Who is Meenu's killer - 43 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 43

Featured Books
  • అరె ఏమైందీ? - 24

    అరె ఏమైందీ? హాట్ హాట్ రొమాంటిక్ థ్రిల్లర్ కొట్ర శివ రామ కృష్...

  • నిరుపమ - 10

    నిరుపమ (కొన్నిరహస్యాలు ఎప్పటికీ రహస్యాలుగానే ఉండిపోతే మంచిది...

  • మనసిచ్చి చూడు - 9

                         మనసిచ్చి చూడు - 09 సమీరా ఉలిక్కిపడి చూస...

  • అరె ఏమైందీ? - 23

    అరె ఏమైందీ? హాట్ హాట్ రొమాంటిక్ థ్రిల్లర్ కొట్ర శివ రామ కృష్...

  • నిరుపమ - 9

    నిరుపమ (కొన్నిరహస్యాలు ఎప్పటికీ రహస్యాలుగానే ఉండిపోతే మంచిది...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 43

ഗോപാലനും ബീനയും കണ്ണീരോടെ തിരിഞ്ഞു പോകുന്ന സമയം ഭർത്താവിനെ കാറിൽ കയറ്റിയ ശേഷം ബീന വീണ്ടും ദേവകിയുടെ മുന്നിലേക്ക്‌ വന്നു...

"നിനക്ക് ആ കിടക്കുന്ന മനുഷ്യനെ അറിയുമോ അദ്ദേഹം അദേഹത്തിന്റെ ജീവിതം നിങ്ങള്ക്ക് വേണ്ടി മാത്രം ജീവിച്ച മനുഷ്യനാണ് ... നീ രണ്ടാമത് പെൺകുട്ടിയായി പിറന്നപ്പോ ഞാൻ ഉൾപ്പെടെ എല്ലാവരും അത് വലിയ ശാപമായും വേദനയായും കണ്ടു എന്നാൽ നിന്നെ സ്നേഹത്തോടെ തന്റെ ഭാഗ്യമായി കണ്ടത് ദേ ആ മനുഷ്യനാണ് ആ മനുഷ്യന് ണി നൽകിയത് വെറും വേദനകൾ മാത്രം പക്ഷെ ഇപ്പോഴും അദ്ദേഹം നിന്നെ സ്നേഹിക്കുന്നു ആളുടെ ജീവനേക്കാൾ കൂടുതലായി...

നി പറഞ്ഞല്ലോ ഒരു നല്ല ഫ്രണ്ട് ആയോ അച്ഛനായോ നിങ്ങൾ ജീവിച്ചിട്ടില്ല എന്ന് നിനക്കറിയുമോ ഈ നിമിഷം വരെ അദ്ദേഹം നല്ലൊരു അച്ഛനായി മാത്രമാണ് ജീവിച്ചത് അതൊന്നും നിനക്ക് മനസിലാവില്ല...നാട്ടുകാർ ആരും തന്നെ ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ നിങ്ങളെ കുറ്റം പറയാതിരിക്കാൻ ആണ് അദ്ദേഹം എന്നും നിങ്ങളുടെ നിഴൽ പോലെ പിന്തുടർന്നത്....ആ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല പക്ഷെ ഒന്നൂടെ നിന്നെ ആത്മാർത്ഥമായി സ്നേഹിച്ച നിന്റെ അച്ഛന്റെ സ്നേഹം മനസിലാകാത്ത നി ഇവന്റെ സ്നേഹം എങ്ങനെ കണ്ടെത്തി ആ സ്നേഹം യഥാർത്ഥ സ്നേഹം തന്നെയാണോ...ഇനി ഒരിക്കലും ഏതു സമയത്തും ഞങ്ങളുടെ മുന്നിൽ ഞങ്ങളുടെ മരണം വരെ നിന്റെ മുഖം ഞങ്ങളുടെ കൺവെട്ടത് വന്നു നിൽക്കരുത്...." ബീന അതും പറഞ്ഞുകൊണ്ട് കണ്ണിൽ നിന്നും കവിളിലൂടെ ഒഴുകി വരുന്ന കണ്ണുനീർ തുടച്ചു അവിടെ നിന്നും യാത്രയായി ദേവകിയെ തിരിഞ്ഞു ഒന്ന് നോക്കുക പോലും ചെയാതെ...

അമ്മയുടെ വാക്കുകൾ കേട്ടതും താൻ തെറ്റ് ചെയ്തോ എന്ന് തോന്നിപോയി ദേവകിക്ക്... അവൾ ഓരോന്നും ആലോചിച്ചു കൊണ്ട് കണ്ണീരോടെ നിന്നു... ഇതേ സമയം സരോജിനിയും പ്രകാശനും പരസ്പരം നോക്കി ...

സരോജിനി പെട്ടന്ന് തന്നെ ദേവകിയുടെ അടുത്തേക്ക് ചെന്നു... അവളുടെ തോളിൽ കൈ വെച്ചു...

"മോളെ ദേവകി നി നിന്റെ ആ തള്ള അല്ല അമ്മ പറഞ്ഞത് ഒന്നും കേൾക്കണ്ട വെറുതെ പറയുന്നതാ നിന്റെ മനസ്സ് മാറാനും നി ഇവിടെ നിന്നും അങ്ങോട്ട്‌ പോകാനും... നിന്റെ അച്ഛൻ മാറിയിട്ടൊന്നുമില്ല നി ഇനി അങ്ങോട്ട്‌ പോയാൽ പിന്നെയും കൂട്ടിലെ കിളിയെ പോലെയാകും... നിന്നെ വഴക്ക് പറഞ്ഞു അടിച്ചു അപ്പോഴും നി ഇവിടെ നിന്നും പോകാൻ തയാറായില്ല അതുകൊണ്ട് ഇപ്പോൾ നിന്റെ അമ്മ പറഞ്ഞത് അവരുടെ അവസാനത്തെ അടവാണ് വിശ്വസിക്കരുത്... ഇനി നി അങ്ങോട്ട്‌ പോയാൽ നി അവരെ അപമാനിച്ചതിന്റെ കോപവും നിന്നോട് കാണിക്കും... എനിക്ക് പറയാൻ തോന്നിയത് പറഞ്ഞു ഇനി നിനക്ക് നിന്റെ വീട്ടിലേക്കു പോകാൻ ആണ് ആഗ്രഹം എങ്കിൽ പൊയ്ക്കോളൂ നിന്നെ ഇവിടെ ആരും തടയില്ല... "സരോജിനി പറഞ്ഞു

" ടാ വാ കഴിക്കാം എനിക്ക് വിശക്കുന്നു.. " സരോജിനി അകത്തേക്ക് കയറുന്ന സമയം പ്രകാശനെ വിളിച്ചു...

അല്ല അമ്മേ അവൾ പോകുമോ

"ഇല്ല പോകില്ല അവളുടെ അമ്മയുടെ വാക്കുകൾ കേട്ടപ്പോ അവളുടെ മനസ്സ് മാറി എന്ന് എനിക്കും തോന്നി കാരണം അവർ അത് പറഞ്ഞ് അവർ പോയതിനു ശേഷവും അവളുടെ മിഴികളിൽ ഈറൻ ഉണ്ടായിരുന്നു താൻ തെറ്റ് ചെയ്തോ എന്നൊരു കുറ്റബോധം ആ മിഴികളിൽ ഉണ്ടായിരുന്നു... അങ്ങനെ ഞാൻ വിടില്ല അവളെ എന്റെ കുടുംബത്തെ നാറ്റിച്ചതിനും എന്റെ മരുമകൾ ഈ കുടുംബം ഉപേക്ഷിച്ചു പോയതിനും നിന്റെ ജീവിതം തകർത്തത്തിനും ദേ നമ്മുടെ മീനുവിന്റെ അമ്മയെ അവളിൽ നിന്നും പിരിച്ചതിനും ഇവൾ ഇവൾ കണക്കു പറയണം പറയിപ്പിക്കും ഞാൻ അതിനു ഇവൾ ഇവിടെ ഉണ്ടാകണം.... "സരോജിനി പറഞ്ഞു

കുറച്ചു കഴിഞ്ഞതും മനസ്സിൽ നിറയെ സംശയത്തോടെ ദേവകി അകത്തേക്ക് വന്നു

"മോളു വാ കഴിക്കാം.."

"മം..."

അവളും അവരുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നു അപ്പോഴും പല ചിന്തയായിരുന്നു മനസ്സിൽ

"നി എന്ത് തീരുമാനിച്ചു..."

" എന്ത് തീരുമാനിക്കാൻ.. "ദേവകി സംശയത്തോടെ ചോദിച്ചു

"നോക്ക് ദേവകി നിന്റെ വീട്ടുകാർ ഇവിടെ വന്നു പ്രശ്നം ഉണ്ടാക്കിയതിൽ എനിക്ക് ഒരു കുഴപ്പവുമില്ല... പക്ഷെ ഇനി നി ഇവിടെ നിൽക്കുകയാണ് എങ്കിൽ അതിൽ ഒരു കുറബോധവും ഇല്ലാതെ സന്തോഷത്തോടെ നി ഇവിടെ നിൽക്കണം അതല്ല മറിച്ചു നിനക്ക് നിന്റെ വീട്ടിലേക്കു പോകണം എന്ന് തോന്നുന്നു എങ്കിൽ നിനക്ക് പോകാം ഞാൻ കൊണ്ടാക്കാം.. "

" പ്രകാശേട്ടാ.... പ്രകാശേട്ടൻ എന്തൊക്കയാ പറയുന്നത് ആ വീട്ടിലേക്കു ഞാൻ വീണ്ടും കയറി ചെല്ലാനോ ഇല്ല ഒരിക്കലുമില്ല... അവർ ആരും വേണ്ട എന്ന് തീരുമാനിച്ചു തന്നെയാണ് രാവിലെ ഞാൻ ആ വീട് വിട്ട് ഇറങ്ങിയത് ഇല്ല ഒരിക്കലും ഞാൻ ഇനി അങ്ങോട്ട്‌ പോകില്ല... ജീവിച്ചാലും ചത്താലും നിങ്ങളുടെ കൂടെ... ഇനി ഞാൻ നിങ്ങള്ക്ക് ഒരു ശല്യമാണ് എങ്കിൽ പറഞ്ഞാൽ മതി ഞാൻ പോയേക്കാം എങ്ങോട്ടെങ്കിലും... "

" എങ്ങോട്ട് പോകാൻ... ടാ നി മിണ്ടാതെ ഇരിക്ക് ഇവൾ എന്റെ മരുമകളാണ് അല്ല എന്റെ മകൾ ഞാൻ ഇവളെ ഇനി എങ്ങോട്ടും വിടില്ല... മോളു കഴിക്കു.. " സരോജിനി പറഞ്ഞു

അത് കേട്ടതും സന്തോഷത്തോടെ ദേവകി ഭക്ഷണം കഴിക്കാൻ തുടങ്ങി....

അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു പിറ്റേന്ന് രാവിലെ

"അമ്മേ ഞാൻ ജോലിക്ക് പോയിട്ട് വരാം..." പ്രകാശൻ അതും പറഞ്ഞുകൊണ്ട് പുറത്തേക്കു പോയി

" പ്രകാശേട്ടാ..."

"എന്തെ.."

"അല്ല ഉച്ചക്ക് കഴിക്കാൻ എന്താ ഉണ്ടാക്കേണ്ടത് എന്നറിയാൻ..."ദേവകി ചോദിച്ചു

"ഓ ഇതിനാണോ പുറകിൽ നിന്നും വിളിച്ചത് എന്തെങ്കിലും ഉണ്ടാക്കി വെയ്ക്കു... ഒരു നല്ല കാര്യത്തിന് പോകുമ്പോ പുറകിൽ നിന്നും വിളിക്കരുത് എന്ന് അറിയില്ലേ... "പ്രകാശൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയി...

പ്രകാശൻ ഉടനെ തന്നെ താൻ ജോലി ചെയ്ത മുതലാളിയുടെ വീട്ടിലേക്കു പോയി...അവൻ മുറ്റത്തു വന്നു നിന്നതും ഉമ്മറത്തു സോഫയിൽ ഇരിക്കുന്ന മുതലാളി അവനെ കണ്ടു...

" ആ ആരിത് പ്രകാശോ..എന്താ... "

"മുതലാളി ഞാൻ വീണ്ടും ജോലിക്ക് കയറാൻ.."

"ആ ഞാൻ തന്നെ കാണാൻ ഇരിക്കുകയായിരുന്നു..."

"എന്താ മുതലാളി.."

"താൻ വേറെ വല്ല ജോലിയും നോക്ക്...ഒന്നും വിചാരിക്കരുത് നിനക്ക് അറിഞ്ഞൂടെ അല്ലെങ്കിൽ തന്നെ എന്റെ ബസിന്റെ ഓട്ടം കുറവാണ് പോരാത്തതിന് നിന്റെ പ്രശ്നം ഇപ്പോ നാട് മുഴുവനും പട്ടായി നിന്റെ മാത്രം പ്രേശ്നമായിരുന്നു എങ്കിൽ കുഴപ്പമില്ല പക്ഷെ ഇതിപ്പോ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഇനിയും നിന്നെ ജോലിയിൽ എടുക്കാൻ എനിക്ക് അല്പം ബുദ്ധിമുട്ട് ഉണ്ട്.."

തുടർന്ന് അദ്ദേഹത്തോട് ഒന്നും പറയാതെ പ്രകാശൻ അവിടെ നിന്നും ഇതുവരെ ഉള്ള ശമ്പളം കൈപറ്റിയ ശേഷം വീട്ടിലേക്കു പോയി...പുറത്തേക്കു കുഞ്ഞുമായി വന്ന സരോജിനി പെട്ടന്ന് ഉമ്മറത്ത് പ്രകാശൻ ഇരിക്കുന്നത് കണ്ടു

"എന്തെ നി ഇത്ര പെട്ടന്ന്..."സരോജിനി അവനെ കണ്ടതും ചോദിച്ചു

പ്രകാശൻ ഒന്നും പറയാതെ മൗനമായി ഇരുന്നു...

" ടാ നി എന്താ ആലോചിക്കുന്നത് എപ്പോഴാ വന്നത് ജോലിക്ക് പോവുകയാണ് എന്ന് പറഞ്ഞിട്ടല്ലേ പോയത് പിന്നെ എന്ത് പറ്റി.. " സരോജിനി വീണ്ടും ചോദിച്ചു

" പോയി അമ്മേ ആ ജോലിയും പോയി..."പ്രകാശൻ വിഷമത്തോടെ പറഞ്ഞു

"എന്ത്.." സരോജിനി നെഞ്ചിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു

"അതെ... ഇവൾ ഈ ദേവകി നമ്മുടെ വീട്ടിൽ വന്നു കയറിയ സമയം കൊള്ളാം ആദ്യം മാലതി ഇപ്പോൾ എന്റെ ജോലി അങ്ങനെ എല്ലാം പോയി... ഞാൻ എന്തിനാ ഇനിയും ജീവിച്ചിരിക്കുന്നത്..."

" മോനെ.. "

"ഞാൻ എന്ത് പറയാനാ അമ്മേ ഇവൾ നമ്മുടെ വീട്ടിൽ വന്നത് നാട് മുഴുവനും പാട്ടായി മുതലാളി എന്നോട് ജോലിക്ക് വരരുത് എന്ന് മുഖത്തു നോക്കി പറഞ്ഞു..."

"ദൈവമേ ഇനി നമ്മൾ എന്ത് ചെയ്യും.."

"എന്ത് ചെയാൻ ഇതിൽ നിന്നും രക്ഷപെടാൻ നമ്മുക്ക് കഴിയില്ല രക്ഷപെടാൻ ഒരേ ഒരു മാർഗം മാത്രമേ ഇപ്പോ എന്റെ മുന്നിൽ ഉള്ളു.."

"എന്താ അത്.." സരോജിനി ചോദിച്ചു

" ഈ നാട് വിട്ടു പട്ടണത്തിൽ പോകണം.."

"മോനെ.." സരോജിനി ഞെട്ടലോടെ വിളിച്ചു

"അതെ അമ്മേ ഞാൻ ഇന്ന് ജോലിക്ക് പോകുമ്പോൾ പോലും പലരും കളിയാക്കി ചിരിക്കുന്നതും ഓരോന്നും പറയുന്നതും എന്തോ എനിക്ക് ഒന്നും പിടിക്കുന്നില്ല ഇതിൽ നിന്നും രക്ഷപെടാൻ ഒരേ ഒരു മാർഗം മാത്രം ഇവിടെ നിന്നും പോവുക തന്നെ.."

"അതിനു ഞാൻ സമ്മതിക്കില്ല.."

"എങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും പോകും... "അതും പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ പ്രകാശൻ അകത്തേക്ക് പോയി..

സരോജിനി മകൻ പറഞ്ഞത് കേട്ടതും സങ്കടത്തോടെ ഉമ്മറ പടിയിൽ ഇരുന്നു.. ഇരുവരും സംസാരിക്കുന്നത് അകത്തു നിന്നും കേട്ട ദേവകി കരയാൻ തുടങ്ങി


"ഇതെല്ലാം ഞാൻ വന്നത് കൊണ്ട് മാത്രമാണ്..."

തുടരും