു തോന്നി...

" എന്താണ്... എന്താ നിനക്ക് ചോദിക്കാൻ ഉള്ളത്.. " ശരത് ചെറിയ വിറയലോടെ ചോദിച്ചു

" അല്ല നിങ്ങൾ ഈ പറയുന്ന കഥയിൽ മീനു കുട്ടിയല്ലേ... അവൾ നിങ്ങള്ക്ക് ഒരു തെറ്റും ദ്രോഹവും ചെയ്തിട്ടില്ല നിങ്ങളെ ദ്രോഹിച്ച പ്രകാശനും പോയി പിന്നെ ആളുടെ അമ്മ അവരും മരിച്ചു എങ്കിൽ ഈ കുഞ്ഞിനെ അന്നേ തന്നെ കൊല്ലാതെ ഇത്രയും കൊല്ലം കഴിഞ്ഞിട്ട് കൊന്നത് എന്തിനു ഇത്രയും കൊല്ലം നിങ്ങളുടെ മനസ്സിൽ ആ പക ഉണ്ടായിരുന്നോ..."രാഹുൽ അല്പം കോപത്തോടെ ചോദിച്ചു

അത് കേട്ടതും രാഹുലിനെ പോലെ എല്ലാവരും ദേവകിയുടെ ഉത്തരം എന്താണ് എന്ന് അറിയാൻ ആകാംഷയോടെ കാത്തിരുന്നു...

അങ്ങനെ ചോദിച്ചാൽ സത്യം പറഞ്ഞാൽ മീനുവിനെ അന്ന് ആ രാത്രിയിൽ തന്നെ കൊല്ലാൻ നോക്കിയതാണ് എന്തോ എന്റെ ഇടുപ്പിൽ ഒന്നും അറിയാതെ ഞാൻ എന്ത് ചെയാൻ പോകുന്നു എന്നും അറിയാതെ വിശ്വാസത്തോടെയും പുഞ്ചിരിയുടെയും ഇരുന്ന അവളെ കണ്ടപ്പോ എന്റെ മനസ്സ് ഒരു നിമിഷം എന്റെ മകനെ ഓർത്തു എങ്കിലും മീനുവിനെ എന്റെ മകളായി വാർത്താനും ഞാൻ ആഗ്രഹിച്ചിരുന്നില്ല... അന്ന് ബസ്സ്റ്റാൻഡിൽ ഒരു ഭ്രാന്തിയെ പോലെ ഇരുന്ന എനിക്ക് ഒരുപാട് ആളുകൾ കഴിക്കാൻ ഉള്ളതും ചായയും വാങ്ങിച്ചു തന്നു അധികം വൈകാതെ എന്നെ ഒരു ഭിക്ഷാകാരിയായി കണ്ടു കൊണ്ട് പണവും നൽകി...

അതെ ഒരു കുറവും ഇല്ലാതെ ജീവിച്ച ഞാൻ ഈ കുടുംബം കാരണം ഒരു പിച്ചക്കാരിയായി മാറി പക്ഷെ അന്നേരം എനിക്ക് ഒരു കാര്യം മനസിലായി എനിക്ക് ഭക്ഷണം വാങ്ങിച്ചു തരുന്ന ആരും അത് എനിക്ക് വേണ്ടിയല്ല പകരം മീനുവിനെ കണ്ടു ആ കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ കഴിയാതെ അവളുടെ മേൽ ഉള്ള സഹതാപത്തിന്റെ പേരിൽ ആണ് എന്ന്... അന്നേരം എനിക്ക് ജീവിക്കാനും മീനു എന്റെ കൂടെ വേണം എന്ന് കരുതി... അങ്ങിനെ ഒരു ദിവസം ബസ്സ്റ്റാൻഡിൽ തലകറങ്ങി വീണ വേശു അമ്മയെ കണ്ടത്... ആരും ശ്രെദ്ധിക്കാതെ പോയ അവരെ ഞാൻ സഹായിച്ചു..


61 വയസ്സുള്ള അവരുടെ മുഖത്തു ഞാൻ വെള്ളം തെളിച്ചു... അവർ പതിയെ മയക്കത്തിൽ നിന്നും എഴുന്നേറ്റു...പെട്ടന്ന് തന്നെ എന്റെൽ ഉള്ള പൈസ കൊടുത്ത് അടുത്തുള്ള ചായ കടയിൽ നിന്നും ചായ വാങ്ങിച്ചു കൊടുത്തു


ഇനിയും കടയിലേക്ക് പോകാം


"അമ്മേ ഇപ്പോൾ എങ്ങനെ ഉണ്ട്.." ദേവകി വേശു അമ്മയോട് ചോദിച്ചു

"ഓ! എന്ത് പറയാനാ മോളെ പ്രായം ആയില്ലേ.."

"കഴിക്കാൻ എന്തെങ്കിലും വേണോ..."

"ഏയ്യ് വേണ്ട..."

"അമ്മ എങ്ങോട്ട് വന്നതാ... കൂടെ എന്താ ആരും വരാതിരുന്നത്..."

"ഞാൻ വന്നത് ഇവിടെ ബാങ്കിൽ സ്വരുകൂട്ടിയ കുറച്ചു പണം എടുക്കാൻ ആണ് പിന്നെ എന്റെ കൂടെ ആരും വരാതിരുന്നത് അതും ഇല്ലാത്തതുകൊണ്ട്...മക്കൾ എല്ലാം വളർന്നു വലുതായപ്പോ സ്വന്തം കാലിൽ നിൽക്കാൻ ആരംഭിച്ചപ്പോ എന്നെ ഒഴിവാക്കി ഞാൻ അവർക്കു വേണ്ടാതായി... കുട്ടികളായിരുന്നപ്പോ ഈ അമ്മയുടെ കൈ പിടിച്ചു നടന്നവർക്ക് ഞാൻ അവരുടെ കൈ പിടിച്ചു നടക്കാൻ ഞാൻ ആഗ്രഹിച്ചപ്പോ അവർ എന്നെ ഉപേക്ഷിച്ചു.."വേശു അമ്മ പറഞ്ഞു

അത് കേട്ടതും ദേവകിക്കും ഒരു നിമിഷം സങ്കടമായി... ഒരുപക്ഷെ വയസാകുമ്പോൾ തന്റെ ഗതിയും ഇത് തന്നെയാവുമോ അതുകൊണ്ട് മീനുവിനെ കൊന്നു കളയുക എന്നത് സ്വർണമുട്ടയിടുന്ന താറാവിനെ കൊല്ലുന്നതു പോലെ മണ്ടത്തരമമാണ്... ദേവകി മനസ്സിൽ ആലോചിച്ചു

"അല്ല മോള് എന്താ ആലോചിക്കുന്നയത്‌ നീ എന്താ ഇവിടെ ഇങ്ങിനെ..ഈ കുഞ്ഞിന്റെ അച്ഛൻ എവിടെ.." വേശു അമ്മ ചായ കുടിക്കുന്ന സമയം ചോദിച്ചു

"ഞാനും അമ്മയെ പോലെ തന്നെ ഒരു വെത്യാസം അമ്മയെ അമ്മയുടെ മക്കൾ ഉപേക്ഷിച്ചു എന്നാൽ ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു അതിനുള്ളതും അനുഭവിച്ചു എന്റെ അമ്മ കരഞ്ഞു കാലുപിടിച്ചു തിരിച്ചു വിളിച്ചതാ ഞാൻ പോയില്ല ആ അമ്മയുടെ ശാപം കാരണം പറഞ്ഞിട്ട് കാര്യമില്ല എന്റെ വിധി..."ദേവകി നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു

"എന്നാ മോള് വരുമോ എന്റെ കൂടെ എന്റെ മകളായി ..." വേശു അമ്മ ഒന്നും ആലോചിക്കാതെ പെട്ടന്ന് ചോദിച്ചു

"അത് പിന്നെ അമ്മേ ഞാൻ ആരാണ് എങ്ങനെയാണ് എന്ന് അറിയാതെ... ബാങ്കിൽ നിന്നും പണം എടുത്തു വരുന്നു എന്നും പറയുന്നു എന്നെ എങ്ങനെ വിശ്വസിക്കുന്നു.."

"ഇതിൽ എന്തിരിക്കുന്നു... ഇവിടെ ഒത്തിരി മനുഷ്യർ ഉണ്ട് എന്തിന് നമ്മൾ സംസാരിക്കുന്നതു കേട്ടിട്ടും നോക്കിയും ഒത്തിരി പേര് ഇപ്പോഴും കടന്നു പോകുന്നു അവർ ആരും തന്നെ നിങ്ങള്ക്ക് എന്ത് പറ്റി എന്ന് ചോദിക്കില്ല കാരണം എല്ലാവർക്കും അവരുടേതായ കടമകൾ അവരെ സ്വാധീനിക്കുന്ന ബന്ധങ്ങൾ ഉണ്ട് അത് കൊണ്ട് ആരും നമ്മളെ നോക്കില്ല ഇത് ഒന്നും ഇല്ലാത്തതു കൊണ്ടാണ് നീ എന്നെ നോക്കിയത് എന്റെ ജീവൻ തന്നത്...ഈ ലോകത്തു പണം ഉണ്ടായാലും ജീവിക്കാനാവില്ല ... അരി വാങ്ങിക്കാൻ പണം വേണം പക്ഷെ അത് രുചിയോടെ പാകം ചെയ്ത് വിളമ്പാൻ നമ്മുക്ക് ഒരാൾ വേണം..."

"അതിനു ഹോട്ടലിൽ പോയി കഴിച്ചാൽ പോരെ... "ഒരു തമാശ പോലെ ദേവകി പറഞ്ഞു

"അവർ എനിക്ക് വയ്യ എന്ന് പറഞ്ഞാൽ വാരി തരുമോ ഇല്ലല്ലോ ... "ഒരു തമാശയോടെ വേശു അമ്മയും പറഞ്ഞു

ഇരുവരും പിന്നെയും കുറച്ചു നേരം മൗനമായി ഇരുന്നു...

"മോള് വരുമോ എന്റെ കൂടെ എന്റെ കുടിലിലേക്ക്... ഒരു ചേരിയിൽ ആണ് വീട്... ചെറിയൊരു ഓല മേഞ്ഞ കുടിൽ എന്റെ പേരിൽ ഞാൻ ഇത്രയും കൊല്ലം ഉണ്ടാക്കിയ 50,000 രൂപ ബാങ്കിൽ ഇട്ടു... അതിൽ നിന്നും 10,000 രൂപ വരെ ഞാൻ ചിലവാക്കി എങ്കിലും പലിശയും ബാങ്കിൽ നിന്നും കിട്ടുണ്ട് ഇപ്പോൾ 42000 രൂപ ബാങ്കിൽ ഉണ്ട്... അതെല്ലാം ഇനി മോൾക്കാ പോരുന്നോ..." വേശു അമ്മ ചോദിച്ചു

"അത് പിന്നെ.."

"ആലോചിക്കേണ്ട കൂടുതൽ ആലോചിച്ചാലും ശെരിയായ ഉത്തരം കിട്ടണം എന്നില്ല മോള് വാ എന്റെ മോളായി..."

ഒടുവിൽ വേശു അമ്മയുടെ നിർബന്ധം പ്രകാരം ദേവകി വേശു അമ്മയുടെ കൂടെ അങ്ങോട്ട്‌ പോയി... മീനുവിനെ കൊല്ലാൻ ഉള്ള പകയേക്കാൾ അപ്പോൾ ദേവകിക്ക് വലുതായി തോന്നിയത് അവളുടെ തന്നെ നിലനിൽപ്പിനെ കുറിച്ചാണ്... അതുകൊണ്ട് ദേവകി പതിയെ മീനുവിനെ മകളായി തന്നെ കാണാൻ തുടങ്ങി... അങ്ങനെ അവർ ഇരുവരും വേശു അമ്മയുടെ കൂടെ ആ ചേരിയിൽ വന്നു...

പതിയെ എല്ലാ ദുഃഖവും മറന്നു സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോയി എങ്കിലും മീനു അമ്മ എന്ന് വിളിക്കുമ്പോൾ ദേവകി ഒരേ സമയം വേദനയിലും കോപത്തിലും നിന്നു.... ദേവകി വേശു അമ്മയുടെ മകളായും മീനു കൊച്ചു മകളായും മാറി...ചേരിയിൽ ഉള്ളവർ പോകുന്ന എല്ലാ ജോലിക്കും ദേവകിയും അവരുടെ കൂടെ പോകാൻ തുടങ്ങി...

എങ്കിലും തന്റെ മകനെ കണ്ടെത്തണം എന്ന് ദേവകി മനസ്സിൽ വിചാരിച്ചിരുന്നു... അങ്ങനെ ഒരു ദിവസം

"അമ്മേ എനിക്ക് ഒരു സ്ഥലം വരെ പോകണം അമ്മ മീനുവിനെ നോക്കുമോ.." ദേവകി വേശു അമ്മയോട് ചോദിച്ചു

"മോളെ.."

"അറിയാം എങ്ങോട്ട് എന്നല്ലേ ഞാൻ വന്നിട്ട് പറയാം.."

അമ്മ പിന്നെ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല...അങ്ങനെ ദേവകി അവിടെ നിന്നും യാത്രയായി...കുറച്ചു ദൂരം ബസ്സിൽ പോയ ദേവകി ഒരു ഗ്രാമത്തിൽ ഇറങ്ങി

"ചേട്ടാ..." ദേവകി ഗ്രാമത്തിൽ ബസിനായി വെയിറ്റ് ചെയുന്ന ഒരാളെ വിളിച്ചു

"പറയു.."

" ഈ ഗോകുലം ആശ്രമത്തിൽ ജോലി ചെയ്തിരുന്ന നെൽസ അവരുടെ വീട്... "

"അത് ദേ ഇതിലൂടെ പോയാൽ രണ്ടാമത്തെ വീടാണ് പക്ഷെ..."

" നന്ദി ചേട്ടാ.. " അദ്ദേഹം തുടർന്ന് പറയാൻ വരുന്നത് കേൾക്കാൻ നില്കാതെ ആള് കാണിച്ച വഴിയിലൂടെ ദേവകി ഓടി...പതിയെ ആ വീടിനു മുന്നിൽ വന്ന് നിന്നു...

"ആരാണ് നിങ്ങൾ.."ദേവകിയെ കണ്ടതും ചെടിക്കു വെള്ളം നനയ്ക്കുന്ന ജോൺസൺ ചോദിച്ചു

" ഞാൻ ദേവകി ഒത്തിരി ദൂരെ നിന്നും നെൽസ എന്ന ആളെ അന്വേഷിച്ചു വന്നതാണ് ഈ ഗോകുലം അനാഥലയത്തിൽ ജോലി ചെയ്തിരുന്ന..."

" എന്റെ സഹോദരിയാണ് പക്ഷെ അവൾ ഇന്ന് ജീവനോടെ ഇല്ല... " ജോൺസൺ പറഞ്ഞു

" ദൈവമേ ഞാൻ ഇനി എന്ത് ചെയ്യും " ദേവകി വിഷമത്തോടെ പറഞ്ഞു

ദേവകി അപ്പോഴേക്കും ആകെ തകർന്നു...

"ആദ്യം നിങ്ങൾ കാര്യം പറയു വരൂ അകത്തു കയറി ഇരിക്കു.."

" അത് എനിക്ക് ഗോകുലം ആശ്രമത്തിൽ ഉണ്ടായിരുന്ന കുട്ടികൾ എവിടെയാ എന്ന് അറിയണം...അതിൽ ഒന്ന് എന്റെ മകൻ ആണ്..." ദേവകി കണ്ണീരോടെ പറഞ്ഞു

" അത്! അത് അത്ര കൃത്യമായി പറയുവാൻ സാധിക്കില്ല പക്ഷെ അവളുടെ മുറിയിൽ നോക്കിയാൽ ഒരു പക്ഷെ എന്തെങ്കിലും കിട്ടും..." ജോൺസൺ തലയിൽ കെട്ടിയ തോർത്ത്‌ കൈയിൽ എടുത്തു തുടച്ചു കൊണ്ട് അകത്തേക്ക് കയറി പിന്നാലെ ദേവകിയും ചെറിയ വിശ്വാസത്തോടെ പോയി...

അവൾക്കു ആ ജോലി വളരെ ഇഷ്ടമായിരുന്നു... പക്ഷെ എന്ത് ചെയാം രെണ്ട്‌ കുട്ടികളെ അവിടെ നിന്നും തട്ടിക്കൊണ്ടുപോയി അതിൽ പിന്നെ നാട് മുഴുവനും ആശ്രമത്തിനെതിരെ പ്രധിഷേധം ഉയർന്നു അതുകൊണ്ടാണ് ആ ആശ്രമം ഇടിച്ചത് മറ്റൊരു ജോലി അന്വേഷിച്ചു പോയതാണ് നെൽസ ഒരു ആക്‌സിഡന്റിൽ... ജോൺസൺ പറഞ്ഞു നിർത്തി

"ഇരിക്കു ഞാൻ നോക്കിയിട്ട് വരാം.."

അദ്ദേഹം അതും പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി.. അപ്പോഴേക്കും ഉമ്മറത്തിരിക്കുന്ന ദേവകിക്ക് നെൽസന്റെ ഭാര്യ ചായ കൊണ്ട് വന്ന് നൽകി... ഒരു പുഞ്ചിരിയോടെ ദേവകി അത് വാങ്ങിച്ചു... ചായ കുടിക്കുന്ന സമയം ചെറിയ പ്രതീക്ഷയോടെ ദേവകി ഇരുന്നു...


തുടരും