golden clouds in Malayalam Fiction Stories by Ridhina V R books and stories PDF | സുവർണ്ണ മേഘങ്ങൾ

Featured Books
  • You Are My Choice - 40

    आकाश श्रेया के बेड के पास एक डेस्क पे बैठा। "यू शुड रेस्ट। ह...

  • True Love

    Hello everyone this is a short story so, please give me rati...

  • मुक्त - भाग 3

    --------मुक्त -----(3)        खुशक हवा का चलना शुरू था... आज...

  • Krick और Nakchadi - 1

    ये एक ऐसी प्रेम कहानी है जो साथ, समर्पण और त्याग की मसाल काय...

  • आई कैन सी यू - 51

    कहानी में अब तक हम ने देखा के रोवन लूसी को अस्पताल ले गया था...

Categories
Share

സുവർണ്ണ മേഘങ്ങൾ

ജീവിതത്തിൽ ഏറെ യാതനകൾ അവൾ അനുഭവിച്ചു.ഈ ലോകത്തിനു മുന്നിൽ എല്ലാം നഷ്ടപ്പെട്ട് കഴുകൻമാരുടെ പിച്ചിചീന്തലിൽ ഇരയായി തീർന്നപ്പോൾ അവൾക്ക് അവളുടെ കുടുംബം നഷ്ടപ്പെട്ടു.സ്വപ്നങ്ങൾ നിലച്ചു.എല്ലാം നഷ്ടപ്പെട്ടിട്ടും അവൾക്ക് ഇപ്പോൾ ജീവിക്കാൻ ആകെയുള്ള പ്രതീക്ഷ അവനാണ് കടുത്ത വേദനകളടക്കിപിടിച്ച് അവളുടെ തെറ്റിൽ നിന്നു ലഭിച്ച സമ്മാനം.ആ കൈക്കുഞ്ഞുമായി അവൾ ആ സദനകേന്ദ്രത്തിലേക്ക് എത്തി. ഇനി കാലം അവൾക്ക് എന്താണ് കരുതി വച്ചിരിക്കുന്നതെന്നറിയില്ല. ആ കിളിവീട് ആ അമ്മയെയും മകനെയും ഏറെ കരുതലുകളോടെയും സ്നേഹത്തോടെയും സ്വീകരിച്ചു.എല്ലാം ഒരു നേരം നഷ്ടപ്പെട്ട ആ അമ്മയുടെ ലക്ഷ്യവും സ്വപ്നവും എല്ലാം അവനാണ് ആ കുഞ്ഞിക്കണ്ണൻ.അവർ അവനെ വിജയ് എന്ന് വിളിച്ചു.ആ അമ്മ വിശ്വസിക്കുന്നു അവൻ എൻറ്റെ വിജയമാണെന്ന്.ആ കിളിവീട്ടിലെ അമ്മമാരുടെ പുഞ്ചിരിയാണവൻ.വൃന്ദാവനത്തിലെ കണ്ണനെ പോലെ വിജയ് ഇപ്പോൾ കിളിവീട്ടിലെ കണ്ണനാണ്.അവനാണിപ്പോ ആ കിളിവീടിൻറ്റെ രക്ഷകൻ

പല ട്രസ്റ്റുകളുടെയും മറ്റും ആനുകൂല്യത്തിൽ ആ അമ്മക്ക് കണ്ണന് ഉയർന്ന വിദ്യഭ്യാസം നൽകാൻ കഴിഞ്ഞു.എന്തിരുന്നാലും അച്ഛനാരെന്നറിയാതെ സമൂഹത്തിൽ വളർന്നു വരുന്ന ഒരു കുഞ്ഞിൻറ്റെ അവസ്ഥ പറയേണ്ടതില്ലല്ലോ. അതെ അവൻ ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുമ്പോളും മറ്റുള്ളവരുടെ മുന്നിൽ തോൽവി ഏറ്റു വാങ്ങാത്തവനായിരുന്നിട്ടും അവൻ ആരെയും അറിയിക്കാതെ ഒരു പ്രതികാരം ദാഹം കൊണ്ടു നടക്കുന്നുണ്ടായിരുന്നു.ഉയർന്ന ജോലി നേടി വീടു വച്ചു.അമ്മക്ക് വേണ്ടിയായിരുന്നു അവൻ ജീവിച്ചിരുന്നത്.ഇപ്പോൾ അമ്മയോടൊപ്പം അമ്മയെ തള്ളി പറഞ്ഞ ,വീട്ടിൽ നിന്ന് പുറത്താക്കിയ നാട്ടുക്കാരും വീട്ടുക്കാരും എല്ലാം ഉണ്ട്.പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണല്ലൊ. ഈ കഥയിലെ നായകൻ അവനാണ് വിജയ്.

ഇനി ഞാൻ പറയാൻ പോകുന്നത് അവളുടെ കഥയാണ് അല്ല അവരുടെ കഥ.ഹൃദ്യയുടെയും ദിവ്യയുടെയും കഥ.അവർ തമ്മിൽ രക്തബന്ധം ഉണ്ടായിരുന്നില്ല.എങ്കിൽ ചില ബന്ധങ്ങൾ ഉണ്ട് താനും.ആത്മബന്ധം എന്നൊക്കെ വേണമെങ്കിൽ പറയാം.അവർ ജനിച്ചത് ഒരേ സ്ഥലത്തല്ല.ഒന്നിച്ചായിരുന്നില്ല അവർ വളർന്നത്.ഒരേ ക്ലസ്സിലിരുന്ന് അവർ പഠിച്ചിട്ടില്ല.ഒരു യാത്രക്കിടയിലാണ് അവർ കണ്ടുമുട്ടുന്നത് ഇരുവരും യാത്ര തുടങ്ങിയത് ഒന്നിച്ചായിരുന്നില്ല,പക്ഷെ ആ യാത്ര അവസാനിക്കുന്നതിന് മുന്പ് അപ്രതിക്ഷിതമായി എന്നാൽ ആരോ മുൻക്കൂട്ടി നിശ്ചയിച്ചതു പോലെ ഒരേ ലക്ഷ്യത്തിലേക്ക് അവർ എത്തി ചേർന്നു.ആര്,എന്ത്,എവിടെ നിന്ന്,എന്നെല്ലാം ഉള്ള തുച്ഛമായ കാര്യകാരണങ്ങളൊന്നും അവരെ അടുപ്പിക്കുന്നതിൽ തടസ്സം നിന്നില്ല.അവർക്ക് കടലിലേക്ക് ഒഴുകിയടുക്കാറായ പുഴയുടെ പ്രായമായിരുന്നു. പാറകല്ലുകളിൽ, വെള്ളാരം കല്ലുകളിൽ തട്ടിതഴുകി, ജീവിതം പാതിവഴിയിൽ പൊലിഞ്ഞ മരതടികളിൽ ചിലതിനെ കരക്കടുപ്പിച്ചും ചിലതിനെ കൂടെ കൂട്ടിയും അനന്തമായ സാഗരത്തിലേക്ക് ലയിക്കാൻ വഴി തേടി നിൽക്കുന്ന നദികളുടെ പ്രായം.ദിവ്യ അവളുടെ കുടുംബാംഗങ്ങൾക്കൊപ്പം ചരിത്രവും വിശ്വാസവും കുടിക്കൊള്ളുന്ന രാമേശ്വവരത്തേക്കുള്ള തീർത്ഥടന യാത്രയിലാണ്.എന്നാൽ ഭഗവാനെ കാണുന്നതിന് മുമ്പ് അവൾ ഹൃദ്യയെ കണ്ടു. ഹൃദ്യ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല ദിവ്യയുടെ അമ്മ അവളെ മുന്നോട്ട് തള്ളി മാറ്റിയപ്പോൾ അവൾ മറിഞ്ഞുവീണത് അടഞ്ഞുകിടന്ന വഴിക്കൊടുവിലെ വിശാലതയിലേക്കാണെന്ന്.

ഇത് ഒരു തുടക്കമാണ്.പ്രകൃതിയിലെ ജീവജാലങ്ങൾ പരസ്പര പൂരകങ്ങൾ ആകുന്നു,പുൽചാടി പുല്ല് തിന്നുമ്പോൾ മണ്ണിന് വേരിനെ നഷ്ടമാകുന്നു.ആ നഷ്ടങ്ങളിൽ നിന്നാണ് പുതിയ പുൽനാമ്പുകളുണ്ടാകുന്നത്.അവരുടെ ജീവിതത്തിലും അതെ വിധിവിസ്മയം തന്നെ സംഭവിച്ചു.ഹൃദ്യക്ക് നേരെ പാഞ്ഞെത്തിയ ലോറി, എന്നാൽ വിധി ദിവ്യയെ അനാഥയാക്കിയിരുന്നു.ആ അനാഥത്വത്തിൽ നിന്നാണ് മറ്റൊരു മാതൃ ജീവൻ ഉയർത്തെഴുന്നേറ്റത്.ഇനി കഥ അവിടെയാണ് ദിവ്യയുടെ അമ്മയുടെ അവസാന ശ്വാസവും നിലച്ചിടത്ത്.അവിടെ ചില നാടകിയരംഗങ്ങളായിരുന്നു അരങ്ങേറിയിരുന്നത്.

ദിവ്യ രാമേശ്വരത്തേക്ക് യാത്ര തിരിച്ചത് അമ്മയുടെ ആഗ്രഹ സാക്ഷൽകരത്തിനു വേണ്ടി ആയിരുന്നെങ്കിൽ ഹൃദ്യക്കത് ഒരു വരദാനംതേടിയുള്ള യാത്രയായിരുന്നു. ദൈവമൊ വിധിയൊ ഹൃദ്യക്ക് ഒരു വരദാനം നൽകി.എന്തായിരുന്നു അതെന്നൊ അവളുടെ അമ്മയുടെ ജീവൻ.ദിവ്യയുടെ അമ്മയുടെ ശ്വാസം നിലച്ചിട്ടും ആ ഹൃദയസ്പന്ദനം നിലച്ചില്ല.അത് വിണ്ടും തുടിച്ചുക്കൊണ്ടിരുന്നു ഒരമ്മ വാൽസല്യത്തോടുകൂടി തന്നെ.ഹൃദ്യക്ക് കിട്ടിയ വരദാനം അതായിരുന്നു,നഷ്ടപ്പെട്ടു പോകുമായിരുന്ന അമ്മ വാൽസല്യം.ദിവ്യയുടെ അമ്മയുടെ ഹൃദയമിടിച്ച് കൊണ്ടിരുന്നു, ഹൃദ്യയുടെ അമ്മയിലൂടെ.

ഹൃദ്യക്ക് ദിവ്യയോട് കടപ്പാടുകൾ ഏറെയാണ്.ഹൃദ്യയെ മരണത്തിൽ നിന്ന് അവർ തള്ളി മാറ്റി,അവളുടെ അമ്മയെ മരണത്തിൽ നിന്ന് കൈ പിടിച്ചുയർത്താനും അവരുടെ ജീവിതം തന്നെ വേണ്ടി വന്നു.ദിവ്യയുടെ അമ്മയുടേത്.ആ അമ്മയുടെ ചിത എരിഞ്ഞടങ്ങുന്നതിനു മുൻപ് ദിവ്യയുടെ അടുത്ത് അവൾ എത്തി, ഹൃദ്യ.ദിവ്യക്കും അവളുടെ കുഞ്ഞനിയനും ഇനിയൊരു കൂട്ട് ആരാണ്. ദിവ്യയുടെ ദുഃഖത്തിൽ താങ്ങായി ഒരു സഹോദരിയെ പോലെ, ജീവിക്കാൻ കരുത്തേക്കുന്ന ഒരു നല്ല സുഹൃത്തായി ഹൃദ്യ മാറി.ബന്ധുക്കളുടെയും മറ്റും സഹായത്തോടുക്കൂടി അമ്മയില്ലാത്ത വീട്ടിൽ അനിയനോടൊപ്പം വിധിയെ പഴിക്കാതെ ജീവിതം ഇനിയും ബാക്കി എന്ന സത്യം മനസ്സിലാക്കി ജീവിക്കുകയാണവൾ.അവൾക്ക് കരുതലായി ഇപ്പോൾ ഒരു കുടുംബം കൂടി.ഹൃത്യയുടെ കുടുംബം. അവിചാരിതമെന്നൊ അപ്രതിക്ഷിതമെന്നോണം ദിവ്യയും ഹൃദ്യയും ഒരേ സ്ഥാപനത്തിൽ സഹപ്രവർത്തകരായി.

ഇനിയുള്ള നാളുകൾ സൌഹൃദത്തിൻറ്റെയും പ്രണയത്തിൻറ്റെയും സഹനത്തിൻറ്റെതുമാണ്.

യഥാർത്ഥ പ്രണയം എങ്ങനെയുള്ളതാണ് സ്വാർത്ഥമാണോ നിസ്വാർത്ഥമാണോ.അവളുടെ ദുഃഖം അവൻറ്റെയും അവൻറ്റെ ദുഃഖം അവളുടേതുമാകുന്നു.ഞാനും നീയും പ്രണയിക്കുന്നത് ആരെയുമോ എന്തിനെയുമൊയായി കൊള്ളട്ടെ അതെന്നിൽ നിന്നകലുമ്പോൾ എൻറ്റെ ഹൃദയവും നിന്നിൽ നിന്ന് അകലുമ്പോൾ നിൻറ്റെ ഹൃദയവുമാണ് വേദനയിലാഴുന്നാത്.അപ്പോൾ യഥാർത്ഥ പ്രണയം നിസ്വാർത്ഥമായതാണ്.

ഈ കഥയും നിസ്വാർത്ഥ പ്രണയത്തിൻറ്റെതാണ്.ഹൃദ്യയും ദിവ്യയും അനുകമ്പയുള്ളവരാണ്.ഹൃദ്യയുടെ ആ സ്വഭാവമാണ് അവളെ കിളിവീടിലേക്കെത്തിച്ചത്.അവളും അവിടെയുള്ളവരെയെല്ലവരെയും സ്വന്തമായി കണ്ടു,കണ്ണനെ പോലെ.കണ്ണൻറ്റെ അമ്മമാരെല്ലവരും അവളെയും സ്നേഹിച്ചു.അമ്മമാർക്ക് പറയാൻ അവൻറെ കണ്ണൻറെ കാര്യമെ ഉണ്ടായിരുന്നുള്ളു.കണ്ണനെ കാണതെ തന്നെ ഹൃദ്യക്ക് അവനോട് ആരാദനയായിരുന്നു.അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

ഇന്ന് പുതിയൊരു അദ്ധ്യായം തുടങ്ങുകയയയാണ് ഒരു ത്രിവേണി സംഗമം എന്നെല്ലാം വേണമെങ്കിൽ നമുക്കതിനെ വിശേഷിപ്പിക്കാം.ഹൃദ്യയും ദിവ്യയും വിജയിനെ നമ്മുടെ കണ്ണനെ കണ്ടു മുട്ടുന്നു......

തുടരും.