Who is Meenu's killer - 10 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 10

Featured Books
Categories
Share

മീനുവിന്റെ കൊലയാളി ആര് - 10

പിന്നെയും അവർ മുന്നോട്ടു പോകാൻ തന്നെ തുടങ്ങി...

വീണ്ടും അവർ മുന്നോട്ടു പോകും തോറും ആ കുട്ടിയുടെ അലർച്ച വീണ്ടും കേൾക്കാൻ തുടങ്ങി എങ്കിലും തന്റെ ക്യാമെറയിൽ എല്ലാം പകർത്താൻ വേണ്ടി തന്നെ അവർ മുന്നോട്ടു നടന്നു...

പതിയെ അവർ ഓരോ ഫ്ലോറും കയറി... അങ്ങനെ അവർ മീനു താഴെ വീണ ആ മൂന്നാമത്തെ ഫ്ലോറിൽ എത്തി അവിടെ എത്തിയതും അവക്ക് തന്റെ കൂടെ തന്നെ ആരോ വരുന്നത് പോലെ തോന്നി ... അവർ പിന്നോട്ടും മുന്നോട്ടും നോക്കി എങ്കിലും ഒന്നും കാണാൻ സാധിച്ചില്ല..

കുറച്ചു ദൂരം മുന്നോട്ടു പോയതും വീണ്ടും കരച്ചിൽ ശബ്ദം അവർ കേട്ടു...പെട്ടെന്നു അവർക്കു മുന്നിൽ ഉള്ള ഒരു ടേബിൾ ഇളക്കാൻ തുടങ്ങി...

"ടാ അത് കണ്ടോ.." സുധി പേടിയോടെ പറഞ്ഞു

"മം... മിണ്ടല്ലെ..."രാഹുൽ പറഞ്ഞു

"മോളെ മീനു നി ഇവിടെ ഉണ്ടോ... നിയാണ് ഇവിടെ ഉള്ളത് എങ്കിൽ ഞങ്ങൾക്ക് ഒരു ശബ്ദം ഉണ്ടാക്കി കാണിക്കുമോ അതും മൂന്നും തവണ.." ശരത് പറഞ്ഞു

പെട്ടന്ന് അവർക്കു കതകിൽ മുട്ടുന്ന ശബ്ദം കേൾക്കാൻ തുടങ്ങി അതും മൂന്നു തവണ..

"ടാ ഉണ്ട്‌... ഇവിടെ ഉണ്ട്‌... "സുധി പറഞ്ഞു

"മം.."

അവർ പിന്നെയും മുന്നോട്ടു പോകുന്ന സമയം അവർ മൂന്നുപേരും അവർക്കു മുന്നിൽ കുറച്ചു ദൂരെയായി ഒരു കറുത്ത രൂപം നിൽക്കുന്നത് കണ്ടു ഉടനെ തന്നെ അവർ അങ്ങോട്ട്‌ ഓടി എന്നാൽ അത് അപ്പോഴേക്കും അവിടെ നിന്നും മറഞ്ഞിരുന്നു...അവർ വീണ്ടും ചുറ്റും നോക്കി പെട്ടന്ന് ആ രൂപം അവർക്കു പിന്നിലായി നിൽക്കുന്നത് കണ്ടു മൂന്നുപേരും അങ്ങോട്ട്‌ ഓടി അപ്പോഴേക്കും അത് അവിടെ നിന്നും മറഞ്ഞിരുന്നു... പിന്നെയും അവർ ആ കരച്ചിൽ ശബ്ദം കേട്ടു എന്നാൽ ഇപ്രാവശ്യം ആ ശബ്ദം വളരെ ഭയാനകമായിരുന്നു... അപ്പോഴെക്കും അവർക്കു മുന്നിൽ ഒരുപാടു കല്ലുകൾ വീഴാൻ തുടങ്ങി...

"അമ്മേ... അമ്മ..." ഒരു കുഞ്ഞു കുട്ടി തന്റെ അമ്മയെ വിളിക്കുന്ന ശബ്ദവും അവർ കേട്ടു

"ടാ... കേട്ടോ അമ്മ എന്ന്.."സുധി ഭയത്തോടെ പറഞ്ഞു

"മം.. അത് കേൾക്കുമ്പോ വല്ലാത്തൊരു ഫീൽ ടാ.." ശരത് പറഞ്ഞു

"മം.."

"അമ്മേ.."

" മോളെ... മീനു ഞങൾ മോളെ ഉപദ്രവിക്കാനോ ശല്യം ചെയ്യാനോ അല്ല പകരം മോൾക്ക്‌ ഇഷ്ടമുള്ളത് തരാനും നിനക്ക് നല്ലത് ചെയാനുമാണ് വന്നിരിക്കുന്നത്... "രാഹുൽ പറഞ്ഞു

"ടാ നീ ബാഗിൽ നിന്നും K2 മീറ്റർ എടുക്കു... ഇവിടെ ഉണ്ടെന്നു മനസിലായി അപ്പോൾ നമ്മുക്ക് വല്ലതും സംസാരിക്കാൻ കഴിയുമോ എന്ന് നോക്കാം... ഒന്നും സംസാരിച്ചില്ല എങ്കിൽ നീഗ്രോഫോണിക്ക് യൂസ് ചെയ്യാം... എന്നിട്ടും ഒന്നും സംസാരിച്ചില്ല എങ്കിൽ മുഴുവനും എക്സ്പ്ലോർ ചെയ്തിട്ട് നമ്മുക്ക് തിരിക്കാം..."രാഹുൽ പറഞ്ഞു


"ശെരി... "രണ്ടു പേരും അതിനു സമ്മതിച്ചു...

അങ്ങനെ അവർ മൂന്ന് പേരും കൂടി K2 മീറ്റർ ഉപയോഗിച്ചുകൊണ്ട് മുൻപോട്ടു നടന്നു... പെട്ടെന്നു അതിലെ എല്ലാ ലൈറ്റും ഒന്നിച്ചു കത്താൻ തുടങ്ങി


"ഇവിടെ അടുത്തു ഉണ്ട്‌... "ശരത് അത് പറഞ്ഞതും

അവർക്കു മുന്നിൽ തന്നെ ഒരു കറുത്ത രൂപം അവർ കണ്ടു... അവർ അതിനടുത്തേക്ക് നടന്നതും ആ രൂപം അവിടെ നിന്നും മറഞ്ഞു..

"മീനു... മീനു.." രാഹുൽ വിളിച്ചു

എന്നാൽ അപ്പോഴും വലിയ ഒരു നിലവിളി മാത്രമാണ് അവർക്കു കേൾക്കാൻ കഴിഞ്ഞത്...

"നി എന്തിനാ ഇങ്ങോട്ട് വന്നത് എങ്ങനെയാണ് താഴേക്കു വീണത്..." രാഹുൽ ചോദിച്ചു

എന്നാൽ മറുപടിയായി അമ്മേ എന്നൊരു കരച്ചിൽ ശബ്ദം മാത്രമാണ് അവർ കേട്ടത്...


"നിനക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ പറ... ഞങ്ങൾ അത് നിറവേറ്റാം...നിന്റെ അമ്മയെ കാണണോ മീനു...നി ഇവിടെ ഒരു ആത്മാവായി അലയുന്നത്തിലും വളരെ ചെറിയ പ്രായത്തിൽ നിനക്കു ഇതു സംഭവിച്ചതിലും വിഷമം ഉണ്ട്‌... നിനക്ക് ചോക്ലേറ്റ് ഇഷ്ടമാണോ... ദേ അതെല്ലാം ഞങ്ങൾ വാങ്ങിയിട്ടുണ്ട് ഇവിടെ വെയ്ക്കാം നിനക്ക് ഇഷ്ടമാണ് എങ്കിൽ ഇവിടെ ഞങ്ങളുടെ മുന്നിൽ വന്നു ഇതു എടുത്തോ..."രാഹുൽ പറഞ്ഞു

അവർ ബാഗിൽ ഉണ്ടായിരുന്നു കുറച്ചു മിട്ടായിയും ചോക്ലേറ്റും താഴെ വെച്ചു എന്നിട്ട് ക്യാമറ അങ്ങോട്ട്‌ തന്നെ ഫോക്കസ് ചെയ്തു...മീനു വരുന്നതും കാത്തു...എന്നാൽ മീനു അങ്ങോട്ട്‌ വന്നില്ല..

"ടാ... നി ആ നീഗ്രോഫോണിക്ക് എടുക്കു നമ്മുക്ക് വല്ലതും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുമോ എന്ന് നോക്കാം..." ശരത് പറഞ്ഞു

അങ്ങനെ അവർ നീഗ്രോഫോണിക്ക് കൈയിൽ എടുത്തു... മീനുവുമായി സംസാരിക്കുന്നതിനായി...

മീനു... നി ഇവിടെ ഉണ്ടോ

"പോ.... ഇ... പോടാ...

എന്താണ് പോടാ... പോടാ എന്നല്ലേ പറഞ്ഞത് ഞാൻ കേട്ടു.... സുധി പറഞ്ഞു

" ആ.." ശരത് പറഞ്ഞു

"എന്നാ നമ്മുക്ക് പോകാം അത് നമ്മളെ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ്.."

" നി എങ്ങനെയാ ഇങ്ങോട്ട് വന്നത് എങ്ങനെയാ താഴെ വീണത്.."

" ഞാൻ.... എന്നെ.... ഹാ.... വാ... കൊന്നതാ... തള്ളിവിട്ടു.. "

"ശ്രെദ്ധിച്ചോ നി..." ശരത് ചോദിച്ചു

"ഇല്ല.." രാഹുൽ പറഞ്ഞു

"എനിക്ക് ഒന്നും വ്യക്തമായില്ല.." സുധിയും പറഞ്ഞു

"പക്ഷെ ഞാൻ കേട്ടു എന്നെ കൊന്നതാ എന്നാണ് പറഞ്ഞത്.."

"നിന്നെ കൊന്നതാണോ.." ശരത് ചോദിച്ചു

"ആ.... ആാാാ...ആാാ....."

പെട്ടന്ന് അവിടെ വല്ലാത്തൊരു അലർച്ച ഉണ്ടായി... അവർക്കു മുന്നിലായി നിറയെ കല്ലുകളും കുപ്പി ഗ്ലാസുകളും വന്നു വീഴാൻ തുടങ്ങി

"ടാ... അതിനു ദേഷ്യം വന്നു നമ്മുക്ക് പോകാം.." സുധി പറഞ്ഞു

"ടാ... ഒരുമിനിറ്റ്... നിന്നെ കൊന്നതാണോ എങ്കിൽ ആ ആളെ നിനക്ക് അറിയുമോ..."

"ഇല്ലാആആആ..... ആാാ... മീനുവിന്റെ ആത്മാവ് പിന്നെയും അലറി..."

"ടാ എനിക്ക് എന്തോ വല്ലാത്തൊരു സങ്കടം..." ശരത് പറഞ്ഞു

"ടാ വാ നമ്മുക്ക് പോകാം...."സുധി പറഞ്ഞു

" മീനു നിനക്ക് ആ ആൾ ആരാണ് എന്ന് അറിയണോ.... ഞാൻ സഹായിക്കട്ടെ..." ശരത് ചോദിച്ചു

"ടാ നി എന്തൊക്കയാ പറയുന്നത്.."

അപ്പോൾ മീനുവിൽ നിന്നും ഒരു പൊട്ടിച്ചിരിയാണ് കേട്ടത്... പെട്ടെന്നു അപ്പുറത്തെ മുറിയിൽ ആരോ ചുമരിൽ കല്ല് കൊണ്ട് എന്തോ എഴുതുന്നത് പോലെ ശബ്ദം കേട്ടതും മൂന്നു പേരും അങ്ങോട്ട്‌ നോക്കി ഓടി

അറിയണം

" ഞാൻ ആ സത്യം കണ്ടെത്താം പത്തു ദിവസത്തിനുള്ളിൽ അയാളുമായി ഞാൻ ഇങ്ങോട്ട് വരാം... "ശരത് പറഞ്ഞു

"ടാ നി എന്തിനുള്ള പുറപ്പാടാ..."സുധി ചോദിച്ചു

" എനിക്ക് ഇപ്പോൾ ഒന്നും പറയാൻ ഇല്ല നമ്മുക്ക് ഇവിടെ നിന്നും പോകാം... മീനു ഞാൻ വരും പത്തു ദിവസം കഴിഞ്ഞാൽ.." ശരത് പറഞ്ഞു

അതും പറഞ്ഞുകൊണ്ട് അവർ അവിടെ നിന്നും ഇറങ്ങുന്ന സമയം മീനു അവർ പോലും അറിയാതെ ദൂരെ നിന്നും അവരെ നോക്കി..

തുടരും