ആ കത്തുകൾ

(1)
  • 2.1k
  • 0
  • 780

ശരീരം മരവിപ്പിക്കുന്നതായിട്ടുള്ള- തണുപ്പ് കാറ്റും അന്തരീക്ഷം ആകെ മൂടി കിടക്കുന്ന ഇരുളും അല്ലാതെ അവളുടെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ല. ആ വീടാകെ നിശബ്ദത നിറഞ്ഞിരുന്നു അവളുടെ കാലടികളുടെ പ്രതിദ്വനിയല്ലാതെ മറ്റൊരു ശബ്ദവും ആ വീടിനകത്തുണ്ടായിരുന്നില്ല-. ഓരോ അടി മുന്നോട്ടു വെക്കുമ്പോഴും അവളുടെ ഉള്ളിൽ നിറഞ്ഞിരുന്ന ഭയവും ഉത്കണ്ടയും ഏറെ ആയിരുന്നു. പെട്ടെന്ന് ആരോ കതകിൽ മുട്ടുന്നത് പോലെ അവൾക്ക് തോന്നി അവൾ പിന്നോട്ട് തിരിഞ്ഞു.

1

ആ കത്തുകൾ part -1

ശരീരം മരവിപ്പിക്കുന്നതായിട്ടുള്ള- തണുപ്പ് കാറ്റും അന്തരീക്ഷം ആകെ മൂടി കിടക്കുന്ന ഇരുളും അല്ലാതെ അവളുടെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ല. ആ വീടാകെ നിശബ്ദത നിറഞ്ഞിരുന്നു അവളുടെ പ്രതിദ്വനിയല്ലാതെ മറ്റൊരു ശബ്ദവും ആ വീടിനകത്തുണ്ടായിരുന്നില്ല-. ഓരോ അടി മുന്നോട്ടു വെക്കുമ്പോഴും അവളുടെ ഉള്ളിൽ നിറഞ്ഞിരുന്ന ഭയവും ഉത്കണ്ടയും ഏറെ ആയിരുന്നു. പെട്ടെന്ന് ആരോ കതകിൽ മുട്ടുന്നത് പോലെ അവൾക്ക് തോന്നി അവൾ പിന്നോട്ട് തിരിഞ്ഞു."ഏയ്...തോന്നിയതായിരിക്കും -.....!"എന്ന് പറഞ്ഞുകൊണ്ട് അവൾ സ്വയം ആശ്വസിപ്പിച്ചു പക്ഷേ വീണ്ടും തുടർച്ചയായി ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ അവൾ പതിയെ ചെന്ന് വാതിൽ തുറന്നു. പക്ഷേ പുറത്ത് ആരും ഉണ്ടായിരുന്നില്ല അവൾ തിരിച്ചു അകത്തുകയറാൻ വേണ്ടി ശ്രമിക്കുമ്പോഴാണ് അവിടെ ഉണ്ടായിരുന്ന പഴകി ആകെ ചിതല് പിടിച്ച ഒരു കസേരയിൽ കത്ത് പോലെ എന്തോ കാണുന്നത് അവളത് ഭയപ്പാടോടെ എടുത്തു. അവിടം ഇരുൾ നിറഞ്ഞതുകൊണ്ട് അവൾക്കൊന്നും കാണാൻ കഴിഞ്ഞില്ല അവൾ പതിയെ പുറത്തേക്ക് ഇറങ്ങി നിലാവെളിച്ചത്തിൽ ആ കത്ത് വായിക്കാൻ ...Read More