ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 25

  • 579
  • 156

ധ്രുവനെയും രുദ്രനെയും ഏറെനേരം കാത്തിരുന്നിട്ടും അവർ ചായക്കടയിലേക്ക് എത്താതിരുന്നപ്പോൾ മമ്മാലിക്ക സൈക്കിളും ചവിട്ടി അവരെ തിരക്കി എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് യാത്ര തിരിച്ചു... ക്ഷേത്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ധ്രുവൻ വിളിച്ചു പറഞ്ഞതാണ് മമ്മാലിക്കാ ഇങ്ങോട്ട് വരണമെന്നില്ല ക്ഷേത്രത്തിൽ നിന്നും എത്തിയാലുടൻ ഞാനും രുദ്രനും കൂടി ചായക്കടയിലേക്ക് എത്തി കൊള്ളാം എന്ന് മമ്മാലിക്ക അതും മനസ്സിൽ വച്ചുകൊണ്ട് അവരെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി... എന്നാൽ ആടു കിടന്നിടത്ത് പൂട പോലും ഇല്ല എന്ന് പറഞ്ഞതുപോലെ ആയി ഇപ്പൊ കാര്യങ്ങൾ ഈ നേരമായിട്ടും അവരുടെ പൊടിപോലും കാണാതായപ്പോൾ ഇനി അവരെ കാത്തിരിക്കുന്നതിൽ അർത്ഥമില്ല എന്നു മനസ്സിലാക്കിയ മമ്മാലിക്ക വേഗം തന്നെ സൈക്കിളും എടുത്തുകൊണ്ട് എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് വച്ചു പിടിക്കുകയായിരുന്നു... ഓർക്കിഡ് വാലിയിൽ ഇപ്പോൾ നായ്ക്കുരണത്തിന്റെയും സൺഫ്ലവറിന്റെയും വിളവെടുപ്പ് സീസൺ ആണ് എണ്ണപ്പനയുടെ പ്രൊഡക്ഷൻ ഏതാണ്ട് അവസാനിച്ചു തുടങ്ങി... കോടിക്കണക്കിന് രൂപയുടെ ബിസിനസ്സാണ് ഇപ്പോൾ ഓർക്കിഡ് വാലിയിൽ നടക്കുന്നത് ഈ സമയത്ത് ആർക്കും ലീവ്