Daughter in Malayalam Children Stories by Chithra Chithu books and stories PDF | മകൾ

Featured Books
Categories
Share

മകൾ




അടുക്കളയിൽ പാത്രങ്ങകൊണ്ട് അമ്മ മൽയുദ്ധം നടത്തുന്ന ശബ്ദം കേട്ടാണ് മായ എഴുന്നേറ്റത്... അവൾ പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു.. ശരീരത്തെ മൂടിയ പുതപ് എടുത്തു മാറ്റി... കട്ടിലിൽ താഴെ കിടക്കുന്ന പാദരക്ഷ ധരിച്ചു എന്നിട്ട് നേരെ ബാത്ത്റൂമിൽ പോയി.. മുഖം കഴുകി താഴെ ഹാളിൽ സോഫയിൽ വന്നിരുന്നു... കൈയിൽ ടീവി റിമോട്ട് എടുത്ത് കൊണ്ട് ടീവി ഓൺ ചെയ്തു...

"അമ്മേ... മോർണിംഗ് കോഫി കൊണ്ട് വാ... "

അമ്മയിൽ നിന്നും ഒരു മറുപടിയും ഉണ്ടായില്ല.. അവൾ ഒന്നുടെ ഉറക്കെ അലറി... ഉടനെ അമ്മ കൈയിൽ കോഫിയുമായി വന്നു..

"പെണ്ണ് എഴുന്നേറ്റിരിക്കുന്ന സമയം കണ്ടോ... ഇനിയും കുറച്ചൂടെ നേരം ഉറങ്ങാമായിരുന്നു തമ്പുരാട്ടിക്ക്... "

"അമ്മേ ഇന്ന് ക്ലാസ്സ്‌ ഇല്ലാലോ പിന്നെ എന്താ..
അധികം സംസാരിക്കാൻ നില്കാതെ കോഫി താ.. അല്ല എന്തു പറ്റി ഇന്ന് ഒരു പ്രേത്യേക ഭംഗി മുഖത്തു.."

"ഒന്ന് പോടീ.. പിന്നെ ചായകുടി കഴിഞ്ഞു ദേ എവിടെയൊക്കെ ഒന്ന് വൃത്തിയാക്കി വെയ്ക്കാൻ നോക്കു... "

"ഓഹ്.. നിക് വയ്യ ... "

"എടി മടിച്ചി ഇന്ന് നിന്റെ അച്ഛൻ വരും... "

അതുപറയുമ്പോ അവരുടെ മുഖം വല്ലാതെ പ്രകാശിച്ചു.. സന്തോഷത്തിന്റെ തിരിന്നാളം ആ കണ്ണുകളിൽ വ്യക്തമായി കാണാം.. മായ എതിർത്തു ഒന്നും പറയാതെ അമ്മ പറഞ്ഞപോലെ ചെയാൻ തീരുമാനിച്ചു...

അമ്മയും ചേച്ചിയും അടുക്കളയിൽ പൊരിഞ്ഞ പണിയാണ് അച്ഛൻ വരുന്നത് കൊണ്ട് ... അച്ഛന് ഇഷ്ടമുള്ള എല്ലാ വക ഡിഷും ഉണ്ടാക്കി അവർ കാത്തിരിക്കാൻ തുടങ്ങി.. അമ്മ ഇടയ്ക്കിടെ ഫോണും ഗേറ്റും നോക്കി ഇരുന്നു... അച്ഛനെ കാണാൻ ആ കണ്ണുകൾ കഴിഞ്ഞ അഞ്ചു വർഷമായി കൊതിക്കുന്നു... അമ്മ ഉമ്മറത്തു കാത്തിരിക്കുന്ന സമയം...

"ആള് എത്തിയോ... അപ്പുറത്തെ വീട്ടിലെ ചേച്ചി അമ്മയോട് ചോദിച്ചു.. "

"ഇല്ലാ..."

"ഉടനെ എത്തും ..."

അധികം ഒന്നും സംസാരിക്കാതെ ആ ചേച്ചി അവിടെ നിന്നും പോയി... നിമിഷങ്ങൾ കഴിഞ്ഞു അവർ കാത്തിരുന്ന സമയം വന്നു... വീടിന്റെ ഗേറ്റ് മറികടന്നു ഒരു വെള്ള നിറ ഷിഫ്റ്റ്‌ കാർ അവിടേക്കു വന്നു അതു കണ്ടതും അമ്മയുടെ കണ്ണുകൾ നിറഞ്ഞു... കൈകാലുകൾ ഒരിടത്തു നില്കാതെ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായും പോലെ...

"മോളെ...അച്ഛൻ വന്നു അമ്മ വിളിച്ചു പറഞ്ഞു.. "

ഞങ്ങൾ ഇരുവരും ഉമ്മറത്തെക്ക്‌ പാഞ്ഞു... അപ്പോഴേക്കും അച്ഛൻ തന്റെ ബാഗുകൾ എല്ലാം കാറിന്റെ ഡിക്കിയിൽ നിന്നും എടുത്തു വെക്കുന്നു കൂടെ അച്ഛന്റെ ഉറ്റ സുഹൃത്തു ഗോപാലൻ ചേട്ടനും ഉണ്ടായിരുന്നു... അച്ഛനെ കണ്ടതും അമ്മ ഓടിപോയി കെട്ടിപിടിച്ചു... അച്ഛന്റെ മാറിൽ തലച്ചാച്ചു കിടന്നപ്പോൾ പോലും കൺനീർ തുള്ളികൾ ഒഴുകി വന്നു... അടുത്ത ഊഴം ചേച്ചിയായിരുന്നു ചേച്ചിയും കൺനീർ പൊഴിക്കാൻ മറന്നില്ല... മായയും അച്ഛന്റെ അരികിൽ വന്നു...

ചുണ്ടിൽ ഒരുപാട് പുഞ്ചിരിയോട് കൂടി... അച്ഛൻ അവളെ കെട്ടിപിടിച്ചതും...

"അച്ഛാ... ഈ വീട്ടിൽ മറ്റുള്ളവരെ പോലെ അല്ല ഞാൻ അച്ഛന്റെ വരവ് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാനാ... അതുകൊണ്ട് ഞാൻ അച്ഛന് ഇപ്പോ ഇവിടെ വെച്ചു ഒരു സമ്മാനം തരം... "

മകളുടെ സ്നേഹത്തിന്റെ ഭാഷ വർഷങ്ങൾ ആയി മരുഭൂമിയിൽ വിയർത്തു ഒലിച്ചു ജോലി ചെയ്ത അയാൾക്ക്‌ വല്ലാത്ത ആശ്വാസം പോലെ ആയിരുന്നു...

"കണ്ടോ.. ന്റെ മകൾ അവള്ക്കാ എന്നോട് ഒരുപാട് സ്നേഹം പുഞ്ചിരിയോടെ അച്ഛൻ പറഞ്ഞു.. "

"എവിടെ സമ്മാനം നോക്കട്ടെ... അച്ഛൻ കൈകൾ നീട്ടി കൊണ്ട് ചോദിച്ചു... "

പെട്ടന്ന് അവിടെ ഒരാളുടെ നിലവിളി മാത്രമാണ് അമ്മയും ചേച്ചിയും ഗോപാലും കേട്ടത്.. നിന്നു പുഞ്ചിരി തൂകിയ അച്ഛന് മകൾ മായ നൽകിയ സമ്മാനം മരണമായിരുന്നു...

ഒരു കൊടുംങ്കാറ്റു വീശി ആ മുറ്റത്തു.. ആ കാറ്റിൽ ചോരയുടെ ഗന്ധം എങ്ങും പരന്നു... മിനിറ്റുകൾക്ക് മുൻപ് ജീവനോടെ സംസാരിച്ച, പുഞ്ചിരിച്ച ആ മനുഷ്യൻ ഇപ്പോ ജീവൻ അറ്റുപോയി.. നിലംപതിച്ചു... അവളെ അടിക്കുവാൻ കൈ പൊങ്ങും മുന്പേ അമ്മയുടെ ബോധം പോയി...

നിമിഷങ്ങൾ കൊണ്ട് സന്തോഷം മറഞ്ഞുപോയി... ഒന്നും മനസിലാക്കാത്ത ഗോപാലൻ ഉടനെ പോക്കറ്റിൽ ഉള്ള മൊബൈൽ ഫോൺ കൈയിൽ എടുത്ത് പോലീസിനെ വിളിച്ചു...

ഒരു ഭ്രാന്തിയെ പോലെ മായ അച്ഛന്റെ ശരീരത്തിന്റെ അരികിൽ ഇരുന്നു... അവളുടെ കൈയിൽ ഉണ്ടായിരുന്ന കത്തിയിൽ നിന്നും ചോര ഒഴുകുന്നുണ്ട്.. വർഷങ്ങൾ ആയി ആഗ്രഹിച്ച ഒന്ന് നടന്ന സന്തോഷവും അവളുടെ കണ്ണിൽ ഗോപാലൻ കണ്ടു...

നിമിഷങ്ങൾ കൊണ്ട് ആ വാർത്ത അവിടം മൊത്തം കാട്ടുതീ പോലെ പടർന്നു... പോലീസും അവിടേക്കു എത്തി... ആളുകൾ അവിടെ തടിച്ചു കൂടി... കൂട്ടത്തിൽ പലരും പലതും മായയെ കുറിച്ച് പറയാൻ തുടങ്ങി.. എന്നാൽ അതു ഒന്നും തന്നെ അവൾ ചെവി കൊണ്ടില്ല...

പോലീസ് അവളുടെ കൈകളിൽ വിലങ്ക് ഇട്ടു... അവളുടെ മുടിയിൽ പിടിച്ചു വലിച്ചു കോൺസ്റ്റബിൾ സരസ്വതി...

"നടക്ക ടി ... സ്റ്റേഷനിലേക്ക്... "

"ഇവളെ ഒക്കെ തൂക്കി കൊല്ലണം... ഈ ചെകുത്താനെ വിടരുത് സാർ... സ്വന്തം അച്ഛനെ കൊന്ന ഇവൾ ഒക്കെ ഈ ഭൂമിക്കു ഭാരമാണ്.. ഇവളെയൊക്കെയാ ഞാൻ പത്തു മാസം ചുമന്നു പ്രസവിച്ചത് ഈശ്വരാ... അമ്മ കണ്ണീരോടെ പറഞ്ഞു.. "

"ഇവളെ എന്റെ സഹോദരിയാ എന്ന് പറയാൻ അറപ്പു തോന്നുന്നു.. ചേച്ചിയും പറഞ്ഞു.. "

അച്ഛന്റെ ശരീരം ആംബുലൻസിൽ കയറ്റി... അപ്പോഴും ചോര വാർന്ന് പോകുന്നുണ്ടായിരുന്നു..

നാട്ടുകാർ പലതും പറഞ്ഞു.. അതു ഒന്നും മായ ചെവി കൊണ്ടില്ല.. എന്നാൽ അമ്മ പറഞ്ഞത് അവൾക്ക്‌ സഹിക്കാൻ കഴിഞ്ഞില്ല... പോലീസ് ജീപ്പിൽ കയറുന്നതിനു തൊട്ട് മുൻപ് അവൾ അമ്മയുടെ നേർക്കു നോക്കി ശബ്ദം ഉയർത്തി...

" ശെരിയാ അമ്മേ ഞാൻ ചെകുത്താൻ തന്നെയാ... ചെകുത്താന്റെ കൂടെ കിടന്നു അമ്മ പ്രസവിച്ച ചെകുത്താൻ തന്നെയാ... ആ നാട് മുഴുവൻ കേൾക്കും രീതിയിൽ അവൾ അലറി...

അപ്പോഴും അവളുടെ മുടിക്ക് പിടിത്തം മാറ്റതെ സരസ്വതി ഉണ്ടായിരുന്നു...

മായ പറയാൻ നിൽക്കുന്ന ആ രഹസ്യം അറിയാൻ ആ ഗ്രാമം മുഴുവനും കാത്തോർത്തു..

" അമ്മക്ക് ദേ ആ കാണുന്ന വീട് ഓർമ്മയുണ്ടോ.. "

തന്റെ വീടിന്റെ ഒപോസിറ്റ് ആയി ഇടിഞ്ഞു പൊളിഞ്ഞ ഒരു ഓട് കെട്ടിടത്തിനു നേരെ വിരൽ ചൂണ്ടി കാണിച്ചു...

"ആ വീടിനും അച്ഛനെ കൊന്നതിനും എന്താണ് ബന്ധം.. പോലീസ് ചോദിച്ചു.. "

എന്നാൽ ആ ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നു..

അവൾ അച്ഛൻ വന്ന കാറിൽ ചാരി... അപ്പോൾ സരസ്വതി അവളെ വിട്ടു... കണ്ണീരോടെ അവൾ ആ രഹസ്യം പറയാൻ തയാറായി..

"ആ വീട്ടിൽ ഒരു കൊച്ചു ഫാമിലി ഉണ്ടായിരുന്നു....ആ വീട്ടിൽ ഒരു അച്ഛനും മകളും ഉണ്ടായിരുന്നു.. ശ്രീക്കുട്ടി അവളുടെ അമ്മ പ്രസവത്തിൽ മരിച്ചത്കൊണ്ട് അവൾക്കു അച്ഛൻ മാത്രമായിരുന്നു... അവൾക്കു വേണ്ടി മാത്രം ജീവിച്ച ആ അച്ഛൻ മറ്റൊരു വിവാഹം പോലും ചെയ്തില്ല... അവളുടെ എല്ലാ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ഒരു അച്ഛൻ തന്റെ മകളെ പ്രാണന് തുല്യം സ്നേഹിച്ചിരുന്നു... അവൾക്കും എന്റെ പ്രായം ആണെങ്കിലും ഞാൻ അവളുമായി ഒരു അടുപ്പവും ഇല്ലായിരുന്നു കാരണം എന്നോട് അച്ഛനും അമ്മയും നമ്മുടെ സ്റ്റാറ്റസിനു ഇണങ്ങുന്നവരോടു മാത്രമേ കൂട്ടുകൂടാവൂ എന്ന് പറഞ്ഞു അതു കൊണ്ട് ഞാനും അതു തന്നെ ചെയ്തു...

എനിക്കു അച്ഛൻ വാങ്ങിതരുന്ന പാവകൾ, ഡ്രെസ്സും, അങ്ങനെ ഓരോന്നും അവൾ ശ്രദ്ധിക്കുമായിരുന്നു... എന്നാൽ ഞാൻ അവൾ അതെല്ലാം ഒന്ന് തൊടാൻ പോലും സമ്മതിച്ചില്ല..

പലതവണ എന്റെ കൂടിനായ് അവൾ ശ്രമിച്ചു പക്ഷെ അതെല്ലാം ഒരു അഹങ്കാരമായാണ് അപ്പോൾ എനിക്കു തോന്നിയത് ഈ അച്ഛന്റെ മകൾ ആയി ജനിച്ചതിൽ എന്നാൽ ഇപ്പോൾ...

കുറച്ച് നേരത്തേക്ക് നിശബ്ദത പാലിച്ചു അവൾ നിലത്തിരുന്നു...

ഒരു ദിവസം അച്ഛൻ വിദേശത്തു നിന്നും വന്ന ഏകദേശം ഒരു മാസത്തിന്നുള്ളിൽ ശ്രീക്കുട്ടി കുള്ളത്തിൽ വീണു മരിച്ചു എല്ലാവരും അതു പായലിൽ കുടുങ്ങി മരിച്ചതായി കരുതി... ശ്രീക്കുട്ടിയുടെ മരണം അവളുടെ അച്ഛന്റെ സമനില തെറ്റിച്ചു... അദ്ദേഹം കൂടുതൽ കുടിക്കുവാൻ ആരംഭിച്ചു... ശെരിക്കും ഒറ്റപെട്ട പാവം മനുഷ്യൻ ഭാര്യയും ഇല്ല ആകെ ആശ്രയമായി ഉണ്ടായിരുന്ന മകളും പോയി ജീവിക്കാൻ ഒരു പിടിപാടും ഇല്ലാതെയായി...

ഒരു ദിവസം അദ്ദേഹവും വീടിനകത്ത്‌ ചോരയിൽ കിടക്കുന്നതു കണ്ടതും എല്ലാവരും അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു... തലയിൽ ആരോ ഇരുമ്പ് കൊണ്ട് അടിച്ചതിനാൽ അദ്ദേഹം ഇന്ന് ഒരു ഭ്രാന്തനെ പോലെ ഈ ഗ്രാമം മുഴുവനും തന്റെ മകളെ തേടി അലയുകയാണ്...

ഇതിനെല്ലാം ആ കുടുംബം തകരാൻ കാരണം എന്റെ അച്ഛൻ ആണ് അച്ഛൻ മാത്രം..അവളുടെ വാക്കുകൾ കേട്ടതും എല്ലാവരും അന്താള്ളിച്ചു... സത്യത്തിൽ ശ്രീക്കുട്ടി മരിച്ചതല്ലാ അവളെ കൊന്നതാ... കൊന്നതാ... അവൾ ആലമുറയിട്ട് കരഞ്ഞു...

ശാരീരിക പീഡനവേദന സഹിക്കാതെ... അതെ അവളെ എന്റെ അച്ഛൻ ദിവസങ്ങള്ളായി പിഡീപ്പിച്ചു.. അതു സഹിക്കാൻ കഴിയാതെ മരണം ആത്മഹത്യ എന്തു എന്ന് പോലും അറിയാത്ത വയസിൽ അവൾ മരണം സ്വയം കൈവരിച്ചു... ഇത് കണ്ടുപിടിച്ച അവളുടെ അച്ഛൻ നമ്മുടെ അച്ഛനെ രാത്രിയിൽ വിളിച്ചു സംസാരിച്ചു പോലീസിൽ പരാതി നൽകും എന്ന് പറഞ്ഞപ്പോ അച്ഛൻ തന്നെയാ അദ്ദേഹത്തെയും അടിച്ചു ഒരു ഭ്രാന്തൻ ആക്കിയത്....

"ഇല്ല.... ഇല്ല... ഇവൾ പറയുന്നത് പച്ചക്കള്ളം ആണ്.. അദ്ദേഹം ആരെയും വാക്കുകൾ കൊണ്ട് പോലും വേദനിപ്പിക്കില്ല... അദ്ദേഹം ഒരു പിഞ്ചു കുഞ്ഞിനെ... ഇല്ലാ ഞാൻ ഇത് വിശ്വസിക്കില്ല.. അമ്മ പെട്ടന്ന് രൂക്ഷമായ പൊട്ടി തെറിച്ചു... "

"നാക്കിന് എല്ല് ഇല്ലാ എന്ന് കരുതി എന്തു തോന്നിവാസം പറയാം എന്നാണോ... നീ എന്തൊക്കെ പറഞ്ഞാലും ഞാനും വിശ്വസിക്കില്ല ചേച്ചിയും അമ്മയുടെ പക്ഷം പറഞ്ഞു... "

"ഇത് ആരും അറിയരുത് എന്ന് കരുതി തന്നെയാ ഈ നാട് മുഴുവനും എന്നെ പലതും പറഞ്ഞിട്ടും ഞാൻ മിണ്ടാതിരുന്നത്... പക്ഷെ ഒന്ന് അറിയുക സത്യം മണ്ണിൻ അടിയിൽ കുഴിച്ചു മൂടിയാലും അതു ചാക്കില്ല ജീവനോടെ ഉയർന്നു വരും ഒരിക്കൽ.. പക്ഷെ നുണ എത്ര തന്നെ ജീവനോടെ ഉണ്ടായാലും അതിന്റെ ആയുസ്സ് കുറവാണു... "

"ച്ചി നിർത്ത ടി... നീ ഇങ്ങനെയൊക്കെ പറഞ്ഞു നീ ചെയ്ത മഹാപാപതെ ന്യായീകരിക്കാൻ നോക്കുന്നുവോ... അമ്മ മകളുടെ നേർക്കു പാഞ്ഞു... "

"ഉടനെ മായ അകത്തേക്ക് ഓടി... അവളുടെ മുറിയിൽ നിന്നും ഒരു ടെഡ്ഡി ബിയർ കൊണ്ടുവന്നു...

അമ്മക്ക് ഈ ടെഡ്ഡി ബിയർ ഓർമ്മയുണ്ടോ അച്ഛൻ എന്റെ പിറന്നാൾ ദിവസം വരാത്തത് കൊണ്ട് പിണങ്ങിയ എനിക്കു അച്ഛന്റെ സമ്മാനമായി കിട്ടിയതാ ഇത്... ഓർമ്മയുണ്ടോ..

അമ്മ ഒന്ന് അതിലേക്കു സൂക്ഷിച്ചു നോക്കി...

"അതിനു.. "ദേഷ്യത്തിൽ ചോദിച്ചു...

മായ ആ ടെഡ്ഡിബിയറിന്റെ സിബ്ബ് തുറന്നു അതിൽ നിന്നും ഒരു ലെറ്റർ എടുത്തു..

"ദേ.. ഇത് കണ്ടോ ശ്രീക്കുട്ടി അവസാനമായിരുന്നു എഴുതിയ കത്ത്‌ ആണ് അവളുടെ അച്ഛന് ഇത് വായിച്ചു നോക്കു... അച്ഛൻ എന്റെ പാവയും വസ്ത്രവും എനിക്കു തന്നെ അറിയാതെ ഓരോന്നും അവൾക്ക് നൽകി... അവളുടെ ആഗ്രഹങ്ങൾ അച്ഛൻ ഉപയോഗിച്ച് അവളെ ചൂഷണം ചെയ്തു... പാവം... "

"ഇതൊക്കെ അച്ഛനോട് പറയാൻ ധൈര്യം ഇല്ലാത്തതു കൊണ്ട് വേദന സഹിക്കാൻ കഴിയാത്തത് കൊണ്ടും അവൾ ജീവൻ കളഞ്ഞു.. ഇത് അവളുടെ അച്ഛൻ അറിഞ്ഞതും അച്ഛനെ പോലീസിൽ പിടിച്ചു കൊടുക്കാൻ ശ്രമിച്ചു... അതിനു മുൻപ് മദ്യലഹരിയിൽ ഇതെല്ലാം അവളുടെ അച്ഛൻ രാത്രിയിൽ ആരോടോ പറഞ്ഞിരിക്കുന്നു ആ ആൾ നമ്മുടെ അച്ഛനോടും പറഞ്ഞു അതറിഞ്ഞത്തും അച്ഛൻ അദ്ദേഹതെ തേടി വീട്ടിൽ പോയി അദ്ദേഹതെ അടിക്കുന്നത്തിനു മുൻപ് അവിടെ ഒരു അടിപിടി ഉണ്ടായിരുന്നു അതിനിടയിൽ ശ്രീക്കുട്ടിയുടെ അച്ഛന്റെ ഫോണിലെ റെക്കോർഡ് ഓൺ ആയി...തലയിൽ അടിച്ചതും നിലത്തു വീണു... പോക്കറ്റിൽ നിന്നും ഈ ഫോൺ കട്ടിലിന്റെ താഴെ തെറിച്ചു

ചോര ഒഴുകുന്ന അദ്ദേഹതോട് അച്ഛൻ പറഞ്ഞത് എല്ലാം ഈ ഫോണിലും വ്യക്തമായി കേൾക്കാം..

മായ ഒരു ഫോൺ അമ്മക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.. "

ഒരു വിറയലോടെ അമ്മ അതു വാങ്ങി അതിലെ അച്ഛൻ പറയുന്നത് മുഴുവനും കേട്ടു... തകർന്നു പോയി നിലംപതിച്ചു അവർ..

"ഇനി പറ ഇത് അച്ഛന്റെ ശബ്ദം അല്ല എന്ന് തോന്നുന്നുണ്ടോ.... ശ്രീക്കുട്ടിയുടെ അച്ഛന് പരുക്ക് പറ്റിയപോ കുടിച്ച് നിലത്തു വീണതാക്കും എന്ന് എല്ലാവരും കരുതി... അതിനു ശേഷം ആ വീട്ടിൽ ആരും ഇല്ലാ... ഒരുദിവസം അച്ഛൻ വീണ്ടും വിദേശത്തു പോയപ്പോ എനിക്കു ആ വീട്ടിൽ നിന്നും ആരോ എന്നെ വിളിക്കും പോലെ തോന്നി... എന്റെ കാലുകൾ അറിയാതെ അങ്ങോട്ടു പോയി ആരോ എന്നെ കൈപിടിച്ചു കൊണ്ട് പോകും പോലെ... ഞാൻ എത്തി പെട്ടത് അവളുടെ മുറിയിൽ ഉണ്ടായിരുന്ന എന്റെ ടെഡ്ഡിബിയറിന്റെ അടുത്താ.. ഇത് എങ്ങനെ ഇവിടെ വന്നു എന്ന സംശയം എന്നെ അതു പരിശോദിച്ചു നോക്കാൻ പ്രേരിപ്പിച്ചു അപ്പോഴാണ് ഇത് കണ്ടത്... പെട്ടെന്ന് എന്തോ എന്റെ കാലിൽ തട്ടി നോക്കിയപ്പോ ഈ ഫോണും കിട്ടി... ഇതെല്ലാം കേട്ടതും ഞാൻ തകർന്നു ഇങ്ങനെ ഒരു അച്ഛന്റെ മകൾ ആയി ജീവിക്കാൻ താല്പര്യമില്ല അതു മരണത്തിലേക്ക് പോകാൻ ശ്രമിച്ചു ആരോ എന്നെ തടഞ്ഞ പോലെ അല്ലെങ്കിലും ഞാൻ എന്തു തെറ്റ് ചെയ്തു ഞാൻ എന്തിനു മരിക്കണം അതു കൊണ്ട് ഞാൻ ഇത് ചെയ്തു വർഷങ്ങൾ ആയി അച്ഛന് വേണ്ടി ഞാൻ കാത്തു വെച്ച ഒന്നാ ഈ മരണം.. പക്ഷെ ഇതിനു പിന്നിൽ ഇനി ഒരാൾ കൂടി ഉണ്ട് ശ്രീക്കുട്ടിയുടെ മരണം പണമാക്കി മാറ്റിയ ഒരു നീചൻ...

മായ പറയുന്നത് കേട്ടപ്പോ എല്ലാവരും ഞെട്ടി.. ഈ സമയം ആൾക്കുട്ടത്തിൽ മറയുകയാണ് ഗോപലൻ.. കുറച്ച് നേരം തകർന്നു ഇരുന്ന മായയെ സരസ്വതി വീണ്ടും പിടിച്ചു... ഇത്തവണ അവർ അവളുടെ കൈകളിൽ പിടിച്ചു... മായ അവരെ ഒന്ന് നോക്കി

എനിക്കും ഒരു മകൾ ഉണ്ട് നീ പറഞ്ഞ അതെ പത്തുവയസ്സിൽ....

അവസാനിച്ചു

**** ***** ***** ***** **** ******