Who is Meenu's killer - 42 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 42

Featured Books
  • ખજાનો - 86

    " હા, તેને જોઈ શકાય છે. સામાન્ય રીતે રેડ કોલંબસ મંકી માનવ જા...

  • ફરે તે ફરફરે - 41

      "આજ ફિર જીનેકી તમન્ના હૈ ,આજ ફિર મરનેકા ઇરાદા હૈ "ખબર...

  • ભાગવત રહસ્ય - 119

    ભાગવત રહસ્ય-૧૧૯   વીરભદ્ર દક્ષના યજ્ઞ સ્થાને આવ્યો છે. મોટો...

  • પ્રેમ થાય કે કરાય? ભાગ - 21

    સગાઈ"મમ્મી હું મારા મિત્રો સાથે મોલમાં જાવ છું. તારે કંઈ લાવ...

  • ખજાનો - 85

    પોતાના ભાણેજ ઇબતિહાજના ખભે હાથ મૂકી તેને પ્રકૃતિ અને માનવ વચ...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 42

പ്രകാശൻ അങ്ങനെ പറഞ്ഞതും സന്തോഷത്തിൽ ദേവകി മതി മറന്നു... അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ധൈര്യം കടന്നു കൂടി...

"എന്നെ വിട് വിടാൻ..." ദേവകി തന്റെ മുടിയിൽ പിടിച്ചിരുന്നോ അമ്മയുടെ കൈകൾ കുതറി മാറ്റി കൊണ്ട് പറഞ്ഞു

"എടി... നിന്നെ ഞാൻ... 'ബീന അവളെ അടിക്കാൻ കൈ ഓങ്ങിയതും ദേവകി അമ്മയുടെ കൈയിൽ കയറി പിടിച്ചു തടയുകയും ചെയ്തു...

"വെറുതെ എന്നെ തല്ലണ്ട... തല്ലിയാൽ ഒരുപക്ഷെ ഞാനും തിരിച്ചു തല്ലും കാരണം ഞാൻ നിങ്ങളുടെ മകൾ അല്ല ഇപ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യയും ഈ വീടിന്റെ മരുമകളുമാണ് ... "ദേവകി അല്പം ദേഷ്യത്തോടെ ബീനയോടു പറഞ്ഞു

"മകളുടെ നീച്ചമായ വാക്കുകൾ കേട്ടതും വന്നവർ എല്ലാവരും ഒരു നിമിഷം പകച്ചു... നമ്മുടെ ദേവകിയാണോ ഇവൾ തല കുഞ്ഞിന് നടക്കുന്ന ആരോടും അധികം സംസാറ്റിക്കാത്ത ദേവകിയാണോ ഇങ്ങിനെ..." എല്ലാവരും ഒരേ നിമിഷം ആലോചിച്ചു

"എടി നിന്നെ... നിനക്ക് ഇത്രക്കും ധൈര്യമോ... "ദേവകിയുടെ മാമൻ അതും പറഞ്ഞുകൊണ്ട് മുന്നോട്ടു വന്നു

" വേണ്ട എന്റെ അടുത്തേക്ക് വരണ്ട ദേ ഈ നിൽക്കുന്ന സ്ത്രീ എന്റെ അമ്മയെ തല്ലും എന്ന് വാക്കുകൾ കൊണ്ട് മാത്രമേ പറഞ്ഞുള്ളു എന്റെ അടുത്തേക്ക് നിങ്ങൾ വന്നാൽ അത് ഞാൻ പ്രവർത്തിയിലൂടെ കാണിക്കും... " ദേവകി കോപത്തോടെ പറഞ്ഞു

അത് കേട്ടതും അദ്ദേഹവും ഒന്ന് പുറകിലേക്ക് കാൽ വെച്ചു...

" അതേയ് അവൾ പറഞ്ഞത് കേട്ടല്ലോ..ഈ വീടിന്റെ മരുമകളാണ് എന്റെ മകന്റെ ഭാര്യയാണ് എന്ന് നിങ്ങൾ എല്ലാവരും പോകണം ഇപ്പോൾ എന്റെ മുറ്റത്തു നിന്നും ഇ നിന്നും..."സരോജിനി അവരുടെ പക്ഷം പറഞ്ഞു

സരോജിനിയുടെ വാക്കുകൾ കേട്ടതും ബീനക്ക് ദേഷ്യം അരിച്ചു കയറി...

" ദേ... നീ ഒന്നും മിണ്ടരുത് നിനക്ക് സംസാരിക്കാൻ ഉള്ള ഒരു യോഗ്യതയുമില്ല... വീട്ടിലേക്കു ഒരു പെൺകുട്ടി കയറി വന്നാൽ അവൾ ആരാണ് എന്നോ എവിടുത്തെ കുട്ടിയാണോ എന്ന് മനസിലാക്കിയ ശേഷം അവളോട്‌ അവളുടെ വീട്ടിൽ തിരിച്ചു പോകാൻ പറയണം അതല്ല എങ്കിൽ തിരിച്ചു അവളെ അവളുടെ വീട്ടിൽ കൊണ്ട് പോയി വിടണം അത് നിന്റെ കടമയല്ലേ...നീ നല്ലൊരു ക്യടുംബത്തിൽ ജനിച്ചിരുന്നു എങ്കിൽ അങ്ങനെയല്ലേ ചെയ്യു... അതെങ്ങനെയാ ശരീരത്തിൽ ഒഴുക്കുന്നത് ഒരു പക്ഷെ നല്ല ചോര ആവില്ല..."ബീന പറഞ്ഞു

അത് കേട്ടതും പ്രകാശന് ദേഷ്യം വന്നു....

" ദേ എന്റെ അമ്മയോട് ഇങ്ങിനെ സംസാരിച്ചാൽ ഉണ്ടലോ.. " പ്രകാശൻ വിരൽ ചൂണ്ടി കൊണ്ട് ബീനയുടെ നേർക്കു പാഞ്ഞു... അപ്പോഴേക്കും ദേവകിയുടെ ബന്ധുക്കൾ പ്രകാശനെ കയറി പിടിച്ചു... പെട്ടന്ന് ദേവകി എല്ലാവരെയും തള്ളി മാറ്റി..

"പോ എല്ലാവരും ഇവിടെ നിന്നും.." ദേവകി അലറി


"ഏയ്യ് നിക്ക്...നീയും നല്ല കുടുംബയത്തിൽ ജനിച്ചതല്ല എന്ന് എനിക്കും മനസിലായി അതുകൊണ്ടാ നിന്റെ പെൺകുട്ടിയെ നേർ വഴിയിൽ വളർത്താൻ നിനക്ക്
കഴിയാതിരുന്നത് അതുകൊണ്ടാ അവൾ ആൺ സുഖം തേടി അവൾ ഒറ്റയ്ക്ക് സ്വയം വന്നത്... എന്റെ മകൻ നിന്റെ മകളെ കൊണ്ട് വന്നിട്ടില്ല പകരം നിന്റെ മകളാണ് ഇങ്ങോട്ട് വന്നത്..." സരോജിനി പറഞ്ഞു

അത് കേട്ടതും തിരിച്ചു ഒന്നും പറയാൻ കഴിയാതെ നിറ മിഴിയോടെ തന്റെ ഭർത്താവിനെ ബീന നോക്കി... എന്നാൽ അദ്ദേഹം ഒന്നും പറയാതെ ആകെ തകർന്നു നിൽക്കുകയാണ് അവിടെ നടക്കുന്നത് എല്ലാം കണ്ടു കൊണ്ട്...

"നിങ്ങൾ കേട്ടില്ലേ ഇവർ പറയുന്നത്..." ബീന കണ്ണീരോടെ ഭർത്താവിനെ നോക്കി ചോദിച്ചു

"നീ മിണ്ടരുത്... "ഗോപാലൻ പെട്ടന്ന് ഉച്ചത്തിൽ അലറി..ആ അലർച്ച ആ ഗ്രാമം മുഴുവനും കേൾക്കുന്ന രീതിയിൽ ആയിരുന്നു...

ഗോപാലൻ അലറിയതും ഒരുനിമിഷം അവിടം മുഴുവനും ഒരു നിശബ്ദത ഉണ്ടായി...അദ്ദേഹം നിറ മിഴിയോടെ കോപത്തിൽ നിന്ന ദേവകിയുടെ അടുത്തേക്ക് പോയി

"മോളെ... വാ... വായോ മോളെ നമ്മുക്ക് നമ്മുടെ വീട്ടിലേക്കു പോകാം ഈ ചെറിയ വീട്ടിൽ നീ കഷ്ടപെടുന്നത് എനിക്ക് എനിക്കതു സഹിക്കില്ല..."

" നീ എന്താ ഗോപാലാ അവളോട്‌ അപേക്ഷിക്കുന്നത് കൊണ്ട് വാ അവളെ വലിച്ചു കാറിൽ കയറ്റു ആ കുരുത്തം കെട്ടതിനെ..." ദേവകിയുടെ ചിറ്റപ്പൻ പറഞ്ഞു

"മിണ്ടരുത് നിങ്ങൾ അതും ഒന്നും മിണ്ടരുത് എനിക്ക്! ഞാൻ എന്റെ മകളോട് ഒന്ന് സംസാരിക്കട്ടെ..." ഗോപാലൻ കൈകൾ കൂപ്പി എല്ലാവരോടുമായി പറഞ്ഞു

അതിനു ശേഷം ആരും ഒന്നും തന്നെ മിണ്ടിയില്ല...

"മോളെ അച്ഛനല്ലേ വിളിക്കുന്നത്‌ നീ വാ നമ്മുക്ക് പോകാം നമ്മുടെ വീട്ടിലേക്കു..." ഗോപാലൻ ദേവകിയുടെ കൈകൾ പിടിച്ചു വേദനയോടെ പറഞ്ഞു

എന്നാൽ ദേവകി ഒന്നും പറയാതെ അച്ഛന്റെ കൈകൾ തന്റെ കൈയിൽ നിന്നും അടത്തു മാറ്റാൻ ആണ് ശ്രെമിച്ചു കൊണ്ടിരുന്നത്...

"മോളെ അച്ഛൻ പറയുന്നത് കേൾക്കുന്നില്ലേ വാ നമ്മുക്ക് പോകാം... നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ കഷ്ടപ്പാട് എന്താണ് എന്ന് അറിയിക്കാതെയാ ഞാൻ വളർത്തിയത് ആ നീ ഈ വീട്ടിൽ കഷ്ടപെടുന്നത് അച്ഛന് സഹിക്കില്ല... വാ മോളു നമ്മുക്ക് പോകാം നമ്മുടെ വീട്ടിലേക്കു..."

പെട്ടന്ന് അത് വരെ സൈലന്റ് ആയി അച്ഛന്റെ മുഖ്ത്തേക്ക് പോലും നോക്കാത്ത ദേവകി അദ്ദേഹത്തെ അപ്പോൾ നോക്കി

"എന്ത്... എന്താ പറഞ്ഞത് ബുദ്ധിമുട്ട് അറിഞ്ഞിട്ടില്ല എന്നോ... ആരു പറഞ്ഞു ഞാൻ ആ വീട്ടിൽ സന്തോഷിച്ചിട്ടുണ്ട് എന്നു... എന്നും ആ വീട്ടിൽ വേദനിചിട്ട് നരകം മാത്രമേ കണ്ടിട്ടുള്ളു ഞാനും ചേച്ചിയും... ആ വീട്ടിൽ ഞങ്ങൾ രണ്ടുപേരും സന്തോഷം എന്താണ് എന്ന് അറിഞ്ഞിട്ടില്ല.. എന്താ പറഞ്ഞത് അച്ഛൻ! ആ അച്ഛൻ ശെരിയാ ഒരു അച്ഛനായി മാത്രമേ കണ്ടിട്ടുള്ളു അതും സ്നേഹമില്ലാതെ ജന്മം തന്ന കാരണത്താൽ അച്ഛനായി മാറിയ ആൾ ഒരിക്കലും നല്ലൊരു കൊട്ടുകാരനായി സ്നേഹിക്കുന്ന അച്ഛനായി നിങ്ങൾ ഉണ്ടായിട്ടില്ല ... എന്നെങ്കിലും സ്നേഹത്തോടെ ഒരു വാക്ക് അല്ലെങ്കിൽ ഒരു നോട്ടം ഉണ്ടായിട്ടുണ്ടോ നിങ്ങളിൽ നിന്നും... ഞങ്ങൾക്ക് എന്താണ് ഇഷ്ടം എന്ന് ആലോചിച്ചിട്ടുണ്ടോ ഇല്ല എല്ലാം സ്വന്തം ഇഷ്ടം മാത്രം ...അമ്മ കഴിക്കാൻ ഭക്ഷണം ഉണ്ടാക്കുന്നത് പോലും നിങ്ങള്ക്ക് ഇഷ്ടമുള്ളത് മാത്രം...അച്ഛൻ എന്ന് കേൾക്കുമ്പോ കണ്ണിൽ സന്തോഷത്തിനു പകരം നെഞ്ചിൽ ഭയമായിരുന്നു...


ഞങ്ങൾക്കു ആരോടും ഒന്ന് സംസാരിക്കുന്നതിന് എന്തിനു ഒന്ന് ചിരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതെ ആ വീട്ടിൽ അല്ല നരകത്തിൽ ആണ് ഞാൻ ജീവിച്ചിരുന്നത് ...എന്തിനും ഏതിനും അച്ഛൻ എന്ന നിങ്ങൾ മാത്രമാണ് മുന്നിൽ മരണത്തിനു തുല്യമായ ജീവിതം...ഞങൾ രണ്ടു പേരെയും പഠിപ്പിച്ചു എന്നല്ലാതെ ഞങ്ങൾക്കായി നിങ്ങൾ ഒന്നും ചെയ്തിട്ടില്ല ഒന്നും..."ദേവകി ഗോപാലന്റെ മുഖത്തു നോക്കി ദേഷ്യത്തോടെ പറഞ്ഞു

ദേവകിയുടെ വാക്കുകൾ കേട്ടതും ഗോപാലന് സഹിക്കാൻ കഴിഞ്ഞില്ല അദ്ദേഹം പെട്ടന്ന് തന്നെ മാറിൽ പിടിച്ചു കൊണ്ട് താഴെ ഇരുന്നു...അത് കണ്ടതും ബീന അദേഹത്തിന്റെ അടുത്തേക്ക് ഓടി വന്നു...എന്നാൽ അപ്പോഴും അച്ഛൻ താഴെ വീണത് ശ്രെദ്ധിക്കാതെ നിൽപ്പാണ് ദേവകി... അപ്പോഴും ഗോപാലൻ തന്റെ മകളുടെ കൈകൾ പിടിച്ചിരുന്നു...

" ഏട്ടാ... അയ്യോ..." ബീന അലറികൊണ്ട് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു...

"ഇനി ഒരു നിമിഷം ഇവിടെ നിൽക്കരുത് ..."ബീന പറഞ്ഞു

അപ്പോഴേക്കും ഗോപാലനെ എല്ലാവരും താങ്ങി പിടിച്ചു കാറിന്റെ അരികിൽ എത്തിച്ചു...


"നീ നന്നാവില്ലടി നന്നാവില്ല..."
ബീന തിരിച്ചു കാറിൽ കയറാൻ പോകുന്ന സമയം മുറ്റത്തുള്ള മണ്ണ് തൂത്തുവാരി കൊണ്ട് അവൾക്കു മുന്നിലേക്ക്‌ വലിച്ചെറിഞ്ഞു കൊണ്ട് പറഞ്ഞു




തുടരും