ചാരുവിനോട് ആ നിമിഷം മുതൽ സുഹൈറക്ക് ഒരുപാട് ദേഷ്യം തോന്നി...
" ചാരു പറയുന്നത് ശെരിയാണ് ഇക്ക നമ്മുടെ കടയിൽ ഉള്ളവർ മടി കാണിച്ചാൽ പിന്നെ എത്ര വലിയ കസ്റ്റമർ വന്നിട്ടും കാര്യമില്ല...ഇവർ ആക്റ്റീവ് ആയാൽ കടയിലെ സെയിൽ കൂടും.." ആസിഫ് പറഞ്ഞു
അവൻ അത് പറഞ്ഞ ശേഷം ചാരുവിനെ നോക്കി... ഇരുവരും ഒരു പുഞ്ചിരി ആർക്കും കാണാതെ പരസ്പരം നൽകി...ആ നിമിഷം മുതൽ കടയിൽ എല്ലാവരും അവരുടെ ഫ്ലോറിൽ കൂടുതൽ സെയിൽ ഉണ്ടാകാനും മത്സരിക്കാനും തുടങ്ങി... ദിവസങ്ങൾ കടന്നുപോയി...സുഹൈറയും ആസിഫിനോട് കൂടുതൽ അടുക്കാനും തുടങ്ങി... കടയിലേക്ക് വരുന്നതും പോകുന്നതും എല്ലാം ആസിഫിന്റെ കൂടെ തന്നെ.. ആ വീട്ടിൽ അവളെ സമയം ചിലവഴിക്കുന്നതും ആസിഫിന്റെ കൂടെ തന്നെയായിരുന്നു... പുറത്തേക്കു പോകുന്നതും വരുന്നതും എന്തിനു ഭക്ഷണം കഴിക്കുന്നത് പോലും അവന്റെ കൂടെ തന്നെയായിരുന്നു... ആസിഫ് അവളെ സ്വന്തം സഹോദരിയായി മാത്രമാണ് കണ്ടിരുന്നത്...എന്നാൽ സുഹൈറ അവനെ തന്റെ ജീവനേക്കാൾ കൂടുതൽ സ്നേഹിക്കാനും അവനെ ലൈഫിൽ കിട്ടിയേ തീരു എന്ന വാശിയിലുമായി...
ഒരു ദിവസം കടയിൽ...
" ഹലോ... എന്താണ് മ്മളെ ഒന്നും ഒരു മൈന്റ് ഇല്ലാത്തതു..." ആസിഫ് ചാരുവിനെ നോക്കി ചോദിച്ചു
"എന്താണ് ഇക്ക... എന്നും ഫോണിൽ സംസാരിക്കുന്നതല്ലേ നമ്മൾ ഇന്നലെ കുറെ നേരം സംസാരിച്ചല്ലോ പിന്നെ എന്താ.." ചാരു അല്പം ഗൗരവത്തോടെ ചോദിച്ചു
"ഓ... ജാഡ..."ആസിഫ് പറഞ്ഞു
"ജാഡയല്ല ഞാൻ കൗണ്ടർ തുടച്ചു ഡ്രസ്സ് പൊളിച്ചടക്കുകയാ...ഇക്ക കാര്യം പറ കളിക്കാൻ നിൽക്കാതെ..."
"ആ എന്നാ നീ ചെല്ല് ഇക്ക് ഒന്നും പറയാൻ ഇല്ല..."
"ശോ.. പിണങ്ങല്ലേ ഇക്ക.."
"മം... മതി നിനക്ക് നാളത്തെ ദിവസത്തിന്റെ പ്രത്യേകതയറിയുമോ..." ആസിഫ് ചോദിച്ചു
"എന്താ..." ചാരു അറിയാത്ത പോലെ തിരിച്ചും ചോദിച്ചു
"നാളേക്ക് നമ്മൾ തമ്മിൽ ഇഷ്ടത്തിലായിട്ട് ഒരു മാസം അവനായി..." ആസിഫ് സന്തോഷത്തോടെ പറഞ്ഞു
" ആണോ... "
"നമ്മുക്ക് അത് ആഘോഷിക്കണ്ടേ..." ആസിഫ് വീണ്ടും ചോദിച്ചു
"എങ്ങനെ... ലീവ് എടുത്തു സിനിമ, കോഫീ ഷോപ്പ്,ബീച്ച് എന്നിങ്ങനെ കറങ്ങാൻ ഒന്നും എന്നെ കിട്ടില്ല.." ചാരു തിരിച്ചും പറഞ്ഞു
"ശോ... ഒന്ന് നിർത്തിക്കാടി... മതി... നാളെ നമ്മുടെ കടയിൽ ഉള്ളവർക്ക് എല്ലാം കേക്ക് കൊടുത്താലോ..."ആസിഫ് ഒരു ആശയം മുന്നോട്ടു വെച്ചു
"ശോ.. അത് വേണോ എന്തു പറഞ്ഞിട്ട കേക്ക് എല്ലാവർക്കും കൊടുക്കുക..." നാണത്തോടെ ചാരു ചോദിച്ചു
"ഒരു മാസം ആയി എന്ന് പറഞ്ഞിട്ട് തന്നെ..."
"അത് വേണോ... എനിക്കെന്തോ... ഒരു പേടി..."
"പിന്നെ നമ്മൾ ഇഷ്ടത്തിലാണ് എന്ന് ഇനി എവിടെ ആർക്കാ അറിയാത്തതു ഇവിടെ എല്ലാവർക്കും അറിയാം പിന്നെ എന്താ..."
" അറിയാം എന്നാലും... "
"ഒരു എന്നാലും ഇല്ല നീ ഞാൻ പറയുന്നത് ചെയ്‌താൽ മതി..."
"മം... അല്ല സുഹൈറ അവൾക്കു ഒന്നും അറിയില്ലലോ.."
"അതിനെന്താ..."
"അല്ല നാളെ അവൾ അറിഞ്ഞാൽ വീട്ടിൽ പറഞ്ഞാൽ പ്രശ്നം ആവില്ലേ..."
"അത് മ്മടെ കുട്ടിയല്ലേ ഓള് ഒന്നും പറയില്ല... എനിക്ക് അവൾ എന്റെ കൊച്ചു പെങ്ങളെ പോലെയാണ് അതുകൊണ്ട് നീ അത് നീ ആലോചിച്ചു ടെൻഷൻ ആകേണ്ട.. നീ ഞാൻ പറഞ്ഞത് ചെയ്‌താൽ മതി.."
"ശെരി... "മനസ്സിൽ ഉള്ള സന്തോഷം മുഖത്തു കാണിച്ചുകൊണ്ട് ചാരു പറഞ്ഞു
അവൾ നടന്നു നീങ്ങിയത്തും ആസിഫ് വീണ്ടും അവളെ പുറകിൽ നിന്നും വിളിച്ചു...
"മം... എന്തേ.." ചാരു തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചു
"അതേയ് നാളെ നീ പറ്റും എങ്കിൽ സാരി ഉടുക്ക് അലെങ്കിൽ മിഡ്‌ഡിയും ടോപ്പും എന്നും ഈ ചുരിദാറിൽ കണ്ടു മടുത്തു.."ആസിഫ് പറഞ്ഞു
"മം... "നാണത്തോടെ ചാരു തലയാട്ടി...
അന്ന് വൈകുന്നേരം വീട്ടിൽ എത്തിയതും ചാരു അടുക്കളയിൽ രാത്രിക്കുള്ള കഞ്ഞിയും പയർ ഉപ്പേരിയും ഉണ്ടാകുന്ന അമ്മയുടെ അരികിൽ വന്നു
"ആ എത്തിയോ നീ... മോൾക്ക് ചായ വേണോ..."
"മം.. "
"അമ്മ ഉടനെ തന്നെ ചൂടാക്കി തരാം ട്ടാ..." രാധ ഉടനെ തന്നെ ചായ വെയ്ക്കാൻ വേണ്ടി അടുപ്പത്തു ഉണ്ടായിരുന്ന ഉപ്പേരി ഇറക്കി ചായ അടുപ്പിൽ വെച്ചു... അപ്പോഴേക്കും അങ്ങോട്ട് വസ്ത്രം മാറി ഒരു നൈറ്റി ധരിച്ചുകൊണ്ട് ചാരു വന്നു..
"അമ്മേ..."
"ആ..ദാ ഇപ്പോ ഉണ്ടാക്കിത്തരാം.."
"അതല്ല അമ്മേ നാളെ എനിക്ക് അമ്മയുടെ സെറ്റ് സാരി ഉടുപ്പിച്ചു തരുമോ.."
"എന്താ പെട്ടന്ന്..."
" അത് പിന്നെ ഒന്നുമില്ല ഒരു ആഗ്രഹം... പറ്റും എങ്കിൽ മതി.... "
"അതിനെന്താ അമ്മ ഉടുപ്പിച്ചു തരാം... അല്ല അതിനു നിനക്ക് ബ്ലൗസ് ഉണ്ടോ.."
"മം.. ഞാൻ ഒരു ബ്ലാക്ക് നിറത്തിൽ ഉള്ള വെൽവെറ്റ് ബ്ലൗസ് റെഡിമൈഡ് കടയിൽ നിന്നും വാങ്ങി... വരുന്ന വഴി നമ്മുടെ അംബിക ചേച്ചിയുടെ അടുത്തു കൊടുത്തു... എന്റെ അളവിൽ ചെറുതാക്കാൻ ഒരു ഏഴു മണിയാകുമ്പോ വന്നു വാങ്ങിച്ചോളാൻ പറഞ്ഞു..."
"അപ്പോ ശെരി അമ്മ ഉടുപ്പിച്ചു തരാം..." രാധ പറഞ്ഞു
അങ്ങനെ അന്നത്തെ രാത്രിയുടെ നിലാവിന്റെ അഴക് ജനയിൽ കൂടി നോക്കികൊണ്ട് രാത്രിയുടെ യമത്തിൽ നാളെയുടെ പുലരിയെയും സന്തോഷത്തോടെ കാത്തിരിക്കുകയാണ് ചാരുവും ആസിഫും..പിറ്റേന്ന് നേരം പുലർന്നതും കുളിച്ചു സന്തോഷത്തോടെ പാവാടയും ജാക്കെറ്റും ധരിച്ചുകൊണ്ട് അമ്മയുടെ മുന്നിൽ വന്നു നില്കുകയാണ് ചാരു...
"അമ്മേ സാരി ഉടുപ്പിച്ചു താ..."
"ആ ദേ വരുന്നു..." രാധ ഉടനെ തന്നെ കറി അടച്ചു വെച്ച ശേഷം അടുക്കളയിൽ നിന്നും കൈ കഴുകി മകളുടെ മുറിയിലേക്ക് നടന്നു... ചാരുവിന്റെ അരികിൽ എത്തിയതും രാധ മകൾക്കു നല്ല വൃത്തിയിൽ ഭംഗിയോടെ ആ സാരി ഉടുപ്പിച്ചു..സാരി ഉടുപ്പിച്ചതിനു ശേഷം രാധ തന്റെ മകളെ കവിളിൽ കൈവെച്ചുകൊണ്ട് നോക്കി നിന്നു...
"മം... എന്റെ രാധകൊച്ചേ എന്താ ഇങ്ങനെ നോക്കുന്നത്..."
"അല്ല ന്റെ കുട്ടി വലുതായി എന്നതിലുപരി ഈ സാരിയിൽ ന്റെ കുഞ്ഞിനെ കാണാൻ എന്തു ഭംഗിയാ.."
"മം.. മതി മതി നോക്കി കണ്ണുവെയ്ക്കലെ ട്ടാ.." ചാരു ചിരിച്ചുകൊണ്ട് പറഞ്ഞു
"ശെരിയാ ന്റെ കുട്ടിക്ക് ന്റെ കണ്ണെറ് തന്നെ വീഴും അമ്മ ദേ വരുന്നു..."അതും പറഞ്ഞുകൊണ്ട് രാധ നേരെ അടുക്കളയിൽ പോയി... ഒരു ചെറിയ അടപ്പുള്ള ബക്കറ്റിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന വറ്റൽ മുളക് കൈയിൽ എടുത്തു.. തിരികെ മകളുടെ അടുക്കൽ വന്നു..
"മോളെ നീ ഇതിൽ ഒന്ന് തുപ്പിക്കേ..." രാധ മകളോട് പറഞ്ഞു
"അമ്മക്ക് വേറെ പണിയൊന്നും ഇല്ലേ..."
"അങ്ങനെ പറയല്ലെ... മോളു അമ്മ പറയുന്നത് കേൾക്കു.."
"ശെരി.."
ചാരു അമ്മയുടെ കൈയിൽ ഉള്ള വറ്റൽമുളകിൽ തുപ്പി അമ്മ അതുമായി അടുക്കളയിൽ പോയി അടുപ്പിൽ ഇട്ടു...
"ന്റെ കുട്ടിക്ക് ഒന്നും പറ്റരുത് ഭഗവാനെ...
രാധ മനസ്സിൽ പ്രാർത്ഥിച്ചു..."
അധികം താമസിയാതെ ചാരു കണ്ണാടിയിൽ നോക്കി വളരെ സന്തോഷത്തോടെ തലമുടി ചീകി വൃത്തിയാക്കി.... തലയിൽ മുല്ലപ്പൂവും ചൂടി...കണ്ണിൽ കണ്മഴി അഴകോടെ വരഞ്ഞു... നെറ്റിയിൽ ഒരു ചെറിയ കറുത്ത വട്ടപ്പൊട്ടും ചന്ദനവും അവൾ തൊട്ടു.... ചാരു വളരെ സന്തോഷത്തോടെ അമ്മയോട് യാത്ര പറഞ്ഞു പോയി... ബസ്സ്റ്റോപ്പിലും പെട്ടന്നുള്ള ചാരുവിന്റെ മാറ്റം എല്ലാവരും ശ്രെദ്ധിച്ചിരുന്നു..
അധികം വൈകാതെ തന്നെ ബസ്സ് അങ്ങോട്ട് വന്നു... ബസ്സിൽ ഉണ്ടായിരുന്ന ശ്രീക്കുട്ടി ചാരുവിനെ കണ്ടതും ഞെട്ടിപ്പോയി...ശ്രീക്കുട്ടി ചാരുവിനെ അവളുടെ അരികിലേക്ക് വിളിച്ചു... ഇരിക്കാൻ സ്ഥലം ഇല്ലാത്ത കാരണത്താൽ ചാരു അവളുടെ അരികിൽ നിൽക്കാൻ തുടങ്ങി
"അല്ല ഇന്ന് എന്തു പറ്റി സാരിയിൽ... മ്മം സുന്ദരിയായിട്ടുണ്ടല്ലോ എന്തെങ്കിലും ഉണ്ടോ..."
"ഏയ്യ് ഒന്നുമില്ല.."
"എന്തോ ഉണ്ട് പറ.."
"ഓ നീ ഒന്ന് മിണ്ടാതെ ഇരിക്ക് ശ്രീക്കുട്ടി.."
" എന്നാ നീ പറയണ്ട.. ഹും "
"പിണങ്ങല്ലേ ടാ ബസ്സിൽ നിന്നും ഇറങ്ങിയാ ശേഷം പറയാം.."
"മം... ശെരി.."
ബസ് കോട്ടപ്പുറം ടൗണിൽ എത്തിയതും നിർത്തി... ബസിൽ നിന്നും എല്ലാവരും ഇറങ്ങി കൂട്ടത്തിൽ. ശ്രീകുട്ടിയും ചാരുവും ഇറങ്ങി.. ഇരുവരും കടയിലേക്ക് നടക്കുന്ന സമയം..
"പറ.." ശ്രീക്കുട്ടി വീണ്ടും ചോദിച്ചു
"അത് നിനക്ക് സർപ്രൈസ് ആയി ഇരിക്കട്ടെ... കടയിൽ വന്നാൽ നിനക്ക് കാര്യം മനസിലാകും... ഇക്ക ആരോടും ഒന്നും പറയരുത് എന്ന് പറഞ്ഞു അതാ പ്ലീസ് ടാ.." ചാരു പറഞ്ഞു
"ഓ ഞാൻ ഒന്നും ചോദിച്ചില്ലേ..."ശ്രീക്കുട്ടി ഇരുകൈകളും തൊഴുതുകൊണ്ട് ചാരുവിനോട് പറഞ്ഞു...
പകരമായി ചാരു അവൾക്കു ഒരു പുഞ്ചിരിയും നൽകി...
ഇരുവരും കടയിൽ എത്തിയതും ചാരു ഞെട്ടിപ്പോയി... അന്ന് ക്യാഷ്യർ ചെയ്യറിൽ ഇരിക്കുന്നത് ആസിഫ് ആയിരുന്നു... ചാരുവിനെ കണ്ടതും ആസിഫ് ഒരു നിമിഷം എല്ലാം മറന്നു ആ കസേരയിൽ നിന്നും എഴുന്നേറ്റു...അത് കണ്ടതും ചാരു നാണത്തോടെ ചിരിച്ചുകൊണ്ട് തല താഴ്ത്തി അവളുടെ ഫ്ലോറിലേക്ക് നടന്നു...അവളെ കണ്ടതും കൂടെ ജോലി ചെയ്യുന്നവർ എല്ലാം തന്നെ അവളെ ശ്രദ്ധിക്കാൻ മറന്നില്ല...
"ആരാ ഇത് ചാരുവോ... തീരെ മനസിലാകുന്നില്ല ട്ടാ.." മൂന്നാമത്തെ ഫ്ലോറിൽ അവളുടെ കൂടെ ജോലി ചെയ്യുന്നവർ എല്ലാം പറഞ്ഞു
" ഇന്ന് നിന്റെ പിറ ന്നാൾ ആണോ സുന്ദരിയായിട്ടുണ്ടല്ലോ...."എല്ലാവരും ഓരേ ചോദ്യം മുന്നോട്ടു വെച്ചു
"ഏയ്യ് ഒന്നുമില്ല വെറുതെ എന്ന് മാത്രമാണ് ചാരു എല്ലാവർക്കും ഉത്തരമായി പറഞ്ഞുത്..."
കുറച്ചു കഴിഞ്ഞതും.. ആസിഫ് ചാരുവിനെ വിളിക്കാൻ താഴത്തെ നിലയിൽ ഉള്ള അപ്പുവിനെ മുകളിലേക്കു പറഞ്ഞുവിട്ടു...
"ചാരുചേച്ചിയെ കുഞ്ഞിക്ക വിളിക്കുന്നുണ്ട്... "അപ്പു പറഞ്ഞു
ചാരു താഴേക്കു വന്നു അപ്പുവിന്റെ കൂടെ.. അവൾ ആസിഫിന്റെ അരികിൽ എത്തിയതും..
"ദാ ഇതിൽ കേക്ക് ഉണ്ട്.. നീ തന്നെ എല്ലാവർക്കും കൊടുക്കണം ട്ടാ...."
"മം.. വല്യക്ക എവിടെ എപ്പോൾ വരും.."
" ഇക്ക നാളെയെ വരൂ.. ഇക്ക ബാബിയെ കാണാൻ വീട്ടിലേക്കു പോയിരിക്കയാണ് ഇനി നാളെയെ വരൂ... "
"മം.."
"താങ്ക്സ്.."
"എന്തിനു.."
"ഞാൻ പറഞ്ഞതുകൊണ്ട് സാരി ഉടുത്തു വന്നതിനു..."
"മം."
"ശെരിക്കും താൻ ഇതിൽ സുന്ദരിയായിട്ടുണ്ട്...ഇത്രയും ദിവസം നീ ഭംഗിയൊക്കെ എവിടെയാണ് വെച്ചിരുന്നത്..."ആസിഫ് അവളോട് ചോദിച്ചു
ഒന്നും പറയാതെ നാണത്തോടെ ചാരു തലകുഞ്ഞിന് അങ്ങനെ നിന്നു..
"നിന്നെ കാണുമ്പോ എന്റെ കണ്ട്രോൾ പോകുന്നു..."
"ഞാൻ പോട്ടെ... എല്ലാവർക്കും കേക്ക് കൊടുക്കാൻ.."
"മം പൊക്കോ.. അതാ നല്ലത്..."
ആസിഫ് കൈയിൽ ഉണ്ടായിരുന്ന കേക്ക് അവൾക്കു നൽകി... ചാരു അത് വാങ്ങിച്ചു നടന്നു...താഴെ ഉള്ള എല്ലാവർക്കും അവൾ കേക്ക് നൽകി.. എല്ലാവർക്കും അപ്പോൾ തന്നെ കാര്യവും മനസിലായിരുന്നു... അവൾ പിന്നെ രണ്ടാമത്തെ ഫ്ലോറിൽ നൽകി.. എന്നിട്ട് മൂന്നാമത്തെ ഫ്ലോറിലേക്കും നടന്നു.. ചാരു എല്ലാവർക്കും കേക്ക് നൽകി...സുഹൈറയുടെ അരികിൽ എത്തിയതും അങ്ങോട്ട് ആസിഫും വന്നു
"ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതായായിരുന്നു... ഇന്ന് എന്താ ചാരു പ്രത്യേകത തന്നെ കാണാൻ ഇന്ന് ഒത്തിരി ഭംഗി ഉണ്ടല്ലോ..പിറന്നാൾ ആണോ.." സുഹൈറ ചോദിച്ചു
"പിറന്നാൾ അല്ല.."
"പിന്നെ.."
"അത്.. "ചാരു ആസിഫിന് തിരിന്നു നോക്കി
പറഞ്ഞോ എന്ന രീതിയിൽ ആസിഫ് അവളോട് തലയാട്ടി ആoഗ്യം കാണിച്ചു...
"അത് പിന്നെ ഇന്ന് എന്റെ പിറ ന്നാൾ അല്ല.. പകരം ഇന്ന് എന്റെ..." ചാരു പിന്നെയും വാക്കുകൾ നിർത്തി
"പറയ്യ്.."
" അത് പിന്നെ.. "
"ഇന്ന് ഇവൾ പ്രണയത്തിൽ വീണിട്ടു ഒരു മാസം ആയി അതാണ് ഈ ട്രീറ്റ്..."ശ്രീക്കുട്ടി പറഞ്ഞു
"ആണോ.. ആഹാ.. അല്ല ആരാ ആൾ.." സുഹൈറ ചോദിച്ചു
"അത് ഈ കടയിൽ ഉള്ള ഒരാൾ തന്നെയാ.." ശ്രീക്കുട്ടി ആസിഫിനെ നോക്കി പറഞ്ഞു
"ഇവിടെ ഉണ്ടോ.."
"മം... "ചാരു മൂളി
"ഇവിടെ ഉണ്ട് എന്ന് മാത്രമല്ല അവരുടെ പ്രണയം ഇന്ന് ഈ കടയിൽ അറിയാത്തവർ ആയി ആരുമില്ല.... "ശ്രീക്കുട്ടി പറഞ്ഞു
"ആണോ.. കൊള്ളാമല്ലോ.... വെറുതെയല്ല നാണം കൊണ്ടു മുഖം ചുവന്നത് കണ്ടോ പെണ്ണിന്റെ... പറയടോ ആൾ ആരാണ്..." സുഹൈറ വീണ്ടും ചോദിച്ചു
"അത്.." ചാരു നാണത്തോടെ മടിച്ചു നിന്നു
"ഇവിടെ ഇപ്പോൾ നമ്മുടെ കൂടെ ഉണ്ട്.." ശ്രീക്കുട്ടി പറഞ്ഞു
"ആണോ.."
സുഹൈറ ചുറ്റും നോക്കി അന്നേരം അവിടെ ഉണ്ടായിരുന്നത് അരുണും വാസുവും ആസിഫും ആയിരുന്നു... അതിൽ വാസു കല്യാണം കഴിച്ചിരുന്നു ആൾ ആയിരുന്നു പിന്നെ ഉണ്ടായിരുന്നത് അരുണും ആസിഫും
"അരുൺ.. "സുഹൈറ പെട്ടന്ന് പറഞ്ഞു
"ശോ... തെറ്റി ഞാൻ അല്ല ടീ വാസുവാണ്..." അരുൺ പറഞ്ഞു
" എന്തു വാസു ചേട്ടനോ... ആളുടെ കല്യാണം കഴിഞ്ഞതല്ലേ... "സുഹൈറ ചോദിച്ചു
"ന്നാലും എന്താ ഞാൻ ഇവളെ രണ്ടാമത് ആയി കല്യാണം കഴിക്കും ചാരു എന്റെ സെക്കന്റ് വൈഫ്..." വാസു പറഞ്ഞു
"എന്തു.."
"ശോ... മതി ഒന്ന് നിർത്തൂ.. ഇവർ രണ്ടുപേരും അല്ല..." ചാരു പറഞ്ഞു
"ഇവർ രണ്ടുപേരും അല്ല എങ്കി ൽ പിന്നെ ആരാ... "സുഹൈറ വീണ്ടും ചോദിച്ചു
"ഞാൻ അല്ലാതാരാ ഇവിടെ ഉള്ളത്... അതും പറഞ്ഞുകൊണ്ട് ആസിഫ് ചാരുവിന്റെ അരികിൽ വന്നു.. അവളുടെ തോളിൽ കൈവെച്ചുകൊണ്ട് ചാരുവിനെ അവനിൽ ചേർത്തുനിർത്തി പറഞ്ഞു..
അത് കേട്ടതും സുഹൈറയുടെ മനസ്സിൽ ഒരു ഇടി വീണതുപോലെയായി..
തുടരും