fake account..(part 3) in Malayalam Fiction Stories by Afthab Anwar️️️️️️️️️️️️️️️️️️️️️️ books and stories PDF | ഫേക്ക് അക്കൗണ്ട്..(part 3)

Featured Books
  • મૃગજળ

    આજે તો હું શરૂઆત માં જ કહું છું કે એક અદ્ભુત લાગણી ભરી પળ જી...

  • હું અને મારા અહસાસ - 107

    જીવનનો કોરો કાગળ વાંચી શકો તો વાંચજો. થોડી ક્ષણોની મીઠી યાદો...

  • દોષારોપણ

      अतिदाक्षिण्य  युक्तानां शङ्कितानि पदे पदे  | परापवादिभीरूण...

  • બદલો

    બદલો લઘુ વાર્તાએક અંધારો જુનો રૂમ છે જાણે કે વર્ષોથી બંધ ફેક...

  • બણભા ડુંગર

    ધારાવાહિક:- ચાલો ફરવા જઈએ.સ્થળ:- બણભા ડુંગર.લેખિકા:- શ્રીમતી...

Categories
Share

ഫേക്ക് അക്കൗണ്ട്..(part 3)

ഫേക്ക് അക്കൗണ്ട്
part 3..
Afthab anwar©️



അലീന : മ്മ്ഹ്... എന്നാ പറയാണെ ..?

അലക്സ് : ആ പറഞ്ഞു തുലക്ക്...

അലീന : ഹാ അലക്സ്....,
അലക്സ് വിചാരിക്കും പോലെ ഞാനൊരു സ്ത്രീയല്ല .പുരുഷനാണ് .

അലക്സ് : ഇതും പറഞ്ഞു ഒഴിപ്പിക്കാനാണെങ്കിൽ ആദ്യേ അലീനക്ക് പറയാമായിരുന്നു .വെറുതെ ഇത്രയൊന്നും ചാറ്റ് ചെയ്യേണ്ടതില്ലായിരുന്നു അലീനാ...
താനെന്താടോ ഈ പറയുന്നത് ??

അലീന : നീ ഇതു വരെയും വിശ്വസിച്ച അലീനയാണ് ഞാനെങ്കിൽ ഞാൻ ഈ പറയുന്നതും നീ വിശ്വസിച്ചേ തീരൂ ...ഞാൻ പറയാം...

*****************
ഞാൻ ഒരു പെണ്ണിനെ എന്റെ ജീവന് തുല്യമായി ,അല്ലെങ്കിൽ അതിലും ഉപരിയായിക്കൊണ്ട് സ്നേഹിക്കുന്ന ഒരു പുരുഷനാണ് .അവളുമായി എനിക്കത്രയൊന്നും ബന്ധമുണ്ടായിരുന്നില്ല .പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത് .ആദ്യത്തിലൊക്കെ സുഹൃത്തുക്കളെല്ലാരും അവളെ സപ്പോർട്ട് ചെയ്യുമ്പോഴും എനിക്കവളെപ്പറ്റി നല്ലതൊന്നും പറയാനേ ഉണ്ടണ്ടായിരുന്നില്ല .

അവൾ നമ്മൾ കാണാൻ വേണ്ടി അങ്ങനെയൊക്കെ നടക്കാണ് .ആൾ ഫുള്ളീ ഷോ ആണെന്നൊക്കെ ഞാൻ അവളെ അധിക്ഷേപിച്ചിരുന്നു .സാക്ഷാൽ ഒടയതമ്പുരാന് ആ അധിക്ഷേപങ്ങളൊന്നും തന്നെ ഇഷ്ടപ്പെട്ടില്ല എന്നു തന്നെ വേണം പറയാൻ ,ആ അധിക്ഷേപങ്ങളെല്ലാം അവളെ സധാ സമയങ്ങളിലും നോക്കുന്നതിനായി എന്റെ കണ്ണുകളെ പ്രേരിപ്പിച്ചു .


അങ്ങനെ അവളെ കണ്ടുകണ്ട് എന്റെ വിചാരങ്ങളെല്ലാം തന്നെ മാറിപ്പോയി .അതെല്ലാം അവളുടെ പ്രവൃത്തികളുടെ ഭാഗം മാത്രമാണെന്നും, അല്ലാതെ ആണുങ്ങളുടെ മുമ്പിൽ 'ഷോ'യ്ക്കുള്ള ഉപാധിയല്ലെന്നും ഞാൻ തിരിച്ചറിഞ്ഞു .അതിന് ശേഷം പിന്നേ അവളോട് ഒടുക്കത്തെ, ഒരു പറയാൻ പറ്റാത്ത വിധത്തിൽ അവളോട് സ്നേഹവും ബഹുമാനവും കൈവന്നു തുടങ്ങി .


അത് തിരിച്ചറിവ് മൂലമുണ്ടായ വല്ലാത്തൊരു വഴിത്തിരിവായിരുന്നു എന്നൊക്കെ പറയാം ..

ക്ലാസ്സെടുക്കുന്നതിനിടയിലായിട്ടൊക്കെ പലപ്പോഴും അവളെ നോക്കൽ പതിവായി .ഞാൻ നോക്കുന്നുണ്ടെന്നറിഞ്ഞ അവൾ എന്നെയും അങ്ങനെ പതിയെ നോക്കിത്തുടങ്ങി .പിന്നേ നോട്ടങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു .ആ പരമ്പര ദീർഘ കാലം നീണ്ടുപോയില്ല .അപ്പോഴേക്കും അധ്യായന വർഷത്തിന്റെ അവസാനമായിക്കഴിഞ്ഞിരുന്നു .

ഞാൻ എന്റെ ഉള്ളിലെ ഇഷ്ട്ടം മനസ്സിലിട്ട് തികട്ടി നടന്നിരുന്നില്ല .ഹോസ്റ്റലിലെ എല്ലാ സുഹൃത്തുക്കൾക്കും അതറിയാമായിരുന്നു .അവസാനമായപ്പോഴേക്കും അവർ തന്നെ എന്നോട് ചോദിച്ചു തുടങ്ങി , 'അലൻ ഇനി സമയമില്ലാട്ടോ ...ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നേ എപ്പോഴാ ..?...ഞങ്ങൾ പോയി അവളോട് പറയും...പറയട്ടെ...??'
അവർ അങ്ങനെയൊക്കെ പറഞ്ഞപ്പോളെല്ലാം വേണ്ടാ ...ഞാൻ തന്നെ പറഞ്ഞോളാം... ഞാൻ പറയുമ്പോഴേ അതിന്റെ ത്രില്ല് വരുള്ളൂ ..."

എന്നൊക്കെയായിരുന്നു ഞാൻ അവരോട് പ്രതികരിച്ചിരുന്നത് .പക്ഷെ തുടർച്ചയായുള്ള എന്റെ അവധി നീട്ടൽ കാരണം അവർ തന്നെ പോയി പറയാമെന്നായി .ഞാൻ അവരെ ഒരുപാട് എതിർത്തിരുന്നു .പ ക്ഷെ അതൊന്നും ഫലം കണ്ടതേയില്ല .

അവര് പറയാൻ പോയി .സ്കൂൾ വിട്ടതിനു ശേഷം ഞങ്ങളുടെ തടായിപ്പാതയിലൂടെ നടന്നുനീങ്ങുന്ന അലീനയെ അവർ ഫോളോ ചെയ്തു. അവരുടെ നടപ്പും ഭാവവുമൊക്കെ കണ്ടപ്പോൾ അവളുടെ ഒപ്പം നടക്കുന്ന ഒരു കുമാരി അവരോട് ചോദിച്ചു ."ആർക്കാ"എന്ന് .
മറുപടി പറഞ്ഞത് ബെന്നി ആയിരുന്നു .

ബെന്നി : അലീനക്കാണ്.

കുമാരി : ആരാണാവോ അവളെ സ്നേഹിക്കുന്ന ആ ഭാഗ്യ കുമാരൻ...പറഞ്ഞാലും...??

എന്റെ സുഹൃത്തുക്കൾ അന്ന് വെൽ പ്ലാൻഡ് ആയിട്ടായിരുന്നു പോയിരുന്നത് .അവർ എന്റെ പേര് പറഞ്ഞില്ല. പകരം യുക്തികൂർമ്മത്തയോടെ ഒരു മറുപടി കൊടുത്തു .


തുടരും..



ഇനി നിങ്ങളെല്ലാവരും ആകാംഷയോടെ പ്രതീക്ഷിച്ചിരുന്ന "fake account(ഫേക്ക് അക്കൗണ്ട്)" ന്റെ അവസാന ഭാഗമാണ് വരാനിരിക്കുന്നത് .
ഇതുവരെ പ്രേക്ഷകരായ വായനക്കാരുടെ പക്കൽ നിന്ന് ലഭിച്ച support കൾക്ക് നന്ദി .
Fake account ന്റെ last part aaya part 4 തുടർന്നും വായിക്കൂ...

Edit ചെയ്തിട്ടില്ല .
അക്ഷരത്തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണേ ..
അടുത്ത part തുടർന്നു വായിക്കൂ ..
ഇത് എനിക്കുണ്ടായ ഒരനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതീതാണ് .
Thanks to read my dear whole readers..
😍❤️😘😘
💙

പിന്നെ അറിയാലോ..?
ഞാനൊരു young writer ആണ് .അപ്പൊ അതിനുള്ള പോരായ്മകളൊക്കെ സംഭവിക്കിച്ചേക്കാം..
വായനക്കാരായ നിങ്ങളാണ് അതിൽ നിന്നൊക്കെ എന്നെ ഉണർത്തേണ്ടത്.
അറിയാമെന്നു വിചാരിക്കുന്നു എന്നാലും അറിയാത്തവർ ഒന്നറിഞ്ഞോട്ടെ..😉
ഞാൻ ഒരു plus two സ്റ്റുഡന്റ് ആണ്..

ഇപ്പോൾ കോവിഡ് 19 കാരണം ക്ലാസ്സുകളൊക്കെ ഓണ്ലൈനിലാക്കിയത് കൊണ്ട് വല്ലാതെ എഴുതാനൊന്നും സമയം കിട്ടാറില്ല .
ഉള്ള സമയം കാര്യക്ഷമമായി ഉപയോഗിക്കുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനെയുള്ള സൃഷ്ട്ടികൾ ഉത്ഭവിക്കുന്നത് .

എല്ലാ ദിവസവും എഴുതാൻ ശ്രമിക്കാറുണ്ട് .കഴിയാറില്ലെന്നു മാത്രം .
എന്തു ചെയ്യാനാ തിരകക്കാണേ..
അതെ ഒരുപാട് ക്ലാസുകൾ കേൾക്കാനുണ്ട്..

ഇപ്പോൾ തന്നെ 6 days class pending ൽ ഉണ്ട് .

Yes .ofcourse..
ഈ novel seriels തീർച്ചയായും എന്റെ life ൽ സംഭവിച്ചതാണ് .
ഞാൻ ഇതുവരെയുള്ള life ൽ ഏറ്റവും serious ആയിക്കണ്ട പ്രണയമാണ് ഈ കഥയായി ഞാൻ ആവിഷ്ക്കരിച്ചത് .
ബഷീർ പറഞ്ഞത് പോലെ "എന്റെ രചനകൾ വായിച്ച് ഏറ്റവും കൂടുതൽ ചിരിക്കാറും കരയരുമൊക്കെയുള്ളത് ഈ ഞാൻ തന്നെയാണ് .കാരണം അത് എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് ".
ബഷീറിന്റെ ഈ വരികളാണ് ഈ കഥ എഴുതിയപ്പോൾ എനിക്ക് ഓർമ്മ വന്നത് .


തുച്ഛമായ വായന മാത്രം നടന്നിരുന്ന എന്റെ രചനകളെ ഇത്രയധികം ഉയർത്തിയ പ്രിയ വായനക്കാർക്കിരിക്കട്ടെ എന്റെ ഹൃദയസമ്മാനം💖💖💖❣️

A heartingly thanks to my whole readers..
💖
💙
😘😘😘
Bye..😇