Who is Meenu's killer - 40 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 40

Featured Books
Categories
Share

മീനുവിന്റെ കൊലയാളി ആര് - 40

പ്രകാശനുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കി കൊണ്ട് ആരും പറയുന്നത് ചെവി കൊള്ളാതെ മാലതി അവിടെ നിന്നും യാത്രയായി ...

അവളെ ഒന്ന് തടയാൻ പോലും കഴിയാതെ കണ്ണുനീർ പൊഴിക്കാൻ മാത്രമേ പ്രകാശന് കഴിഞ്ഞുള്ളു...തന്റെ മകന്റെ ജീവിതം തകരുന്നത് നോക്കി നിൽക്കാനേ സരോജിനിക്കും അന്നേരം കഴിഞ്ഞുള്ളു....

ഇതേ സമയം ദേവകിയെ അന്വേഷിച്ചു കൊണ്ട് അവളുടെ ഫാമിലി നേരെ കോളേജിൽ എത്തി...

"നമ്മുക്ക് മോളുവിന്റെ ക്ലാസ്സിൽ പോകാം അവളുടെ കൂട്ടുകാരികളോട് വല്ലതും ചോദിച്ചാൽ കിട്ടും ഉത്തരം..." ദേവകിയുടെ ചിറ്റപ്പൻ കാർ കോളേജ് ഗേറ്റ് മുറിഞ്ഞു അകത്തു കടക്കുന്ന സമയം പറഞ്ഞു

"മം..."എല്ലാവരും ഒന്ന് മൂളി

കാർ കോളേജ് മുറ്റത്തുള്ള ഒരു മരത്തണലിൽ നിർത്തിയ ശേഷം എല്ലാവരും അതിൽ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു...അവർ നേരെ ദേവകിയുടെ ക്ലാസ്സ്‌ മുറി ലക്ഷ്യമാക്കി നടന്നു

"ദേ ഇതാണ് മോളുവിന്റെ ക്ലാസ്സ്‌..."ബീന ഒരു വിറയലോടെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു

ഒന്നും ആലോചിക്കാതെ വളരെ പെട്ടെന്നു തന്നെ എല്ലാവരും കൂടി അവിടെ ക്ലാസ്സ്‌ നടക്കുന്നത് പോലും ശ്രെദ്ധിക്കാതെ അകത്തേക്ക് വലിഞ്ഞു കയറി..

"ഹലോ... ആരാണ്! എന്ത് വേണം ആരാണ് നിങ്ങൾ..."ക്ലാസ്സിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ടീച്ചർ ചോദിച്ചു

"ഞങ്ങൾ ദേവകിയുടെ ബന്ധുക്കൾ ആണ്..." ദേവകിയുടെ മാമൻ പറഞ്ഞു

" ഇന്ന് അതിനു ആ കുട്ടി ക്ലാസ്സിൽ വന്നിട്ടില്ല... അവൾ ആബ്സെന്റ് ആണ്... " ടീച്ചർ പറഞ്ഞു

"അത് ഞങ്ങൾക്കും അറിയാം.." ദേവകിയുടെ ചിറ്റപ്പൻ പറഞ്ഞു

" അവൾക്കു എന്തെങ്കിലും പറ്റിയോ... " ടീച്ചർ അല്പം ഭയം കലർന്ന സ്വരത്തിൽ പറഞ്ഞു

" പറ്റിയത് അവൾക്കു അല്ല ഞങ്ങൾക്കാണ്..."

" നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്... നോക്ക് ദയവു ചെയ്തു ക്ലാസ്സിൽ നിന്നും മാത്രമല്ല ക്യാമ്പസിന്റെ കോമ്പൗണ്ടിൽ പോലും നിങ്ങൾ ഉണ്ടാകരുത് പോകു പുറത്തേക്കു അല്ലെങ്കിൽ ഞാൻ... "

" നീ എന്ത് ചെയ്യും.. "

" ഞാൻ പോലീസിനെ വിളിക്കും.. "

" എങ്കിൽ ആദ്യം നീ പോലീസിനെ വിളിക്കു അവർ വരട്ടെ എന്നിട്ടു മതി ബാക്കി..."

"ഞാൻ പിന്നെയും പറയുന്നു ഇനിയും ഇവിടെ നിന്നു കൊണ്ട് ഞങ്ങളെ ശല്യം ചെയ്‌താൽ!....കടക്കു പുറത്തേക്കു എന്റെ ക്ലാസ്സിൽ നിന്നും..' ടീച്ചർ കോപത്തോടെ വീണ്ടും പറഞ്ഞു

" ദേ പെണ്ണുമ്പിള്ളേ മിണ്ടാതെ നിന്നോണം ഒരു മൂലയിൽ അല്ലെങ്കിൽ ഉണ്ടല്ലോ...ഞങ്ങൾക്ക് സംസാരിക്കാൻ ഉള്ളത് ദേവകിയിടെ കൂട്ടുകാരികളോടാണ് അല്ലാതെ നിന്നോടല്ല..."ദേവകിയുടെ ചിറ്റപ്പൻ തന്റെ ചൂണ്ടു വിരൽ ടീച്ചർക്ക്‌ നേരെ നീട്ടികൊണ്ട് പറഞ്ഞു

" വാട്ട്‌ നോൺസെൻസ്..."ദേഷ്യത്തോടെ അതും പറഞ്ഞുകൊണ്ട് ടേബിളിന്റെ മേൽ ഉള്ള പുസ്തങ്ങൾ ടീച്ചർ കൈയിൽ എടുത്തുകൊണ്ടു പുറത്തേക്കു പോകാൻ തീരുമാനിച്ചു

" ടീച്ചറെ ക്ഷമിക്കണം ഇത് എന്റെ മകളുടെ ഭാവിയാണ് ...ഞങ്ങൾക്ക് അറിയാൻ ഉള്ള കുറച്ചു കാര്യങ്ങൾ അറിഞ്ഞാൽ ഞങ്ങൾ ഉടനെ തന്നെ പോകും...."കോപത്തോടെ പുറത്തേക്കു പോകുന്ന ടീച്ചറോടു കണ്ണീരോടെ ബീന പറഞ്ഞു

എന്നാൽ അത് കണ്ട ഭാവം പോലും കാണിക്കാതെ മുഖം തിരിഞ്ഞു കൊണ്ട് ടീച്ചർ പ്രഫസരുടെ മുറിയിലേക്ക് നടന്നു

"ഞങ്ങൾക്ക് കുട്ടികൾ ഒരു ഉപകാരം ചെയ്യണം..."ദേവകിയുടെ മാമൻ ചോദിച്ചു

"എന്താണാവോ..." തിരിച്ചു വിദ്യാർത്ഥിനികളും പരിഹാസ ഭാവത്തോടെ ചോദിച്ചു

"വല്ല പിരിവും ആണോ... "കൂട്ടത്തിൽ ലാസ്റ്റ് ബെഞ്ചിൽ ഉണ്ടായിരുന്നവൻ ചോദിച്ചു

അത് കേട്ടതും ക്ലാസ്സിൽ എല്ലാം ഒരു പൊട്ടിച്ചിരി മുഴങ്ങി

" മക്കളെ ഇത് തമാശയല്ല എന്റെ മകൾ! എന്റെ മകളുടെ ജീവിതം ഇപ്പോൾ നിങ്ങളുടെ കൈയിൽ ആണ് അത് കൊണ്ട് ദയവു ചെയ്ത് ചിരിക്കരുത്... "ബീന കണ്ണീരോടെ ഇരു കൈകളും കൂപ്പി കൊണ്ട് പറഞ്ഞു

ബീനയുടെ കണ്ണീരോടെ ഉള്ള വാക്കുകൾ എല്ലാവരെയും ഒരു നിമിഷം വേദനിപ്പിച്ചു... അതുകൊണ്ട് എല്ലാവരും പെട്ടന്ന് തന്നെ നിശബ്ദരായി

" അമ്മ കരയണ്ട... അമ്മ കാര്യം പറയു.." എല്ലാവരും കൂടി ഒന്നിച്ചു പറഞ്ഞു

" ദേവകി അവൾ അവളെ നിങ്ങള്ക്ക് അറിയാമല്ലോ അവൾ ആരെങ്കിലുമായി പ്രണയത്തിൽ ആയിരുന്ന വിവരം നിങ്ങൾ ആർക്കെങ്കിലും അറിയുമോ... അയാൾ ആരാണെന്നും അറിയുമോ..."

"അതിനു എന്തുണ്ടായി... "

" അവൾ ഇന്ന് വീട്ടിൽ നിന്നും ഒളിച്ചോടി... ഞങ്ങളുടെ കുട്ടി ഇപ്പോൾ എവിടെയാണ് എന്ന് ആർക്കും അറിയില്ല അതുകൊണ്ട് നിങ്ങള്ക്ക് അറിയുന്നത് ഒന്ന് പറഞ്ഞു തന്നാൽ അത് വളരെ ഉപകാരം ആണ്... " ഗോപാലനും അയാളുടെ പക്ഷം പറഞ്ഞു

"അതിനു ദേവകിക്കു ഒരു പ്രണയം ഉണ്ടായിരുന്നു എന്നത് തന്നെ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല കാരണം അവൾ അധികം ആരോടും സംസാരിക്കാത്ത ഒരു കുട്ടിയാണ് എന്നിട്ടും നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല..."

"പക്ഷെ അതാണ്‌ സത്യം.."

" ഞങ്ങൾക്ക് ഒന്നും അറിയില്ല അവൾ ആരെ പ്രണയിക്കുന്നു എന്നോ ആരുടെ കൂടെ പോയി എന്നോ ഒന്നും... നിങ്ങൾ വേറെ വല്ല വഴിയും നോക്കുന്നതാണ് നല്ലത്... "

"ദൈവമേ ഇവിടെ നിന്നും ഒരു വിവരവും ലഭിച്ചില്ലല്ലോ ആകെ പ്രതീക്ഷ കോളേജ് ആയിരുന്നു ഇപ്പോ അതും പോയി..."ഗോപാലൻ മനസ്സിൽ വിചാരിച്ചു

വിഷമത്തോടെ അവർ എല്ലാവരും ക്ലാസ്സിൽ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങിയതും

"എനിക്ക് ഒരു കാര്യം പറയാൻ.." പെട്ടന്ന് തന്നെ ഒരു പെൺകുട്ടി ഇരിക്കുന്ന സ്ഥലത്തു നിന്നും എഴുനേറ്റു പറഞ്ഞു

അത് കേട്ടതും എല്ലാവരുടെയും മുഖത്തു ചെറിയൊരു പ്രതീക്ഷ തെളിഞ്ഞു

" പറ മോളെ.. നിനക്ക് എന്തെങ്കിലും അറിയാം എങ്കിൽ ധൈര്യമായി പറയു.... "

" അത് പിന്നെ എനിക്ക് ഉറപ്പില്ല എങ്കിലും എനിക്ക് ഒരു സംശയം കിന്നരം ബസ്സിലെ കിളിയായ പ്രകാശനോട് ദേവകി നന്നായി സംസാരിക്കുന്നതും ചിരിച്ചു കളിക്കുന്നതും കണ്ടിട്ടുണ്ട്... "

"നീ പറയുന്നത്.."

"അതെ അമ്മേ സത്യം... ദേവകി എല്ലാവരോടും ഒരുപോലെ കളിച്ചു ചിരിച്ചു കളിക്കുന്ന കുട്ടിയാണ് എങ്കിൽ ഒരുപക്ഷെ ഞാൻ അത് ശ്രെദ്ധിക്കിലായിരുന്നു എന്നാൽ അവൾ ക്ലാസ്സിൽ തന്നെയുള്ള ഞങ്ങളോട് പോലും അധികം സംസാരിക്കാറില്ല അങ്ങിനെ ഉള്ള ദേവകി ആ കിളിയുമായി സംസാരിക്കണം എങ്കിൽ അതിൽ എന്തോ ഉണ്ടെന്നു തോന്നി അതാണ്‌ ഞാൻ... ഇത് എന്റെ സംശയം മാത്രമാണ്.." അവൾ അതും കൂട്ടി ചേർത്തു....

"ഇത് മതി ഒത്തിരി സ്നേഹം മോളെ... പെട്ടന്ന് തന്നെ ആ ബസ്സ് കണ്ടെത്തണം ഉടനെ തന്നെ അവരെയും കണ്ടെത്താൻ കഴിയും എന്ന് തോന്നുന്നു..." ദേവകിയുടെ മാമൻ അതും പറഞ്ഞുകൊണ്ട് മുണ്ട് മടക്കി കുത്തികൊണ്ട് പെട്ടന്ന് നടന്നു

അങ്ങനെ അതും പറഞ്ഞുകൊണ്ട് എല്ലാവരും ക്ലാസ്സ്‌ മുറിയിൽ നിന്നും പുറത്തേക്കു വന്നതും വാരാന്തയിലൂടെ അവരെ കാണാൻ ദേഷ്യത്തിൽ ടീച്ചറുടെ കൂടെ കുറച്ചു ദൂരെയായി വരികയാണ് പ്രൊഫസർ

"ഹലോ... ഹലോ നിങ്ങൾ ആരാണ് ഒന്ന് നിൽക്കു..." പ്രൊഫസർ കൈ ചൂണ്ടി കൊണ്ട് അവരെ വിളിച്ചു


"അത് കോളേജിന്റെ പ്രൊഫസർ അന്നെന്നു തോന്നുന്നു അദ്ദേഹം നമ്മളെയാ വിളിക്കുന്നത്‌..." ബീന പറഞ്ഞു

"ആ അതൊന്നും നോക്കണ്ട നമ്മുക്ക് പോകാം..." ഗോപാലൻ പറഞ്ഞു

അവിടെ നിൽക്കാതെ എല്ലാവരും ഉടനെ തന്നെ അവിടെ നിന്നും തങ്ങളുടെ കാറിന്റെ അരികിൽ എത്തി വളരെ പെട്ടന്ന് തന്നെ കാറിൽ കയറി...

അവരെ ദേഷ്യത്തോടെ നോക്കി നിൽക്കുകയായിരുന്നു പ്രൊഫസർ... അദ്ദേഹം ഉടനെ തന്നെ ക്ലാസ്സിലെ കുട്ടികളുടെ അരികിൽ എത്തി

"അവർ ആരാണ് എന്തിനാണ് വന്നത്..." പ്രൊഫസർ അല്പം ദേഷ്യത്തിൽ മുഖം വീർപ്പിച്ചുകൊണ്ട് എല്ലാവരോടുമായി ചോദിച്ചു

"സർ അവർ ദേവകിയെ ക്കുറിച്ച് അറിയാൻ..."

"മം... എന്ത് പറ്റി അവൾക്കു..."

"അത് അവൾ! അവളെ ഇന്ന് രാവിലെ മുതൽ വീട്ടിൽ കാണാനില്ല അത് അന്വേഷിക്കാൻ വന്നതാണ്..."

"മം... ശെരി... യു ക്യാരിയോൺ...." പ്രൊഫസർ ടീച്ചറോഡ് പറഞ്ഞു

" മ്മ്മ്..."

പ്രൊഫസവർ ഉടനെ തന്നെ അവിടെ നിന്നും ദേഷ്യത്തിൽ തന്റെ ഓഫീസ് മുറിയിലേക്ക് പോവുകയും ചെയ്തു...ഇതേ സമയം ദേവകിയുടെ അമ്മയും അച്ഛനും ബന്ധുക്കളും എല്ലാം കാറിൽ കയറി വളരെ പെട്ടന്നു തന്നെ കുന്നുകാവ് ബസ്സ്റ്റാൻഡിൽ എത്തുകയും ഉടൻ തന്നെ കിന്നരം ബസ്സിനരികിൽ എത്തുകയും ചെയ്തു... അന്നേരം അവിടെ യാത്രക്കാർക്കായി കാത്തു നില്കുകയായിരുന്നു ബസ്സ്...

" ഈ ബസ്സിന്റെ ഡ്രൈവർ ആരാണ്..." ദേവകിയുടെ മാമൻ അതിനകത്ത് ഇരിക്കുന്നവരോടായി ചോദിച്ചു

" അതോ അത് ദേ ആ ആൾ ആണ്..." അടുത്തുള്ള കടയിൽ നിന്നും ചായ കുടിക്കുന്ന ഡ്രൈവറെ നോക്കി ചിലർ പറഞ്ഞു...

എല്ലാവരും ഉടനെ തന്നെ ആ ബസ്സിൽ നിന്നും ഇറങ്ങി നേരെ കോപത്തോടെ ഡ്രൈവറുടെ അടുത്തേക്ക് പോവുകയും അയാളുടെ ഷർട്ടിനു കയറി പിടിക്കുകയും ചെയ്തു

" ആരാ .... നിങ്ങൾ ആരാണ് "

" പറയടാ ആ പ്രകാശൻ എവിടെ... എവിടെയാണ് അവന്റെ വീട്..." അതും ചോദിച്ചു കൊണ്ട് എല്ലാവരും ഡ്രൈവറെ ദേഷ്യത്തിൽ നോക്കി തല്ലാനും തുടങ്ങി

"എന്തിനു അത് ഞാൻ നിങ്ങളോട് പറയണം...എന്തിനാ നിങ്ങൾ അവനെ തിരക്കുന്നത് " അല്പം വാശിയോടെ ഡ്രൈവർ തിരിച്ചു ചോദിച്ചു

" നീ കാരണം അറിഞ്ഞാലേ പറയുള്ളു.... " അതും പറഞ്ഞുകൊണ്ട് അവർ വീണ്ടും അയാളെ അടിക്കാൻ തുടങ്ങി.... അപ്പോഴേക്കും അടുത്തുള്ളവർ എല്ലാം ഒത്തുകൂടി എല്ലാവരെയും പിടിച്ചു വലിച്ചു...

നിർത്തു... നിർത്ത്

" എന്തോ ഒരു ആപത്തു അല്ലെങ്കിൽ പ്രശ്നം പ്രകാശൻ വരുത്തി വെച്ചിട്ടുണ്ടെന്നു മാത്രം ഡ്രൈവർക്കു മനസിലായി..."


" എന്തിനാ ഇങ്ങനെ ഇയാളെ അടിക്കുന്നത്.. " കൂടി നിന്നവർ ചോദിച്ചു

" അത് ഇത് ഞങ്ങളുടെ കൊച്ചിന്റെ കാര്യമാണ് ഇവൻ ഞങ്ങളോട് ഞങ്ങൾ ചോദിക്കുന്നത്തിനു കൃത്യമായി ഉത്തരം പറഞ്ഞാൽ ഒരു പ്രശ്നവും ഉണ്ടാകില്ല.... "

"അത് ശെരി അപ്പോ ഇത് പെൺകുട്ടിയുടെ കാര്യമാണ്... ഡോ തനിക്കു വലതും അറിയുമെങ്കിൽ അത് പറഞ്ഞോ..." അതും പറഞ്ഞുകൊണ്ട് ആളുകൾ പിരിഞ്ഞു

" അവൻ! അത് അവൻ കുറച്ചു ദിവസമായി ലീവിൽ ആണ്... എനിക്ക് ഒന്നും അറിയില്ല..."

" നിനക്ക് എല്ലാം അറിയാം നീയും കൂടിയാണ് ഇതിനു പിന്നിൽ എന്ന് മാത്രം ഞങ്ങൾക്ക് അറിയാം പറയടാ എവിടെയാ അവൻ അവന്റെ നാട് ഏതാണ്... " ഗോപാലൻ ചോദിച്ചു

"അവൻ ദേശാമുക്ക് ആണ്..." വേറെ വഴിയിലാതെ ഡ്രൈവർ പറഞ്ഞു

അത് കേട്ടതും എല്ലാവരും അയാളുടെ ഷർട്ടിനു പിടി വിട്ടു നേരെ പോയി കാറിൽ കയറി ദേശംമുക്ക് ഗ്രാമം ലക്ഷ്യമാക്കി പാഞ്ഞു

ഇതേ സമയം ആകെ തകർന്നു എന്ത് ചെയ്യണം എന്നറിയാതെ കുഞ്ഞിന്റെ കരച്ചിൽ നിർത്താനും കഴിയാതെ തകർന്നു നിൽക്കുകയാണ് സരോജിനിയും പ്രകാശനും...

"നീ ഒറ്റ ഒരുത്തിയാ ഇതിനു കാരണം... എന്റെയും എന്റെ കുട്ടിയുടെയും ജീവിതം നീ തുലച്ചു ഇനിയും പൊയ്ക്കൂടേ എന്റെ ജീവിതത്തിൽ നിന്നും...." പ്രകാശൻ ദേഷ്യത്തോടെ ദേവകിയെ നോക്കി പറഞ്ഞു

"അതിനു അവൾ എങ്ങോട്ട് പോകാൻ അവൾ എങ്ങും പോകില്ല മോളു വാ എന്റെ കൂടെ അകത്തേക്ക്..." സരോജിനി അതും പറഞ്ഞുകൊണ്ട് മുറ്റത്തു നിൽക്കുന്ന ദേവകിയുടെ അടുത്തേക്ക് പോയി അവളുടെ കൈയിൽ പിടിച്ചു

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമ്മ എന്താണ് വിചാരിക്കുന്നത് എന്ന് മനസിലാകാതെ പ്രകാശൻ മിഴിച്ചു നിന്നു... സന്തോഷത്തോടെ സരോജിനിയുടെ കൈയും പിടിച്ചു കൊണ്ട് ദേവകി അകത്തേക്ക് കയറി


തുടരും