Wife - 2 in Malayalam Love Stories by Chithra Chithu books and stories PDF | ഭാര്യ - 2

Featured Books
Categories
Share

ഭാര്യ - 2

അവൻ അവളുടെ കൈയിൽ നിന്നും " ഡിവോഴ്സ് നോട്ടീസ് " വാങിച്ചു സൈൻ ചെയ്തു... അവന്റെ മനസിൽ ചെറിയൊരു സന്തോഷം ഉണ്ടായി. മരവിച്ച കൈകാലുകൾകു ജീവൻ ലഭിച്ച പോലെ.. ഉള്ളിൽ ജീവിക്കാൻ ഉള്ള പ്രകാശം കത്തിയ പോലെ.. അവൻ അതു അവൾക്കു തിരികെ നൽകി... ഒന്നും പറയാതെ അവൾ അതു വാങിച്ചു മുന്നോട്ടു നടന്നു.. വാതിലിന്റെ അടുത്ത് എത്തിയതും

" കാവ്യ " ഒരു പരുങ്ങലോടെ മനു വിളിച്ചു

അവൾ തിരിഞ്ഞു നോക്കി.. അവൾ അവന്റെ അടുത്തേക്ക് വന്നു..

" എന്താ മനു "

"അല്ല... നിനക്കും ഈ വിവാഹത്തിന് താല്പര്യം ഇല്ല എങ്കിൽ പിന്നെ എന്തിനു ഇതിനു സമ്മതിച്ചു " മനു അവൾക്കു നേരെ സംശയം കലർന്ന ചോദ്യം ഇട്ട്കൊടുത്തു "

അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് ചിരിച്ചു... എന്നിട്ട് അവനെ നോക്കി

" മനു നീ ലണ്ടനിൽ പഠിച്ചു വളർന്നതും..നിന്റെ അഞ്ചു വയസു മുതൽ നീ അവിടെ ആണ് എന്നും അറിയാം.. നിനക്കു നിന്റേതായ ഒരു പാട് സ്വപ്നങ്ങൾ ഉണ്ടെന്നും അറിയാം... ഒരു പക്ഷെ നല്ല പഠിപ്പും, അറിവും, അഴകും, ജോലിയും ഉള്ള കുട്ടിയെ വിവാഹം ചെയ്യാൻ ആയിരിക്കും നീ ആഗ്രഹിച്ചു കാണുക ..എന്നിട്ടും ഗ്രാമത്തിൽ വളർന്ന വിദ്യാഭ്യാസം ഇല്ലാത്ത എന്നെ നീ വിവാഹം ചെയ്യാൻ സമ്മതിച്ചതു .. അതു അമ്മ പറഞ്ഞത് കൊണ്ട് ആണ് എന്നും അറിയാം അതുപോലെ തന്നെ ആണ് ഞാനും... പക്ഷെ ഞാൻ ചെയ്ത തെറ്റിന് നീ ശിക്ഷ അനുഭവിക്കാൻ പാടില്ല അതുകൊണ്ട് ആണ് ഈ ഡിവോഴ്സ്... പിന്നെ എന്നോട് ക്ഷമിക്കണം. അത്രയും പറഞ്ഞു കൂടുതൽ സംസാരിക്കാൻ നില്കാതെ അവൾ അവിടെ നിന്നും പോയി

മണ്ഡപത്തിൽ ആളുകൾ തടിച്ചുകൂടി... എല്ലാവരും ഓരോ തിരക്കിലും.. കുട്ടികൾ അങ്ങുമിങ്ങും ഓടി കളിക്കുന്നു... കുറെ പേര് കസേര മത്സരം പോലെ വട്ടത്തിൽ കസേര ഇട്ടു വർത്താനം പറയുന്നു... കുറെ പേർ ഫോണിൽ അന്നത്തെ മെസ്സേജ് നോക്കുന്നു ..... സമയം കടന്നു പോകുന്നു ...

" സാവിത്രി എവിടെ നമ്മുടെ കാർ കീ . " പ്രഭാകാരൻ ചോദിച്ചു

" എന്തിനാ എങ്ങോട്ടാാ നിങ്ങൾ ഈ സമയത്തു മനുഷ്യ "

" കാറിൽ അല്ലെ നമ്മുടെ ചെക്ക് ബുക്ക്‌ അതു എടുക്കാൻ "

" എന്തിനാ അതു. നിക് മനസിലായില്ല "

" അതു പിന്നെ മീനാക്ഷിക്കു.. കുറച്ചു പണം നൽകാൻ അല്ലാതെ എന്തിനാ "

"നിങ്ങൾക് തലക്കു വെളിവ് ഇല്ലേ മനുഷ്യ. ഇതെല്ലാം മീനാക്ഷി ഒറ്റക് തീരുമാനിച്ചു നടത്തുന്നത് നിങ്ങളോട് ഒരു വാക്ക് പോലും ചോദിക്കാതെ.. നമ്മളെ മറ്റുള്ളവരെ വിളിക്കും പോലെ വിവാഹത്തിനു വിളിച്ചു നമ്മളും വന്നു അത്ര തന്നെ.. വേറെ പണം കൊടുത്തു പുന്നാര പെങ്ങളെ സഹായിക്കാൻ മാത്രം ഒന്നുമില്ല പോരാത്തതിന് മീനാക്ഷി കാറ്ററിംഗ് തന്നെ അല്ലെ സദ്യ പിന്നെ എന്താ.. " ദേഷ്യത്തോടെ സാവിത്രി പറഞ്ഞു

" ഞാൻ എന്റെ പെങ്ങൾക്ക് കൊടുക്കുന്നത് നിന്റെ തറവാട്ടിൽ നിന്നും നീ കൊണ്ട് വന്നതല്ല.. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ.. മനസിലായോ നിനക്ക് "

"അതിനു അവൾ നിങ്ങളുടെ സ്വന്തം പെങ്ങൾ അല്ലലോ പിന്നെ എന്താ. പണ്ട് നിങ്ങൾക് അവളെ കാണുന്നത്തെ ഇഷ്ടമല്ല ഇതിപ്പോ അവിടുന്ന് പൊട്ടി മുള്ളച്ചു ഈ സ്നേഹം "

" ആ നീ പറയുന്നതും ശെരിയ അല്ലെങ്കിലും അതു അങിനെ തന്നെ.. ശരീരത്തിലെ ചോര കുതിരയെ പോലെ കുതിച്ചു പായുമ്പോൾ ഒരുപാട് തെറ്റുകൾ ചെയ്യും പക്ഷെ അവ പതിയെ ഒഴുകുംമ്പോൾ മാത്രമേ ചെയ്തത് എല്ലാം ഓർക്കുകയുള്ളൂ.. ഞാൻ അന്ന് എന്റെയും അവളുടെയും ശരീരരത്തിൽ ഒഴുകുന്നത് ഒരേ ചോര ആണ് എന്ന് മറന്നു.. അതിലുപരി എന്റെയും അവളുടെയും അച്ഛൻ ഒന്നാണ് എന്നും. പണ്ട് വിശ്വൻ അവളെ വിട്ടു പോയപ്പോ പോലും ന്റെ പെങ്ങളെ നിക് സഹായിക്കാൻ കഴിഞ്ഞില്ല.. പക്ഷെ ഇപ്പോ ന്റെ പെങ്ങളെ നോക്കാൻ ഞാൻ ഉണ്ട്. അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാവില്ല ഡി " കുറ്റബോധം ഉള്ളത് പോലെ അദ്ദേഹം പറഞ്ഞു

ചുമരിൽ അഴിച്ചു വെച്ച കോട്ട് പോക്കറ്റിൽ നിന്നും കാർ കീ എടുത്ത ശേഷം അദ്ദേഹം പോയി കാർ തുറന്നു അതിന്റെ ഡ്രോവിൽ ഉണ്ടായിരുന്ന ചെക്ക് ബുക്ക്‌ എടുത്തു അതിൽ ഒരു എമൗണ്ട് ഫിൽ ചെയ്തു അതുമായി മീനാക്ഷിയുടെ അടുത്തേക് നടന്നു.. ഓരോ തിരക്കിൽ പെട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് മീനാക്ഷി..

" മീനാക്ഷി " പ്രഭാകരൻ വിളിച്ച

ചേട്ടന്റെ ശബ്ദം കേട്ടതും മീനാക്ഷി നിന്നു

മീനാക്ഷിയുടെ അരികിൽ എത്തിയതും പ്രഭാകരൻ കൈയിൽ ഉണ്ടായിരുന്ന ചെക്ക് അവരുടെ കൈയിൽ നൽകി.. ഒന്നും മനസിലാകാതെ മീനാക്ഷി പകച്ചു നിന്നു.. അതു നോക്കിയതും മീനാക്ഷി ഞെട്ടി... എന്തിനാണ് ഇതെല്ലാം എന്ന ഭാവത്തിൽ ചേട്ടനെ നോക്കി..

" ഒന്നും പറയാതെ.. ഇതെല്ലാം എന്റെ കടമയാണ് അത്ര തന്നെ.. ഇത് ചേട്ടന്റെ ചെറിയ സമ്മാനമായി കണ്ടാൽ മതി... പോക്കോ പോയി കാര്യങ്ങൾ നോക്കുന്നു മുഹൂർത്ത സമയമായി തുടങ്ങി.. " പ്രഭാകരൻ പറഞ്ഞു

തിരിച്ചു ഒന്നും പറയാതെ അമ്മയെ അനുസരിക്കുന്ന കുട്ടിയെ പോലെ മീനാക്ഷി കണ്ണീരോടെ ഒന്നും പറയാതെ പോയി...

ഇതേ സമയം മണ്ഡപത്തിലേക്ക് പാർവതിയും വന്നു അവൾ നേരെ മനുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു..

മനുവിന്റെ മുറിയിൽ എത്തിയതും അവൾ അതു തുറന്നു.. പാർവതിയെ കണ്ടതും മനുവിന് ഒരുപാട് സന്തോഷമായി.. അവളെ കണ്ടതും അവൻ കാട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു

" പാറു.. പാറു .. എനിക്കു.. എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല നീ തന്നെ ആണോ എനിക്കു ഡിവോഴ്സ് ... ഡിവോഴ്സ് കിട്ടും...മനു പറഞ്ഞു

എന്നാൽ അവൻ എന്തോ ഭ്രാന്ത് വിളിച്ചു പറയും പോലെ തോന്നി പാർവതിക്ക്

" സത്യം ഞാൻ നിന്റെയാ നീ എന്റെയും അത് ആർക്കും തടയാൻ കഴിയില്ല.. " മനു പിന്നെയും പറഞ്ഞു


"മനു.. ഒന്ന് നിർത്തുന്നുണ്ടോ ഈ ഭ്രാന്ത് "

"അല്ല ഞാൻ പറയുന്നത് സത്യമാ എനിക്കു ഡിവോഴ്സ് കൂട്ടും കിട്ടിയാൽ ഉടൻ "

"ഉടൻ പാർവതി ഒരു സംശയത്തോടെ"

"ഉടൻ നമ്മുടെ വിവാഹം"

" നാണമില്ലെ മനു ഇത് പറയാൻ... ഞാൻ എന്തിനാ വന്നത് എന്നറിയുമോ അമ്മ വിളിച്ചത് കൊണ്ട് മാത്രം.. പിന്നെ നിന്റെ വിവാഹം കഴിഞ്ഞു എന്ന് മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നത്തിലും നല്ലത് ഞാൻ തന്നെ അതു എന്റെ കണ്ണ് കൊണ്ട് കാണുമ്പോ നിന്നെ മറക്കാനും, നീ എന്ന് എന്നെ ചതിച്ചു എന്നോ നീ എനിക്കു നഷ്ടപ്പെട്ടു എന്നോ മനസിലാക്കാനും കഴിയും... അവൾ അവന്റെ അരികിൽ ഇരുന്നു കണ്ണീരോടെ പറഞ്ഞു.."

ആ മിഴികൾ കരയുന്നത് കണ്ടപ്പോ മനുവിന്റെ മനസ് തകർന്നു.. കുറച്ചു മുൻപ് തന്നിക്ക് കിട്ടിയ ജീവൻ വീണ്ടും ദൂരെക്ക് പോകും പോലെ.. അവന്റെ കൈകാലുകൾ മരവിച്ച പോലെ മുന്നിൽ കണ്ട പ്രകാരം അണഞ്ഞു .. കണ്ണിൽ ഇരുട്ട് കയറിയപോലെ പാർവതിയുടെ വാക്കുകൾ അവനെ വീണ്ടും തകർത്തു എന്ന് വേണം പറയാൻ

തന്റെ ഹാൻഡ്ബാഗിൽ കൊണ്ടുവന്ന കുറച്ചു ഗിഫ്റ്റുകൾ അവൾ കട്ടിലിൽ വെച്ചു

"ഇനി ഇത് ഒന്നും നിക് ആവശ്യമില്ല.. എനിക്കു മനു ഒരു പ്രോമിസ്സ് ചെയ്യണം.. കാവ്യയെ നല്ലത് പോലെ നോക്കാം എന്നും എന്നെ മറക്കും എന്നും പ്ലീസ് "

"ഇല്ല ഇത് മാത്രം ഞാൻ ഒരിക്കലും ചെയ്യില്ല അവൻ വാശിയോടെ പറഞ്ഞു "

ദേഷ്യപ്പെട്ട പാർവതി എഴുന്നേറ്റു അവൾ നടന്നു വാതിലിന്റെ അരികിൽ എത്തിയതും അവൾ മനുവിനെ ഒന്ന് തിരിഞ്ഞു നോക്കി..

"എനിക്കു നിന്നെ മറക്കാൻ കഴിയുമോ ആവോ അറിയില്ല .... അത്രയും പറഞ്ഞു കരഞ്ഞു കൊണ്ട് പുറത്തേക്കു പോയി.. മനു ആകെ തകർന്നു ഇനി എന്ത് ചെയ്യും എന്നറിയാതെ

പാർവതി മനുവിന്റെ മുറിയിൽ നിന്നും കരഞ്ഞു കൊണ്ട് പോകുന്നത് സാവിത്രി കണ്ടു

"ആരാ ഈ കുട്ടി മനുവിന്റെ മുറിയിൽ നിന്നും കരഞ്ഞു കൊണ്ട് വരുന്നല്ലോ ഇതിൽ എന്തോ ഉണ്ട്..സാവിത്രി വിചാരിച്ചു ഇത് ആരോടു ചോദിക്കും " സാവിത്രി സ്വയം പറഞ്ഞു
.
അപ്പോഴാണ് മനുവിന്റെ സുഹൃത്തുക്കളെ സാവിത്രി കണ്ടത് ഉടനെ അങ്ങോട്ട് നടന്നു

" മക്കളെ "

" എന്താ ആന്റി എന്തെങ്കിലും വേണോ" കൂട്ടത്തിൽ ഒരാൾ സാവിത്രിയുടെ അടുത്ത് വന്നു ചോദിച്ചു

" അത് പിന്നെ.... ആ വേണം എനിക്ക് മോനോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു"

"എന്താണ് .. എന്താ..ചോദിചോള്ളു അവൻ പറഞ്ഞു "

ഉടൻ സാവിത്രി ഫോണിൽ ഉണ്ടായിരുന്ന പാർവതിയുടെ ഫോട്ടോ കാണിച്ചു

" ഈ കുട്ടി ആരാ എന്ന് മോന് അറിയുമോ "

ഫോണിൽ പാർവതിയുടെ ഫോട്ടോ കണ്ടതും അവൻ ഒന്നും മിണ്ടാതെ നിന്നു

"പറ ഈ കുട്ടി ആരാ അല്ല മനുവിന്റെ മുറിയിൽ നിന്നും ഈ കുട്ടി കരഞ്ഞു കൊണ്ട് പോകുന്നത് കണ്ടു അതാ "

" ആന്റി പ്ലീസ് ആരോടും പറയരുത് ഒരു പ്രോബ്ലം ഉണ്ടാകരുത്... ഇത് പാർവതി മനുവിന്റെ ലവർ പക്ഷെ എന്ത് ചെയാം വിധി അവർ പിരിഞ്ഞു"

"ഇവരുടെ ബന്ധം മീനാക്ഷിക്ക് അറിയുമോ "

" അറിയാം " അവൻ അതും പറഞ്ഞു അവിടെ നിന്നും പോയി



" ഈ കുട്ടിയെ കാണാൻ നല്ല ഭംഗി ഉണ്ട്.. കണ്ടിട്ട് വല്യ വീട്ടിലെ കുട്ടിയെ പോലെയും.. പിന്നെ മീനാക്ഷി എന്തിനു ഈ കുട്ടിയെ വേണ്ട എന്ന് പറഞ്ഞു.. സാധാരണ മക്കളുടെ സന്തോഷം തകർക്കാൻ മാത്രം മീനാക്ഷി ഒന്നും ചെയ്യില്ല.. പിന്നെ ഈ വിവാഹം അതും ഗ്രാമത്തിൽ വളർന്ന പഠിപ്പും വിവരവും ഇല്ലാത്ത ഈ കാവ്യയെ മകന് കെട്ടിക്കാൻ കാരണം.. എന്തായിരിക്കും " സാവിത്രി ആലോചിച്ചു.

സാവിത്രി നേരെ ഗീതുവിന്റെ അടുക്കൽ ചെന്നു. മകളോട് ഉണ്ടായതെല്ലാം പറഞ്ഞു..

" അമ്മ പറയുന്നതിലും എന്തോ കാര്യമുണ്ട് അങിനെ എങ്കിൽ ഈ വിവാഹത്തിന് പിന്നിൽ എന്തോ ഒരു രഹസ്യം ഉണ്ട്.. പക്ഷെ എങ്ങിനെ കണ്ടെത്തും "ഗീതുവിനും സംശയമായി

"ഇതിന്റെ ഉള്ളിൽ എന്തോ ഒരു രഹസ്യം ഉണ്ട് ഒരുപക്ഷെ അതു കണ്ടെത്തിയാൽ അദ്ദേഹം തന്നെ മീനാക്ഷിയെ വെറുക്കും " സാവിത്രി മനസിൽ വിചാരിച്ചു


ഈ സമയം മണ്ഡപത്തിലേക്ക് ഒരു വൃദ്ധൻ വന്നു... അദ്ദേഹം പാർവതിയുടെ അടുക്കൽ ചെന്ന്.. അയാളെ കണ്ടതും പാർവതി ഞെട്ടി അവൾ മണ്ഡപത്തിൽ നിന്നും പുറത്തേക്കു വന്നു.. അപ്പോഴും ആ വൃദ്ധൻ അവളെ പിന്തുടർന്നു.. അവൾ പെട്ടന്ന് മുകളിൽ പോകാനുള്ള പടികൾ ദൃതിയിൽ ചവിട്ടി കയറി അപ്പോഴും അയാൾ അവളെ പിന്തുടർന്നു.. മുകളിൽ എത്തിയതും അവൾ അയാളെ തിരിഞ്ഞു നോക്കി.. അയാൾ അവളുടെ അരികിലായി വരുന്നു..

" എന്തിനാ... എന്തിനാ ഇപ്പോ ഇങ്ങോട്ടു വന്നത്.. അല്ല എങ്ങിനെ അറിഞ്ഞു ഞാൻ ഇവിടെ ഉണ്ട് എന്ന്.. ആരെങ്കിലും കണ്ടാൽ" പരിഭ്രമത്തോടെ പാർവതി മുത്തച്ഛനോട് ചോദിച്ചു

" മോളു മുത്തച്ഛന്റെ വാക്കുകൾ മറന്നു എന്ന് തോന്നുന്നു.. അതു ഓർമിപ്പിക്കാൻ " മുത്തച്ഛൻ പറഞ്ഞു

"ഇല്ല മുത്തച്ഛന്റെ വാക്കുകൾ ഞാൻ ഒരിക്കലും മറക്കില്ല.. അതു മറന്നാൽ ഞാൻ ജീവനോടെ കാണില്ല..എന്നെ വിശ്വസിക്കു"

" അങ്ങിനെ എങ്കിൽ മനു താലി ചാർതേണ്ടത് നിന്റെ കഴുത്തിൽ അല്ലെ.. പിന്നെ എന്ത് പറ്റി.. എന്താണ് ഇവിടെ സംഭവികുന്നത്.. എനിക്കു ഒന്നും മനസിലാകുന്നില്ല.. അവനെ സ്നേഹിക്കുന്ന പോലെ നിന്നോട് അഭിനയിക്കാൻ പറഞ്ഞത്.. നീ അവനെ " ദേഷ്യത്തിൽ ചോദിച്ചു അദ്ദേഹം

" ഇല്ല.. ഇല്ല ഒരിക്കലും ഇല്ല.. വർഷങ്ങള്ളായി നമ്മൾ ഇവരെ തിരഞ്ഞു നടക്കുന്നു.. അവസാനം നമ്മുടെ കണ്ണക്ക് കൂട്ടൽ പോലെ അവരെ ഞാൻ കണ്ടെത്തി.. മനുവിന്റെ കൂടെ അടുക്കുകയും ചെയ്തു.. പക്ഷെ നമ്മൾ വിചാരിച്ച പോലെ മനുവും മീനാക്ഷിയും മാത്രമല്ല ആ കുടുബത്തിൽ മറ്റൊരാൾ കൂടിയുള്ള കാര്യം ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത്.. ആ ശത്രുവിനെയും ഞാൻ കണ്ടെത്തി അതുകൊണ്ട് അവളെ ഞാൻ മനുവിന്റെ ഭാര്യയാക്കി "പകയോടെ അവൾ പറഞ്ഞു

"അപ്പോൾ മനു വിവാഹം കഴിക്കാൻ പോകുന്ന കുട്ടി "

" എനിക്കറിയാം മുത്തച്ഛന് ഒരുപാട് സംശയങ്ങൾ ഉണ്ട് എന്ന്.. പക്ഷെ ഇപ്പോൾ ഒന്നും ആലോചിക്കാൻ പാടില്ല.. എല്ലാം ഞാൻ നോക്കാം എന്നെ വിശ്വാസിക്കൂ.. ഒന്നറിയുക ഈ വിവാഹം നടക്കാൻ കാരണം ഞാൻ ആണ് കാരണം ശത്രു അകലെ ഉള്ളതിൽ നല്ലത് അടുത്ത് ഉള്ളത് തന്ന... എങ്കിലേ അവരുടെ നിക്കങ്ങൾ മനസിലാക്കാൻ കഴിയു.. അവർ പോലും അറിയാതെ ഞാൻ ആ കുടുംബത്തെ തകർക്കും "അവൾ പറഞ്ഞു നിർത്തി

അവളുടെ വാക്കുകൾ കേട്ടിട്ടും ഒന്നും മനസ്സിലാകാത്ത രീതിയിൽ അദ്ദേഹം അങിനെ തന്നെ നിലയുറപിച്ചു

" മോൾ പറയുന്നത് എനിക്കു ഒട്ടും മനസിലായില്ല.."

" ഒന്നും അറിയണ്ട കാത്തിരുന്നു കാണുക ആ കുടുംബത്തിന്റെ തകർച്ച അത്ര തന്നെ.. അവന്റെ ഭാര്യ ആയില്ല എങ്കിലും ഇപ്പോഴും എന്നോട് ഇഷ്ടവും വിശ്വാസവും അങിനെ തന്നെ ഉണ്ട് മകനും അമ്മക്കും.. ആ വിശ്വാസം ആണ് എന്റെ മൂലധനം അതു വെച്ച് ഞാൻ അവരെ തകർക്കും "

ഒന്നും മനസിലായില്ല എങ്കിലും പാർവതി എല്ലാം പറഞ്ഞപോലെ ചെയ്യും എന്ന വിശ്വാസത്തിലും മറ്റും അദ്ദേഹം അവിടെ നിന്നും പോയി.. എങ്കിലും മനുവിന്റെ ഭാര്യ എങനെ നമ്മുടെ ശത്രുവായി എന്ന സംശയം മാത്രം ആ വൃദ്ധനിൽ നില കൊണ്ടു.. . പാർവതിയും ആരും തങ്ങളെ കണ്ടില്ല എന്ന വിശ്വാസത്തിൽ താഴെ വന്നു

മുഹൂർത്തതിനുള്ള സമയമായി..തിരുമേനി ഉറക്കെ വിളിച്ചു പറഞ്ഞു.. ഉടൻ തന്നെ മനുവിനെ വിളിക്കാൻ പ്രഭാകാരൻ പോയി.. മനു മണ്ഡപത്തിൽ ഉള്ള സ്റ്റേജിൽ എത്തിയതും കാവ്യയും എത്തി.. അവൾ മനുവിനെ ഒന്ന് നോക്കി എന്നിട്ട് അരികിൽ ഇരുന്നു.. സമയമായി കെട്ടിമേളം മുഴങ്ങി മണ്ഡപം മുഴുവനും എല്ലാവരും നോക്കി നിൽക്കേ മനുവിന്റെ കൈയിലെ താലി കാവ്യയുടെ കഴുത്തിൽ അണിഞ്ഞു.. അവർ പരസ്പരം നോക്കി.. ഇരുവര്കും അതിൽ താല്പര്യം ഇല്ല എന്ന് വ്യക്തമായ നിലപാടിൽ ആയിരുന്നു... എങ്കിലും കാവ്യ ഇപ്പോൾ എല്ലാവരും കണ്ടു നിൽക്കേ മനുവിന്റെ ഭാര്യയായ്


തുടരും