Wife - 3 in Malayalam Love Stories by Chithra Chithu books and stories PDF | ഭാര്യ - 3

Featured Books
  • तुझी माझी रेशीमगाठ..... भाग 2

    रुद्र अणि श्रेयाचच लग्न झालं होत.... लग्नाला आलेल्या सर्व पा...

  • नियती - भाग 34

    भाग 34बाबाराव....."हे आईचं मंगळसूत्र आहे... तिची फार पूर्वीप...

  • एक अनोखी भेट

     नात्यात भेट होण गरजेच आहे हे मला त्या वेळी समजल.भेटुन बोलता...

  • बांडगूळ

    बांडगूळ                गडमठ पंचक्रोशी शिक्षण प्रसारण मंडळाची...

  • जर ती असती - 2

    स्वरा समारला खूप संजवण्याचं प्रयत्न करत होती, पण समर ला काही...

Categories
Share

ഭാര്യ - 3

എല്ലാവരും നോക്കിനിൽക്കേ കാവ്യ മനുവിന്റെ ഭാര്യ ആയി... എങ്കിലും അപ്പോഴും മനുവിന്റെ മനസിൽ പാർവ്വതി മാത്രമായിരുന്നു ഉണ്ടായിരുന്നത്... അവന്റെ മിഴികൾ അവളെ തേടി... ഇല്ല അവിടെ ഒന്നും അവളെ കാണുന്നില്ല ആ എങ്ങിനെ കാണും ഇതൊന്നും കാണാൻ ഉള്ള ശക്തി അവൾക് ഇല്ല.. അവൻ മനസിലായില്ല വിചാരിച്ചു..

എല്ലാവരും അവർകായി ഒരിക്കി വെച്ച സദ്യ കഴിക്കാൻ പോയി...ചിലർ മനുവിനും കാവ്യക്കും നൽകാൻ കൊണ്ടു വന്ന സമ്മാനങ്ങൾ നൽകി.. ഫോട്ടോസ് എടുത്തു... അങിനെ സമയം കടന്നു പോകുന്നു... കുറച്ചു കഴിഞ്ഞതും മനുവും കാവ്യയും ഭക്ഷണം കഴിക്കാൻ പോയി...


കല്യാണ ചടങ്ങുകൾ എല്ലാം കഴിഞ്തും എല്ലാവരും മണ്ഡപത്തിൽ നിന്നും വീട്ടിലേക്കു യാത്രയായി... ഈ സമയം കാവ്യയുടെ അമ്മയും പെങ്ങളും അച്ഛനും അവളെ നോക്കി കരയുമ്പോൾ... കാവ്യയുടെ കണ്ണുകൾ നിറഞ്ഞു അതു കണ്ട മീനാക്ഷി കാവ്യയെ കെട്ടിപ്പുണർന്നു

"നിങ്ങൾ പേടിക്കണ്ട ഇനി ഇവൾ എന്റെ മകൾ ആണ്.."

മീനാക്ഷിയുടെ വാക്കുകൾ ആശ്വാസമായി സന്തോഷമാക്കി എങ്കിലും തന്റെ മകളുടെ പിരിവു അവർക്കു സഹിക്കാൻ പറ്റുന്നില്ല...

" എന്നാലും എന്റെ മകൾ ഇനി എന്റെ വീട്ടിലേക്കു വരുന്ന വിരുന്നു കാരിയല്ലേ ... കാവ്യയുടെ അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു

" അങ്ങനെ ഒന്നും വിചാരിക്കണ്ട എപ്പോൾ വേണമെങ്കിലും നിങ്ങള്ക്ക് ഇങ്ങോട്ട് വരാം അവളും അങ്ങോട്ടും വരും നിങ്ങൾ ആഗ്രഹിക്കുമ്പോൾ.. "

മീനാക്ഷിയുടെ വാക്കുകൾ ചെറിയ രീതിയിൽ അവർക്ക് ആശ്വാസം നൽകി.. മനുവും ഫാമിലിയും അവിടെ നിന്നും യാത്രയായ്... വീട്ടിൽ എത്തിയതും സാവിത്രി അവര്കുള്ള ആരത്തി എടുത്തു. കാവ്യ നില വിളക്കുമായി പൂജാമുറിയിൽ കയറി.. നിലവിളക്ക് താഴെ വെച്ച ശേഷം സ്വാമിയേ തൊഴുതു..

"എന്നാൽ ഞങൾ പോകാൻ നോക്കട്ടെ "പ്രഭാകാരൻ മീനാക്ഷിയോട് പറഞ്ഞു

"ഉടനെ തന്നെ വേണോ രണ്ടു ദിവസം കൂടി കഴിഞ്ഞു പോരെ "

"അതു പിന്നെ " പ്രഭാകാരൻ മടിച്ചു

"അതു പിന്നെ മകൾക് ക്ലാസ്സ്‌ മിസ്സ്‌ ആകുന്നു.. "സാവിത്രി പറഞ്ഞു

"ശെരിയാ പക്ഷെ നമ്മുക്ക് നാളെ ഈവെനിംഗ് പോകാം "ശുഭ പറഞ്ഞു

"ആ അതു മതി "പ്രഭാകാരൻ പറഞ്ഞു


ഈ സമയം കാവ്യയുടെ അച്ഛനും അമ്മയും വന്നു.. എല്ലാവരും ഹാളിൽ ഒത്തുകൂടി.. മീനാക്ഷി എല്ലാവർക്കും ചായ കൊടുത്തു.. ചായ കുടിച്ചു കഴിഞ്ഞതും

"സമയം ആയി.. നിങ്ങൾ വേഗം പുറപ്പെട്ടു വരുക "ശ്രീധരൻ മനുവിനോടും കാവ്യയോടും പറഞ്ഞു

"എങ്ങോട്ടാ "മനു ചോദിച്ചു

"ഇത് എന്തു ചോദ്യം ആണ് മനു.. കാവ്യയുടെ വീട്ടിലേക്കു വേറെ എങ്ങോട്ടാ "

"ഇല്ല അമ്മേ അതിന്റെ ആവശ്യം ഒന്നുമില്ല "

"മോനെ പക്ഷെ "

"അമ്മ പ്ലീസ് ഇനി ഇതിൽ ഒന്നും സംസാരിക്കാൻ ഇല്ല" മനു അവിടെ നിന്നും അവന്റെ മുറിയിൽ പോയി

കാവ്യയുടെ അച്ഛനും അമ്മക്കും വളരെ സങ്കടം തോന്നി..

"സാരമില്ല അച്ഛാ മനുവിന്റെ മുഖം കണ്ടാൽ അറിയാം ഭയങ്കര ക്ഷീണം.. അതു കൊണ്ട ഞങൾ നാളെ വരാം "കാവ്യ പറഞ്ഞു


നിരാശയോടെ ആണെങ്കിലും കാവ്യയുടെ വാക്കുകൾ കേട്ടു അവർ യാത്രയായി.. എങ്കിലും മനസിൽ സങ്കടത്തോടെ അവർ നടന്നു തന്റെ മകളുടെ ഭാവി ഓർത്തു..

സമയം കടന്നു പോയി രാത്രി ആയതും മനുവിന്റെ മുറി ചെറിയ രീതിയിൽ അലങ്കാരിച്ചിരുന്നു... മനു മുറിയിൽ കട്ടിലിൽ ഇരിക്കുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞു... ഇങ്ങനെ ഒരു രാത്രി തന്റെ സ്വപ്‍നങ്ങളിൽ നിറഞ്ഞു നിന്നിരുന്നു പക്ഷെ... അവന്റെ മനസ് എന്തിനോ വേണ്ടി വിതുമ്പി... കുറച്ചു കഴിഞ്ഞതും ഒരു കൊലുസിന്റെ ശബ്‌ദം അവന്റെ അരികിൽ ആയി വരും പോലെ.. കാവ്യയുടെ സാനിധ്യം അവനു അനുഭവപെട്ടു... അവൾ മുറിയിലെക്ക് വന്നു കൈയിൽ ഒരു പാൽ ഗ്ലാസും ഉണ്ടായിരുന്നു... അവൾ മുറിയിൽ കയറിയതും വാതിൽ അടച്ചു... മനുവിനെ നോക്കി ഒന്ന് പുഞ്ചിരി തൂകി .. അവന്റെ അരികിൽ എത്തിയതും അവനു നേരെ കൈ യിൽ ഉള്ള ഗ്ലാസ്‌ നീട്ടി... മനു മടിച്ചു...

"നിനക്ക് വേണ്ടേ.. ശെരി ഞാൻ കുടിക്കും ട്ടോ മുഴുവനും... "

മനു അവളെ നോക്കി... അവൾ അതു മുഴുവനും കുടിച്ചു.. ഉടൻ തന്നെ താഴെ ഒരു പായ വിരിച്ചു.. മനുവിൽ നിന്നും ഒരു പുതപ് വാങി...

" മനു പ്ലീസ് ആ ലൈറ്റ് ഓഫ് ചെയ്യുമോ എനിക്കു ഉറകം വരില്ല അതാ "

മനു ലൈറ്റ് ഓഫ്‌ ചെയ്തു.. നിമിഷങ്ങൾക്കുള്ളിൽ കാവ്യ ഉറങ്ങി.. എന്നാൽ മനുവിന്റെ കണ്ണിൽ ഉറക്കം വന്നു തഴുകിയില്ല.. എപ്പോഴോ അവനും ഉറങ്ങി... പിറ്റേന്ന് രാവിലെ കാവ്യ കിച്ചണിൽ കയറി ചായയും മറ്റും ഉണ്ടാക്കാൻ തുടങ്ങി.. അപ്പോഴേക്കും മീനാക്ഷിയും അടുക്കളയിൽ എത്തി..

"അല്ല.. ആരിത് .. മോളോ.. ഞാൻ ചെയ്യുമായിരുന്നു "

"ഓ.. അതൊന്നും സാരമില്ല അമ്മേ "പുഞ്ചിരിച്ചു കൊണ്ടു കാവ്യ പറഞ്ഞു

അവൾ എല്ലാവർക്കും ഉള്ള ചായ ഒരു ട്രെയിൽ വെച്ച് നടന്നു.. പ്രഭാകാരൻ അപ്പോൾ പത്രം വായിക്കുകയായിരുന്നു ഉമ്മറത്.. കാവ്യ പുഞ്ചിരിയോടെ ചായ നൽകി.. അവൾ സാവിത്രിക്കും മകൾക്കും ചായ നൽകി... അവൾ മനുവിന്റെ മുറിയിലേക്ക് പോയി .. രാത്രി ഉറങ്ങാൻ കഴിയാത്ത കാരണം മനു ആ സമയം നല്ല ഉറക്കത്തിൽ ആയിരുന്നു..

"ഗുഡ് മോർണിംഗ് മനു "

മനു ശബ്ദം കേട്ട് കാവ്യയെ നോക്കി.. അവളുടെ മുഖത് കാണുന്ന ആ പ്രകാശം കണ്ടതും

"നിനക്ക് ഇത് എങ്ങനെ കഴിയുന്നു "സംശയത്തോടെ മനു

"എന്ത് "

"യാതൊന്നും നടക്കാതെ പോലെ നീ എങ്ങിനെ... നിനക്ക് എങ്ങനെയാ കഴിയുന്നത് "

"ഓ.. അതോ .. നീ ഇതെല്ലാം വളരെ സീരിയസ് ആയി കാണുന്നു എന്നാൽ ഞാൻ എല്ലാം ഒരു അഭിനയമായി കാണുന്നു " പുഞ്ചിരിയോടെ അവൾ പറഞ്ഞു

ചായ അവനു നൽകി.. അവൾ മുറിയിൽ നിന്നും പോയി.. ഈ സമയം ചായ ഗ്ലാസ്‌ കൊണ്ടു സാവിത്രി അടുക്കളയിൽ വന്നു..

"ഇതെല്ലാം ആരാ മീനാക്ഷി ഉണ്ടാക്കിയത് നീ ആണോ "സാവിത്രി ചോദിച്ചു

"അല്ല.. കാവ്യയാണ് "മീനാക്ഷി പറഞ്ഞു

സാവിത്രി തലയാട്ടി.. അപ്പോൾ അങ്ങോട്ടു കാവ്യ വന്നു.. അവളെ സാവിത്രി അടിമുടി ഒന്ന് നോക്കി

"ഇവളെ കണ്ടിട്ട് ആദ്യ രാത്രി നടകേണ്ട ഒന്നും നടക്കാത്ത പോലെ "സാവിത്രി ചോദിച്ചു

സാവിത്രിയുടെ വാക്കുകൾ കേട്ടതും മീനാക്ഷിയും കാവ്യയും പരസ്പരം നോക്കി.. ഒന്നും പറയാതെ ഇരുവരും നിശബ്ദത പാലിച്ചു..
കുറച്ചു കഴിഞ്ഞതും എല്ലാവരും രാവിലത്തെ ടിഫിൻ കഴിക്കാൻ വന്നു.. ടിഫിൻ കഴിച്ചതും

"ഞാൻ ഓഫീസിൽ പോവുകയാ "മനു പറഞ്ഞു

"നല്ല കാര്യം ഈ ചെക്കന് തലക്കു സുഖമില്ലെ മീനാക്ഷി.. എന്തൊക്കെയാ ഇവൻ പറയുന്നത്.. കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ ആരെങ്കിലും ജോലിക്കു പോകുമോ.. അല്ല ഈ വിവാഹത്തിൽ മനുവിന് താല്പര്യം ഇല്ലേ "

"ഹ.. നീ എന്താണ് പറയുന്നത് ഒന്ന് മിണ്ടാതെ ഇരിക്ക് മണ്ടത്തരം പറയാതെ "പ്രഭാകാരൻ പറഞ്ഞു

"ഞാനോ.. ഇവിടെ നടക്കുന്നത് നിങ്ങൾക് കാണുന്നില്ലെ "

"അതല്ല അമ്മായി കല്യാണത്തിന് വേണ്ടി ഒരു ആഴ്ച ഓഫീസ് ലീവ് തന്നെ.. ഒരുപാട് ഓർഡർ നഷ്ടപ്പെട്ടു അതാ ഞാൻ.. "

"ഓ.. അതൊന്നും സാരമില്ല..ആദ്യം നീയും കാവ്യയും അമ്പലത്തിൽ പോയി വാ.. പിന്നെ ന്റെ മകളുടെ കൂടെ ഒരു സിനിമക്കോ മറ്റോ പോയിട്ട് വാ..ഞങൾ ഈവെനിംഗ് പോകുമല്ലോ അവർക്കും ഒരു നേരം പോകും.. "സാവിത്രി പറഞ്ഞു

സാവിത്രിയുടെ വാക്കുകൾ കേട്ടതും അവൻ അമ്മയെ നോക്കി.. മീനാക്ഷിയും സാവിത്രിയുടെ വാക്കുകൾ അനുകൂലിക്കുന്നു എന്ന് അവനു മനസിലായി.. ഇതേ സമയം ഗീതുവും ശുഭയും നിർബന്ധം തുടങ്ങി.. ഒടുവിൽ മനു സമ്മതിച്ചു...

"നീ അവരെ ശ്രദ്ധിക്കണം .. അതിനാ ഈ സിനിമ കാണാൽ.. നിന്റെ അമ്മായി നമ്മളിൽ നിന്നും മറച്ചു വെക്കുന്ന രഹസ്യം കണ്ടെത്താൻ ശ്രമിക്കാം "

"മം "ഗീതു മൂളി


കാവ്യയും മനുവും അമ്പലത്തിൽ പോയി..
അപ്പോഴേക്കും ഗീതുവും ശുഭയും തയ്യാറായി.. അവർ അമ്പലത്തിൽ നിന്നും വന്നതും എല്ലാവരും കൂടി സിറ്റിയിൽ ഉള്ള വല്യ തിയറ്ററിൽ പോയി.. കാർ പാർക്ക്‌ ചെയ്തു അവർ നടക്കുമ്പോൾ മനുവിന്റെ ഇരു വശതും ഗീതുവും ശുഭയും നടന്നു.. കാവ്യ പിന്നാലെയും

കുറച്ചു ദൂരം നടന്നതും കാവ്യയുടെ സാരിയിൽ ഉള്ള പാട്ടുനൂൽ അവളുടെ കൊലുസിൽ കുടുങ്ങി.. അവൾ അതു ശെരിയാക്കാൻ താഴെ ഇരുന്നു.. അപ്പോഴേക്കും അവർ നടന്നു അകലുന്നുണ്ടായിരുന്നു.. പെട്ടന്ന് ഒരു ചെറുപ്പക്കാരൻ കാവ്യയുടെ അരികിൽ എത്തി...


" എന്താണ് കാവ്യ..എന്താണ് പ്രശ്നം എന്റെ സഹായം വേണോ "

ആ ചെറുപ്പക്കാരനെ കണ്ടതും കാവ്യ മിഴിച്ചു നോക്കി.. കാരണം അയാളെ ഇതിനു മുൻപ് എവിടെയും കണ്ടതായി അവൾ ഓർക്കുന്നില്ല..


"നിങ്ങൾ ആരാ എനിക്കു നിങ്ങളെ അറിയില്ല "

" നീ കാവ്യ അല്ലെ "

"അതെ പക്ഷെ ഞാൻ നിങ്ങൾ ആരാ എന്ന ചോദിച്ചത് "

അയാൾ ഒന്ന് പൊട്ടിച്ചിരിച്ചു

"ഞാൻ.. രതീഷ്.. എന്നെ നിനക്ക് അറിയില്ല പക്ഷെ എനിക്കു നിന്നെ അറിയാം.. നിന്റെ എല്ലാ രഹസ്യവും അറിയാം.. നിങ്ങളുടെ വിവാഹം വീട്ടുക്കാരുടെ നിർബന്ധം കാരണം നടന്ന എന്നും അതിൽ നിങ്ങൾ ഇരുവര്കും താല്പര്യം ഇല്ല എന്നും അറിയാം.. അതിനുപരി നിങ്ങൾ ഒരു വർഷം കഴിഞ്ഞാൽ ഡിവോഴ്സ് ആകും എന്നും അറിയാം "

അവന്റെ വാക്കുകൾ കേട്ടതും കാവ്യ ഞെട്ടി..

"നീ ആരാ ഇതെല്ലാം നിനക്ക് എങ്ങിനെ അറിയാം.. " അവൾ ദേഷ്യത്തിൽ ചോദിച്ചു

അവൻ കാവ്യയുടെ ചോദ്യത്തിനു ഉത്തരം നൽകിയില്ല..പകരം പുഞ്ചിരി മാത്രം

"നിങ്ങൾ ആരാ... നിങ്ങൾക് എന്താണ് വേണ്ടത് "

"നിന്റെ മരണം.."

അവന്റെ വാക്കുകൾ കേട്ടതും കാവ്യ ഒന്നും മനസിലാകാതെ അവനെ നോക്കി..

"ഞാൻ പറയുന്നത് തമാശയായി കണരുത്.. നിന്നെ കൊല്ലാൻ ഒരാൾ കാത്തിരിക്കുന്നു.. മരണം നിന്റെ പിന്നാലെ ഉണ്ട്‌ ഒരു നിഴലായ്.. ഇനി ഉള്ള ഓരോ ദിവസവും നീ ശ്രെദ്ധിക്കുക.. നിന്റെ അവസ്ഥ എനിക്കു അറിയാം അതു കൊണ്ടു ഞാൻ ആ കരാർ പിൻവലിച്ചു.. നിന്നെ അറിയിക്കാൻ തോന്നി രാവിലെ നിങ്ങൾ അമ്പലത്തിൽ പോയപ്പോ ഞാനും ഉണ്ടായിരുന്നു കൂടെ പക്ഷെ എനിക്കു സംസാരിക്കാൻ കഴിഞ്ഞില്ല.. അതു കൊണ്ടു നിങ്ങളെ ഫോളോ ചെയ്തു ഇങ്ങോട്ട് വന്നു.. സൂക്ഷിക്കുക അത്ര മാത്രം "

"അതിനു ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല "അവൾ പരിഭ്രമത്തോടെ പറഞ്ഞു

"പക്ഷെ നീ വിനുവിനെ സ്നേഹിച്ചു ജീവന് തുല്യം അതാണ്‌ കാരണം.. ഇനി ഒന്നും ചോദിക്കണ്ട ഞാൻ പറയില്ല.. സൂക്ഷിക്കുക നിന്നെയും നിന്റെ വയറ്റിൽ വളരുന്ന വിനുവിന്റെ കുഞ്ഞിനെയും "

തുടരും