ഉമ്മ പറയുന്നത് മുഴുവനും ചാരു സങ്കടത്തോടെ കേട്ടു... അവളുടെ മിഴികൾ നിറഞ്ഞു എങ്കിലും അവൾ അത് പുറമെ കാണിച്ചില്ല...
ജ്യൂസ് കുടിച്ച ശേഷം... അവർക്കു മുന്നിലായി പലഹാരപൊതികളും ആയിഷ വെച്ചു...
"ദാ.. ഇങ്ങള് ഇത് കഴിച്ചു നോക്കു ആദ്യം..." ആയിഷ പറഞ്ഞു
ഇരുവരും തങ്ങൾക്കു ഇഷ്ടമുള്ളത് കൈയിൽ എടുത്തു... പതിയെ കഴിച്ചു... മധുരമുള്ള ലഡ്ഡു കഴിക്കുന്ന സമയം ചാരുവിനു അത് കയപ്പുള്ള പോലെ തോന്നി...
"എങ്ങനെ ഉണ്ട്.."
"കൊള്ളാം... "ഉമ്മ നന്നായിട്ടുണ്ട്
"പിന്നേയ് ഞാൻ ഇങ്ങളോട് ഒരു കാര്യം ചോദിച്ചാ സത്യം പറയണം..."
" മ്മ്..."
"സുഹൈറ കടയിൽ എങ്ങനെ... "
"എങ്ങനെ എന്ന് വെച്ചാൽ... "
" അത്... എല്ലാവരോടും നല്ല മയത്തിൽ ആണോ പെരുമാറുന്നത്... എന്നാ ചോദിച്ചത്.. "
"മ്മ്... ഉമ്മ നല്ല കുട്ടിയാ എല്ലാവരോടും സ്നേഹത്തിലാ പെരുമാറുന്നത്.." ചാരു പറഞ്ഞു
അത് കേട്ടതും ശ്രീക്കുട്ടി അവളെ കോപത്തോടെ നോക്കി.. പല്ല് കടിച്ചു.. പക്ഷെ ചാരു അവളെ നോക്കി ഒരു പുഞ്ചിരി തൂകി...
"എന്നാ ശെരി മക്കള് ചെല്ല് കടയിലേക്ക്.." ആയിഷ പറഞ്ഞു
ഇരുവരും പെട്ടന്ന് തന്നെ കടയിലേക്ക് നടന്നു...
"എന്താടി ഇതൊക്കെ... " ശ്രീക്കുട്ടി കോപത്തോടെ ചോദിച്ചു
എനിക്കറിയില്ല... എനിക്കറിയില്ല... ചാരു വേദനയോടെ പറഞ്ഞു
"ശെരിക്കും ഇനി ആള് നിന്നെ... "
" വേണ്ട അത് പറയരുത് എനിക്ക് അത് സഹിക്കില്ല.. ഇനി എന്തായാലും ഇത് മുന്നോട്ടു കൊണ്ടുപോകാൻ ഞാൻ തയ്യാറല്ല... " ചാരു ദേഷ്യത്തിൽ അത് തീർത്തും പറഞ്ഞു
"നില്ക്കു ചാരു പെട്ടന്ന് ഒരു തീരുമാനം എടുക്കണ്ട... ആദ്യം അദ്ദേഹത്തെ ഒന്ന് കാണണം എന്നിട്ട് തീരുമാനിക്കാം എന്തായാലും... "
"ഇനി എന്ത് തീരുമാനിക്കാൻ ഇല്ല എല്ലാം ഇവിടെ അവസാനിച്ചു അത്ര തന്നെ... "
"പക്ഷെ ചാരു... നമ്മുക്ക് അദ്ദേഹത്തോട് ഒന്ന് ചോദിച്ചു നോക്കിയിട്ട്... എനിക്ക് ഉമ്മ പറഞ്ഞത് കേട്ടപ്പോ ദേഷ്യം തോന്നി എങ്കിലും അദ്ദേഹത്തോട് സംസാരിക്കാതെ ഒരു തീരുമാനം എടുക്കുന്നത് ശെരിയല്ല എന്ന് തോന്നുന്നു..."
"നിനക്ക് ഇപ്പോഴും മനസിലായില്ലേ ആ പറഞ്ഞത് വേറെ ആരുമല്ല അദേഹത്തിന്റെ ഉമ്മയാണ്... എനിക്ക് മനസിലായി എല്ലാം.. ഞാൻ മണ്ടിയായി... "ചാരു കണ്ണീരോടെ പറഞ്ഞു
"ഇല്ല.. ആളോട് ഞാൻ എന്തായാലും ഇതിനെ ക്കുറിച്ച് ചോദിക്കും എന്നിട്ട് മതി എന്ത് തീരുമാനം എങ്കിലും ..." ശ്രീക്കുട്ടി അത് മനസ്സിൽ സ്വയം പറഞ്ഞു
ഇരുവരും കടയിൽ എത്തിയതും... കൈയിൽ ഉണ്ടായിരുന്ന കവർ അക്ബറിന്റെ അടുത്തേക്ക് കൊണ്ടുപോയി
"ഉമ്മ തന്നതാ... "
" ഇപ്പോൾ ആർക്കും കൊടുക്കണ്ട വൈകുന്നേരം ചായക്ക് കൊടുത്താ മതി... തൽക്കാലം ഇത് നമ്മുടെ അടുക്കളയിൽ കൊണ്ടുപോയി വെയ്ക്കു... "
"മ്മ്..." ശ്രീക്കുട്ടി പെട്ടന്ന് തന്നെ അതെല്ലാം അടുക്കളയിൽ കൊണ്ടുപോയി
അന്നേരം അങ്ങോട്ട് മൂന്നാമത്തെ ഫ്ലോറിൽ നിന്നും ആസിഫ് വന്നു... അവൻ ചാരുവിനെ കണ്ടതും പുഞ്ചിരി തൂകി എന്നാൽ ചാരു അത് കണ്ടാഭാവം പോലും കാണിക്കാതെ പോയി... അത് കണ്ടതും ആസിഫിന് വല്ലാതെ സങ്കടം തോന്നി...ഇതെല്ലാം തന്നെ മുകളിൽ നിന്നും സുഹൈറ നോക്കി സന്തോഷിക്കുകയും ചെയ്തു...
"എന്റെ പ്ലാൻ വിജയിച്ചു .. ഇനിയും ഉണ്ട് നിനക്കുള്ള അടി വാങ്ങിക്കാൻ കാത്തിരുന്നോ.. ഇക്ക എന്റെയാ എന്റെ മാത്രം.."അവൾ സന്തോഷത്തോടെ പറഞ്ഞു
ഇതേ സമയം പലഹാരം അടുക്കളയിൽ വെച്ചതിനു ശേഷം ശ്രീക്കുട്ടിയും ചാരുവിന്റെ അടുക്കൽ വന്നു...അന്നേരം അങ്ങോട്ട് ആസിഫ് വന്നു...
"ചാരു അനക്ക് എന്തുപറ്റി... എന്താ അന്റെ മുഖത്തൊരു ദേഷ്യം.."
"വേണ്ട എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാൻ ഇല്ല... "തുണികൾ റാക്കിൽ ഒതുക്കി വെയ്ക്കുന്ന സമയം ചാരു പറഞ്ഞു
"പക്ഷെ എനിക്ക് നിന്നോട് സംസാരിക്കണം.."
"അവൾക്കു പകരം ഞാൻ സംസാരിച്ചാൽ മതിയോ ഇക്ക.." അതും പറഞ്ഞുകൊണ്ട് ശ്രീക്കുട്ടി അവരുടെ അരികിൽ വന്നു...
"എന്നാ പറ എന്താ ചാരു എന്നോട് മിണ്ടാത്തത്..."
"എങ്ങനെ മിണ്ടും ഇക്ക സുഹൈറയെ നിക്കാഹ് കഴിക്കാൻ പോകുന്നത് ഞങ്ങൾ അറിഞ്ഞു... "ശ്രീക്കുട്ടി പറഞ്ഞു
എന്ത് വെറുതെ അറിയാതെ...ഓരോന്നും പറയരുത്.. "
"ഓഹോ അപ്പോ ഞങ്ങൾ അറിഞ്ഞത് സത്യമല്ല എന്നാണോ ഇക്ക പറയുന്നത്..ഇക്ക ചെ എനിക്ക് പറയുവാൻ പോലും അറപ്പു തോന്നുന്നു... ഇക്ക രാത്രിയിൽ അന്തി ഉറങ്ങുന്നത് പോലും സുഹൈറയുടെ കൂടെയാണ് എന്നും ഞങ്ങൾ അറിഞ്ഞു... നിങ്ങൾ പ്രണയത്തിലാണെന്നും നിങ്ങടെ വിവാഹം ഉടനെ തന്നെ നടക്കുമെന്നും ഞങ്ങൾ അറിഞ്ഞു.... ഇനിയും ഞങ്ങളെ ഞങ്ങളുടെ വഴിയിൽ വിട്ടേക്കു അവൾ പാവമാണ്.. പ്ലീസ് ഇക്ക... ഇക്കയെ ഒന്ന് അടിച്ചതിനു അവൾക്കു കിട്ടേണ്ടതിലും കൂടുതൽ ശിക്ഷ ലഭിച്ചു... ഇനിയും ആ പാവത്തെ വെരുതെ വിടണം... ഇക്കയുടെ മനസ്സിൽ ഇങ്ങനെ ഒരു നീചൻ ഉണ്ടാകും എന്ന് ഞാൻ അറിഞ്ഞിരുന്നില്ല... "
"ശ്രീകുട്ടി ഞാൻ പറയുന്നതൊന്ന് വിശ്വസിക്ക് എല്ലാം കള്ളത്തരം ആണ് എനിക്ക് ഉമ്മ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എനിക്കറിയില്ല പക്ഷെ സുഹൈറ പറഞ്ഞതൊന്നും നിങ്ങൾ വിശ്വസിക്കരുത് .." ആസിഫ് പറഞ്ഞു
എന്നാൽ ശ്രീക്കുട്ടി ആസിഫ് പറഞ്ഞത് ഒന്നും ചെവികൊള്ളാതെ കൂടുതൽ ഒന്നും തന്നെ സംസാരിക്കാതെ അവൾ അവിടെനിന്നും നടന്നു നീങ്ങി
ഞാൻ ചാരുവിനെ ഇനി എന്തു പറഞ്ഞു വിശ്വസിപ്പിക്കും... ആസിഫ് സങ്കടത്തിൽ നിന്നു... ഇതെല്ലാം ദൂരെ നിന്നും ഒളിഞ്ഞു നോക്കുകയായിരുന്നു സുഹൈറ..
തുടരും