"എടി കുരിപ്പേ നീ എഴുന്നേറ്റില്ലെ അടുക്കളയിൽ നിന്നും ദേവകി മുറിയിലേക്ക് എത്തി നോക്കി പുതപ്പിലെ നനവ് കണ്ടതും നാശം ഇന്നും കിടക്കയിൽ മൂത്രം ഒഴിച്ചോ നീ... ദേഷ്യത്തിൽ അമ്മ ദേവകി അടുത്തുണ്ടായിരുന്ന ചൂലും കട്ട കൊണ്ട് അവളുടെ ദേഹത്തേക്ക് എടുത്തു എറിഞ്ഞു അടി കൊണ്ട ഉടനെ മീനു പെട്ടന്ന് ചാടി എഴുന്നേറ്റു..."
"എന്താ.. അമ്മേ അവൾ ചിണുങ്ങി.."
"എന്താ എന്നോ ദേ വരുന്നു ഞാൻ നിനക്ക് വിശദമാക്കാൻ..."അതും പറഞ്ഞു ദോശ മറിച്ചു ഇട്ട ശേഷം ഗ്യാസ് ഓഫ് ചെയ്തു നേരെ മീനുവിന്റെ മുറിയിൽ പോയി..അമ്മയെ കണ്ടതും മീനു കട്ടിലിന്റെ ഒരു വശത്തേക്ക് മാറി നിന്നു...
"അമ്മേ പ്ലീസ് അടിക്കല്ലെ ഞാൻ വേണച്ചിട്ടല്ല.. ഉറക്കത്തിലാ.. അപ്പുറത്തെ വീട്ടിലെ അമ്മിണിഅമ്മ രാത്രി ഞങ്ങൾക്ക് ഒരു പ്രേതത്തിന്റെ കഥ പറഞ്ഞു തന്നു... അതായിരുന്നു ഉറങ്ങാൻ കിടന്നപ്പോ മനസ് മുഴുവനും..."
"മം.. നിനക്ക് ഇത് തന്നെ പറയാൻ ഉള്ള ..കാരണം... ഈ പെണ്ണിന്റെ ഒരു കാര്യം പത്തു പന്ത്രണ്ട് വയസായി എന്നിട്ടും അമ്മ ഒന്ന് ചിരിച്ചു.. ഉം പെട്ടന്ന് എഴുന്നേൽക്കു എന്നിട്ടു സ്കൂളിൽ പോകാൻ നോക്ക്.."
"അല്ല അമ്മേ എന്താ അമൃത ചേച്ചി സ്കൂളിലേക്ക് വരാത്തത് ..."മീനു സംശയത്തോടെ ചോദിച്ചു
"ആ അമൃത ചേച്ചി ഇനിയും മൂന്ന് ദിവസം കഴിഞ്ഞേ വരൂ... നീ പെട്ടന്ന് തയ്യറാകാൻ നോക്ക്...
"മം..."
മീനു എഴുന്നേറ്റു... പതിവുപോലെ ചെയുന്ന പ്രാതൽ കാര്യങ്ങൾ ചെയ്തു...എന്നിട്ടു ദോശയും ചട്‌നിയും കൂട്ടി കഴിക്കാൻ തുടങ്ങി...
അടുക്കളയും ഒരു മുറിയും മാത്രമുള്ള ഓലമേഞ്ഞ കുടിൽ ആണ് മീനുവിന്റെ വീട്... ഹൈവേ റോഡിനോട് ചേർന്ന് കിടക്കുന്ന കായലിന്റെ അടുത്താണ് മീനുവിന്റെ ഗ്രാമം ഏകദേശം അമ്പതോളം വീടുകൾ അവിടെ ഉണ്ട് അവിടെ ഉള്ള മിക്ക വീടും ഓല മേഞ്ഞതാണ് ഒന്നോ രണ്ടോ വീട് മാത്രം ഓട് മേഞ്ഞു കാണാം.. അവിടെ ഉള്ളവർ എല്ലാം ടൗണിൽ എന്ത് ജോലിയും ചെയ്യുന്നവർ ആണ്.. ഓരോ ദിവസവും മക്കളുടെയും തങ്ങളുടെയും അരവയർ നിറക്കാൻ ഉള്ള ഭക്ഷണത്തിനായി മാന്യമായ എന്ത് ജോലിയും ചെയ്യുന്നവർ...ഇവർ പരസ്പരം സഹായിക്കുന്ന കാര്യത്തിലും ഒന്നാണ്..
"അമ്മേ എനിക്കു കുറച്ചൂടെ ബുക്ക്‌സ് വേണം രണ്ടു സബ്ജെക്ട് ആണ് അപ്പുറത്തും ഇപ്പുറത്തുമായി ഞാൻ എഴുതിയത് അത് തീർന്നു.. പ്ലീസ് അമ്മാ..."
"മം ..മോളു വിഷമിക്കണ്ട.. ഞാൻ വാസുചേട്ടനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്... മാത്രമല്ല നിന്റെ ടൂറിനുള്ള കാശും ആളു ശെരിയാക്കി തരും എന്ന് പറഞ്ഞിട്ടുണ്ട്.."
"ഹും.. എനിക്ക് ഒന്നും വേണ്ട അയാളുടെ പൈസ... "അവൾ പറഞ്ഞു
"അയാളുടെ ഒരു നോട്ടവും തൊടലും തഴുകലും ഉമ്മ വെയ്ക്കലും എനിക്ക് പിടിക്കുന്നില്ല.."മീനു മനസ്സിൽ വിചാരിച്ചു
"മോളെ.."
"അമ്മേ എനിക്ക് അയാളെ ഇഷ്ടമല്ല.."
"മോളു.. അദ്ദേഹം മോളുവിന്റെ അച്ഛൻ അല്ലെ.."
"അല്ല എനിക്കു അയാളെ എന്റെ അച്ഛനായി കാണാൻ കഴിയില്ല എന്റെ അച്ഛൻ അനന്ദൻ ആണ്.."
"നീ ആ പേര് പറഞ്ഞുപോകരുത് സ്നേഹിച്ചപെണ്ണിനേയും അവൾക്കു നൽകിയ കുഞ്ഞിനേയും ഉപേക്ഷിച്ചു പോയാ ആൾ ആണ്.. അതിൽ പിന്നെ സ്വന്തം നാട്ടിൽ പോലും നിൽക്കാൻ കഴിയാതെയാണ് നമ്മൾ ഇങ്ങോട്ട് പോന്നത്.. അറിയുന്നതെല്ലേ നിനക്ക് എല്ലാം.."
"എന്തു പറഞ്ഞാലും ശെരി എനിക്കു ഇയാളെ അച്ഛനായി കാണാൻ കഴിയില്ല.."
അത്രയും പറഞ്ഞുകൊണ്ടു മീനു ടൈംടേബിൾ പ്രേകാരം ബുക്സ് ചെറുതായി കീറിയ ബാഗിൽ വെച്ചു പുറത്തേക്കു നടന്നു.. അപ്പോഴേക്കും അപ്പുറത്തെ വീട്ടിലെ അപ്പുവും രമ്യയും എല്ലാം സ്കൂളിലേക്ക് തയ്യറായി മൂവരും ചേർന്ന് രണ്ടു കീലോമീറ്റർ ദൂരം ഉള്ള സ്കൂളിലേക്ക് ഓരോ കൊച്ചുവർത്തമാനവും പറഞ്ഞു നടന്നു...
അന്ന് സ്കൂൾ കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഓട്ടോസ്റ്റാൻഡിൽ ഉണ്ടായിരുന്ന കുറച്ചു പേർ അവരുടെ അടുത്തേക്ക് വന്നു
"നിന്നെ ഒന്ന് നിന്നെ... അവർ കൈകൊണ്ടു തടഞ്ഞു നിർത്തി പറഞ്ഞു
"അല്ല നിങ്ങൾ ചേരിയിൽ ഉള്ളവർ അല്ലെ നിങ്ങൾ പഠിച്ചിട്ടു എന്താവനാ... ഹാ.. ഹാ... അവർ കളിയാക്കി ചിരിച്ചു...
ചോദിക്കാൻ മറന്നു നിങ്ങളുടെ കൂടെ ഉള്ള അവൾ നിങ്ങളുടെ ചേച്ചി എവിടെ..."
"ചേച്ചിക്കു സുഖമില്ല.."രമ്യ ദേഷ്യത്തിൽ പറഞ്ഞു
"സുഖിപ്പിക്കാൻ ഞങൾ വരുണോ ... ഹാ.. ഹാ.. അവന്മാർ വീണ്ടും ചിരിക്കാൻ തുടങ്ങി.."
ദേഷ്യത്തിൽ മീനുവും രമ്യയും അവരെ നോക്കി..
"ന്താടി ഉണ്ടകണ്ണി നോക്കുന്നത് കണ്ണ് കുത്തിപ്പൊട്ടിക്കും ഞാൻ ഒരു ഓട്ടോക്കാരൻ ഉല്ലാസ് പറഞ്ഞു.."
"മക്കൾ പോയിക്കോ... അങ്ങോട്ട് വന്ന ദാസ് എന്നാ ഓട്ടോക്കാരൻ പറഞ്ഞു...
അതുകേട്ടതും കുട്ടികൾ അവിടെ നിന്നും നടന്നു നീങ്ങി...
"എന്തെടാ ഇതൊക്കെ കൊച്ചു കുട്ടികളോട് എങ്ങനെ സംസാരിക്കേണ്ടത് എന്നറിയില്ലെ ... ദാസ് ചോദിച്ചു"
"വെറുതെ... ഒരു നേരം പോക്ക് ഇവിറ്റങ്ങളെ ശല്യം ചെയ്താൽ ആര് വരാനാ ചോദിക്കാൻ ആ ധൈര്യത്തിൽ ഹാ.. ഹാ..."
മീനുവും കൂട്ടരും വീട്ടിൽ എത്തി.. ബാഗ് മേശമേൽ വെച്ചു കൈയും കാലും മുഖവും കഴുകി അപ്പുവിന്റെ വീട്ടിൽ പോയി ഹോംവർക്ക് എഴുതാൻ...
എല്ലാം കഴിഞ്ഞു രാത്രി അത്താഴവും കഴിച്ചു മീനു കിടന്നു താൻ ഒരു കലക്ട്ടർ ആകുന്നതും സ്വപ്നം കണ്ടു കൊണ്ടു.. പക്ഷെ അവൾ അറിയുന്നില്ല അവളുടെ ജീവിതം അവസാനിക്കാൻ പോകുന്നു അലെങ്കിൽ അവളുടെ ആയുസ്സ് എടുക്കാൻ ഒരാൾ അവളുടെ അരികിൽ തന്നെ ഉണ്ട് എന്ന്....
തുടരും