La Forte - Episode 2 in Malayalam Fiction Stories by Payu The Storm books and stories PDF | La Forte - Episode 2

Featured Books
  • अनोखा विवाह - 10

    सुहानी - हम अभी आते हैं,,,,,,,, सुहानी को वाशरुम में आधा घंट...

  • मंजिले - भाग 13

     -------------- एक कहानी " मंज़िले " पुस्तक की सब से श्रेष्ठ...

  • I Hate Love - 6

    फ्लैशबैक अंतअपनी सोच से बाहर आती हुई जानवी,,, अपने चेहरे पर...

  • मोमल : डायरी की गहराई - 47

    पिछले भाग में हम ने देखा कि फीलिक्स को एक औरत बार बार दिखती...

  • इश्क दा मारा - 38

    रानी का सवाल सुन कर राधा गुस्से से रानी की तरफ देखने लगती है...

Categories
Share

La Forte - Episode 2

സൂര്യാസ്തമയ പ്രകമ്പനങ്ങൾ

༉࿐L͢a͢ F͢o͢r͢t͢e͢༉࿐

രാത്രി... എറണാകുളം.... പക്ഷെ രാത്രിയെ അവിടെ ഇളക്കി മരിച്ച് ഒരു വലിയ ജനസാഗരം തന്നേയവിടെയുണ്ട്. ഏതോ വലിയ VIP വരുന്ന എല്ലാ ലക്ഷണവും അവിടെ കാണാൻ സാധിക്കുന്നുണ്ട്.

ഒരു വലിയ മ്യൂസിക് കൊണ്ടസ്റ്റ് നടക്കുകയാണ്. അവതരിക സ്റ്റേജിലേക്ക് കയറി വന്നു.

" ഗയ്‌സ്... നിങ്ങൾ കാത്തിരുന്ന നിമിഷം വന്നിരിക്കുന്നു... നമ്മൾ കാത്തിരുന്ന നമ്മുടെ സ്വന്തം ദി റോക്ക്സ്റ്റാർ രുദ്ര്...... പ്ലീസ്‌ വെൽക്കം "

അവതരിക ഇത് പറഞ്ഞതും അവിടെ ആരാവങ്ങൾ മുഴങ്ങി. രുദ്രപ്രതാപ്..എല്ലാവരും അവനെ രുദ്ര് എന്ന പേരിൽ വിളിക്കുന്നത്. പലർക്കും രുദ്ര് എന്നാ ആ പേരിനോട് തന്നേ ഭ്രാന്താണ്. ഇന്ത്യ അറിയപ്പെടുന്ന ഒരു വലിയ സിംഗർ. അവന്റെ ഗാനം ആരെയും മയക്കികളയും.ആ ഗാനത്തേക്കാൾ അവന്റെ ശബ്ദം തന്നെയാണ് ലോകത്തെ മറക്കുന്നത്.പലരും അവനെ സ്വന്തമാക്കാനും ആഗ്രഹിക്കുന്നു. എന്നാൽ ആർക്കും പിടി കൊടുക്കാൻ അവൻ തയ്യാറല്ല.

പക്ഷെ ഈ രുദ്ര് എവിടെയാണ്?


ഡ്രസിങ് റൂമിലിരുന്ന് മദ്യപിക്കുകയാണ് അവൻ. മദ്യപാനം അവന് വളരെ കൂടുതലാണ്. അത് പോലെ തന്നേ ആൺകുട്ടികളുമായി സെക്സ് ചെയ്യാനും ഇതിനായി അവൻ കാൾ ബോയ്സിനെ വിളിക്കും. അവർ ചോദിക്കുന്ന പണം അവർക്ക് അവൻ നൽകും..മയക്ക് മരുന്നിന്റെയും അടിമയാണവൻ... .


മുറിയുടെ കഥക് തുറന്ന് മറ്റൊരു യുവാവ് അകത്തേക്ക് കയറി വന്നു. ഇത് രുദ്രന്റെ കൂട്ടുക്കാരൻ വിവാനാണ്. അവന്റെ ബാല്യകാലം മുതൽ തുടങ്ങിയ സൗഹൃദം.

" രുദ്രാ.... നീ എന്താ ഇവിടെ കാണിക്കുന്നത്. നിനക്ക് ഇന്നെങ്കിലും ഇതൊക്കെ നിർത്തിക്കൂടെ.... അവിടെ നിനക്ക് വേണ്ടിയാണ് ആളുകൾ കാത്തിരിക്കുന്നത്. പക്ഷെ നീയിവിടെ മദ്യപാന പാർട്ടി നടത്തുകയാണ്. നീയെന്താ ഉത്തരവാദിത്വമില്ലാത്തത് പോലെ പെരുമാറുന്നത്? "

വിവാൻ വന്നയുടനെ അവനോട് ചോദിച്ചു. കസേരയിലിരിക്കുന്ന അവൻ വിവാൻ പറയുന്നത് കേട്ട് പൊട്ടി ചിരിച്ചു. നേരെ നിൽക്കാൻ പറ്റുന്നില്ലെങ്കിൽ പോലും അവൻ ഒരു വിധം എഴുന്നേറ്റു. അവന്റെ ഗിത്തർ എടുത്തു.

" ഇന്ത്യയെന്നെ വാഴ്ത്തുന്നു. എന്റെ ആവിശ്യം എന്റെയല്ല... അവരുടെയാണ്.. കാരണം ഈ രുദ്ര് അത്രയും ഫേമസാണ് "

ഇതും പറഞ്ഞ് പൊട്ടി ചിരിച്ച രുദ്ര് അവിടെയിരുന്ന അടുത്ത കുപ്പിയും പൊട്ടിച്ച് കൊണ്ട് സ്റ്റേജിലേക്ക് നടന്നു. മദ്യപിച്ച് കൊണ്ട് സ്റ്റേജിൽ കയറി വന്ന അവൻ ആ കുപ്പി എടുത്ത് കളഞ്ഞു. അവൻ സ്റ്റേജിലേക്ക് നോക്കി. അവിടെ അവനെ കാത്തിരിക്കുന്ന കാണികളെയും നോക്കി. അവനെ എല്ലാവരും ആരവം ചെയ്യുകയാണ്. അവന്റെ ശബ്‌ദത്തിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അവൻ ഗിത്തർ കൈയിൽ പിടിച്ചു.


🎶🎶🎶(music)

കാണാക്കിനാവിൻ കണിയാകുമോ നീ
കാണുംനിലാവിൽ മായാതെ മാഞ്ഞോ...
മായാ കിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൻ കുടയായി മാറൂ...

ആത്മാവിലെ ആനന്ദമേ,
ആരാരും അറിയാതെ കാക്കുന്നു ഞാൻ..
ആളുന്നൊരെ തീനാളമായി
അലയുന്നോരെരിവേനൽ പ്രണയാർദ്രമെൻ
നീ എൻ നെഞ്ചിൽ പൊൻവാതിൽ മിന്നുന്നൊരഴകാർന്നു
ഒരലിവിന്റെ ഉയിരാകുമോ?
നീ കനിവായി തെളിയുന്നൊരാകാശച്ചെരുവിൽ
ഞാൻ അലയുന്നൊരലയായിടാം
കാണാക്കിനാവിൻ കണിയാകുമോ നീ
കാണുംനിലാവിൽ മായാതെ മാഞ്ഞോ...

ചഷകമായ് ഒഴുകുമോ
പ്രാണനിൽ നിന്നനുരാഗം
അമൃതമായ് നിറയുമോ
നോവുമാത്മ രാഗത്തിൽ
നീ ..
ദീപമായ്‌ ...
നീ ..
ശ്വാസമായി...
കാണാക്കിനാവിൻ കണിയാകുമോ നീ
കാണുംനിലാവിൽ മായാതെ മാഞ്ഞോ...

ഇരവിലും പകലിലും
ഉയിര് തേടും തുടി താളം
ഉദയമായ്‌ ഉണർവുമായ്
കിരണമായ് അണയൂ നീ
നീ ..
നാദമായ്
നീ ..
താളമായ്

കാണാക്കിനാവിൻ കണിയാകുമോ നീ
കാണുംനിലാവിൽ മായാതെ മാഞ്ഞോ
മായാ കിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൻ കുടയായി മാറൂ

ആത്മാവിലെ ആനന്ദമേ
ആരാരും അറിയാതെ കാക്കുന്നു ഞാൻ
ആളുന്നൊരെ തീനാളമായി
അലയുന്നോരെരിവേനൽ പ്രണയാർദ്രമെൻ
നീ എൻ നെഞ്ചിൽ പൊൻവാതിൽ മിന്നുന്നൊരഴകാർന്നു
ഒരലിവിന്റെ ഉയിരാകുമോ?
നീ കനിവായി തെളിയുന്നൊരാകാശച്ചെരുവിൽ
ഞാൻ അലയുന്നൊരലയായിടാം
കാണാക്കിനാവിൻ കണിയാകുമോ നീ
കാണുംനിലാവിൽ മായാതെ മാഞ്ഞോ🎶🎶


ഈ പാട്ട് കഴിഞ്ഞതോടെ രുദ്രന്റെ കണ്ട്രോൾ മുഴുവൻ പോയി. അവൻ തളർന്ന് ബോധം പോയി താഴെ വീണു. കണ്ട് നിന്നവർ എല്ലാം ഒരു നിമിഷം ഞെട്ടി പോയി. എന്നാൽ വിവാന് ഒരു ഞെട്ടൽ തോന്നിയില്ല. കാരണം വിവാൻ അത് പ്രതീക്ഷിച്ചതാണ്.

അടുത്ത ദിവസം രാവിലെ..
കണ്ണുകൾ പതുക്കെ അവൻ തുറന്നു. എന്താണ് സംഭവിച്ചതെന്ന് ഓർമ അവനില്ല. അവൻ കിടക്കുന്നത് കട്ടിലിൽ ആണെന്നും ഇത് തന്റെ ഫ്ലാറ്റെന്നും രുദ്രന് മനസിലായി. അവന്റെ അടുത്ത് കിടക്കുന്ന കസേരയിൽ മാസികയും വായിച്ച് വിവാനിരിക്കുകയാണ്.

മദ്യപിച്ചതിനാൽ അവന് കണ്ണുകൾ തുറക്കാൻ തന്നേ കഷ്ടപ്പെടുകയാണ്. ശരീരമാസകാലം അവന് തളരുന്നത് പോലെ തോന്നുന്നു. കൈ കിടന്ന കട്ടിലിൽ അമർത്തികൊണ്ട് അവൻ എഴുന്നേറ്റിരുന്നു. കണ്ണുകൾ പതുക്കെ തുറന്നു.

" വിവാൻ "

സുഖമില്ലാത്ത ശബ്ദത്തോടെ രുദ്രൻ വിളിച്ചു. ഉടനെ വിവാൻ അവനെ ഇഷ്ടമില്ലാത്ത രീതിയിൽ നോക്കി.

" ആഹാ.. തമ്പുരാൻ എഴുന്നേറ്റോ... ഞാൻ കരുതി ആ കിടപ്പിൽ ചത്ത് പോയി കാണുമെന്ന്.."

വിവാൻ ഉടനെ കോപത്തോടെ അവനോട് ചോദിച്ചു. വിവാൻ തന്നെയല്ലേ സംസാരിക്കുന്നതെന്ന് ഒന്ന് കൂടി കണ്ണുകൾ സ്വയം തുടച്ച്കൊണ്ട് അവൻ നോക്കി.

" എടാ... നിനക്കെന്താ പറ്റിയത്? എന്തിനാ നീയെന്നോട് ചൂടാവുന്നത്? "

സംശയത്തോടെ ഇടറിയ ശബ്ദത്തോടെ അവൻ ചോദിച്ചു.

" ചൂടാവുന്നില്ല ഞാൻ നിന്നെ പൂവിട്ട് പൂജിക്കാം... നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ് കുടിച്ച് ലക്കില്ലാതെ സ്റ്റേജിൽ കയറാൻ പോകരുതെന്ന്.... ഇന്ന് നീ അത്രയും ആളുകളുടെ മുന്നിൽ വെച്ച് എന്താണ് കാണിച്ചതെന്ന് ഓർമ്മയുണ്ടോ.... ഇന്ത്യ അറിയപ്പെടുന്ന റോക്ക് സ്റ്റാർ രുദ്രാപ്രധാപ് മദ്യപിച്ച് ബോധംകെട്ട് സ്റ്റേജിൽ വീണു.... ഈ ഹെഡ് ലൈനിൽ ബ്രേക്കിങ് ന്യൂസ്‌ ചാനലുകൾ ആഘോഷമാക്കുന്നുണ്ട് "

വിവാൻ അവന്റെ സകലദേഷ്യവും അവിടെ തീർത്തു. എന്നാൽ ഇതൊന്നും അവനെ ബാധിക്കുന്ന രീതിയിലല്ല രുദ്രന്റെ പെരുമാറ്റം. അവൻ വിവാൻ പറഞ്ഞതിനെ കളിയാക്കുന്ന പോലെ ചിരിക്കുകയാണ്.

" നിനക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയട്ടെ... ആളുകൾ ഞാൻ എന്തൊക്കെ കാണിച്ചാലും എന്റെ പിറകെ നടക്കും.. ഇന്ന് നടന്ന കാര്യം ബ്രേക്കിങ് ന്യൂസ്‌ ആകുമ്പോൾ ഞാൻ കൂടുതൽ ഫേമസ് ആവുകയാണ്. എനിക്ക് ഞാൻ ചെയ്യുന്നതിന് കൃത്യമായി പണവും കിട്ടുന്നുണ്ട്.. പിന്നെ ഞാൻ എന്തിനാണ് നല്ല പേര് സമ്പാദിക്കാൻ നോക്കേണ്ടത്? "

മദ്യപിച്ചത് കൊണ്ട് അവന് നാക്ക് നന്നായി കുഴഞ്ഞ് പോകുന്നുണ്ട്. അവന് നേരെയിരിക്കാൻ പോലും സാധിക്കുന്നില്ല.

" എന്ത് സുഖമാണ് ഇത്കൊണ്ട് നിനക്ക് ലഭിക്കുന്നത്? നീ സമ്പാദിക്കുന്ന നല്ലൊരു പങ്കും നീ മദ്യപിച്ച് കളയുകയാണ്. നിനക്ക് വയസ്സ് ഇരുപത്തി ഒൻമ്പതായി... അതിന്റെ പക്വതയെങ്കിലും നീ കാണിക്കണം. "

എന്നാൽ ഇതൊക്കെ ആരോടാണ് പറയുന്നത്.... രുദ്രൻ ഇതൊക്കെ കേട്ട് എല്ലാം മനസിലാക്കുമെന്ന് കരുതിയാൽ തെറ്റി. അവന് എപ്പോഴും അവന്റെ ഭാഗം മാത്രമാണ് ശരിയായി തോന്നുന്നത്. അവൻ ഒരുവിധം കട്ടിലിൽ നിന്നും എഴുന്നേറ്റു. അവൻ എഴുനേൽക്കുന്നത് കണ്ട വിവാനും. രുദ്രൻ വിവന്റെ അടുത്ത് വന്ന് നിന്ന് പുഞ്ചിരിച്ചു.

" നീ മറന്നതാണോ.... ഒരിക്കൽ ഞാൻ നല്ല പിള്ളയായി ജീവിച്ചതാണ്. അവന് വേണ്ടി.... എന്നിട്ട് എനിക്ക് കിട്ടിയ പ്രതിഫലമെന്താണ്.... അവന് മറ്റൊരുത്തനെ കണ്ടപ്പോൾ അവന്റെ പിറകെ പോയി.. ആത്മാർത്ഥമായി സ്നേഹിച്ച ഞാൻ പഠിക്ക് പുറത്തും... "

നെഞ്ചിൽ കൈ വെച്ച് കൊണ്ട് വിവനോട് അവൻ പറഞ്ഞു. ഈ കാര്യം സംസാരിക്കുന്ന സമയം അവന്റെ കണ്ണുകൾ നിറഞ്ഞു. ശബ്ദമിടറി.

" ബാക്കി കൂടി പറയെടാ.... എന്നിട്ട് അവനിപ്പോൾ അവന്റെ പുതിയ കാമുകന്റെ കൂടെ സുഖമായി ജീവിക്കുന്നു. എന്നാൽ നീയോ കുടിച്ച് കുടിച്ച് നിന്റെ ജീവിതമില്ലാതാക്കാൻ നോക്കുന്നു... നിന്റെ ന്യായം അതെന്നോട് പറയാൻ നീ നോക്കരുത്... "

വിവാൻ കോപത്തിലാണ്. അത് തണുക്കാൻ വളരെപാടാണ്. എന്നാൽ രുദ്രൻ... അവന് അതും നിസാരമെന്ന രീതിയിലാണ്.

" എടാ അതൊക്കെ നീ വിട്... എനിക്ക് ഒരു ബിയർ വാങ്ങി താ... "

" അണ്ണപ്പല്ല് ഞാൻ അടിച്ച് തകർക്കും. പറഞ്ഞില്ലെന്ന് വേണ്ട... നിന്റെ ഈ കുടി തന്നെയാണ് നിന്നെ നശിപ്പിക്കുന്നത്... ഇത് നിർത്തുന്നതാണ് നിനക്ക് നല്ലത്. "

കൈ വിരൽ ചൂണ്ടികൊണ്ട് വിവാൻ മുന്നറിയിപ്പ് നൽകി.

" നീ കുടിക്കാനോ വാങ്ങി നൽകുന്നില്ല... എന്നാൽ അത് പോട്ടെ.. എടാ എനിക്ക് ഒരു കാൾ ബോയ്യെങ്കിലും ഒപ്പിച്ച് താടാ... "

രുദ്രന്റെ ഈ വർത്തമാനം കേട്ട വിവാന് നല്ല ദേഷ്യമാണ് അവനോട് തോന്നുന്നത്. എന്നാൽ സകല ദൈവങ്ങളെ വിളിച്ച് അവൻ സ്വന്തം ദേശ്യം കൺഡ്രോൾ ചെയ്യുകയാണ്.

" എനിക്കൊരു കാര്യം നന്നായിയറിയാം നിന്നോട് വേദം ഒതുന്നതിൽ നല്ലതാണ് ഏതെങ്കിലും കഴുതയോട് സംസാരിക്കുന്നതെന്ന്.... "

ഇതും പറഞ്ഞ് കൊണ്ട് ദേഷ്യത്തോടെ വിവാൻ അവിടെ നിന്നുമിറങ്ങി പോയി.

" വാട്ട്‌ ദി F***.... എനിക്ക് നീ കൊണ്ട് തരേണ്ട വിവനെ... എനിക്ക് അറിയാം എനിക്ക് വേണ്ടി കൊണ്ട് വരാൻ... "

ഉറക്കെ രുദ്രൻ പറഞ്ഞു. വിവാൻ കേൾക്കുന്ന രീതിയിൽ അവൻ പറഞ്ഞതെങ്കിൽ പോലും അവൻ കേട്ട ഭാവം നടിച്ചില്ല. രുദ്രൻ ഇതൊന്നും ഇഷ്ടപെടാത്ത രീതിയിൽ സോഫയിൽ വീണ്ടുമിരുന്നു. അതിന് ശേഷം അവന്റെ ഫോൺ എടുത്ത് ഗ്രൻഡർ തുറന്നു. അപ്പോഴാണ് അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്. കണ്ണൻ എന്ന് പേര് സേവ് ചെയ്തിട്ടുണ്ട്. ആ കാൾ കണ്ട വണ്ടീ മുഖത്ത് അവൻ പോലും അറിയാതെ പുഞ്ചിരി വിടർന്നു.

" ഹലോ കണ്ണാ... എന്താടാ... ഈ രാവിലെ? "

/ ഏട്ടൻ ഇന്നലെയും മദ്യപിച്ച് സ്റ്റേജിൽ കയറിയല്ലേ... ഞാൻ മിണ്ടില്ല ഏട്ടനോട്... എനിക്ക് തന്ന വാക്ക് ഏട്ടൻ പാലിച്ചില്ല./

" സോറി മോനെ... ഏട്ടന്റെ മൈൻഡ് ഇന്നലെ തീരെ ശെരിയായിരുന്നില്ല... "

/ ഓ പിന്നെ.... ഏട്ടന് ഒരോ ദിവസവും പറയാൻ ഒരോ കാരണങ്ങളുണ്ട്. ഇതൊക്കെ കേട്ട് ഞാൻ വിശ്വസിക്കാം... എനിക്ക് ഏട്ടന്റെ ഒരു എസ്ക്യൂസ് പോലും കേൾക്കേണ്ട എനിക്ക് ഇപ്പോൾ തന്നേ ഏട്ടനെ കാണണം. വേഗം വീട്ടിൽ വാ /

അത് കേട്ട രുദ്രന്റെ മുഖം മാറി. എങ്കിലും അവന് അതിൽ കുഴപ്പമില്ലാത്ത പോലെ അഭിനയിക്കാൻ ശ്രമിച്ചു.

" എന്റെ കണ്ണൻ വിളിച്ചാൽ ഈ ഏട്ടൻ വരാതെയിരിക്കുമോ.... ഞാനിപ്പോൾ തന്നേ വരാം. "

ഫോൺ വെച്ച രുദ്രൻ അവന്റെ കാറിന്റെ താക്കോൽ എടുത്ത് കൊണ്ട് പുറത്തേക്കിറങ്ങിയതും കണ്ടത് വിവനെയാണ്. അവൻ പുറത്തിറങ്ങി നിന്നെങ്കിൽ പോലും അവിടെ നിന്നും പോയില്ല.

" ഞാൻ കരുതി നീ പോയി കാണുമെന്ന് "

" നിന്നെയിവിടെ നാല് കാലിൽ നിർത്തിയിട്ട് പോകാൻ മാത്രം മണ്ടനല്ല ഞാൻ... അല്ല ഈ രാവിലെ തുണി പോലും മാറാതെ എവിടേക്ക് പോവുകയാണ്? "

രണ്ട് കൈയും പാന്റ്സിന്റെ പോക്കെറ്റിൽ വെച്ച് കൊണ്ട് വിവാൻ ചോദിച്ചു.

" എടാ കണ്ണൻ വിളിച്ചു... അവൻ ന്യൂസിൽ ഇന്നലത്തെ പ്രശ്നം കണ്ടെന്ന് തോന്നുന്നു. ഞാനെന്തായാലും അങ്ങോട്ട് പോകട്ടെ... "

" മദ്യപിച്ച് നേരെ നിൽക്കാൻ പറ്റാത്ത നീയാണോ വണ്ടിയൊടിക്കാൻ പോകുന്നത്... അത് വേണ്ടാ... നിന്നെ ഞാൻ ഡ്രോപ്പ് ചെയാം "

ഇതും പറഞ്ഞ് കൊണ്ട് രുദ്രന്റെ കൈയിൽ നിന്നും വിവാൻ താക്കോൽ വാങ്ങി നടന്നു. പിറകെ എനിക്ക് ഇതൊന്നും പ്രശ്നമല്ലെന്ന മട്ടിൽ രുദ്രനും നടന്നു.

ഒരു കറുത്ത BMW കാറിലാണ് അവർ പോകുന്നത്. വിവാൻ ശ്രദ്ധയോടെ കാർ ഓടിക്കുകയാണ്. എന്നാൽ അലസമായി ചുറ്റും നോക്കുകയാണ് രുദ്രൻ.

" ഇന്നലെ നിന്റെ പ്രശ്നമെല്ലാവരും അറിഞ്ഞിട്ടുണ്ട്... ആ ബാലാജി സാർ എന്നെ വിളിച്ചാരുന്നു... ഇങ്ങനെ കാണിക്കാൻ വേണ്ടിയാണേൽ നീ അവിടെ പെർഫോം ചെയ്യാൻ പോകേണ്ടയെന്ന് പറഞ്ഞു. "

" അയാളുടെ ആ ഷോറൂമിൽ പെർഫോം ഞാൻ ചെയ്തില്ലെങ്കിൽ എനിക്ക് മൈ** ണ്... "

വിവാൻ പിന്നെയൊന്നും സംസാരിക്കാൻ പോയില്ല.

" എടാ കാർ നിർത്തിക്കെ... വേഗം "

പെട്ടന്നാണ് എന്തോ കണ്ട രുദ്രൻ വിവനോട് കാർ നിർത്താൻ ആവിശ്യപെട്ടത്. വിവാൻ കാർ നിർത്തി കൊടുത്തു. ഉടനെ തന്നേ രുദ്രൻ കാറിൽ നിന്നുമിറങ്ങി മുന്നോട്ട് നടന്നു. അവിടെയൊരു ഒരു കാലില്ലാത്ത ഒരു പ്രായമായ മനുഷ്യൻ ലോട്ടറി വിൽക്കുന്നു. അത് കണ്ടിട്ടാണ് കാർ നിർത്താൻ അവൻ ആവിശ്യപെട്ടത്.

രുദ്രൻ ആ ലോട്ടറി വിൽപ്പനക്കാരന്റെയടുത്ത് വന്നു. അവന്റെ പിറകെ തന്നേ കാറിൽ നിന്നുമിറങ്ങി വിവാനും വന്നു.

" ചേട്ടാ ഈ ലോട്ടറിക്ക് മുഴുവൻ എന്താണ് വില? "

അത് കേട്ട ആ ലോട്ടറി കച്ചവടക്കാരൻ അതിശയത്തോടെ അവനെ നോക്കി.

" അത്... അത് മോനെ....18,300 രൂപ "

അയാൾ മറുപടി നൽകി. ഒന്നും മിണ്ടാതെ അടുത്ത് കണ്ട ATM ലേക്ക് രുദ്രൻ പോയി. എന്നാൽ ഒന്നും പറയാതെ ഇവനെന്താ ചെയുന്നതെന്ന് നോക്കുകയാണ് വിവാൻ. തിരികെ ATM നിന്ന് ഇറങ്ങി വന്ന അവൻ ഒരു നോട്ട് കെട്ട് തന്നേ അയാൾക്ക് നൽകി. ആ ലോട്ടറി മുഴുവൻ അവൻ വാങ്ങി.

"ബാക്കി പൈസ ചേട്ടൻ വെച്ചോളൂ... നല്ല ആഹാരം വാങ്ങി കഴിക്കണം "

പുഞ്ചിരിച്ച് കൊണ്ട് അവൻ പറഞ്ഞു. അയാൾക്ക് അതിരില്ലാത്ത സന്തോഷം തോന്നി. അവന്റെ മുന്നിൽ അയാൾ കൈ തൊഴുത്. ഒരു പുഞ്ചിരിയോടെ അവൻ കാറിൽ തിരികെ കയറി. കൂടെ വിവാനും.

" നീ കണ്ടോ ആ ചേട്ടന്റെ പുഞ്ചിരി... അത് കാണുകയെന്നത് ഒരു പ്രത്യക സന്തോഷമാണ്. പാവം രാവിലെ മുതൽ ആ ഒരു കാല് കൊണ്ട് കുടുംബത്തിന് വേണ്ടിയും പട്ടിണി കിടക്കാതെയിരിക്കാനും വേണ്ടിയാണ് ഇറങ്ങുന്നത്. "

പുഞ്ചിരി അവന്റെ മുഖത്ത് കാണാം.

" രുദ്രാ.... സത്യം നിന്നോട് പറയട്ടെ എനിക്ക് നിന്നെ മനസിലാകുന്നില്ല. നിന്റെ മനസ്സ് സത്യത്തിൽ എനിക്ക് വായ്ക്കാൻ പറ്റുന്നില്ല "

വിവാൻ പറഞ്ഞു. അത് കേട്ട രുദ്രൻ ഒന്ന് പുഞ്ചിരിക്കുകയാണ് ചെയ്തത്. വിവാൻ കാർ സ്റ്റാർട്ട്‌ ചെയ്ത് യാത്ര തുടർന്നു.

തുടരും