ശരത് പറഞ്ഞത് കേട്ടതും ഹരിഹരൻ ഞെട്ടി
"നീ എന്ത് മണ്ടത്തരമാണ് പറയുന്നത്... ഞാൻ! ഞാൻ എന്തിന് ഈ കുട്ടിയെ കൊല്ലണം... എനിക്ക് അതിന്റെ ആവശ്യമില്ല... ഞാൻ അല്ല എന്നെ വിശ്വാസിക്ക്..."
"ആവശ്യം ഉണ്ടല്ലോ...എന്തിന് എന്ന ചോദ്യത്തിന് ഉത്തരം ഇവരാണ് അതെ ദേവകിയമ്മയെ കിട്ടാൻ നിങ്ങൾ ആ പാവം കുഞ്ഞിനെ അതായത് ദേവകിയമ്മയുടെ മകളെ നിങ്ങൾ കൊന്നു..."
"ഇല്ല ഞാൻ! ഞാൻ അല്ല... ദേവകി നീ വിശ്വാസിക്ക്... "ഹരിഹരൻ ദേവകിയുടെ കൈകൾ കണ്ണീരോടെ പിടിച്ചു
"ഛെ! നിങ്ങൾ ഇത്രയും വലിയ നീചനായിരുന്നുവോ ഈ പത്തുകൊല്ലം ഞാൻ എന്റെ മോളുവിനെ ക്കുറിച്ച് ആലോചിച്ചു നീറി നീറി കഴിയുന്നത് കണ്ടിട്ടും എന്റെ കൂടെ ജീവിക്കാൻ നിങ്ങള്ക്ക് എങ്ങനെ കഴിഞ്ഞു... നിങ്ങളുടെ കൂടെ ഇത്രയും കൊല്ലം ജീവിതത്തിൽ എനിക്ക് അറപ്പു തോന്നുന്നു..." ദേവകി അത് കണ്ണീരോടെ പറഞ്ഞു
ദേവകിയുടെ വാക്കുകൾ കേട്ടതും ഹരിഹരൻ ആകെ തകർന്നു... തന്റെ ശരീരത്തിലെ ഊർജം കുറഞ്ഞത് കൊണ്ടാവാം ദേവകിയുടെ കൈകളിൽ പിടിത്തം ഇട്ടിരുന്ന കൈകൾ തന്നെ താഴെ വീണു
"നിനക്ക് എന്നെ വിശ്വാസം ഇല്ലേ..."പതിഞ്ഞ സ്വരത്തിൽ കൂടുതൽ സംസാരിക്കാൻ ത്രാണി ഇല്ലാതെ ഹരിഹരൻ ചോദിച്ചു
ഈ സമയം ദേഷ്യം വന്ന മൂലയിൽ ഇരിക്കുന്ന മീനു ഉച്ചത്തിൽ അലറി...അവളുടെ അലർച്ച ആ കെട്ടിടം തന്നെ പിളർന്നു പോകും രീതിയിൽ ആയിരുന്നു.... കോപത്തിൽ മീനുവിന്റെ കണ്ണുകൾ കത്തി ജ്വലിച്ചു...
പെട്ടെന്നു അവളുടെ തലയിൽ നിന്നും മുടിയിഴകൾ വലുതായി വന്നു... അത് നേരെ ഹരിഹരന്റെ കാലുകൾ ചുറ്റി വരിഞ്ഞു.... അത് കണ്ടതും എല്ലാവരും പേടിച്ചു പിന്നോട്ട് മാറി
"ഞങ്ങളെ ഒന്നും ചെയ്യരുത് മീനു..." എല്ലാവരും ഒരുമിച്ച് പേടിയോടെ പറഞ്ഞു
" മീനു അദ്ദേഹത്തെ വിട്... വിട്... എന്റെ വാക്കിന്റെ വിശ്വാസത്തിൽ വന്ന ഇവരെ നീ എന്ത് ചെയ്താലും നിനക്ക് വേണ്ടി കഷ്ടപ്പെടുന്ന എന്നെ വേദനിപ്പിക്കുന്നതിനു തുല്യമാണ് ഇദ്ദേഹം എന്തിനാണ് നിന്നെ കൊന്നത് എന്ന സത്യം ഇതുവരെ പറഞ്ഞിട്ടില്ല ആ സത്യം അറിയും വരെ നീ ഒന്നും ചെയ്യരുത് ദയവു ചെയ്തു ചെയ്യരുത്..." ശരത് പറഞ്ഞതും മീനു ഒരു നിമിഷം ആലോചിച്ചു ശേഷം അവളുടെ മുടിഴിയകൾ ആ കാലിൽ നിന്നും അഴിച്ചു
"ഇതു മാത്രമല്ല ഇവരെ ആരെയും നീ ഒന്നും ചെയുക ഇല്ല എന്ന് എനിക്ക് വാക്ക് താ..."ശരത് മീനുവിനോട് ചോദിച്ചു
"ഇല്ലാ... തരില്ല..."
"തന്നില്ല എങ്കിൽ നീ ഒരു സത്യവും അറിയില്ല നിന്റെ ആത്മാവിനു ശാന്തി ലഭിക്കില്ല..ഇപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും ഇവിടെ നിന്നും പോകും... നിനക്ക് അത് തടയാൻ കഴിയില്ല... കാരണം ദാ ആ ബാഗ് കണ്ടോ അതിൽ ഹനുമാൻ ക്ഷേത്രത്തിൽ പോയി ആ ഭഗവാന്റെ കാൽച്ചുവട്ടിൽ നിന്നും എടുത്ത അദേഹത്തിന്റെ പ്രീതിയുള്ള ഓറഞ്ചു നിറ കുങ്കുമമാണ് ഉള്ളത് അത് നിന്റെ ശരീരത്തിൽ ഞാൻ വിതറിയാൽ..."
"വേണ്ട.... വേണ്ട... സത്യം... സത്യം...."
"എങ്കിൽ പറയു... " ശരത് പിന്നിൽ പേടിച്ചു നിൽക്കുന്നവരെ നോക്കി...
" ഞാൻ പറഞ്ഞത് സത്യമാണ് ഞാൻ അല്ല.. " ശരത്തിനെ നോക്കി ഹരിഹരൻ പറഞ്ഞു
"പറയു... പറയു ദേവകിയമ്മേ നിങ്ങൾ എന്തിനാണ് മീനുവിനെ കൊന്നത്..."
ശരത്തിന്റെ ആ ചോദ്യം കേട്ടതും അവിടെ ഉണ്ടായിരുന്നവരും വാസുവും അവന്റെ സുഹൃത്തുക്കലും എല്ലാവരും ഒന്നടങ്കം ഞെട്ടി
"എന്ത് ദേവകിയോ അതും തന്റെ സ്വന്തം മകളെ കൊന്നത് ഈ നീച്ചയായ സ്ത്രീയാണോ..." എല്ലാവരും കോപത്തിൽ ജ്വാലിക്കാൻ തുടങ്ങി.. എല്ലാവരുടെയും മനസ്സിൽ പല ചോദ്യവും ഉയർന്നു...
"നീ എന്തൊക്കെയാണ് പറയുന്നത്... ഞാൻ ഞാനോ... എന്തിന് ഞാൻ എന്റെ മകളെ കൊല്ലണം അല്ല ഞാൻ. അല്ല എന്റെ മകളെ കൊന്നത്..." ദേവകി എല്ലാവരെയും നോക്കി പറഞ്ഞു
"അത് നിങ്ങൾ പറഞ്ഞാൽ മതിയോ... പറയു എന്തിനാണ് ആ പാവത്തിനെ ഇത്രയും ക്രൂരമായി ഈ കെട്ടിടത്തിനു മുകളിൽ നിന്നും തള്ളിയിട്ടു കൊന്നത്... അതും നിങ്ങൾ നൊന്ത് പ്രസവിച്ച നിങ്ങളുടെ ഈ മകളെ..." ശരത് ചോദിച്ചു
ശരത്തിന്റെ ചോദ്യം ദേവകിക്ക് സഹിക്കാൻ കഴിയാത്തത് ആയിരുന്നു
"ഞാൻ ആണ് എന്റെ മകളെ കൊന്നത് എന്നതിൽ നിന്റെ പക്കൽ എന്ത് തെളിവാണ് ഉള്ളത് ... അതും പത്തു കൊല്ലം മുൻപ് നടന്ന ഈ സംഭവത്തിൽ... നിനക്ക് ഒരു തെളിവും കിട്ടിയിട്ടില്ല പക്ഷെ കുറ്റവാളിയെ നിനക്ക് കണ്ടെത്താൻ സാധിക്കാത്തതിനാൽ ഈ കൊലക്കുറ്റം നീ എന്റെ തലയിൽ കെട്ടി ചമക്കുകയാണ്..." ദേവകി കോപത്തോടെ പറഞ്ഞു
" അങ്ങനെ ഒരു തെളിവും ഇല്ലാതെ വെറുതെ നിങ്ങളുടെ മേൽ കുറ്റം ആരോപിക്കുകയല്ല ഞാൻ....അത് എന്റെ കൈയിൽ ഉണ്ട് അതെല്ലാം ഓരോന്നായി ഞാൻ കാണിച്ചു തരാം..." അതും പറഞ്ഞുകൊണ്ട് ശരത് പോക്കറ്റിൽ ഉള്ള തന്റെ ഫോൺ എടുത്തു അതിൽ തന്റെ മറ്റൊരു സുഹൃത്തായാ സ്വാമിനാഥന് വിളിച്ചു എന്നാൽ അവൻ ഫോൺ അറ്റന്റ് ചെയ്തില്ല... ഫോൺ കട്ട് ആക്കി ശരത് മൗനം പാലിച്ചു തല കുനിഞ്ഞു നിന്നു...
"എവിടെ നീ പറഞ്ഞ തെളിവ്... ഇല്ല ഉണ്ടാവില്ല... എനിക്കറിയാം നീ യഥാർത്ഥ കുറ്റവാളി ആരാണ് എന്ന് നിനക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ നീ എന്നെ ഒരു കരുവാക്കുകയാണ് അത് എന്തിന് എന്നും എനിക്കറിയാം എന്റെ മീനു മോളുവിന്റെ ആത്മാവിൽ നിന്നും രക്ഷപെടാൻ അത് നടക്കില്ല... മീനുമോളെ അമ്മയെ നിനക്ക് അറിയില്ലേ ഞാൻ നിന്നെ പൊന്നു പോലെ നോക്കിയതും നിനക്ക് വേണ്ടിയാണ് ഈ അമ്മ ജീവിച്ചതും എന്നും നിനക്ക് അറിയില്ലേ... ഇവൻ കള്ളം പറയുകയാണ് നിനക്ക് തന്ന വാക്ക് പാലിക്കാൻ ഇവൻ കള്ളം പറയുകയാണ് ഇവനെ! ഇവനെ വെറുതെ വിടരുത് മോളെ..." ദേവകി കണ്ണീരോടെ പറഞ്ഞു
തന്റെ ജീവന്റെ ജീവനായ അമ്മയെ കുറ്റം പറഞ്ഞത് സഹിക്കാൻ കഴിയാതെ മീനുവിന്റെ ആത്മാവ് വലിയ വായിൽ കരയാൻ തുടങ്ങി... തന്റെ അമ്മയിൽ ഈ കുറ്റം വന്നു നിൽക്കുന്നത് കണ്ടതും മീനു ഒരു നിമിഷം അവിടം മുഴുവനും വലിയൊരു ചുഴലിക്കാറ്റ് ഉണ്ടാക്കി... ആ കാറ്റിന്റെ ശക്തിയിൽ എല്ലാവരും ചുമ്മരിൽ ഒട്ടി ഓരോരുത്തരും അവരുടെ കൈകൾ കൂട്ടിയിണച്ചു നിന്നു...
പെട്ടെന്നു കോപം വന്ന മീനു ശരത്തിന്റെ കഴുത്തിൽ പിടിച്ചു....അവനെ അവൾ ഉയർത്താൻ തുടങ്ങി ശരത്തിന്റെ കാലുകൾ തറയിൽ നിന്നും ഉയർന്നു പൊങ്ങി...
"എന്റെ.... അമ്മ... കൊല്ലില്ല... നീ കള്ളം..."മീനു പറഞ്ഞു
" മീനു നീ അവനെ വിട്... അവനെ വിട്.. " രാഹുലും സുധിയും വാസുവും ഒന്നിച്ചു അവളോട് പറഞ്ഞു
പെട്ടെന്നു ശരത്തിന്റെ ഫോൺ റിംഗ് ചെയ്തു.... അവൻ മീനുവിനെ നോക്കി
" ഞാൻ കള്ളം പറയുകയല്ല നീ വിശ്വാസിക്ക് എനിക്ക് ഒരു അവസരം താ..." ശരത് തൊണ്ടയിലെ വേദന കടിച്ചമർത്തി കൊണ്ട് പറഞ്ഞു
മീനു പെട്ടന്ന് ശരത്തിന്റെ താഴെ നിർത്തി... ശരത് സ്വാമിയുടെ ഫോൺ അറ്റന്റ് ചെയ്തു
"അയാളെയും കൂട്ടി നീ അകത്തേക്ക് വാ... "ശരത് സ്വാമിയോട് പറഞ്ഞു
"പറയു ദേവകിയമ്മേ നിങ്ങൾ എന്തിനാണ് നിങ്ങളുടെ സ്വന്തം മകളെ കൊന്നത്... നിങ്ങള്ക്ക് രക്ഷപെടാൻ കഴിയില്ല..." ശരത് പറഞ്ഞു
"ഞാൻ അല്ല... എനിക്കറിയില്ല " ദേവകി അതെ വാശിയിൽ തന്നെ പറഞ്ഞു
"മീനു എന്നെ വിശ്വാസിക്ക് സത്യം നിന്റെ അമ്മയാണ് നിന്നെ കൊന്നത് ഇവർ ആരുമല്ല ഞാൻ കെട്ടി ചമക്കുകയും അല്ല... വാസു ചേട്ടൻ അദ്ദേഹം നിന്നെ സ്വന്തം മകളെ പോലെയാണ് കണ്ടത് പിന്നെ ഇവർ രണ്ടുപേർക്കും നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു അവരുടെ അവിഹിതം നീ കണ്ടതിൽ നിന്നെ ഒരു പക്ഷെ ഇവർ കൊല്ലും എന്നതിലും സംശയമില്ല നിന്റെ അമ്മ നിന്നെ കൊന്നില്ല എങ്കിൽ നീ മരിച്ചതിൽ മനസ്സ് കൊണ്ട് ഇവർ സന്തോഷിച്ചു പക്ഷെ ഇവർ അല്ല.. പിന്നെ ഉല്ലാസ് നിന്നോട് ദേഷ്യം ഉണ്ടായിരുന്നു പക്ഷെ നീ കൊല്ലണം എന്ന് തോന്നിയിട്ടുണ്ടെങ്കിലും നിന്നെ കൊല്ലാൻ അദ്ദേഹം ആഗ്രഹിച്ചിൾട്ടില്ല പക്ഷെ നിന്നെ കൊന്നത് നിന്നെ പ്രസവിച്ച നിന്റെ അമ്മയാണ്..അതിൽ സംശയമില്ല..."
"കള്ളം പച്ച കള്ളം.. ഇവൻ പറയുന്നത് വിശ്വസിക്കരുത് മീനു..." ദേവകി കരഞ്ഞു കൊണ്ട് പറഞ്ഞു
അപ്പോഴേക്കും സ്വാമിനാഥൻ അങ്ങോട്ട് കയറി വന്നും അവന്റെ കൂടെ പാണ്ടിരാജനും ഉണ്ടായിരുന്നു
അയാളെ കണ്ടതും ദേവകി ഒരു നിമിഷം ഞെട്ടി
"ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല ദേവകിമാഡം.."
പറയാം എല്ലാം പറയാം ദേവകി മുട്ട് കുത്തിയിരുന്നു കൊണ്ട് കരയാൻ തുടങ്ങി...
ദേവകിയാണ് മീനുവിനെ കൊന്നത് എന്ന് ശരത് എങ്ങനെ കണ്ടെത്തി എന്ന ചോദ്യം അപ്പോഴും എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നു...
തുടരും