എന്ത് പറയണമെന്നറിയാതെ ആസിഫ് ദേഷ്യത്തിൽ നിൽക്കുന്ന സമയം... അവന്റെ അവസ്ഥ കണ്ട് സന്തോഷത്തോടെ നോക്കി നിൽക്കുകയാണ്...സുഹൈറ...
ആസിഫ് പിന്നെ ഒന്നും തന്നെ ആലോചിക്കാൻ നിൽക്കാതെ ചാരുവിന്റെ അരികിലേക്ക് നടന്നു... അപ്പോൾ തുണികൾ പൊളിച്ച് അടുകുകുകയായിരുന്നു ചാരു...
" ചാരു എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് കടയുടെ പിന്നിൽ ഭാഗത്തേക്ക് ഒന്ന് വരുമോ.... "ആസിഫ് അവളോട് ചോദിച്ചു
എന്നാൽ ചാരു ഒന്നും മിണ്ടിയില്ല.... അവളിൽ നിന്നും ഒരു മൗനം മാത്രമാണ് ലഭിച്ചത്.... ആസിഫ് വീണ്ടും ആവർത്തിയായി പറഞ്ഞു എങ്കിലും ചാരു ഒന്നും തന്നെ കേൾക്കാൻ നിന്നില്ല.... അവൾ അവളുടെ ജോലിയിൽ മുങ്ങി അവനെ ഒന്ന് നോക്കുക പോലും ചെയാതെ...ഉടനെ തന്നെ ആസിഫ് അവളുടെ കൈയിൽ കയറി പിടിച്ചു... പെട്ടന്ന് ഞെട്ടിയ ചാരു അവനെ നോക്കി...
ഇതെല്ലാം കടയിലേക്ക് വന്ന കസ്റ്റമേഴ്സും കടയിലെ ജോലിക്കാരും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ... രാഹുലും തന്റെ കണ്മുന്നിൽ സംഭവിക്കുന്നത് എന്താണ് എന്ന് അറിയാതെ മിഴിച്ചു നിന്നു...
"എന്താണ് ഇപ്പോൾ ഉണ്ടായത് എന്തുകൊണ്ടാണ് ചാരു ഇക്കയെ അവോയ്ഡ് ചെയുന്നത്...ഒരു പക്ഷെ സുഹൈറ എന്തെങ്കിലും ചെയ്തു കാണുമോ അവളോട് ചോദിച്ചാൽ എന്തെങ്കിലും അറിയാൻ കഴിയുമോ ചോദിച്ചു നോക്കാം...." രാഹുൽ മനസ്സിൽ തീരുമാനിച്ചു
ഈ സമയം ചാരുവിനെയും ആസിഫിനേയും നോക്കുകയായിരുന്നു സുഹൈറ അവർ പോലും അറിയാതെ...ആസിഫ് ചാരുവിന്റെ കൈയിൽ പിടിച്ചത് കണ്ടതും സുഹൈറക്ക് ദേഷ്യം വന്നു... എങ്കിലും എന്താണ് സംഭവിക്കുന്നത് എന്നറിയാൻ അവൾ മൗനം പാലിച്ചു കൊണ്ട് നിന്നു നടക്കുന്നത് നീരീക്ഷിച്ചുകൊണ്ട്..
"നോക്കട്ടെ ഇക്കയുടെ ശ്രെമം എത്രതോളം ഉണ്ടെന്നും അതിൽ അദ്ദേഹം വിജയ്ക്കുമോ എന്നും... "സുഹൈറ മനസ്സിൽ വിചാരിച്ചു...
"എന്നെ വിട്ടേക്ക് പ്ലീസ് എന്നെ വിട് എല്ലാവരും ശ്രെദ്ധിക്കുന്നു...."ചാരു പറഞ്ഞു
"വിടാൻ കഴിയില്ല... ഈ കൈ ജീവിതക്കാലം മുഴുവനും പിടിക്കും എന്ന് ഞാൻ വാക്ക് തന്നിരുന്നു..." ആസിഫ് പറഞ്ഞു
"ആ വാക്ക് ഇപ്പോൾ പഴയ ചാക്കായി..." ചാരുവും പറഞ്ഞു
"എന്നോട് ഒന്നും തർക്കുത്തരം പറയാതെ നി ഞാൻ പറഞ്ഞത് കേൾക്കുക അത്ര തന്നെ...." ആസിഫ് ഗൗരവത്തിൽ പറഞ്ഞു
"എന്റെ കൈ വിട്.."
"വിടാം നി കടയുടെ പുറകിൽ വരും എങ്കിൽ.."
"ശെരി വരാം കൈ വിട്..."
ചാരുവിന്റെ വാക്ക് വിശ്വസിച്ചുകൊണ്ട് ആസിഫ് അവന്റെ കൈ പതിയെ വിട്ടു... അവൻ ഉടനെ തന്നെ കടയുടെ പിന്നിലേക്ക് നടന്നു... കടയിലേക്ക് തുണി പർച്ചേസ് ചെയ്യാൻ വന്ന കസ്റ്റമർ എല്ലാം ശ്രെദ്ധിച്ചുകൊണ്ട് പരസ്പരം എന്തൊക്കയോ സംസാരിച്ചു ശേഷം അവരുടെ ജോലിയിൽ ശ്രെധിച്ചു...
ആസിഫ് കടയുടെ പുറകിൽ പോയി എന്നാൽ ചാരു അപ്പോഴും കടയുടെ പിന്നിൽ പോകാൻ തയ്യാറായിരുന്നില്ല കുറച്ചു നേരം കാത്ത് നിന്ന ആസിഫിന് മനസിലായി ചാരു വരില്ല എന്ന്... പിന്നെ പതിയെ അവൻ നേരെ പാർക്കിങ്ങിൽ ഉള്ള അവന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്കു പുറപ്പെട്ടു.... കുറച്ചു കഴിഞ്ഞതും...
" നി നിനക്ക് ഒന്ന് പോകാമായിരുന്നു ഇക്ക എന്താണ് പറയാൻ വരുന്നത് എന്ന് ഒന്ന് ചോദിക്കാമായിരുന്നു...അദ്ദേഹത്തിന് ഒരു അവസരം നൽകാമായിരുന്നു..." ശ്രീക്കുട്ടി പറഞ്ഞു
"എനിക്ക് ഇനി ഒന്നും ചോദിക്കാൻ ഇല്ല... ഞാൻ പറഞ്ഞിരുന്നു ഇനി അതിനെ കുറിച്ച് നമ്മൾ ഒന്നും സംസാരിക്കണ്ട ആസിഫ് ആ കേറക്ടർ ഇനി എന്റെ ലൈഫിൽ മുതലാളി എന്നാ സ്ഥാനം മാത്രം..." ചാരു പറഞ്ഞു
"മം... ശെരി... നി വരുന്നോ ബാത്ത്റൂമിലേക്ക്.." ശ്രീക്കുട്ടി ചോദിച്ചു
"ഇല്ല.."
ചാരുവിനെ നിർബന്ധിക്കാൻ നിൽക്കാതെ ശ്രീക്കുട്ടി ബാത്ത്റൂമിലേക്ക് നടന്നു ഈ സമയം ചായ വെയ്ക്കാൻ അടുക്കളയിൽ വന്ന സുഹൈറയെ തേടി ഒന്നും മനസ്സിലാകാത്ത രാഹുൽ എത്തി...
" എനിക്ക് എനിക്ക് നിന്നോട് ഒന്ന് ചോദിക്കാൻ ഉണ്ട്..."രാഹുൽ ചോദിച്ചു
" മം... ചോദിക്ക്.."സുഹൈറ പറഞ്ഞു
"അത് നമ്മുടെ ആസിഫ്ക്കയും ചാരുവും തമ്മിൽ..."
"മം... മനസിലായി... നി എന്താണ് ചോദിക്കാൻ വരുന്നത് എന്ന്..ഇനി അവർ ഒന്നിക്കില്ല അതിനുള്ള എല്ലാതും ഞാൻ ചെയ്തിട്ടുണ്ട്..."
ബാത്റൂമിൽ നിന്നും പുറത്തേക്കു വന്ന ശ്രീക്കുട്ടി പുറത്തുള്ള പൈപ്പിന്റെ അരികിലേക്ക് വന്നു.. അതിന്റെ അടുത്ത് നിന്നും ശ്രീക്കുട്ടി അടുക്കളയിലേക്ക് ഒന്ന് എത്തിച്ചു നോക്കി അന്നേരം അവൾ അവിടെ സുഹൈറയെയും രാഹുലിനെയും കണ്ടു ...
" എന്താണ് ഇവന് ഇവിടെ കാര്യം ആാാ ഇനി ഇക്കയും ചാരുവും പിരിഞ്ഞത് രാഹുൽ സുഹൈറ പറഞ്ഞ് അറിയും പിന്നെ പറയണ്ട അവൻ ഉടനെ തൊടങ്ങും പിന്നെയും പ്രേമം എന്ന് പറഞ്ഞുകൊണ്ട് ചാരുവിന്റെ പുറകെ നടന്നു അവളെ ശല്യം ചെയ്യാൻ... അവനോടു ഇപ്പോൾ തന്നെ പറയാം ചാരുവിന്റെ അടുത്തേക്ക് വരരുത് എന്നു.. ഒരു വിള്ളൽ അവർക്കിടയിൽ ഉണ്ടാകാൻ കാത്തിരിക്കുകയായിരുന്നു ഇവൻ.. എന്തായാലും അവനോടു പറഞ്ഞിട്ട് തന്നെ ബാക്കി കാര്യം... " ശ്രീക്കുട്ടി പതുകെ അവന്റെ അരികിലേക്ക് നടന്നു...
ശ്രീക്കുട്ടി അടുക്കളയുടെ അടുത്തേക്ക് നടന്ന് എത്തിയതും...
"നി എന്തൊക്കയാ പറയുന്നത് അവർ പിരിയാൻ കാരണം നീയാണ് എന്നോ... അതിനു എങ്ങനെ നിനക്ക് കഴിഞ്ഞു... ഞാനും നീയും ഒന്നിച്ചു ശ്രെമിച്ചു നടന്നില്ല പിന്നെ എങ്ങനെ നിനക്ക് ഒറ്റയ്ക്ക് അതിനു കഴിഞ്ഞു..." രാഹുൽ ഉച്ചത്തിൽ ചോദിച്ചു
"ശൂ... ഒന്ന് പതുകെ പറ... കടയിൽ ആരെങ്കിലും ഒരാൾ കേട്ടാൽ....പിന്നെ എല്ലാം. തകരും എല്ലാം... നി പുറത്ത് ആരെങ്കിലും ഉണ്ടോ എന്ന് നോക്കു എന്നിട്ട് മതി..." സുഹൈറ ഭയത്തോടെ പറഞ്ഞു
"ഇല്ല ഇവിടെ ആരും ഇല്ല ഞാൻ വരുമ്പോൾ നോക്കിയതാ... "രാഹുൽ അത് ഉറപ്പിച്ചു പറഞ്ഞു
"ഞാൻ പറയുന്നത് കേൾക്കുക അത്ര തന്നെ..."സുഹൈറ രാഹുലിനോട് ആജ്ഞാപിച്ചു...
സുഹൈറ പറഞ്ഞത് പ്രകാരം രാഹുൽ ചുറ്റും നോക്കി എന്നാൽ അവൻ ആരെയും കണ്ടില്ല... അപ്പോഴേക്കും ശ്രീക്കുട്ടി അവന്റെ കണ്ണിൽനിന്നും കാണാത്തവിധം മറഞ്ഞിരുന്നു..
"ഇപ്പോൾ പറ സത്യത്തിൽ എന്താണ് സംഭവിച്ചത്..." രാഹുൽ ആകാംഷയോടെ ചോദിച്ചു
"പറയാം നിന്നോട് എല്ലാ സത്യങ്ങളും ഞാൻ പറയാം... പല വഴികളും ചിന്തിച്ചു നോക്കി പക്ഷെ ചാരുവിന്റെയും ഇക്കയുടെയും പ്രണയം തകർക്കാൻ എന്നാൽ എനിക്ക് ഒരു വഴിയും വന്നില്ല എന്ന് മാത്രമല്ല വന്ന വഴികൾ എല്ലാം അടഞ്ഞു... ഒടുവിൽ ഞാൻ നിനക്ക് പോലും അറിയാതെ ഇവരുടെ പ്രണയത്തെ കുറിച്ച് അക്‌ബർഇക്കയോട് പറയുകയും ചെയ്തു എന്തെങ്കിലും സംഭവിക്കും എന്ന് കരുതിയ എനിക്ക് തിരിച്ചടിയാണ് കിട്ടിയത് അക്ബർ ഇക്കയും അവരുടെ പ്രണയത്തെ സ്വീകരിച്ചു... അദ്ദേഹം ഇവരുടെ ഈ റിലേഷൻ അംഗീകാരിക്കും എന്ന് ഞാൻ കരുതിയില്ല....അദ്ദേഹം ഈ കാര്യം നേരെ പോയി ആസിഫ് ഇക്കയോട് പറയുകയും ചെയ്തു അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു... അന്ന് ആസിഫ് ഇക്ക എന്റെ കള്ളത്തരം എല്ലാം പിടിച്ചു എന്ന് തന്നെ പറയാം.. ഒടുവിൽ എനിക്ക് എന്റെ മുഖമൂടി വലിച്ചു കീറേണ്ടി വന്നു..ഞാനും അദ്ദേഹം തമ്മിൽ ഒരു മത്സരം തന്നെയായി ഞാൻ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞു നിങ്ങളുടെ പ്രണയത്തെ ഞാൻ തകർക്കും ഞാനും നിങ്ങളെ സ്നേഹിക്കുന്നു എന്ന് നിങ്ങൾ താലികെട്ടുന്നത് എന്റെ കഴുത്തിൽ ആണ് എന്നും.....
"നി പറയുന്നത്..."വിശ്വസിക്കാൻ കഴിയാതെ രാഹുൽ ഇടയ്ക്കു കയറി ചോദിച്ചു
"ആ... പറയുന്നത് നി മുഴുവനുമായി കേൾക്കു...പിന്നീട് ഞങ്ങൾ രണ്ടുപേർക്കും വെല്ലുവിളിയായി ഞങ്ങൾ തമ്മിലുള്ള ഈ മത്സരം ഒരിക്കലും ചാരു അറിയരുതെന്ന് ഞാൻ അദ്ദേഹത്തോട് സത്യം വാങ്ങിച്ചു... അതുകൊണ്ടുതന്നെ ഇതുവരെ ഈ കാര്യം ചാരുവിനെ അറിയിച്ചിട്ടില്ല അറിഞ്ഞിരുന്നു എങ്കിൽ ഒരുപക്ഷേ ഞാൻ തോൽക്കുമായിരുന്നു.. അദ്ദേഹമത് പറയാത്തതാണ് ഞാൻ വിജയിക്കാൻ ഉള്ള ഒരു കാരണം തന്നെ... നമ്മുക്കിടയിൽ ഉള്ള ഈ ഒരു വെല്ലുവിളി ചാരു അറിഞ്ഞാൽ നിങ്ങളുടെ പ്രണയം ആത്മാർത്ഥമായി ഉള്ളതല്ല എന്നും അതിൽ ഒരു പവിത്രത ഇല്ലെന്നും ഞാൻ പറഞ്ഞതിൽ ആളും ഒന്നും മറച്ചു വെച്ചു...എന്റെ പ്രണയത്തിൽ എനിക്ക് വിശ്വാസം ഉണ്ടെന്നും ഇതു ഒരിക്കലും ചാരു അറിയില്ല എന്നും വാക്ക് തന്നു...പിന്നീട് അതിനുള്ള പദ്ധതികൾ ഞാൻ ഓരോന്നായി ആലോചിച്ചു തുടങ്ങി എവിടെയും എനിക്ക് ശരിയായി ഒന്നും കിട്ടിയില്ല അന്നേരമാണ് ആയിഷ ഉമ്മ എന്റെ മനസ്സിൽ വന്നത് സത്യങ്ങളെല്ലാം ഞാൻ ഉമ്മയോട് പറഞ്ഞു ഉമ്മാക്ക് ആണെങ്കിൽ മതത്തിനോട് ഭയങ്കര വിശ്വാസമാണ്. ... ആ വിശ്വാസം ഞാൻ എന്റെ ആയുധമാക്കി മാറ്റി... പിന്നീട് അത് വെച്ച് കളിക്കാൻ ഞാൻ തീരുമാനിച്ചു... ഞാൻ പറഞ്ഞ ഓരോ കാര്യങ്ങൾക്കും ഉമ്മയും സമ്മതിച്ചു പിന്നെ എന്റെ എല്ലാ പ്ലാനുകളും ഉമ്മയെ കൂട്ട് നിർത്തിയായിരുന്നു..... എല്ലാം ഉമ്മയെ വെച്ചായിരുന്നു... ഞങ്ങൾ ഇരുവരും ഒരു പ്ലാൻ തയ്യാറാക്കി അത് പ്രകാരം ഉമ്മ തന്നെയാണ് ചാരുവിനോടും ശ്രീക്കുട്ടിയോടും ഞാനും ഇക്കയും തമ്മിൽ പ്രണയത്തിലാണെന്നും ഇക്ക എന്റെ മുറിയിൽ വന്നു എന്നും കള്ളം പറഞ്ഞു... ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് ഉമ്മ ആണല്ലോ പിന്നെ പറയേണ്ടല്ലോ ചാരു നേരെ വന്ന് അതിനെ കുറിച്ച് അന്വേഷിച്ചത് എന്നോടായിരുന്നു കാരണം എനിക്ക് അറിയാം അവൾ എന്റെ അടുത്തേക്ക് മാത്രമേ വരൂ എന്ന്...കാരണം വീട്ടിൽ ഉണ്ടാക്കുന്ന പലഹാരം എന്റെ കയ്യിൽ തന്നെ കൊടുക്കണം എന്നായിരുന്നു ഞാൻ ഉമ്മയോട് പറഞ്ഞത് അതുകൊണ്ടുതന്നെ ഉമ്മയും അവരോടു അങ്ങനെ തന്നെ പറഞ്ഞു....പിന്നെ പറയണ്ടല്ലോ അവിടെ നിന്നും വന്ന ചാരു നേരെ എന്റെ അരികിൽ വന്നു എന്നോട് ചോദിച്ചു... കുറെ ഒഴിഞ്ഞു മാറിയ ശേഷം സങ്കടത്തോടെ ഞാൻ എല്ലാം അവളോട് പറഞ്ഞു... ഞാനും ഇക്കയും തമ്മിൽ സ്നേഹത്തിൽ ആണ് എന്നും ഇരുവരും ഒന്നിച്ചു ഒരു മുറിയിൽ കഴിഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാൽ ഏതു പെണ്ണ് സഹിക്കും അതുപോലെ ഞാൻ പറഞ്ഞത് സത്യമാണ് എന്നറിഞ്ഞതും ചാരും ആകെ തകർന്നു എന്ന് വേണം പറയാൻ ഇനി.... ഒരിക്കലും അവൾ എന്റെ ഇക്കയുടെ അടുത്തേക്ക് പോലും വരില്ല മുഖത്തുപോലും നോക്കിയില്ല ഈ ഒരു സമയം ഇക്കയുടെ മനസ്സിൽ ഞാൻ സ്ഥലം പിടിച്ചെടുക്കും സത്യം... കഴിയും എന്നെ കൊണ്ട് മാത്രമേ അതിനു കഴിയൂ...നിനക്ക് പറ്റുമെങ്കിൽ ഈ ഒരു ടൈമിൽ ചാരുവിന്റെ മനസ്സ് സ്വന്തമാക്കാൻ ശ്രമിച്ചു നോക്കൂ ബെസ്റ്റ് ഓഫ് ലക്ക്... "സുഹൈറ അഹങ്കാരത്തോടെ പറഞ്ഞു നിർത്തി
ഇതെല്ലാം അപ്പുറത്തുനിന്ന് ശ്രീക്കുട്ടിയും കേൾക്കുന്നുണ്ടായിരുന്നു എല്ലാം കേട്ട ശ്രീക്കുട്ടി ഞെട്ടിപ്പോയി... അവൾ ഉടനെതന്നെ ചാരുവിന്റെ അടുത്തേക്ക് പോയി താൻ കേട്ട സത്യങ്ങളെല്ലാം പറഞ്ഞു എന്നാൽ ചാരു അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല
"നീ വീണ്ടും ഓരോന്ന് പറഞ്ഞു പോരെ ഞാൻ പറഞ്ഞല്ലോ ശ്രീ എനിക്ക് റിലേഷൻഷിപ്പ് വേണ്ട ഞാൻ ഇത് അവസാനിപ്പിക്കുകയാണ്...അതല്ല ഇനിയും എന്നെ നിർബന്ധിക്കുകയാണ് നിന്റെ ശ്രമമെങ്കിൽ ഞാൻ ഈ കടയിൽ നിന്നും എന്തായാലും പോകും കൂട്ടത്തിൽ നമ്മുടെ ഫ്രണ്ട്ഷിപ്പ് കട്ട് ആക്കിയിരിക്കും ഞാൻ മനസിലായോ..."ചാരു ദേഷ്യത്തിൽ പറഞ്ഞു
"ടി ഞാൻ പറയുന്നത് സത്യമാണ് ചാരു ഒരുവട്ടം ഒരു വട്ടം നീ എന്നോട് സംസാരിക്ക് ഞാൻ പറയുന്ന ഒന്ന് വിശ്വസിക്ക്..." ശ്രീക്കുട്ടി അവളോട് കെഞ്ചി
"ഇനി ഇതിനെ കുറിച്ച് നി സംസാരിച്ചാൽ... " ചാരു ഒരു താക്കീത് നൽകി...
എന്നാൽ അപ്പോഴും ശ്രീ വിട്ടുകൊടുത്തില്ല...
"ടി പ്ലീസ് ഒരു തവണ എനിക്ക് ഒരു അവസരം..താ.. പ്ലീസ്..."
"ശെരി.. നിനക്കു വേണ്ടി അല്ലാതെ നിന്റെ കൊച്ചുമുതലാളിയെ വിശ്വാസം ഉള്ളത് കൊണ്ടല്ല..."ചാരു അവളുടെ നിർബന്ധത്തിനു വഴങ്ങി പറഞ്ഞു
"മതി എനിക്ക് നിന്റെ ഈ വാക്ക് മതി പക്ഷെ നി ഞാൻ പറയുന്നത് പോലെ ചെയ്യേണ്ടി വരും... അത് ചിലപ്പോ കുഞ്ഞിക്കയോട് സംസാരിക്കേണ്ടിയും വരും...."
"ദേ നോക്കു... നി എന്നെ ദേഷ്യം പിടിപ്പിക്കരുത്..."
"പ്ലീസ്... പ്ലീസ് ടി..എനിക്ക് വേണ്ടി.."
"നി എന്താ ച്ചാ ചെയ്യു...ഓരേ ഒരു അവസരം ഇനി ഞാൻ തന്നില്ല എന്ന് വേണ്ട... ഇതോടെ നിനക്കും എല്ലാം മനസ്സിലാക്കട്ടെ..."ചാരു പറഞ്ഞു
ചാരു അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും പോയി..
" സുഹൈറ നിനക്കല്ല ആത്മാർത്ഥ പ്രണയം തകർക്കാൻ ആർക്കും കഴിയില്ല... എനിക്കറിയാം ഇക്കയും ചാരുവും ഇരുവരും പരസ്പരം ഒരുപാട് സ്നേഹിക്കുണ്ട് അവർ പിരിയില്ല... പിരിക്കാൻ നിന്നെ ഞാൻ സമതിക്കില്ല... നിനക്കുള്ള തിരിച്ചടി ഉടനെ തന്നെ ഞാൻ തരും അതിനായി ആദ്യം ഞാൻ ഇക്കയെ കാണണം എന്റെ പ്ലാൻ അദ്ദേഹത്തോട് പറയണം.."ശ്രീക്കുട്ടി മനസ്സിൽ വിചാരിച്ചു...
തുടരും