കീർത്തി ഓരോന്നും ആലോചിച്ചു അങ്ങനെ ഇരുന്നു.. ജനാലയിൽ കൂടി ഓരോ കാഴ്ചകൾ കണ്ടിരുന്നു... അവളുടെ നിമിഷങ്ങൾ അകന്ന് കൊണ്ടിരിക്കുന്നു... ഹൃദയമിടിപ്പ് കൂടി.. കൈക്കാലുകൾ വിറയൽ കൊണ്ടു... കണ്ണുകൾ അടച്ചു അവളുടെ മനസ്സിൽ പലമുഖവും തെളിഞ്ഞു..
അമ്മ, അച്ഛൻ.. ചേട്ടൻ അങ്ങനെ തന്റെ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ.. അതിൽ അവസാനം അഭിയുടെ മുഖവും തെളിഞ്ഞു..
"സോറി.. അഭി നിന്റെ കൂടെ കുറച്ചു ദിവസത്തെ പരിചയം മാത്രമേ ഉള്ളൂ എങ്കിലും.. എന്റെ ജീവനിൽ കലർന്ന നല്ലൊരു തോഴിയാണ് നി പക്ഷെ ഇനിയും നിന്റെ കൂടെ.. നിന്റെ സ്നേഹം അനുഭവിക്കാൻ ഞാൻ ഉണ്ടാവില്ല... "കീർത്തി കണ്ണീരോടെ പറഞ്ഞു
" മിഥു... നീ എനിക്ക് എല്ലാം ആയിരുന്നു എന്റെ മനസും എന്റെ സ്നേഹവും ആഗ്രഹിച്ചു മാത്രം എന്റെ ലൈഫിൽ വന്നവൻ... നമ്മൾ കണ്ട ഒരുപാടു സ്വപ്‌നങ്ങൾ പകുതിയാക്കി.. നിന്നെ ഒറ്റക്കാക്കി ഞാൻ പോകുന്നു.. ഒരുപക്ഷെ അടുത്ത ജന്മം ഉണ്ടെങ്കിൽ ഞാൻ നമ്മൾ കണ്ട സ്വപ്നം പൂർത്തിയാക്കും... "
അങ്ങനെ ഓരോന്നും സ്വയം പറഞ്ഞ് കൊണ്ടു അവൾ ഇന്നലെ വാങി വെച്ച ഉറക്കഗുളിക കൈയിൽ എടുത്തു ... പെട്ടന്ന് അവളുടെ ഫോണിലേക്കു ഒരു മെസ്സേജ് വന്നു..
അവൾ അത് എടുത്ത് നോക്കി..
"കാൾ.. മി.. " എന്ന മിഥുവിന്റെ മെസ്സേജ്... അത് കണ്ടതും അവൾ ഒരു നിമിഷം ആലോചിച്ചു.. പിന്നെ ഒരു വിറയലോടെ അവന് കാൾ ചെയ്തു അവന്റെ ശബ്ദം അവസാനമായി കേൾക്കാൻ...
"ഹലോ.. ടാ... "
"ഉം.. പറ..നീ ഇത്രക്കും ബിസി ആയോ എനിക്ക് ഒരു മെസ്സേജ് പോലും ഇല്ലാ... "മിഥുൻ അല്പം ഗൗരവത്തോടെ ചോദിച്ചു
"എനിക്ക് എപ്പോഴും നിനക്ക് വിളിച്ചു സംസാരിക്കാൻ സൗകര്യം ഇല്ലാ... " കീർത്തി കോപത്തോടെ പറഞ്ഞു
" നീ.. നിനക്ക് എന്തുപറ്റി കീർത്തി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്... "
"പിന്നെ നിന്നോട് എങ്ങനെ സംസാരിക്കണം മിഥു.. വല്ലാത്ത ശല്യം ആയല്ലോ നി ..." കീർത്തി അല്പം ഗൗരവത്തിൽ പറഞ്ഞു
"ഞാനോ.. നിനക്കോ.. മുത്തേ നിനക്ക് എന്തു പറ്റി.. ഇങ്ങനെ ഒന്നും പറയല്ലെ എനിക്കു സഹിക്കുന്നില്ല... "
"ദേ നോക്ക് മിഥു എനിക്ക് എന്റേതായ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. എനിക്ക് എപ്പോഴും നിനക്ക് വിളിച്ചു പൈങ്കിളി സംസാരിക്കാൻ കഴിയില്ല.. നിനക്ക് പറ്റുന്നില്ല എങ്കിൽ നിന്റെ അമ്മാവന്റെ മകൾ ആ.. എന്താ പേര് മ്മ് ധന്യ അവളെയങ്ങ് കെട്ടിക്കോ... വിളിക്കാതിരുന്നപ്പോഴേക്കും നിനക്ക് സംശയവും തുടങ്ങി എന്ന് മനസിലായി..."
അത് പറഞ്ഞതും കീർത്തി ഫോൺ കട്ട് ചെയ്തു...അവൾക്കു തുടർന്ന് സംസാരിക്കാൻ കഴിഞ്ഞില്ല.. പക്ഷെ ഒന്നും മനസിലാക്കാതെ മിഴിച്ചു നിൽപ്പാണ് മിഥുൻ... അവൻ പറയാൻ വരുന്നത് പോലും കേൾക്കാതെയാണ് കീർത്തി ഫോൺ കട്ട് ചെയ്തത്... പിന്നെയും മിഥുൻ ഒരുപാടു തവണ കാൾ ചെയ്തു എന്നാൽ അവൾ ഫോൺ എടുത്തില്ല.. പകരം ഒരു മെസ്സേജ് അവന് അയച്ചു..
" I love you... I miss you.. "
പിന്നെ അധികം സമയം കളയാതെ അവൾ കൈയിൽ ഉള്ള ഉറക്കഗുളിക വീണ്ടും ഒന്നൂടെ കണ്ണീരോടെ നോക്കി ശേഷം ഒരു ദീർഘശ്വാസം ഉളിൽ വലിച്ചുകൊണ്ട് അവൾ അത് കഴിച്ചു.. പതിയെ കട്ടിലിൽ കിടന്നു അവളുടെ കണ്ണുകൾ അടഞ്ഞു എന്നന്നെക്കുമായി...
കുറച്ചു കഴിഞ്ഞതും ഹോസ്റ്റൽ ക്ലീൻ ചെയുന്ന സാവിത്രി അവളുടെ മുറിയിൽ ബക്കറ്റും മോപ്പുമായി വന്നു... കതകു പകുതി ചാരിയ അവസ്ഥയിൽ ആയിരുന്നു അപ്പോൾ...സാവിത്രി കതകു തുറന്നു അകത്തു കയറി..
"കീർത്തി കൊച്ചേ.. പകൽ ഈ ഉറക്കം അത്ര നല്ലതല്ല.. എന്തു പറ്റി.. സാവിത്രി ചോദിച്ചു... "
പക്ഷെ കീർത്തി ഒന്നും പറയുന്നില്ല... അവളിൽ നിന്നും ഒരു അനക്കവും.. ഇല്ലാ ഉടനെ സാവിത്രി കീർത്തിയുടെ അടുത്തു ചെന്നു..
"ന്താ.. മോളെ ഇത്രക്കും ഉറക്കം... സാവിത്രി പതിയെ കീർത്തിയെ തൊട്ടു... "
പക്ഷെ അവൾ അപ്പോഴും അനങ്ങിയില്ല.. സാവിത്രി ഭയപെടാൻ തുടങ്ങി.. അവർ ഒന്നൂടെ അവളെ വിളിച്ചു..അപ്പോഴും കീർത്തി ഒന്നും സംസാരിച്ചില്ല അവളുടെ ശരീരവും തണുത്ത പോലെ... പേടിച്ചു വിറക്കാൻ തുടങ്ങിയ സാവിത്രി പെട്ടന്ന് തന്നെ നാണിയമ്മക്കു ഫോൺ ചെയ്തു..
"ഹലോ നാണിയമ്മേ ഇവിടെ നമ്മുടെ കീർത്തികൊച്ച് ..." സാവിത്രി പതറി കൊണ്ടു പറഞ്ഞു
"എന്താ... എന്താ കാര്യം നി ഒന്ന് പതറാതെ പറ... മനുഷ്യനെ പേടിപ്പിക്കല്ലേ..."
"നമ്മുടെ കീർത്തിമോളു കട്ടിലിൽ മയങ്ങി കിടക്കുന്നു എത്ര വിളിച്ചിട്ടും എഴുന്നേൽക്കുന്നില്ല വായിൽ നിന്നും നുരയും പതയും വന്നിരിക്കുന്നു ശരീരം തണുത്ത പോലെ എനിക്ക് എന്തോ പേടിയാകുന്നു..."
വിവരം അറിഞ്ഞതും നാണിയമ്മ ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് ഒരു ഓട്ടോയിൽ പുറപ്പെട്ടു...
കീർത്തിയെ കണ്ടതും അവരും ഒന്ന് ഞെട്ടി.. ഉടനെ തന്നെ ശാന്തിഡോക്ടറെ വിളിച്ചു...
ഡോക്ടർ വന്നു കീർത്തിയെ പരിശോദിച്ചു...
"ആം.. സോറി നാണി.. ഈ കുട്ടി മരിച്ചിട്ടു ഒരു മണിക്കൂർ കഴിഞ്ഞു... "
അത് കേട്ടതും നാണിയമ്മക്കു സഹിച്ചില്ല...അവർ കീർത്തിയെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു ... കുറച്ചു കഴിഞ്ഞതും കണ്ണുനീർ സാരിയുടെ തലപ്പിൽ തുടച്ചു കൊണ്ടു M.D.ക്കു ഫോൺ ചെയ്തു... കാര്യങ്ങൾ പറഞ്ഞു
" നി പറയുന്നത്.."
" സത്യമാണ് സാർ... നമ്മുടെ കീർത്തി... "നാണി കണ്ണീരോടെ പറഞ്ഞു
നാണിയമ്മ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ ആ മനുഷ്യൻ ആകെ തകർന്നു.. ഉടനെ തന്നെ മേനെജറെ വിളിച്ചു..
"ഇന്ന് ഹോട്ടൽ ലീവ് ആണ് എല്ലാവരും ഉടനെ തന്നെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ പോകണം..."
ഉടനെ തന്നെ എല്ലാവരും ചെയ്ത ജോലികൾ നിർത്തി.. ബാക്കി വന്ന ഭക്ഷണം എല്ലാം വഴിയിൽ കാണുന്ന പാവപ്പെട്ടവർക്ക് കൊടുക്കാൻ പാക്ക് ചെയ്തു... എല്ലാവരും ഉടനെ തന്നെ പെൺകുട്ടികളുടെ ഹോസ്പിറ്റലിൽ പോയി...
ഈ സമയം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ അഭിയും അവരുടെ കൂടെ പുറപ്പെട്ടു...
ഹോസ്പിറ്റലിൽ എത്തിയതും അവൾക്കു എന്തോ ഒരു പന്തികേട് തോന്നി..ഹോസ്റ്റലിന്റെ അടുത്തുള്ളവരും മറ്റും അവിടെ ഒത്തുകൂടി ഇരിക്കുന്നു.. എന്തൊക്കയോ പതിഞ്ഞ സ്വരത്തിൽ അവർ പറയുന്നും ഉണ്ട്..
എന്തിനാ ഇവിടെ ഇപ്പോൾ ഇത്രയും ജനക്കൂട്ടം... അഭി മനസ്സിൽ ആലോചിച്ചു കൊണ്ട് മുന്നോട്ടു നടന്നു...
അഭി പതിയെ എല്ലാവരെയും നോക്കി നടന്നു... അപ്പോൾ ആണ് അവൾ ആ കാഴ്ച കണ്ടത് സിറ്റ്ഔട്ടിൽ കീർത്തിയെ ഒരു വെളുത്ത തുണിയിൽ പുതച്ചു കിടത്തിഇരിക്കുന്നു...
അഭി... കീർത്തി എന്ന് അലറികൊണ്ടു അവളുടെ അടുത്തേക്ക് പാഞ്ഞു.. കൈയിൽ ഉണ്ടായിരുന്ന ഹാൻഡ് ബാഗ് താഴെ വീണു.. അതോടപ്പം അവളും കൂട്ടത്തിൽ അഭിയുടെ ഷാളും പറന്ന് വീണു.. നിലത്തു വീണതും അഭിയെ ആരൊക്കയോ പൊക്കി എടുത്തു...
"കീർത്തി.. കീർത്തി ടാ.. എഴുന്നേൽക്കു.. എഴുന്നേൽക്കു.. കണ്ണു തുറക്ക് എന്നെ നോക്ക്.. നിന്റെ നിന്റെ അഭിയാ വിളിക്കുന്നത്... അഭി അലമുറയിട്ടു... "
കീർത്തിയുടെ ശരീരം പിടിച്ച് കുലുക്കി... പക്ഷെ കീർത്തി തന്നെ വിട്ട് പോയി എന്ന സത്യം.. അഭിക്ക് അപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല... എല്ലാവരും അഭിയെ പിടിച്ച് മാറ്റി... ഹോട്ടലിൽ ജോലി ചെയുന്ന എല്ലാവരും കീർത്തിയെ അവസാനമായി കാണാൻ ഓരോരുത്തരുമായി വന്നു... കുറച്ചു കഴിഞ്ഞതും ഒരു ആംബുലൻസ്സ് അങ്ങോട്ട് ചീറി പാഞ്ഞു വന്നു...
സമയം കളയാതെ അവർ കീർത്തിയെ അതിൽ കയറ്റി... അവൾ പോകുമ്പോൾ തടുക്കാൻ കഴിയാതെ ആ ആംബുലൻസ്സ് കണ്മുന്നിൽ നിന്നും മായും വരെ അഭി നോക്കി.. കരഞ്ഞ് കരഞ്ഞ് തളർന്ന അഭി നിലത്തിരുന്നു...
അവളെ നാണിയമ്മയും എല്ലാവരും കൂടി റൂമിൽ എത്തിച്ചു... എങ്കിലും തളർന്ന നിലയിൽ സമനില തെറ്റിയ രീതിയിൽ ആയിരുന്നു അഭി... അന്ന് രാത്രി അവൾ ഭക്ഷണവും കഴിച്ചില്ല... പാലും കുടിക്കാതെ ഇരുന്നു... പലരും നിർബന്ധിച്ചു എങ്കിലും അഭി അത് ചെവികൊണ്ടില്ല...
ഉടനെ തന്നെ നാണി പുറത്തേക്കു വന്നു... അന്നേരം അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന സാവിത്രിയുടെ അടുത്തേക്ക് നാണി വന്നു
സാവിത്രി...
എന്താ നാണിയമ്മേ...
" നോക്കു... അഭി ഇങ്ങനെ തന്നെ മുന്നോട്ടു പോയാൽ ശെരിയാവില്ല അവൾ ഒന്നും കഴിച്ചിട്ടില്ല ആ കൊച്ചിനോട് വല്ലതും കഴിക്കാൻ പറ...പിന്നെ അവളുടെ മുറിയിൽ അവൾ കിടക്കണ്ട... ഒറ്റയ്ക്ക് ആ മുറിയിൽ കിടക്കുന്നതു എനിക്ക് എന്തോ ഉൾകൊള്ളാൻ കഴുന്നില്ല അതുകൊണ്ട് അഭി ഇനി ആ മുറിയിൽ കിടക്കേണ്ട താഴെ ഉള്ള റൂം നമ്പർ മൂന്നിൽ കിടക്കട്ടെ... "നാണി സാവിത്രിയോട് പറഞ്ഞു
സാവിത്രി നാണി പറഞ്ഞത് ശെരി വെച്ചു...
"അഭിയെ ഏതു മുറിയിലേക്കാ മാറ്റണ്ടത്..." സാവിത്രി ചോദിച്ചു
"മൂന്നിലേക്ക്.."
അധികം സമയം കളയാതെ അഭിയുടെ സാധനങ്ങൾ എല്ലാം റൂം നമ്പർ മൂന്നിലേക്ക് സാവിത്രി കൊണ്ട് പോയി വെച്ചു... അവിടെ അവൾക്കു തുണയായി മറ്റൊരു മുറിയിൽ ഒറ്റയ്ക്ക് കിടന്നിരുന്ന നീന എന്ന പെൺകുട്ടിയെയും അവിടേക്കു വന്നു നാണിയുടെ നിർദേശ പ്രകാരം ആ കുട്ടിയും അഭിയുടെ കൂടെ ആ മുറിയിൽ കിടന്നു..
പിറ്റേന്ന്.. രാവിലെ നീന ചായ കുടിക്കാൻ വന്ന സമയം
"ആ കുട്ടി ഇന്നലെ ഉറങ്ങിയോ.. "നാണി നീനയോട് ചോദിച്ചു
"ഇല്ലാ.. "
" ഉം .. അഭി അവളുടെ അച്ഛൻ ഇപ്പോൾ വരും.. കുറച്ചു ദിവസം അവൾ ഒന്ന് മാറി നിൽക്കട്ടെ.. ഇങ്ങനെ ഭക്ഷണവും പാലും കുടിക്കാതെ ഇരുന്നാൽ ശെരിയാവില്ല... അവളോട് തയ്യാറാകാൻ പറ.." നാണി പറഞ്ഞു
നീന ഉടനെ തന്നെ അവളുടെ മുറിയിൽ പോയി...
"അഭി.. നീ എഴുന്നേൽക്ക് നിന്റെ അച്ഛൻ ഇപ്പോൾ വരും.. നീ കുറച്ചു ദിവസം മാറി നില്കുന്നത് നല്ലതാ... ഇവിടെ നിന്നാൽ നിനക്ക് കീർത്തിയുടെ ഓർമ്മകൾ ഉണ്ടാകും അതിൽ നിന്നും കുറച്ചു ദിവസം ഒരു മാറ്റം..."നീന പറഞ്ഞു
അഭി ഒന്നും പറയാതെ മൗനം പാലിച്ചു.. അവൾ പതുകെ അവളുടെ വീട്ടിലേക്കു പോകാൻ തയ്യാറായി.. അപ്പോഴേക്കും അച്ചുതൻ കാറുമായി ഹോസ്റ്റലിൽ എത്തി... നാണിയമ്മയെ പോയി കാണാൻ തീരുമാനിച്ചു... നാണിയമ്മയെ കണ്ടതും
"ആ വരു..." നാണിയമ്മ പറഞ്ഞു
"മോളു... അവൾക്കു.." അച്ചുതൻ പരിഭ്രമത്തോടെ ചോദിച്ചു
"അവൾക്കു ഒരു കുഴപ്പവുമില്ല പക്ഷെ കുറച്ചു ദിവസം. ഒരു മാറ്റം നല്ലതാണ് കാരണം കീർത്തിയും അഭിയും നല്ല കൂടായിരുന്നു അവൾക്കു ഇത് താങ്ങാൻ കഴിയില്ല.. പേടിക്കണ്ട M. D. സമ്മതിച്ചു തന്നെയാണ് അഭിക്ക് ഈ ലീവ്... അദ്ദേഹം ആണ് ഇത് പറഞ്ഞത്..."നാണിയമ്മ പറഞ്ഞു
അച്ചുതൻ ഒന്ന് തലയാട്ടിയ ശേഷം നേരെ മകളുടെ മുറിയിൽ എത്തി.. അഭി അച്ഛനെ കണ്ടതും ഓടി പോയി കെട്ടിപിടിച്ചു കരഞ്ഞു
കരയരുത് മോളു.. എല്ലാവരും ഒരു ദിവസം പോകും... എല്ലാം നമ്മൾ സഹിക്കാൻ പഠിക്കണം.. വാ നമ്മുക്ക് പോകാം... അച്ചുതൻ തന്റെ മകളുടെ തലയിൽ തഴുകികൊണ്ട് പറഞ്ഞു
അഭി ഒന്നും പറയാതെ കണ്ണുനീർ തുടച്ചു... അഭി അവളുടെ കൈയിൽ കരുതിയ ബാഗ് അച്ചുതൻ വാങ്ങിച്ചു മകളെയും കൂട്ടി അവിടെ നിന്നും നടന്നു... കാറിന്റെ അരികിൽ എത്തിയതും അച്ചുതൻ ആ ഹോസ്റ്റൽ പുറത്തു നിന്നും ഒന്നൂടെ നോക്കി
"ഇനി എവിടേക്ക് എന്റെ മകളെ ഞാൻ തിരിച്ചു അയക്കില്ല... "അയാൾ മനസ്സിൽ വിചാരിച്ചു..
അഭിയും കാറിൽ കയറി അച്ഛന്റെ കൂടെ യാത്രയായ്..
" ഞാൻ ഉടനെ മടങ്ങി വരും.. കീർത്തിയുടെ മരണം അതിലെ പിന്നിലെ രഹസ്യം ഞാൻ കണ്ടെത്തും... "അവൾ മനസിൽ വിചാരിച്ചു...
തുടരും..
🌹chithu🌹