I Love U 2 - (Part 1) in Malayalam Love Stories by വിച്ചു books and stories PDF | I Love U 2 - (Part 1)

Featured Books
Categories
Share

I Love U 2 - (Part 1)

(Part 1)

“ഐ ലവ് യൂ”

“ഐ ലവ് യൂ ടൂ” പൃഥി പ്രണയാർദ്രമായി മറുപടി നൽകിക്കൊണ്ട് കാൾ കട്ട് ചെയ്തു.

കാർ ഓടിച്ചു കൊണ്ടിരിക്കുന്ന അവൻ ഫോണിൽ നിന്നും കണ്ണെടുത്ത് നോക്കിയതും എതിരെ വരുന്ന ലോറി അവന്റെ കാറിനെ ഇടിച്ച് തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു..

കാറ് പാലത്തിന്റെ അതിരുകളിൽ ഇടിച്ച് നിന്നപ്പോൾ, ചില്ലു പൊളിച്ച് പൃഥി പുഴയിലേയ്ക്ക് തെറിച്ചു വീണു..

ഇടിച്ച ലോറി നിർത്തി.. നിമിഷങ്ങൾക്കകം വളവിൽ നിന്നും വരുന്ന മറ്റൊരു വാഹനത്തിന്റെ ഹോൺ കേട്ടപ്പോൾ ലോറി വേഗത്തിൽ സ്റ്റാർട്ട് ചെയ്ത് മുൻപോട്ട് പോയി..

 

*❣️_______________**________________❣️*

 

നെയ്യാറ്റികരയിലെ പേരു കേട്ട കുടുംബമാണ് മേലേപാടത്ത്. പൂരത്തിന് തിടമ്പെടുക്കുന്ന ആനയെപ്പൊലെ തല ഉയർത്തി നിൽക്കുന്ന ഒരു നാലുകെട്ട്..

തറവാടും ചുറ്റുമുള്ള കണ്ണെത്താ ദൂരം  പരന്നുകിടക്കുന്ന നെൽവയലുകൾക്കും തോട്ടങ്ങൾക്കും പുറമെ ഗ്രാമത്തിലെ സ്കൂൾ, മില്ലുകൾ, ഹോൾ-സെയിൽ റീട്ടെയിൽ ഷോപ്പുകൾ തുടങ്ങി നഗരത്തിലെ Five star ഹോട്ടലുകളും, ടെക്സ്ടെയിൽസ് സ്ഥാപനങ്ങളും, കൺസ്ട്രഷൻ കമ്പനിയും മേലേപാടത്തെ കുടുംബ സ്വത്തുവകകളാണ്.

മേലേപാടത്തെ മൂത്ത കാരണവർ രാമമേനോനും ജാനകിയമ്മയ്ക്കും അഞ്ച് മക്കളാണുള്ളത്. ദേവരാജൻ, രാമചന്ദ്രൻ, രാധിക മേനോൻ, കേശവമേനോൻ, രതിക മേനോൻ.

മൂത്ത മകൻ ദേവരാജനും രാജിയ്ക്കും മൂന്നു മക്കൾ, മൂത്തമകൻ പൃഥിരാജ് എന്ന പൃഥി, പഠനം കഴിഞ്ഞ് കുടുംബ വക ബിസ്നസിന്റെ മാനേജ്മെന്റ് അംഗം.. പേരകുട്ടികളിൽ രാമമേനോന് പ്രത്യേക ഇഷ്ടമുള്ള ഒരാൾ. ആയതുകൊണ്ടുതന്നെ സർവ്വ ബിസ്നസിലും തീരുമാനങ്ങളുടെയും അധികാരത്തിന്റെ തലപ്പത്തു നിർത്തിയിരിക്കുന്നവരിൽ ഒരാളുകൂടിയായിരുന്നു പൃഥി.. പൊക്കി പറയുകയാണെന്ന് തോന്നിലെങ്കിൽ സുമുഖനും സുന്ദരനുമാണ് പയ്യൻ..

പൃഥിയുടെ രണ്ട് സഹോദരികളാണ് 

പ്രിയരാജും പ്രീതിരാജും. പ്രിയ കോളേജ് പഠനം കഴിഞ്ഞ് ഇരിക്കുവാണ്.. ആളൊരു lazy type ആയതുകൊണ്ട് ജോലി എന്ന ഒരു ചിന്തയൊന്നുമില്ല..

പ്രീതി MBA അവസാന വർഷം പഠിക്കുന്നു. കുടുംബത്തിലെ ഏതെങ്കിലും ബിസ്നസ്സ് സ്ഥാപനത്തിലെ മാനേജ്മെന്റ് അംഗമായി ജോലി ചെയ്യുവാൻ തന്നെയാണ് താൽപര്യം.

രാമചന്ദ്രൻ അവിവാഹിതനാണ്. ആൾക്കും പൃഥിയെ വലിയ ഇഷ്ടമാണ്.. മകനെ പോലെ.

രാധിക മേനോൻ ഭർത്താവുമായി ബന്ധം വേർപിരിഞ്ഞ് ഇപ്പോൾ മേലേപാട് തറവാട്ടിലാണ്. കൂടെ മകൻ ധ്രുവ് ദക്ഷും മകൾ ആത്മികയുമുണ്ട്..

ധ്രുവും പൃഥിയെ പോലെ ബിസ്നസ്സ് കാര്യങ്ങൾ നോക്കി നടത്തുവാണ്… പൃഥിയുടെ ഒരു വലം കൈ പോലെയാണ് ധ്രുവ്.

ആത്മമിക പ്രിയയുടെ തോതാണ്.. പഠനം കഴിഞ്ഞ് മറ്റു പരിപാടിയൊന്നുമില്ല.. ലൈഫ് എൻജോയ് ചെയ്യണം.. ഫ്രീ ബേർഡായി നടക്കണം.. എന്നൊക്കെയാണ് അവളുടെ ആഗ്രഹങ്ങൾ.. ആഗ്രഹമെന്ന് പറഞ്ഞപ്പോഴാണ് ഓർത്തേ.. അവൾക്ക് പൃഥിയെ ഒരു നോട്ടമുണ്ട്.. പൃഥിയ്ക്കും അറിയാം.. കാര്യം അവൾക്കിത്തിരി ലുക്കുണ്ടെലും പൃഥിയ്ക്ക് അവളോട് ഒരു മതിപ്പില്ല.. എങ്കിലും അവൾ അവനെ വിടാതെ പിൻതുടർന്നുകൊണ്ട് ഉണ്ടായിരുന്നു.

കേശവമേനോനും സുഭദ്രയുടെയും മക്കളാണ് ആദികേശ്, ഋഷികേശ്, ധീരവ്.

ആദികേശ് ബിസ്നസ്സിൽ തന്നെയാണ്.. കുറച്ച് ഓവറായി പറയാണേൽ  ധ്രുവ് പൃഥിയുടെ വലം കൈയാണെങ്കിൽ ആദി ഇടത്..

ധീരവ് ഡോക്ടറാണ്.. കുടുംബവക പ്രെെവറ്റ് ആശുപത്രിയിലാണ് കക്ഷി. സത്യം പറഞ്ഞാൽ  ധീരവ് ആളൊരു ചുള്ളൻ ചെക്കനാണ്.. ഒരുപാട് പ്രേമലേഖനങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും അവനിഷ്ടം ആത്മികയെയാണ്.. പക്ഷെ പറഞ്ഞിട്ടില്ല.. പേടിയാണ് പാവത്തിന്.. പിന്നെ ആത്മികയ്ക്ക് പൃഥിയോടുള്ള ഇഷ്ടം അവനറിയാം.. എന്നാൽ പൃഥിയ്ക്ക് തിരിച്ചിഷ്ടമല്ലാത്തതാണ് അവനൊരു ആശ്വാസം..

ഋഷികേശ് കുടുംബ വക സ്കൂളിലെ  അധ്യാപകനാണ്.. ആളൊരു സിമ്പിൾ ടൈപ്പാണ്.. മറ്റുള്ള ചേട്ടനനുജ്ജൻമാരെ പോലെ അലമ്പൊന്നുമില്ല.. ഒരു പാവം നിഷ്കു.

രതിക മേനോന്റെ ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് രാമമേനോൻ മകളെ തറവാട്ടിലേയ്ക്ക് കൊണ്ടുവന്നു.. രതികയുടെ മക്കൾ നീരജും നീരാജ്ഞനയും തറവാട്ടിൽ നിന്നാണ് പഠിച്ചതും വളർന്നതും.

നീരജ് വക്കീൽ പഠനത്തിലാണ്.. പഠിക്കുകയെന്നല്ലാതെ മറ്റൊരു ചിന്ത ആൾക്കില്ല.. ആർക്കും ഒരു ശല്യവുമില്ലാത്ത പാവം പഠിപ്പിയാണ്..

നീരാജ്ഞന ഇത്തിരി കലാവാസനയുള്ള കൂട്ടത്തിലാണ്.. സംഗീതവും നൃത്തവുമാണ് അവൾക്കിഷ്ടം.. നാട്ടിലെ കുട്ടികൾക്കായി അവൾ സംഗീതത്തിനും നൃത്തത്തിനും ട്യൂഷനുമെടുക്കുന്നുണ്ട്.. പിന്നെ പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ പൃഥിയെ അവൾക്ക് എന്തോ ഒരു പ്രത്യേക ഇഷ്ടമുണ്ട്.. പ്രണയമാണോയെന്ന് അവൾക്കിനിയും ഉറപ്പിക്കാനായിട്ടില്ല.. പാവം തോന്നുന്ന കാര്യമെന്തെച്ചാൽ പൃഥിയോടുള്ള ആത്മമികയുടെ ഇഷ്ടത്തെക്കുറിച്ച് ഇവൾക്കിന്നും അറിയില്ലെന്നതാണ്… 

തറവാട്ടിലെ എല്ലാവരെക്കുറിച്ചും പറഞ്ഞ സ്ഥിതിയ്ക്ക് ആശയകുഴപ്പമില്ലാതിരിക്കാൻ ആർക്ക് ആരെയൊക്കെയാണ് ഇഷ്ടമെന്ന് വീണ്ടും പറയാം..

  • ആത്മികയ്ക്കുംനീരാജ്ഞനയ്ക്കും പൃഥിയെ ഇഷ്ടമാണ്.. പക്ഷെ പൃഥിയ്ക്ക് തിരിച്ചില്ല..
  • ധീരവിന്ആത്മികയെ ഇഷ്ടമാണ് നിർഭാഗ്യവശാൽ തിരിച്ചില്ല.
  • ഋഷികേശിന്നീരാജ്ഞനയെ ഇഷ്ടമാണ്.. ഇവിടെയും തിരിച്ചില്ല..

*❣️_______________**________________❣️*

ആക്സിഡന്റിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച പൃഥിയുടെ ജീവൻ രക്ഷപ്പെട്ടു. എന്നാൽ അപടകം മൂലം ഏറ്റ ഷോക്കു കാരണവും തലയ്ക്കേറ്റ പരിക്ക് കാരണവും ചില ഓർമകൾ അവന്റെ മനസിൽ നിന്നും മായ്ക്കപ്പെട്ടു. Short term memory Loss എന്ന് പറയപ്പെടുന്ന ഈ പരിതസ്ഥിതിയ്ക്കു പരിഹാരമായി മരുന്നകളൊന്നുമില്ല.. നഷ്ടപ്പെട്ട ഓർമകൾ കാലക്രമേണ തിരിച്ചു വരാം.. വരാതിരിക്കാം..!!

അതിനു പുറമേ ഇടതു ചെവിയിലെ കേൾവി ശക്തി കുറഞ്ഞു പോയിരിക്കുന്നു.. ശ്രവണ സഹായിയായി mechine വച്ചിരുന്നു.

കാഴ്ചയ്ക്കു സംഭവിച്ച കുറവിന് ഒരു പവർ ഗ്ലാസ് വയ്ക്കാനും തുടങ്ങിയിരിക്കുന്നു..

കാലിനിപ്പോഴും ചെറിയ വേദനയുള്ളതുകൊണ്ട് നടക്കുമ്പോൾ സ്റ്റിക്ക് ഉപയോഗിക്കാം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വേദന വളരെ ചെറുതാണെന്ന് പറഞ്ഞ് പൃഥി അതൊഴിവാക്കി.. എന്തെന്നാൽ അതുകൂടിയുണ്ടെങ്കിൽ തനിക്ക് എന്തോ മാറാ രോഗം പിടിപ്പെട്ടതുപോലെ തോന്നി പോകും.

കുറച്ചുകാലത്തിനു ശേഷം ആശുപത്രിയിൽ നിന്നും പൃഥിയെ തറവാട്ടിലേയ്ക്ക് കൊണ്ടുവന്നു. ഓർമകൾ മാഞ്ഞുപോയ പൃഥിയ്ക്ക് വീട്ടുകാരെയും കൂട്ടുകാരെയും അറിയാമെങ്കിലും അവിടെവിടെ ചില ഒറ്റപ്പെട്ട സംഭവങ്ങളും, അടുത്തിടെ പരിചയപ്പെട്ടവരെയും ചെയ്ത ചില കാര്യങ്ങളും ഓർമകളിൽ അവന് ഓർത്തെടുക്കാൻ കഴിയാത്തത്..

ആക്സിഡന്റിന് ശേഷം അവൻ 

ഇപ്പോൾ കമ്പനിയിലേയ്ക്ക് പോകാറില്ല..

ഓരോ ദിവസവും മുറിക്കുള്ളിലിരുന്നോ ബാൽകണിയിൽ ഇരുന്നോ ആണ് തള്ളി നീക്കുന്നത്.. ആത്മികയും നീരാജ്ഞനയും മറ്റു കുടുംബാഗങ്ങളോ അടുത്ത് വരുമ്പോൾ ചെറു പുഞ്ചിരിയോടെ അവൻ നടന്നകലുന്നു.. എന്തോ അവരുടെ സഹാനൂപൂതി അവനിഷ്ടമല്ല.. ഇഷ്ടമല്ലെന്നു പറഞ്ഞാൽ മനസിൽ താഴിട്ടു പൂട്ടിയ സങ്കടകടൽ ചിലപ്പോൾ പൊട്ടിതകർന്നേക്കാം അതാണ് കാരണം..

മുറിയിലിരുന്ന് എവിടെയോ കണ്ണുകൾ ഉറപ്പിച്ചു കൊണ്ട് അവനൊരു വിഷാദ ഗാനത്തിന് കാതോർത്തു.

ആദിമെയ്യെ ഇണനിഴലേ

ആടിയാളും വെയിലഴിയേ

മാഞ്ഞു പോയോ സ്വയമകലേ നീ..

 

ദൂരെ ദൂരെ ചുവടുകളിൽ

പാറിടാനായ് ചിറകണിയേ

തൂവലെങ്ങോ പൊഴിയുകയാണോ..

 

നിറ മഴവിൽ മറഞ്ഞു പോയെന്നോ..

മുകിൽ ഇവിടെ പിടഞ്ഞു വീണെന്നോ..

ആരാരേ തിരഞ്ഞു കാണാതെ

ആരോടും പറഞ്ഞു തീരാതെ

രാവിനോ ദൂരമോ കൂടുന്നോ

 

രാവോരം നോവും നേരമോ

മായുന്നു പൂനിലാവ് പോൽ

ഏതേതോ വാനിൻ വാതിലോ

ഇരുളിൻ വിരലായ് അണയാൻ

മൂകാനുവാദം തേടുമോ

 

നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ

കൺകളിൽ മിന്നിയ വെൺ കൺമേ

എന്തിനും പിന്നെയും ഓർമകളായ് അകലെ...

പൃഥി സോങ് ഓഫ് ചെയ്തു.. ശേഷം നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.. പതിയെ കണ്ണുകളടച്ചു കിടന്നപ്പോൾ പെട്ടെന്ന് രാമചന്ദ്രൻ പൃഥിയെ വിളിച്ചു ഉമ്മറത്തേയ്ക്ക് കൂട്ടി കൊണ്ടുപോയി..

അവിടെ രണ്ടു പെൺകുട്ടികൾ നിൽക്കുന്നുണ്ടായിരുന്നു.. രണ്ടുപേരുടെ കൈയിലും ഒരേ പോലെയുണ്ടായിരുന്നത് വലിയ ബാഗുകളായിരുന്നു. അതുപോലെ തന്നെ അവരിരുവരുടെയും കണ്ണുകൾ കരഞ്ഞ് കലങ്ങിയിരുന്നു.. എന്തിനെന്ന് പൃഥിയ്ക്ക് മനസിലായില്ല..

ഒരു പെൺകുട്ടിക്കടുത്തേയ്ക്ക് വന്ന് രാമചന്ദ്രൻ പറഞ്ഞു..

“ഇവർ രണ്ടാളും നീ ആശുപത്രിയിലായിരുന്നപ്പോൾ അവിടെ വന്നവരായിരുന്നു.. നിന്റെ അവസ്ഥയെക്കുറിച്ചറിഞ്ഞപ്പോൾ ഞാനാണ് ഇവരെ രണ്ടാളെയും സമാധാനിപ്പിച്ച് പറഞ്ഞയച്ചത്..”

പൃഥി രണ്ടാളെയും നോക്കി.

രാമചന്ദ്രൻ അവന് അവരെ പരിചയപ്പെടുത്തി.

“ഇത് സെലിൻ, നിനക്ക് ഇവളെ ഇഷ്ടമായിരുന്നെന്നും പ്രണയാഭ്യാർത്ഥന നടത്തിയെന്നും നിന്നോട് പ്രണയം തുറന്നു പറഞ്ഞ അന്നാണ് നിനക്ക് അപകടം പറ്റി ആശുപത്രിയിലായതെന്ന് എന്നൊക്കെയാണ് ഇവൾ പറയുന്നത്.. മോന് ഇവളെ ഓർമയുണ്ടോ? നമ്മുടെ കമ്പനിയിലെ നിന്റെ PA ആയിരുന്നു..”

പൃഥി അവളുടെ മുഖത്തേയ്ക്ക് കുറേ നേരം നോക്കി. ശേഷം പറഞ്ഞു.

“എനിക്ക് ഓർക്കാൻ.. ഓർക്കാൻ കഴിയുന്നില്ല.. ഈ മുഖം ഞാൻ ആദ്യമായാണ്.....” അവൻ പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുൻപ് സെലിൻ വാ പൊത്തി കരയാൻ തുടങ്ങി..

അതുകണ്ട് അവൻ വല്ലാതെയായി.. രാമചന്ദ്രൻ സെലിനെ ആശ്വസിപ്പിച്ചു കൊണ്ട് അവിടെയുള്ള കസേരയിലിരുത്തി.

ശേഷം അവന് മറ്റേ പെൺകുട്ടിയെ പരിജയപ്പെടുത്തി.. അവൾ വിങ്ങിപൊട്ടാറായി നിൽക്കുന്ന പോലെ അവന് തോന്നി..

“ഇവൾ സ്വാതി, നിനക്ക് ഇവളെ ഇഷ്ടമായിരുന്നെന്നും പ്രണയാഭ്യാർത്ഥന നടത്തിയെന്നും നിന്നോട് പ്രണയം തുറന്നു പറഞ്ഞ അന്നാണ് നിനക്ക് അപകടം പറ്റി ആശുപത്രിയിലായതെന്ന് എന്നൊക്കെയാണ് ഇവൾ പറയുന്നത്..”

പൃഥി ചെവിയിലെ mechine ഒന്നുകൂടി നേരെയാക്കി.. ചോദിച്ചു.

“എഹ്.. എന്താ പറഞ്ഞേ..?” അവന്റെ മുഖത്ത് അത്ഭുതം കാണാം.. അപ്പോഴേക്കും സ്വാതി കരയാൻ തുടങ്ങിയിരുന്നു.. രാമചന്ദ്രൻ സ്വാതിയെ ആശ്വസിപ്പിച്ചു കൊണ്ട് അവനോട് ചോദിച്ചു..

“നിങ്ങൾ പ്രണയത്തിലായിരുന്നോ മോനേ...? നിനക്കിവളെ ഓർമയുണ്ടോ? നമ്മുടെ restaurent ലെ റിസപ്‌ഷണിസ്റ്റായിരുന്നു.. ഓർക്കാൻ കഴിയുന്നുണ്ടോ?”

അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി ഇല്ലെന്ന് തലയാട്ടി കൊണ്ട്.. പിറകിലേയ്ക്ക് അടിവെച്ചു.. ശേഷം അവിടെ നിന്നും വേഗത്തിൽ മുറിയിലേക്കോടി.. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ  വരുന്നുണ്ടായിരുന്നു..

ഇതെല്ലാം കണ്ട് മിഴി നനച്ച നീരാജ്ഞനെയും ആത്മികയെയും ആരും കണ്ടില്ല..!!

മുറിയിലെത്തി.. കിതച്ചു കൊണ്ട് പൃഥിയോർത്തു..

“ഒരാൾക്ക് രണ്ടുപേരെ ഒരേ സമയം പ്രണയിക്കാൻ എങ്ങനെ കഴിയും..?”

തുടരും...

വായിക്കുന്നവർ അഭിപ്രായം പറയണേ..

(പിന്നെയൊരു കാര്യം ഈ കഥ ഒരു സാമാന്യ യുക്തിയ്ക്ക് നിരക്കാത്ത ഒന്നായി പലർക്കും തോന്നാം.. ഇത് വെറും കഥയായി മാത്രം കാണുക...)

For any queries can contact me through Instagram @vichu_writer