Punarjani - 1 in Malayalam Love Stories by Athulya Chandrasekhar books and stories PDF | പുനർജ്ജനി - 1

Featured Books
  • छावां - भाग 2

    शिवराय द्वारा सन्धि का प्रस्ताव मिर्जाराज जयसिंह के पास भेजा...

  • Krick और Nakchadi - 3

     " एक बार स्कूल मे फन फेर हुआ था मतलब ऐसा मेला जिसमे सभी स्क...

  • पथरीले कंटीले रास्ते - 27

      पथरीले कंटीले रास्ते    27   27     जेल में दिन हर रोज लगभ...

  • I Hate Love - 10

    और फिर उसके बाद स्टडी रूम की तरफ जा अंश को डिनर करने को कहती...

  • मुक्त - भाग 7

                मुक्त ----(7)        उपन्यास की कहानी एक दवन्द म...

Categories
Share

പുനർജ്ജനി - 1

💖 പുനർജ്ജനി 💖

ഭാഗം - 0️⃣1️⃣


"" നന്ദൂ ... നന്ദൂട്ടി ... എഴുന്നേക്ക് മോളെ .....

അടുക്കളയിൽ നിന്നുള്ള അനുരാധയുടെ വിളി അവളെ ആ സ്വപ്നത്തിൽ നിന്നുണർത്തി..

"" 5 മിനിറ്റൂടെ അമ്മായി....

അതും പറഞ്ഞവൾ തിരിഞ്ഞു കിടന്നു ...... വീണ്ടും ആ സ്വപ്നം അവളെ തേടിയെത്തി ...

ദീപാലംകൃതമായ ക്ഷേത്രം ... ഇരുട്ട് വീണ് തുടങ്ങിയിരുന്നു ... ലക്ഷദ്വീപം കൊളുത്തുകൊണ്ടിരിക്കുന്ന ഒരു ദാവണിക്കാരി. . . പെട്ടന്നവളുടെ ദാവണിത്തുമ്പിലേക്ക് അഗ്നി പടർന്നു .... വിളക്ക് തെളിയിച്ചുകൊണ്ടിരുന്ന അവൾ അതറിഞ്ഞില്ല ..... അത് കണ്ട് കൊണ്ട് വന്ന അവൻ ആ തീ അണച്ചു .. അപ്പോൾ മാത്രമാണ് അവൾ അത് തിരിച്ചറിഞ്ഞത് .... ഒരു വാക്ക് പോലും പറയാതെ അയാൾ പിന്തിരിഞ്ഞു പോയി ....

"" നന്ദു നീ വരുന്നുണ്ടോ ......

"" ഈ അമ്മായി ....

അവൾ ഒരു മുഷിച്ചിലോടെ മൂരി നിവർത്തി എഴുന്നേറ്റു ....


"" എന്താ അമ്മായി....

"" ആ വന്നോ .. വിച്ചു കിടന്ന് തുള്ളുന്നുണ്ട്... നീ അമ്പലത്തിൽ പോണം എന്നോ വല്ലതും പറഞ്ഞായിരുന്നോ ...

"" ഈശ്വരാ ... ഞാൻ മറന്നു ... ഈ അമ്മായിക്ക് അത് ഓർമിപ്പിച്ചൂടായിരുന്നോ ... ആ ദുർവാസാവ് എന്നെ എന്ന് ഭസ്മമാക്കും ....

"" ദേ പെണ്ണേ ചട്ടുകം ആ എന്റെ കൈയ്യിൽ ഇരിക്കുന്നെ .... എത്ര വട്ടം വിളിച്ചു നിന്നെ ..

"" ഈ ... ഞാൻ പോയി കുളിക്കട്ടെ .... കുളിക്കണോ .. കുളിക്കാമോ ... കുളിക്കണമോ ...

"" വേണ്ടടി നിന്നെ പാളയിൽ കിടത്തി കുളിപ്പിച്ചു തരാം എന്തേ ....

"" ഈ അമ്മായിയുടെ ഒരു തമാശ ... ചാർളി ചാപ്ലിന്റെ മോള് ആണെന്ന വിചാരം ...

"" ഈ പെണ്ണിനെ കൊണ്ട് ....


"" അയ്യോ വേണ്ട ... ഞാൻ ഓടി ...

💖💚💖💚💖💚💖💚

"" എത്ര നേരം നോക്കി ഇരിക്കണം എന്റെ നന്ദു.... കേറങ്ങോട്ട് ....

"" ഉറക്കം പണ്ടേ എന്റെ വീക്നെസ് അല്ലെ വിച്ചുവെട്ട ....

"" വീക്ക് കിട്ടാത്തതിന്റെ കുഴപ്പമാ ....

""" ഈ വിച്ചുവേട്ടന് എന്നോട് എപ്പോഴും ദേഷ്യമ ... ഈ വിച്ചുവെട്ടൻ എന്താ ഇങ്ങനെ ...


"" ഈ വിച്ചുവേട്ടൻ ഇങ്ങനെ ആണ് ...

അവൻ അമർഷം അടക്കി അമ്പലത്തിലേക്ക് വണ്ടി പായിച്ചു...


💖💚💖💚💖💚💖💚


"" നീ എന്ത് വായിനോക്കി നിൽക്കുവാ നന്ദു ...

അവളുടെ തലയിൽ കൊട്ടി വിച്ചു ചോദിച്ചു ....


"" അങ്ങോട്ടേക്ക് നോക്കിക്കേ ..

അവിടെ ഒരു സ്ത്രീയുടെ സാരിയിൽ പറ്റിയ തീ അവരുടെ ഭർത്താവ് അണയ്ക്കുകയായിരുന്നു ...

അത് കണ്ട് എന്തൊക്കെയോ അവ്യക്ത ദൃശ്യങ്ങൾ അവളുടെ കണ്മുന്പിൽ തെളിഞ്ഞു ...


"" വല്ലോരേം വായിനോക്കി നിൽക്കാതെ നടക്കടി ...

"" വിച്ചുവേട്ട ഞാൻ കുളക്കടവിലേക്ക് പോയിട്ട് വരാം ...

"" പെട്ടന്ന് വരണം ...

"" മ് ...

💖💚💖💚💖💚💖💚

"" ഇതാരാ ഈ നീലത്താമര പറിച്ചു വച്ചത്.. ( നീല അമ്പൽ ) ആരായാലും എനിക്കെന്താ ... ഇത് പറിക്കാൻ അല്ലേ ഞാൻ വന്നേ .... ഇനി വല്ല ഭൂതവും ആണോ എന്റെ മനസ്സിലുള്ളത് മനസിലാക്കി ഈ പൂവ് പറിച്ചിവിടെ വച്ചത് ... പിന്നെ 21 ആം നൂറ്റാണ്ടിൽ അല്ലെ ഭൂതം ...

അവൾ ആ പൂവിനുള്ളിലേക്ക് നോക്കി .... തന്റെ കണ്മുന്പിൽ വ്യക്തത ഇല്ലാത്ത ദൃശ്യങ്ങൾ മിന്നി മഞ്ഞത്‌ അവൾ തിരിച്ചറിഞ്ഞു ...


കുളപ്പടവിൽ ഇരുന്ന് വെള്ളത്തിൽ കാലിട്ട് കളിക്കുന്ന പെണ്കുട്ടി .... അവളുടെ കാലുകളിൽ മീനുകൾ ചുംബിക്കുന്നുണ്ട് ... അവളുടെ അടുത്തേക്ക് എതിർ വശത്തുനിന്ന് 2 അമ്പലുകൾ കടിച്ചു പിടിച്ചു നീന്തുന്ന ഒരാൾ .... അയാൾ ആ പൂവ് അവൾക്ക് നൽകിയപ്പോൾ അവളുടെ ചുണ്ടുകൾ അവന്റെ നെറ്റിയിൽ മുദ്ര അർപ്പിച്ചു....

"" ഡി ..

ഗാംഭീര്യം ഉള്ള ശബ്ദം കേട്ടപ്പോൾ അവൾ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു...

"" നിന്നോട് ഞാൻ പറഞ്ഞിട്ടല്ലേ ഇങ്ങനെ ഉള്ള സാധനങ്ങൾ ഒന്നും വലിച്ചു പറിക്കരുതെന്ന്.... അവൾടെ ആമ്പലും മഞ്ചാടിയും മയിൽപ്പീലിയും ....

അവൻ അവളുടെ കൈയ്യിലെ പൂവ് കുളത്തിലേക്ക് വലിച്ചെറിഞ്ഞു .. അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി ... പോകുന്ന വഴിയിലും അവൾ അതിനെ നോക്കികൊണ്ടിരുന്നു.... ആ നീലത്താമര തെക്ക് വശത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു....

💖💚💖💚💖💚💖💚

"" മോനെ കിച്ചു .... എന്തായാലും നീ അന്യ ദേശത്തേക്ക് പോവ്വാ ... ഇന്ന് ആ അമ്പലത്തിലോട്ട് ഒന്ന് പോയിട്ട് വാ ...

രാവിലെ കഴിക്കാൻ വന്നിരുന്ന കിച്ചുവിനോട് 'അമ്മ പറഞ്ഞു ...

"" എന്റെ പൊന്നമ്മേ ... ഞാൻ ഗൽഫിലോട്ടോന്നുമല്ലല്ലോ പോകുന്നേ .. കൊല്ലത്തേക്ക് അല്ലെ .... അല്ലേലും ഈ കോഴിക്കോടും കൊല്ലവും തമ്മിൽ വല്ല്യ ദൂരമൊന്നുമില്ല എന്റെ അമ്മക്കിളി ....


"" ഒട്ടും ദൂരമില്ല.... എനിക്ക് നീ മാത്രേ ഉള്ളൂ .. അതെങ്ങനാ കൂട്ടിന് ഒരു പെണ്ണ് വേണമെന്ന് നിനക്കൂടെ തോന്നണ്ടെ ... ടാ .. കൊല്ലത്ത് നല്ല പെണ്പിള്ളാര് ഉണ്ടോന്ന് നോക്കണേ. ..

'" ആ ...

''" അമ്പലത്തിൽ പോവുമ്പോ സ്വയംവര പുഷ്‌പാഞ്ജലി നടത്താൻ മറക്കണ്ട ...


"" ഇല്ലേ ...


💖💚💖💚💖💚💖💚


"" കാശിനാഥൻ
പൂരുരുട്ടാതി

മംഗല്യയോഗം കാണുന്നുണ്ട് .. ഉടൻ ഉണ്ടാവും ... നൂറ്റാണ്ടുകൾക്ക് ശേഷമുള്ള പുനഃ സംഗമം....

"" മനസിലായില്ല ...

"" അധികം വൈകാതെ എല്ലാം മനസിലാവും ...

' ശെടാ തിരുമേനിക്ക് വട്ടായതാണോ .. അതോ എനിക്ക് വട്ടായതാണോ ... ആ എന്തായാലും കുളത്തിലെ മീനിന് തീറ്റ കൊടുത്തിട്ട് വരാം ... '

"" ഇതെന്താ ഇങ്ങനെ ... ഇവിടെ താമരയും വെള്ള ആമ്പലും അല്ലെ ഉള്ളു ... പിന്നെ ഈ വെള്ളത്തിൽ നീലത്താമര എങ്ങനെ വന്നു .... ആരേലും ഇട്ടതാണോ .. ആ എന്തായാലും കൊണ്ട് പോയേക്കാം ...

അവൻ ആ നീല താമര കൊണ്ട് പോകുന്നത് കണ്ട അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ....


💖💚💖💚💖💚💖💚

"" ഇതേവിടുന്നാടാ ഈ നീലത്താമര ....

"" കുളത്തിൽ കിടന്നയ..

"" അതിന് അവിടെ നീല ഇല്ലല്ലോ ... പിന്നെങ്ങനെ വന്നു ...

"" പറന്ന് .. അച്ചാർ ഒക്കെ എടുത്ത് വച്ചോ ...

"" ദോ ഇരിക്കുന്നു ..

"" ഞാൻ ബാഗ് എടുത്തിട്ട് വരാം ....

"" ഈ നീലത്താമരയും കൊണ്ട് പോവുന്നുണ്ടോ നീ ...

ബാഗ് pack ചെയ്തതിന്റെ കൂടെ നീലത്താമര വെക്കുന്ന അവനോട് അമ്മ ചോദിച്ചു. ..

"" ഇരിക്കട്ടെ.... ഒരു വഴിക്ക് പോവല്ലേ ... പിന്നെ അമ്മേടെ മരുമോള്ടെ ഞാൻ ഒന്ന് ആലോചിക്കട്ടെ ... നാളെ പോയി ആ തിരുമേനിയെ ഒന്ന് കണ്ടെക്ക് ... മംഗല്യ യോഗം ആയന്നോ മറ്റോ പറയുന്ന കേട്ടു ....

"" എന്റെ വിഘ്‌നേശ്വര .. നീ എന്റെ പ്രാർത്ഥന കേട്ടു ...


"" അപ്പൊ ശരി .. പോയിട്ട് വരാം ..

"" പതുക്കെ പോണേ ...

"" മ് ...

അവൻ അവിടുന്ന് പുറപ്പെട്ടു ... അവളുടെ അടുത്തേക്ക് .... വരാൻ പോകുന്നത് അറിയാതെ ആ അമ്മ ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ടിരുന്നു ...

💖💚💖💚💖💚💖💚

വായിച്ചവർ അഭിപ്രായം അറിയിക്കുമോ.. അതിന് അനുസരിച്ചു തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം.

With love,

രുദ്ര💞