Nameless Memory in Malayalam Moral Stories by BS Murthy books and stories PDF | സ്നേഹാഗ്നി: പ്രേമത്തിന്റെ നീണ്ട കഥ

Featured Books
  • स्वयंवधू - 31

    विनाशकारी जन्मदिन भाग 4दाहिने हाथ ज़ंजीर ने वो काली तरल महाश...

  • प्रेम और युद्ध - 5

    अध्याय 5: आर्या और अर्जुन की यात्रा में एक नए मोड़ की शुरुआत...

  • Krick और Nakchadi - 2

    " कहानी मे अब क्रिक और नकचडी की दोस्ती प्रेम मे बदल गई थी। क...

  • Devil I Hate You - 21

    जिसे सून मिहींर,,,,,,,,रूही को ऊपर से नीचे देखते हुए,,,,,अपन...

  • शोहरत का घमंड - 102

    अपनी मॉम की बाते सुन कर आर्यन को बहुत ही गुस्सा आता है और वो...

Categories
Share

സ്നേഹാഗ്നി: പ്രേമത്തിന്റെ നീണ്ട കഥ

സ്നേഹാഗ്നി: പ്രേമത്തിന്റെ നീണ്ട കഥ 


'എത്ര സുന്ദരിയാണവൾ!' രാജാ റാവു വീണ്ടും ചിന്തിച്ചു.  അതിശയിപ്പിക്കുന്നതല്ലെങ്കിലും അവളുടെ സൗന്ദര്യത്തിനൊരു വശ്യതയുണ്ട്.  എല്ലാത്തിലുമുപരി ഒരു ഗൃഹാതുരത്വമുണ്ട്.  അവളെ നല്ലൊരു ഭാര്യയായി വാർത്തെടുക്കാൻ എനിക്ക് കഴിയില്ലേ? അവളോട് ഒരു വിവാഹാഭ്യർത്ഥന നടത്തിയാലോ? കാഴ്ച്ചയിൽ ഒരേ ജാതിക്കാരാവാനാണ് വഴി.  അത് കാര്യങ്ങൾ എളുപ്പമാക്കും.  പക്ഷെ ഉപജാതിയോ? കണ്ടാൽ പുരോഗമനചിന്താഗതിക്കാരാണെന്നു     വിചാരിക്കാം.  പക്ഷെ കാഴ്ചകൾ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.  എന്നാലും വിവാഹം നടക്കാൻ ഗോത്രം രണ്ടാവണം. ബന്ധുക്കൾ തമ്മിൽ വിവാഹം അനുവദിക്കുന്ന നമ്മുടെ സംസ്കാരം സഗോത്ര വിവാഹം നിഷിദ്ധമാക്കുന്നു. എന്തൊരു വൈരുധ്യം!  അല്ലെങ്കിൽതന്നെ ഗോത്രത്തിൽ എന്തിരിക്കുന്നു?  വംശപാരമ്പര്യത്തിലധിഷ്ഠിതമായ ഒരവ്യക്തകാഴ്ചപ്പാടല്ലേയത്‌?  അതും ചില ഋഷിവര്യന്മാരുടെ അവ്യക്‌തമായ ഉത്ഭവത്തിൽനിന്നുയർന്നത്?  എന്തൊക്കെ സങ്കല്പങ്ങളാണ്?  എല്ലാവർക്കും അവരവരുടെ വിശ്വാസപ്രതേകതകളുണ്ട് .  എന്നാലും മറ്റുള്ളവരുടെ വിശ്വാസങ്ങളെ കളിയാക്കാൻ മടിക്കില്ല!  സംസ്കാരത്തിന്റെ ചില മുൻവിധികളോ മതത്തിൽനിന്നുരുത്തുരിഞ്ഞ തത്വങ്ങളോ അല്ലേ പരമ്പരാഗത ആചാരങ്ങൾ? 


'എന്തൊക്കെയായാലും അവൾ വശ്യയും സമര്തഥയുമാണ് ' അവന്റെചിന്തകൾ വീണ്ടും അവളിലേക്കുതിരിഞ്ഞു.  വിവാഹം കഴിക്കാൻ പറ്റിയ പെൺകുട്ടി. അവളുടെ രീതിയിൽ എന്നെയിഷ്ടമായ സ്ഥിതിക്ക് വിവാഹത്തിന് താല്പര്യക്കേടുണ്ടാവുമോ? അമ്മായിയുടെ സഹായം ഇതിനായി തേടിയാലോ? പക്ഷെ അവരെയെല്ലാം പറഞ്ഞു വശത്താക്കിയാലും ജാതകപ്പൊരുത്തം ഒരുപ്രശ്നമായിരുക്കും.  തന്റെ കണക്കുകൂട്ടലുകൾകൊണ്ട് ഏതെങ്കിലും ഒരു ജ്യോതിഷിക്കു  അത് തകിടം മറിക്കാം.  ജാതകത്തോടുള്ള ഈ പുതിയ ആസക്തി എത്രബന്ധങ്ങളാണ് മുളയിലേ നുള്ളുന്നതു്?  ഈ കടമ്പകൾ കടക്കാൻ സ്നേഹത്തിനുമാത്രമേ സാധിക്കൂ. 


സ്നേഹത്തിന്റെ ശക്‌തിയെപ്പറ്റിയുള്ള ചിന്തകൾ അവനെ പോയവർഷത്തെ ഒരു കണ്ടുമുട്ടലിലേക്കു നയിച്ചു. 'എന്തൊരു പെണ്ണായിരുന്നു അവൾ!'.  തീവണ്ടിയിലുണ്ടായ അവിശ്വസനീയമായ ആ സമാഗമത്തിലവന്റെ ചിന്തകൾ തട്ടിനിന്നു. 


ശീതകാലത്തിന്റെ തുടക്കത്തിൽ, ഖജുരാഹോയിലെ കൽക്ഷേത്രങ്ങളിലെ രതിവിഗ്രഹങ്ങളുടെ വാസ്തുവിദ്യ പഠിക്കാൻ അവൻ  പോയകാലം. ഒരാഴ്ചത്തെ വാസത്തിനു ശേഷം തന്റെ ഗവേഷണ പ്രബന്ധമവതരിപ്പിക്കാൻ, സട്നയിൽ നിന്നും ചെന്നൈലേക്കവൻ ഗംഗ-കാവേരി എക്സ്പ്രസ്സ് തീവണ്ടിയിൽ കയറി.  അടുത്തുണ്ടായിരുന്ന വികാരിയച്ചനുമായും തൊഴിലാളിനേതാവിനോടും സൗഹൃദം പങ്കുവെച്ചശേഷം നാലാൾക്കിരിക്കാവുന്ന തീവണ്ടിയിലെ ചെറുമുറിയിൽ രാത്രി വൈകുവോളം തന്റെ പ്രബന്ധത്തിന്റെ മിനുക്കുപണികളിലേർപ്പെട്ടു.   


അടുത്തപ്രഭാതത്തിൽ, തീവണ്ടി കടന്നുപോകുന്ന വിജനതയുടെ സൗന്ദര്യം ജനാലയിലൂടെ ആസ്വദിച്ചു അവൻ  കിടക്കുകയായിരുന്നു. ഏതാണ്ട് എട്ടുമണിക്ക്, ബൈബിൾ വായിച്ചിരുന്ന വികാരിയച്ചന് ഉപചാരം ചെയ്യാൻ രണ്ടു പെൺകുട്ടികളെത്തി.  അകത്തുകടന്നുനിന്ന അനാകർഷകക്കു പിന്നിലെ പെൺകുട്ടി ചാരനിറമുള്ള സാരിയിൽ വശ്യമനോഹാരിയായിരുന്നു.  കൂട്ടുകാരിയെക്കാൾ അല്പം പൊക്കവും ഇരുണ്ടനിറവുമുണ്ടായിരുന്ന അവൾ സാരിക്കുമേലെ കറുത്ത ഷോൾ ചുറ്റിയിരുന്നു.  ഏതാണ്ട് വടിവൊത്ത അവളുടെ ശരീരഘടനക്കൊരു വശ്യതയുണ്ടായിരുന്നു. ചുറ്റും നോക്കിയ അവളുടെ ദൃഷ്ടി, അവളെത്തന്നെ അതിശയത്തോടെ നോക്കുന്ന അവനിൽ പതിഞ്ഞു.  അവന്റെ കണ്ണുകളിൽ കണ്ട ആഗ്രഹം അവളുടെ മനസ്സിലും ഒരിളക്കമുണ്ടാക്കിയതായി അവനുതോന്നി.   


കൂട്ടുകാരി വികാരിയോട് സംസാരിക്കുമ്പോൾ, അവൾ  അവനെ ഇമവെട്ടാതെ നോക്കുന്നുണ്ടായിരുന്നു.   അവന്റെ ആരാധനനിറഞ്ഞ മിഴികൾ ഉൾക്കൊള്ളാൻ എന്നപോലെ അവളുടെമിഴികൾ വികസിച്ചു.  ഇടയ്ക്കു അവൾ  സംഭാഷണത്തിലേർപ്പെടുമ്പോൾ, അവനന്യമായ അവളുടെ മലയാളത്തിന്റെ ശാന്തമായ സ്വരം അവൻ നുകർന്നു.  


തൊഴിലാളി നേതാവ് തീവണ്ടിയിറങ്ങിയപ്പോൾ, ഉത്സാഹത്തോടെ പെൺകുട്ടികൾ ആ ഇരിപ്പിടം കയ്യടക്കി.  അവരുടെ പരസ്പരാകര്ഷണതയിൽ അവൾ മൗനത്തിലമർന്നപ്പോൾ, കൂട്ടുകാരി സംസാരം തുടർന്നുകൊണ്ടേയിരുന്നു.  തെല്ലിടനേരത്തിനു ശേഷം കൂട്ടുകാരി പോകാനൊരുങ്ങുമ്പോൾ, ആ മോഹിനിയും അറിയാതെ എഴുനേറ്റു. എന്നാൽ പരിസരബോധം വീണ്ടെടുത്ത അവൾ നിമിഷങ്ങളുടെ മധുരം നുകരാൻ വീണ്ടും അവിടെ ഇരിപ്പുറപ്പിച്ചു. 


എതിരെയുള്ള ഇരിപ്പിടത്തിൽനിന്നു വികാരിയച്ചനോട് സംസാരിക്കാൻ അവൾ അവരുടെയിടയിലേക്കു സ്ഥാനം മാറി.  അവളുടെ സാമീപ്യവും ഇരുപ്പും അവന്റെ ആത്‌മാവിൽ കുളിരുകോരി.  അവളെ തൊടാൻ അവന്റെ കൈകൾ വെമ്പി.  സാരിമറയ്ക്കാത്ത  അവളുടെ ഉദാരഭാഗത്തവൻ വിരലോടിച്ചു.  അവന്റെ സ്പർശം അവളുടെ ശരീരത്തിൽ ഇളംചൂടായി പടർന്നവളുടെ ആത്‌മാവിന് സാന്ത്വനം പകർന്നു.  അവളറിയാതെ ആ സ്പർശത്തിനായി അവളുടെ ശരീരം കൂടുതലടുത്തു.  അതിൽനിന്നു ഉത്തേജിതനായി അവന്റെ വിരലുകൾ അവളുടെ സത്തയുടെ ചെറുകുന്നുകളെന്നവണ്ണം,  ആർത്തിയോടെ അവളുടെ നിതംബങ്ങളിൽ പരതി.  അവളുടെ ഹൃദയത്തിലേക്കടുക്കാനെന്നവണ്ണം ഷോളിനടിയിലൂടെ  അവന്റെ കൈകൾ അവളുടെ മാറിടങ്ങൾ തേടി.  അവയുടെ സ്പന്ദനമറിഞ്ഞപ്പോഴേക്കും അവൾ തിരിയുകയും കയ്യിലിരുന്ന പുസ്‌തക്കം നിലത്തുവീഴുകയും ചെയ്തു.  വികാരിയച്ചന്റെ ശ്രദ്ധ അവരിലേക്കു തിരിഞ്ഞു.  


ചോദ്യങ്ങൾ തടയാനായി ക്രിസ്തുമതത്തിന്റെ വളർച്ചയെക്കുറിച്ചു ഗിബ്ബണിന്റെ വീക്ഷണങ്ങൾ അവൻ ചർച്ചക്കായി നിരത്തി.  വിഷയത്തിന്റെ താത്പര്യത്തിൽ അവൾക്കു നേരെ ചോദ്യങ്ങൾ ഉണ്ടായില്ല.  വികാരിയച്ചന്റെ ശ്രദ്ധ ഇഷ്ടവിഷയത്തിലേക്കു തിരിച്ചുവിട്ടിട്ടു അവൻ അവളുടെ മനസ്സളക്കാൻ ശ്രമിച്ചു.  അവളുടെ മുഖത്തു നീലവർണ്ണം പരക്കുമ്പോൾ  കൈകൾ വിയർപ്പു പൊടിഞ്ഞിരുന്നു.  ഭീതിയുടെ കാരണം താനാണെന്നു മനസ്സിലാക്കിയ അവൻ സ്വയം ശപിച്ചു. തന്റെ നോട്ടുപുസ്തകം അവൻ കൈയിലെടുത്തു അതിലവർ മാപ്പെഴുതി അവളെ കാണിച്ചു. ആ മനസ്സ് ഈ അവസ്ഥയിലും കണ്ടെന്നവണ്ണം നോക്കിയിട്ടു പിന്നീടവനെ ഗൗനിക്കാൻ കൂട്ടാക്കിയില്ല. 


താമസിയാതെ അവൾ പോയി.  അവളുടെ പിന്നാലെ പോയി തന്റെ അതിക്രമത്തിന് മാപ്പുപറയാൻ, കുറ്റബോധവും സംഭ്രമവും അവനെ അനുവദിച്ചില്ല. മനസ്സൊന്നടങ്ങിയപ്പോൾ അവൻ അവളെത്തിരഞ്ഞു തീവണ്ടിയുടെ ഇടനാഴിയിലൂടെ നടന്നു.  പക്ഷെ നടുക്കം മാറാത്ത അവളുടെ ഇരിപ്പു അവന്റെ ഹൃദയത്തെ ദുഃഖത്തിലാഴ്ത്തി.  അവളെ ആശ്വസിപ്പിക്കാനുള്ള അവന്റെ സാന്ത്വന ശ്രമങ്ങൾക്ക് ശേഷവും അവളുടെ ഇരിപ്പു കണ്ടവന് ഈർഷ്യയൂറി. അവളുടെ നിർവേദഭാവം അവന്റെ മനസ്സ് മടുപ്പിച്ചു.  ദുഖാർത്ഥനായവന്, അവരുടെ ഈ വ്യഥമാറ്റാൻ സ്നേഹത്തിനു കഴിയുമെന്നും ആത്‌മാവിന്റെ നൊമ്പരം മാറ്റാൻ ആലിംഗനത്തിനു മാത്രമേ കഴിയൂ എന്നും തോന്നി.  പക്ഷെ അവളെ എങ്ങനെ പറഞ്ഞു സമ്മതിപ്പിക്കും? പ്രേമപരമായ ഒരാലിംഗനത്തിനു പ്രേരിപ്പിക്കാൻ സ്വകാര്യത എവിടെ?  


തന്റെ തുറന്ന പെരുമാറ്റം കൊണ്ട് കൂടുതൽ നാണക്കേടുണ്ടാക്കണ്ടന്നു കരുതി  അവൻ മെല്ലെ ഇടനാഴിയിലേക്കിറങ്ങി അവൾ കാണാനായി നടന്നു. പ്രതികരണമൊന്നും കാണാഞ്ഞതിനാൽ മനസ്സ് മാറ്റാൻ അവളുടെ സമീപത്തവൻ നിലയുറപ്പിച്ചു.  ഏറെ നേരത്തിനുശേഷം അവന്റെ ശരീരഭാഷയോടു പ്രതീകരണമെന്നപോലെ എല്ലാം കഴിഞ്ഞെന്ന പോലെ നിർവേദഭാവത്തിൽ അവനെ നോക്കി.  തന്റെ സാന്നിധ്യംകൊണ്ട് അവൾക്കു കൂടുതൽ വേദനയുണ്ടാക്കാതിരിക്കാൻ, ഭാരിച്ച ഹൃദയവുമായി അവൻ വിടവാങ്ങി. 


തീവണ്ടി മുറിയിൽ തിരിച്ചെത്തിയ അവൻ അവളെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയിരുന്നു.  തന്റെ മോശപ്രവർത്തി ശപിക്കുന്നതിനൊപ്പും അവളുടെ മാപ്പിനായി അവന്റെ ഹൃദയം കൊതിച്ചു.  അവന്റെ പശ്ചാത്താപം സ്നേഹത്തെ പരിപോഷിപ്പിച്ചപ്പോഴും  അവന്റെ ഹൃദയം തേങ്ങി.  അവളെ കൂടുതൽ വേദനിപ്പിക്കുമെന്ന ഭയത്താൽ അവൻ അവളെ കാണാൻ പോകാൻ ധൈര്യപ്പെട്ടില്ല. അങ്ങനെ അവളുടെ  വേദനയും യാത്രയും എവിടെ അവസാനിച്ചെന്ന് അറിയാതെ അതവസാനിച്ചു.  പക്ഷെ ആഴ്ചകളോളം അതവനെ അലട്ടിക്കൊണ്ടേയിരുന്നു. 


'ആദ്യാനുരാഗത്തിൽ നിന്നുരുത്തുരിഞ്ഞതായിരുന്നില്ലേ ആ പരസ്പരസ്നേഹത്തെപ്പറ്റിയുള്ള ബോധം?' അവൻ ചിന്തിച്ചു.  അത് നിഷേധിക്കാനാവില്ല.  വിവാഹാഭ്യർത്ഥനക്കു മുൻപേ സൗഹൃദം സ്ഥാപിച്ചിരുന്നെങ്കിൽ, അവൾ തീർച്ചയായും തന്നെ നിരാകരിക്കുമായിരുന്നില്ല.  ഇപ്പോഴെക്കും ആദ്യസന്താനത്തിന്റെ വരവിനു സമയമായേനെ. ആർക്കറിയാം? 


'എവിടെയാണ് താളം പിഴച്ചതു?' അവൻ നഷ്ടബോധത്തോടെ വീണ്ടും ആലോചിച്ചു. സ്വബോധം നഷ്ടപ്പെട്ട് അവളോട് അപമര്യാദയായി പെരുമാറി. അവളുടെ ശരീരത്തിൽ സ്പർശിക്കാൻ തന്നെ എന്താണ് പ്രേരിപ്പിച്ചതു?  അതെന്റെ മാംസദാഹമായിരുന്നോ അതോ സ്നേഹത്തിനുവേണ്ടിയുള്ള ത്വരയോ?  അവളെ പ്രാപിക്കാനുള്ള  ആത്മാവിന്റെ ദാഹമായിരുന്നതെല്ലാം തുടങ്ങിവെച്ചതെന്നു ഞാനറിയുന്നു.  എല്ലാം നീരസത്തിൽ അവസാനിക്കുന്നതുവരെ സ്നേഹത്തിന്റെ പാട്ടുപാതയിൽ നാം വിഹരിച്ചില്ലേ?  അവളുടെ മാറിടം തൊടാനുള്ളവ്യഗ്രതയരിരുന്നു അവളുടെഹൃദയം എനിക്കുനേരെ കൊട്ടിയടക്കാൻകാരണമായതു.  ചിലപ്പോൾ അവളുടെ ഹൃദയത്തിന്റെ മിടിപ്പുകൾ സ്നേഹത്തിന്റെ താളവുമായി മേളിക്കുന്നതറിയാൻ ഞാൻ നിര്ബന്ധിതനായതാവാം. ഒരു സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പതനം! ഒരു നിർവൃതിയുടെ തുടക്കത്തിന് നിന്ദ്യമായ അന്ത്യം! 


എത്രചിന്തിച്ചിട്ടും ചോദ്യങ്ങൾക്കുള്ള ഉത്തരം അവനുകിട്ടിയില്ല.  പക്ഷെ എപ്പോളോർത്താലും അവൻ നിരാശയിലാണ്ടു.  അവൾ ക്ഷമിച്ചിരുന്നെങ്കിൽ രണ്ടാൾക്കും എത്ര ആനന്ദകരമായേനേ.  എന്റെ ഹര്ഷോന്മാദം കണ്ടു അവൾ ആനന്ദം കൊണ്ട്‌ ഉന്മത്തയായെങ്കിൽ അത് നമ്മുടെ പ്രേമത്തിന്റെ വിജയമായേനേ.  പക്ഷെ അത് സംഭവിച്ചില്ല.  ഒരു സുന്ദരമായ പ്രേമകഥയാവേണ്ടതു വിനാശത്തിലാവസാനിച്ചു. 


'അവളുടെ പേരെന്തായിരുന്നിരിക്കും?' അവൻ പലപ്പോഴും ആലോചിച്ചു. ഞാനനുഭവിച്ച ഏറ്റവും തീക്ഷണമായ പ്രേമനുഭവം എന്നും പേരില്ലാത്ത ഒരോർമ്മയായി അവശേഷിക്കും! 


'എന്തുകൊണ്ടവൾക്കൊരു പേരുകൊടുത്തുകൂടാ?' അവൻ ചിന്തിച്ചു.  എന്തുകൊണ്ട് അവളെ സ്വപ്ന എന്ന് വിളിച്ചുകൂടാ? 


ഏറ്റവും സുന്ദരമായ പേരുപോലും പക്ഷെ അവനു തൃപ്തി കൊടുത്തില്ല. കാരണം ആ പ്രേമഗാനത്തിനു അവൾ സ്വരംപകർന്നിരുന്നില്ല.