on those nights.. - 4 in Malayalam Fiction Stories by Afthab Anwar️️️️️️️️️️️️️️️️️️️️️️ books and stories PDF | ആ രാത്രികളിൽ..(part 4)

Featured Books
  • तमस ज्योति - 51

    प्रकरण - ५१मेरे मम्मी पापा अब हमारे साथ अहमदाबाद में रहने आ...

  • Lash ki Surat

    रात के करीब 12 बजे होंगे उस रात ठण्ड भी अपने चरम पर थी स्ट्र...

  • साथिया - 118

    अक्षत घर आया और तो देखा  हॉल  में ही साधना और अरविंद बैठे हु...

  • तीन दोस्त ( ट्रेलर)

    आपके सामने प्रस्तुत करने जा रहे हैं हम एक नया उपन्यास जिसका...

  • फाइल

    फाइल   "भोला ओ भोला", पता नहीं ये भोला कहाँ मर गया। भोला......

Categories
Share

ആ രാത്രികളിൽ..(part 4)

_അന്നേ രാത്രികളിൽ_
Afthab anwar ©️
Part 4


ജെൻ : അതെന്തേ അങ്ങനെ തോന്നി .ഞാനതിന് അതിൽ നമ്മളുമായി ബന്ധപ്പെട്ടുള്ള ഒന്നും അതിൽ എഴുതീട്ടില്ലല്ലോ ..?

നവാല : ഫസ്റ്റ് ക്ലൂ നീ അഞ്ചു വർഷങ്ങൾക്കു ശേഷം ആദ്യമായി ഇവിടെ വരുമ്പോൾ എഴുതുകയാണെങ്കിൽ ആ അഞ്ച് വർഷം മാറിനിൽക്കാനുള്ള കരണമല്ലാതെ വേറൊന്നും എഴുതാൻ വഴിയില്ല .

സെക്കന്റ്‌ ക്ലൂ നീ എഴുതിയതിൽ തന്നെ ഉണ്ട് .അവസാനമായി എഴുതിയ ഓൺ ദോസ് നൈറ്റ്‌സിനു മുമ്പായി അഞ്ചു വർഷം ഇവിടേക്ക് വരാതിരുന്നതിനുള്ള കാരണം അറിയേണ്ടേ എന്നു ചോദിച്ചാണ് .

തേർഡ് ക്ലൂ അവസാനമെഴുതിയത് ഓൺ ദോസ് നൈറ്റ്‌സ് എന്നാണ് .
ഇത്രയും കിട്ടിയാൽ നിന്നെ നന്നായി അറിയാവുന്ന എനിക്ക് മനസ്സിലാകും നീ എന്താണ് എഴുതാൻ വരുന്നതെന്ന്.
ബിഫോർ ഫൈവ് ഇയേഴ്സ് മുമ്പ് നടന്ന ഇൻസിഡന്റ്സ് ആണ് നീ എഴുതാൻ ഉദ്ദേശിച്ചതെന്ന് നീ കൊടുത്ത തലക്കെട്ടിലൂടെ തന്നെ എനിക്ക് മനസ്സിലായി ."

ജെൻ : നീയൊന്നു പോയെ..ഹോ പിന്നേ 5 വർഷം മാറിനിന്നു വീണ്ടും വരുമ്പോൾ അഞ്ചു വർഷങ്ങൾക്കു മുമ്പ് നമുക്കിടയിൽ കഴിഞ്ഞു പോയ കാര്യങ്ങൾ എഴുതാൻ ഇതെന്താ വല്ല ഫിലിമും ആണോ നവാലാ ?

നിനക്കെങ്ങനെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നു ?
ഞാനിപ്പോൾ കഥകളൊക്കെ എഴുതിത്തുടങ്ങിയിട്ടുണ്ട് .അപ്പൊ അതിന്റെ ഭാഗമായിട്ട് എഴുതിയതാ ഇത് .വേറൊന്നും അല്ല .


"അനുഭവിച്ചതും യഥാർത്ഥത്തിൽ ജീവിതത്തിൽ നടന്നതുമായ കാര്യങ്ങൾ എഴുതിവിട്ട് കഥയാക്കി ,പിന്നീട് പുസ്തകമാക്കി നാലു കാശുണ്ടാക്കാൻ നീ വേണോ.?
നവാല ജെന്നിന്റെ മുഖത്തോട്ടു നോക്കി മനസ്സിൽ പറഞ്ഞു ."

നവാല മുഖത്തോട്ടു നോക്കുന്നത് ഉൾകൊള്ളാൻ കഴിയാഞ്ഞിട്ടാകണം ജെൻ ദേഷ്യത്തോടെ കടിച്ചുകീറിക്കൊണ്ട് നവലയോടു പറഞ്ഞു
"എന്റെ ഡയറി ഇങ്ങു തന്നെ .എനിക്ക് കുറച്ച് എഴുതാനുണ്ട് .ഞാൻ എന്റെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും എഴുതിത്തീർക്കുന്നത് ദേ ഈ ഡയറിയിലാണ് .ഒന്നെഴുതിക്കൊണ്ടിരിക്കുന്നതിനിടയില അവളുടെ ഒരു ഒലക്കമ്മലെ ഊഹാപോഹങ്ങൾ..ഡയറി താടീ..

ജെൻ അതും പറഞ്ഞു അവൾ എഴുതിയിരുന്നിടത്തുനിന്നും അവന്റെ ഡയറി പിടിച്ചു വാങ്ങി അവനിക്കായി സജ്ജീകരിച്ചു വച്ച മുറിയിലോട്ടോടി .നവാല പിടിച്ചു വെക്കാൻ നോക്കിയിരുന്നെങ്കിലും ജെന്നിനു ബലത്തിനു മുന്നിൽ അവളുടെ ശ്രമമെല്ലാം നിഷ്ഫലമായിപ്പോയി .

ജെൻ എന്തിനാണ് ഇപ്പഴും എന്നോട് ഇങ്ങനെ പെരുമാറുന്നത് .മര്യാദക്ക് എന്നോട് ഡയറി ചോദിച്ചാൽ ഞാൻ കൊടുക്കുമായിരുന്നല്ലോ ?
എന്നിട്ടും എന്തിനാണ് എന്നോടിങ്ങനെ കയർക്കുന്നത് .

ഒരു പക്ഷേ ജെൻ അന്നെന്നോട് ഒരുപാട് സോറി പറഞ്ഞു പൊരുത്തപ്പെടീച്ചിട്ടും എനിക്ക് അവനോടുള്ള സ്വഭാവത്തിന് മാറ്റമൊന്നും വന്നില്ലായിരുന്നല്ലോ?അതിനൊക്കെയുള്ള മറുപടിയാകും ഒടയതമ്പുരാൻ ഇവൻ മുഖേനെ എനിക്ക് നൽകുന്നത് .
നവാല ഗാഢമായ ചിന്തകളിലേക്ക് ഊളിയിട്ടു .

••••••••••••••••••••••••••••••••••••••••

ഡയറിയും കൊണ്ട് മുറിയിലോട്ട് പോയ ജെൻ അവന്റെ ഡയറിയുടെ താളുകൾ ഒരാവർത്തി മറിച്ചു നോക്കി .അവൻ അവസാനമായി എഴുതി നിർത്തിയ ഓൺ ദോസ് നൈറ്റ്‌സ് എന്ന ശീർഷകം കാണാനില്ല .താളുകളുടെ അവസാന ഭാഗത്തേക്ക് തന്റെ കയ്യക്ഷരങ്ങളുമല്ല കാണുന്നത് .ആ ശീർഷകം കഴിഞ്ഞു തുടർന്നും ഒരുപാട് എഴുതിയിരിക്കുന്നു .

എന്റെ ദൈവമേ ഇവളിതെന്തൊക്കെയാണാവോ എഴുക്കൂട്ടിയിരിക്കുന്നത് ?
ഇവളിതെന്തും ഭാവിച്ചാ എഴുതിയത് എന്നും മനസ്സിൽ പറഞ്ഞ്കൊണ്ട് ജെൻ നവാലയെഴുതിയ ഓരോ താളുകളും സസൂക്ഷം വായിച്ചു നോക്കി .അത് മുഴുവൻ വായിച്ചു തീർന്നതിനു ശേഷം ജെൻ മനസ്സിൽ പറഞ്ഞു.
"ഞാൻ വിചാരിച്ചതു പോലെ തന്നെയായിരുന്നു കാര്യങ്ങൾ .
അവളിതെടുത്ത് കൊണ്ടുപോകുമെന്ന് അറിയില്ലായിരുന്നുവെങ്കിലും ഡയറി കാണാതെ പോയപ്പോൾ അവളാണ് അതെടുത്തതെന്ന് അറിഞ്ഞപ്പോൾ അവളൊന്നും അതിൽ എഴുതാതിരിക്കാൻ വഴിയില്ല" എന്നുള്ള തന്റെ ഊഹം ശരിയായിരിക്കുന്നു .

യെസ് .ചെയ്ത് പോയ കാര്യങ്ങൾക്ക് ഫ്രാങ്കായിട്ട് ഒരു എപ്പോളജി നടത്തുന്നതിനുള്ള അവസരം എനിക്ക് തന്നെ ഒടയതമ്പുരാൻ തന്നിരിക്കുന്നു .അവളെഴുതിയത് വെറും ഇൻട്രൊഡക്ഷൻ മാത്രം .ഇനിയല്ലേ യഥാർത്ഥ കഥ വരാനിരിക്കുന്നത് .
ജെൻ ഓർത്തു .ഇതുവരെ കഥയെഴുതിയത് നവലയായിരുന്നു .അതായത് കഥയിലെ കഥാപാത്രമായ നവാല .ഇനി ഞാനും നവാല എന്നുള്ള കഥാപാത്രമെന്ന നിലയിൽ കഥയെഴുതേണ്ടിയിരിക്കുന്നു .

ജെൻ അവൾ അവസാനമെഴുതിയ ഭാഗം ഒരാവർത്തികൂടി വായിച്ചു .

'ജെൻ അവന്റെ കട്ടിലീന്ന് എഴുന്നേറ്റു .പതിയെ മുന്നോട്ട് നടന്നു തുടങ്ങി .പതിയെ എന്റെ മുറിയുടെ വാതിൽക്കൽ എത്തി .'


ജെൻ ബാക്കിയെഴുതിത്തുടങ്ങി...


"""""""""""""""""""""""""""""""""""""""""""""""""""""""""""""""""

ജെൻ അവന്റെ കട്ടിലീന്ന് എഴുന്നേറ്റു .പതിയെ മുന്നോട്ട് നടന്നു തുടങ്ങി .പതിയെ എന്റെ മുറിയുടെ വാതിൽക്കൽ എത്തി . ഉറങ്ങുന്നതിന് കുറച്ചു മുമ്പ് ഞാൻ അവനോട് ചോദ്യ ഭാവത്തിൽ പറഞ്ഞിരുന്നത് പോലെയായിരുന്നു അവന്റെ പ്രവർത്തനങ്ങളോരോന്നും .വാതിൽക്കലെത്തിയതും നേരെ എന്റെ ബെഡ് ലക്ഷ്യമാക്കിയായിരുന്നു വരവ് .

വലിയ കട്ടിൽപൊളിക്ക് നേരെയായും ജനൽപാളികൾക്ക് സമാന്തരമായും ചെരിഞ്ഞു കിടന്നിരുന്ന എന്റെ അടുക്കൽ അതെ ദിശയിൽ തന്നെ വന്നു കിടന്നു .ഒരു അദൃശ്യ ശക്തിയുടെ സഹായം അവന് ലഭിച്ചെന്നതുപോലെ ഒരു മായാജാലം നടന്നിട്ടുണ്ടാകണം .പെട്ടെന്നായിരുന്നു കട്ടിൽപൊളിക്ക് നേരെ കിടന്നിരുന്ന ഞാൻ അതിനു വിപരീത ദിശയിൽ കിടത്തമുറപ്പിച്ചത് .

ഇപ്പോൾ ജെന്നിന്റെയും എന്റെയും ശരീരത്തിന്റെ മുൻഭാഗം നേർക്കുനേർ ആയിരിക്കുന്നു .അപ്പോഴേക്കും ഉറങ്ങിക്കിടന്നിരുന്ന എന്റെ ചുടുനിശ്വാസം അവന്റെ മുഖത്തിന്‌ നേരെ ആയിക്കഴിഞ്ഞിരുന്നു .താമസിയാതെ അവന്റെ കൈപള്ള എന്റെ വയറ്റിന്റെ ഒബ്ലിക്സ് ഭാഗത്തെത്തി .പിന്നെ ജെന്നിന് എന്റെ ഉടൽഭാഗം മുതൽ കാൽവിരലുകൾ വരെ അവന്റെ കാലിനോടും ഉടലിനോടും അടുപ്പിക്കാനായി അധികം സമയം വേണ്ടി വന്നില്ല .മുഖം നേരത്തെ തന്നെ അവന്റെ കൈപ്പിടിയിൽ ഒതുങ്ങിയിരുന്നതാണല്ലോ ?

ഇപ്പോൾ നെറ്റിത്തടം മുതൽ കാൽവിരലുകൾ വരെയും ഒട്ടിച്ചേർന്നു കിടക്കുന്ന കൗമാര ജോഡികളായി ഞങ്ങൾ പരിണമിച്ചു കഴിഞ്ഞിരിക്കുന്നു .ജെന്നിന്റെ കൈകൾ എന്റെ ഒബ്ലിക്സ് ഭാഗത്തു നിന്നും നന്നായി വിറക്കുന്നുണ്ടായിരുന്നു .സദാ വിശാലമായിരിക്കുന്ന ഒഴിഞ്ഞ പുറം ഭാഗത്തോട്ട് സഞ്ചരിക്കാൻ അത് വെമ്പിയിരുന്നു .സഞ്ചരിക്കാൻ വെമ്പിയിരുന്ന ഭാഗത്തേക്കെല്ലാം കൈവിരലുകളെയും കൊണ്ട് ഒരു കൈപ്പടം പാഞ്ഞുനടന്നു .

തുടരും..