"എനിക്ക് നിന്നിൽ നിന്നും വേണ്ടത് ഇത് അല്ല പകരം നിന്റെ സ്നേഹം മാത്രമാണ്... നി നിന്നെ തരുന്നതില്ലോ..ഞാൻ അത് സ്വീകരിക്കുന്നതില്ലോ അല്ല എനിക്കുള്ള സമ്മാനം അത് നിന്റെ സ്നേഹം മാത്രാമാണ് അതിനേക്കാൾ വലുതായി ഒന്നുമില്ല ഒന്നുo..."
ആസിഫ് പറഞ്ഞത് കേട്ടതും ചാരു ഒന്നൂടെ മുറുകെ കെട്ടിപിടിച്ചു... അവന്റെ മാറിൽ അവന്റെ ശരീരം മണവും ആസ്വദിച്ചു കിടന്നു...
"അല്ല ഇക്ക എങ്ങനെ ഇങ്ങോട്ട്... "ചാരു അവന്റെ മാറിൽ ചാരി കൊണ്ട് ചോദിച്ചു
"അത് ഞാൻ പറഞ്ഞിട്ടാ..." പെട്ടന്ന് അങ്ങോട്ട് വന്ന ശ്രീക്കുട്ടി പറഞ്ഞു
ഇരുവരും വേറിട്ടു നിന്നുകൊണ്ട് ശ്രീകുട്ടിയെ നോക്കി... ചാരു അവളെ നോക്കി നാണത്തോടെ ഒരു പുഞ്ചിരി നൽകി...
" ഓ .. അപ്പോഴേക്കും ഇങ്ങു എത്തിയോ ന്റെ പെണിനെ എനിക്ക് ഒറ്റയ്ക്ക് കിട്ടുന്നത് പോലും ഇല്ല നി കാരണം.." ആസിഫ് പറഞ്ഞു
"അത് ശെരി. ഇപ്പോ ഞാൻ നിങ്ങള്ക്ക് സ്വർഗ്ഗത്തിലെ കാട്ടുറുമ്പായ..."
"അത് പിന്നെ പറയണോ.." ചാരു പറഞ്ഞു
"ഹമ്പടി അപ്പോ നീയും ശെരിയല്ല... ഞാൻ സിംഗിൾ... മുറട്ട് സിംഗിൾ..." ശ്രീക്കുട്ടി പുഞ്ചിരിയോടെ പറഞ്ഞു
മൂവരും അത് കേട്ട് ചിരിച്ചു... ഈ സമയം ഇതെലാം മറഞ്ഞു നിന്നുകൊണ്ട് കാണുന്ന സുഹൈറയുടെ മിഴികൾ നിറഞ്ഞു..
"ഇല്ല എന്തു സംഭവിച്ചാലും ഞാൻ ഇത് തകർക്കും.."സുഹൈറ മനസ്സിൽ വിചാരിച്ചു
ഉടനെ സുഹൈറ അവളുടെ കൈയിൽ ഉണ്ടായിരുന്ന ഫോണിൽ അവർ മൂന്നുപേരുടെയും ഫോട്ടോ പകർത്തി...
"നടക്കുന്നത് എന്താണ് എങ്കിലും അത് നമ്മുക്ക് അനുയോജ്യമായ രീതിയിൽ മാറ്റണം അതിനു എനിക്ക് ഇത് മതി... ഈ സന്ദർഭത്തിൽ കരഞ്ഞു നിൽക്കാതെ ഈ സിറ്റുവേഷൻ ഞാൻ എനിക്ക് അനുകൂലമായി മാറ്റുകയും ഇരുവരെയും പിടിക്കുകയും ഇവരുടെ റിലേഷൻ തകർക്കുകയും ചെയ്യും..."സുഹൈറ മനസ്സിൽ വിചാരിച്ചു
" പിന്നേയ് ഇങ്ങനെ ഇവിടെ നിന്നു സമയം കളയണ്ട ബര്ത്ഡേ ബോയ്നെ അന്വേഷിക്കും പൊക്കോ..."പിന്നെ അത് ഒരു പ്രശ്നമാകും
മം...ആസിഫ് വന്റെ ചാരുവിന്റെ നെറ്റിയിൽ ശ്രീക്കുട്ടിയുടെ മുന്നിൽ വെച്ചു തന്നെ ഒരു മുത്തം നൽകി അവിടെ നിന്നും ഇരുവരെയും നോക്കി പുഞ്ചിരിച്ച ശേഷം യാത്രയായി..
ഈ സമയം അവനെ തിരയുന്ന അവന്റെ ഉമ്മ ആയിഷ അവന്റെ അരികിൽ എത്തി
"മോനെ ഇജ്ജ് എവിടെയായിരുന്നു.. ഞാൻ കുറവനേരമായി നിന്നെ നോക്കുന്നു.. നിന്നെ അന്വേഷിക്കുന്നു എല്ലാവരും..."
"ഉമ്മ ഞാൻ ഒന്ന് ബാത്‌റൂമിലേക്ക്.." ആസിഫ് പറഞ്ഞു
"മം.. വാ മ്മടെ പള്ളിയിലെ ഉസ്താദ് വിളിക്കണ്ട്... അന്നേ..."
മം.. അവൻ ഉമ്മാന്റെ കൂടെ ഉസ്താദിനെ കാണാൻ നടന്നു
"ടി നിന്റെ പ്രശ്നം സോൾവായോ നി ഒക്കെ അല്ലെ എന്നാ നമ്മുക്കും അങ്ങോട്ട് പോകാം..."
"മം.." ചാരു നാണത്തോടെ പറഞ്ഞു
"എന്താ പെണ്ണിന്റെ മുഖത്തെ ചിരി.."
"അപ്പോ ഞാൻ ചോദിക്കണ്ടേ.."
"നി എന്നും ഇങ്ങനെ ചിരിക്കണം അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം..."
ഇരുവരും അവിടെ നിന്നും പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് പോയി...അപ്പോഴേക്കും എല്ലാവർക്കും കേക്കുമായി അശോകൻ വന്നു... ചാരുവും ശ്രീക്കുട്ടിയും അശോകന്റെ കൈയിൽ നിന്നും കേക്ക് വാങ്ങിച്ചു കഴിച്ചു..എന്നിട്ട് ആയിഷയെയും തിരക്കി നടന്നു... ആയിഷയെ കണ്ടതും
" ഉമ്മ... സമയമായി.. എന്നാൽ ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ.." ശ്രീക്കുട്ടി പറഞ്ഞു
" അത് പറ്റില്ല കഴിച്ചിട്ട് പോയാ മതി...ഉമ്മ കണ്ടില്ല മക്കളെ ഒന്നും വിചാരിക്കല്ലേ തിരക്കിൽ പെട്ടുപോയി...അതാ കാണാതിരുന്നത് വാ വലതും കഴിക്കാൻ നോക്കു..."
"ഏയ്യ് അത് കുഴപ്പമില്ല ഉമ്മ ഇപ്പോ വേണ്ട... ഈ സമയത്തു കഴിച്ചു ശീലമില്ല അതുകൊണ്ട് ഞങ്ങൾ പോകാൻ നോക്കട്ടെ... "ചാരു പറഞ്ഞു
"അത് ശെരി ഇതാണോ മര്യാദ... കഴിച്ചിട്ട് പോയാ മതി.. അല്ലെങ്കിൽ ഞാൻ ഇതെല്ലാം നിങ്ങളുടെ കുഞ്ഞിക്കയോട് വലിയക്കയോടും പറയും ...ആയിഷ തീർത്തും
" അയ്യോ... വേണ്ട ഞങ്ങൾ. കഴിച്ചോളാം.." ശ്രീക്കുട്ടി പറഞ്ഞു
"മം.. കടയിൽ ഉള്ള എല്ലാവരെയും വിളിച്ചോളൂ..." ആയിഷ പറഞ്ഞു
"മം.."
ചാരുവും ശ്രീക്കുട്ടിയും കടയിൽ ഉള്ളവരെയെല്ലാം ഭക്ഷണം കഴിക്കാൻ വിളിച്ചു ... എല്ലാവരും ഒരുമിച്ചു പോയി ഭക്ഷണം കഴിക്കാൻ ഇരുന്നു...
എല്ലാവരുടെയും വായിൽ കപ്പൽ ഓടിക്കാൻ മാത്രം വെള്ളം വരും രീതിയിൽ ആയിരുന്നു ബിരിയാണിയുടെ മണം... ചാരുവും ശ്രീക്കുട്ടിയും അടുത്തിരുന്നു... എല്ലാവരും ബിരിയാണി ആസ്വദിച്ചു കഴിക്കാൻ തുടങ്ങിയതും ആസിഫ് അവരുടെ അരികിൽ വന്നു..
"ദേ നോക്കു ഇവിടെ എല്ലാവർക്കും എത്ര വേണച്ചാലും ഭക്ഷണം കൊടുക്കണം ട്ടാ.. മ്മടെ കടയിലെ ആൾക്കാരാ..." ആസിഫ് പറഞ്ഞു
"മ്മം.... ശെരി ഇക്ക..."കാറ്ററിംഗ് പയ്യൻ പറഞ്ഞു
ആസിഫ് അവിടെ തന്നെ നിന്നുകൊണ്ട് ചാരുവിന് തന്നെ നോക്കുന്ന സമയം അവൾക്കു ഭക്ഷണം കഴിക്കാൻ കഴിയാതെ മടിച്ചു നിന്നു...അത് മനസിലാക്കിയ ആസിഫ് അവളെ നോക്കി കഴിച്ചോ എന്ന് ആoഗ്യം കാണിച്ചുകൊണ്ട് അവിടെ നിന്നു പോയി...
ഭക്ഷണം കഴിച്ചതിനു ശേഷം എല്ലാവരും എല്ലാവരോടും യാത്ര പറഞ്ഞു പുറപ്പെട്ടു ഈ സമയം ചാരുവും ശ്രീകുട്ടിയും കൂട്ടുക്കാരുമായി സംസാരിച്ചു നിൽക്കുന്ന ആസിഫിന്റെ അരികിൽ പോയി...
"ഇക്ക... എന്ന ഞങ്ങള് ഇറങ്ങാൻ നോക്കട്ടെ..."
"കുറച്ചൂടെ കഴിഞ്ഞിട്ട് പോയാ പോരെ..." ആസിഫ് ചാരുവിനെ നോക്കി പറഞ്ഞു
"ഇല്ല ഇക്ക സമയമായി.."
"ഇവിടുത്തെ കാറിൽ വെണേൽ കൊണ്ടാക്കാം.."
"ഏയ്യ് അത് വേണ്ട..."ശ്രീക്കുട്ടി പറഞ്ഞു
"മം... ശെരി.."
പിന്നെ അവരെ ആസിഫ് നിർബന്ധിക്കാൻ നിന്നില്ല... ആസിഫ് ചാരുവിനെയും ചാരു ആസിഫിനേയും നോക്കി ചെറിയ സങ്കടത്തോടെ നോക്കി യാത്ര പറഞ്ഞു.. ചാരുവും ശ്രീക്കുട്ടി നടന്നു നീങ്ങിയതും
"ആ.. ഹൈറ്റ് ഉള്ള കുട്ടി കൊള്ളാം.... ഇരു നിറമാണ് എങ്കിലും നല്ല സ്ട്രക്ചർ എനിക്ക് ഇഷ്ടമായി...കിട്ടുകയാണ് എങ്കിൽ ഇതുപോലെ ഒരെണ്ണം... ഒരു രാത്രിയെങ്കിലും..." ആസിഫിന്റെ കൂട്ടുക്കാരൻ ഷിജു പറഞ്ഞു
"ച്ചി നിർത്ത് ടാ..."
"ഏയ്യ് നിനക്ക് എന്തു പറ്റി ഓള് നിന്റെ കടയിലെ സ്റ്റാഫ് അത്രയല്ലേ ഉള്ളു..."
"അല്ല... ഓള് ന്റെ ജീവനാ..."
"നി പറയുന്നത്.." അവന്റെ മറ്റൊരു കൂട്ടുക്കാരൻ ചോദിച്ചു
"മം..സത്യം ഞാനും ഓളും തമ്മിൽ ഇഷ്ടത്തിലാണ്..."
"അതിനെന്താ സ്നേഹിച്ചോ... ആ അപേരിൽ ഓളെ നി യൂസ് ചെയാൻ അല്ലെ... നിന്റെ ആവശ്യം കഴിഞ്ഞാൽ പറ ഞാനും ഒന്ന് ട്രൈ ചെയ്യട്ടെ..." ഷിജു വീണ്ടും പറഞ്ഞു
അതുകേട്ടതും ദേഷ്യം സഹിക്കാൻ കഴിയാതെ ആസിഫ് അവന്റെ ഷർട്ടിനു കയറി പിടിച്ചു.. അപ്പോഴേക്കും കൂടെ ഉണ്ടായിരുന്ന മറ്റു ഫ്രണ്ട്സ് അവനെ പിടിച്ചു മാറ്റി....
"നി വിചാരിക്കുന്നത് പോലെ അവൾ എനിക്ക് ഒരു ടൈംപാസ്സ് അല്ല...അവൾ എനിക്ക് അന്റെ ജീവൻ ആണ്..."
അത് കേട്ടതും ഷിജു ആസിഫിനോട് അവൻ പറഞ്ഞതിന് ക്ഷമ ചോദിച്ചു... ശേഷം എല്ലാവരും ഇടപെട്ടു കൊണ്ട് ആ പ്രശ്നം സോൾവാക്കി...
അങ്ങനെ അടിച്ചും പിടിച്ചും ചിരിച്ചും കളിച്ചും വീട്ടിലെ എല്ലാവരും റിലേറ്റീവ്സും സന്തോഷത്തോടെ ആ സമയം തള്ളി നീക്കി... അന്ന് രാത്രി ചാരുവിൽ നിന്നും
I Love You എന്ന മെസേജ് ആസിഫിന്റെ ഫോണിൽ ചെറിയൊരു നാദത്തോടെ വന്നു...
അത് കണ്ട ആസിഫ് ഉടനെ തന്നെ അവൾക്കു ഫോൺ ചെയ്തു...
"ഇന്ന് ഞാൻ വളരെ സന്തോഷത്തിലാണ്.." ആസിഫ് പറഞ്ഞു
"ആാാ അത് പിന്നെ ബര്ത്ഡേ അല്ലെ... സോറി ഞാൻ ഒന്ന് വിഷ് ചെയ്തില്ല... ഒന്നും തരുകയും ചെയ്തില്ല.."
" ശെരിയാ നി ഒന്ന് വിഷ് ചെയ്തില്ല..."
" സോറി... "
"നി അത് നിർത്ത്... വിട്ടുകള.. ഞാൻ ഇന്ന് വളരെ ഹാപ്പിയാണ്... ഇതുവരെ ഞാൻ എന്റെ ബര്ത്ഡേ ദിവസം ഇത്രയും ഹാപ്പിയായിട്ടില്ല...ഇനി നി എന്നെ വിട്ടു പിരിയരുത് ചാരു എനിക്ക് അത് സഹിക്കില്ല..."
"ഇല്ല ഇക്ക ഒരിക്കലും ഞാൻ നിങ്ങളെ വിട്ടു പിരിയില്ല.. എന്നും ഉണ്ടാകും കൂടെ.."
ഇരുവരും ഓരോന്നും പറഞ്ഞു അവരുടെ സ്നേഹം പങ്ക് വെച്ചു... അപ്പോഴേക്കും ചാരുവിന്റെ അമ്മ അത്താഴം കഴിക്കാൻ വിളിച്ചു...
"എന്നാല്ലെ ഇക്ക അമ്മ അത്താഴം കഴിക്കാൻ വിളിക്കുന്നു നമ്മുക്ക് നാളെ കാണാം.."
"മം.."
ഇരുവരും പിന്നെയും ഒരു I love you പറഞ്ഞത്തിനു ശേഷം ഫോൺ കട്ട് ചെയ്തു... ഇതേ സമയം സുഹൈറ അവളുടെ മുറിയിൽ ഓരോന്നും ആലോചിച്ചുകൊണ്ട് ഇരുന്നു...
"ഇത് ഞാൻ ആദ്യം ആരോട് പറയണം...വലിയക്കയോടോ അതോ ഉപ്പയോടോ ഉമ്മയോടോ.. വലിയക്കയോട് പറയാം അതായിരിക്കും എനിക്കും നല്ലത്...ഇത് ഞാൻ തകർക്കും.."അവൾ അങ്ങനെ ഓരോന്നും ആലോചിച്ചുകൊണ്ട് ആ രാത്രി തള്ളി നീക്കി..
പിറ്റേന്ന് രാവിലെ നേരം പുലർന്നതും സുഹൈറ എല്ലാവർക്കും ചായയുമായി പോകുന്ന സമയം സുഹൈറ നേരെ വലിയക്കയുടെ മുറിയിൽ കയറി...ചായ ടേബിളിന്റെ മേൽ വെച്ച ശേഷം അവൾ. അക്‌ബറിനെ നോക്കി..
"ഇക്ക എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്...."സുഹൈറ ചെറിയ മടിയോടെ ആ വിഷയം ആരംഭിച്ചു
"എന്താ മോളെ പറ.."
"ഇക്ക അത് പിന്നെ ആസിഫ്ക്ക.."
"എന്താ അവനു എന്തെങ്കിലും പറ്റിയോ അതോ അനോട് എന്തെങ്കിലും മോശമായി..."
"ആയോ അത് ഒന്നുമല്ല അത് പിന്നെ..."
"ഇജ്ജ് മടിക്കാതെ കാര്യം പറയു എനിക്ക് ജോലിയുണ്ട്..."
"അത് പിന്നെ ഇക്ക ആസിഫ്ക്ക ഒരു പെണിനെ സ്നേഹിക്കുണ്ട്..."
"ആ അതൊക്കെ ഈ പ്രായത്തിൽ സംഭവിക്കുന്നത് തന്നെയാണ്.."
"അല്ല ഇക്ക ആള് സ്നേഹിക്കുന്നത് നമ്മുടെ കടയിൽ തന്നെ ഉള്ള ഒരു കുട്ടിയാണ്... അതും ആ കുട്ടിയെ തന്നെ നിക്കാഹ് ചെയ്യുകയുള്ളൂ എന്ന രീതിയിൽ ആണ്..."
"ആണോ... അപ്പോ അത് ഒരു തമാശയല്ല.."
"അല്ല.."
"ആരാണ് ആ കുട്ടി അനക് അറിയുമോ.."
"അത് മ്മടെ കടയിൽ ഉള്ള ചാരുവിനെ.."
"ഇജ്ജ് പറയുന്നത്.."
"സത്യമാണ് ഇക്ക."
അത് കേട്ടതും അക്‌ബർ വേഗം തന്നെ സുഹൈറയുടെ കൈയിൽ പിടിച്ചുകൊണ്ടു ആസിഫിന്റെ മുറി ലക്ഷ്യമാക്കി നടന്നു...
"ഇക്ക നമ്മൾ എങ്ങോട്ടാ.."
"ഓനോട് ചോദിക്കാൻ.."
"അത് പിന്നെ ഇപ്പോ തന്നെ ചോദിക്കണ്ട.. നമുക്ക് അതിനു ഒരു നേരവും കാലവും വരും..."
"അങ്ങനെ പറഞ്ഞാൽ പറ്റില്ല ഇതൊക്കെ മുളയിലെ നുള്ളണം.... നി വാ...."
എന്തു ചെയ്യണം എന്നറിയാതെ സുഹൈറയും അക്‌ബറിന്റെ കൂടെ നടന്നു.. അവർ ഇരുവരും ആസിഫിന്റെ മുറിയിലേക്ക് എത്തിയതും വാതിലിൽ മുട്ടി ഈ സമയം എക്സ്സൈസ് ചെയ്യുകയായിരുന്നു ആസിഫ്... തന്റെ ശരീരത്തിലെ വിയർപ്പിൻ തുളികൾ തുടച്ച ശേഷം അവൻ മുറിയുടെ വാതിൽ തുറന്നു
"എന്താ രണ്ടാളും രാവിലേ..."
ഉത്തരം പറയാൻ നിൽക്കാതെ അക്‌ബർ മുറിയുടെ അകത്തേക്കുനകയറി...
" ടാ ഇജ്ജ് മ്മടെ കടയിലെ ചാരുവുമായി പ്രണയത്തിൽ ആണോ... "
പെട്ടന്ന് ആ ചോദ്യം കേട്ടതും ആസിഫ് ഒന്ന് ഞെട്ടി..
"അത് പിന്നെ ഇക്ക..." ആസിഫ് പേടിയോടെ ഒന്ന് പതറി
"ഞാൻ ചോദിച്ചതിന് ഉത്തരം. കിട്ടിയില്ല.."
"അത് പിന്നെ.."
"പറയ്യ്.."
"മം... അതെ ഇക്ക ഓള് ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല..."മനസ്സിൽ ചെറിയൊരു ധൈര്യം സംഭരിച്ചുകൊണ്ട് ആസിഫ് അക്‌ബറിനോട് പറഞ്ഞു
"മിടുക്കൻ.."
"ഇക്ക.."
"ഓള് നല്ല കുട്ടിയാടാ മിടുക്കിയാണ്...ഇജ്ജ് ജാതി, മതം, ഒന്നുo നോക്കണ്ട അനക്ക് ഇഷ്ടമാണോ ഓള് അന്റെ ബീവിയായിരിക്കും ഞമ്മള് കൂടെ... അനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു... ഇതിപ്പോ മ്മടെ സുഹൈറ പറഞ്ഞാ അറിഞ്ഞത് അതാണ് ചെറിയൊരു സങ്കടം..."
"ഇക്ക പറയുന്നത്.."
"അനക്ക് വിശ്വാസം ആകുന്നില്ലെ... സത്യം ഓള് നല്ല കുട്ടിയാ നമ്മുക്ക് ഒന്നും വേണ്ട ഓളെ കിട്ടിയാൽ മതി.. പിന്നെ ഓളെ പറ്റിക്കാൻ ആണ് എങ്കിൽ വേണ്ട നിർത്തിക്കാളെ അല്ല അന്റെ ജീവിതകാലം മുഴുവനും ഓള് ഉണ്ടാകും ച്ചാ മതി ഈ റിലേഷൻ കാരണം ഓള് പാവമാണ്... നല്ല കുട്ടിയുമാണ് ഓളുടെ മാത്രമല്ല ഒരു പെണ്ണിന്റെയും ശാപം മേടിക്കണ്ട ഇയ്യ്..."
"ഇല്ല ഇക്ക ഓള് എന്റെ ജീവൻ ആണ്..."
"എങ്കിൽ ഞാൻ ഉണ്ട് കൂടെ... അതുംപറഞ്ഞുകൊണ്ട് അക്‌ബർ ആസിഫിന്റെ തോളിൽ തട്ടി പുറത്തേക്കു പോകാൻ തിരിഞ്ഞു...
"പിന്നേയ് ഇജ്ജ് ഇവളെ ഒന്ന് സൂക്ഷിച്ചോ... അക്‌ബർ സുഹൈറയെ നോക്കി ആസിഫിനോട് പറഞ്ഞുകൊണ്ട് അവിടെ നിന്നും പുറത്തേക്കു പോയി
എന്തുചെയ്യണം എന്തു പറയണം എന്നറിയാതെ ആകെ മിഴിച്ചു നില്പാണ് സുഹൈറ അവൾ ഉടനെ പുറത്തേക്കു പോകാൻ നോക്കിയതും
"സുഹൈറ ഒന്ന് നിന്നെ.."
അവൾ പേടിയോടെ നിന്നു... തന്റെ പ്ലാൻ ആകെ കുഴഞ്ഞുമറിഞ്ഞ വേദനയും ആസിഫിനോട് എന്തു പറയണം എന്ന പേടിയുമായിരുന്നു അവളുടെ മനസ്സിൽ
"നി എന്തിനാണ് ഇത് ഇപ്പോ ഇക്കയോട് പറഞ്ഞത് എന്ന് എനിക്കറിയില്ല പക്ഷെ അതിൽ എനിക്ക് നല്ലത് മാത്രമാണ് സംഭവിച്ചത് അതുകൊണ്ട് നന്ദി.. അത് പറഞ്ഞില്ല എങ്കിൽ മോശമാകും
സുഹൈറ ആസിഫിനെ തിരിഞ്ഞു നോക്കി... ദീർഘമായ ഒരു ശ്വാസം അകത്തേക്ക് വലിച്ചു പിന്നെ പതിയെ പുറത്തേക്കു ആ ശ്വാസം തള്ളിയ ശേഷം
"നിങ്ങളുടെ നന്ദി എനിക്ക് ആവശ്യമില്ല എനിക്ക് വേണ്ടത് നിങ്ങളെയാണ്.. അതെ ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.. ഞാൻ ആർക്കും വിട്ടുകൊടുക്കില്ല അത് ചാരുവിനായാലും.. നിങ്ങളുടെ മനസും ശരീരവും എനിക്ക് മാത്രമാണ് സ്വന്തം.. നിങ്ങളുടെ സ്നേഹത്തിനു ആയുസ് ഇല്ല.. ഒരു ഒളിഞ്ഞ് കളിക്ക് താല്പര്യമില്ല.. അതുകൊണ്ടാണ് പറയുന്നത് നിങ്ങളുടെ പ്രണയം ഞാൻ തകർക്കും നിങ്ങൾ എന്റെ കഴുത്തിൽ താലി ചാർത്തും..."
"ഓഹൊ... അങ്ങനെയാണ് എങ്കിൽ നമ്മുക്ക് അതും കാണാം... ഞാൻ ഒരിക്കലും നിന്റെ കഴുത്തിൽ താലി കെട്ടില്ല....നിന്റെ കൂടെ ജീവിക്കില്ല..അന്റെ മനസ്സിൽ ഇങ്ങനെയൊരു ആഗ്രഹം ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല...."
"അറിഞ്ഞാലും ഒന്നും ചെയ്യാൻ കഴിയില്ല... "
"അതും നമ്മുക്ക് കാണാം..."
"കാണാം... പക്ഷെ ഒരു കണ്ടിഷൻ നമ്മുക്കിടയിൽ നടക്കുന്നത് ആർക്കും അറിയരുത് ചാരുവിന് പോലും ഇപ്പോൾ നമ്മൾ ഉള്ളത് പോലെ തന്നെ സംസാരിക്കും ഒന്നിച്ചു കടയിൽ പോകും എല്ലാo നടക്കും പക്ഷെ നമ്മുക്കിടയിൽ ഉള്ള മത്സരം അത് നമ്മുക്കിടയിൽ മാത്രം.."
"അതിനു എനിക്കു മനസില്ല... ഇത് ഞാൻ എന്റെ ചാരുവിനെ അറിയിക്കും.. "
"എങ്കിൽ നിങ്ങളുടെ പ്രണയം നിങ്ങള്ക്ക് തന്നെ വിശ്വാസമില്ല... അതിൽ വിള്ളൽ വരും എന്നെ പേടിയാണ് എന്നും നിങ്ങളുടെ പ്രണയം ഒരു സ്‌ട്രോങ്ങും ഇല്ല എന്നും സമ്മതിച്ചു തന്നാളെ..."
"ശെരി സമ്മതിച്ചു.. നിന്റെ കളി നിനക്ക് തുടങ്ങാം..."ആസിഫ് പറഞ്ഞു
തുടരും