Exile in Malayalam Fiction Stories by Sreekanth Navakkode books and stories PDF | പ്രവാസം

Featured Books
Categories
Share

പ്രവാസം

എന്റെ സ്വദേശം പാലക്കാട് ഉള്ള ചെറിയ ഗ്രാമത്തിൽ. എന്റെ ജീവിതത്തിന് ചീന്തിയെടുത്ത ഒരു ഏടാണ് ഈ കഥ. കഥ തുടങ്ങുന്നത് 2009 കാലഘട്ടത്തിലാണ്. അന്ന് ഞാൻ പ്ലസ് ടു കഴിഞ്ഞ് കറങ്ങി തിരിഞ്ഞു നടക്കുന്ന കാലം വേണമെങ്കിൽ ഡിഗ്രിക്ക് പോകാമായിരുന്നു പക്ഷേ രക്ഷിതാക്കൾക്ക് എന്നെ പഠിപ്പിക്കാൻ സാമ്പത്തികം ഉണ്ടായിരുന്നില്ല . മെറിറ്റിൽ സീറ്റ് കിട്ടാൻ എന്ന് വിചാരിച്ചു കഴിഞ്ഞാൽ നല്ല മാർക്കുമില്ല. പിന്നെ എന്ത് ചെയ്യും. രക്ഷിതാക്കൾ ഒരു വഴി കണ്ടുപിടിച്ചു . അച്ഛന്റെ അനിയൻ ഗൾഫിൽ ഉണ്ട് മൂപ്പരുടെ ശുപാർശ പ്രകാരം വല്ല ജോലി ഗൾഫിൽ ശരിയായാൽ. നമ്മുടെ കുടുംബം രക്ഷപ്പെടും കൂട്ടത്തിൽ ഞാനും. ഞാൻ ഗൾഫിനെ കുറിച്ച് സ്വപ്നങ്ങൾ കാണാൻ തുടങ്ങി . വിസ വരാൻ കാത്തിരിപ്പാണ്. കാത്തിരിപ്പിന് വിരാമമായി വിസ കിട്ടി. പ്ലെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു.
നെടുമ്പാശ്ശേരി ടു ദുബായ് . ടിക്കറ്റ് റേറ്റ് 8500. ബന്ധുക്കൾ തന്ന സഹായിച്ചു. ശമ്പളം എന്തോന്ന് കൂടി ഞാൻ ചോദിച്ചില്ല വീട്ടുകാരും അറിയാൻ ശ്രമിച്ചില്ല. ആകെ ജോലി മാത്രം എന്താണ് മനസ്സിലായി. ഒരു വലിയ പ്രൈവറ്റ് സ്കൂളിൽ കണ്ടക്ടർ ജോലി. ചെറിയച്ഛന്റെ അളിയൻ മുഖാന്തരം ജോലി. മൂപ്പർ ഈ സ്കൂളിലെ സെക്യൂരിറ്റി ആണ്. ആദ്യമായിഞാൻ നാടുവിട്ട് 7 കടലും കടന്ന് ദുബായിലേക്ക്. എയർപോർട്ടിൽ നിന്ന് അച്ഛനമ്മയുടെ അനുഗ്രഹം വാങ്ങിച്ച് പാസ്പോർട്ടും പ്ലെയിൻ ടിക്കറ്റ് മായും ഇമിഗ്രേഷൻ ക്ലിയറൻസിലേക്ക് കേറി വൈകുന്നേരം അഞ്ചുമണിക്ക് ആയിരുന്നു പ്ലെയിൻ ഇപ്പോൾ ഏകദേശം നല്ല രാത്രിയാവും ദുബായിൽ എത്തുമ്പോൾ . എനിക്ക് വല്ലാത്തൊരു പേടിയായിരുന്നു. എങ്ങനെ പ്ലെയിനിൽ കയറും. ഈശ്വരാനുഗ്രഹം കൊണ്ട് പ്ലെയിൻല കയറി 7കടലും കടന്ന് ദുബായിലെ എത്തി. എന്നെ വരവേൽക്കാൻ ചെറിയച്ഛനും ചെറിയമ്മയും ഉണ്ടായിരുന്നു. അവരെന്നെയും കൊണ്ട് അവരുടെ താമസസ്ഥലം ദേരാ നൈഫിലേക്ക് പോയി . ഞാൻ എത്തിയത് രാത്രിയായ കാരണം ദുബായുടെ രാത്രി ഭംഗി നല്ലപോലെ ആസ്വദിച്ചു അമ്പരചുംബികൾ ആയി തിളങ്ങുന്ന കെട്ടിടങ്ങളും. മനോഹരമായ ശില്പങ്ങളും. വലിയ പാലങ്ങളും നിറഞ്ഞ മനോഹര നഗരം. മായാനഗരം എന്ന് പറയാം. ആ മായയിൽ നമ്മൾ ഒന്ന് പെട്ടാൽ പെട്ടത് തന്നെ . അവസാനം അവരുടെ വീട്ടിൽ ഞാൻ എത്തി. ലിഫ്റ്റ് ഉണ്ടായിരുന്നു മുകളിലായിരുന്നു അവരുടെ ഫ്ലാറ്റ് ആ കോമ്പൗണ്ടിൽ മൂന്ന് ഫ്ലാറ്റ് ഉണ്ട് മൂന്നും ഇവരുടെ തന്നെയാണ്. ചെറിയഅച്ഛൻ ഷിപ്പിലായിരുന്നു ജോലി . ചെറിയമ്മയ്ക്ക് വീടിന്റെ താഴെ ഒരു പെയിന്റ് കടയിലാണ് ജോലി( വലിയ സ്ഥാപനമാണ് ) ഗൾഫിൽ എത്തിയകാര്യം ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു. എതിസലേറ്റന്റെ സിം ചെറിയച്ഛൻ എനിക്ക് എടുത്തു തന്നു. എനിക്കറിയില്ലല്ലോ ഒന്നാമത് ഭാഷ അറിയില്ല. കുറച്ച് ഹിന്ദി അറിയാം അത്രതന്നെ. ആദ്യമായിട്ടല്ലേ ഒരു വിദേശ രാജ്യത്ത് ജോലിക്ക് പോകുന്നത്. വീട്ടുകാർ ജോത്സ്യനെ കൊണ്ട് നോക്കിച്ചപ്പോൾ രണ്ടു ദിവസം കഴിഞ്ഞിട്ട് ജോലിക്ക് കയറിയാൽ മതി എന്ന് പറഞ്ഞു. അതുവരെ ഞാൻ ചെറിയച്ഛന്റെ കൂടെയായിരുന്നു.. ചെറിയമ്മ എന്നെ ശകാരിച്ച് ഉപദേശിക്കാൻ തുടങ്ങി. അയൽപക്കത്തുള്ള ഉള്ള ഫ്ലാറ്റിൽ ഉള്ളവരുമായി അതിര് കവിഞ്ഞ് സംസാരിക്കരുത്. കാരണം ഇത് നിന്റെ നാടല്ല. പല രാജ്യത്തെയും പല ജില്ലക്കാരും പല സ്വഭാവത്തിലുള്ള ആൾക്കാരും താമസിക്കുന്ന രാജ്യമാണത്. അതുകൊണ്ട് ഓരോ ചുവടും. സൂക്ഷിച്ച് വേണം വെക്കാൻ. ഫ്ലാറ്റിലെ ജീവിതം എന്നെ വളരെ മടിപ്പിച്ചു. എസിയുടെ തണുപ്പിൽ ടിവി കാണുക ഭക്ഷണം കഴിക്കുക ഉറങ്ങുക. ഇതായിരുന്നു എന്റെ ആകെയുള്ള ജോലി ഞാൻ വളരെ അസ്വസ്ഥനായി. സ്കൂളിൽ ജോലിക്ക് പോകാൻ എനിക്ക് തിടുക്കമായി. ശരിക്ക് പറഞ്ഞാൽ ഫ്ലാറ്റിലെ ജീവിതം ഒരു നരക ജീവിതം തന്നെയാണ് അതെനിക്കിപ്പ മനസ്സിലായി. അങ്ങനെയാ സുദിനം എത്തി. ചെറിയച്ഛന്റെ അളിയൻ( പേര് രാമു എക്സ് മിലിട്ടറി കൂടിയാണ് അതിനൊത്ത ശരീരവും ശബ്ദവും ആണ് മൂപ്പർക്ക് . എനിക്ക് മൂപ്പരോട് സംസാരിക്കാൻ തന്നെ പേടിയാ പോരാത്തതിന് കട്ടിയുള്ള പിരിച്ച മീശയും ) എന്നെ സ്കൂളിലേക്ക് കൊണ്ടുപോകാൻ വന്നു. ശമ്പളം എപ്പോഴും സസ്പെൻസ് തന്നെയാണ്. ചെറിയച്ഛന്റെ അളിയൻ മുഖാന്തരമാണ് എനിക്ക് ജോലി കിട്ടിയത്. ചെറിയച്ഛന്റെ അളിയൻ പറഞ്ഞത് ഈ ജോലി അവരുടെ ആൾക്കാർക്ക്കിട്ടാൻ ഹൈദരാബാദികളും നേപ്പാളികളും തമ്മിൽ തല്ലാണ്. അതിന് അതിജീവിച്ചിട്ടാണ് എനിക്ക് ജോലി കിട്ടിയെന്നാണ് മൂപ്പര് പറഞ്ഞത്. അപ്പോഴും ശമ്പളത്തിന്റെ കാര്യം പറഞ്ഞില്ല. അങ്ങനെ ഞാൻ നല്ല രാഹുകാലം നോക്കി ചെറിയച്ഛന്റെയും ചെറിയമ്മയുടെയും കാലു തൊട്ട് വണങ്ങി. അവരുടെ അനുഗ്രഹം വാങ്ങിച്ച് ഞാൻ യാത്രയായി. ചെറിയച്ഛന്റെ അവിടുന്ന് ദുബായ് ആർടിഐയുടെ ബസ്സിൽ കയറി ഇനി ബസ്സിലെ വിശേഷം ഓട്ടോമാറ്റിക് ഡോർ ഉള്ള ആഡംബര ബസ് ഇതിൽ പ്രത്യേകത എന്താണെന്ന് വെച്ചാൽ കണ്ടക്ടർ ഇല്ല . ഡ്രൈവർ തന്നെ കാശ് വാങ്ങും ഒരാൾക്ക് രണ്ടു ദർഹം യാത്ര ചെലവ്. പക്ഷേ ഇപ്പോൾ ദുബായ് ബസ്സിൽ യാത്ര ചെയ്യാൻ കാശ് കൊടുക്കേണ്ട ബസ് കാർഡ് പഞ്ച ചെയ്താൽ മതി. എസിയുള്ള ബസ് നല്ല സുഗമമായും സന്തോഷകരമായ യാത്ര പോകുന്ന വഴിയെല്ലാം മനോഹരമായി കെട്ടിടങ്ങളും ചെറിയ ചെറിയ പാർക്കുകളും. കാണാൻ തന്നെ കണ്ണിനെ കുളിർമയേകുന്ന കാഴ്ച. അവസാനം സ്കൂളിന്റെ മുമ്പിൽ ബസ് നിർത്തി. ഖസിസ് എന്ന മനോഹരമായ സ്ഥലത്താണ് ഈ വലിയ സ്കൂൾ സ്ഥിതി ചെയ്യുന്നത് അതിന്റെ തൊട്ടടുത്ത് തന്നെ സുലേഖ, എൻ എം സി ആശുപത്രികളും ഉണ്ട് . പോരാത്തതിന് കുറെ ഫ്ലാറ്റുകളും മലയാളികളുടെ കാഫെറ്റീരിയയും ഉണ്ട്. ഖസിസ് അതിസുന്ദരമായ ശാന്തമായ സ്ഥലമാണ്. പക്ഷേ ദുബായിലെ ചൂട് ഭയങ്കരമാണ്. സ്കൂളിലേക്ക് ഞാൻ അടുത്തു അതിമനോഹരമായ സ്കൂൾ . സ്കൂളോ ഇത് ഫൈവ് സ്റ്റാർ ഹോട്ടലോ എന്നായി എന്റെ ചിന്ത. ചെറിയച്ഛന്റെ അളിയൻ എന്നെ ജോലിക്ക് എടുത്ത അഡ്മിനിസ്ട്രേഷൻ ഓഫീസറെ പരിചയപ്പെടുത്തി. അദ്ദേഹം കോട്ടയംകാരനാണ് പേര് സെബാസ്റ്റ്യൻ അയാൾ എന്നോട് കുശല അന്വേഷണങ്ങൾ ചോദിച്ചു ജോലിയുടെ കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞു തന്നു . ശമ്പളം 1200 ദിർഹം എന്ന് പറഞ്ഞു. അതിൽ ഭക്ഷണം ഉണ്ടാവില്ല. താമസിക്കാനുള്ള സൗകര്യം കമ്പനി ചെയ്തു തരും . എന്നെപ്പോലെ കണ്ടക്ടർമാരും ഡ്രൈവർമാരും താമസിക്കുന്ന സോനാപ്പൂർ ക്യാമ്പിലാണ്. അങ്ങനെ അങ്ങനെ ഞാൻ സാബു സാറിനോട് യാത്ര പറഞ്ഞ സോനാപ്പൂർ ക്യാമ്പിലേക്ക് തിരിച്ചു. കുറച്ച് ഉള്ളിലാണ് ഈ ക്യാമ്പ്. എമിരേറ്റ്സ്, എപ്‌കോ കമ്പനികളുടെ ക്യാമ്പ് ഉണ്ട് അതെല്ലാം മനോഹരമാണ്. പക്ഷേ ഞങ്ങളുടെ ക്യാമ്പ് കുറച്ച് ഉള്ളിലാണ്. ഞങ്ങടെ കമ്പനി ക്യാമ്പ് കണ്ട് ഞാൻ അന്തം വിട്ടു പോയി. ലോകത്തിലെ ഏറ്റവും മോശം ക്യാമ്പ് എന്ന് വേണമെങ്കിൽ പറയാം. വൃത്തിഹീനമായ ടോയ്ലറ്റ് ,ടോയ്ലറ്റ് മാലിന്യം നിറഞ്ഞുനിൽക്കുന്നു. ആര് വൃത്തിയാക്കാൻ.വെള്ളത്തിന് ബുദ്ധിമുട്ട്, ഏറ്റവും മോശമായ കിച്ചൻ. ആരോട് പറയാൻ ആര് കേൾക്കാൻ. ഇതിൽ നമ്മളെ കാട്ടിലും ശമ്പളം കമ്മിയായിട്ടുള്ള തൊഴിലാളികളും ഈ വ്യവസ്ഥയിലാണ് ജീവിച്ചു പോകുന്നത്. ചുരുക്കി പറഞ്ഞാൽ ഇത് ബൂർഷകളുടെ ലോകം അല്ലേ. ചെറിയച്ഛന്റെ അളിയൻ എന്നെ എന്റെ റൂമിൽ കൊണ്ടാക്കി. എന്റെ റൂമിൽ ഉള്ളത് ബിനു എന്ന അച്ചായൻ ഡ്രൈവറും, ജോയേട്ടൻ എന്ന് കണ്ടക്ടറും പറയാൻ മറന്നു പോയി നമ്മുടെ അടൂർകാരൻ പാച്ചു ഉണ്ട്. അപ്പോൾ നിങ്ങൾ ചോദിക്കും ഗോപാലൻ എവിടെ. ഗോപാലൻ വരുന്നതേയുള്ളൂ അയാളുടെ എൻട്രി വരുന്നതേയുള്ളൂ. എനിക്കാണെങ്കിൽ വല്ലാത്ത വിശപ്പ് . പാച്ചു അവര് ഭക്ഷണം കഴിക്കുമ്പോൾ എനിക്ക് കുറച്ച് തന്നു. പിറ്റേദിവസം എന്ത് ചെയ്യണം എന്ന ആലോചിക്കുമ്പോഴാണ്. പാച്ചുവിന്റെ ശകാരം ഞങ്ങൾ ഒന്നും ഭക്ഷണം തരില്ല ഹോട്ടൽ പോയി ഭക്ഷണം കഴിക്കാൻ നോക്ക് . കണ്ണിൽ ചോരയില്ലാത്ത പാച്ചുവിന്റെ അടുത്ത ശകാരം നിന്നെയൊന്നു ഞങ്ങൾ മെസ്സി കൂട്ടാൻ ഉദ്ദേശിക്കുന്നില്ല. പോയി ഹോട്ടലിൽ പോയി കഴിക്കെടാ. ഞാൻ പറഞ്ഞു ഞാൻ പുതിയ ആളല്ലേ എന്റെ കയ്യിൽ കാശ് ഒന്നുമില്ല. പാച്ചു. അതിന് ഞാനെന്തു വേണം 5 പൈസ ചെലവില്ലാതെ ഗൾഫിലേക്ക് വന്നതല്ലേ ഹോട്ടലിൽ പോയി കഴിക്ക് കാശ് അവസാനം തരാമെന്ന് പറ. എനിക്ക് വല്ലതും പറയാൻ പറ്റുമോ ഞാൻ പുതിയ ആളല്ലേ മിണ്ടാണ്ട് ഹോട്ടൽ അന്വേഷിച്ച് ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ തുടങ്ങി . കാശിന് ചെറിയച്ഛന്റെ അളിയനോട് കടം വാങ്ങിച്ചിട്ട് ഹോട്ടലിന് ഭക്ഷണം കഴിക്കാൻ തുടങ്ങി. ഹോട്ടൽ മെസ്സ് എന്ന ഭക്ഷണം വേണമെങ്കിൽ എന്റെ കയ്യിൽ ലൈബർ കാർഡിന്റെ കോപ്പി വേണം. ലൈബർ കാർഡ് ഒന്നും എടുത്തിട്ടില്ല.എന്റെ മെഡിക്കൽ കഴിഞ്ഞിട്ടില്ല. സ്കൂളിൽ ജോലി ചെയ്യുന്ന കണ്ടക്ടർമാരിൽ രണ്ട് അപകടകരമായ ഗാങ് ഉണ്ട്. ഒന്ന് ചിരിച്ചിട്ട് പിറകിന്ന് കുത്തുന്ന ഹൈദരാബാദ് ഗാങ്. ആർക്കു ഒരു ഉപദ്രവവും ചെയ്യാത് സോൾട്ട് നേപ്പാളി ഗാങ്. ഇവന്മാർ തമ്മിൽ കണ്ടാൽ അന്ന് അടിപിടി ബഹളം ആയിരിക്കും. പിന്നെ മൂന്നാല് പാകിസ്ഥാൻ ഡ്രൈവർമാരും ഉണ്ട്. സ്കൂളിലെ എന്റെ ആദ്യത്തെ ദിവസം. നിങ്ങൾ വിചാരിക്കും ഞാൻ സ്കൂളിൽ ആദ്യമായി പോവുകയാണ് എന്ന. സ്കൂളിൽ കണ്ടക്ടർ ജോലിയിൽ എന്റെ ആദ്യത്തെ ദിവസം. എങ്ങനെയുണ്ടാവും എന്നറിയില്ല. ഞാൻ രാവിലെ നാല് മണിക്ക് എണീറ്റു പെട്ടെന്ന് കുളികഴിഞ്ഞ് . കമ്പനി വണ്ടിയിൽ സ്കൂളിൽ എത്തി. എല്ലാ കണ്ടക്ടർമാരും അവരവരുടെ വണ്ടി നല്ലപോലെ വൃത്തിയാക്കാൻ തുടങ്ങി. എന്റെ സ്കൂൾ ബസ്സിന് ആയ ഞാൻ കാത്തിരുന്നു. . കുറച്ചുനേരത്തെ കാത്തിരിപ്പിന് ശേഷം. സ്കൂൾ ബസ് എത്തി. പക്ഷേ ഡ്രൈവർ ഒരു ഹൈദരാബാദി ആയിരുന്നു പേര് അസർ എന്നായിരുന്നു അയാൾ എന്റെ പേര് ചോദിച്ചതും എന്നോട് വണ്ടി വൃത്തിയാക്കാൻ പറഞ്ഞു. പോരാത്തതിന് പൊളിച്ച ആട്ടും . വണ്ടി കഴുകാൻ അറിയാത്ത നീയൊക്കെ എന്ത് കണ്ടക്ടറാണ് എന്ന് ഹിന്ദിയിൽ പറഞ്ഞു. അയാൾ തുടങ്ങി അയാളുടെ പഴമ്പുരാണുങ്ങൾ പറയാൻ ഞാൻ വെറും ഒരു കണ്ടക്ടർ ആയിട്ട് തുടങ്ങിയതാണ് എന്റെ ജീവിതം ഇപ്പോൾ ഞാൻ ഡ്രൈവറായി. എങ്ങനെ എന്റെ കഠിനാധ്വാനം കൊണ്ട് മാത്രം. ഹിന്ദി. എനിക്ക് അറിയാവുന്ന കൊണ്ട് മനസ്സിലാക്കാൻ പറ്റി. പക്ഷേ ഹൈദരാബാദികൾക്ക് പൊതുവേ മലയാളികളുടെ പുച്ഛമാണ്. കാരണം നമ്മൾക്ക് അവരെപ്പോലെ ഹിന്ദി സംസാരിക്കാൻ അറിയില്ലല്ലോ. അങ്ങനെ പുലർച്ചെ 5: 25 വണ്ടി എല്ലാം വൃത്തിയാക്കിയ ശേഷം എസി ഓൺ ആക്കിയശേഷം ഞങ്ങടെ ബസ് റൂട്ട് ആയ മിർഡിഫ് ലെഫ്റ്റിലേക്ക് ഞങ്ങൾ പോയി. മിർഡിഫ് സ്ഥലം മുഴുവനും വിദേശികളായ കുട്ടികൾ താമസിക്കുന്ന ഇടമാണ് കാണാൻ നല്ല രസമാണ് സ്ഥലം അവിടെ ഫ്ലാറ്റുകൾ ഉണ്ടാവില്ല . വില്ലകളാണ് എല്ലാവടയും.. പേരിന് കുറച്ചു സൂപ്പർമാർക്കറ്റുകളും സഫാർ മാളുകളും ഉണ്ട്. തെക്കച്ചും വിജനമായതും ശാന്തമായ സ്ഥലമാണ്. കുട്ടികൾ വരുമ്പോൾ ഞാൻ പുറത്തു നിൽക്കും ഓരോ കുട്ടികളായി വണ്ടിയിൽ കയറും. ചെറിയ കുട്ടികളെ മേക്കാനാണ് പാട്.വലിയ കുട്ടികൾ ഹെഡ്സെറ്റ് ചെവിയിൽ വെച്ച് പാട്ടും കേട്ടുകൊണ്ടിരിക്കും ശല്യമില്ല. ചെറിയ കുട്ടികൾ സീറ്റ് ബെൽറ്റ് ഊരി ഓരോ വികൃതികൾ ഒപ്പിക്കും. നമ്മൾ പറഞ്ഞാൽ ഇവർ കേൾക്കില്ല ഇത് കണ്ട് ഡ്രൈവറുടെ വായിലിരിക്കുന്ന തെറി നമ്മൾ കേൾക്കണം. പിള്ളാരുടെ ഈ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു എന്റെ തൊണ്ടയിലെ വെള്ളം വറ്റി തുടങ്ങി. അങ്ങനെ ട്രിപ്പ് എല്ലാം കഴിഞ്ഞ് രാവിലെ ഒരു 7: 50 ആകുമ്പോഴേക്കും സ്കൂൾ എത്തി. കുട്ടികളെല്ലാം സ്കൂളിലേക്ക് പോയി. സ്കൂളിന്റെ പ്രത്യേകത യുകെ സിലബസ് ആണ് ഇവിടെ കൈകാര്യം ചെയ്യുന്നത് ഒന്നു മുതൽ പ്ലസ് ടു വരെയാണ് ക്ലാസ് ഉള്ളത്. സ്കൂൾ ബസ് ഓടിക്കുന്നത് STS(school ട്രാൻസ്‌പോർട് corporation) എന്ന് കമ്പനിയാണ്. സ്കൂൾ STS കമ്പനിക്ക് കരാർ കൊടുത്തിരിക്കുകയാണ്.അത് പ്രകാരം ആ കമ്പനിയുടെ ബസ്സും അവരുടെ ഡ്രൈവർമാരെയും സ്കൂളിന്. വിട്ടുകൊടുത്തിരിക്കുകയാണ്. ഇപ്പോഴാണ് ഞാൻ സ്കൂളിന്റെ ഉൾഭാഗം എല്ലാം കാണുന്നത് അതിമനോഹരം കൊട്ടാരം പോലെയുണ്ട് വായനക്കാർ ചോദിക്കും ഞാനെന്താ കൊട്ടാരത്തിലാ താമസിക്കുന്നത് എന്ന?. ഒരിക്കലുമില്ല ഞാനത് ചുമ്മാ പറഞ്ഞത്. രാവിലെ വല്ലാത്ത വിശപ്പ് സുലേഖ ഹോസ്പിറ്റലിൽ അടുത്ത് മലയാളി അബ്ദുള്ളക്കയുടെ ഹോട്ടൽ ഉണ്ട് . ഞാന് അവിടെ പോയി മെസ്സ് ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് അയാൾ പറഞ്ഞു ഞാൻമെസ്സ്നെ രണ്ടുനേരം ഭക്ഷണം കഴിക്കാൻ തുടങ്ങി. മാസം 200 ദിർഹംസ് കൊടുത്താൽ മതി. ഞാൻ വിചാരിച്ചു കുട്ടികളെ കൊണ്ടുവന്നല്ലോ ഇനിയിപ്പോ ഞാൻ ഫ്രീ ആണല്ലോ പണിയൊന്നും ഉണ്ടാവില്ല എന്ന് ഞാൻ വിചാരിച്ചു. പക്ഷേ എന്നെ കാത്തിരുന്നത് എട്ടിന്റെ പണികൾ സ്കൂളിൽ ജോലി ചെയ്യുന്ന യുകെ യു എസ് എ അധ്യാപകരെ അവരുടെ ഫ്ലാറ്റ് മാറുന്നു. ഫ്ലാറ്റ് സ്ഥിതിചെയ്യുന്നത് സ്കൂളിന്റെ പിറകുവശത്താണ്. അപ്പോൾ അവിടുത്തെ എല്ലാ സാധനങ്ങളും ആയി നമ്മൾ അവരെ ഏത് ഏത് ഫ്ലാറ്റിൽ ആണോ മാറിയത് അവിടേക്ക് നമ്മൾ പോകണം. ദുബായിലെ വെയിലത്ത് വാഷിംഗ് മെഷീൻ, ടീവി, ഫ്രിഡ്ജ്, അലമാര എല്ലാം ചുമന്നു കൊണ്ട് നമ്മൾ. പോകണം. ഇതിനുള്ള കാശൊന്നും സ്കൂൾ തരില്ല. ചോദിച്ചാൽ ഇത് ജോലിയുടെ ഭാഗമെന്ന് സ്കൂളിന്റെ മറുപടി. കുറച്ചുകഴിഞ്ഞപ്പോഴാണ് ഞാൻ 1200 ദർഹംസിനെ ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്തത്. ചുരുക്കിപ്പറഞ്ഞാൽ 1200 ദർഹംസ് നാട്ടിലെ പതിനഞ്ചായിരം രൂപ കിട്ടും. പക്ഷേ എന്റെ ചെലവും ഭക്ഷണവും കഴിഞ്ഞാൽ എനിക്ക് 10000 ഇന്ത്യൻ രൂപ നാട്ടിലേക്ക് അയക്കാൻ പറ്റും. വല്ലാത്തൊരു കൊലച്ചതിയായി പോയി. എന്റെ വീട്ടിലാണെങ്കിൽ വേറെ വരുമാനവും ഇല്ല. വേറെ എന്തെങ്കിലും ജോലി നോക്കാമെന്ന് പറഞ്ഞു കഴിഞ്ഞാൽ. ഒന്നാമത് കിട്ടാൻ ബുദ്ധിമുട്ടാണ്. നമ്മുടെ ബന്ധുക്കളുടെ കമ്പനിയിൽ വല്ലതും പണി കിട്ടുമെന്ന് വിചാരിച്ചാൽ അത് നമ്മുടെ ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രമാണ് അവരാരും നമുക്ക് വേണ്ടി ഒന്നും ചെയ്യില്ല.അവർ ഡയലോഗുകൾ പറയും ഫ്രീ ഉപദേശങ്ങളും. ഇതിന് പ്രത്യേകിച്ച് ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ. ഈ പണി കഴിഞ്ഞതും സ്കൂളിൽ കെജി കുട്ടികളെ വീട്ടിൽ കൊണ്ടുവന്ന ട്രിപ്പ് കിട്ടി. തലക്ക് ഭ്രാന്ത് പിടിക്കും ചെറിയ പിള്ളാരെ മേയ്ക്കാനുള്ള പാട് ചില്ലറയൊന്നുമല്ല. ഒന്നിനെ വിളിച്ചാൽ മറ്റേത് അപ്പുറത്തേക്ക് പോകും. കെജി ട്രിപ്പ് കഴിഞ്ഞ് വന്ന് ഭക്ഷണം കഴിച്ചതും മൂന്നരയ്ക്കുള്ള സ്കൂൾ വിടുമ്പോൾഉള്ള ട്രിപ്പ് ഇതിൽ വലിയ കുട്ടികളും ചെറിയ കുട്ടികൾ എല്ലാവരും ഉണ്ടാവും. ആ ട്രിപ്പ് കഴിഞ്ഞ് നേരെ ഡ്രൈവർ നേരെ എന്നെ സോനാപൂർ ക്യാമ്പിൽ വിട്ടു. ക്യാമ്പിൽ വന്ന ഒന്ന് വിശ്രമിക്കാം എന്ന് വിചാരിച്ചതും ഹാൻസ് ശങ്കർ എന്റെ മുറിയിലേക്ക് വന്നു .അവന്റെ റൂട്ട് ഇന്റർനാഷണൽ സിറ്റിയാണ് അത് പെട്ടെന്ന് കഴിയും 3 :15 ആകുമ്പോഴേക്കും അവൻ റൂമിൽ എത്തിയിട്ടുണ്ടായിരുന്നു. ശങ്കർ തുടങ്ങി തന്റെ പണികൾ. അവൻ ഹാൻസ് ശങ്കർ എന്ന പേര് വരാൻ കാരണം ആള് ഹൈദരാബാദ് സ്വദേശിയാണ് പക്ഷേ അവന്റെ പല്ല് മുഴുവൻ മഞ്ഞ കളർ. ഹാൻസ് ഉപയോഗം നല്ലപോലെ ഉണ്ട്. ആന്ധ്രപ്രദേശിൽ പട്ടിക്കാട്ട് ഗ്രാമത്തിൽ താമസം എന്ന് തോന്നും. ഹാൻസ് വെച്ച മഞ്ഞപ്പല്ലുമായിട്ട് ഒരു ചിരിയുണ്ട്. ഇത് കണ്ട നമുക്ക് ചിരി വരും. അവന്റെ പണി നമ്മളോട്. പരമാവധി കാര്യങ്ങൾ കുത്തിക്കുത്തി ചോദിക്കും. എല്ലാ കാര്യങ്ങളും വിശദീകരിച്ച് പറഞ്ഞു കൊടുത്ത് കഴിഞ്ഞാൽ . അവനത് കമ്പനിയിൽ അറിയിക്കും. അവൻ താമസിക്കുന്നത് സ്കൂൾ അക്കൗണ്ടന്റ് /കാഷ്യർ ഷൗക്കത്തിന്റെ റൂമിലാണ്. ശങ്കറിന്റെ ജോലി അക്കൗണ്ട് ഷൗക്കത്തിനെയും സ്കൂളിലെ പർച്ചേസ് മാനേജർ മുഹമ്മദലി(മാമു എന്നാണ് ഇരട്ട പേര്ഏതാ ഹൈദരാബാദികൾ അയാളെ വിളിക്കുന്നത്) പോരാത്തതിന് നമ്മുടെ സ്കൂളിന് ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയും , കൺസ്ട്രക്ഷൻ കമ്പനി കൂടിയുണ്ട്. റിയൽ എസ്റ്റേറ്റ് കമ്പനിയിൽ മാനേജർ രമേശ് ശങ്കരന്റെ അളിയനാണ്. ശങ്കർ അപ്പോൾ ചില്ലറക്കാരനല്ല. ശങ്കർ എന്നെ പുകഴ്ത്തി എനിക്ക് ഹിന്ദി നല്ലപോലെ അറിയാമല്ലോ മറ്റുള്ള മലയാളികൾക്ക് ഹിന്ദി അത്ര വശം ഇല്ലല്ലോ അതെങ്ങനെയെന്ന്. ശങ്കറിന്റെ രൂപം നല്ലപോലെ വയറൊക്കെ ചാടിയ നല്ല ഉയരവും ഉള്ള ഒരാ ആന്ധ്രക്കാരൻ. എന്നോട് അവൻ ചോദിച്ചു എങ്ങനെയാണ് ഇത്ര നേരത്തെ എത്തിയത് വീട്ടിൽ ആരൊക്കെയുണ്ട് എങ്ങനെയാണ് ദുബായിലേക്ക് എത്തിയത്.ആരാ മുഖാന്തരമാണ് ജോലി കിട്ടിയത്. എത്ര ശമ്പളമുണ്ട്. ടിക്കറ്റ് ചാർജ് എത്രയായി. ഇതിനാണ് ഇവിടേക്ക് വന്നത്. എങ്ങനെ ചോദ്യങ്ങൾ ഒരുപാട് പക്ഷേ എനിക്ക് ഉത്തരങ്ങൾ എങ്ങനെ പറയണം എന്ന് അറിയാതെയായി. ഇതാണ് ശങ്കരന്റെ കുത്തിക്കുത്തി ഉള്ള ചോദ്യങ്ങൾ ഇതിൽ നമ്മൾ എല്ലാം വിശദീകരിച്ച് ഉത്തരങ്ങൾ പറഞ്ഞു കഴിഞ്ഞാൽ. പിന്നെ അത് പാട്ടാകും പെട്ടെന്ന്
ഹൈദരാബാദ് ഗാങ് അതാ അറിഞ്ഞു കഴിഞ്ഞാൽ അവന്മാരുടെ വക ചോദ്യം ചെയ്യൽ ആയിരിക്കും പിന്നെ പുച്ഛത്തോടെയുള്ള പരിഹാസ ചരിയും.. ഇവന്മാരോട് മിണ്ടാതിരിക്കുക അതാണ് ആരോഗ്യത്തിന് നല്ലത്. സൗൾട് നേപ്പാളിഗാങ്നെ കൊണ്ട വലിയ ശല്യം ഒന്നും ഉണ്ടാവില്ല. അവന്മാരെ കൊണ്ട് എപ്പോ വേണമെങ്കിലും സഹായം നമുക്ക് കിട്ടും. അതേപോലെതന്നെ പാക്കിസ്ഥാൻ ഡ്രൈവർമാർ എന്ത് സഹായം നമ്മൾ ചോദിച്ചാൽ അവർ എന്തായാലും തരും.പാകിസ്ഥാൻ ഡ്രൈവർമാർ എന്ന് പറഞ്ഞാൽ സ്കൂളിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഓടുന്ന ഡ്രൈവർമാർ. അവർ കുട്ടികളെ കൊണ്ട് ട്രിപ്പ് ഒന്നും പോവില്ല. പോകും എപ്പോഴെങ്കിലും കുട്ടികളെ കൊണ്ട് സ്റ്റഡി ടൂറി ട്രിപ്പ് പോകും അത്രതന്നെ. ഈ ഡ്രൈവർമാരുടെ കൂട്ടത്തിൽ ബിനു എന്ന നമ്മുടെ മലയാളി അച്ചായൻ ഡ്രൈവർ കൂടിയുണ്ട്. അയാൾ പണ്ട് ഈ സ്കൂളിലെ കണ്ടക്ടർ ആയിരുന്നു. ഡ്രൈവിംഗ് പഠിച്ച് ഡ്രൈവർ ആയതാണ്. ഡ്രൈവർ ആയപ്പോൾ സ്കൂൾ ഇയാളെസ്കൂൾ ഡ്രൈവറാക്കി. അയാൾ എന്റെ റൂമിൽ ആയിരുന്നു താമസം രാത്രി പൂര വെള്ളമടിയാണ് ആശാൻ. പിന്നെ വീട്ടിലേക്ക് വിളിച്ചു തെറി വിളിക്കും. ഇയാളുടെ മോളിൽ ഞാൻ കിടക്കുന്ന കാരണം എനിക്ക് നേരെ സമാധാനമായി ഉറങ്ങാൻ പറ്റാതെയായി. എനിക്ക് രാവിലെ നാലുമണിക്ക് എണീറ്റ് കുളിച്ച് ജോലിക്ക് പോണം. അയാൾക്ക് 7 മണിക്ക് പോയാൽ മതി. ജോലിയുമായി ഞാൻ പൊരുത്തപ്പെട്ട് വരുകയായിരുന്നു . അപ്പോഴാണ് പാച്ചൂന്റെ യഥാർത്ഥ രൂപം പുറത്തേക്ക് വരുന്നു. പാച്ചു എന്നോട് വെള്ളമടിക്കാൻ ഷെയർ ചോദിച്ചു ഞാൻ കൊടുത്തു ശേഷം വെള്ളം അടിച്ചു ഫിറ്റായ പാച്ചു എന്നോട് 500 ദിർഹംസ് കടം ചോദിച്ചു . ഇല്ല എന്ന് പറഞ്ഞതിന് പൂര തെറി പറഞ്ഞ തല്ലാൻ വന്നു. ഞാൻ ശാന്തനായി പ്രശ്നം ഒത്തുതീർപ്പാക്കി. പിറ്റേദിവസം വീണ്ടും എന്നോട് കടം ചോദിച്ചു തരില്ല എന്ന് പറഞ്ഞതിന് അവൻ എന്നെ തല്ലാൻ വന്നു. പാച്ചുവിന്റെ വിചാരം ഞാൻ അവന്റെ കയ്യിൽ നിന്ന് കടം വാങ്ങിച്ചു തിരിച്ചു തരാത്ത മാതിരിയാണ് അവന്റെ സ്വഭാവം. പ്രാന്തനായ പാച്ചൂന് അവന്റെ കൂടെ ആരും നിൽക്കാത്ത കാരണം ഭയങ്കര ദേഷ്യത്തിലാണ് പുള്ളിഅവന്റെ സ്വഭാവത്തിന് പറ്റിയ ഒരു കൂട്ടുകാരനെ അവൻ തിരയുകയാണ്. സന്ദർഭത്തിനെ അനുയോജ്യമായ
പഴമൊഴി ഞാൻ കടമെടുക്കുകയാണ്. രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കൽപ്പിച്ചതും പാല്. പാച്ചുവിനെ കിട്ടി അവന്റെ ഗോപാലിനെ. പുതിയൊരു കണ്ടക്ടർ വന്നു. കൊല്ലം സ്വദേശി പേര്.മൻസൂർ. അമിതാബച്ചന്റെ ഉയരം മെലിഞ്ഞ രൂപം . പോരാത്തതിന് നാട്ടിലെ കണ്ടക്ടർ കൂടിയാണ് . മൻസൂറും പാച്ചുവും വളരെ പെട്ടെന്ന് തന്നെ അടുത്തു. അങ്ങനെ അവരെ ഇണ പിരിയാത്ത പാച്ചുവും ഗോപാലിനുമായി. മൻസൂർ വരാൻ ഒരു കാരണം ഉണ്ട് ഇതിനുമുമ്പ് ഒരു തമിഴൻ കണ്ടക്ടർ ഉണ്ടായിരുന്നു അവൻ നമ്മുടെ അഡ്മിന് സെബാസ്റ്റ്യൻ സാറും ആയിട്ട് ഒരു വാക്ക് തർക്കം ഉണ്ടായി .ഈ ഒരൊറ്റ കാരണം കൊണ്ട് വിസ റദ്ദാക്കി അവന് ടെർമിനേറ്റ് ചെയ്തു. ആ ഒഴിവിലയ്ക്കാണ് മൻസൂർ വന്നത്. ഇതിനുമുമ്പും ഒരു മലയാളി കണ്ടക്ടർ ചെറിയ കുട്ടിയെ ബസ്സിൽ വച്ച ഒന്ന് തൊട്ടു എന്ന കാരണം കൊണ്ട് അയാളെയും ടെർമിറ്റ് ചെയ്തു സ്കൂൾ. ഒരു ചെറിയ പരാതി മതി ജോലി പോകാൻ . അതുകാരണം വളരെ സൂക്ഷിച്ചാണ് ഞാൻ ജോലി ചെയ്യുന്നത്. ഒരു ദിവസം ഡ്രൈവർ കുട്ടികൾക്ക് എന്നെ പരിചയപ്പെടുത്തി കൊടുത്തു. ആണുങ്ങൾ എന്നെ കണ്ട വഴിക്ക് ഹിന്ദി സംസാരിക്കാൻ തുടങ്ങി . വലിയ പെൺകുട്ടികൾ എനിക്ക് ഷെയ്ക്ക് ഹാൻഡ് തന്നു. ഇതും കൂടി ആയപ്പോൾ എനിക്ക് വല്ലാത്ത നാണവും ചമലും ആണ് വന്നത്. ആ പെൺകുട്ടികൾക്ക് വല്ലാത്ത ചിരിയും. ഡ്രൈവർ അവസരം കിട്ടുമ്പോൾ കുട്ടികളുടെ മുമ്പിൽ വച്ച് അല്ലാതെ തന്നെ എന്നെ നല്ല പോലെ കളിയാക്കും.അത് അയാളുടെ ഇഷ്ട വിനോദമായിരുന്നു. ഇതിന്റെ ഇടയിലാണ് ചെറിയമ്മ എന്നെ വിളിക്കുന്നത്. നാട്ടിലേക്ക് ഞാൻ പൈസ അയക്കുന്നത് കമ്മിയാണ് പോലും. ഈ പരാതി റേഡിയോനെ പോലെ പറഞ്ഞു കൊണ്ടിരിക്കും. നമ്മൾ പറയുന്നതൊന്നും കേൾക്കില്ല . അവർക്കെന്നെ ആലോചിച്ചുകഴിഞ്ഞ മനസ്സിലാവുമല്ലോ.1200 ദർഹംസിൽ ഭക്ഷണവും ചെലവും കഴിഞ്ഞാൽ നാട്ടിലേക്ക് ഇന്ത്യൻ രൂപ പത്തായിരം മാത്രമേ അയക്കാൻ പറ്റുകയുള്ളൂ. അറിഞ്ഞിട്ടും നമ്മളെ ഇട്ട മണ്ടനാക്കുകയാണ്. അവരുടെ കോൾ എടുത്താൽ അവരുടെ പരിഭവം കേൾക്കണം. കോൾ എടുത്തില്ലെങ്കിൽ ഇല്ലെങ്കിൽ പിന്നെഅവർക്ക ദേഷ്യമായി. ഞാൻ വേറെ ഏതെങ്കിലും ബന്ധുക്കളുമായി സംസാരിക്കുന്നതോ അവരുടെ വീട്ടിൽ പോകുന്നതോ ചെറിയമ്മയ്ക്ക് ഇഷ്ടമല്ല. ഞാനാണെങ്കിൽ എല്ലാ ബന്ധുക്കളും ആയിട്ട് നല്ല ബന്ധം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു.അവർ ആരെങ്കിലും വിചാരിച്ചാൽ. എനിക്ക് നല്ല ജോലി കിട്ടും . ചെറിയച്ഛന്റെ അളിയൻ ആണെങ്കിലും എനിക്ക് എന്തോ ഗവൺമെന്റ് ജോലി ആക്കി തന്നാ മാതിരിയാണ് അയാൾ നാട്ടിലും, ഇവിടെയും പറഞ്ഞു നടക്കുന്നത്. ആകെ തല ചുറ്റുന്നത് മാതിരി . ബുദ്ധി പ്രവർത്തിക്കാതെ ആയി. മസ്തിഷ്കം മരവിച്ചു. അതിന്റെ ഇടയിൽ രാത്രി പാച്ചുവിന്റെയും ഗോപാലിനെയും ഉപദ്രവിക്കൽ വേറെ. ആരോട് പറയും ആര് കേൾക്കാൻ. സ്കൂൾ ബസ്സിൽ പോകുമ്പോൾ ആകെയുള്ള ഒരു തലവേദന ചെറിയ കുട്ടികളെ മേയ്ക്കുന്നതാണ്. കുട്ടികൾ എന്ന് പറയുമ്പോൾ എല്ലാ രാജ്യത്ത് കുട്ടികൾ ഉണ്ടാവും, ഉദാഹരണം സുഡാൻ,അമേരിക്ക യുകെ, ഈജിപ്ഷൻ, ആ ചെറിയ ബസ്സിൽ ഡ്രൈവറിയുടെ തെറിയും കേട്ട്. തെറി കേൾക്കാൻ ഒരു കാരണം ഉണ്ട് ഞാൻ എത്ര നന്നായിട്ട് വണ്ടി വൃത്തിയാക്കിയാലും അയാൾക്കിഷ്ടപ്പെടില്ല. ജോലി സുഖമായി പോയിക്കൊണ്ടിരിക്കുകയായിരുന്നു. മിർഡിഫ് ലെഫ്റ്റ് കാണാൻ നല്ല ഭംഗിയുള്ള സ്ഥലമാണ്. വില്ലകൾ കൊണ്ട് നിറഞ്ഞ പ്രദേശം പിന്നെ കുറച്ച് മാളുകളും മാർക്കറ്റുകളും ഉണ്ടാവും.ഈ പ്രദേശത്ത് ഫ്ലാറ്റുകൾ ഉണ്ടാവില്ല. എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടി ഉള്ള വില്ലകൾ. കൂടുതലും അമേരിക്ക, യുകെ, റഷ്യ, സുഡാൻ, ഈജിപ്ഷ്യൻ, ജോർദാൻ, മൊറാക്കോ, വിരലിലെണ്ണാവുന്ന മലയാളികളും കുറച്ചു പാകിസ്ഥാനികൾ ഉണ്ടാവും. പുലർച്ചെ 5 :20നെ മിർദേഫ് ലെഫ്റ്റ് എത്തും. അതുകൊണ്ട് പ്രഭാത കാഴ്ചകൾ കാണാൻ പ്രത്യേക രസമാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഹൈദരാബാദ് ഗാങ് എന്നെ കളിയാക്കാൻ തുടങ്ങി ഒറ്റ മകനായ ഞാൻ എന്തിന് ഇവിടെ വന്ന് കഷ്ടപ്പെടണം അതും കുറഞ്ഞ ശമ്പളത്തിന്. നിന്റെ ചെറിയച്ഛന്റെ അളിയൻ നിന്നെ പറ്റിച്ചതാണ്. എന്തായാലും അവന്മാർക്ക് എന്നോട് അസൂയ ഉണ്ടാവും . അവര് കാശ് ചെലവാക്കിവിസിറ്റിംഗ് വിസക്ക് വന്ന് കഷ്ടപ്പെട്ടിട്ടാണ് ജോലി കിട്ടിയത്. കാശ് മുടക്കാതെ വന്ന എന്നോട് അവർക്ക് എന്തായാലും ദേഷ്യവും അസൂയ ഉണ്ടാവുംഅത് തികച്ചും സ്വാഭാവികം. റൂമിലെ കണ്ടക്ടർ ജോയേട്ടൻ പറഞ്ഞത്എനിക്ക് നല്ല ഓർമ്മയുണ്ട്. അയാൾ കഷ്ടപ്പെട്ട് കടം വാങ്ങിച്ചിട്ട് വിസിറ്റിംഗ് വിസക്ക് വന്നത്. എവിടെയും പണി കിട്ടിയില്ല ദുബൈ ബസ്റ്റോപ്പിൽ വരെ അയാൾ കിടന്നുറങ്ങിയിട്ടുണ്ട്. ജോലി തരാം എന്ന് പറഞ്ഞവർ കൈ മലർത്തി.ഭക്ഷണം പോലും കഴിക്കാൻ കാശില്ലാണ്ട് കൂളർലെ വെള്ളം കുടിച്ച് വിശപ്പ് അടക്കിയിട്ടുണ്ട്. അയാൾക്ക് ഈ ജോലി പൊരുതി ജീവിക്കാനുള്ള കച്ചി തുരുമ്പ് ആയിട്ടാണ് അദ്ദേഹം ഈ ജോലിയെ കാണുന്നത്. ഒന്നുമില്ലെങ്കിൽ നമ്മൾ കാശ് കൊടുത്ത് വരണം . ഇല്ലെങ്കിൽ വരാൻ പാടില്ല. ഞാൻ നാട്ടിലെ കണ്ടക്ടർ /ഡ്രൈവർ ആണെങ്കിൽ എനിക്ക് വിഷയമില്ല. ഇവിടെ ജോലിയിൽ നിന്നുകൊണ്ട് എനിക ഡ്രൈവിംഗ് ലൈസൻസ് എടുക്കാം. പക്ഷേ അതിനുള്ള കഴിവ് എനിക്കില്ല. എടക്കാണ് പാച്ചുവും ഗോപാലും കൂടി ഞാൻ കാശുകൊടുത്ത് വാങ്ങിച്ച പോട്ടബിൾ ഡിവിഡി പ്ലെയർ സമർത്ഥമായി കൈക്കലാക്കി. പടം കാണാൻ കൊണ്ടുപോയ പോർട്ടബിൾ ഡിവിഡി പ്ലെയർ അവർ തിരിച്ചു തന്നില്ല. തരികിട പാച്ചുവും ഗോപാലനും . ചോദിക്കാൻ ചെന്ന് എന്നോട് രാത്രി വെള്ളമടിച്ച് അവന്മാർ പ്രശ്നമുണ്ടാക്കി. അങ്ങനെ സോനപൂർ ക്യാമ്പിന്റെ കോൺട്രാക്ട് കഴിഞ്ഞു. ആ കമ്പനിക്ക്കോൺട്രാക്ട് റിന്യൂ ചെയ്യാൻ പൈസ കൊടുത്തില്ല സ്കൂൾ. അതുകൊണ്ട് ഞങ്ങൾ എല്ലാവരും സ്കൂളിൽ താമസമാക്കി. രാത്രിത്ത ഭക്ഷണംപാക്കിസ്ഥാൻ ഡ്രൈവറുടെ കൂടെകറാച്ചി ദർബാർ റസ്റ്റോറന്റ് ഖസിസിനെ ഞാൻ കിസ്സിസിന്റെ ഭംഗി ആസ്വദിച്ചത്. വളരെ ശാന്ത സുന്ദരമായ സ്ഥലം വല്ലാതെ ആകർഷിച്ചു. കുളി സ്കൂളിലെ ബാത്റൂമിൽ. അങ്ങനെ രണ്ടുമൂന്നു മാസം സ്കൂളിൽ ആയിരുന്നു താമസം. സ്കൂളിലെ യാതൊരു ഉദ്ദേശവും ഇല്ല ക്യാമ്പ് മാറാനോ. അതിനെ സ്കൂളുകാർ നമ്മളെ മനുഷ്യരായി കണ്ടിട്ട് വേണ്ടേ. പക്ഷേ ഇത് ടീച്ചർമാർ സ്കൂളിന്റെ പുറത്തുനിന്ന് കണ്ടപ്പോഴാണ് അതിരിത് സ്കൂളിന്റെ മാനേജ്മെന്റിനെ അറിയിച്ചത്. ഞങ്ങൾ പറയുമ്പോൾ മാനേജ്മെന്റിന് പുച്ഛഭാവം ആയിരുന്നു. ടീച്ചർമാരും പറഞ്ഞതും സ്കൂളുകാർ ഞങ്ങൾക്ക് വേണ്ടി ദെയ്‌റയിൽ അക്കമഡേഷൻ ശരിയാക്കി. പക്ഷേ അതുവരെ കാഷ്യീയർ ഷൗക്കത്തും ശങ്കറും, ഹൈദരാബാദ് ഗ്യാങ്ങിലെ കുറച്ചു പേരും കാലാവധി കഴിഞ്ഞ സോനാപ്പൂർ ക്യാമ്പിൽ ആയിരുന്നു കാലാവധി കഴിഞ്ഞ കാരണം അവിടെ അടുക്കളയിലും വെള്ളമില്ല ബാത്റൂമിലും വെള്ളമില്ല . ബാത്റൂമിൽ വെള്ളമില്ലാത്ത കാരണം .കക്കൂസ് മാലിന്യം അങ്ങനെ കടക്കുന്നു. ഞാൻ ആലോചിച്ചു ഈ നാണംകെട്ടവന്മാർ ഇത്രയും വൃത്തിഹീനമായ സാഹചര്യത്തിൽ ഇവന്മാർ എങ്ങനെ താമസിച്ചു എന്നാണ്. ഭയങ്കര തൊലിക്കട്ടി തന്നെ. ഹൈദരാബാദി ഗ്യാങ്ങിലെ കുറച്ചുപേർ നമ്മുടെ കൂടെയുണ്ടായിരുന്നു സ്കൂളിൽ താമസിക്കാൻ. അത് വേറെ ഒന്നിനും ആയിരുന്നില്ല നേപ്പാളികളും നമ്മളും ഇവരെ കുറിച്ച് എന്തൊക്കെ പറയുന്നുണ്ട് അറിയാൻ വേണ്ടി. വേണ്ടിവന്നാൽ നമ്മളെ കുത്തിക്കുത്തി ചോദിക്കും. കാര്യങ്ങൾ പറഞ്ഞ കഴിഞ്ഞാൽ ഇവന്മാരെ ഷൗക്കത്തിന്റെയും കൂട്ടാളികളുടെയും ചെവിയിൽ എത്തിക്കും. ഷൗക്കത്തും ആയിട്ട് ഞങ്ങൾ തെറ്റിപ്പിരിഞ്ഞതാണെന്ന് വരെ അവന്മാര് നുണ പറയും. ശേഷം നമ്മളോട് ക്കുത്തിക്കുത്തി ചോദിക്കും. ഇതാണോ അവന്മാരുടെ ഒരു രീതി. ഇതൊരു പ്രത്യേക രാജ് തന്ത്രമാണ്. എന്റെ കണക്കുകൂട്ടലുകൾ ഓരോന്നായി തെറ്റാൻ തുടങ്ങി . ദുബായിന്ന് കേട്ട വഴിക്ക് ഒന്നും ചോദിക്കണ്ട ഞാൻ ഇറങ്ങി പുറപ്പെട്ടു. ശമ്പളം എത്രയാണ്? ഭക്ഷണം കഴിഞ്ഞ് എനിക്ക് നാട്ടിലേക്ക് എത്ര അയക്കാൻ പറ്റും? അതൊന്നും തിരക്കാതെ പെട്ടിയുമെടുത്ത് 7 കടലും കടന്ന് ദുബായിലെത്തി. അന്ന് എനിക്ക് മനസ്സിലായി ദുബായിൽ വരണമെങ്കിൽ നല്ല ശമ്പളമുള്ള ജോലി ആയിരിക്കണം. നല്ല കമ്പനി ആയിരിക്കണം ഇത് രണ്ടും അല്ലെങ്കിൽ വന്നിട്ട്. യാതൊരു കാര്യവുമില്ല. ഷൗക്കത്തിന്റെ മകനെ പരിചയപ്പെടുത്താൻ മറന്നുപോയി പേര് ഉമ്മർ ഹാൻസ് ഉമ്മർ എന്ന് പറയും . പല്ല മുഴുവൻ മഞ്ഞ കളർ. അവൻ ചിരിച്ചാൽ നമ്മൾ പേടിക്കും. അവന്റെ ശബ്ദം പോത്ത അലറുന്നതുപോലെ. വയറൊക്ക ചാടിയ ഇവനൊക്കെ എങ്ങനെ കണ്ടക്ടറായി എന്നായി

എന്റെ ചിന്ത. അവന്റെ അച്ഛൻ ശൗക്കത്തിന് അവൻഭായ് എന്നാണ് വിളിക്കുന്നത്. ഇതിപ്പോ പണ്ടൊരു ചൊല്ലുണ്ട് അപ്പനെ കയറി ഔസേപ്പേട്ടാ എന്ന് വിളിക്കല്ലേ . കാലം കലികാലം അല്ലാതെ എന്താ പറയാ. ദേരയിലെ അക്കോമഡേഷൻ എനിക്ക് ഇഷ്ടമായി. അടുത്ത നല്ല മലയാളി ഹോട്ടൽ ഉണ്ട്. ചെറിയച്ഛന്റെ അവിടേക്ക് പോകാൻ എളുപ്പമാണ് . വൈകുന്നേരം സമയം ചെലവഴിക്കാൻനൈഫ് പാർക്ക് ഉണ്ട്. വളരെ നന്നായി സായാഹ്നം ആസ്വദിക്കാം. ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് തന്നെ . ഞങ്ങടെ കമ്പനിയുടെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്കാരുമുണ്ട് പിന്നെ ഞങ്ങടെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലിക്കാരുമുണ്ട്

മൊത്തത്തിൽ വലിയൊരു ഫ്ലാറ്റ് ആണ്

അങ്ങനെ അവരുമായി കുറേ സൗഹൃദ സംഭാഷണങ്ങളൊക്കെ ഉണ്ടായി

പാച്ചുവും ഗോപാലന്റെ ശല്യം കാരണം ഞാൻ ഹൈദരാബാദ് ഷൗക്കത്തിന്റെ റൂമിലേക്ക് പോയി. അവിടുത്തെ സ്ഥിതി ഇതിനേക്കാൾ കഷ്ടമാണ് . ഷൗക്കത്ത് അവന്റെ മകൻ.ശങ്കർ പിന്നെ വേറൊരു ഹൈദരാബാദ് പിന്നെ ഞാനും രാത്രി വന്നാൽ ലൈറ്റ് ഓഫ് ആക്കാതെയാണ് ഇവന്മാർ ഉറങ്ങുന്നത്. ഇതിനിടയിൽ ഹിറ്റ്സ്പ്രൈ അടിച്ചു കൊണ്ടിരിക്കും. ഇത് കാരണം എനിക്ക് ഉറക്കം ഇല്ലാതെയായി. വേറെ ജോലിക്കായി ഞാൻ കാണാത്ത ബന്ധുക്കൾ ഇല്ല . ആരും വിസ ശരിയാക്കി തരാതെയായി. അതും പോരാ ഞാൻ പേപ്പറിൽ കാണുന്ന ജോലിക്കെല്ലാം ഞാൻ അപേക്ഷിച്ചു. കഷ്ടകാലം ജോലി കിട്ടിയില്ല. പാച്ചുവും ഗോപാലിന്റെ തല്ലും തെറിയും കൊണ്ട് ഞാൻ അവശനായി. ഒരു ഗതിയില്ലാതെ വന്നപ്പോൾ ഞാൻ വിസ ക്യാൻസൽ കൊടുത്തു. അതും എന്റെ ബന്ധുക്കളെയോ ചെറിയച്ഛനെയോ ചെറിയമ്മയെ അറിയിക്കാതെ. അറിയിച്ചിട്ട് എന്തിന് . അവരെക്കൊണ്ട് ജോലി വാങ്ങിച്ചു തരാൻ കഴിയില്ല. സൗജന്യ ഉപദേശങ്ങളും പരാതി പരിഭവങ്ങളും മാത്രം പറയാൻ അറിയാം. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഞങ്ങടെ കൺസ്ട്രക്ഷൻ കമ്പനി പൂട്ടിപ്പോയി. അത് കഴിഞ്ഞ റിയൽ എസ്റ്റേറ്റ് കമ്പനിയും പൂട്ടിപ്പോയി. അത്യാവശ്യം സാധനങ്ങൾ വാങ്ങിച്ച് നാട്ടിൽ ലേക്ക് പോകാൻ ഞാൻ റെഡിയായി നിൽക്കുകയാണ് . പാച്ചുവിനും ഗോപാലിലും ഭയങ്കര സന്തോഷമാണ്. അവരുടെ എതിരാളി യുദ്ധമുഖത്ത്ന്ന് പേടിച്ച് പിന്മാറുകയല്ലേ ഇങ്ങനെ സന്തോഷിക്കാതിരിക്കും അവർ. ആരെയും അറിയിക്കാതെ ഞാൻ നാട്ടിലേക്ക് തിരിച്ചു പക്ഷേ എന്നെ കാത്തിരുന്നത് വമ്പൻ അപകടങ്ങളും ആയിരുന്നു. എന്തായിരുന്നു ആ അപകടങ്ങൾ എന്നെ കാത്തിരുന്നത്?