kalam unakkattha muriv kal book and story is written by Sarangirethick in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. kalam unakkattha muriv kal is also popular in Classic Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. കാലം ഉണക്കാത്ത മുറിവ് കൾ by Sarangirethick in Malayalam Classic Stories 2.8k Downloads 26.7k Views Writen by Sarangirethick Category Classic Stories Read Full Story Download on Mobile Description കാലം ഉണക്കാത്ത മുറിവുകൾ അയാൾ നടന്ന് പോകുമ്പോൾ ആ ഇടവഴി വളരെ ഏറെ മാറിയിരുന്നു. പെൺ കൈതകൾ കോട്ട തീർത്തിരുന്ന അതിന്റെ ഇരുവശവും ഇന്ന് വർണ്ണ മതിലുകൾക്ക് വഴിമാറിയിരുന്നു. പഴയ ചെമ്മണ്ണ് കുഴഞ്ഞ പശിമരാശി വെട്ടുവഴി കറുത്ത ടാറിനും ടാർ തേഞ്ഞു തെളിഞ്ഞ മെറ്റൽ കഷ്ണങ്ങൾക്കും. എങ്കിലും കൗതുകം നഷ്ടമാകാത്ത അയാൾ മിഴികൾ രണ്ടും ആ കാഴ്ചകൾ ഒപ്പിയെടുക്കുകയാണ്. ആ ചെറിയ ഇടവഴി ഇന്ന് രാജവീഥിയാണ്. ഇരുവശങ്ങളിലും വലിയ മേടകളും ഇരുനില മാളികകളും ആ നാടിന്റെ പ്രൗഢി വിളിച്ചൊതുക്കുകയാണ് എന്ന് അയാൾ മനസ്സിനോട് പറഞ്ഞു. ജന്മനാട്ടിലെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വെളിയിലേക്ക് വന്നപ്പോൾ അയാളെ സ്വീകരിക്കാൻ ബന്ധുക്കൾ ആരും വന്നില്ലെങ്കിലും (പറയത്തക്കതായി ആരും ബാക്കിയില്ല.. അഥവാ ഉള്ളവർ അയാളെ അറിയുമോ എന്ന് തന്നെ സംശയം) അവിടുത്തെ ഓട്ടോ റിക്ഷക്കാരും ടാക്സിക്കാരും ഓടിയെത്തി. കൊറ്റിയെപോലെ ഒറ്റക്കാലിൽ ഉള്ള കാത്തിരിപ്പിന് ശേഷം കിട്ടിയ ഇരയെ ദാഹാർത്തമായി വീക്ഷിച്ച് ഓടി വന്നവരുടെ കണ്ണുകൾ ഉടക്കിയത് അയാളുടെ ഫോറിൻ പെട്ടിയിൽ ആയിരുന്നു. ശരീരത്ത് നിന്ന് പൊഴിയുന്ന സ്പ്രേയുടെ മണം നാസികയിലേക്ക് വലിച്ച് അവർ കോറസ്സ് പോലെ പറഞ്ഞു.. കയറൂ.. സർ.. എവിടെയാണ്.. പോകേണ്ടത്.. ഞങ്ങൾ കൊണ്ടുവിടാം.. അധികം ചാർജ്ജാവില്ല.. വേണ്ട.. എന്ന ജൽപ്പനം അവരുടെ ബഹളത്തിനുള്ളിൽ മുങ്ങി പോയപ്പോൾ അയാൾ നിശബ്ദനായി കാത്തു നിന്നു.. അവസാനം അവരുടെ നിർബന്ധങ്ങൾക്ക് മുന്നിൽ അയാൾ ലക്ഷ്യസ്ഥാനം പറഞ്ഞപ്പോൾ ഓരോരുത്തരുടെയും മുഖം മ്ലാനമാകുന്നതും അവർ ഒഴിഞ്ഞു പോകുന്നതും അയാൾ നോക്കി നിന്നു.. ഒന്ന് വെളുക്കെ ചിരിച്ചു അയാൾ നടന്നു.. ചെറുപ്പത്തിൽ എത്രയോ തവണ കാൽനടയായി വന്നുപോയ ആ വഴികളെ അയാൾ വളരെ ഇഷ്ട്ടപ്പെട്ടിരുന്നു.. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ കാണുന്ന നിറമുള്ള സ്വപ്നങ്ങളിൽ പലവുരു അയാൾ ആ വഴികളിൽ നടന്നിരുന്നു.. ഒരു തീർത്ഥയാത്ര പോലെ.. ആത്മാവിലെ പുണ്യമായ സ്വന്തം നാടിന്റെ ഉൾവഴികളിലൂടെ.. ഒരിക്കലെങ്കിലും തിരികെ നടക്കാൻ അയാൾ അത്രക്ക് ആഗ്രഹിച്ചിരുന്നു. കൗമാരം കഴിയും മുൻപേ ആയിരുന്നു ആ ഒളിച്ചോട്ടം... ബുദ്ധിയുറക്കാത്ത പ്രായത്തിന്റെ എടുത്തുചാട്ടം ഇന്ന് ഓർക്കുമ്പോൾ അങ്ങനെ സമാധാനിക്കാനാണ് അയാൾക്കിഷ്ട്ടം. നാട്ടുകാരുടെ തുറിച്ചു നോട്ടവും നിയമത്തിന്റെ കാർക്കശ്യവും ഓർത്തപ്പോൾ പിന്നെ നിന്നില്ല.. ആ നശിച്ച സന്ധ്യ.. എല്ലാം കീഴുമേൽ മറിക്കുകയായിരുന്നു.. ചെയ്തുപോയ തെറ്റിന് ഒരിക്കലും പശ്ചാത്തപിച്ചിട്ടില്ല.. അത് ആ കൗമാരത്തിന്റെ ശരിയായിരുന്നു.. അന്നും ഇന്നും.. എങ്കിലും അയാൾ ആ നാടിനെയും അവിടുത്തെ പൂക്കളെയും അഗാധമായി സ്നേഹിച്ചിരുന്നു.. കൂടെപ്പിറപ്പിനെയും. സ്റ്റേഷൻ റോഡിൽ അൽപ്പദൂരം നടന്ന് .. പ്രധാന ഹൈവെ മുറിച്ച് റെയിൽവേ ഓവർ ബ്രിഡ്ജിന്റെ അടിയിൽ കൂടി ഇപ്പുറം വന്നാൽ തന്റെ ഗ്രാമത്തിലേക്കുള്ള വെട്ടുവഴി. അൻപതിൽപ്പരം വർഷങ്ങൾക്ക് ഇപ്പുറവും അയാളുടെ തിട്ടം അത് മാത്രമാണ്. ഇതിനിടയിൽ മീറ്റർ ഗേജ്.. ബ്രോഡ് ഗേജ് ആയതും.. സിംഗിൾ റെയിൽവെ ഡബിൾ ആയതും ഗ്രാമം വളർന്ന് വലിയ നഗരമായതും ഒന്നും അയാൾ അറിഞ്ഞിരുന്നില്ല.. ഗ്രാമ വഴികളിൽ വലിയ ബസ്സുകൾ നിറഞ്ഞതും.. ഓലമേഞ്ഞ കുടിലുകളുടെ സ്ഥാനം വലിയ കോൺക്രീറ്റ് സൗധങ്ങൾ ഏറ്റെടുത്തതും. വലിയ എട്ടുകെട്ടുകളും നാലുകെട്ടുകളും.. പുരാവസ്തുവായി പോലും പരിഗണിക്കാതെ മൺമറഞ്ഞതും ഒന്നും. എന്നാൽ മനസ്സിന്റെ തിട്ടങ്ങൾ കാറ്റിൽ അപ്പൂപ്പൻ താടിപോലെ പറന്ന് പോകുന്നത് ഒരു നിരാശയായി അയാളിൽ പടർന്നു. മുംബൈയുടെ നഗരവീഥികളിൽ.. ഇടുങ്ങിയ ഗലികളിൽ, കേൾവികേട്ട മൾട്ടിസ്റ്റോർ ഓഫിസ് ബിൽഡിങ്ങുകളിൽ ജീവിതം കരുപിടിപ്പിക്കാനും.. അതിലൂടെ ഒരു പുതിയ ജീവിതം കൈയ്യെത്തിപിടിക്കാനും നിലക്കാത്ത ഓട്ടം ഓടുന്നതിനും ഇടയിൽ.. തിരശീലയിൽ എന്നപോലെ മിന്നിമാഞ്ഞ ചിത്രങ്ങൾ.. ഒരു ക്ഷണപ്രഭാചഞ്ചലമായി എന്ന് അറിഞ്ഞപ്പോൾ ഒന്ന് പകച്ചു.. നഷ്ടസ്വപ്‌നങ്ങളുടെ മഴമേഘങ്ങൾ നീന്തുന്ന ആകാശമായി മനസ്സ് മാറിയപ്പോൾ ഒരു ഇടവപ്പാതിക്ക് കൊതിച്ച വേഴാമ്പൽ മാത്രമായി ഒരു നിമിഷം... എങ്കിലും അയാളുടെ കാലുകൾ മുന്നോട്ട് പോയി.. ഒരിക്കൽ എങ്കിലും ആവർത്തിക്കണം എന്ന് ഉറപ്പിച്ച ആ തീർത്ഥാടന വഴികളിലൂടെ.. ശരണം വിളികൾ ആവേശമാവുന്ന മലകയറ്റങ്ങളുടെ പ്രവേഗം ഉൾക്കൊണ്ടുകൊണ്ട്.. ആദ്യം അയാളുടെ ഓർമ്മകളിൽ ബാക്കിയായ കർക്കിട നാളിലെ നിറഞ്ഞുകവിഞ്ഞ പാടശേഖരങ്ങളിലേക്ക് കാഴ്ച പോയി. ചാകരയിലെ കരിക്കാടി പോലെ നിറയുന്ന ഊത്തപിടുത്തത്തിന്റെ വലയും.. അതിൽ നിറയുന്ന നീറുമീനും.. കൂടും കുടുക്കയും.. എന്നാൽ ആ പാടശേഖരങ്ങൾ ഒന്നും ബാക്കിയില്ലായിരുന്നു.. അവിടെ വിളഞ്ഞ ഉൾനാടൻ മൽസ്യസമ്പത്തും. പകരം അംബരചുംബികൾ അല്ലെങ്കിലും.. വിവിധ നിറങ്ങളിൽ തലയുയർത്തി നിൽക്കുന്ന ആഢംബര സൗധങ്ങൾ കണ്ട് നെടുവീർപ്പ് ഇടാനായിരുന്നു.. യോഗം. എന്റെ നാട് ആകെ മാറിയിരിക്കുന്നു.. ഒരു വലിയ നഗരപ്രാന്തത്തിന്റെ ആടയാഭരണങ്ങൾ എടുത്തണിഞ്ഞു അവൾ ഒരു പുതുമണവാട്ടി ആകുകയാണ്.. അയാളുടെ മനസ്സിൽ എങ്കിലും നെടുവീർപ്പ് ഉയർന്നു. കാലുകൾ യാന്ത്രികമായി മുന്നേറിയപ്പോൾ അവക്കൊപ്പം ശരീരവും മുന്നോട്ട് പോയി. ഇനി റോഡ് തിരിയുകയാണ്.. റയിൽവേ ട്രാക്കിന് സമാന്തരമായ പാത ഇനി അകന്ന് പോകും... തന്റെ ഗ്രാമത്തിന്റെ ഹൃദയത്തിലേക്ക്. പഴയ നെൽവയലുകൾ എല്ലാം അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു.. അതിന്റെ നാടുവിൽകൂടിയുള്ള നടത്തം ഇനി സ്വപ്‌നാടനം മാത്രമാണ് എന്ന് അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. എങ്കിലും അയാളുടെ കാലുകൾ മുന്നോട്ട് തന്നെ പോയി.. കടന്നുപോയ മനുഷ്യരുടെ തുറിച്ചു നോട്ടങ്ങളെയോ മതിലുകളുടെ പിന്നിൽ നിന്ന് ഉയർന്ന പാതി നോട്ടങ്ങളെയും അവഗണിച്ച്.. പിന്നിട്ട കാഴ്ചകളെ ഉപേക്ഷിച്ചു കൊണ്ട്. ആ ചെറിയ തോട്.. ആ കലങ്ങ്.. അതിന്റെ വശത്തെ പൊന്തക്കാട്.. ചെറിയ പാലം.. അവിടെ എത്തിയപ്പോൾ അയാൾ ഒന്ന് നിന്നു.. അല്ല കാലുകൾ .. മരവിച്ചപോലെ ആയി.. എല്ലാത്തിനും സാക്ഷിയായ ആ ഭാഗം വലിയ മാറ്റമില്ലാതെ ഇന്നും തുടരുകയാണ്.. പുതിയതായി ഒരു ചെത്തുവഴി... അതും താൻ പതുങ്ങിയിരുന്ന.. പൊന്തക്കാടിന്റെ അടുത്ത്.. അത് മാത്രമാണ് ഒരു മാറ്റം.. എതിർവശത്ത് അന്ന് ഉണ്ടായിരുന്ന, അവസാനം, വണ്ടി ഉപേക്ഷിച്ചു സുധാകരൻ വയറും തപ്പി ഓടിയികയറിയ വെളിമ്പറമ്പിൽ, ഇപ്പോൾ മഞ്ഞതേച്ച ആ വലിയ വീടും.. മുന്നിലെ വലിയ ഗെയ്റ്റും അവിടുത്തെ കാഴ്ചകളെ ആകെ മാറ്റിമറിക്കുന്നു. ആദ്യമായി തോന്നിയ കുറ്റബോധത്തിന്റെ മറയിൽ അയാൾ ഒന്ന് തലകുനിച്ചു... എല്ലാം മാറ്റിമറിച്ച ആ സന്ധ്യ.. അത് പുനരാവിഷ്കരിക്കുകയാണോ.. മനസ്സിൽ എങ്കിലും.. പിന്നെ അവിടെ നിൽക്കാൻ അയാൾക്ക് തോന്നിയില്ല.. മരവിച്ച കാലുകളെ ശാസിച്ച്.. മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചു. പത്ത് ചുവട് കഴിഞ്ഞപ്പോൾ ആ വളവ് ദൂരെ കാഴ്ചകളെ മറക്കുന്ന തനിക്ക് സഹായമായി നിന്ന സ്ഥലം. അത് വളവ് തിരിഞ്ഞ് മുന്നോട്ട് പോയപ്പോൾ അയാൾ ശരിക്കും പാറപോലെ ഉറച്ചു പോയി.. ഒരു ശിലയെപ്പോലെ.. ഇടവപ്പാതിയിലെ ഇടവേളയിൽ മരംപെയ്യുന്ന ആ പകലിൽ വിയർപ്പിൽ കുളിച്ചു ആ വീട്ടിലേക്ക് നോക്കി.. ക്ഷേത്രമുറ്റത്തെ സാലഭംഞ്ജികയെപ്പോലെ കയ്യിൽ പെട്ടിയും തൂക്കി അയാൾ നിന്നു. അൻപത് വർഷങ്ങൾക്ക് മുൻപ് താൻ ഉപേക്ഷിച്ചുപോയ ആ വീടിന്റെ കാഴ്ച ഇപ്പോഴും അതുപോലെ നിൽക്കുകയാണ്.. ചായം തേക്കാത്ത ചുവരുകൾ.. മുന്നിൽ ഒരു ചെറിയ ചരൽക്കൂനപോലും അത് പോലെ ഉണ്ട്. ആ വീട് ഒരു പ്രേതഭവനം പോലെ ചുറ്റിൽ വന്ന മാറ്റങ്ങളെ അറിഞ്ഞിട്ടേ ഇല്ലെന്ന മട്ടിൽ അങ്ങനെ നിൽക്കുന്നു. റോഡരുകിൽ കുറ്റിച്ചു നിൽക്കുന്ന കൈതച്ചെടികൾ പോലും അബദ്ധജന്മം പോലെ തലയാട്ടുന്നു. അയാൾ നിർവികാരനായി.. അവിടേക്ക് നോക്കി കുറെ നേരം നിന്നു.. റോഡിൽ അയാളെ കടന്നു പോയ വാഹനങ്ങളെയോ ആൾക്കാരെയോ ഒന്നും ശ്രദ്ധിക്കാതെ... എന്തിന് കഴിഞ്ഞു പോകുന്ന നിമിഷങ്ങളിൽ പോലും ബോധവാൻ ആകാതെ... അയാൾ ഒരു നിയോഗത്തിൽ എന്നപോലെ ആ വീടിന്റെ മുറ്റത്തേക്ക് ചവുട്ടിക്കയറി... അടഞ്ഞു കിടക്കുന്ന ആ ഒറ്റവാതിലിന്റെ മുന്നിൽ മുട്ടണമോ വേണ്ടയോ എന്ന സന്ദേഹത്തിൽ.. കുറച്ചു നേരം നിന്നു.. പിന്നെ എന്തും വരട്ടെ എന്ന് കൽപ്പിച്ചു കൈപൊക്കി... ഒന്ന് തട്ടി.. പിന്നിൽ ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടപ്പോൾ അയാൾ തിരികെ നോക്കി... അവൾ ചോദിച്ചു.. ആരാ.. ??? അവൾ മറുപടിക്ക് കാത്തുനിൽക്കാതെ വിളിച്ചു.. അച്ഛാ.. ദേ ആരോ വന്നിരിക്കുന്നു.. മുത്തശ്ശിയുടെ മരണം അറിഞ്ഞു വന്നതാണ് എന്ന് തോന്നുന്നു. അയാൾ ഒന്നും മിണ്ടാതെ ആ പഴയ വീടിന്റെ തെക്ക് കിഴക്കേ ഭാഗത്തേക്ക് നോക്കി... അവിടെ അപ്പോഴും തീ അണയാതെ പുകയുന്നുണ്ടായിരുന്നു ആ പട്ടട.. തൊട്ട് വടക്കേവശത്ത്.. തീർത്ത ആ സാമാന്യം വലിയ വീട്ടിലേക്ക് അയാളെ ആനയിച്ച മധ്യവയസ്‌കൻ.. സിറ്റൗട്ടിലേക്ക് ഇരുത്തി മുഖവുര ഇല്ലാതെ അയാളോട് പറഞ്ഞു.. അമ്മുമ്മ... ആരോടും ഒന്നും ആവശ്യപെട്ടിരുന്നില്ല.. ഒരിക്കലും.. എന്തിന് മരിക്കുന്നതിന് തൊട്ട് മുൻപ് പോലും.. എല്ലാം ഒറ്റക്ക് ചെയ്ത്.. ആരോടും പരിഭവം ഇല്ലാതെ.. ആരോഗ്യത്തോടെ നടന്നു.. തൊണ്ണൂറ്റിയെട്ട് വയസ്സ് വരെ.. അന്യ നാട്ടുകാരനും.. മൂത്തമകളുടെ മരുമകനുമായ ഞാൻ.. ഭാര്യയുടെ നാടുപോലും അല്ലാത്ത ഇവിടേക്ക് വന്നത് അവർക്ക് ഒരു കൂട്ട് ആവട്ടെ എന്ന് കരുതിയാണ്.. പക്ഷെ.. എന്നോട് ഒന്നേ പറഞ്ഞുള്ളു.. ഈ വീടും പരിസരവും ഇങ്ങനെ തന്നെ ഇട്ടേക്കണം.. ഞാൻ മരിക്കും വരെ എങ്കിലും.. അത് കഴിഞ്ഞു.. ഞാൻ ഒന്നും കാണുന്നില്ലല്ലോ.. എന്റെ സുധാകരന്.. കഴിയാത്തത് വേറെ ആരും ചെയ്ത് എനിക്ക് കാണേണ്ട.. ഒരേ ഒരു മകന്റെ കൊലപാതകം അവരെ വല്ലാതെ ബാധിച്ചു.. കാലം അവിടെ നിലച്ചതായി ആണ് അവർ കരുതിയിരുന്നത്.. അതും വിളിപ്പാട് അകലെ.. എന്തിനായിരുന്നു.. ശത്രുക്കൾ ആരും ഇല്ലായിരുന്ന ചെറുപ്പക്കാരൻ.. അത് സംഭവിച്ചതിന്റെ അടുത്ത ദിവസം.. വിവാഹം ഉറപ്പിച്ചിരുന്ന ആ പെൺകുട്ടിയും.. എല്ലാം ഞാൻ ജനിക്കുന്നതിന് മുൻപ് നടന്ന സംഭവങ്ങൾ ആണ്.. പറഞ്ഞു കേട്ടത്.. ങ്ങാ.. ഈശ്വരന് അറിയാമായിരിക്കും.. അയാൾ ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി. അല്ല.. സർ ആരാണ്.. മുൻപ് ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ.. അമ്മുമ്മയുടെ.. ?? അയാൾ ആ ചോദ്യം പകുതിയിൽ നിർത്തി. ഓ ആരുമല്ല.. ഒരു വഴിപോക്കൻ.. അമ്മുമ്മയെ അറിയാമായിരുന്നു.. പെട്ടെന്ന് തെക്കേപ്പുറത്ത് പട്ടട എരിയുന്നത് കണ്ടപ്പോൾ ഒന്ന് കേറിയതാണ്.. ങ്ങാ.. ചിലർ അങ്ങനെ ആണ്.. എന്ന് പൊതുതത്വം വിളമ്പി.. യാത്രപോലും ചോദിക്കാതെ.. ഇറങ്ങി.. തിരികെ മുംബൈയിലേക്കുള്ള ട്രെയിനിൽ ഇരിക്കുമ്പോൾ അമ്പത് കൊല്ലങ്ങൾക്ക് മുൻപ് യാത്ര ചെയ്തപ്പോൾ ഉണ്ടായ അതെ വികാരമായിരുന്നു.. അയാൾക്ക്.. അന്ന് ആ നാട്ടിൽ നിന്ന് ഒളിച്ചോടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു എങ്കിൽ.. ഇന്ന് അയാൾ അയാളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.. അപ്പോൾ വർഷങ്ങൾക്ക് മുൻപുള്ള ആ സന്ധ്യ അയാളുടെ മനസ്സിലെ തിരശ്ശീലയിൽ ചിത്രങ്ങളായി പുനർജനിച്ചു.. അവസാനമില്ലാതെ.. കലങ്ങിന്റെ പിന്നിലെ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുന്ന ആ കൗമാരക്കാരൻ.. വളവ് തിരിഞ്ഞു കാതടപ്പിക്കുന്ന കടകട ശബ്ദം.. പൊഴിച്ചു കൊണ്ട് വരുന്ന.. ബുള്ളറ്റ്.. സന്ധ്യാ വെളിച്ചത്തിൽ ഓടിക്കുന്ന ആളിന്റെ മുഖഭാവം വ്യക്തമായിരുന്നില്ല.. എന്നാൽ തനിക്ക് തന്റെ ലക്‌ഷ്യം വ്യക്തമായിരുന്നു.. ഞൊടിയിടയിൽ റോഡിലേക്കാഞ്ഞു താൻ നീട്ടിയ കത്തിമുനയിൽ ഓടിക്കയറുമ്പോൾ സുധാകരേട്ടൻ ഒന്ന് ചിന്തിക്കാൻ സമയമെടുത്തിട്ടുണ്ടാവില്ല.. വണ്ടിയിൽ ഇരുന്ന് പിടഞ്ഞത് തന്റെ കൈകളിൽ അറിയാമായിരുന്നു.. വണ്ടി ഉപേക്ഷിച്ചു നേരെ എതിർ ദിശയിലേക്ക് ഓടി.. ആ വലിയപറമ്പിൽ വീണ് ഒന്ന് പിടഞ്ഞു.. ബാക്കി ഒന്നും ഓർമ്മയില്ല... പിന്നെ താൻ ഓടുകയായിരുന്നില്ലേ.. നിലക്കാത്ത ഓട്ടം.. എന്തിനായിരുന്നു.. സുധാകരേട്ടനെ കുത്തിയത്.. തന്റെ ചേച്ചിയോട് പ്രേമം പറഞ്ഞതിനോ? ബുദ്ധിതെളിയാത്ത കൗമാരം.. അതിൽ അവസാനിച്ചത് എത്ര ജന്മങ്ങൾ.. ചേച്ചി.. സുധാകരേട്ടൻ.. ദേ.. ഒരു ജന്മം നീറി.. അമ്മയും.. അയാൾ കണ്ണുകൾ ഇറുക്കി അടച്ചു.. രഘുചന്ദ്രൻ. ആർ. കാലം ഉണക്കാത്ത മുറിവുകൾ അയാൾ നടന്ന് പോകുമ്പോൾ ആ ഇടവഴി വളരെ ഏറെ മാറിയിരുന്നു. പെൺ കൈതകൾ കോട്ട തീർത്തിരുന്ന അതിന്റെ ഇരുവശവും ഇന്ന് വർണ്ണ മതിലുകൾക്ക് വഴിമാറിയിരുന്നു. പഴയ ചെമ്മണ്ണ് കുഴഞ്ഞ പശിമരാശി വെട്ടുവഴി കറുത്ത ടാറിനും ടാർ തേഞ്ഞു തെളിഞ്ഞ മെറ്റൽ കഷ്ണങ്ങൾക്കും. എങ്കിലും കൗതുകം നഷ്ടമാകാത്ത അയാൾ മിഴികൾ രണ്ടും ആ കാഴ്ചകൾ ഒപ്പിയെടുക്കുകയാണ്. ആ ചെറിയ ഇടവഴി ഇന്ന് രാജവീഥിയാണ്. ഇരുവശങ്ങളിലും വലിയ മേടകളും ഇരുനില മാളികകളും ആ നാടിന്റെ പ്രൗഢി വിളിച്ചൊതുക്കുകയാണ് എന്ന് അയാൾ മനസ്സിനോട് പറഞ്ഞു. ജന്മനാട്ടിലെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വെളിയിലേക്ക് വന്നപ്പോൾ അയാളെ സ്വീകരിക്കാൻ ബന്ധുക്കൾ ആരും വന്നില്ലെങ്കിലും (പറയത്തക്കതായി ആരും ബാക്കിയില്ല.. അഥവാ ഉള്ളവർ അയാളെ അറിയുമോ എന്ന് തന്നെ സംശയം) അവിടുത്തെ ഓട്ടോ റിക്ഷക്കാരും ടാക്സിക്കാരും ഓടിയെത്തി. കൊറ്റിയെപോലെ ഒറ്റക്കാലിൽ ഉള്ള കാത്തിരിപ്പിന് ശേഷം കിട്ടിയ ഇരയെ ദാഹാർത്തമായി വീക്ഷിച്ച് ഓടി വന്നവരുടെ കണ്ണുകൾ ഉടക്കിയത് അയാളുടെ ഫോറിൻ പെട്ടിയിൽ ആയിരുന്നു. ശരീരത്ത് നിന്ന് പൊഴിയുന്ന സ്പ്രേയുടെ മണം നാസികയിലേക്ക് വലിച്ച് അവർ കോറസ്സ് പോലെ പറഞ്ഞു.. കയറൂ.. സർ.. എവിടെയാണ്.. പോകേണ്ടത്.. ഞങ്ങൾ കൊണ്ടുവിടാം.. അധികം ചാർജ്ജാവില്ല.. വേണ്ട.. എന്ന ജൽപ്പനം അവരുടെ ബഹളത്തിനുള്ളിൽ മുങ്ങി പോയപ്പോൾ അയാൾ നിശബ്ദനായി കാത്തു നിന്നു.. അവസാനം അവരുടെ നിർബന്ധങ്ങൾക്ക് മുന്നിൽ അയാൾ ലക്ഷ്യസ്ഥാനം പറഞ്ഞപ്പോൾ ഓരോരുത്തരുടെയും മുഖം മ്ലാനമാകുന്നതും അവർ ഒഴിഞ്ഞു പോകുന്നതും അയാൾ നോക്കി നിന്നു.. ഒന്ന് വെളുക്കെ ചിരിച്ചു അയാൾ നടന്നു.. ചെറുപ്പത്തിൽ എത്രയോ തവണ കാൽനടയായി വന്നുപോയ ആ വഴികളെ അയാൾ വളരെ ഇഷ്ട്ടപ്പെട്ടിരുന്നു.. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ കാണുന്ന നിറമുള്ള സ്വപ്നങ്ങളിൽ പലവുരു അയാൾ ആ വഴികളിൽ നടന്നിരുന്നു.. ഒരു തീർത്ഥയാത്ര പോലെ.. ആത്മാവിലെ പുണ്യമായ സ്വന്തം നാടിന്റെ ഉൾവഴികളിലൂടെ.. ഒരിക്കലെങ്കിലും തിരികെ നടക്കാൻ അയാൾ അത്രക്ക് ആഗ്രഹിച്ചിരുന്നു. കൗമാരം കഴിയും മുൻപേ ആയിരുന്നു ആ ഒളിച്ചോട്ടം... ബുദ്ധിയുറക്കാത്ത പ്രായത്തിന്റെ എടുത്തുചാട്ടം ഇന്ന് ഓർക്കുമ്പോൾ അങ്ങനെ സമാധാനിക്കാനാണ് അയാൾക്കിഷ്ട്ടം. നാട്ടുകാരുടെ തുറിച്ചു നോട്ടവും നിയമത്തിന്റെ കാർക്കശ്യവും ഓർത്തപ്പോൾ പിന്നെ നിന്നില്ല.. ആ നശിച്ച സന്ധ്യ.. എല്ലാം കീഴുമേൽ മറിക്കുകയായിരുന്നു.. ചെയ്തുപോയ തെറ്റിന് ഒരിക്കലും പശ്ചാത്തപിച്ചിട്ടില്ല.. അത് ആ കൗമാരത്തിന്റെ ശരിയായിരുന്നു.. അന്നും ഇന്നും.. എങ്കിലും അയാൾ ആ നാടിനെയും അവിടുത്തെ പൂക്കളെയും അഗാധമായി സ്നേഹിച്ചിരുന്നു.. കൂടെപ്പിറപ്പിനെയും. സ്റ്റേഷൻ റോഡിൽ അൽപ്പദൂരം നടന്ന് .. പ്രധാന ഹൈവെ മുറിച്ച് റെയിൽവേ ഓവർ ബ്രിഡ്ജിന്റെ അടിയിൽ കൂടി ഇപ്പുറം വന്നാൽ തന്റെ ഗ്രാമത്തിലേക്കുള്ള വെട്ടുവഴി. അൻപതിൽപ്പരം വർഷങ്ങൾക്ക് ഇപ്പുറവും അയാളുടെ തിട്ടം അത് മാത്രമാണ്. ഇതിനിടയിൽ മീറ്റർ ഗേജ്.. ബ്രോഡ് ഗേജ് ആയതും.. സിംഗിൾ റെയിൽവെ ഡബിൾ ആയതും ഗ്രാമം വളർന്ന് വലിയ നഗരമായതും ഒന്നും അയാൾ അറിഞ്ഞിരുന്നില്ല.. ഗ്രാമ വഴികളിൽ വലിയ ബസ്സുകൾ നിറഞ്ഞതും.. ഓലമേഞ്ഞ കുടിലുകളുടെ സ്ഥാനം വലിയ കോൺക്രീറ്റ് സൗധങ്ങൾ ഏറ്റെടുത്തതും. വലിയ എട്ടുകെട്ടുകളും നാലുകെട്ടുകളും.. പുരാവസ്തുവായി പോലും പരിഗണിക്കാതെ മൺമറഞ്ഞതും ഒന്നും. എന്നാൽ മനസ്സിന്റെ തിട്ടങ്ങൾ കാറ്റിൽ അപ്പൂപ്പൻ താടിപോലെ പറന്ന് പോകുന്നത് ഒരു നിരാശയായി അയാളിൽ പടർന്നു. മുംബൈയുടെ നഗരവീഥികളിൽ.. ഇടുങ്ങിയ ഗലികളിൽ, കേൾവികേട്ട മൾട്ടിസ്റ്റോർ ഓഫിസ് ബിൽഡിങ്ങുകളിൽ ജീവിതം കരുപിടിപ്പിക്കാനും.. അതിലൂടെ ഒരു പുതിയ ജീവിതം കൈയ്യെത്തിപിടിക്കാനും നിലക്കാത്ത ഓട്ടം ഓടുന്നതിനും ഇടയിൽ.. തിരശീലയിൽ എന്നപോലെ മിന്നിമാഞ്ഞ ചിത്രങ്ങൾ.. ഒരു ക്ഷണപ്രഭാചഞ്ചലമായി എന്ന് അറിഞ്ഞപ്പോൾ ഒന്ന് പകച്ചു.. നഷ്ടസ്വപ്‌നങ്ങളുടെ മഴമേഘങ്ങൾ നീന്തുന്ന ആകാശമായി മനസ്സ് മാറിയപ്പോൾ ഒരു ഇടവപ്പാതിക്ക് കൊതിച്ച വേഴാമ്പൽ മാത്രമായി ഒരു നിമിഷം... എങ്കിലും അയാളുടെ കാലുകൾ മുന്നോട്ട് പോയി.. ഒരിക്കൽ എങ്കിലും ആവർത്തിക്കണം എന്ന് ഉറപ്പിച്ച ആ തീർത്ഥാടന വഴികളിലൂടെ.. ശരണം വിളികൾ ആവേശമാവുന്ന മലകയറ്റങ്ങളുടെ പ്രവേഗം ഉൾക്കൊണ്ടുകൊണ്ട്.. ആദ്യം അയാളുടെ ഓർമ്മകളിൽ ബാക്കിയായ കർക്കിട നാളിലെ നിറഞ്ഞുകവിഞ്ഞ പാടശേഖരങ്ങളിലേക്ക് കാഴ്ച പോയി. ചാകരയിലെ കരിക്കാടി പോലെ നിറയുന്ന ഊത്തപിടുത്തത്തിന്റെ വലയും.. അതിൽ നിറയുന്ന നീറുമീനും.. കൂടും കുടുക്കയും.. എന്നാൽ ആ പാടശേഖരങ്ങൾ ഒന്നും ബാക്കിയില്ലായിരുന്നു.. അവിടെ വിളഞ്ഞ ഉൾനാടൻ മൽസ്യസമ്പത്തും. പകരം അംബരചുംബികൾ അല്ലെങ്കിലും.. വിവിധ നിറങ്ങളിൽ തലയുയർത്തി നിൽക്കുന്ന ആഢംബര സൗധങ്ങൾ കണ്ട് നെടുവീർപ്പ് ഇടാനായിരുന്നു.. യോഗം. എന്റെ നാട് ആകെ മാറിയിരിക്കുന്നു.. ഒരു വലിയ നഗരപ്രാന്തത്തിന്റെ ആടയാഭരണങ്ങൾ എടുത്തണിഞ്ഞു അവൾ ഒരു പുതുമണവാട്ടി ആകുകയാണ്.. അയാളുടെ മനസ്സിൽ എങ്കിലും നെടുവീർപ്പ് ഉയർന്നു. കാലുകൾ യാന്ത്രികമായി മുന്നേറിയപ്പോൾ അവക്കൊപ്പം ശരീരവും മുന്നോട്ട് പോയി. ഇനി റോഡ് തിരിയുകയാണ്.. റയിൽവേ ട്രാക്കിന് സമാന്തരമായ പാത ഇനി അകന്ന് പോകും... തന്റെ ഗ്രാമത്തിന്റെ ഹൃദയത്തിലേക്ക്. പഴയ നെൽവയലുകൾ എല്ലാം അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു.. അതിന്റെ നാടുവിൽകൂടിയുള്ള നടത്തം ഇനി സ്വപ്‌നാടനം മാത്രമാണ് എന്ന് അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. എങ്കിലും അയാളുടെ കാലുകൾ മുന്നോട്ട് തന്നെ പോയി.. കടന്നുപോയ മനുഷ്യരുടെ തുറിച്ചു നോട്ടങ്ങളെയോ മതിലുകളുടെ പിന്നിൽ നിന്ന് ഉയർന്ന പാതി നോട്ടങ്ങളെയും അവഗണിച്ച്.. പിന്നിട്ട കാഴ്ചകളെ ഉപേക്ഷിച്ചു കൊണ്ട്. ആ ചെറിയ തോട്.. ആ കലങ്ങ്.. അതിന്റെ വശത്തെ പൊന്തക്കാട്.. ചെറിയ പാലം.. അവിടെ എത്തിയപ്പോൾ അയാൾ ഒന്ന് നിന്നു.. അല്ല കാലുകൾ .. മരവിച്ചപോലെ ആയി.. എല്ലാത്തിനും സാക്ഷിയായ ആ ഭാഗം വലിയ മാറ്റമില്ലാതെ ഇന്നും തുടരുകയാണ്.. പുതിയതായി ഒരു ചെത്തുവഴി... അതും താൻ പതുങ്ങിയിരുന്ന.. പൊന്തക്കാടിന്റെ അടുത്ത്.. അത് മാത്രമാണ് ഒരു മാറ്റം.. എതിർവശത്ത് അന്ന് ഉണ്ടായിരുന്ന, അവസാനം, വണ്ടി ഉപേക്ഷിച്ചു സുധാകരൻ വയറും തപ്പി ഓടിയികയറിയ വെളിമ്പറമ്പിൽ, ഇപ്പോൾ മഞ്ഞതേച്ച ആ വലിയ വീടും.. മുന്നിലെ വലിയ ഗെയ്റ്റും അവിടുത്തെ കാഴ്ചകളെ ആകെ മാറ്റിമറിക്കുന്നു. ആദ്യമായി തോന്നിയ കുറ്റബോധത്തിന്റെ മറയിൽ അയാൾ ഒന്ന് തലകുനിച്ചു... എല്ലാം മാറ്റിമറിച്ച ആ സന്ധ്യ.. അത് പുനരാവിഷ്കരിക്കുകയാണോ.. മനസ്സിൽ എങ്കിലും.. പിന്നെ അവിടെ നിൽക്കാൻ അയാൾക്ക് തോന്നിയില്ല.. മരവിച്ച കാലുകളെ ശാസിച്ച്.. മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചു. പത്ത് ചുവട് കഴിഞ്ഞപ്പോൾ ആ വളവ് ദൂരെ കാഴ്ചകളെ മറക്കുന്ന തനിക്ക് സഹായമായി നിന്ന സ്ഥലം. അത് വളവ് തിരിഞ്ഞ് മുന്നോട്ട് പോയപ്പോൾ അയാൾ ശരിക്കും പാറപോലെ ഉറച്ചു പോയി.. ഒരു ശിലയെപ്പോലെ.. ഇടവപ്പാതിയിലെ ഇടവേളയിൽ മരംപെയ്യുന്ന ആ പകലിൽ വിയർപ്പിൽ കുളിച്ചു ആ വീട്ടിലേക്ക് നോക്കി.. ക്ഷേത്രമുറ്റത്തെ സാലഭംഞ്ജികയെപ്പോലെ കയ്യിൽ പെട്ടിയും തൂക്കി അയാൾ നിന്നു. അൻപത് വർഷങ്ങൾക്ക് മുൻപ് താൻ ഉപേക്ഷിച്ചുപോയ ആ വീടിന്റെ കാഴ്ച ഇപ്പോഴും അതുപോലെ നിൽക്കുകയാണ്.. ചായം തേക്കാത്ത ചുവരുകൾ.. മുന്നിൽ ഒരു ചെറിയ ചരൽക്കൂനപോലും അത് പോലെ ഉണ്ട്. ആ വീട് ഒരു പ്രേതഭവനം പോലെ ചുറ്റിൽ വന്ന മാറ്റങ്ങളെ അറിഞ്ഞിട്ടേ ഇല്ലെന്ന മട്ടിൽ അങ്ങനെ നിൽക്കുന്നു. റോഡരുകിൽ കുറ്റിച്ചു നിൽക്കുന്ന കൈതച്ചെടികൾ പോലും അബദ്ധജന്മം പോലെ തലയാട്ടുന്നു. അയാൾ നിർവികാരനായി.. അവിടേക്ക് നോക്കി കുറെ നേരം നിന്നു.. റോഡിൽ അയാളെ കടന്നു പോയ വാഹനങ്ങളെയോ ആൾക്കാരെയോ ഒന്നും ശ്രദ്ധിക്കാതെ... എന്തിന് കഴിഞ്ഞു പോകുന്ന നിമിഷങ്ങളിൽ പോലും ബോധവാൻ ആകാതെ... അയാൾ ഒരു നിയോഗത്തിൽ എന്നപോലെ ആ വീടിന്റെ മുറ്റത്തേക്ക് ചവുട്ടിക്കയറി... അടഞ്ഞു കിടക്കുന്ന ആ ഒറ്റവാതിലിന്റെ മുന്നിൽ മുട്ടണമോ വേണ്ടയോ എന്ന സന്ദേഹത്തിൽ.. കുറച്ചു നേരം നിന്നു.. പിന്നെ എന്തും വരട്ടെ എന്ന് കൽപ്പിച്ചു കൈപൊക്കി... ഒന്ന് തട്ടി.. പിന്നിൽ ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടപ്പോൾ അയാൾ തിരികെ നോക്കി... അവൾ ചോദിച്ചു.. ആരാ.. ??? അവൾ മറുപടിക്ക് കാത്തുനിൽക്കാതെ വിളിച്ചു.. അച്ഛാ.. ദേ ആരോ വന്നിരിക്കുന്നു.. മുത്തശ്ശിയുടെ മരണം അറിഞ്ഞു വന്നതാണ് എന്ന് തോന്നുന്നു. അയാൾ ഒന്നും മിണ്ടാതെ ആ പഴയ വീടിന്റെ തെക്ക് കിഴക്കേ ഭാഗത്തേക്ക് നോക്കി... അവിടെ അപ്പോഴും തീ അണയാതെ പുകയുന്നുണ്ടായിരുന്നു ആ പട്ടട.. തൊട്ട് വടക്കേവശത്ത്.. തീർത്ത ആ സാമാന്യം വലിയ വീട്ടിലേക്ക് അയാളെ ആനയിച്ച മധ്യവയസ്‌കൻ.. സിറ്റൗട്ടിലേക്ക് ഇരുത്തി മുഖവുര ഇല്ലാതെ അയാളോട് പറഞ്ഞു.. അമ്മുമ്മ... ആരോടും ഒന്നും ആവശ്യപെട്ടിരുന്നില്ല.. ഒരിക്കലും.. എന്തിന് മരിക്കുന്നതിന് തൊട്ട് മുൻപ് പോലും.. എല്ലാം ഒറ്റക്ക് ചെയ്ത്.. ആരോടും പരിഭവം ഇല്ലാതെ.. ആരോഗ്യത്തോടെ നടന്നു.. തൊണ്ണൂറ്റിയെട്ട് വയസ്സ് വരെ.. അന്യ നാട്ടുകാരനും.. മൂത്തമകളുടെ മരുമകനുമായ ഞാൻ.. ഭാര്യയുടെ നാടുപോലും അല്ലാത്ത ഇവിടേക്ക് വന്നത് അവർക്ക് ഒരു കൂട്ട് ആവട്ടെ എന്ന് കരുതിയാണ്.. പക്ഷെ.. എന്നോട് ഒന്നേ പറഞ്ഞുള്ളു.. ഈ വീടും പരിസരവും ഇങ്ങനെ തന്നെ ഇട്ടേക്കണം.. ഞാൻ മരിക്കും വരെ എങ്കിലും.. അത് കഴിഞ്ഞു.. ഞാൻ ഒന്നും കാണുന്നില്ലല്ലോ.. എന്റെ സുധാകരന്.. കഴിയാത്തത് വേറെ ആരും ചെയ്ത് എനിക്ക് കാണേണ്ട.. ഒരേ ഒരു മകന്റെ കൊലപാതകം അവരെ വല്ലാതെ ബാധിച്ചു.. കാലം അവിടെ നിലച്ചതായി ആണ് അവർ കരുതിയിരുന്നത്.. അതും വിളിപ്പാട് അകലെ.. എന്തിനായിരുന്നു.. ശത്രുക്കൾ ആരും ഇല്ലായിരുന്ന ചെറുപ്പക്കാരൻ.. അത് സംഭവിച്ചതിന്റെ അടുത്ത ദിവസം.. വിവാഹം ഉറപ്പിച്ചിരുന്ന ആ പെൺകുട്ടിയും.. എല്ലാം ഞാൻ ജനിക്കുന്നതിന് മുൻപ് നടന്ന സംഭവങ്ങൾ ആണ്.. പറഞ്ഞു കേട്ടത്.. ങ്ങാ.. ഈശ്വരന് അറിയാമായിരിക്കും.. അയാൾ ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി. അല്ല.. സർ ആരാണ്.. മുൻപ് ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ.. അമ്മുമ്മയുടെ.. ?? അയാൾ ആ ചോദ്യം പകുതിയിൽ നിർത്തി. ഓ ആരുമല്ല.. ഒരു വഴിപോക്കൻ.. അമ്മുമ്മയെ അറിയാമായിരുന്നു.. പെട്ടെന്ന് തെക്കേപ്പുറത്ത് പട്ടട എരിയുന്നത് കണ്ടപ്പോൾ ഒന്ന് കേറിയതാണ്.. ങ്ങാ.. ചിലർ അങ്ങനെ ആണ്.. എന്ന് പൊതുതത്വം വിളമ്പി.. യാത്രപോലും ചോദിക്കാതെ.. ഇറങ്ങി.. തിരികെ മുംബൈയിലേക്കുള്ള ട്രെയിനിൽ ഇരിക്കുമ്പോൾ അമ്പത് കൊല്ലങ്ങൾക്ക് മുൻപ് യാത്ര ചെയ്തപ്പോൾ ഉണ്ടായ അതെ വികാരമായിരുന്നു.. അയാൾക്ക്.. അന്ന് ആ നാട്ടിൽ നിന്ന് ഒളിച്ചോടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു എങ്കിൽ.. ഇന്ന് അയാൾ അയാളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.. അപ്പോൾ വർഷങ്ങൾക്ക് മുൻപുള്ള ആ സന്ധ്യ അയാളുടെ മനസ്സിലെ തിരശ്ശീലയിൽ ചിത്രങ്ങളായി പുനർജനിച്ചു.. അവസാനമില്ലാതെ.. കലങ്ങിന്റെ പിന്നിലെ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുന്ന ആ കൗമാരക്കാരൻ.. വളവ് തിരിഞ്ഞു കാതടപ്പിക്കുന്ന കടകട ശബ്ദം.. പൊഴിച്ചു കൊണ്ട് വരുന്ന.. ബുള്ളറ്റ്.. സന്ധ്യാ വെളിച്ചത്തിൽ ഓടിക്കുന്ന ആളിന്റെ മുഖഭാവം വ്യക്തമായിരുന്നില്ല.. എന്നാൽ തനിക്ക് തന്റെ ലക്‌ഷ്യം വ്യക്തമായിരുന്നു.. ഞൊടിയിടയിൽ റോഡിലേക്കാഞ്ഞു താൻ നീട്ടിയ കത്തിമുനയിൽ ഓടിക്കയറുമ്പോൾ സുധാകരേട്ടൻ ഒന്ന് ചിന്തിക്കാൻ സമയമെടുത്തിട്ടുണ്ടാവില്ല.. വണ്ടിയിൽ ഇരുന്ന് പിടഞ്ഞത് തന്റെ കൈകളിൽ അറിയാമായിരുന്നു.. വണ്ടി ഉപേക്ഷിച്ചു നേരെ എതിർ ദിശയിലേക്ക് ഓടി.. ആ വലിയപറമ്പിൽ വീണ് ഒന്ന് പിടഞ്ഞു.. ബാക്കി ഒന്നും ഓർമ്മയില്ല... പിന്നെ താൻ ഓടുകയായിരുന്നില്ലേ.. നിലക്കാത്ത ഓട്ടം.. എന്തിനായിരുന്നു.. സുധാകരേട്ടനെ കുത്തിയത്.. തന്റെ ചേച്ചിയോട് പ്രേമം പറഞ്ഞതിനോ? ബുദ്ധിതെളിയാത്ത കൗമാരം.. അതിൽ അവസാനിച്ചത് എത്ര ജന്മങ്ങൾ.. ചേച്ചി.. സുധാകരേട്ടൻ.. ദേ.. ഒരു ജന്മം നീറി.. അമ്മയും.. അയാൾ കണ്ണുകൾ ഇറുക്കി അടച്ചു.. രഘുചന്ദ്രൻ. ആർ. More Likes This വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം by Sarangirethick More Interesting Options Malayalam Short Stories Malayalam Spiritual Stories Malayalam Fiction Stories Malayalam Motivational Stories Malayalam Classic Stories Malayalam Children Stories Malayalam Comedy stories Malayalam Magazine Malayalam Poems Malayalam Travel stories Malayalam Women Focused Malayalam Drama Malayalam Love Stories Malayalam Detective stories Malayalam Moral Stories Malayalam Adventure Stories Malayalam Human Science Malayalam Philosophy Malayalam Health Malayalam Biography Malayalam Cooking Recipe Malayalam Letter Malayalam Horror Stories Malayalam Film Reviews Malayalam Mythological Stories Malayalam Book Reviews Malayalam Thriller Malayalam Science-Fiction Malayalam Business Malayalam Sports Malayalam Animals Malayalam Astrology Malayalam Science Malayalam Anything Malayalam Crime Stories