ദേവകി വടുക്കോറത്തുള്ള വിറക് എല്ലാം ഓരോന്നും മഴു ഉപയോഗിച്ച് കീറാൻ തുടങ്ങി...കീറിയ വിറകെല്ലാം ഒരു ഭാഗത്തേക്ക് അടുക്കി വെച്ചു...നെറ്റിയിൽ നിന്നും ഒഴുകി വന്ന വിയർപ്പിൻ തുള്ളികൾ കൈ കൊണ്ട് തുടച്ചു... എന്നിട്ട് അകത്തേക്ക് കയറി...അവൾ നേരെ സരോജിനിയെ അന്വേഷിച്ചു നടന്നു
"അമ്മയോട് എപ്പോഴെങ്കിലും കാര്യം പറയാം.."ദേവകി മനസ്സിൽ വിചാരിച്ചു കൊണ്ട് നടന്നു... അന്നേരം മുറിയിൽ കുഞ്ഞിന്റെ കൂടെ കിടക്കുകയാണ് അമ്മ
" അമ്മേ എനിക്ക് അമ്മയോട് ഒരു കാര്യം.."ദേവകി വാതിക്കൽ നിന്നുകൊണ്ട് പറഞ്ഞു
" പതുക്കെ ദേ ഇവളെ ഇപ്പോ ഉറക്കിയേ ഉള്ളു...ആ ഞാൻ മോളെ കാണാനിരിക്കുകയായിരുന്നു... നല്ല തലവേദന കട്ടൻ വെച്ചു തരുമോ അമ്മക്ക് എന്നിട്ട് പറയാം... "
"ശെരി അമ്മേ.."ദേവകി അടുക്കളയിലേക്ക് പോയി...
"വേണ്ട അമ്മയോട് ആദ്യം പറയണ്ട ആളു വരട്ടെ പ്രകാശേട്ടനോട് ആദ്യം പറയാം അതെ അത് തന്നെയാ ശെരി അതുകൊണ്ടാ അമ്മയോട് പറയാൻ പോകുന്ന ഓരോ നിമിഷം എന്തോ ഒരു തടസ്സം പോലെ ... "ചായ തിളയ്ക്കുന്ന സമയം ദേവകി മനസ്സിൽ ഓർത്തു...
ചായ തിളച്ചതും അവൾ പഞ്ചസാര ഇട്ടു ഒരു ഗ്ലാസിൽ പകർത്തി ശേഷം സരോജിനിക്ക് നൽകാൻ അങ്ങോട്ട് പോയി..
" അമ്മേ ദാ ചായ.."
"പഞ്ചസാര അല്പം കൂടുതൽ ഇട്ടോ.. ഷുഗർ കുറഞ്ഞത് പോലെ തലകറങ്ങുന്ന പോലെ.."
ദേവകി പിന്നെയും അടുക്കളയിൽ പോയി അല്പം കൂടി മധുരം ഇട്ടു കൊണ്ട് വന്നു... സരോജിനിയുടെ കൈയിൽ നൽകി
"അതാ മോളെ ചൂട് കുറഞ്ഞു ഒന്നൂടെ ചൂടാക്കി തരുമോ.."
" ഇതിൽ കുടിക്കാൻ ഉള്ള ചൂട് ഉണ്ടല്ലോ..."
"എന്നാ നി അത് അവിടെ വെച്ചോ എന്റെ മാലതി ആയിരുന്നു എങ്കിൽ... രണ്ടു പട്ട ഇട്ടു കത്തിച്ചു പെട്ടന്ന് ചൂടാക്കി തരും..."
"ഞാൻ ചൂടാക്കി കൊണ്ട് വരാം.."അതും പറഞ്ഞുകൊണ്ട് ദേവകി പിന്നെയും അടുക്കളയിൽ പോയി ചായ ചൂടാക്കി കൊണ്ട് വന്നു...
" അമ്മേ ഒരു ക്ഷീണം ഞാൻ കിടന്നോട്ടെ..."
" ഈ സമയത്തോ... ഏയ്യ് അത് പാടില്ല മുറ്റം അടിച്ചു വാരാൻ നോക്ക്.. "
"മൂന്ന് മണിയല്ലേ ആയിട്ടുള്ളു അമ്മേ ഒരു നാല് മണി ആവട്ടെ ഞാൻ അടിച്ചു വാരാൻ..."
"അത് ശെരി നി എന്നോട് എതിർത്തു സംസാരിക്കാൻ തുടങ്ങിയോ നിന്റെ സ്ഥാനത്തു എന്റെ മാലതി ആയിരുന്നു എങ്കിൽ.."
"ഒന്നും പറയണ്ട ഞാൻ ചെയ്തോളാം..."
അങ്ങനെ അന്ന് രാത്രി പ്രകാശൻ വീട്ടിൽ വന്നതും... അവൻമുറ്റത്ത് ബൈക്ക് നിർത്തി അകത്തേക്ക് കയറുന്ന സമയം
" ഏട്ടാ എനിക്ക് ഒരു കാര്യം... "
"നി ആദ്യം കുളിക്കാൻ ഉള്ള വെള്ളം എടുത്തു വെയ്ക്കു എന്നിട്ട് സംസാരിക്കാം..."
"മം... ശെരി..."
സന്തോഷത്തോടെ താൻ ഗർഭിണിയാണ് എന്ന് പറയാൻ ആഗ്രഹിച്ച ദേവകിയുടെ മുഖം വാടി...പ്രകാശൻ ഉടനെ തന്നെ കൈയിൽ ഒരു തോർത്തും എടുത്തു കൊണ്ട് കുളിക്കാൻ പോയി...കുളി കഴിഞ്ഞു അവൻ പുറത്തേക്കു വന്നതും
"ഏട്ടാ.." അവന്റെ അടുത്തേക്ക് സന്തോഷത്തോടെ ഓടി വന്ന ദേവകി വിളിച്ചു..
"നി മനുഷ്യന് കഴിക്കാൻ ഉള്ളത് വിളമ്പി വെയ്ക്കു ദേവകി കളിക്കാൻ നില്കാതെ മനുഷ്യന് വിശന്നിട്ടു വയ്യ..."
"മം..." പിന്നെയും വാടിയ മുഖവുമായി ദേവകി ഉടനെ പ്രകാശന് കഴിക്കാൻ ഉള്ള ഭക്ഷണം വിളമ്പി അവൻ ഭക്ഷണം കഴിക്കുന്ന സമയം... അവളും അവന്റെ കൂടെ അടുത്തിരുന്നു...
"അമ്മയും അച്ഛനും മോളും കഴിച്ചോ.." ഭക്ഷണം കഴിക്കുന്ന സമയം അവൻ ചോദിച്ചു
"മം.. കഴിച്ചു കിടന്നു.. "പിന്നെ ദേവകി ഒന്നും പറയാതിരുന്നു
"എന്താ നിനക്ക് പറയാൻ ഉണ്ടെന്നു പറഞ്ഞത്.."പ്രകാശൻ ചോദിച്ചു
അത് കേട്ടതും ദേവകിയുടെ വാടിയ മുഖം പിന്നെയും വിടർന്നു...
" അത് ഞാൻ! പ്രകാശേട്ടാ ഞാൻ ഗർഭിണിയാണ്..."
"ഇതാണോ ഇത്ര വലിയ കാര്യം..."
അത് കേട്ടതും ദേവകിയുടെ മനസ്സ് വലത്തേ വേദനിച്ചു ഒരു ഇടി വീണത് പോലെയായിരുന്നു അന്നേരം അവൾക്കു ... പ്രകാശൻ ഭക്ഷണം കഴിച്ചു കഴിഞ്ഞ് മുറിയിലേക്ക് പോയതും അവൾ കരയാൻ തുടങ്ങി...
" സന്തോഷവാർത്ത പറഞ്ഞിട്ടും.. ആൾക്ക് ഒരു സന്തോഷവും തോന്നുന്നില്ല... " അവൾ സ്വയം വേദനിച്ചു...
പിറ്റേന്ന് രാവിലേ
"അമ്മേ ഞാൻ ജോലിക്ക് പോയിട്ട് വരാം.." പ്രകാശൻ മുറ്റത്തേക്ക് ഇറങ്ങുന്ന സമയം പറഞ്ഞു
"ശെരി.." അതും പറഞ്ഞുകൊണ്ട് സരോജിനി ഉമ്മറത്തേക്ക് വന്നു...പ്രകാശൻ തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു ആ ശബ്ദം കേട്ടതും ദേവകി അങ്ങോട്ട് ഓടി എത്തി...
" പ്രകാശേട്ടാ..."ദേവകി പുറകിൽ നിന്നും വിളിച്ചു
"എന്താ ദേവകി.."
"ഡോക്ടറെ പോയി കാണണ്ടേ.."
"ഓ ഞാൻ പറയാം.." പ്രകാശൻ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു
"അല്ല എന്തിനാ ഡോക്ടർ... എന്തെ രണ്ടു വിറകു കീറിയപോഴേക്കും അനക്ക് വയാതെയായോ.." സരോജിനി പരിഹാസത്തോടെ പറഞ്ഞു
"അല്ല അതല്ല ഞാൻ.."
"എന്താ പെണ്ണെ പറയ്.."
" അത്.. "
"എന്താടാ ഇവൾക്ക്.."
"അത് അമ്മേ അവൾ ഗർഭിണിയാണ്.." മടിച്ചു തല കുഞ്ഞിന് നിൽക്കുന്ന ദേവകിയെ കണ്ടതും പ്രകാശൻ പറഞ്ഞു
"ആണോ സന്തോഷം പക്ഷെ അതിനു എന്തിനാ ഡോക്ടർ അത് ഒന്നും വേണ്ട..കുറച്ചൂടെ കഴിയട്ടെ... നി ജോലിക്ക് പോയെ..."സരോജിനി അല്പം ശബ്ദം ഉയർത്തി പറഞ്ഞു
"മം.." പ്രകാശൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് അവിടെ നിന്നും പോയി...
"വീട്ടിൽ നിന്നും പുറത്തേക്കു പോകുന്നവരെ പുറകിൽ നിന്നും വിളിക്കാൻപാടില്ല എന്ന് അറിയില്ലേ ദേവകി നിനക്ക് ആ ഞാനെന്തു പറയാനാ..." സരോജിനി ദേഷ്യത്തോടെ അകത്തേക്ക് പോയി...ദേവകി ഒന്നും പറയാതെ വിഷമത്തോടെ അകത്തേക്ക് പോയി...
അന്ന് രാത്രി... പ്രകാശനും ദേവകിയും കിടക്കുന്ന സമയം... ദേവകി ഒന്നും പറയാതെ മൗനമായി കിടന്നു...
"മം... എന്ത് പറ്റി ഒന്നും മിണ്ടുന്നില്ലല്ലോ നീ എന്നോട്.." പ്രകാശൻ ചോദിച്ചു
അപ്പോഴും ദേവകി ഒന്നും പറയാതിരുന്നു...
" എന്തെ ഹോസ്പിറ്റലിൽ പോകാത്തത് കൊണ്ടാണോ...നാളെ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം പോരെ... "
" അത് മാത്രമല്ല എന്റെ പിണക്കത്തിന് കാരണം.. "
" വേറെ എന്താണാവോ.. "
"ഇന്നലെ ഞാൻ ഈ സന്തോഷ വാർത്ത പറഞ്ഞിട്ടും പ്രകാശേട്ടന് ഒരു സന്തോഷവും തോന്നിയില്ല അത് തന്നെ..." ദേവകി കൊച്ചു കുട്ടിയെ പോലെ പറഞ്ഞു
"അയ്യോ അത് അങ്ങനെയല്ല ചക്കരെ എന്റെ ഇപ്പോഴത്തെ അവസ്ഥ ശെരിയല്ലാത്തത് കൊണ്ടാ അല്ലാതെ സന്തോഷം ഇല്ലാതെയല്ല എന്തോ മനസ്സിൽ ഒരുപാട് ചിന്തകൾ ഉണ്ട്..."
" എല്ലാം ശെരിയാകും.. " അതും പറഞ്ഞുകൊണ്ട് ദേവകി സന്തോഷത്തോടെ അവന്റെ മാറിൽ കിടന്നു..
പിറ്റേന്ന് രാവിലെ
"നി പോകുന്നിലെ ജോലിക്ക്.." മുറിയിൽ ഇരിക്കുന്ന പ്രകാശനെ കണ്ടതും സരോജിനി ചോദിച്ചു
"ഇല്ല അമ്മേ ഞാൻ ദേവകിയെയും കൂട്ടി ഹോസ്പിറ്റലിൽ പോയിട്ട് വരാം.."
"അത് ശെരി ഞാൻ അത്രയും പറഞ്ഞിട്ടും നീ ഇവളെയും കൂട്ടി ഹോസ്പിറ്റലിൽ പോകുന്നു എന്നോ അത് ശെരി ആ പറഞ്ഞിട്ട് കാര്യമില്ല ഇപ്പോ എന്റെ വാക്കിനു ഒന്നും ഒരു വിലയുമില്ല ചെക്കൻ ഭാര്യയുടെ വാക്കുകൾ അല്ലെ കേൾക്കു എനിക്ക് എന്ത് വില..."സരോജിനി കോപത്തോടെ പറഞ്ഞു
"അമ്മേ.."
"ഒന്ന് പോടാ..."
"രണ്ടും ഹിസ്‌പിറ്റലിൽ പോകുന്നത് കൊള്ളാം അന്റെ ഈ കുഞ്ഞിനേയും കൊണ്ടു പോയിക്കോ ഞാൻ നോക്കില്ല..."അതും പറഞ്ഞുകൊണ്ട് സരോജിനി അവിടെ നിന്നും പോയി..
"അമ്മേ ഈ വെയിലത്ത് വേണ്ട മീനു വേണ്ട.."പ്രകാശൻ പറഞ്ഞു കൊണ്ട് മുറിയിൽ നിന്നും പുറത്തേക്കു വന്നു...
അപ്പോഴേക്കും സംസാരം കേട്ട ദേവകി അങ്ങോട്ട് ഓടി വന്നു...
"നി ടെൻഷൻ അടിക്കേണ്ട നിന്റെ ജോലി നോക്ക് ഞാൻ അമ്മയെ സമാധാനിപ്പിച്ചിട്ടു വരാം... നമ്മൾ ഒരുമിച്ചു ഇന്ന് ഹോസ്പിറ്റലിൽ പോകും പിന്നെ ചെറിയ ഔട്ടിങ്..." പ്രകാശൻ ദേവകിയെ തട്ടിക്കൊണ്ടു പറഞ്ഞു
"മം..." ദേവകി പുഞ്ചിരി തൂകി
പ്രകാശൻ നേരെ അമ്മയുടെ അടുത്തേക്ക് പോയി
"ന്റെ സരോജിനി തള്ള പിണങ്ങിയോ..."പ്രകാശൻ അമ്മയുടെ അടുത്തേക്ക് നടന്നു വന്നു...
"നി എന്നോട് മിണ്ടണ്ട അവളെ എന്തിനാ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നത്.."
"അവളുടെ വയറ്റിൽ വളരുന്ന കുട്ടിയെ കളയാൻ.." പ്രകാശൻ ജ്വലിക്കുന്ന കണ്ണുകളുമായി പതിയെ പറഞ്ഞു
"അത് എങ്ങനെ.." സരോജിനി ഒരു ഞെട്ടലോടെ പറഞ്ഞു
"അമ്മേ അതിനു ഞാൻ അവളെ കൊണ്ട് പോകുന്നത് ഒറിജിനൽ ഹോസ്പിറ്റലിലേക്ക് അല്ല ഞാനും റഫീഖുo സെറ്റ് ചെയ്ത സ്ഥലത്തേക്കാ..."
"മനസിലായില്ല.."
"ആ! അതായത് ഹോസ്പിറ്റൽ ഡോക്ടർ എല്ലാം ഡ്യൂപ്ലിക്കേറ്റ് ആണ്.. ഞങ്ങൾ സെറ്റ് ചെയ്തതാ..."
"അതൊക്കെ ശെരി പക്ഷെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കളയാൻ ഉള്ള ഗുളിക അത് എങ്ങനെ കിട്ടും..."
"അതും സെറ്റ് ആണ് ഇവിടെ റഫീഖിന് അറിയുന്ന മെഡിക്കലിൽ നിന്നും അബോർഷന് വേണ്ട ഗുളിക വാങ്ങിക്കും.."
"മതി!എന്തായാലും നമ്മൾ വിചാരിച്ചത് പോലെ നടക്കട്ടെ... അവൾക്കു ജീവിത്തിൽ ഒരു നല്ലതും നടക്കാൻ പാടില്ല.."
"എങ്കിൽ ബാക്കി അഭിനയം അമ്മ നടത്തിക്കോ.."
" ഇപ്പോ നോക്ക് എന്റെ അഭിനയം.. എന്നാ എന്തേലും ചെയ്യു... മോളെ ദേവകി ദേവകി..."സരോജിനി ഉറക്കെ വിളിച്ചു
"ആ! അമ്മേ.."ദേവകി അങ്ങോട്ട് ഓടി വന്നു
"നീ വിഷമിക്കണ്ട അമ്മക്ക് വയസായില്ലേ മോളെ... അന്ന് ഞങ്ങൾ ഒന്നും ഹോസ്പിറ്റലിൽ പോയിട്ടില്ല അതുകൊണ്ട് പറഞ്ഞതാ നിങ്ങൾ രണ്ടു പേരും പോയിട്ട് വാ.. മോളുവിനെ ഞാൻ നോക്കിക്കോളാം പിന്നേയ് പോയിട്ട് പതുക്കെ വന്നാൽ മതി കുട്ടിക്ക് ഇഷ്ടമുള്ളത് വായിച്ചു കൊടുക്ക്..." സരോജിനി ദേവകിയുടെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു
"ശെരി അമ്മേ..."
അങ്ങനെ പ്രകാശനും ദേവകിയും ഒന്നിച്ചു പുറപ്പെട്ടു...കുറച്ചു ദൂരം പോയതും അവർ ഒരു വീടിനു മുന്നിൽ എത്തിയതും വണ്ടി നിർത്തി...
" ഇറങ്ങ്.. "
"എന്താ ഇവിടെ ഹോസ്പിറ്റലിൽ പോകണ്ടേ.." ചുറ്റും നോക്കികൊണ്ട് ദേവകി ചോദിച്ചു
" നി ആ ചുമരിൽ ഉള്ള ബോർഡ് നോക്ക്..."
"ഡോക്ടർ.. പോൾ.."
" അതെ ആളു വലിയ ഡോക്ടർ ആണ് നമ്മുക്ക് മാസമാസം ഇങ്ങോട്ട് വരാം പ്രസവ സമയത്തു ഹോസ്പിറ്റലിൽ പോകാം... "
"മം.." ദേവകി സമ്മതിച്ചു
അങ്ങനെ അവർ ഒന്നിച്ച് ആ ക്ലിനിക്കിലേക്ക് കയറി ചെന്നു..
🌹🌹 🌹🌹 🌹🌹 🌹🌹 🌹🌹
ഇപ്പോൾ....
"അതാണ് ഞാൻ ചെയ്ത തെറ്റ്... ആ നിമിഷം ഞാൻ ആരെയാണോ ഈ ലോകത്തു ഏറ്റവും വലുതായി കണ്ടതും വിശ്വസിച്ചതും അവർ അവർ ആണ് എന്റെ ജീവിതം തകർത്തത്..." ദേവകി കണ്ണീരോടെ പറഞ്ഞു
അപ്പോഴും മീനു ആകെ തകർന്നു നിൽക്കുകയാണ് അമ്മ പറയുന്ന സത്യങ്ങൾ കേട്ടു കൊണ്ട്..
"അപ്പോൾ ഈ സത്യങ്ങൾ നിങ്ങൾ എങ്ങനെ അറിഞ്ഞു പിന്നീട് എന്തുണ്ടായി..." ശരത് ചോദിച്ചു
തുടരും