Who is Meenu's killer - 27 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 27

Featured Books
Categories
Share

മീനുവിന്റെ കൊലയാളി ആര് - 27

മൂന്നുപേരും കൂടുതൽ ഒന്നും ചോദിക്കാതെ വാസു പറയുന്നതിൽ സത്യം ഉണ്ടെന്നു മനസിലാക്കി... ശേഷം വാസുവുമായി നേരെ അവരുടെ വീട്ടിലേക്കു പോയി.... വീട്ടിൽ എത്തിയതും എല്ലാവരും അകത്തേക്ക് കയറി

"വരു... ഇനി ഇവിടെ ഞങ്ങളുടെ കൂടെ താമസിച്ചാൽ മതി.." ശരത് പറഞ്ഞു

മം.. വാസു ഒന്ന് മൂളി

"ടാ ഒരു ചായ..." രാഹുൽ സുധിയോട് പറഞ്ഞു

"ആ ഉണ്ടാക്കി തരം അല്ലപിന്നെ ഈ വയ്യാത്തോടത്തു ഇതൊക്കെ ചെയ്യണം എന്നത് എന്റെ വിധി ... സുധി അല്പം ദേഷ്യത്തോടെ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി നല്ലൊരു കട്ടൻ ചായ ഉണ്ടാക്കി കൊണ്ട് വന്നു ....എല്ലാവരും ഒരുമിച്ച് ചായ കുടിച്ചു

" മോളുവിനോട് നീ പറഞ്ഞത് പത്തു ദിവസം എന്നല്ലെ ഇന്ന് എത്ര ദിവസമായി... " വാസു ചോദിച്ചു

"അതെ...6 ദിവസമായി..."

"അതും കഴിഞ്ഞു ഈ രാത്രി കടന്നാൽ.." സുധി പറഞ്ഞു

"വല്ല തുമ്പും കിട്ടിയോ...നിനക്കു തോന്നുണ്ടോ ഇനിയും നാല് ദിവസത്തിനുള്ളിൽ ആ കുറ്റവാളിയെ കണ്ടെത്താൻ കഴിയും എന്ന്..."വാസു ചോദിച്ചു

"ഉണ്ട്‌ ആ ഒരു ഉറപ്പിൽ തന്നെയാണ് അവളോട്‌ പത്തു ദിവസം എന്ന് പറഞ്ഞതും...പക്ഷെ ഇതുവരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല മീനു പറഞ്ഞ ആ പേരിൽ ഉള്ള ആരും തന്നെ അവളെ കൊന്നിട്ടില്ല എന്നതാണ് വലിയൊരു സത്യം പക്ഷെ എങ്ങനെ കണ്ടെത്തും എന്നാണ് എനിക്കറിയാത്തത് എങ്കിലും എനിക്ക് വിശ്വാസം ഉണ്ട്‌.." ശരത് പറഞ്ഞു

"അതിനുള്ള ഉത്തരം നിന്റെ പോക്കറ്റിൽ ഉണ്ട്‌.." വാസു പറഞ്ഞു

" എന്ത്... " ഒരു ഞെട്ടലോടെ മൂന്നുപേരും ചോദിച്ചു

"എന്റെ പോക്കറ്റിലോ.." ശരത് ചോദിച്ചു

"അതെ ഇന്നലെ നിങ്ങളെ ആക്‌സിഡന്റ് ആക്കിയവർ നിങ്ങളെ കൊല്ലാൻ ശ്രെമിച്ചവർ അവർ വന്ന ആ കാർ അവിടെ തന്നെ ഉപേക്ഷിച്ചു പോയി ഞാൻ അത് തുറന്നു നോക്കി അതിൽ നിന്നും എനിക്ക് കിട്ടിയ ഒരു പേപ്പർ അല്ലെങ്കിൽ കവർ ആണ് ഞാൻ തന്നത് അത് തുറന്നു നോക്കു നീ ആദ്യം..."വാസു പറഞ്ഞു

ശരത്തിന് അപ്പോഴാണ് വിഷ്ണു തനിക്കു നൽകിയ ആ കവറിനെ ക്കുറിച്ച് ഓർമ്മ വന്നത് ഉടനെ തന്നെ ആ പേപ്പർ തന്റെ പോക്കറ്റിൽ നിന്നും എടുത്തു

അപ്പോഴേക്കും സുധിയും രാഹുലും ശരത്തിന്റെ അടുത്തേക്ക് വന്ന് എന്താണ് ഇതു എന്ന് അറിയാൻ ഉള്ള ആകാംഷയിൽ തന്നെ

"എന്താടാ ഇതു.."

"അറിയില്ലടാ ഇതു തരാൻ ആണ് വിഷ്ണു വിളിച്ചത്.."

"ശെരി തുറന്നു നോക്കു.."

അത് തുറന്നു നോക്കിയതും ശരത് സുധിയും രാഹുലും ഒന്ന് ഞെട്ടി കാരണം അതിൽ അവർ മൂന്ന്പേരുടെയും ഫോട്ടോ ഉണ്ടായിരുന്നു അതിന്റെ കൂടെ തന്നെ ഒരു ചെറിയ പേപ്പർ കഷ്ണവും

അതിൽ പാണ്ടിരാജൻ എന്നും 20 ലക്ഷം എന്നും മാത്രം

"എന്താണ് ഉള്ളത്...പാണ്ടിരാജൻ എന്നാലേ..." വാസു ചോദിച്ചു

"മം..."

"ഇയാൾ ആണ് നിങ്ങളെ കൊല്ലാൻ അവന്മാർക്ക് ക്വാട്ടേഷൻ കൊടുത്തിരിക്കുന്നത്..."

"അതിനു ഈ പരനാറിയെ എവിടെ നിന്നും എങ്ങനെ കണ്ടെത്തും.."

"അത് ഞാൻ ഏറ്റു..." വാസു പറഞ്ഞു

" എങ്ങനെ.. " രാഹുൽ ചോദിച്ചു

എനിക്കറിയാം ഇവനെ...നിങ്ങൾക്ക് ആക്സിഡന്റ് ഉണ്ടായപ്പോ നിങ്ങളെയും കൊണ്ട് നാട്ടുകാർ നേരെ ഹോസ്പിറ്റലിൽ പോയി എന്നാൽ ഞാൻ ആർക്കും അറിയാതെ രക്ഷപെട്ടു ഓടിയ ഒരാളെ! അവൻ അറിയാതെ പിന്തുടർന്നു...അവൻ നേരെ പോയത് KM ബാറിലേക്കാണ് അവിടെ അവൻ ഒരു ആളെ കാണുന്നതും ഞാൻ കണ്ടു.. ഞാൻ അവർ അറിയാതെ അവരെ ശ്രെദ്ധിച്ചു ശേഷം അവർ പോലും അറിയാതെ അവരെ ക്കുറിച്ച് അവിടെ ഉള്ള ആ ബാറിൽ ജോലി ചെയ്യുന്ന പയ്യനോട് അന്വേഷിച്ചപ്പോ അയാൾ ഒരു തമിഴൻ ആണ് എന്നും ഇവിടെ കേരളത്തിൽ പലിശക്ക് കടം കൊടുത്തു വലിയ ആൾ ആയി എന്നും അവൻ പറഞ്ഞു എന്നാൽ ഈ പലിശക്ക് കടം കൊടുക്കുന്നതും അതിലൂടെ ഗുണ്ടായിസം കാണിക്കുന്നതും പുറമെ മാത്രം പക്ഷെ ഇയാൾ യഥാർത്ഥത്തിൽ വലിയൊരു കുറ്റവാളിയാണ് തമിഴ്നാട്ടിൽ രണ്ടു കൊല ചെയ്ത് ഇങ്ങോട്ട് വന്ന ആൾ ആണ് എന്ന് അവന്റെ കാർ ഡ്രൈവറിൽ നിന്നും മനസിലാക്കി...

അത് കേട്ടതും ശരത്തിനും സുധിക്കും രാഹുലിനും ഒരുപാട് സന്തോഷം തോന്നി കാരണം നമ്മൾ മീനുവിനെ കൊന്ന ആ കുറ്റവാളിയുടെ അടുത്തു എത്തിയിരിക്കുന്നു...നാളെയുടെ പുലർച്ചെയും കാത്ത് ആ നാല് പേരും ആ വീട്ടിൽ കാത്തിരുന്നു

പിറ്റേന്ന് നേരം പുലർന്നതും... എല്ലാവരും ഒരുമിച്ച് ആ പാണ്ടിരാജിനെ കാണാൻ പുറപ്പെട്ടു

" ഒരു മിനിറ്റു നിങ്ങൾ ആദ്യം മുന്നോട്ടു പോയി അയാളോട് സംസാരിക്കുക എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഞങ്ങൾ പുറത്ത് നിന്നും സഹായിക്കാൻ വരാം അല്ലാതെ എല്ലാവരും ഒരുമ്മിച്ചു അയാളെ പോയി കാണുന്നതും അപകടത്തിൽ പെട്ടാൽ രക്ഷപെടാൻ ഒരു വഴിയും ഉണ്ടാവില്ല.. "വാസു പറഞ്ഞു

"ആ... അതും നല്ല ഐഡിയ ആണ്.." ശരത് പറഞ്ഞു

" നിങ്ങൾ എന്റെ മകൾക്കു വേണ്ടി അവൾക്കു നൽകിയ സത്യത്തിനു വേണ്ടി ഒത്തിരി കഷ്ടപെടുന്നുണ്ട് അല്ലെ..." മുറ്റത്തിറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയുന്ന സമയം വാസു എല്ലാവരോടുമായി വീണ്ടും ഒരു ചോദ്യം ചോദിച്ചു


അതിനുത്തരം ഒന്നും പറയാതെ ഒരു പുഞ്ചിരി മാത്രമാണ് അവർ നൽകിയത്...അധികം താമസിയാതെ തന്നെ അവർ ആ ബാറിന്റെ അരികിൽ എത്തി...

"ഇവിടെ ആരോട് ചോദിച്ചാലും അയാളുടെ വീട് എവിടെയാണ് എന്ന് പറയും...കാരണം അയാൾ ദിവസവും ഈ ബാറിലേക്ക് ആണ് വരുന്നത്..."വാസു പറഞ്ഞു

"മം..."

"എന്നാൽ നമ്മുക്ക് അവിടെ ആ ചായ കടക്കാരനോട് ചോദിക്കാം...

അങ്ങനെ എല്ലാവരും ഒന്നിച്ച് അടുത്തുള്ള ചായ കടക്കാരന്റെ അരികിൽ വന്നു


"ചേട്ടാ ഈ പാണ്ടിരാജിന്റെ വീട് എവിടെയാണ്... കുറച്ചു പണം കടം വാങ്ങിക്കാൻ.. ഒരു ബിസിനസ്‌ സ്റ്റാർട്ട്‌ ചെയാൻ ആണ്..."

കടക്കാരനോട് ഒരു നന്ദി പുഞ്ചിരിയോടെ പറഞ്ഞ ശേഷം അവർ നേരെ പാണ്ടിരാജിന്റെ വീട്ടിലേക്കു പോയി..അവരുടെ വീടിനടുത്തു എത്തിയതും... ആദ്യം ശരത്തും സുധിയും അയാളുടെ വീട്ടിലേക്കു കയറാൻ തീരുമാനിച്ചു...

"ദാ ഇതു വെച്ചോ... " വാസു ഒരു പൊതി അവർക്കു നൽക്കി

"എന്തിനാണ് ഇതു.. " സുധി ചോദിച്ചുകൊണ്ട് അത് കൈയിൽ വാങ്ങിയ സുധി പതിയെ ആ പേപ്പർ അഴിച്ചു മാറ്റി

"ദൈവമേ.."പൊതി അഴിച്ച സുധി വിളിച്ചു

"ഈ കത്തി അയാൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ ഒന്ന് വിരട്ടാണാനും നിങ്ങളുടെ ഒരു ദൈര്യത്തിനും.... "വാസു പറഞ്ഞു

"ദൈവമേ അധികം വൈകാതെ തന്നെ നീ എനിക്ക് ബെൽ അടിച്ചാൽ ഭക്ഷണം ലഭിക്കുന്ന ഒരു ജീവിതം തരും..." സുധി പറഞ്ഞു

"എന്താ അത്.."

"ജയിലിൽ വേറെ എന്താ.."

"നീ ഒന്ന് മിണ്ടാതെ വന്നേ സുധി.."

ശരത്തും സുധിയും ഗേറ്റ് മുറിഞ്ഞു കടന്നു... അകത്തു കയറിയതും ഒരാൾ അവരുടെ അടുത്തേക്ക് ഓടി വന്നു...

"എന്താ എന്തു വേണം.."

" അത് പിന്നെ സാറിനെ ഒന്ന് കാണണം കുറച്ചു പണം കടം വാങ്ങിക്കാൻ... "ശരത് പറഞ്ഞു

"അവിടെ ഇരിക്ക് അയ്യാ വരും.."

"ശെരി..."

അയാൾ പറഞ്ഞതുപോലെ പുറത്തുള്ള ചെയ്യറിൽ അവർ ഇരുന്നു..അന്നേരം സുധി ആ വീടിനു ചുറ്റും നോക്കി വലിയ വീടാണ് അതിലുപരി മുറ്റത്തു മുഴുവനും ഒത്തിരി പൂക്കൾ ചിരിച്ചു തലയാട്ടി കളിക്കുന്നു


"ഹോ എന്തൊരു ലൈഫ് ആണ് ഇയാളുടെ മുറ്റത്തുള്ള പൂക്കളുടെ പുഞ്ചിരി കാണുമ്പോ ആരും വിശ്വസിക്കും നല്ലൊരു മനുഷ്യൻ ആണ് എന്ന് പക്ഷെ..."

"ഓ നീ ഒന്ന് നിർത്ത് അവർ ആരും കേൾക്കണ്ട ഒന്നും...കേട്ടാൽ ബെല് അടിച്ചാൽ ഭക്ഷണം ലഭിക്കുന്ന ജീവിതം പോലും ഉണ്ടാവില്ല..."


" വാങ്ങേ...അയ്യാ വിളിച്ചു.. " ഒരാൾ അവരോടു വന്നു പറഞ്ഞു

അയാൾ അവരെ സിറ്റൗട്ടിനു അടുത്തുള്ള മുറിയിലേക്ക് കൊണ്ട് പോയി...

"ഇവിടെ ഇരിക്ക്.."

അതും പറഞ്ഞു കൊണ്ട് അയാൾ അവിടെ നിന്നും പോയി

പെട്ടന്ന് അങ്ങോട്ട്‌ അയാൾ വന്നു അവർ കാണാൻ ആഗ്രഹിച്ച പാണ്ടിരാജൻ...തടിച്ചു നല്ല പൊക്കമുള്ള ശരീരം... വെള്ള നിറ ഷർട്ടും മുണ്ടുമാണ് വേഷം നെറ്റിയിൽ വലുതായി ചന്ദനകുറിയും കഴുത്തിൽ രുദ്രാക്ഷ മാലയും..

"ഹോ കണ്ടാൽ ദൈവീകത്വം ഉള്ളത് പോലെ..പക്ഷെ അത് പ്രവർത്തിയിൽ ഇല്ല "സുധി മനസ്സിൽ വിചാരിച്ചു

"സൊള്ളുങ്കെ എത്ര വേണം.." അവർക്കു മുന്നിലായി

"അത് പിന്നെ സാർ ഒരു ലക്ഷം..."ശരത് പറഞ്ഞു

"രണ്ടു ലക്ഷം.." സുധി പറഞ്ഞു


രണ്ടുപേരും മാറി മാറി പറഞ്ഞതും ഒരു നിമിഷം പാണ്ടിരാജ് അവരെ നോക്കി...

"നിങ്ങൾക്ക് എത്രയാ വേണ്ടത്.."

" സോറി സാർ രണ്ടു ലക്ഷം... " ശരത് പറഞ്ഞു

" ശെരി എന്ന ബിസിനസ്‌ സെയരീങേ... " പാണ്ടിരാജൻ വീണ്ടും ചോദിച്ചു

"ഞങ്ങൾ അത് പിന്നെ ബേക്കറി..." സുധി പറഞ്ഞു

"പലചരക്കു കട.." ശരത് പറഞ്ഞു

"എന്ന..." പാണ്ടിരാജൻ അവരെ തുറിച്ചു നോക്കികൊണ്ട്‌ ചോദിച്ചു

ദേഷ്യം വന്ന പാണ്ടിരാജൻ അയാളുടെ ടേബിളിൽ ഉണ്ടായിരുന്ന തോക്ക് അവർക്കു നേരെ നീട്ടി

"സൊള്ളുങ്ങേ നിങ്ങേൾ യാര്..." തോക്കും ചൂണ്ടി കൊണ്ട് അയാൾ ചോദിച്ചു

തോക്ക് കണ്ടതും സുധിയുടെ ബോധം പോയി എന്തു ചെയ്യണം ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടണം എന്നറിയാതെ ശരത്തും മിഴിച്ചു നിന്നു

തുടരും