ലക്ഷ്മണപുരം

(0)
  • 9.9k
  • 1
  • 4.1k

വിദേശ ശക്തികൾ ഇന്ത്യയിലേക്ക് വരുന്നതിന് കുറച്ചു വർഷങ്ങൾക്ക് മുൻപ്, ഇന്നത്തെ കേരളത്തിന്റെയും കർണാടകയുടെയും വടക്ക്‌ ഭാഗത്തായിട്ട് ലക്ഷ്മണപുരം എന്ന ഒരു രാജ്യമുണ്ടായിരുന്നു. അവിടുത്തെ രാജാവാണ് ഹരീന്ദ്രരാജ്, ഒരു നല്ല മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. ഹരീന്ദ്രന്റെ ഭരണം കാരണം ആ രാജ്യത്തിൽ പട്ടിണിയോ ക്ഷാമാവോ ഒന്നും ഉണ്ടായിരുന്നില്ല. അവിടുത്തെ ജനങ്ങൾ വളരെ സന്തുഷ്ട്ടരായിരുന്നു. ധാരാളം വനങ്ങളും, നദികളും, മലകളും, ധാരാളം കൃഷിയും തുടങ്ങി എന്തുകൊണ്ടും സമൃദ്ധി നിറഞ്ഞ ഒരു രാജ്യം. ആ രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തെ ദൈവത്തെപോലെയാണ് കണ്ടിരുന്നുന്നത്. രാജസദസിലെ മന്ത്രിയായ കിരണ്യരാജാണ് രാജാവിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. തന്റെ ജീവനേക്കാളും കിരണ്യരാജ് തന്റെ രാജാവിനെയും രാജ്യത്തെയും സ്നേഹിച്ചു.

1

ലക്ഷ്മണപുരം - 1

ഭാഗം -1 വിദേശ ശക്തികൾ ഇന്ത്യയിലേക്ക് വരുന്നതിന് കുറച്ചു വർഷങ്ങൾക്ക് മുൻപ്,ഇന്നത്തെ കേരളത്തിന്റെയും കർണാടകയുടെയും വടക്ക്‌ ഭാഗത്തായിട്ട് ലക്ഷ്മണപുരം എന്ന ഒരു രാജ്യമുണ്ടായിരുന്നു. അവിടുത്തെ ഹരീന്ദ്രരാജ്,ഒരു നല്ല മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. ഹരീന്ദ്രന്റെ ഭരണം കാരണം ആ രാജ്യത്തിൽ പട്ടിണിയോ ക്ഷാമാവോ ഒന്നും ഉണ്ടായിരുന്നില്ല. അവിടുത്തെ ജനങ്ങൾ വളരെ സന്തുഷ്ട്ടരായിരുന്നു. ധാരാളം വനങ്ങളും,നദികളും,മലകളും,ധാരാളം കൃഷിയും തുടങ്ങി എന്തുകൊണ്ടും സമൃദ്ധി നിറഞ്ഞ ഒരു രാജ്യം. ആ രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തെ ദൈവത്തെപോലെയാണ് കണ്ടിരുന്നുന്നത്. രാജസദസിലെ മന്ത്രിയായ കിരണ്യരാജാണ് രാജാവിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. തന്റെ ജീവനേക്കാളും കിരണ്യരാജ് തന്റെ രാജാവിനെയും രാജ്യത്തെയും സ്നേഹിച്ചു. അന്നത്തെ കാലത്ത് ലക്ഷ്മണപുരത്തായിരുന്നു ഏറ്റവും വലിയ ഖനി ഉണ്ടായിരുന്നത്. അയൽരാജ്യത്തേക്കും മറ്റും അവിടെനിന്നു സ്വർണവും വജ്രവുമൊക്കെ കയറ്റുമതി ചെയ്യുമായിരുന്നു. അതുകൊണ്ട് അയൽരാജ്യങ്ങളെല്ലാം ലക്ഷ്മണപുരവുമായിട്ട് നല്ല സൗഹൃദം സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ശത്രുക്കൾ കുറവായതിനാൽ ലക്ഷ്മണപുരത്ത് സൈന്യവും കുറവായിരുന്നു. എന്നാലും വേറെ രാജ്യങ്ങളും ആളുകളും ആ രാജ്യത്തെ സ്വർണ്ണഖനി ...Read More