The lust of the female in Malayalam Women Focused by Ridhina V R books and stories PDF | പെണ്ണിൻ്റെ കൊതി

Featured Books
  • ભાગવત રહસ્ય - 158

    ભાગવત રહસ્ય-૧૫૮   એક વખત મહારાષ્ટ્રમાં સંતો ની મંડળી એકઠી થય...

  • નિતુ - પ્રકરણ 68

    નિતુ : ૬૮ (નવીન)નિતુની અણનમ આંખો એને ઘૂરી ઘૂરીને જોઈ રહી હતી...

  • ઉર્મિલા - ભાગ 10

    દરવાજા પર પ્રાચીન ભાષામાં ખોદાયેલા શબ્દો "મૂકી દેવું એ જ મુક...

  • આસપાસની વાતો ખાસ - 11

    10. હિતેચ્છુ “અરે સાહેબ,  હું તો તમારો  મિત્ર અને હિતેચ્છુ છ...

  • છેલ્લો દિવસ

    અંગ્રેજી કૅલેન્ડર પ્રમાણે આજે વર્ષનો છેલ્લો દિવસ છે. આવતીકાલ...

Categories
Share

പെണ്ണിൻ്റെ കൊതി

ജനനവും അറിഞ്ഞില്ല ,

പ്രയാണവും അറിഞ്ഞില്ല ,

വീണു പോയൊരു

മരണവും അറിഞ്ഞില്ല എന്നെ .

ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ

ജീവിക്കണം ഞാനായി തന്നെ .

ജനിച്ച നാളിൽ തന്നെ

എന്നെ എന്നിൽ നിന്നു വേർപ്പെടുത്തി

ഞാനെന്നെ കണ്ടെത്തിയതോ -

എൻ്റെ അന്ത്യ ദിനത്തിൽ .

തിരിച്ചറിയാൻ വൈകിയതല്ല

അറിയിക്കാൻ ആരുമേ

എന്നടുക്കൽ കണ്ടില്ല .

ആരെയും എത്താനനുവദിച്ചില്ല ആരെക്കെയോ .

എന്നെ ഞാനാക്കാതിരുന്നത്

രണ്ടു വാക്കിൻ്റെ വൈരുധ്യം .

കല്ലാണ് പെണ്ണെന്നോരെഴുത്ത് .

അങ്ങനെ ഏറെ എഴുത്തുകൾ

ആരാണെഴുതിയതെന്നു പോലുമറിയാത്ത എഴുത്തുകൾ .

ഏതോ സത്യമാദ്യമേ മറച്ചു വച്ചതുകൊണ്ട്

ഞാനും കരുതി പെണ്ണ് കല്ലെന്ന് .

വിശ്വസിച്ചുപോയി ആ അസത്യം .

കല്ലിനെ പാകത്തിനൊത്തുടക്കാം

കല്ലിനെ ചേറിൽ വലിച്ചെറിയാം

കല്ലിനെ പന്തയത്തിൽ കരുവാക്കി കളിക്കാം

എന്നാൽ സത്യമോ ഞാനൊരു കല്ലല്ലെന്നതല്ലെ

കല്ലെന്ന് കബളിപ്പിച്ച് കല്ലായിരുത്തിയ

ഇത്തിരി പേരുടെ കഥ പറയാം .

കഥകളാണവരുടെ ജീവിതം .

കഥയില്ലാത്ത കനൽ പരപ്പ് .

കല്ലാക്കി പെണ്ണിനെ പട്ടിലും ചുറ്റി

അകതളത്തിലോട്ടിട്ടൊരു ലോകം .

അവൾ പുറത്തിറങ്ങിയാൽ ലോകനാശമാണ് വിധിയത്രേ

അതുകേട്ട് പേടിച്ചകത്തിരുന്നാ ജീവി .

അകത്തിരുന്നത് കല്ലിൻ്റെ വിധിയല്ലെ

ജീവനില്ലാത്ത കല്ലിൻ്റെ വിധിയല്ലെ .

ഒരു ജീവിതമൊന്നുമല്ലല്ലോ

തീരുന്നതെന്ന് സമാധാനിച്ച ഒരുകൂട്ടം മഹാന്മാർ

അവർ ജീവിച്ചത് എനിക്കൊപ്പമാണ്

ജീവിക്കുന്നത് നിങ്ങൾക്കൊപ്പവും .

ഇനി മറ്റൊരു കഥ ...

ആരോയുടച്ച് ആരുടയോ ഇഷ്ടത്തിനുടച്ച്

ചായവും പൂശീ അങ്ങാടിയിലെത്തിയൊരു

കല്ലിൻ്റെ കഥ .

കൊത്തി പാകപ്പെടുത്തിയപ്പോളെല്ലാം

കല്ലെന്നു വിശ്വസിച്ചതു കൊണ്ട്

ഒരടി നീങ്ങിയില്ലവൾ മുന്നോട്ട് .

വീണ്ടും വേദന സഹിച്ചത്

അവളുടെ മാത്രം വിധി .

കല്ലിൽ ചേല് നിനക്കെന്നോതി

ഉടഞ്ഞ് തരിയായി പൊലിഞ്ഞ

മറ്റൊരു കഥയായ ജീവനും

നിനക്കു മുന്നിലാണ് .

കല്ലൊരാളെറിഞ്ഞാലേ മുന്നോട്ടു പോകു

സ്വയം ചലിക്കാൻ കഴിയാത്ത

വിധി കല്ലിനു മാത്രം , പെണ്ണിനല്ല .

കല്ലിൻ്റെ വിധി മാറ്റാൻ കഴിയുന്ന

ശിൽപി ഉടചൊരു മേനി കൊടുക്കട്ടെ കല്ലിന് .

കല്ലിനല്ലെ പുതുമേനി വേണ്ടത്

പെണ്ണിനു വേണോ അവളെ ചലിപ്പിക്കാൻ ഒരു ശിൽപിയെ .

സത്യമിതാണ് പെണ്ണൊരു കല്ലല്ല

പെണ്ണിനെ കല്ലാക്കണ്ട

ഇനിയെങ്കിലും കല്ലുപോലൊരു

പെണ്ണീ ഉലകിൽ ഇല്ലാതിരിക്കട്ടെ .

ഞാൻ മരിക്കുന്നു കല്ലായി ജീവിച്ച്

കല്ലായല്ല മരിക്കുന്നത്

ഇനിയൊരു ജന്മമുണ്ടെങ്കിൽ

പെണ്ണായി തങ്ങണം ഈ ഉലകിൽ .

കല്ലായി ജീവിച്ച പെണ്ണിൻ്റെ കൊതിയാണത് .

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു മാറേണ്ടത് മനുഷ്യരല്ല

മനുഷ്യൻ്റെ ചിന്തകളാണ്.

ഞാൻ ഈ രചനയിലൂടെ പറയാൻ ശ്രമിച്ചത് ചിന്തകളുടെ പുരോഗമനത്തിന് ഉതകട്ടെ.

-നന്ദി .