കാമധേനു

(3)
  • 71.3k
  • 0
  • 17.4k

കാമധേനു - (ഒന്നാം ഭാഗം) കുഞ്ഞിമാളൂ എന്ന മുത്തശ്ശിയുടെ നീട്ടിയുള്ള വിളി കേട്ടാല്‍ എത്ര ദൂരെയാണെങ്കിലും കുഞ്ഞിമാളുപ്പശു ചെവി വാട്ടം പിടിക്കും. ഉടന്‍ മറുപടിയും കൊടുക്കും മ്പേ ... . അത്രക്കും ഒരു ആത്മ ബന്ധമായിരുന്നു മുത്തശ്ശിയുമായി. എനിക്ക് ഓർമ്മ വെച്ച നാള്‍ മുതല്‍ കാണുന്നതാണ് കുഞ്ഞിമാളുപ്പശുവിനെ. അന്ന് യവ്വനം ആസ്വദിക്കുന്ന ഒരു സുന്ദരിപ്പശു തന്നെയായിരുന്നു കുഞ്ഞി മാളു. അഴകാര്‍ന്ന കൊമ്പ്, പാലു പോലെ വെളുത്ത നിറം, നെറ്റിയില്‍ വട്ടത്തില്‍ പൊട്ടുപോലെ തോന്നിക്കുന്ന ബ്രൌണ്‍ കളറില്‍ ഒരു അടയാളം, കൊഴുത്ത ആരോഗ്യമുള്ള ശരീരം, ഇതൊക്കെത്തന്നെ കുഞ്ഞി മാളുവിനെ ഞങ്ങളുടെ തറവാട്ടു വീട്ടിലെ തൊഴുത്തിലുള്ള മറ്റു പശുക്കളില്‍ നിന്നെല്ലാം വേറിട്ട്‌ നിര്‍ത്തിയിരുന്നു. കന്നു പൂട്ടനായി വാങ്ങിയ രണ്ടു മൂരിക്കുട്ടന്മാരും ഒന്ന് രണ്ടു മെലിഞ്ഞ പശുക്കളും ആണ് കുഞ്ഞി മാളുവിനെക്കൂടാതെ അന്നത്തെ ആ തൊഴുത്തിലെ അന്തേവാസികള്‍. സമീപവാസികളുടെയെല്ലാം കാലിക്കൂട്ടങ്ങളെ അന്ന് നാരായണന്‍ എന്നൊരു പയ്യനാണ് നോക്കിയിരുന്നത്. ആ കാലിക്കൂട്ടങ്ങളില്‍ ഏറെ തിളങ്ങി നിന്നിരുന്നു

1

കാമധേനു ലക്കം 4

കാമധേനു - ലക്കം 4 അന്ന് രാവിലെ നേരത്തെ സ്കൂളിലേക്ക് പുറപ്പെടുമ്പോള്‍ വല്ലാത്ത ഒരു സങ്കോചവും അതോടൊപ്പം സന്തോഷവും തോന്നി. എന്തോ ഒരു നല്ല കാര്യം സാധിക്കും എന്നൊരു തോന്നല്‍. എന്താ ഇന്ന് നേര്‍ത്തെ ചെറ്യമ്മായി ചോദിക്കതിരുന്നില്ല. ഒന്നൂല്യ എന്ന മറുപടി പറഞ്ഞു വേഗം നടക്കുകയായിരുന്നു. പടിക്കലെത്തുമ്പോൾ കേട്ടു. ഒരു കുയിലിന്റെ ശബ്ദം കൂഹൂ കൂഹൂ... കുക്കുക്കുക്കുക്കു.... .. വലതു ഭാഗത്ത്‌ ചാടിക്കളിച്ചും പാറിപ്പറന്നും നടക്കുന്ന മൈനകൾ പുത്തൻ ഉന്മേഷം പകർന്നു. അപ്പോൾ ദൂരേന്നു ആ പക്ഷിയുടെ ശബ്ദം വീണ്ടും. കൊക്കോ കൊക്കൊക്കോ ഞാൻ ഉടൻ പാടി ഇപ്പൊ പോറപ്പെട്ടോ ... അപ്പോള്‍ വീണ്ടും ആ പക്ഷിയുടെ ശബ്ദം കൊക്കോ കൊക്കൊക്കോ ഞാന്‍ വീണ്ടും പാടിക്കൊണ്ട് മുന്നോട്ടു നടന്നു... വിത്തും കൈക്കോട്ടും . ഈ പക്ഷിയുടെ ശബ്ദം ഒരു ശുഭ ലക്ഷണമാണെന്ന് മനസ്സ് പറഞ്ഞു. ചോദിച്ചും പറഞ്ഞും കണ്ടു പിടിച്ചു ഡോക്ടര്‍ സാമുവലിന്റെ താമസ സ്ഥലം. അദ്ദേഹത്തിന്റെ ക്ലിനിക്കിനു തൊട്ടു തന്നെ. ഒരു പുഞ്ചിരിയോടെ ...Read More

2

കാമധേനു - ലക്കം 1

കാമധേനു - (ഒന്നാം ഭാഗം) കുഞ്ഞിമാളൂ എന്ന മുത്തശ്ശിയുടെ നീട്ടിയുള്ള വിളി കേട്ടാല്‍ എത്ര ദൂരെയാണെങ്കിലും കുഞ്ഞിമാളുപ്പശു ചെവി വാട്ടം പിടിക്കും. ഉടന്‍ മറുപടിയും കൊടുക്കും മ്പേ ... . അത്രക്കും ഒരു ആത്മ ബന്ധമായിരുന്നു മുത്തശ്ശിയുമായി. എനിക്ക് ഓർമ്മ വെച്ച നാള്‍ മുതല്‍ കാണുന്നതാണ് കുഞ്ഞിമാളുപ്പശുവിനെ. അന്ന് യവ്വനം ആസ്വദിക്കുന്ന ഒരു സുന്ദരിപ്പശു തന്നെയായിരുന്നു കുഞ്ഞി മാളു. അഴകാര്‍ന്ന കൊമ്പ്, പാലു പോലെ വെളുത്ത നിറം, നെറ്റിയില്‍ വട്ടത്തില്‍ പൊട്ടുപോലെ തോന്നിക്കുന്ന ബ്രൌണ്‍ കളറില്‍ ഒരു അടയാളം, കൊഴുത്ത ആരോഗ്യമുള്ള ശരീരം, ഇതൊക്കെത്തന്നെ കുഞ്ഞി മാളുവിനെ ഞങ്ങളുടെ തറവാട്ടു വീട്ടിലെ തൊഴുത്തിലുള്ള മറ്റു പശുക്കളില്‍ നിന്നെല്ലാം വേറിട്ട്‌ നിര്‍ത്തിയിരുന്നു. കന്നു പൂട്ടനായി വാങ്ങിയ രണ്ടു മൂരിക്കുട്ടന്മാരും ഒന്ന് രണ്ടു മെലിഞ്ഞ പശുക്കളും ആണ് കുഞ്ഞി മാളുവിനെക്കൂടാതെ അന്നത്തെ ആ തൊഴുത്തിലെ അന്തേവാസികള്‍. സമീപവാസികളുടെയെല്ലാം കാലിക്കൂട്ടങ്ങളെ അന്ന് നാരായണന്‍ എന്നൊരു പയ്യനാണ് നോക്കിയിരുന്നത്. ആ കാലിക്കൂട്ടങ്ങളില്‍ ഏറെ തിളങ്ങി നിന്നിരുന്നു ...Read More

3

കാമധേനു ലക്കം 2

കാമധേനു - (രണ്ടാം ഭാഗം ) ഞങ്ങളുടെ തറവാടിന്റെ ഒന്നര ഏക്കര്‍ പുരയിടത്തിന്റെ തൊട്ടു തന്നെ രണ്ടേക്കര്‍ പാടവും ഉണ്ടായിരുന്നു. അതിനടുത്തു അയ്യപ്പന്‍ എന്നൊരാളുടെ പാടമായിരുന്നു. അതും കഴിഞ്ഞു അപ്പുറം ഉള്ള പാടം ആയിടെ വന്ന ഒരു തങ്കപ്പന്‍ നായരുടെതായിരുന്നു. ആശാന്‍ ഒരു പ്രത്യേക സ്വഭാവക്കാരന്‍. മുൻകോപി. മുക്കത്താണ് ശുണ്ടി എന്ന് എല്ലാവരും പറയും. അടുത്ത പ്രദേശത്തുള്ള ആര്‍ക്കും തന്നെ ആശാനെ ഇഷ്ടമല്ലായിരുന്നു. പക്ഷെ അതികായനായ ആ അമ്പത്കാരനെ നേരിടാന്‍ ആരും മിനക്കെട്ടില്ല എന്ന് പറയാം. ആദ്യ ഭാര്യയെ ഒറ്റത്തൊഴിക്കു കൊന്നതാണെന്ന് ഒരു സംസാരമുണ്ട്. അയാളെ ഓന്ത് നായര്‍ എന്നും ആള്‍ക്കാര്‍ പേരിട്ടു വിളിച്ചിരുന്നു (അയാള്‍ കേള്‍ക്കാതെയാണെന്ന് മാത്രം). വേനല്‍ക്കാലവും സ്കൂള്‍ അവധിയും വന്നെത്തി. അന്ന് ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ജയിച്ചാല്‍ ഒന്‍പതിലേക്ക്. അന്ന് വീട്ടിലുള്ള പാണ്ടന്‍ നായയെ ദിവസവും കുളത്തില്‍ തള്ളിയിട്ടു കുളിപ്പിക്കുക, വൈകുന്നേരങ്ങളില്‍ കൊയ്തൊഴിഞ്ഞ പാടത്തു പശുക്കളെ തീറ്റുക, പകല്‍ മാവിന്‍ കൊമ്പിലും കയറി ഇറങ്ങി മാങ്ങ ...Read More

4

കാമധേനു ലക്കം 3

കാമധേനു ലക്കം 3 ആ വാര്‍ത്ത കേട്ട് കിടുങ്ങിപ്പോയി ഞാന്‍. പറഞ്ഞത് മറ്റാരുമല്ല അറവുകാരന്‍ ബാപ്പുട്ടിക്ക. കുഞ്ഞി മാളുവിനു വിട പറഞ്ഞ അന്ന് ഉച്ചക്ക് മണി കഴിഞ്ഞു കാണും ഞാന്‍ പല വ്യഞ്ജന കടയില്‍ പോയി വരും വഴി ബാപ്പുട്ടിക്കയെ കണ്ടു. വല്ലാത്തൊരു ഭാവം ആ മുഖത്ത്. എന്നാലും നായരുട്ട്യേ ..വല്ലാത്ത പണ്യ യിപ്പോയി. അറക്കാന്‍ കൊടുക്കാനാണെങ്കില്. ഛെ ഛെ ...ആ നേരും നെറീം ഇല്ലാത്ത ആ അബോക്കാര്‍ന് തന്നെ കൊടുക്കണേര്ന്നോ. ആ അറമുഖം ങ്ങളെ പറ്റിച്ചതാ. നേരെ കൊണ്ടോയി ഇരുന്നൂറു ഉരുപ്യക്ക്‌ അബോക്കാര്‍ന് കൊടുത്തു. തറഞ്ഞു നിന്നുപോയി ഞാന്‍. ആ നിമിഷം ഭൂമി പിളര്‍ന്നു പോയിരുന്നെങ്കില്‍ എന്നാശിച്ചു പോയി. ബാപ്പുട്ടിക്ക തുടര്‍ന്നു. അബോക്കാര് ഒരു മയോല്ലാത്ത കാര്‍ക്കൊടകനാ. ആ പയ്യിന്റെ തല വെട്ടി പീടികേന്റെ മുന്നില് തന്നെ തൂക്കീക്ക്‌ണ്. ഹൽള്ളോ ഞമ്മള് ഇന്ന് വരെ അങ്ങനെ ഒരു പണി ചെയ്ത്ട്ടില്ല. തല പൊട്ടിപ്പിളരുംപോലെ തോന്നി എനിക്ക്. സംസയണ്ടെങ്കില് ഇപ്പൊ ...Read More