പുസ്തകപ്പൂജ പ്രമാണിച്ച് ഗവണ്മെന്റ് അവധിയായതുകൊണ്ട് തന്നെ കോട്ടയം നഗരം തീർത്തും വിജനമായിരുന്നു. വർക്കിന്റെ ആവശ്യത്തിനായുള്ള അത്യാവശ്യകോൾ അറ്റൻഡ് ചെയ്ത് കാർ ഡ്രൈവ് ചെയ്യുകയായിരുന്നു ഗൗരി. 2 നിമിഷങ്ങൾക്കുള്ളിലാണ് അത് സംഭവിച്ചത്. കാറിന്മേൽ ഭാരമുള്ള എന്തോ ഒന്ന് ശക്തിയായി ഇടിച്ചതും ഗ്ലാസുകൾ ഒന്നായി തന്റെ ദേഹത്ത് വീണതും അവളറിഞ്ഞു. മറുത്തുചിന്തിക്കാതെ രക്ഷപ്പെടാൻ വേണ്ടി അവൾ റോഡിലേക്കെടുത്തുചാടി. വീഴ്ച്ചയുടെ ആഘാതത്തിൽ തന്റെ തല കല്ലിലിടിച്ചതും തലയിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നതും അവൾ കണ്ടു. ബോധം മറയുന്നത് വരെ. അവളോടൊപ്പം വൈക്കം സിറ്റിയുടെ ഡയറക്ഷൻ ബോർഡും രക്തത്തിൽ കുതിർന്നു.

1

SEE YOU SOON - 1

പുസ്തകപ്പൂജ പ്രമാണിച്ച് ഗവണ്മെന്റ് അവധിയായതുകൊണ്ട് തന്നെ കോട്ടയം നഗരം തീർത്തും വിജനമായിരുന്നു. വർക്കിന്റെ ആവശ്യത്തിനായുള്ള അത്യാവശ്യകോൾ അറ്റൻഡ് ചെയ്ത് കാർ ഡ്രൈവ് ചെയ്യുകയായിരുന്നു ഗൗരി. 2 അത് സംഭവിച്ചത്. കാറിന്മേൽ ഭാരമുള്ള എന്തോ ഒന്ന് ശക്തിയായി ഇടിച്ചതും ഗ്ലാസുകൾ ഒന്നായി തന്റെ ദേഹത്ത് വീണതും അവളറിഞ്ഞു. മറുത്തുചിന്തിക്കാതെ രക്ഷപ്പെടാൻ വേണ്ടി അവൾ റോഡിലേക്കെടുത്തുചാടി. വീഴ്ച്ചയുടെ ആഘാതത്തിൽ തന്റെ തല കല്ലിലിടിച്ചതും തലയിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നതും അവൾ കണ്ടു. ബോധം മറയുന്ന ...Read More

2

SEE YOU SOON - 2

വലിയൊരപകടത്തിൽ നിന്ന് ഭാഗ്യംകൊണ്ടു മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കാൻ ഗൗരിക്ക് കുറച്ചധികം സമയം വേണ്ടിവന്നു.പേഷ്യൻ്റിന് ബോധം വന്ന വിവരം ഡോക്ടർ റാം വിളിച്ചറിയിച്ചതനുസരിച്ച് CI വിജയ് ഗൗരിക്കഭിമുഖമായി ഇരുന്നുകൊണ്ട് അദ്ദേഹം സംസാരത്തിന് തുടക്കമിട്ടു."Gouri, How Do You Feeling Now"??"Iam Feeling Better Sir""ഗൗരിക്ക് എങ്ങനെയാണ് ആക്സിഡൻ്റ് സംഭവിച്ചത്??, "അതൊക്കെ ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ"??ഒരു ദീർഘനിശ്വസത്തിനു ശേഷം അവൾ പറഞ്ഞുതുടങ്ങി."ഞാൻ വൈക്കം സിറ്റിയിൽ എത്തി വളരെ കുറച്ച് സമയത്തിനുള്ളിലാണ് അപകടം നടന്നത്". "വർക്കിൻ്റെ ആവശ്യത്തിന് ഒരു കോൾ അറ്റൻഡ് ചെയ്യുമ്പോൾ പെട്ടെന്ന് എന്തോ വന്ന് കാറിലിടിച്ചു". "അതിൻ്റെ ഷോക്കിൽ കാർ ഒന്ന് വട്ടം തിരിഞ്ഞു". "ഗ്ലാസ്സ് ദേഹത്തേക്ക് വീഴുന്നത് കണ്ട് രക്ഷപ്പെടാൻ വേണ്ടി ഞാൻ പുറത്തേക്കെടുത്തു ചാടി". "എന്തോ ഒന്നിൽ തലയിടിച്ച് വേദനിച്ചതേ എനിക്കോർമയൊള്ളൂ"."ഇടിക്കാൻ വന്ന വണ്ടിയോ മറ്റെന്തെങ്കിലും ഓർക്കാൻ കഴിയുന്നുണ്ടോ"??പെട്ടെന്ന് ഗൗരിയുടെ മുഖം തെളിഞ്ഞു. പക്ഷേ അടുത്ത നിമിഷം ആധിയോടെ മുഖം ചുളിച്ച് അവൾ പറഞ്ഞു."ഞാനപ്പോൾ കോളിലായിരുന്നല്ലോ സർ, അതുകൊണ്ട് ...Read More

3

SEE YOU SOON - 3

ആ വാർത്ത വായിച്ചതിനുശേഷം അന്ന തീർത്തും അസ്വസ്ഥയായിരുന്നു. ഉടനെ തന്നെ ഹോസ്പിറ്റലിൽ വിളിച്ച് ഗൗരിയുടെ വിവരങ്ങൾ തിരക്കണമെന്നവൾക്ക് തോന്നി.സിസ്റ്റർ മിനിക്ക് ഡയൽ ചെയ്യുമ്പോൾ അവളാകെ വിറക്കുന്നുണ്ടായിരുന്നു."ഹലോ""ഹലോ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയാനുണ്ട്, അതാ ഞാൻ തിരക്കിട്ട് നിങ്ങളെ വിളിച്ചേ""പറഞ്ഞോളൂ മാഡം""ആ ആക്സിഡൻ്റ് കേസ് നിങ്ങൾ ഓർക്കുന്നില്ലേ, ഗൗരിയുടെ"???"ങാ, അതെങ്ങനെ മറക്കാനാ മാഡം, ഒരു പുലിവാല് പിടിച്ച കേസായിരുന്നു""അവരുടെ കാര്യങ്ങളൊന്ന് അറിയണമായിരുന്നു, I mean ഗൗരിയോ ഗൗരീടെ റിലേറ്റീവ്സോ ഡിസ്ചാർജിനു ശേഷം ഹോസ്പിറ്റലിൽ വന്നിരുന്നോ"??"അത്..... ങാ, കഴിഞ്ഞയാഴ്ച്ച അവരുടെ മെഡിക്കൽ റിപ്പോർട്ട് വാങ്ങാൻ അവരുടെ അമ്മാവൻ്റെ മകളും ഹസ്ബൻഡും വന്നിരുന്നു"."ഓ..., അപ്പൊ ഗൗരി വന്നിരുന്നില്ലല്ലേ"??" ഇല്ല മാഡം, എന്താ കാര്യം"??"ഒന്നുമില്ല, ഞാൻ ചുമ്മാ അവരുടെ കാര്യം അറിയാൻ വിളിച്ചതാ"ഫോൺ വെച്ച ശേഷം അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് താഴേക്ക് ചെന്നു.ലിവിംഗ് റൂമിൽ മമ്മയും റോണിയും ഇരിപ്പുണ്ടായിരുന്നു."റോണി, നീ നാളെ ഫ്രീയാണോ"??എന്താ കാര്യമെന്ന മട്ടിൽ റോണി പുരികം ഉയർത്തി."നാളെ എൻ്റെ ...Read More