Getogether in Malayalam Short Stories by Chithra Chithu books and stories PDF | Getogether

Featured Books
Categories
Share

Getogether

ഇനിയുള്ള ക്കാലം ഈ കുഞ്ഞുമോളെയും വെച്ചു എങ്ങനെ ജീവിക്കും ഞാൻ.... മരണത്തിന്റെ കൈകളിൽ ആകപെടാൻ സമ്മതമല്ല ഞാൻ ഒറ്റക്കു അല്ലാലോ മോളുവിനു വേണ്ടി എങ്കിലും ജീവിച്ചേ പറ്റൂ... പക്ഷെ എങ്ങനെ ...തുണികടയിൽ നിന്നും കിട്ടുന്ന ചെറിയ തുകയിൽ നിന്നും ഞാൻ എന്തെല്ലാം ചെയ്യും... ആാാ.. അച്ഛൻ ഉള്ള ക്കാലം വരെ എനിക്കും എന്റെ മോളുവിനും കുഴപ്പം ഇല്ലാ.. പക്ഷെ അച്ഛന്റെ ക്കാലശേഷം... അനിയന്റെ വിവാഹം കഴിഞ്ഞു അവനും ഭാര്യക്കും ഇപ്പോൾ എന്നോടും മോളുവിനോടും ഒരുപാട് സ്നേഹം ഉണ്ട്‌ ഞങ്ങൾ അവർക്കു ജീവനാണ്.. അവൻ ജോലിക്ക് പോയിട്ട് വരുമ്പോൾ മോളുവിനു കഴിക്കാൻ ഉള്ളത് എന്തായാലും വാങിച്ചു വരും അവൾക്കും അവളുടെ മാമൻ ജീവനാ... ഞാൻ ഭക്ഷണം വാരിക്കോടുക്കുമ്പോ.. വേണ്ട എന്ന് പറയും ഉടനെ അവൻ കൊടുത്താൽ സന്തോഷത്തോടെ വാങിച്ചു കഴിക്കും.. ഈ സ്നേഹം അവന് ഒരു കുഞ്ഞ് ഉണ്ടായി കഴിഞ്ഞാൽ ഉണ്ടാകുമോ... രാത്രിയിൽ ഉറങ്ങാതെ മടിയിൽ കിടക്കുന്ന മോളുവിന്റെ തലയിൽ തടവി കൊണ്ടു ഞാൻ അങ്ങനെ ഇരുന്നു... പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റു.. മുറിയുടെ കതകു തുറന്നതും

"ചേച്ചിയേ.... അനിയന്റെ ഒരു നീട്ടി വിളി ഉമ്മറത്തു നിന്നും ഞാൻ അങ്ങോട്ട്‌ നടന്നു.. "

"എന്താ.. ഉണ്ണി.. "

"ഇന്ന് ഞായറാഴ്ച്ച അല്ലെ... എന്താ വേണ്ടത് മീൻ വേണോ ഇറച്ചി വേണോ.. "

"അത് പിന്നെ നി.. നിനക്ക് അത് അവളോട്‌ ചോതിച്ചാൽ പോരെ.. "

"ചേച്ചി പറ.. "

"മീൻ മതി... "

"ശെരി.. ഞാൻ പോയിട്ട് വരാം നിങ്ങൾ രെണ്ട്‌ പേരും കറി വെയ്ക്കാൻ വേണ്ടത് തയാറാക്കി വെയ്ക്കു.. അല്ല പൊടിമോൾ എവിടെ.. "

"അവൾ ഉറങ്ങുകയാണ്... "

"ഓഹോ... എന്തു ഉറക്കം പെണ്ണിന്.. ഞാൻ അവളെയും കൊണ്ടുപോകുകയാണ്. അവൻ അതും പറഞ്ഞു മുറിയിൽ കിടക്കുന്ന അവന്റെ ഷർട്ട് എടുത്തു ഇട്ടു പിന്നെ നേരെ മോളുവിന്റെ അടുക്കൽ ചെന്നു ഉറക്കത്തിൽ നിന്നും എഴുനെല്പിച്ചു.. മോളുവിന്റെ മുടി ഒരു ഹെയർബാൻഡ് വെച്ചു കെട്ടി അവളെ എടുത്തു മീൻ വാങ്ങാൻ പോയി...

ചേച്ചി... ഗുഡ് മോർണിംഗ് ദേ ചായ... കാർത്തു നല്ല ചൂടുള്ള കട്ടൻ ചായഗ്ലാസ്‌ ഒരു ട്രൈയിൽ വെച്ചു കൊണ്ടു വന്നു.. ഞാൻ അതിൽ നിന്നും ഒരു ഗ്ലാസ്‌ എടുത്തു...

"അച്ഛനും അമ്മയ്ക്കും കൊടുത്തോ... അച്ഛൻ എവിടെ.. "

"ഇല്ല ചേച്ചി... ദേ ഇത് അച്ഛനാ.. അച്ഛൻ പറമ്പിൽ ആണ് അമ്മ അടുക്കളയിൽ ഉണ്ട്‌.. രാവിലെ കഴിക്കാൻ ഉള്ള പുട്ടും കടലക്കറിയും വെയ്കുകയാണ്.. "

അവൾ അവിടെ നിന്നും നടന്നകന്നു.. ഞാൻ കൈയിൽ ഉള്ള ചായ ഗ്ലാസ്‌ പതുകെ തിണ്ണയിൽ വെച്ചു എന്നിട്ടു മുഖവും വായയും കഴുകി.. ഗ്ലാസിൽ ഉള്ള ആവിപറക്കും ചായ ഓരോന്നും ആലോചിച്ചു കൊണ്ടു കുടിച്ചു..

പെട്ടന്ന് എന്റെ ആലോചന തടസ്സപെടും പോലെ അച്ഛന്റെ ഫോൺ റിംഗ് ചെയ്തു... ഞാൻ ഗ്ലാസ്‌ തിണ്ണയിൽ വെച്ചു വീണ്ടും.. എന്നിട്ടു അകത്തു മേശപുറത്തുളള അച്ഛന്റെ നോക്കിയ ഫോൺ കൈയിൽ എടുത്തു...

"ഹലോ... "

"ഹലോ.. ഇത് സൂര്യയുടെ വീട് ആണോ... "

"അതെ... സൂര്യയാണ് സംസാരിക്കുന്നത് നിങ്ങൾ ആരാണ്... "

" ടാ.. ടാ... ഇത് ഇത് ഞാനാ... വാക്കുകൾ മുഴുമിപ്പിക്കാതെ അങ്ങേ തലക്കിൽ ഉള്ള ആ പെൺകുട്ടി കരയാൻ തുടങ്ങി... "

"ഹലോ.. ആരാണ് നിങ്ങൾ എന്തിനു കരയുന്നു... "ഞാൻ പരിഭവത്തോടെ ചോദിച്ചു

"ടാ. .. ഇത് ഞാനാ അച്ചു.. നിന്റെ അക്ഷയ... "

ആ പേര് കേട്ടതും എനിക്കും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല... ഞാനും കുറച്ചു നേരം മൗനം പാലിച്ചു കണ്ണുകൾ അടച്ചു കരഞ്ഞു..

"അച്ചു.. അച്ചു നിനക്ക് നിനക്ക് സുഖം ആണോ... "

"അതെ.. ടി.. പട്ടി.. നിനക്ക് നി എന്നെ മറന്നു അല്ലെ ടാ.. എങ്ങനെ കഴിഞ്ഞു നിനക്ക് എന്നെയോക്കെ മറക്കാൻ... "

അത് പിന്നെ അച്ചു നിനക്ക് അറിഞ്ഞൂടെ...എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത വിവാഹം എന്നേക്കാൾ മുപ്പതുവയസ്സ് കൂടുതൽ ഉള്ളതിനാൽ എന്നെ.. എന്താണ് ഞാൻ പറയുക കൂട്ടിൽ അടച്ച തത്തയെ പോലെ ആയിരുന്നു ജീവിതം ആൾക്ക് സംശയം ആയിരുന്നു.. ആരോടും മിണ്ടുന്നതും ചിരിക്കുന്നതും ഒന്നും ആൾക്ക് ഇഷ്ടമല്ല.. അവിടെ ഓരോ ദിവസവും ഞാൻ നരക വേദന അനുഭവിക്കുന്ന സമയം.. അപ്പോഴേക്കും ക്കാലം കടന്നു പോയി.. ക്കൂടെ പഴയ കുറെ നല്ല ഓർമകളും...

അതെല്ലാം കേട്ട് നിന്നതും അച്ചു കുറച്ചു നേരം മൗനം പാലിച്ചു...


"അല്ല ചോദിക്കാൻ മറന്നു ഈ നമ്പർ എങ്ങനെ കിട്ടി അതായതു എവിടെ നിന്നും കിട്ടി... "ഞാൻ ടോപ്പിക്ക് മാറ്റും പോലെ ചോദിച്ചു

"അത് നിന്റെ അനിയൻ തന്നതാ ഞാൻ കുറച്ചു ദിവസം മുൻപ് അവനെ ഗുരുവായൂർ ഒരു കല്യാണത്തിന് പോയപ്പോ കണ്ടിരുന്നു... "

"ഓഹോ... "

"പിന്നെ ടി.. ഞാൻ പറയാൻ മറന്നു... നമ്മുടെ പത്തിലെ ഗെറ്റുഗെതെർ നടത്താൻ തീരുമാനിച്ചിരിക്കുന്നു...ഈ വരുന്ന മെയ്‌ 12 ഞായറാഴ്ച... പിന്നെ ടാ.. ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം.. കുറച്ചു തിരക്കിൽ ആണ്... "

"ഓക്കേ.. ടാ... "


ഞാൻ ഫോൺ കട്ട്‌ ചെയ്തു... കുറച്ചു നേരം സ്കൂൾ ലൈഫ് ഓർമയിൽ വന്നു.. അപ്പോഴേക്കും അനിയനും മോളും മീൻ വാങ്ങി വന്നു.. ആ കറുത്ത ക്കിറ്റ് എനിക്കു നേരെ നീട്ടി..

"ചേച്ചി... ദാ... "

ഒരു ചെറിയ ഞെട്ടലോടെ ഞാൻ അവനെ നോക്കി.. എന്നിട്ട് ക്കിറ്റ് വാങിച്ചു

"എന്താ.. ഒരു ആലോചനയിൽ ആണല്ലോ.. "

"അത് പിന്നെ.. ഒന്നുമില്ല ടാ.. ഞാൻ ചോദിക്കാൻ മറന്നു നി അച്ചുവിനെ കണ്ടിരുന്നോ... "

"ആ.. ശെരിയാ.. ഞാൻ മറന്നു അത് ചേച്ചിയോട് പറയാൻ അന്ന് ഒരു ദിവസം ഞാൻ ഓളും കൂടി ഗുരുവായൂർ തൊഴാൻ പോയപ്പോ അവിടെ അച്ചുചേച്ചിയും ഫാമിലിയും വന്നിരുന്നു അപ്പോൾ കണ്ടു... എന്താ പെട്ടന്ന് ചേച്ചി ഇത് ചോദിക്കാൻ.. "

"അത് പിന്നെ ഇപ്പോൾ അവൾ വിളിച്ചിരുന്നു... ഞങ്ങളുടെ പത്തിലെ ഗെറ്റുഗെതർ നടത്താൻ തീരുമാനിച്ചു എന്ന്.. അതും ഈ വരുന്ന ഞായറാഴ്ച.. "


"ആണോ.. അടിപൊളി ചേച്ചി എന്തായാലും പോകണം... "

"ഇല്ലാ.. ഞാൻ.. ഞാൻ പോകുന്നില്ല ഈ അവസ്ഥയിൽ ഇല്ലാ എനിക്കു താല്പര്യമില്ല... "

"ശോ.. എന്താ ഇത് ലൈഫിൽ കുറച്ചു കാര്യങ്ങൾ നമ്മുക്ക് പ്രിയപെട്ടതാണ് അത് പോലെ തന്നെയാണ് ഈ മീറ്റ്അപ്പും ചേച്ചി പോകണം അല്ല പോകും അത്ര തന്നെ... "

അവൻ അതും പറഞ്ഞു മോളുവുമായി അകത്തു പോയി... ദിവസങ്ങൾ പല ചിന്തകളിലും കടന്നു പോയി.. അന്ന് ആ ഞായറാഴ്ച ആയിരുന്നു.. ടീച്ചറെ കാണാൻ ഉള്ള ആദിയായ ആഗ്രഹത്തോടെ ഞാനും തയാറായി.. എന്റെ കൈയിൽ ഉള്ള ഏറ്റവും നല്ല സാരി ഉടുത്തു.. അനുജൻ തന്നെ എന്നെയും മോളുവിനെയും... ഞാൻ പഠിച്ച സ്കൂളിൽ കൊണ്ടുപോയി... അവിടെ എത്തിയതും അവൻ ബൈക്ക് നിർത്തി...

ഞാൻ അവന്റെ ബൈക്കിൽ നിന്നും ചെറിയ നടുങ്ങലോടെ വണ്ടിയിൽ നിന്നും ഇറങ്ങി.. സ്കൂൾ ഗേറ്റ് എന്റെ കൈകൾ കൊണ്ടു തള്ളി തുറന്നു... എന്നിട്ട് പതിയെ മുന്നോട്ട് ഞങ്ങളുടെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു... അപ്പോഴേക്കും സ്കൂൾ ലൈഫ് ഒരു മിനായം പോലെ കണ്മുന്നിൽ കാണുന്നുണ്ടായിരുന്നു..

ഒരുവിധം എല്ലാവരും ഞങ്ങളുടെ ക്ലാസ്സിൽ ഇരുപ്പുണ്ടായിരുന്നു.. കൂടെ അവരുടെ കുട്ടികളും.. ഞാൻ അവരുടെ അടുത്തേക്ക് നടന്നു... എന്നെ കണ്ടതും അച്ചു ഓടി വന്നു കെട്ടിപിടിച്ച്.. ക്ലാസ്സിനെ പലരും അടുത്തു വന്നു.. ബോയ്സ് എനിക്കും കുട്ടിക്കും ഷേക്ഹാൻഡ് തന്ന് സ്വീകരിച്ചു അനുജൻ എല്ലാവരെയും നോക്കി പുഞ്ചിരി തൂകി അവിടെ നിന്നും പുറത്തേക്കു നടന്നു...

"ഇറങ്ങുമ്പോ വിളിച്ചാൽ മതി ഞാൻ വരാം... അവൻ പറഞ്ഞു.. "

എല്ലാവരും അവരുടെ ജീവിതം പങ്കു വെച്ചു.. അപ്പോഴാണ് അവിടേക്കു ഒരു കാർ വന്നത് അതിൽ ഞങളുടെ ക്ലാസ്സ്‌ ടീച്ചറും കൂടെ ഇപ്പോഴതെ ഹെഡ്ടീച്ചറും ഉണ്ടായിരുന്നു.. ഞങ്ങൾ അവരെ സ്വീകരിച്ചു.. എല്ലാവരും അവരവരുടെ സ്ഥലത്തു ഇരുന്നു..

കുറച്ചു കഴിഞ്ഞതും ആൺകുട്ടികളിൽ ഒരാൾ ഞങ്ങളുടെ എല്ലാം മുന്നിൽ പോയി നിന്ന് സ്വാഗത പ്രസംഗം നടത്തി.. എന്നിട്ട് വന്ന ടീച്ചേഴ്സിന് ഞങ്ങൾ വാങ്ങിച്ചു വെച്ച് ഗിഫ്റ്റും കൈമാറി.. പിന്നീട് എല്ലാവരും അവരവരുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് എല്ലാവരുമായി പങ്കുവെച്ചു...

എന്റെ ഊഴം വന്നു.. ഞാനും ഇരിക്കുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റു... മോളുവിനെ അച്ചു പിടിച്ചു..

"പത്തു കഴിഞ്ഞപ്പോ ഞാൻ പ്ലസ്‌ ടു പഠിച്ചു കോമേഴ്‌സ് ആണ് സെലക്ട്‌ ചെയ്ത ഗ്രൂപ്പ്‌.. പ്ലസ്‌ ടു കഴിഞ്ഞതും വീട്ടിലെ സാഹചര്യം കാരണം വന്ന ആലോചനയിൽ എന്റെ വിവാഹം നടത്തി.. പിനീട് ഇത് വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല പക്ഷെ.. ഇപ്പോൾ അദ്ദേഹം ഈ ലോകത്തില്ല.. എന്നെയും മോളുവിനെയും തനിച്ചാക്കി പോയി... ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ ആണ്.. ചെറിയൊരു തുണികടയിൽ ജോലിക്ക് പോകുന്നു.. കണ്ണിൽ ഉണ്ടയിരുന്ന ഈറൻ മറച്ചു വെച്ചു പറഞ്ഞു.. എല്ലാവരും ഒരു നിമിഷം നിശബ്ദത പാലിച്ചു.. "


കുറച്ചു നേരം കഴിഞ്ഞതും ഞങ്ങൾ എല്ലാവരും ടീച്ചറുടെ കൂടെ ഫോട്ടോസ് എടുത്തു.. ഒരുപാട് സെൽഫികളും എല്ലാവരും അവരുടെ മൊബൈലിലും പകർത്തി.. ഉച്ചയോടെ അടുത്തപ്പോൾ ഞങ്ങൾ ടീച്ചർക്കു ഭക്ഷണം വിളമ്പി.. ടീച്ചറും സന്തോഷത്തോടെ കഴിച്ചു.. പിന്നെ പതിയെ ഞങ്ങളോട് യാത്ര പറഞ്ഞു അവിടെ നിന്നും പോയി.. ടീച്ചർ പോയ ശേഷം ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചു.. പിന്നെയും അവിടെ കൂട്ടം കൂട്ടമായി ഇരുന്നു... പഴയ ഓർമ്മകൾ പങ്കുവെച്ചു...

"എല്ലാവരെയും ഒന്ന് ഇങ്ങോട്ട് നോക്കിക്കേ... അടുത്തു തന്നെ നുമ്മടെ അശോകന്റെ വിവാഹം ആണ് നെക്സ്റ്റ് മന്ത്‌ എല്ലാവരും വരണം... "

എല്ലാവരും സന്തോഷത്തോടെ കൈഅടിച്ചു.. അപ്പോൾ ഞങ്ങളുടെ ക്ലാസ്സിലെ സുന്ദരനും സുമുഖനുമായ ദിനേശ്കുമാർ എഴുന്നേറ്റു

"ഇനി ഞാൻ നിങ്ങളോട് ഒരു രഹസ്യം അല്ല പരസ്യം പറയാം... "

എല്ലാവരും ആകാംഷയോടെ അവൻ പറയാൻ കാത്തിരുന്നു
.

"ഞാൻ പത്തിൽ പഠിക്കുമ്പോൾ നമ്മുടെ ക്ലാസ്സിലെ ഒരു പെൺകുട്ടി എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു അവളുടെ സ്നേഹം ഈ അടുത്താ ഞാൻ അറിഞ്ഞത് അവൾക്കു സമ്മതം ആണെങ്കിലും അലെങ്കിലും അവളെ സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. "

അത് കേട്ടതും അവിടെ ആകെ ബഹളം.. എല്ലാവരും അപ്പോൾ തന്നെ സ്വാതിയെ നോക്കി.. കാരണം അവൾ ആയിരുന്നു ക്ലാസ്സിലെ ഭംഗി ഉള്ള കുട്ടി.. മാത്രമല്ല അവളും അവനും വളരെ അടുപ്പം ആയിരുന്നു..

"ആരാണ്... ആരാണ്.. അവൾ "എല്ലാവരും ഉച്ചത്തിൽ ചോദിച്ചു..


അപ്പോൾ എല്ലാവരും ഫിക്സ് ചെയ്തു അത് സ്വാതി തന്നെ കാരണം അവളുടെയും കവിതയുടെയും വിവാഹം മാത്രമാണ് അപ്പോഴും കഴിയാത്തത്... സ്വാതിയുടെ മുഖതും വല്ലാത്തൊരു സന്തോഷം.. അവൾ നാണം കൊണ്ടു തല താഴ്ത്തി ഇരിക്കുന്നു...

"അത് ആരാണ് എന്ന് പറ മച്ചൂ.. നി.. "ആൺകുട്ടികളിൽ ഒരാൾ ചോദിച്ചു

"പറയാം അതിനു മുൻപ് അവൾ എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് അറിയുമോ.. "

"മ്മ് പറ കേൾക്കാൻ ഞങ്ങൾ റെഡ്‌ഡി.. "എല്ലാവരും പറഞ്ഞു

"എനിക്കറിയില്ല അവൾ എന്ന് മുതൽ ആണ് എന്നെ സ്നേഹിച്ചത്.. ആര്ക്കും അറിയാതെ ആരോടും പറയാതെ എന്നെ മനസ്സിൽ കൊണ്ടു നടന്നു... എന്നെ ടീച്ചർ അടിച്ചാൽ അവൾക്കും വേദനിക്കുമായിരുന്നു.. എനിക്കു ആക്‌സിഡന്റ് സംഭവിച്ചപ്പോൾ എനിക്കു വേണ്ടി അമ്പലത്തിൽ പോയി.. മുട്ട്കുത്തി നടന്നു.. എന്നോട് പ്രണയം തുറന്നു പറയാതെ മറച്ചു... "

അത് കേട്ടതും എന്റെ നെഞ്ചിൽ ഒരു തീ ആളിക്കത്തി.. എനിക്ക് അവിടെ ഇരിക്കാൻ കഴിയുന്നില്ല... മോളുവിന്റെ കൈ മുറുകെ പിടിച്ച് എഴുനേൽക്കാൻ ശ്രെമിച്ചു..പക്ഷെ അതിനും കഴിയുന്നില്ല..എന്റെ ശരീരം വിറക്കാൻ തുടങ്ങി..

"ടാ.. പട്ടി നി ആളെ പറ.. "

"വേറെ ആരാണ് മ്മടെ സൂര്യ തന്നെ... "

അത് കേട്ടതും എല്ലാവരും എന്നെ നോക്കി സ്വാതിയുടെ മുഖത്തു മാത്രം ചെറിയ കോപം ആണ് ഞാൻ കണ്ടത്... ഞാൻ ആ സമയം അച്ചുവിനെ തുറിച്ചു നോക്കി..

"അമ്പടി കള്ളി ക്ലാസ്സിൽ ഒന്നും അറിയാത്ത മിണ്ടാപൂച്ചയായി ഇരുന്നിട്ട് നി ആളു കൊള്ളാമല്ലോ... ധന്യ എന്നോട് പറഞ്ഞു.. "

ബോയ്സ് ചിലർ എന്നെ ചിരിച്ചു കൊണ്ടും പുച്ഛത്തോടെയും നോക്കുന്നു... എനിക്കു എന്തു ചെയ്യണം എന്ന് അറിയാതെ ഞാൻ മോളുവിനെയും കൂട്ടി എഴുന്നേറ്റു.. ഞാൻ പുറത്തേക്കു പോകാൻ തുടങ്ങിയതും എന്റെ കാലുകൾ നിന്നു.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മോളുവിന്റെ കൈയിൽ ദിനേശ് പിടിച്ച് നില്കുന്നു... പെട്ടെന്ന് മോളുവിനെ ഗിരി അവിടെ നിന്നും പൊക്കി എടുത്തു പുറത്തേക്കു പോയി... ഞാൻ അവന്റെ പിന്നാലെ പോയതും ദിനേശ് വീണ്ടും എന്നെ പിടിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി...
അതു കണ്ടതും എല്ലാവരും പുറത്തേക്കു പോയി

അവന്റെ കണ്ണുകൾ എന്റെ ശരീരം മൊത്തം തഴുകി.. അവന്റെ ചൂടുള്ള ശ്വാസം എന്നിൽ പതിഞ്ഞു... ഒരു നിമിഷം ഞാൻ കണ്ണുകൾ അടച്ചു നിന്നു... അപ്പോൾ അശോകൻ അങ്ങോട്ട്‌ വന്നു..

"ടാ നിനക്ക് ഭ്രാന്തു ഉണ്ടോ.. ഇവളെ സ്വീകരിക്കാൻ.. നിന്റെ അടുത്തു പോലും നിൽക്കാൻ ഉള്ള യോഗ്യത ഇവൾക്ക് ഇല്ല... അതൊക്കെ അപ്പോൾ തോന്നിയ മണ്ടത്തരം ആണ് വെറുതെ ലൈഫ് കൊളം ആക്കല്ലേ.."


പക്ഷെ ദിനേശ് അതു കേട്ടഭാവം കാണിച്ചില്ല

അതും കൂടി കേട്ടതും എനിക്കു ഒരുപാട് സങ്കടം തോന്നി ഞാൻ എന്റെ കൈ അവന്റെ കൈയിൽ നിന്നും എടുക്കാൻ ശ്രെമിച്ചു പക്ഷെ അവൻ എന്റെ കൈ ഒന്നൂടെ മുറുകെ പിടിച്ചു.. എന്നിട്ട് എന്റെ കണ്ണിൽ നോക്കി...

അവന്റെ നോട്ടം എനിക്ക് എന്നിലെ ഊഷ്മാവ് കൂട്ടി .. അവൻ പതിയെ ചെവിയോട് ചേർന്ന് കിടക്കുന്ന മുടിയെ പിന്നിലേക്ക് കൈകൾ കൊണ്ട് തട്ടി മാറ്റി ചിരിയോടെ അവൻ പറഞ്ഞു..


"എനിക്കു നഷ്ടമായ നിന്റെ സ്നേഹം ഇനിയും തരുമോ... "

ആ ചോദ്യത്തിൽ ഞാൻ തളർന്നു എന്നത് സത്യം..

"ഇല്ല... ഒരിക്കലും സാധിക്കില്ല എന്റെ പ്രണയം ഞാൻ മറ്റൊരാൾ എന്റെ കഴുത്തിൽ താലി കെട്ടിയ നിമിഷം ഞാൻ കുഴിച്ചു മൂടിയതാണ്.. "

"അവിടെ ഇന്ന് പുതിയൊരു ചെടി ഞാൻ നാട്ടു അതിൽ വിരിയുന്ന പൂവിനായി ഞാൻ ഉണ്ടാകും നി കൂടെ ഉണ്ടെങ്കിൽ മാത്രം.. "

ഞാൻ കുറച്ചു നേരം മിണ്ടാതെ നിന്നു മുഖം പൊതി കരഞ്ഞു... അവൻ എന്നെ അവന്റെ നെഞ്ചിലെക്കു പതിയെ ചാരി... ഒരുനിമിഷം ഞാൻ എല്ലാം മറന്നു അവനെ കെട്ടിപിടിച്ചു കരഞ്ഞു.. എന്റെ മനസ്സ് ശാന്തമായ പോലെ ജീവിതത്തിൽ ഒരു പുതിയ പ്രകാശം കണ്ടപോലെ... പെട്ടന്ന് ഞാൻ കരഞ്ഞു താഴെ ഇരുന്നു.. അവൻ എന്റെ തോളിൽ പിടിച്ച് ബെഞ്ചിന്റെ മേൽ ഇരുത്തി...

"ഇത്.. ഇത് വേണ്ടാ എനിക്ക് സമ്മതമല്ല ഈ സമൂഹം എന്ത് പറയും ഇല്ലാ എനിക്ക് എന്റെ മോളു മാത്രം അദ്ദേഹം ഇന്നും എന്റെ മനസ്സിൽ ഉണ്ട്‌.. എനിക്കു അതു മതി.. "


"പിന്നെ നിന്നെക്കാൾ മുപ്പതുവയസ്സ് കൂടുതൽ ഉള്ള ആളെ നി നിന്റെ വീട്ടുകാരുടെ നിർബന്ധത്തിനു വിവാഹം ചെയ്തതാണ്.. എന്ന് എനിക്കറിയാം.. പിന്നെ ഈ സമൂഹം അതു നോക്കണ്ട ഞാൻ ആണ്‌ നിന്റെ കൂടെ ജീവിക്കാൻ പോകുന്നത്..എന്റെ ഫാമിലിക്കു എന്റെ സന്തോഷം ആണ് വലുത്.. പൊടിമോൾ എനിക്കു മോൾ ആണ് നമ്മുക്ക് ഒരു കുഞ്ഞ് ഉണ്ടായാലും അവൾ എനിക്ക് എന്നും എന്റെ മകൾ തന്നെ.. "

"അവൻ പറഞ്ഞു തീരും മുൻപേ ഞാൻ അവന്റെ നെഞ്ചിൽ ചാരി... എന്റെ പ്രണയം എനിക്ക് വർഷങ്ങൾ കഴിഞ്ഞു കിട്ടിയ സന്തോഷത്തോടെ.. ക്ലാസ്സിൽ ഉള്ള എല്ലാവരും ഞങ്ങളെ സ്വീകരിച്ചു... "

നിരാശയായി നിന്ന സ്വാതിയും പുഞ്ചിരി തൂകി.. അപ്പോൾ അവളുടെ അടുത്തായി കിരൺ വന്നു.. അവൻ അവളെ വിഷമത്തോടെ നോക്കി..

ദിനേശ് സത്യത്തിൽ നിന്നെ സ്നേഹിച്ചിരുന്നു..പക്ഷെ സൂര്യ അതിൽ കൂടുതൽ അവനെ സ്നേഹിച്ചിരുന്നു.. അവൻ അവളുടെ കാര്യം അച്ചുവിൽ നിന്നും അറിഞ്ഞതും അവളെ സ്വീകരിക്കാൻ തീരുമാനിച്ചു.. നിനക്ക് നല്ലരു ലൈഫ് ഇനിയും ഉണ്ട്‌ പക്ഷെ അവൾക്കു... അവൻ പറഞ്ഞു നിർത്തി..



ഒരു സ്ത്രീയുടെ ശരീരം കാണാതെ അവളുടെ മനസ്സ് കണ്ടു അവൾക്കു ജീവിതം നൽകുന്നവർ എന്നും ഉയർന്നവർ തന്നെ




അവസാനിച്ചു


🌹chithu 🌹