Secret discovered by Abhi - 4 in Malayalam Thriller by Chithra Chithu books and stories PDF | അഭി കണ്ടെത്തിയ രഹസ്യം - 4

Featured Books
Categories
Share

അഭി കണ്ടെത്തിയ രഹസ്യം - 4

അഭി കണ്ടെത്തിയ രഹസ്യം -4



അഭിയുടെ സംശയങ്ങൾ കൂടി കൊണ്ടേ ഇരുന്നു... പതിവുപോലെ തന്നെ അവളും കീർത്തിയും ഉണ്ടായിരുന്ന കുറച്ചു തുണികൾ അലക്കി ഇട്ടു.. പിന്നെ പോയി ഫ്രഷ് ആയി... കുറച്ചു നേരം ഓഫീസിലെ കാര്യങ്ങൾ സംസാരിച്ചു... പിന്നെ കൈയിൽ ഉണ്ടായിരുന്ന ഫോണിൽ കുറച്ചു ടിക്ടോക് വീഡിയോസും നോക്കി ഇരിപ്പായി...

അപ്പോഴേക്കും ഫുഡ്‌ കഴിക്കാൻ ഉള്ള സമയം ആയി.. എല്ലാവരും ഭക്ഷണം കഴിച്ചു അവരവരുടെ മുറിയിൽ വന്നു കിടന്നു.. പതിവുപോലെ പോലെ നാണിയമ്മ പാലുമായി വന്നു... അങ്ങനെ ആ രാത്രിയും അഭി നല്ലത് പോലെ ഉറങ്ങി..

പിറ്റേന്ന് രാവിലെ വീണ്ടും അവളുടെ ചിന്തകൾ കാട് കയറി..

"ദേ.. പെണ്ണ് തുടങ്ങി പിന്നെയും ആലോചിക്കാൻ... ഇങ്ങനെ ആലോചിച്ചു തലയിലെ ബുദ്ധി കളയരുത്... "കീർത്തി ചിരിച്ചു കൊണ്ടു പറഞ്ഞു..

കീർത്തി പറഞ്ഞത് കേട്ടതും അഭി ചെറിയ പുഞ്ചിരി നൽകി.. അവളും ഒരു നീല ചുരിദാർ കൈയിൽ എടുത്ത് ബാത്‌റൂമിൽ കയറി...

അഭി പുറത്തു വന്നതും... കീർത്തി കട്ടിലിൽ വയറിൽ കൈ വെച്ചു അമർത്തി പിടിച്ച് ഇരിക്കുന്നു..

"എന്തുപറ്റി... കീർത്തി.. അഭി പരിഭ്രമത്തോടെ അവളെ നോക്കി ചോദിച്ചു.. "

"അറിയില്ല കുറച്ചു ദിവസം ആയി.. ചെറിയ ഒരു വയറു വേദനയും.. ഇടക്ക് ബ്ലീഡിങ്ങും ഉണ്ടാകാറുണ്ട്..."കീർത്തി പറഞ്ഞു

"ഈശ്വരാ.. എങ്കിൽ വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം.. "അഭി പറഞ്ഞു

"വേണ്ടാ.. നീ ഓഫീസിലേക്ക് പോകാൻ നോക്ക്.. ഞാൻ നാണിയമ്മയോട് പറഞ്ഞോള്ളാം... ഞാൻ പോയേക്കാം ഹോസ്പിറ്റലിൽ... എനിക്കറിയാം ഇവിടെ അടുത്താണ് ഒരു ഓട്ടോ വിളിച്ചു ഞാൻ പൊയ്ക്കോള്ളാം.. "കീർത്തി പറഞ്ഞു

"അത് പിന്നെ നീ ഒറ്റയ്ക്ക്.. ഇല്ലാ.. ഞാനും ഞാനും വരുന്നു.. നിന്റെ കൂടെ.. "അഭി തീർത്തും പറഞ്ഞു

"ഏയ്യ് അതിന്റെ ആവശ്യം ഇല്ലാ. . നീ പൊക്കോ.. "

എത്ര പറഞ്ഞിട്ടും കീർത്തി സമ്മതിച്ചില്ല അതുകൊണ്ട് ചെറിയ വിഷമത്തോടെ അഭി ജോലിക്ക് തയാറായി പോയി... എങ്കിലും മനസ്സ് മുഴുവനും കീർത്തിയുടെ അടുത്തായിരുന്നു...

അവൾ ജോലികൾ എല്ലാം കഴിഞ്ഞു പതിവുപോലെ ഹോസ്റ്റലിൽ എത്തി...അഭി വണ്ടിയിൽ നിന്നും ഇറങ്ങിയതും അവിടെ നിൽക്കുന്ന കീർത്തിയുടെ കാമുകൻ മിഥുവിനെ കണ്ടത്.. അവൾ അവനെ കാണാത്ത പോലെ നടക്കാൻ തുടങ്ങിയതും..
അവൻ ഉടനെ തന്നെ അഭിയുടെ അരികിൽ വന്നു

" ഹലോ.. ഒന്ന് നിൽക്കുമോ.. അവൻ അഭിയെ വിളിച്ചു.. "

അവന്റെ വിളി കേട്ടതും അഭി അവളുടെ നടത്തം നിർത്തി എന്നിട്ടു തോളിൽ കിടക്കുന്ന ഹാൻഡ്ബാഗ് വള്ളിയിൽ ഒന്നൂടെ മുറുകെ പിടിച്ച് ചെറിയ ഭയത്തോടെ തിരിഞ്ഞു നോക്കി..

"എനിക്ക് കുട്ടി.. സിസ്റ്റർ ഒരു ഉപകാരം ചെയ്യണം.. "മിഥുൻ ചോദിച്ചു

"എന്താ.."അഭി അവനെ നോക്കി

"അതുപിന്നെ രാവിലെ മുതൽ ഞാൻ അവൾക്കു വിളിക്കുന്നു ഫോൺ എടുക്കുന്നില്ല ഒരുപാടു മെസ്സേജ് അയച്ചു നോ റിപ്ലേ.. അവളോട്‌ ഒന്നു തിരിച്ചു ഫോൺ ചെയ്യാൻ പറയൂ.. അവൾക്കു എന്തോ പറ്റിയ പോലെ തോന്നുന്നു..

"മ്മ്.. ശെരി ഞാൻ പറയാം... അവൾക്കു ചെറിയൊരു വയറു വേദന അതാണ്‌.... "

അതും പറഞ്ഞ് ഒരു പുഞ്ചിരി നൽകി റൂമിലേക്ക്‌ നടന്നു.. കതക് അടച്ചിട്ടു കിടക്കുകയായിരുന്നു അഭി അതിൽ മുട്ടി

"കീർത്തി.. ടാ.. കീർത്തി.. "

കുറച്ചു കഴിഞ്ഞതും കീർത്തി കതക് തുറന്നു.. എന്നിട്ട് നേരെ കട്ടിലിൽ പോയി കിടന്നു..

"അല്ല.. ഇപ്പോൾ നിനക്ക് എങ്ങനെ ഉണ്ട്‌ ഭേദം തോന്നുന്നുണ്ടോ.. ഡോക്ടറെ കണ്ടോ.. മരുന്ന് തന്നോ.. നീ കഴിച്ചോ.. അഭി ബാഗ് ടേബിൾ മേലെ വെയ്ക്കുന്നതിന്നിടയിൽ ചോദിച്ചു.. "

എന്നാൽ കീർത്തി ഒന്നും പറയാതെ കട്ടിലിൽ കിടന്നു.. അത് കണ്ടതും അഭി അവളുടെ അരികിൽ വന്നിരുന്നു. എന്നിട്ട് അവളുടെ തലയിൽ പതിയെ തഴുകി..

"ടാ.. നിനക്ക് കുറവുണ്ടോ വയറു വേദന നീ എന്താ.. ഒന്നും മിണ്ടാത്തത്.. "

അപ്പോഴും കീർത്തി ഒന്നും പറഞ്ഞില്ല... അഭിയെ ഒന്ന് നോക്കുക പോലും ചെയ്തില്ല..


"ടാ.. നിനക്ക് എന്ത് പറ്റി പെണ്ണെ.. കുറവ് ഉണ്ടോ.. ആ പിന്നെ പറയാൻ മറന്നു നിന്റെ മിഥുവിനെ കണ്ടു നിന്നോട് ഒന്ന് ഫോൺ വിളിക്കാൻ പറഞ്ഞു.. നീ വിളിച്ചു നോക്ക്.. കീർത്തി നിനക്ക് ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ... നീ എന്താ ഒന്നും മിണ്ടാത്തത്... "


"എനിക്ക് സൗകര്യം ഇല്ലാ.. നിന്നോട് മിണ്ടാൻ തല്ക്കാലം ഒന്ന് തനിച്ചു വിടുമോ എന്നെ വന്നോളും മനുഷ്യനെ ശല്യം ചെയ്യാൻ... കീർത്തി കോപത്തിൽ അലറി.. "

അവളുടെ പെട്ടന്നുള്ള മാറ്റം അഭിയെ ഒരുപാട് വേദനിപ്പിച്ചു... മനസ്സിൽ ഒരുപാട് വേദന തോന്നിയെങ്കിലും അത് അവൾ പുറമെ കാണിച്ചില്ല... പകരം ഒരു പുഞ്ചിരി മാത്രം തൂകി...

അങ്ങനെ രാത്രി അത്താഴം കഴിക്കാൻ ഉള്ള സമയം വന്നതും അഭി പുതച്ചു കട്ടിലിൽ കിടക്കുന്ന കീർത്തിയെ വിളിച്ചു എന്നാൽ അവൾ ഒന്നും മിണ്ടാതെ കിടന്നു...

"ടാ... വാ നമ്മുക്ക് ഭക്ഷണം കഴിച്ചിട്ട് വരാം.. "

"ഒന്ന് പോയി തരുമോ മനുഷ്യനെ ശല്യം ചെയാതെ നിനക്ക് വേണം എങ്കിൽ പൊയ്ക്കോ..അതും പറഞ്ഞ് കീർത്തി വീണ്ടും കിടന്നു... "

മനസില്ലാ മനസോടെ അഭി ഭക്ഷണശാലയിൽ പോയി..

അല്ല മോളെ കീർത്തി കുട്ടി എവിടെ.. നാണിയമ്മ ചോദിച്ചു

"അത്.. അവൾ...അവൾക്കു വയറു വേദന അതുകൊണ്ട് കിടപ്പാ.. "

വല്ലതും കഴിച്ചിട്ട് കിടക്കാമായിരുന്നു.. ചിലപ്പോ ശരീരത്തിൽ ചൂട് കൂടിയതാകും.. ഇടക്ക് എണ്ണ തേച്ചു കുളിക്കുന്നത് നല്ലതാ.. എവിടെ ഞാൻ പറഞ്ഞാൽ ഉണ്ടോ ഈ മക്കൾ കേൾക്കുന്നു.. ഇനി ഗ്യാസ് ആണോ ആവോ.. ഞാൻ കുറച്ചു ഇഞ്ചിനീരും നാരങ്ങനീരും ഉപ്പും കലക്കി തരം അവൾക്കു കൊടുക്ക്‌.."നാണിയമ്മ പറഞ്ഞു

"ഉം.... കൊടുക്കാം "

"രാവിലെ മുതൽ കൊച്ചിന് മുഖതൊരു ക്ഷീണം ഉണ്ട്‌.. മ്മ് സാരമില്ല ശെരിയാകും ഞാൻ പാലും ടാബ്ലറ്റും എടുത്ത് വരാം പിന്നെ... "

ഉം.. അഭി ഒന്ന് മൂളി തലയാട്ടി...

അപ്പോഴേക്കും നാണിയമ്മ കീർത്തിക്കു കുടിക്കാൻ ഉള്ളത് ഒരു ഗ്ലാസിൽ ആക്കി അഭിക്കു നൽകി. അഭി ഭക്ഷണം കഴിച്ചു കഴിഞ്ഞതും റൂമിൽ എത്തി.. ഇപ്രാവശ്യം എന്തോ ഇനിയും കീർത്തിയെ വിളിക്കുന്നത് ശെരിയല്ല എന്ന് തോന്നി...എങ്കിലും അഭി കീർത്തിയെ ഒന്ന് നോക്കി എന്നിട്ട് പതുകെ അവളുടെ ഷോൾഡർ തൊട്ടു വിളിച്ചു...


"നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ ശല്യം ചെയ്യരുത് എന്ന്.. "കീർത്തി അഭിയോട് ദേഷ്യത്തിൽ പറഞ്ഞു


"അല്ല.. ദേ ഇത് നാണിയമ്മ തന്നതാ നിനക്ക്.. കുടിക്കാൻ ഇത് കുടിച്ചാൽ വേദന കുറയും... "അഭി പറഞ്ഞു


എന്നിട്ട് ആ ഗ്ലാസ്‌ കീർത്തിക്കു നേരെ നീട്ടി.. പെട്ടന്ന് കീർത്തി അത് അഭിയുടെ കൈയിൽ നിന്നും തട്ടി തെറിപ്പിച്ചു..അത് അഭിക്ക് സഹിക്കാൻ കഴിയുന്നത്തിലും അപ്പുറം ആയിരുന്നു.. അവൾ കരഞ്ഞു കൊണ്ടു നിലത്തു വീണ ഗ്ലാസ്‌ എടുത്ത് ടേബിൾ മേലെ വെച്ചു കട്ടിലിൽ ഇരുന്നു... കീർത്തി ഉടൻ തന്നെ മുഖം തിരിഞ്ഞു കിടന്നു
കുറച്ചു കഴിഞ്ഞതും നാണിയമ്മ പാലുമായി വന്നു..

"മോളെ.. മോളെ കീർത്തി.. നാണിയമ്മ വിളിച്ചു... "

നാണിയമ്മയുടെ ശബ്ദം കേട്ടതും കീർത്തി നാണിയമ്മയെ തിരിഞ്ഞു നോക്കി..

"മോള് എഴുന്നെറ്റെ ദേ. ഈ പാലും കുടിച്ച്.. ദേ ഇതും കഴിക്കു... വയറുവേദന പമ്പ കടക്കും... നാണിയമ്മ പറഞ്ഞു.. "

ആദ്യം കൂട്ടാക്കിയില്ല എങ്കിലും നാണിയമ്മയുടെ നിർബന്ധം കാരണം കീർത്തി പാലും ടാബ്ലറ്റും കഴിച്ചു.. വീണ്ടും കിടന്നു...

ചെറിയ സങ്കടത്തോടെ അഭിയും കിടന്നു.. പിറ്റേന്ന് നേരം പുലർന്നതും.. അഭി ജോലിക്ക് തയാറായി..

"നീ.. നീ റെഡ്‌ഡിയാകുന്നില്ലെ.. കീർത്തി..നിനക്ക് ഇപ്പോൾ കുറവ് തോന്നുന്നുണ്ടോ വേദന.. " അഭി ചെറിയ പേടിയോടെ ചോദിച്ചു..


"ഇല്ലാ.. ഞാൻ.. എനിക്ക് എനിക്ക് ഇന്നും ഒരു ലീവ് വേണം എനിക്ക് ഒന്ന് പുറത്തേക്കു പോകാൻ ഉണ്ട്‌.. പിന്നെ സോറി ടാ ഇന്നലെ ഞാൻ ഒരുപാടു ദേഷ്യപെട്ടു.. കട്ടിലിൽ നിന്നും എഴുന്നേറ്റു കൊണ്ടു കീർത്തി പറഞ്ഞു.. "


അത് കേട്ടതും അഭി ഉടനെ കീർത്തിയെ കെട്ടിപിടിച്ചു.. പെട്ടന്ന് കീർത്തിയും അവളെ കെട്ടിപിടിച്ചു.. കീർത്തിയുടെ കണ്ണുനീർ ഒഴുകി അവൾ അത് അഭി കാണാതെ തുടച്ചു..

"ശെരി എന്നാൽ നീ പോകാൻ നോക്ക്.. എനിക്കു കുറവുണ്ട് വേദന.. "കീർത്തി ചിരിച്ചു കൊണ്ടു പറഞ്ഞു.. "


"ഉം.. അഭി പുഞ്ചിരിയോടെ തലയാട്ടി.. "

അഭി തയാറായി പോകാൻ നേരം കീർത്തി ഒന്നൂടെ അഭിയെ കെട്ടിപിടിച്ചു.. അഭി തിരിച്ചും....

"ശോ.. സാരമില്ല എനിക്ക് നിന്നോട് ഒരു പിണക്കവും ഇല്ലാ.. ടാ.. ന്നാ. ഞാൻ പോയിട്ട് വരാം വൈകുന്നേരം കാണാം കേട്ടോ.. അഭി പറഞ്ഞു... "

അവൾ പോയി കഴിഞ്ഞതും കീർത്തി തനിയെ ആ മുറിയിൽ ഇരുന്നു കരഞ്ഞു..

ഇന്ന്.. ഇന്ന് എന്റെ ജീവിതത്തിലെ അവസാന ദിവസം ആണ്...

അവൾ അത് മനസ്സിൽ ഓർത്ത് കരഞ്ഞു..


തുടരും

🌹chithu🌹