Wife - 1 in Malayalam Love Stories by Chithra Chithu books and stories PDF | ഭാര്യ - 1

Featured Books
  • अनोखा विवाह - 10

    सुहानी - हम अभी आते हैं,,,,,,,, सुहानी को वाशरुम में आधा घंट...

  • मंजिले - भाग 13

     -------------- एक कहानी " मंज़िले " पुस्तक की सब से श्रेष्ठ...

  • I Hate Love - 6

    फ्लैशबैक अंतअपनी सोच से बाहर आती हुई जानवी,,, अपने चेहरे पर...

  • मोमल : डायरी की गहराई - 47

    पिछले भाग में हम ने देखा कि फीलिक्स को एक औरत बार बार दिखती...

  • इश्क दा मारा - 38

    रानी का सवाल सुन कर राधा गुस्से से रानी की तरफ देखने लगती है...

Categories
Share

ഭാര്യ - 1

" വേണ്ട ഒന്നും പറയണ്ട ഇനി നമ്മൾ സംസാരിക്കാൻ ഒന്നും ഇല്ല എല്ലാം അവസാനിച്ചു...." പാർവതി ഇരിക്കുന്ന ചെയറിൽ നിന്നും ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് എഴുന്നേറ്റു

പാർവതി പറഞ്ഞത് താങ്ങാൻ കഴിയാതെ അവൾ എഴുന്നേറ്റതും പെട്ടന്ന് മനു അവളുടെ കൈയിൽ കയറി പിടിച്ചു

" മനു പ്ലീസ് എന്നെ വിട് പ്ലീസ് "

" എനിക്കു പറയാനുള്ളത് കേട്ടിട്ടു പോയ മതി നീ "

"ഇനി എന്താണ് പറയാനുള്ളത് എല്ലാം തീർന്നു .... എന്നെ ഇനി ഡിസ്റ്റർബ് ചെയ്യരുത് "

അവൾ അവിടെ നിന്നും അവന്റെ കൈ തട്ടി മാറ്റി കൊണ്ട് കോപത്തോടെ ഇറങ്ങി പോയി ... എന്നാൽ എന്തു ചെയ്യണം എന്നറിയാതെ മനു അവിടെ തന്നെ മരവിച്ചു ഇരുന്നു... താൻ ആഗ്രഹിച്ച ജീവിതം തന്റെ കൈ വിട്ടു പോയത് ഓർത്ത്

കുറച്ചു കഴിഞ്ഞതും ടേബിൾ മേൽ ഉണ്ടായിരുന്ന ബില്ലും കാറിന്റെ താക്കോലും കൈയിൽ എടുത്തു അവൻ ആ റെസ്റ്റുറെന്റിന്റെ മുന്നോട്ട് നടന്നു...
അവന്റ മനസ് അപ്പോഴും നഷ്ടപെട്ട തന്റെ പ്രണയം... ഓർത്ത് വിതുമ്പി...

ബിൽ പേ ചെയ്ത് ശേഷം അവൻ കാർ പാർക്ക്‌ ചെയ്ത സ്ഥലത്തു പോയി.. കാറിന്റെ ഡോർ ഓപ്പൺ ചെയ്ത അതിൽ അങ്ങനെ ഇരുന്നു.. അവന്റെ കവിളിൽ കൂടി കണ്ണ് നീര് ഒഴുകി പതിയെ കൈകൾ കൊണ്ട് അതു തുടച്ചു ...

കണ്ണുകൾ ഇറുക്കി അടച്ചു... മനസ്സിൽ പാർവതിയുടെ കൂടെ ഉണ്ടായിരുന്ന എല്ലാം ഓർത്തു.. ചുണ്ടിൽ ചെറിയൊരു പുഞ്ചിരി തെളിഞ്ഞു.... പെട്ടന്ന് ഫോൺ റിംഗ് ചെയ്തു അവൻ പോക്കറ്റിൽ ഉള്ള ഫോൺ എടുത്ത് നോക്കി അമ്മയുടെ കാൾ ആയിരുന്നു

" ഹലോ..."
" മോനെ നീ എവിടെ " മീനാക്ഷി ചോദിച്ചു
"
"ഞാൻ... ഞാൻ... ദേ വരുന്നു ഒരു പത്തു മിനിറ്റ്നുള്ളിൽ ഞാൻ വീട്ടിൽ എത്തും അമ്മ വിഷമിക്കണ്ട " മനു പറഞ്ഞു

മറുപടിയായ് മീനാക്ഷി ഒന്ന് മൂളി ഇരുവരും ഫോൺ കട്ട്‌ ചെയ്തു..

സമയം കളയാതെ മനു ഉടൻ തന്നെ വീട്ടിലേക്കു പോയി.... അവൻ കാർ പാർക്ക്‌ ചെയ്ത ശേഷം വീട്ടിലേക്കു നടന്നു... അവനു വേണ്ടി കാത്തിരിക്കുന്ന മട്ടിൽആണ് അമ്മ അപ്പോൾ... അവനു എന്തോ പന്തികേട്തോന്നി... അവൻ അതു കണ്ടില്ല എന്ന ഭാവത്തിൽ മുന്നോട്ട് നടന്നു... പെട്ടെന്ന്
അമ്മ അവനെ വിളിച്ചു... അവൻ അമ്മയെ നോക്കി....

" നീ എവിടെ പോയതാ "

"ഞാൻ...." അവൻ ഒന്ന് മടിച്ചു

" ഞാൻ പറയാം നീ പാർവതിയെ കാണാൻ പോയതാണ്അല്ലെ...." ചെറിയ ദേഷ്യത്തോടെ അമ്മ ചോദിച്ചു

" അതു പിന്നെ ഞാൻ "


" ഈ വിവാഹം എന്റെ ജീവനേക്കാൾ വലുതാണ് നീ മറക്കണ്ട ഇതിൽ ചെറിയൊരു തെറ്റ് പറ്റിയാൽ പിന്നെ ഞാൻ ജീവനോടെ കാണില്ല "

അത്രയും പറഞ്ഞു മീനാക്ഷി അവിടെ നിന്നും പോയി... ജീവിതത്തിനും മരണത്തിനും ഇടക്ക് ഉള്ളതു പോലെ തോന്നി അവനു... ആകെ തകർന്ന അവൻ റൂമിലെകു നടന്നു... അവിടെ പോയതും വാതിൽ അടച്ചു കട്ടിലിൽ കയറി ഇരുന്നു....

കുറച്ചു സമയത്തിന് ശേഷം അമ്മ അവന്റെ ഭക്ഷണമായി മുറിയിലേക്ക് വന്നു... ഭക്ഷണം ടേബിലിന്റെമേൽ വെച്ചശേഷം...ആ അമ്മ പതിയെ അവന്റെ അരികിൽ ഇരുന്നു....വിഷമ ഭാവത്തോടെ അവൻ അമ്മയെ നോക്കി... അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാകിയ മീനാക്ഷി അവനെ പതിയെ തന്റെ മടിയിൽ കിടത്തി...

" ഏതൊരു അമ്മയും തന്റെ മക്കൾ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടിയാ ശ്രമികുക.. ഞാൻ ഇപ്പോ ചെയുന്നത് എന്റെ മകന്റെ സന്തോഷം നഷ്ടമാകുന്നു എന്നറിയാം എങ്കിലും എനിക് വേറെ വഴിയില്ല ... ഞാൻ ഇത് ചെയ്തേ പറ്റു മോനെ നീ അമ്മയോട് ക്ഷമിക്കണം... " കണ്ണീർ കുതിർന്ന വാക്കുകൾ ആയിരുന്നു അമ്മയിൽ നിന്നും മനു കേട്ടത്

"ഇല്ല അമ്മേ എനിക്കറിയാം എല്ലാം എങ്കിലും"

അവനു പറയാൻ വാക്കുകൾ ഇല്ല.. മീനാക്ഷി പതിയെ അവനെ എഴുന്നേലിപ്ച്ചു എന്നിട്ടു മേശ പുറത്തു വെച്ച ഭക്ഷണം കൈയിൽ എടുത്തു മകന്റെ അടുത്ത് വന്നിരുന്നു അവനത്തിൽ നിന്നും ഭക്ഷണം വാരി കൊടുത്തു..

" എന്റെ മോനു നല്ലതേ വരു. "

ഭക്ഷണം കൊടുക്കുന്നതിനിടയിൽ അമ്മ പറഞ്ഞു...

മീനാക്ഷി അവനോടു കിടന്നോളു എന്ന് പറഞ്ഞു മുറിയിൽ നിന്നും പോയി... കുറച്ചു കഴിഞ്ഞതും മീനാക്ഷിയുടെ ചേട്ടൻ പ്രഭാകരൻ വന്നു... കൂടെ അദ്ദേഹത്തിന്റെ ഫാമിലിയും ഉണ്ടായിരുന്നു... അവരെ കണ്ടതും മീനാക്ഷി സന്തോഷത്തോടെ അവരെ വരവേറ്റു .. അവർ അകത്തു വന്നതും

" മണി.. ചേട്ടനും എല്ലാവർക്കും കുടിക്കാൻ എന്തെകിലും കൊണ്ട് വാ..
" ഇരിക്ക് ചേട്ടാ യാത്ര സുഖം ആയിരുന്നല്ലോ .. "

" മം... സുഖം തന്നെ. " സാവിത്രി ആണ് അതു പറഞ്ഞത്

ചേട്ടത്തി ആയിരുന്നു അതു.. അപ്പോഴേക്കും എല്ലാവർക്കും കുടിക്കാൻ നല്ല ഒന്നാന്തരം പൈനാപ്പിൾ ജ്യൂസുമായി മണി അകത്തു എത്തി... മണി എല്ലാവർക്കും ജ്യൂസ്‌ നൽകി

" ഓ അതേതായാലും നന്നായി ഈ വെയിലത്തു നല്ല ജ്യൂസ്‌ തന്ന ഇത് " മകൾ ശുഭ പറഞ്ഞു

" അവൻ എവിടെ അമ്മായി... കാണുന്നില്ല " ഗീത ചോദിച്ചു

" അവൻ അകത്തു കിടപ്പുണ്ട് ".. മീനാക്ഷി പറഞ്ഞു

" ശെരി... വാ ശുഭ നമ്മുക്ക് അവനെ പോയി കാണണം "

ഇരുവരും കൂടി.. മുകളിൽ ഉള്ള മനുവിന്റെ റൂമിലേക്കു നടന്നു.. ആരോ വരുന്നു എന്ന് മനസിലാക്കിയ മനു ഉടൻ തന്നെ മുഖം കഴുകാൻ ബാത്ത്റൂമിൽ പോയി...

ശുഭയും ഗീതുവും മുറിയിൽ എത്തിയപോ ബാത്ത്റൂമിൽ നിന്നും വരികയാണ് മനു

" അല്ല ആരാ ഇത് കല്യാണ ചെക്കനോ.. നിക് വായ ചെക്കൻ ഗ്ലാമർ ആയിട്ടണ്ടല്ലോ.. ലെ ശുഭ "ഗീത കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു

" മ്മ്... ശെരിയ കല്യാണം അല്ലെ നാല് ദിവസം കഴിഞ്ഞാൽ അതാ " ശുഭയും പറഞ്ഞു

" മതി.. മതി... കളിയാക്കിയത് .. ദേ എപ്പോ വന്നു രണ്ടും "

" വന്നേ ഉള്ളു ഉടനെ നിന്നെ കാണാൻ വന്നു.. ആ ....പിന്നെ മറന്നു ഇനി ദിവസം ഇല്ല നീ നാളെ ഞങ്ങളെ ഷോപ്പിങ് കൊണ്ടു പോകണ്ണം ട്ടോ... കുറച്ചു സാധനങ്ങൾ വാങ്ങണം അതാ.. "

മനു പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി..

" ഞങൾ ഫ്രഷ് ആയിട്ടു വരാം ട്ടാ " ഇരുവരും അവിടെ നിന്നും പോയി ..

രാത്രി ആയതും എല്ലാവരും ഭക്ഷണം കഴിച്ചു കിടന്നു ഉറങ്ങി എന്നാൽ മീനാക്ഷി മാത്രം ഉറങ്ങാതെ പുറത്തിറങ്ങി.. അതു കണ്ട പ്രഭാകരൻ അങ്ങോട്ട് വന്നു

" എന്താണ് മോളെ നീ ഉറങ്ങുന്നില്ലേ "

" ആരിത് .. ചേട്ടനോ.. ഇല്ല എന്തോ ഓരോന്നും ആലോചിച്ചു ഉറക്കം വരുന്നില്ല.. ചേട്ടൻ ഉറങ്ങിയിലെ .. യാത്ര ക്ഷീണം ഉണ്ടാകും "

" ഏയ്യ് ഇല്ല.. നിന്റെ വിഷമം മനസിലായി മോന്റെ വിവാഹം ആല്ലെ അതാ ..ചോദിക്കാൻ മറന്നു ഒരുക്കങ്ങൾ ഏതു വരെ ആയി "

" മം.. ഒരുവിധം എല്ലാം ഞാൻ ശെരിയാക്കി..മണ്ഡപം, സദ്യ.. അങ്ങനെ എല്ലാം.. " ഒരു നെടുവീർപ്പു ഇട്ടു മീനാക്ഷി പറഞ്ഞു

" മോളു വിഷമികണ്ട... എല്ലാം.. വളരെ നന്നായി തന്നെ നടക്കും ഞാനില്ലേ കൂടെ.. ന്നാലും വിശ്വൻ ഇല്ലാതെ നീ ഇതെല്ലാം ഒറ്റക് ചെയ്തുലോ .. അതു തന്നെയാ ന്റെ പെങ്ങളുടെ കഴിവ്... "

" അദ്ദേഹം കൂടെ ഇല്ലാതെ ഞാൻ രണ്ടു മകളെയും വളരെ കഷ്ടപ്പെട്ട് തന്ന വളർത്തിയതു.. എങ്കിലും എന്റെ എല്ലാ തീരുമാനത്തിൽ കൂടെ ഉണ്ട് ഞാൻ എവിടെയും തകരാതെ ഉള്ളതും അതു കൊണ്ട് ആണ് പക്ഷെ ഇപ്പോ എവിടെയോ ഞാൻ തെറ്റ് ചെയുന്നോ എന്നൊരു തോന്നൽ . " മീനാക്ഷി ചെറിയൊരു സങ്കടത്തോടെ പറഞ്ഞു

" ഒരിക്കലും അങ്ങനെ വിചാരിച്ചു തകരാൻ പാടില്ല.. നീ ആണ് മനുവിന്റെ ശക്തി അതു മറക്കണ്ട... പിന്നെ ഞാനൊക്കെ ഇല്ലേ കൂടെ "

"ഉം " ഒന്ന് മൂളി മീനാക്ഷി

കുറച്ചു സമയം കഴിഞ്ഞതും ഇരുവരും പോയി കിടന്നുറങ്ങി... അടുത്ത ദിവസം മുതൽ എല്ലാവരും കല്യാണ പർച്ചസിന്റെ തിരക്കിലായി... അങിനെ കാത്തിരുന്ന ആ ദിവസം വന്നു... എല്ലാവരും വീട്ടിൽ നിന്നും കഴിയും വിധം സുന്ദരികൾ ആയി മണ്ഡപത്തിലേക്കു പോയി...

തന്റെ ജീവിതം ഇനി നിമിഷങ്ങൾ കൊണ്ട് തകരാൻ പോകുന്നു.. താൻ ആഗ്രഹിച്ച തന്റെ പ്രണയം എന്നന്നെക്കുമായി നഷ്ടപ്പെടാൻ ഇനി നിമിഷങ്ങൾ മാത്രം ... മനു ആലോചിച്ചു... പെട്ടന്ന് അവന്റെ മുറിയുടെ കതകിൽ ആരോ തട്ടും പോലെ

" വന്നോളു" മനു പറഞ്ഞു

വാതിൽ തുറന്നു അകത്തു വന്ന ആളെ കണ്ട മനു ഞെട്ടി അതു കാവ്യ ആയിരുന്നു.. നിമിഷങ്ങക്കുള്ളിൽ തന്റെ ഭാര്യ ആകാൻ പോകുന്നവൾ..

" എന്താ ... എന്താ ഈ സമയത്തു ഇവിടെ " ഒരു പരുങ്ങലോടെ മനു ചോദിച്ചു

" എനിക്കു ഒരു കാര്യം പറയാൻ ഉണ്ട് " കാവ്യ പറഞ്ഞു

" ഉം. പറഞ്ഞോളൂ.. "

കാവ്യ മുറിയുടെ അകത്തു കയറി വാതിൽ അടച്ചു.. കട്ടിലിന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു.. ഒന്നും മനസ്സിലാക്കതെ മനു മിഴിച്ചു നിന്നു

" എനിക്കു മനുവിൽ നിന്നും ഒരു കൈഒപ്പ് വേണം " സാരിയുടെ മുന്താണ്ണിയിൽ ആർക്കും കാണാതെ കൊണ്ട് വന്ന പേപ്പർ മനുവിന് നേരെ നീട്ടി അവൾ ചോദിച്ചു


" കൈഓപ്പോ മനു ഒന്ന് സംശയിച്ചു... എല്ലാം നശിച്ചു ഇനി ഇവൾ എന്ത് ചെയാൻ ആണ്... ആ എന്തെകിലും ആകട്ടെ... സംഭവിക്യാൻ ഉള്ളത് സംഭവിക്കും.. ഒപ്പിടാമം... അല്ലാതെ വേറെ വഴിയില്ല... " മനു മനസ്സിൽ വിചാരിച്ചു

അവൻ അവളുടെ കൈയിൽ ഉണ്ടായിരുന്ന പേപ്പർ വാങിച്ചു.. അതു കണ്ടതും സന്തോഷിക്കണോ , വിഷമിക്കാണോ . അവനു മനസിലായില്ല.. എങ്കിലും അവന്റെ മനസ് അറിയാതെ മന്ത്രിച്ചു.. "ഡിവോഴ്സ് നോട്ടീസ് "...


തുടരും

**********************************************

ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നതു.. നിങ്ങളുടെ അഭിപ്രായം കിട്ടിയാൽ മാത്രമേ എനിക്കു തുടർന്നും കഥ എഴുതാൻ പ്രചോദനം ആവുകയുള്ളൂ ... അതുകൊണ്ട് എല്ലാവരുടെയും അഭിപ്രായം പറയാൻ മറക്കരുത്...


എന്ന്..

ചിത്ര