Who is Meenu's killer - 48 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 48

Featured Books
  • ભીતરમન - 58

    અમારો આખો પરિવાર પોતપોતાના રૂમમાં ઊંઘવા માટે જતો રહ્યો હતો....

  • ખજાનો - 86

    " હા, તેને જોઈ શકાય છે. સામાન્ય રીતે રેડ કોલંબસ મંકી માનવ જા...

  • ફરે તે ફરફરે - 41

      "આજ ફિર જીનેકી તમન્ના હૈ ,આજ ફિર મરનેકા ઇરાદા હૈ "ખબર...

  • ભાગવત રહસ્ય - 119

    ભાગવત રહસ્ય-૧૧૯   વીરભદ્ર દક્ષના યજ્ઞ સ્થાને આવ્યો છે. મોટો...

  • પ્રેમ થાય કે કરાય? ભાગ - 21

    સગાઈ"મમ્મી હું મારા મિત્રો સાથે મોલમાં જાવ છું. તારે કંઈ લાવ...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 48

കൂടുതൽ സമയം കളയാതെ റീനയുടെ കാറിൽ തന്നെ ഇരുവരും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു... കുറച്ചു ദൂരം മുന്നോട്ടു പോയതും പെട്ടന്ന് റീനയുടെ ഫോൺ റിങ് ചെയ്തു... റീന പതിയെ കാർ റോഡിന്റെ ഒരു വശത്തായി നിർത്തി..

" ഹലോ... പറയു തേൻമൊഴി.." റീന ചോദിച്ചു

"മാഡം.. ഇന്ന് ഒരു കുട്ടിയും പ്രസവത്തിൽ മരിച്ചിട്ടില്ല മാത്രമല്ല ഒരു കുഞ്ഞ് കുട്ടിയുടെ ബോഡി കിട്ടിയിട്ടുമില്ല ഇനിയിപ്പോ എന്ത് ചെയ്യും മാഡം...." തേൻമൊഴി ചോദിച്ചു

"നോക്ക് തേൻമൊഴി എനിക്ക് അത് ഒന്നും കേൾക്കണ്ട ഞാൻ പറഞ്ഞത് പോലെ നവജാതശിശു അവളുടെ അരികിൽ വേണം അതും മരിച്ച കുട്ടി അവളുടെ കുട്ടി എന്റെ കൈയിൽ എത്തണം അത്രതന്നെ..." റീന ഒരു താക്കീതു പോലെ അത് പറഞ്ഞു

" എങ്കിൽ അതിനു ഒരു ഐഡിയ മാത്രമേ ഉള്ളു ..." തേൻമൊഴി തിരിച്ചു പറഞ്ഞു

"എന്താ അത്.."

"അതിനു ഞാൻ മാത്രമല്ല നിങ്ങളുടെ പങ്കും വേണം.."

"നീ ഐഡിയ പറ എന്നിട്ട് തീരുമാനിക്കാം.."

"അത് പിന്നെ മാഡം ഇതിനു കുറച്ചൂടെ എമൗണ്ട് വേണം.."

"ഞാൻ പറഞ്ഞല്ലോ തേൻമൊഴി എമൗണ്ട് ഒരു പ്രശ്നമല്ല ഞാൻ എത്ര വേണമെങ്കിലും തരാം പക്ഷെ ഞാൻ പറഞ്ഞതെ നടക്കാൻ പാടൂ നീ ഐഡിയ പറ..."

"മാഡം അത് പിന്നെ മരിച്ച പിഞ്ചു കുഞ്ഞിന്റെ ശവശരീരം കിട്ടാത്തതിനാൽ ദേവകിയുടെ അടുക്കൽ ഒരു മരിച്ച കുഞ്ഞിനെ കാണിക്കുന്നത് അത് സാധ്യമല്ല അതിനാൽ ഒരേ ഒരു വഴി മാത്രം ദേവകി കുഞ്ഞിനെ കാണരുത്..."

" അത് എങ്ങനെ... " റീന ഒരു സംശയത്തോടെ ചോദിച്ചു

"ഇവിടെ അവളുടെ പ്രസവത്തിനു ഇപ്പോൾ നിൽക്കുന്നത് ഡോക്ടർ ലതദേവി ആണ് അവർക്കും നമ്മൾ കുറച്ചു പണം നൽകണം... എങ്കിൽ അവർ ദേവകിയുടെ വീട്ടുകാരോട് ദേവകിയുടെ കുഞ്ഞ് മരിച്ചു എന്ന് പറയും... അങ്ങനെ ഒരു ഡോക്ടർ പറയുമ്പോ ദേവകിയും അവളുടെ വീട്ടുകാരും പെട്ടന്ന് അത് വിശ്വസിക്കും... പക്ഷെ ആ വീട്ടുക്കാർ ആ കുഞ്ഞിനെ കാണണം എന്ന് ചോദിക്കരുത്...എങ്കിൽ നമ്മൾ രക്ഷപെട്ടു...ദേവകിക്ക് രെണ്ട്‌ മണിക്കൂർ കഴിയും ഒബ്സെർവേഷനിൽ നിന്നും മുറിയിൽ എത്താൻ അപ്പോഴേ ദേവകിക്ക് കുഞ്ഞിനേയും കാണിക്കു അന്നേരം അവളോട്‌ ഡോക്ടർ കാര്യം പറയും
പക്ഷെ അപ്പോഴും ദേവകി കാണാൻ വാശി പിടിച്ചാൽ അവളുടെ വീട്ടുക്കാർ തന്നെ അത് തടയണം...അതായത് അവൾ മയങ്ങി കിടക്കുന്ന സമയം തന്നെ കുഞ്ഞിന് ചെയ്യണ്ട കർമങ്ങൾ ചെയ്ത് എന്ന് അവർ പറയണം ഇത് സാധിക്കും എങ്കിൽ മാത്രമേ നമ്മുക്ക് മുന്നോട്ടു പോകാൻ കഴിയു... "തേൻമൊഴി പറഞ്ഞു

" ശെരി.."

" എങ്കിൽ മാഡം ഞാൻ പറഞ്ഞ എമൗണ്ട്... "

"കൊണ്ടുവരാം..."

"ഓക്കേ മാഡം..."തേൻമൊഴി പറഞ്ഞു

ഇരുവരും ഫോൺ കട്ട്‌ ചെയ്തതും..

"എന്താ എന്തിനാ ആ നേഴ്സ് വിളിച്ചത്.."പ്രകാശൻ പരിഭ്രമത്തോടെ ചോദിച്ചു

"അത് പ്രകാശ നവജാത ശിശുവിന്റെ ബോഡി കിട്ടിയില്ല എന്ന്.."

"അയ്യോ അപ്പോ എന്ത് ചെയ്യും.."

"ഒരു വഴി ഉണ്ട്.."

"എന്താണ്.."

"നീ! നിന്റെ അഭിനയം അതാണ്‌ ഒരേ ഒരു വഴി.." റീന പറഞ്ഞു

"മനസിലായില്ല.." പ്രകാശൻ ചോദിച്ചു

"ദേവകിയുടർ പ്രസവം നോക്കുന്ന ഡോക്ടർ നിന്റെ കുഞ്ഞ് മരിച്ചു എന്ന് അവളോട്‌ പറയും അങ്ങനെ ആ സത്യം അവൾ അറിഞ്ഞാൽ കുഞ്ഞിന്റെ മുഖം കാണാൻ വാശി പിടിക്കുന്ന ദേവകിയെ നീ തടുക്കണം നിനക്ക് മാത്രമേ അതിനു സാധിക്കു... അവളോട്‌ പറയണം കുഞ്ഞിന് വേണ്ട എല്ലാ കർമ്മവും നീ മയങ്ങി കിടക്കുമ്പോൾ ചെയ്തു എന്ന് പിന്നെ നിന്റെ അമ്മയും കുഞ്ഞ് മരിച്ചിട്ടില്ല എന്ന സത്യം അറിയണ്ട.."

" ശെരി.. ഞാൻ ഏറ്റു.. "

"നമ്മൾ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കാൻ ഇത് മാത്രമേ വഴിയുള്ളു... പണം അത് ഞാൻ കൊടുത്തോളം പക്ഷെ നിന്റെ അഭിനയം അത് ദേവകി വിശ്വസിക്കണം.. ഒരു തരി സംശയം ഉണ്ടാകരുത്..."

"മം..."

അങ്ങനെ അവർ പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ പോയി... ഹോസ്പിറ്റൽ ഗേറ്റിന് അരികിൽ എത്തിയതും.. റീന കാർ നിർത്തി

"അപ്പൊ പ്രകാശ പറഞ്ഞത് പോലെ ഒന്നും മറക്കണ്ട സംഭവിക്കുന്നത് എല്ലാം നമ്മൾ വിചാരിച്ചത് പോലെ ആകണം.."

"തീർച്ചയായും.."

"നിന്റെ പെർഫോമൻസ് ആണ് നമ്മുടെ ആയുധം..ഞാൻ ബാങ്കിൽ നിന്നും പണം കൊണ്ട് വന്നു ഇവിടെ നിൽക്കാം.."

"മം.." പ്രകാശൻ ഒന്ന് തലയാട്ടി ശേഷം കാറിൽ നിന്നും ഇറങ്ങി..

പ്രകാശൻ ഉടനെ തന്നെ ഹോസ്പിറ്റൽ ഗേറ്റ് മുറിഞ്ഞു അകത്തേക്ക് കയറി.. അന്നേരം പാർക്കിങ്ങിൽ ഉള്ള തന്റെ ഓട്ടോയിൽ ഇരിക്കുകയാണ് കണ്ണൻ...പ്രകാശൻ പെട്ടന്ന് ചുറ്റും നോക്കി അപ്പോഴാണ് കണ്ണന്റെ ഓട്ടോറിക്ഷ കണ്ണിൽ പെട്ടന്ന്.. പ്രകാശൻ പെട്ടെന്ന് തന്നെ അങ്ങോട്ട്‌ പോയി...

" ടാ കണ്ണാ....കണ്ണാ.. " ഓട്ടോയിൽ ചെരിഞ്ഞു കിടന്ന് മയങ്ങുന്ന കണ്ണനെ പ്രകാശൻ തൊട്ടു ഉണർത്തി

പെട്ടന്ന് ഒരു ഞെട്ടലോടെ കണ്ണൻ ചാടി എഴുന്നേറ്റു

"ആ പ്രകാശേട്ടാ..."

"കണ്ണാ എന്തുണ്ടായി എവിടെയാണ് ദേവകി.." പ്രകാശൻ ടെൻഷനോടെ ചോദിച്ചു

"പ്രകാശേട്ടാ പേടിക്കാൻ ഒന്നുമില്ല ചേച്ചിയെ ലേബർ മുറിയിലേക്ക് കൊണ്ടുപോയി.." കണ്ണൻ പറഞ്ഞു

"എവിടെയാ.." പ്രകാശൻ ചോദിച്ചു

"വരൂ.."കണ്ണൻ പറഞ്ഞു

കണ്ണൻ ഓട്ടോയിൽ നിന്നും ഇറങ്ങി ശേഷം ഇരുവരും പെട്ടന്ന് തന്നെ ഹോസ്പിറ്റലിന്റെ അകത്തേക്ക് കയറി... നേരെ ലേബർ പ്രസവമുറിയുടെ അടുത്തേക്ക് നടന്നു ചെന്നു... അപ്പോൾ ലേബർ മുറിയുടെ അടുത്തായി ഉള്ള ചെയ്യറിൽ ഇരിക്കുകയാണ് സരോജിനി...

" അമ്മേ.. ദേവകി..." പ്രകാശൻ സരോജിനിയോട് ചോദിച്ചു

" മോനെ അവളെ അകത്തേക്ക് കൊണ്ടുപോയി..." സരോജിനി മറുപടിയായി പറഞ്ഞു

"ഡോക്ടർ എന്തെങ്കിലും പറഞ്ഞോ.." പ്രകാശൻ വീണ്ടും ചോദിച്ചു

"അവൾക്കു കുടിക്കാൻ ജ്യൂസ്‌ വാങ്ങിച്ചു തരാൻ പറഞ്ഞു പിന്നെ നോർമേൽ ഡെലിവറി ആകും എന്ന്..." സരോജിനി പറഞ്ഞു

"മം...ഞാൻവാങ്ങിച്ചു വരാം.."

"വേണ്ട പ്രകാശേട്ടാ ഞാൻ മേടിച്ചു വരാം ചേട്ടൻ ഇവിടെ ഇരിക്ക്..."കണ്ണൻ പ്രകാശനെ ഒന്ന് തടഞ്ഞു... ശേഷം അവൻ അവിടെ നിന്നും തിരിഞ്തും

"കണ്ണാ പൈസ.." പ്രകാശൻ പോക്കറ്റിൽ കൈ വെച്ചുകൊണ്ട് ചോദിച്ചു

"വേണ്ട എന്റെൽ ഉണ്ട്..." കണ്ണൻ അതും പറഞ്ഞുകൊണ്ട് മുന്നോട്ടു നടന്നു

"അമ്മേ എന്താണ് ഇതൊക്കെ.." കണ്ണൻ കൺവെട്ടത് നിന്നും മറന്നതും പ്രകാശൻ ചോദിച്ചു

"ഞാൻ ഈ ചോദ്യം നിന്നോട് ചോദിക്കേണ്ടതാണ്... അവൾ ഗർഭിണിയാണ് എന്ന് നിനക്ക് അറിയില്ലേ..." സരോജിനി കോപത്തോടെ ചോദിച്ചു

"ഇല്ല അമ്മേ സത്യം... എനിക്കറിയില്ല അവൾ എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല.."

"നീ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.. ഇത്രയും രാത്രി അവളുടെ കൂടെ കിടന്നുറങ്ങുന്ന നിനക്ക് അവൾ ഗർഭിണിയാണ് എന്ന് അറിയില്ല എന്ന് പറഞ്ഞാൽ എന്തോ വിശ്വാസമാകുന്നില്ല...എനിക്ക് ഒരു സംശയവും ഉണ്ട്..." സരോജിനി പറഞ്ഞു

"സംശയമോ എന്ത് സംശയം.." ഒന്നും മനസിലാകാതെ പ്രകാശൻ ചോദിച്ചു

"അല്ല എനിക്ക് തോന്നുന്നു നീ അവളെ സ്നേഹിക്കുന്നു എന്ന് ഭാര്യയായ്‌ കാണുന്നു എന്ന്...ഒരുപാട് രാത്രി കൂടെ കിടന്നപ്പോ പഴയതെല്ലാം നീ മറന്നു അവളെ സ്വീകരിച്ചോ അതോ സ്വന്തം കുഞ്ഞിനോടുള്ള സ്നേഹമോ.." സരോജിനി കോപത്തോടെ ഒരു നോട്ടം പാസാക്കി കൊണ്ട് ചോദിച്ചു

"അമ്മേ.."

"വേണ്ട ഒന്നും പറയണ്ട പക്ഷെ ഒന്ന് ഓർത്തോ നിന്റെ മകളെ നിനക്ക് ആദ്യം ഉണ്ടായ നമ്മുടെ മീനുവിനെ അനാഥയാക്കിയതും നീ സ്നേഹിച്ചു താലി കെട്ടിയ മാലതി നിന്നെ വിട്ടു പോകാനും എന്റെ വീട് നഷ്ടമായതും നമ്മുടെ ഗ്രാമത്തിൽ ഒരു ചീത്ത പേര് പോലും ഇല്ലാത്ത ജീവിച്ച നമ്മൾ നാണക്കേട് കാരണം എല്ലാം വിട്ട് ഇങ്ങോട്ട് ചേക്കേറാനും കാരണം ഇവൾ ഒറ്റ ഒരുത്തിയാണ് എന്ന് മറക്കണ്ട..."

"അമ്മേ ദയവു ചെയ്ത് എന്നെ വിശ്വാസിക്ക് എനിക്ക് അവളോട്‌ ഒരു ഇഷ്ടവുമില്ല അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഒരിക്കലും എനിക്ക് എന്റെ കുഞ്ഞായി അംഗീകരിക്കാനും കഴിയില്ല... ഞാൻ പറയുന്നത് വിശ്വാസമാകുന്നില്ല എങ്കിൽ എനിക്ക് ഒരു ഐഡിയ... അത് ചെയ്‌താൽ അമ്മ എന്നെ വിശ്വസിക്കും..." പ്രകാശൻ പറഞ്ഞു

"എന്ത് ഐഡിയ.."

"അവൾ കുഞ്ഞിനെ പ്രസവിക്കട്ടെ പക്ഷെ ആ കുഞ്ഞ് അവളുടെ കൂടെ വീട്ടിലേക്കു വരില്ല പകരം ആ കുഞ്ഞ് ഒരു അനാഥാലയത്തിലെ എത്തു... നമ്മളെ പറ്റിച്ചു അവൾ പ്രസവിക്കുന്ന ഈ കുഞ്ഞ് അവളുടെ കൂടെ ഉണ്ടാകില്ല... അവൾ ഒരു നാടകം നടത്തിയത് പോലെ നമ്മളും ഒരു നാടകം നടത്തും..." പ്രകാശൻ പറഞ്ഞു

"അത് എങ്ങനെ.."

"അതൊക്കെ ഞാൻ ഏറ്റു പക്ഷെ അമ്മയും എന്റെ കൂടെ നിൽക്കണം ഞാൻ പറയുന്നത് പോലെ അഭിനയിക്കണം..." പ്രകാശൻ പറഞ്ഞു

"ശെരി.." സരോജിനി അതിനു സമ്മതിച്ചു

"എങ്കിൽ ഞാൻ ആദ്യം ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം.."

അപ്പോഴേക്കും ദേവകിക്ക് ഒരു മകൻ ജനിച്ചു കഴുത്തിൽ മറുക്കുള്ള ഒരു അഴകാർന്ന ആൺകുട്ടി... പത്തുമാസം അമ്മയുടെ വയറ്റിൽ കിടന്ന് പുറത്തേക്കു വന്ന ആ കുഞ്ഞിന് അറിയില്ലായിരുന്നു താൻ ഇനിയും കുറച്ചു നേരത്തിനുള്ളിൽ തന്റെ അമ്മയിൽ നിന്നും പിരിയും എന്ന്! അതെ എന്നന്നേക്കുമായി പിരിയും എന്ന്...


തുടരും